തൊഴിൽ മേഖല ഫ്ലക്സിബിളാക്കാൻ ചട്ടങ്ങളിൽ മാറ്റം കൊണ്ട് വന്ന് യുഎഇ. ഫ്ലക്സിബിൾ വർക്കിനായി (flexible working) മാർഗനിർദേശങ്ങൾ പുറപ്പിടുവിച്ചിരിക്കുകയാണ് യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൺ റിസോഴ്സ് അവതരിപ്പിച്ച ജനറൽ ഫ്രെയിംവർക്ക് ഫോർ എംപ്ലോയ്മെൻഫ് പാറ്റേൺ ആൻഡ് ഫ്ലക്സിബിൾ വർക്ക് ടൈപ്സ് മന്ത്രിസഭാ അംഗീകരിച്ചു.
പുതിയ നിയമം അനുസരിച്ച് രാജ്യത്തിനകത്തും പുറത്തുമായി റിമോട്ട് വർക്കിന് അവസരമുണ്ട്. ഹൈബ്രിഡ് വർക്ക്, കംപ്രസ്ഡ് വർക്ക് ഷെഡ്യൂൾ എന്നിവയ്ക്കും ചട്ടത്തിൽ സാധുത നൽകുന്നു.
യുഎഇ സർക്കാരിന്റെ സ്വപ്ന പദ്ധതിയായ വീ ദ യുഎഇ 2031 (We the UAE 2031) ലേക്കുള്ള ചുവടുവെപ്പ് കൂടിയാണ് ജനറൽ ഫ്രെയിംവർക്ക് ഫോർ എംപ്ലോയ്മെൻഫ് പാറ്റേൺ ആൻഡ് ഫ്ലക്സിബിൾ വർക്ക് ടൈപ്സ്. നയം നടപ്പാക്കുന്നതിന് മുന്നോടിയായി ഈ മാസം ആമുഖ വർക്ക് ഷോപ്പുകൾ സംഘടിപ്പിക്കും. എച്ച്ആർ മാനേജർ, ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ച് കൊണ്ടായിരിക്കും വർക്ക് ഷോപ്പ് സംഘടിപ്പിക്കുക.
Learn about the UAE’s progressive step in launching guidelines for flexible working arrangements, endorsed by the Federal Authority for Government Human Resources (FAHR). Explore how these regulations align with the UAE’s strategic vision, enhance workforce management, and drive innovation across government sectors. Gain insights into the implementation plans and educational initiatives aimed at maximizing the benefits of the framework.