ആരാധകർ കാത്തിരുന്ന സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹദിനത്തിലെയും മറ്റും ചിത്രങ്ങൾ പുറത്തുവന്നപ്പോൾ ആദ്യം എല്ലാവരുടെയും കണ്ണ് പതിഞ്ഞത് ഭാഗ്യയുടെ വസ്ത്രങ്ങളിലാണ്. ഗുരുവായൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പങ്കെടുത്ത ചടങ്ങളിലായിരുന്നു ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹം.
കേരളത്തനിമ ചോരാത്ത ഭാഗ്യയുടെ സിംപിൾ ലുക്കിന് പിന്നിലാണ് സോഷ്യൽ മീഡിയ ഇപ്പോൾ.
എലഗന്റും ട്രഡീഷണലുമായ ഭാഗ്യയുടെ ലുക്കിന് പിന്നിൽ മലയാളികളുടെ പ്രിയ ഡിസൈനർ ശോഭ വിശ്വനാഥനാണ്.
വിവാഹ തലേന്ന് ധരിച്ച കസവ് ധാവണയും വിരുന്നിലെ സെറ്റ് സാരിയും ശോഭയുടെ കരവിരുതിൽ വിരിഞ്ഞതാണ്.
വിവാഹദിനത്തിൽ ശ്രേയസ് ധരിച്ച മുണ്ടും തോൾ മുണ്ടും ഡിസൈൻ ചെയ്തതും ശോഭ തന്നെ. മുഴുവനായും കസവ് കൊണ്ട് നെയ്ത ശംഖിന്റെ ചിത്രമാണ് തോൾ മുണ്ടിന്റെ ഹൈലൈറ്റ്. വിവാഹദിനത്തിലെ മുണ്ടിലും കാണാം കസവ് കര. വിവാഹത്തിന് മുമ്പ് ധരിച്ച ധാവണിയിലും സിംപ്ലിസിറ്റി കാണാം.
പ്ലെയിൻ ധാവണിയുടെ ബോർഡറിൽ മാത്രമാണ കസവുള്ളത്. വിവാഹത്തിന് ഭാഗ്യ ധരിച്ചത് റാണി പിങ്ക് നിറത്തിലുള്ള കസവ് സാരിയാണ്. ഇത് റെഡിമെയ്ഡ് സാരിയാണ്. അടുത്ത ദിവസം നടക്കുന്ന വിരുന്നിൽ ബോളിവുഡിന്റെ ഇഷ്ട ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രമായിരിക്കും ഭാഗ്യ ധരിക്കാൻ പോകുന്നത്.
Suresh Gopi’s daughter, Bhagya, captured attention with her simple yet elegant attire during her wedding day. The images that surfaced outside of the ceremony showcased the unique blend of traditional Kerala culture and modern simplicity. The social media discussions mainly revolved around her choice of clothing, which included traditional outfits and a simple look that resonated well with the sensibilities of Malayalis.