ടെസ്ല (Tesla)യുടെ ഇലക്ട്രിക് വാഹനങ്ങൾ വരുന്നതും കാത്തിരിക്കുകയാണ് ഇന്ത്യൻ വിപണി. ടെസ്‌ലയെ ഏത് തരത്തിലും രാജ്യത്തേക്ക് കൊണ്ടുവരാൻ കേന്ദ്ര സർക്കാരും ശ്രമിക്കുന്നുണ്ട്. ടെസ്‌ലയുടെ കാര്യത്തിൽ പുതിയ പ്രതീക്ഷകൾ ഉയർന്നിരിക്കുകയാണ്. വൈകാതെ ടെസ്‌ലയുടെ ഇലക്ട്രിക് വാഹനം ഇന്ത്യയിലെ റോഡിലും ഓടിത്തുടങ്ങും.
ഇവി വരുന്നതും കാത്ത്
ജർമനിയിൽ ഈയടുത്ത് ടെസ്‍ല ലോഞ്ച് ചെയ്ത 2-ഡോർ കാറ് ഇന്ത്യയിലേക്കും കൊണ്ടുവരുമെന്നാണ് സൂചന. പേരിടാത്ത കാർ 2-ഡോർ എസ്‌യുവിയോ സെഡനോ വിഭാഗത്തിൽ നിന്നായിരിക്കുമെന്നാണ് കരുതുന്നത്. ടെസ്‌ലയുടെ താരതമ്യേന വില കുറഞ്ഞ കാറുകളാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. 20 ലക്ഷം രൂപയാണ് കാറിന്റെ വില. കാറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ടെസ്‌ല പുറത്തു വിട്ടിട്ടില്ല.
യൂറോപ്പിലാണ് ആദ്യം കമ്പനി വിപണി കണ്ടെത്തിയത്. പിന്നാലെ കാറുകൾ ഇന്ത്യയിലേക്കും കൊണ്ടുവരുമെന്നാണ് ടെസ്‍ല പറയുന്നത്.
ജർമനിയിലെ ഫാക്ടറിയിൽ നിന്ന്
കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ നടന്നാൽ മോഡൽ വൈ ഇലക്ട്രിക് വാഹനങ്ങൾക്ക് ശേഷം സാൻ കാർലോസിന്റെ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് വാഹനമായിരിക്കും ഇത്.
ജർമനിയിലെ ബ്രാൻഡൻബർഗിൽ 5 ബില്യൺ ഡോളറിന്റെ ഫാക്ടറിയാണ് ഇലക്ട്രിക് കാർ നിർമാണത്തിന് ടെസ്‍ല പണിതത്. പ്രതിവർഷം 1 മില്യൺ യൂണിറ്റ് ഇവിടെ പണിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ പണിത കാറുകളായിരിക്കും ഇന്ത്യയിലും എത്താൻ പോകുന്നത്.