Author: News Desk

ടെസ്‌ല-സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. നാദ് അൽ ഷെബയിലെ ദുബായ് റോയൽസ് മജ്‌ലിസിൽ നടന്ന കൂടിക്കാഴ്ചയിൽ സാങ്കേതികവിദ്യ, ബഹിരാകാശ പര്യവേക്ഷണം, എഐ എന്നിവയിലെ ഏറ്റവും പുതിയ വികസനങ്ങൾ ഇരുവരും ചർച്ച ചെയ്തു. ആഗോള സാമ്പത്തിക നേതാക്കളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതു വികസനത്തിലേക്കുള്ള ഗതിവേഗം വർധിപ്പിക്കുമെന്നും ലോകത്തു മാറ്റങ്ങൾ സൃഷ്ടിക്കുന്നവർക്കു യുഎഇ എന്നും പിന്തുണ നൽകുമെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു. പൊതു സ്വകാര്യ മേഖലകളുടെ സഹകരണമാണു പുരോഗതിക്കു വേഗം കൂട്ടുക. ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയുടെ ആഗോള തലസ്ഥാനമായി ദുബായിയെ മാറ്റിയെടുക്കാനുള്ള പരിശ്രമത്തിലാണ്. ഇതിനായി ഭാവി മുൻനിർത്തിയുള്ള സുസ്ഥിര പദ്ധതികളാണു നടപ്പാക്കുക-അദ്ദേഹം പറഞ്ഞു. എക്‌സ് പ്ലാറ്റ്ഫോമിലൂടെ മസ്ക് ഷെയ്ഖ് ഹംദാന് നന്ദി പറഞ്ഞു. ദുബായ് കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിനെ കാണാൻ മസ്‌ക് അബുദാബിയിലേക്ക് പറന്നു. അതേസമയം മസ്കും ഷെയ്ഖ് ഹംദാനും ഒന്നിച്ചുള്ള ചിത്രങ്ങൾ…

Read More

ഇന്ത്യയിൽ എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനത്തിനായി മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (MRO) സൗകര്യം സ്ഥാപിക്കാൻ റഷ്യൻ പ്രതിരോധ ഭീമനായ അൽമാസ്-ആന്റേ. എംആർഒ സൗകര്യത്തിനായി ഇന്ത്യൻ പങ്കാളിയുമായി സഹകരിക്കാനാണ് അൽമാസ്-ആന്റേ തീരുമാനമെടുത്തിരിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ സ്വാശ്രയത്വത്തിന് ഇത് വലിയ പ്രോത്സാഹനമാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും ശക്തമായ സർഫസ്-ടു-എയർ മിസൈൽ ഷീൽഡിന്റെ ദീർഘകാല സേവനക്ഷമത ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നിർണായക അടിസ്ഥാന സൗകര്യ പദ്ധതി 2028ഓടെ പൂർണമായും പ്രവർത്തനക്ഷമമാകും. ഇന്ത്യൻ സർവീസിൽ ‘സുദർശൻ ചക്ര’ എന്നറിയപ്പെടുന്ന എസ്-400 സിസ്റ്റങ്ങളുടെ പൂർണമായ പിന്തുണയ്‌ക്കായാണ് പുതിയ സൗകര്യം ഉപയോഗിക്കപ്പെടുക. ആഭ്യന്തരമായി സുപ്രധാന സബ്-സിസ്റ്റങ്ങളുടെ പതിവ് സർവീസിംഗ്, സങ്കീർണമായ അറ്റകുറ്റപ്പണികൾ, ഓവർഹോളുകൾ എന്നിവ നടത്താൻ ഇത് ഇന്ത്യൻ എഞ്ചിനീയർമാരെ പ്രാപ്തരാക്കും. നിലവിൽ, പ്രധാന ഘടകങ്ങൾ പലപ്പോഴും സർവീസിംഗിനായി റഷ്യയിലേക്ക് തിരികെ അയയ്ക്കേണ്ടതുണ്ടെന് പ്രധാന ലോജിസ്റ്റിക് വെല്ലുവിളിയേയും പുതിയ നീക്കം അഭിസംബോധന ചെയ്യുന്നു. 400 കിലോമീറ്റർ വരെ ദൂരത്തിൽ ശത്രു വിമാനങ്ങൾ, ഡ്രോണുകൾ, മിസൈലുകൾ എന്നിവ…

Read More

ഇന്ത്യയിൽ എട്ട് മാസത്തിനുള്ളിൽ 30,000 ത്തോളം ജീവനക്കാരെ നിയമിച്ച് തായ്‌വാനീസ് കമ്പനി ഫോക്‌സ്‌കോൺ. ഫോക്സ്കോണിന്റെ ബെംഗളൂരുവിനടുത്തുള്ള ദേവനഹള്ളിയിലെ പുതിയ ഐഫോൺ അസംബ്ലി യൂണിറ്റിലേക്കാണ് വമ്പൻ നിയമനം. ഇത് ഇന്ത്യയിലെ ഇതുവരെയുള്ള ഏതൊരു ഫാക്ടറിയുടെയും ഏറ്റവും വേഗതയേറിയ റാമ്പ് അപ്പ് ആണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ചൈനയ്ക്ക് പുറത്ത് വിതരണ ശൃംഖല വൈവിധ്യവത്കരിക്കാനുള്ള ആപ്പിളിന്റെ പ്രതിബദ്ധത കൂടിയാണ് ഇതി പ്രതിഫലിപ്പിക്കുന്നത്. ഇതിനുപുറമേ, 300 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സൗകര്യം പ്രധാനമായും നടത്തുന്നത് സ്ത്രീകളാണെന്ന സവിശേഷതയുമുണ്ട്. ജീവനക്കാരുടെ എണ്ണത്തിന്റെ ഏകദേശം 80% സ്ട്രീകളാണ്. അതിൽ ഭൂരിഭാഗവും 19-24 വയസ്സിനിടയിലുള്ളവരാണെന്നും കമ്പനി അറിയിച്ചു. ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ ഐഫോൺ 16 ഉപയോഗിച്ചുള്ള പരീക്ഷണ ഉത്പാദനം ഫാക്ടറി ആരംഭിച്ചതായും ഇപ്പോൾ ഏറ്റവും പുതിയ ഐഫോൺ 17 പ്രോ മാക്സ് മോഡലുകൾ നിർമ്മിക്കുന്നതായും കമ്പനി പ്രതിനിധി പറഞ്ഞു. ഉത്പാദനത്തിന്റെ 80% ത്തിലധികവും കയറ്റുമതി ചെയ്യുന്നു. അടുത്ത വർഷം ഉത്പാദനത്തിന്റെ ഏറ്റവും ഉയർന്ന നിലയിലെത്തുമ്പോൾ 50,000 ജീവനക്കാരെ…

Read More

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്ത്യാ പര്യടനനത്തിന്റെ ചിലവ് പുറത്തുവിട്ട് സംഘാടകർ. ‘ഗോട്ട് ടൂർ’ എന്നറിയപ്പെട്ട ഇന്ത്യാ സന്ദർശനത്തിന്റെ ചിലവ് കണക്കാണ് സംഘാടകർ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യാ സന്ദർശനത്തിന് മെസ്സിക്ക് 89 കോടി രൂപ പ്രതിഫലം നൽകിയതായി സംഘാടകർ വെളിപ്പെടുത്തി. കേന്ദ്ര സർക്കാറിന് 11 കോടി രൂപ നികുതിയിനത്തിലും നൽകി. പ്രതിഫലവും നികുതിയും മാത്രം ഇങ്ങനെ 100 കോടി രൂപയായി. ഈ തുകയുടെ 30 ശതമാനം സ്പോൺസർമാരിൽന്ന് കണ്ടെത്തിയതായും ബാക്കി 30 ശതമാനം ടിക്കറ്റ് വിൽപനയിലൂടെ ലഭിച്ചതായുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഏറെ ശ്രദ്ധേയമായ പരിപാടിയായിരുന്നെങ്കിലും മെസ്സിയുടെ വരവിനു പിന്നാലെ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷമുണ്ടായിരുന്നു. വൻ തുക മുടക്കി ടിക്കറ്റെടുത്തവർക്ക് മെസ്സിയെ 10 മിനിറ്റ് പോലും കാണാനാകാതെ വന്നതോടെയാണ് സംഘർഷമുണ്ടായത്. 5000 മുതൽ 25000 രൂപ വരെ മുടക്കി ടിക്കറ്റെടുത്ത് എത്തിയവർ കസേരകൾ വലിച്ചെറിഞ്ഞും മറ്റും പ്രതിഷേധിച്ചിരുന്നു. പരിപാടി അലങ്കോലമായതോടെ മുഖ്യ സംഘാടകൻ സതാദ്രു ദത്തയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മെസ്സിയെ…

Read More

ഇന്ത്യൻ വംശജനെ ചീഫ് ടെക്നോളജി ഓഫീസറായി (CTO) തിരഞ്ഞെടുത്ത് ലോകത്തിലെ ഏറ്റവും വലിയ കോഫി ശൃംഖലകളിലൊന്നായ സ്റ്റാർബക്സ് (Starbucks). ആമസോൺ ടെക് ഹെഡായിരുന്ന ആനന്ദ് വരദരാജനെയാണ് (Anand Varadarajan) സ്റ്റാർബക്സ് സിടിഓയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുത്തിരിക്കുന്നത്. സെപ്റ്റംബറിൽ ഡെബ് ഹാൾ ലെഫെവ്രെ വിരമിച്ചതിനെത്തുടർന്നാണ് സ്റ്റാർബക്സ് പുതിയ ചീഫ് ടെക്‌നോളജി ഓഫീസറെ നയമിച്ചിരിക്കുന്നത്. 2026 ജനുവരി 19 മുതൽ അദ്ദേഹം ഔദ്യോഗികമായി ചുമതലയേൽക്കും. ആമസോണിൽ 19 വർഷത്തോളം പ്രവർത്തന പരിചവുമായാണ് ആനന്ദ് സ്റ്റാർബക്സിലേക്ക് എത്തുന്നത്. ആമസോണിൽ വേൾഡ്‌വൈഡ് ഗ്രോസറി ടെക്‌നോളജി ആൻഡ് സപ്ലൈ ചെയിൻ വൈസ് പ്രസിഡന്റ് ചുമതലയാണ് അദ്ദേഹം വഹിച്ചിരുന്നത്. ആമസോൺ പ്രൈവറ്റ് ബ്രാൻഡുകളുടെ സാങ്കേതികവിദ്യ, ശാസ്ത്രം, ഉൽപ്പന്നം, മാർക്കറ്റിംഗ് ടീമുകളേയും അദ്ദേഹം മുമ്പ് നയിച്ചിരുന്നു. ഇതിനുപുറമെ, ഒറാക്കിളിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് റോളുകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. നിരവധി സ്റ്റാർട്ടപ്പുകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി യ അദ്ദേഹം ഇന്ത്യാന പർഡ്യൂ യൂനിവേഴ്സിറ്റിയൽ…

Read More

സ്ത്രീശാക്തീകരണം, സംരംഭകത്വം, സാങ്കേതികവിദ്യ, കൃത്രിമ ബുദ്ധി എന്നിവയെക്കുറിച്ച് ശക്തമായ സന്ദേശവുമായി നാച്ചുറൽസ് സലോൺ സഹസ്ഥാപകനും ചെയർമാനും മാനേജിങ് ഡയറക്ടറുമായ സി.കെ. കുമരവേൽ. ചാനൽഅയാം ഷീ പവറിൽ ‘സ്കെയിലിങ് ഡ്രീംസ്, ബിൽഡിങ് എ വിമൺ ലെഡ് ബ്യൂട്ടി എംപയർ അറ്റ് സ്കെയിൽ’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്ക് ആത്മവിശ്വാസവും വ്യക്തതയും ദിശയും നൽകുന്ന വേദിയാണ് ഷീ പവറെന്ന് അദ്ദഹം പറഞ്ഞു. അതിലും പ്രധാനമാണ് ഇത്തരം പരിപാടികളിൽനിന്നു ലഭിക്കുന്ന പ്രതീക്ഷയെന്നും ഇത്തരം പ്രവർത്തനങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1979ൽ പിതാവ് മരിച്ച ശേഷം ആറു മക്കളെ ഒറ്റയ്ക്ക് വളർത്തിയ അമ്മയുടെ ജീവിതമാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്ന് കുമരവേൽ പറഞ്ഞു. എല്ലാ കാരണങ്ങളും ഉണ്ടായിട്ടും അമ്മ കരയാനോ സഹതാപം തേടാനോ പോയില്ല. ജീവിതം സ്വന്തം കൈകളിലെടുത്ത് മക്കളെ സുരക്ഷിതരാക്കി വിജയത്തിലേക്ക് നയിച്ചു. കൃഷി, ഫാക്ടറി, തുന്നൽശാല, ബേക്കറി തുടങ്ങി പല മേഖലകളിലും പ്രവർത്തിച്ച് അവർ ധൈര്യമാണ് വിജയത്തിന്റെ അടിസ്ഥാനം എന്ന വലിയ…

Read More

വിഷൻ 2030 ലക്ഷ്യങ്ങൾക്കൊത്ത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ജിദ്ദ ടവറിന്റെ നിർമാണത്തിലാണ് സൗദി അറേബ്യ. 80 നിലകളോട് അടുക്കുന്ന കെട്ടിടത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നതായാണ് വിവരം. നേരത്തെ നിർത്തിവെച്ചിരുന്ന ഈ കൂറ്റൻ പദ്ധതി രാജ്യത്തിന്റെ അഭിമാനമായി വീണ്ടും ഉയരുകയാണ്. ഒരു കിലോമീറ്റർ ഉയരം ലക്ഷ്യമിടുന്ന മെഗാ ടവറിന്റെ നിർമാണം 2025 ജനുവരിയിലാണ് പുനരാരംഭിച്ചത്. ഓരോ 3-4 ദിവസത്തിലും ഒരു നില വീതമാണ് പൂർത്തിയാക്കുന്നത്. ഇങ്ങനെ 2028 ആകുമ്പോഴേക്കും നിർമാണം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ദുബായിലെ ബുർജ് ഖലീഫയെ മറികടന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ഖ്യാതി നേടാനുള്ള ഒരുക്കത്തിലാണ് ജിദ്ദ ടവർ. നിലവിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് 828 മീറ്ററാണ് ഉയരം. അതേസമയം നിർമാണം പൂർത്തിയാകുന്നതോടെ ജിദ്ദ ടവർ 1008 മീറ്റർ ഉയരമുണ്ടാകും. ടേണർ കൺസ്ട്രക്ഷൻ, ബിൻലാദൻ ഗ്രൂപ്പ്, ദാർ അൽ-ഹന്ദസ എന്നിവ ചേർന്നാണ് നിർമാണം. Saudi Arabia resumes construction…

Read More

ഇന്ത്യയിലെ ആദ്യത്തെ  ചലനാത്മക സംരംഭകത്വ-ആശയ പ്ലാറ്റ് ഫോമായ ‘ഇന്നൊവേഷന്‍ ട്രെയിന്‍’ സംരംഭവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ KSUM.  വിദ്യാര്‍ത്ഥി സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഉച്ചകോടിയായ ഇന്നൊവേഷന്‍ ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ (IEDC) ഉച്ചകോടിയുടെ ഭാഗമായാണ് ‘ഇന്നൊവേഷന്‍ ട്രെയിന്‍’ വരുന്നത്. പ്രാദേശിക പ്രശ്നങ്ങള്‍ തിരിച്ചറിയാനും പ്രായോഗിക പരിഹാരത്തിനാവശ്യമായ ആശയങ്ങള്‍ രൂപപ്പെടുത്താനും സജ്ജീകരണങ്ങളുള്ള ‘ഇന്നൊവേഷന്‍ ട്രെയിനില്‍’ സംസ്ഥാനത്തുടനീളമുള്ള യുവസംരംഭകര്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡ് വരെ യാത്ര ചെയ്യും. ഡിസംബര്‍ 21 ന് ഉച്ചയ്ക്ക് 2 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നാണ് യാത്ര ആരംഭിക്കുക. വിവിധ ജില്ലകളിലൂടെ കടന്നു പോകുന്ന ‘ഇന്നൊവേഷന്‍ ട്രെയിന്‍’ ഡിസംബര്‍ 22 ന് കാസര്‍കോഡ് നടക്കുന്ന ഐസിഡിസി ഉച്ചകോടിയോടനുബന്ധിച്ച് സമാപിക്കും.’ഇന്നൊവേഷന്‍ ട്രെയിന്‍’ ലെ ഓരോ കോച്ചും പ്രത്യേക വിഷയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഐഡിയേഷന്‍ സോണായി പ്രവര്‍ത്തിക്കും. പ്രോബ്ളം സ്റ്റേറ്റ്മെന്‍റ് ബോര്‍ഡുകള്‍, ഗൈഡഡ് ഡിസൈന്‍-തിങ്കിംഗ് സെഷനുകള്‍, റാപ്പിഡ് വാലിഡേഷന്‍ ടൂളുകള്‍, മെന്‍റര്‍ ഇന്‍ററാക്ഷന്‍ സ്ലോട്ടുകള്‍, ലൈവ് പിച്ച് കോര്‍ണറുകള്‍…

Read More

രാജ്യത്തെ ആദ്യ ഫോറസ്റ്റ് യൂണിവേർസിറ്റി ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ വരുന്നു. വനം, വന്യജീവി, പരിസ്ഥിതി ശാസ്ത്രം എന്നിവയിൽ വിദ്യാഭ്യാസവും ഗവേഷണവും ശക്തിപ്പെടുത്തുകയാണ് ഫോറസ്റ്റ് യൂണിവേർസിറ്റിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഗോരഖ്പുർ ജടായു കൺസർവേഷൻ ആൻഡ് ബ്രീഡിങ് സെന്ററിനോടുചേർന്ന 125 ഏക്കർ ക്യാംപസിലാണ് ഫോറസ്റ്റ് യൂണിവേർസിറ്റി സ്ഥാപിക്കുക. സർവകലാശാലയുടെ വിശദ പദ്ധതിരേഖയ്ക്കായുള്ള നടപടി പൂർത്തിയായെന്നും ഭരണപരമായ അനുമതി ഉടൻ ലഭ്യമാകുമെന്നും ഉത്തർപ്രദേശ് സർക്കാർ പ്രതിനിധി അറിയിച്ചു. പരമ്പരാഗത സർവകലാശാലകളിൽ നിന്ന് വ്യത്യസ്തമായി ഫീൽഡ് അധിഷ്ഠിത പഠനം, പ്രായോഗിക പരിജ്ഞാനം, പ്രകൃതി-പാരിസ്ഥിതിക വ്യവസ്ഥകളിലെ പ്രായോഗിക ഗവേഷണം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതിയാണ് ഫോറസ്റ്റ് യൂണിവേർസിറ്റിക്കായി തയ്യാറാക്കുക. 50 കോടി രൂപയാണ് സർവകലാശാലയുടെ പ്രാഥമിക നടപടികൾക്കായി അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ 2024ലെ ബജറ്റിൽ ഇതിനായി തുക വകയിരുത്തിയിരുന്നു. Uttar Pradesh is set to establish India’s first Forest University in Gorakhpur, focusing on wildlife, environment sciences, and field-based research across a…

Read More