Author: News Desk
ബിസിനസ് അനുമതികള്‍ നേടുന്നതിനുള്ള സമയം ലാഭിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പുത്തന്‍ ഇ- ഫോം. SPICeയുടെ പുത്തന്‍ വേര്‍ഷനായ SPICe+ വഴി 10 സര്‍വീസുകള്‍ കൂടി അധികമായി ലഭിക്കും. കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള പോര്‍ട്ടല്‍ വഴി EPFO, ESIC രജിസ്ട്രേഷന്‍ നമ്പറുകള്‍ ഒരേ സമയം തന്നെ അനുവദിച്ച് കിട്ടും. PAN, TAN, DIN, GSTIN നമ്പര്‍ ഇഷ്യു ചെയ്യുന്നത് മുതല്‍ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ വരെ ഇ-ഫോമിലൂടെ സാധിക്കും. രാജ്യത്ത് നിലവില്‍ 11.5 ലക്ഷത്തിലധികം ആക്ടീവ് രജിസ്റ്റേര്‍ഡ് കമ്പനികളുണ്ടെന്നും റിപ്പോര്‍ട്ട്.
Falcon Edge Capital to launch $250 Mn India-focused fund New York-based Falcon Edge Capital is a VC and hedge fund Falcon Edge Capital has earlier invested in Ola and Dailyhunt The hedge fund has more than $2 Bn in assets under management
വിവിധ സെക്ടറുകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 70 കോടിയുടെ നിക്ഷേപമൊരുക്കി Seeding Kerala 2020. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തിലാണ് പ്രോഗ്രാം നടന്നത്. കേരളത്തിലെ ഹൈ നെറ്റ്വര്‍ത്ത് ഇന്‍ഡിവിഡുവല്‍സിനൊണ് മുഖ്യമായും ഫോക്കസ് ചെയ്തത്. തിരഞ്ഞെടുക്കപ്പെട്ട 80 സ്റ്റാര്‍ട്ടപ്പുകളും 200 നിക്ഷേപ വിദഗ്ധരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. നിക്ഷേപക സാധ്യതകള്‍ മുതല്‍ സ്ട്രാറ്റജീസില്‍ വരെ ഫോക്കസ് ചെയ്യുന്നതാണ് പ്രോഗ്രാം. സംസ്ഥാനത്തെ നിക്ഷേപ ശേഷിയുള്ളവരുടെ ശൃംഖല സൃഷ്ടിക്കും. നാഷണല്‍ ഏയ്ഞ്ചല്‍ ഗ്രൂപ്പില്‍ നിന്നും പ്രതിനിധികളെ പങ്കാളിയാക്കാനും Seeding Kerala ലക്ഷ്യമിടുന്നു. യൂണികോണ്‍ കമ്പനികളിലെ ആദ്യ നിക്ഷേപകരുമായുള്ള ചര്‍ച്ചയും സീഡിങ്ങ് കേരളയിലുണ്ട്. ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റിങ്-ലീഡ് എയ്ഞ്ചല്‍ മാസ്റ്റര്‍ ക്ലാസ്, സ്റ്റാര്‍ട്ടപ്പ് പിച്ചുകള്‍, IPO റൗണ്ട് ടേബിള്‍ എന്നിവയുള്‍പ്പടെയുണ്ട്. കൊച്ചിയില്‍ നടന്ന പ്രോഗ്രാം ഇന്‍ഫോസിസ് Co Founder ക്രിസ് ഗോപാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്.
സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ പദ്ധതിയ്ക്ക് കീഴില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 28000 സ്റ്റാര്‍ട്ടപ്പുകള്‍
സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ പദ്ധതിയ്ക്ക് കീഴില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 28000 സ്റ്റാര്‍ട്ടപ്പുകള്‍. ഈ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 27916 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് DPIIT അംഗീകാരം ലഭിച്ചു. 2016ലാണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ പ്രോഗ്രാം ആരംഭിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകളില്‍ 800 എണ്ണം രാജസ്ഥാനില്‍ നിന്ന്. സ്റ്റാര്‍ട്ടപ്പുകളിലേക്ക് നിക്ഷേപിക്കാനായി 10,000 കോടിയുടെ fund of funds ആണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്
ഹാക്കര്‍മാര്‍ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്താന്‍ ഏറ്റവുമധികം ശ്രമം നടത്തുന്നത് ഫേസ്ബുക്കില്‍
ഇന്റര്‍നെറ്റ് വഴി സ്വകാര്യവിവരങ്ങള്‍ ഏറ്റവുമധികം ചോര്‍ത്താന്‍ ശ്രമം നടക്കുന്നത് ഫേസ്ബുക്കിലൂടെയെന്ന് റിപ്പോര്‍ട്ട്. റിസര്‍ച്ച് ഫേമായ ചെക്ക് പോയിന്റാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. yahoo, netflix, paypal എന്നിവയിലൂടെയും വിവരച്ചോര്‍ച്ച നടക്കുന്നുണ്ടെന്നും മുന്നറിയിപ്പ്. 48 % phishing അറ്റാക്കുകള്‍ വെബ് വഴിയും 27 % ഇമെയില്‍ വഴിയുമാണ് നടന്നിരിക്കുന്നത്. യൂസേഴ്സിന്റെ യൂസര്‍നെയിമും പാസ് വേര്‍ഡും മുതല്‍ ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ വരെ തന്ത്രപരമായി ചോര്‍ത്തുന്നതാണ് phishing.
സൂക്ഷിച്ചോളൂ: ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോരുന്നുണ്ടെന്ന് റിപ്പോര്‍ട്ട്
നാലര ലക്ഷം ഇന്ത്യക്കാരുടെ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഡാര്‍ക്ക് വെബിലെന്ന് റിപ്പോര്‍ട്ട്. ഡാര്‍ക്ക് വെബ്സൈറ്റായ ജോക്കേഴ്സ് സ്റ്റാഷിലാണ് വിവരങ്ങള്‍ വന്നത്. സിംഗപ്പൂരിലെ സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ഗ്രൂപ്പ് ഐബിയാണ് ഡാറ്റാബേസ് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 1.3 മില്യണ്‍ ഇന്ത്യന്‍ കാര്‍ഡ് വിവരങ്ങളാണ് ഡാര്‍ക്ക് വെബില്‍ വിറ്റത്. Phishing വഴിയും വെബ്സൈറ്റിന്റെ ജാവാ കോഡില്‍ സ്നിഫിങ്ങ് നടത്തിയുമാണ് വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നും വിദഗ്ധര്‍.
The Perinthalmanna edition of I am Startup Studio, led by young entrepreneurs Amjad Ali and Najeeb Haneef looked at different ways to develop the entrepreneurial skill among students and to start enterprises. Amjad, co-founder of sports startup Playsports, and Najeeb, founder of Sara Biotech, interacted with aspiring entrepreneurs in MEA Engineering College, Perinthalmanna. The speakers explained various aspects young entrepreneurs need to check before entering a business and the extent to which they can make use of technology. I am startup studio is a campus learning programme organised by channeliam.com to encourage entrepreneurship among students. The event witnessed discussion on how digital media plays a pivotal…
സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ ഏറ്റവുമധികം നേരിടുന്ന വെല്ലുവിളി മൂലധനത്തിന്റെ അഭാവമാണെന്ന് വ്യക്തമാക്കി കേരള സംസ്ഥാന ബജറ്റ് 2020-21. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി മൂന്ന് പ്രധാന തീരുമാനങ്ങളാണ് ബജറ്റില്‍ ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് പ്രഖ്യാപിച്ചത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 10 കോടി വായ്പ ലഭ്യമാക്കുന്ന സ്‌കീമും കേരള സ്റ്റാര്‍ട്ടപ്പ് മിഷന് 73.5 കോടി വകയിരുത്തുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ആസ്തി സെക്യൂരിറ്റി ഇല്ലാതെ വായ്പ : 10 കോടി വരെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ പ്രമുഖ കോര്‍പറേറ്റുകള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് വര്‍ക്ക് ഓര്‍ഡറുകള്‍ ഉള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആസ്തി സെക്യൂരിറ്റി ഇല്ലാതെ വായ്പ ലഭ്യമാക്കും. വര്‍ക്ക് ഓര്‍ഡറിന്റെ 90 ശതമാനം, പരമാവധി 10 കോടി രൂപ വരെ പത്ത് ശതമാനം പലിശയ്ക്ക് ലഭ്യമാക്കുന്നതിന് സ്‌കീം. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടതും സര്‍ക്കാരിന്റെ ഏതെങ്കിലും വകുപ്പിന് ആവശ്യമുള്ളതുമായ നൂതന ഉല്‍പ്പന്ന പ്രോട്ടോടൈപ്പുകളുടെ വിപുലീകരണ ഘട്ടത്തില്‍ ഒരു കോടി വരെ ധനസഹായം നല്‍കും. 10 കോടി രൂപയാണ് ഇതിനായി…
15 മിനിട്ട് ചാര്‍ജ്ജ് ചെയ്താല്‍ 400 കി.മീ സഞ്ചരിക്കാവുന്ന സ്പോര്‍ട്ട്സ് കാര്‍
ലോകത്തെ ആദ്യ ഫുള്ളി ഇലക്ട്രിക്ക് സ്പോര്‍ട്ട്സ് കാറുമായി Porsche. Porsche Taycan സ്പോര്‍ട്ട്സ് കാര്‍ വൈകാതെ ഇന്ത്യയിലെത്തുമെന്നും റിപ്പോര്‍ട്ട്. 15 മിനിട്ട് ചാര്‍ജ്ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ സഞ്ചരിക്കാം. 3.5 സെക്കന്റ് കൊണ്ട് കാറിന് 100 kmph വേഗത കൈവരിക്കാനാവും. 800-volt ഫാസ്റ്റ് ചാര്‍ജ്ജേഴ്സാണ് മറ്റൊരു അട്രാക്ഷന്‍.
വ്യാജ വാര്‍ത്ത തടയാന്‍ പുത്തന്‍ ടെക്നിക്കുമായി Twitter. ‘manipulated media’ എന്ന ലേബലിലൂടെ യൂസേഴ്സിന് മുന്നറിയിപ്പ് നല്‍കും. ഇത്തരം പോസ്റ്റുകള്‍ റീട്വീറ്റ് ചെയ്യുന്നതിന് മുന്‍പോ ലൈക്ക് ചെയ്യുന്നതിന് മുന്‍പോ ലേബല്‍ ഡിസ്പ്ലേ ചെയ്യും. സംശയകരങ്ങളായ ട്വീറ്റുകളുടെ വിസിബിലിറ്റി കുറയ്ക്കുമെന്നും ട്വിറ്റര്‍. പുത്തന്‍ ഫീച്ചര്‍ ആഡ് ചെയ്യും മുന്‍പ് യൂസേഴ്‌സ്, സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍, അക്കാഡമിക്ക് വിദഗ്ധര്‍ എന്നിവരില്‍ നിന്നും ട്വിറ്റര്‍ നിര്‍ദ്ദേശങ്ങള്‍ തേടിയിരുന്നു.