ഈ വർഷം 6 ബില്യൺ ഡോളറിന്റെ നേട്ടം കൈവരിച്ച് ഇന്ത്യയുടെ സൈബർ സുരക്ഷാ മാർക്കറ്റ്. ശരാശരി വാർഷിക വളർച്ചാ നിരക്കിൽ (CAGR) 2019-2023 കാലയളവിൽ 30% വളർച്ചയും സൈബർ സുരക്ഷാ മാർക്കറ്റ് കൈവരിച്ചു.
സൈബർ സുരക്ഷാ ഉത്പന്ന നിർമാണ-വിതരണ മേഖലയിലും സമാന നേട്ടമുണ്ടാക്കിയിട്ടുണ്ട്.

ഡാറ്റാ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടേതാണ് റിപ്പോർട്ട്. 2019ൽ 1 ബില്യൺ ഡോളറിന്റെ സൈബർ സുരക്ഷാ ഉത്പന്നങ്ങളുടെ വിൽപ്പനയാണ് നടന്നത്. ഈ വർഷമത് 3.7 ബില്യൺ ഡോളറായി വർധിച്ചു.
സൈബർ സുരക്ഷാ ഉപകരണങ്ങൾ ഏറ്റവുമധികം വാങ്ങിയത് ബാങ്കിംഗ്, സാമ്പത്തിക സർവീസുകൾ, ഇൻഷുറൻസ്, ഐടി, ഐടിഇഎസ് സ്ഥാപനങ്ങളാണ്. 97% സ്ഥാപനങ്ങളും നിർമിത ബുദ്ധിയിലും (എഐ) മെഷീൻ ലേണിംഗിലും നിക്ഷേപം നടത്തിയിട്ടുണ്ട്.

കേന്ദ്ര സർക്കാർ നടപ്പാക്കിയ ഡിജിറ്റൈസേഷൻ പദ്ധതികളും മറ്റും രാജ്യത്ത് സൈബർ സെക്യൂരിറ്റിയിൽ നിക്ഷേപം വർധിക്കാൻ സഹായിച്ചിട്ടുണ്ട്. പ്രധാന സ്ഥാപനങ്ങളും എഐ/എംഎൽ, ക്ലൗഡ് സേവനങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്തുന്നുണ്ട്. സൈബർ സുരക്ഷാ അപകടസാധ്യതകൾ ലഘൂകരിക്കാൻ സർക്കാരും മറ്റും പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യ ആഗോള തലത്തിൽ സൈബർ സെക്യൂരിറ്റി ഹബ്ബായി മാറികൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ഇലക്‌ട്രോണിക്സ്, ഐടി മന്ത്രാലയം സെക്രട്ടറി എസ് കൃഷ്ണൻ പറഞ്ഞു.
India’s cybersecurity market has witnessed remarkable growth, reaching a staggering $6 billion in earnings this year. Demonstrating a consistent Compound Annual Growth Rate (CAGR) of 30% from 2019 to 2023, the cybersecurity sector has proven to be a robust and expanding industry. The Data Security Council of India reports that the market has experienced a significant boost, with cyber products and services sales amounting to $1 billion in 2019 and surging to $3.7 billion in the current year.
