Author: News Desk
ദീപാവലി പ്രമാണിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഉത്സവബത്ത പ്രഖ്യാപിച്ചു. ഗ്രൂപ്പ് സി, നോൺ ഗസറ്റഡ് ഗ്രൂപ്പ് ബി ജീവനക്കാർക്ക് ആനുകൂല്യം ലഭിക്കും. കേന്ദ്ര സായുധ-പാരമിലിറ്ററി സേനാംഗങ്ങളും ഉൾപ്പെടും. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 2022-23ലെ ആഡ് ഹോക്ക് ബോണസ് (ad hoc bonuses) പരിധി 7,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. 30 ദിവസത്തെ വേതനത്തിന് തുല്യമായ ആഡ് ഹോക്ക് ബോണസാണ് ഗ്രൂപ്പ് സി, നോൺ ഗസറ്റഡ് ഗ്രൂപ്പ് ബി ജീവനക്കാർക്ക് ലഭിക്കുകയെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. ആർക്കൊക്കെ, എങ്ങനെകേന്ദ്ര സർക്കാർ നിഷ്കർഷിക്കുന്ന യോഗ്യതകളുള്ളവർക്കായിരിക്കും ആഡ് ഹോക്ക് ബോണസ് ലഭിക്കുക. 2023 മാർച്ച് 31ന് ജോലിയിൽ പ്രവേശിച്ചവർക്കാണ് ബോണസിന് അർഹത. ജോലിയിൽ തുടർച്ചയായി ആറുമാസം പൂർത്തിയാക്കിയിരിക്കണം. ആഴ്ചയിൽ ആറു ദിവസവും വർഷത്തിൽ 240 ദിവസവും ജോലി ചെയ്ത കാഷ്വൽ തൊഴിലാളികൾക്കും ബോണസിന് അർഹതയുണ്ട്. ജോലിയിൽ മൂന്ന് വർഷം പൂർത്തിയായിരിക്കണമെന്ന് മാത്രം. മറ്റേതെങ്കിലും പ്രൊഡക്ടിവിട്ടി ലിങ്ക്ഡ് ബോണസ് ലഭിക്കുന്നവർക്ക് ആഡ് ഹോക്ക് ബോണസിന് അർഹതയുണ്ടായിരിക്കില്ല. …
ട്രെയിനിൽ ദീർഘദൂര യാത്രപോകുന്നവരെ പലപ്പോഴും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ഇഷ്ടപ്പെട്ട ഭക്ഷണം കിട്ടാനില്ലാത്തത്. ചിലർക്ക് ട്രെയിനിലെ ഭക്ഷണം ഇഷ്ടമല്ല താനും. ഇതിനെല്ലാം പരിഹാരം കണ്ടിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. സൊമാറ്റോയുടെ (Zomato) ഡോർ ഡെലിവറി ഇനി വീട്ടിലും ഓഫീസിലും മാത്രമല്ല ട്രെയിനിലും ലഭിക്കും. ഭക്ഷണ വിതരണത്തിന് ഇന്ത്യൻ റെയിൽവേ സൊമാറ്റോയുമായി കൈകോർക്കുകയാണ്. മുൻക്കൂട്ടി ഓർഡർ ചെയ്ത ഭക്ഷണം ഡെലിവറി ചെയ്യാനാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ സൊമാറ്റോയി ഒത്തുചേരുന്നത്. യാത്രക്കാർ ഭക്ഷണം ബുക്ക് ചെയ്യേണ്ടത് ഐആർടിസിയുടെ കാറ്ററിംഗ് പോർട്ടൽ വഴിയാണ്. ആദ്യഘട്ടത്തിൽ ന്യൂഡൽഹി, പ്രയാഗ് രാജ്, കാൺപൂർ, ലഖ്നൗ, വാരണസി എന്നിവിടങ്ങളിലായിരിക്കും സൊമാറ്റോയുടെ ഫുഡ് ഡെലിവറി ഉണ്ടായിരിക്കുക. നല്ല ഭക്ഷണം ട്രെയിനിൽട്രെയിൻ യാത്രികർക്ക് മെച്ചപ്പെട്ട ഇ-കാറ്ററിംഗിലൂടെ മെച്ചപ്പെട്ട സേവനം ഉറപ്പിക്കുകയാണ് റെയിൽവേ ചെയ്യുന്നത്. ഭക്ഷണത്തിന്റെ കാര്യത്തിൽ ട്രെയിൻ യാത്രകർക്ക് വലിയ ചോയിസിന് ഇതുവരെ അവസരമുണ്ടായിരുന്നില്ല. ട്രെയിനിലെ ഭക്ഷണം താത്പര്യമില്ലാത്തവർക്ക് മറ്റു മാർഗങ്ങൾ നോക്കേണ്ടി വന്നിരുന്നു. സൊമാറ്റോയുടെ ഡെലിവറി വരുന്നതോടെ ഇത്തരം സാഹചര്യങ്ങൾ…
തൊഴിലുമായി ബന്ധപ്പെട്ട എന്തും ലിങ്ക്ഡ് ഇന്നില് (LinkedIn) അറിയാന് പറ്റും. തൊഴില് മേഖലയില് ബന്ധങ്ങള് ഉണ്ടാക്കാനും വളര്ത്താനും അവസരങ്ങള്ക്കും, എന്തിനും ഏതിനും എല്ലാവരും ആശ്രയിക്കുന്ന ഏറ്റവും വലിയ സോഷ്യല് നെറ്റ് വര്ക്കിങ് പ്ലാറ്റ് ഫോം. തൊഴിലന്വേഷകരും മറ്റും ഏറ്റവും കൂടുതല് ആശ്രയിക്കുന്ന ലിങ്ക്ഡ് ഇന് പക്ഷേ സ്വന്തം തൊഴിലാളികളെ പിരിച്ചു വിടുകയാണ്. പകരം എഐ മതിയെന്ന തീരുമാനത്തിലാണ് ലിങ്ക്ഡ് ഇന്. ഭാവിക്ക് നല്ലത് എഐ ഭാവിയില് കമ്പനിയെ വളരാന് സഹായിക്കുക എഐ ആയിരിക്കുമെന്നാണ് തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ട് മൈക്രോസോഫ്റ്റിന്റെ (Microsoft) ഉടമസ്ഥയിലുള്ള ലിങ്ക്ഡ് ഇന് പറയുന്നത്. പുതിയ എഐ ടൂളുകള് കൊണ്ടുവരുമെന്ന് ഈ മാസം ആദ്യം തന്നെ കമ്പനി പറഞ്ഞിരുന്നു. പിന്നാലെയാണ് 668 പേരെ പിരിച്ചുവിടുന്നതായുള്ള അറിയിപ്പ് വരുന്നത്. ഇവരില് 563 പേരെങ്കിലും എഞ്ചിനീയറിങ്, റിസേര്ച്ച് ആന്ഡ് ഡെവലപ്മെന്റ്, പ്രൊഡക്ട് എന്നീ മേഖലകളിലുള്ളവരാണ്. 5 മാസങ്ങള്ക്ക് മുമ്പ് 716 പേരെ കമ്പനി പിരിച്ചുവിട്ടിരുന്നു. ലിങ്ക്ഡ് ഇന് ഈ വര്ഷം മാത്രം മൊത്തം 1,384…
റോഡ് നിർമാണത്തിന് ആവശ്യമായ ഫ്ലൈ ആഷ് പവർ പ്ലാന്റുകൾ നൽകണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടു. റോഡ് പ്രൊജക്ടുകൾ നടക്കുന്നതിന്റെ 300 കിലോമീറ്റർ ചുറ്റളവിലുള്ള പവർ പ്ലാന്റുകൾ നിർമാണത്തിന് ആവശ്യമായ ഫ്ലൈ ആഷ് നൽകണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. പവർ പ്ലാന്റുകളില്ലാത്ത ഇടങ്ങളിൽ റോഡ് പണി നടക്കുമ്പോൾ കോൺട്രാക്ടർമാർ സർക്കാരിനെ അറിയിക്കണം. അങ്ങനെയുള്ള ഇടങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തുമെന്ന് സർക്കാർ പറഞ്ഞു. എന്നാൽ ഇവ കൊണ്ടുവരാനും മറ്റുമുള്ള തുക കോൺട്രാക്ടർമാരാണ് നൽകേണ്ടത്. ഫ്ലൈ ആഷിന്റെ ലഭ്യതയെ കുറിച്ച് കോൺട്രാക്ട് വിളിക്കുന്ന വേളയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുകയും വേണം. പാലിച്ചില്ലെങ്കിൽ നടപടിറോഡ് നിർമാണത്തിന് ഫ്ലൈ ആഷുകൾ നിർബന്ധമായും ഉപയോഗിക്കണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറപ്പിടുവിച്ചിരുന്നു. ഫ്ലൈ ആഷ് കിട്ടാനില്ലാത്തത് കൊണ്ട് പല ഹൈവേ പ്രൊജക്ടുകളും പാതി വഴിയിലായി. റോഡ് നിർമാണത്തിന് ആവശ്യമായ ഫ്ലൈ ആഷ്, കൽക്കരി ഉപയോഗിക്കുന്ന പവർ പ്ലാന്റുകളിൽ നിന്നാണ് ലഭിക്കുക. എന്നാൽ ഇത്തരം കമ്പനികളിൽ നിന്ന് ഫ്ലൈ ആഷ് ലഭിച്ചിരുന്നില്ല.…
അംബാനി കുടുംബത്തിലെ മക്കളെ ആർക്കാണ് അറിയാത്തത്. മുകേഷ് അംബാനിയുടെ ഇരട്ടകൾ ആകാശും ഇഷയും ഇന്ന് റിലയൻസിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ഫോബ്സിന്റെ ഇന്ത്യൻ കോടീശ്വരന്മാരുടെ പട്ടികയിൽ മുകേഷ് അംബാനി വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിയതിന് പിന്നാലെ 31ക്കാരായ ഇരട്ടകളുടെ കഴിവ് എല്ലാവരും അംഗീകരിക്കുകയും ചെയ്തു. എന്നാൽ അംബാനി കുടുംബത്തിൽ വിജയക്കഥകളിൽ പേരില്ലാതെ പോയ ഒരാളുണ്ട്. അല്ല, അനിൽ അംബാനിയെ കുറിച്ചല്ല പറയുന്നത്. മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദ് അംബാനിയെ കുറിച്ചാണ്. വണ്ണം കുറയ്ക്കലും വിവാഹവും ആനന്ദ് അംബാനിയെ വാർത്തകളിൽ നിറച്ചിരുന്നു. എന്നാൽ ബിസിനസ് മേഖലയിൽ ആനന്ദ് അംബാനിയെ കുറിച്ച് അത്ര ശുഭകരമായ കാര്യങ്ങളല്ല പുറത്ത് വരുന്നത്. ബിസിനസിൽ സഹോദരങ്ങളെ പോലെ കഴിവ് തെളിയിക്കാൻ ആനന്ദിന് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. കൊടുത്ത അവസരം കൊണ്ട് കാര്യമൊന്നുമുണ്ടായിട്ടില്ല എന്ന പക്ഷം പിടിക്കുന്നവരും കുറവല്ല. കഴിഞ്ഞില്ല, റിലയൻസ് ഇൻഡസ്ട്രീസിന്റെ ബോർഡിലേക്ക് ആനന്ദ് അംബാനിയെ നിയമിക്കുന്നതിന് അനുകൂലിച്ച് വോട്ട് ചെയ്യരുതെന്ന് ഇൻസ്റ്റിറ്റ്യൂഷണൽ ഹോൾഡർ സർവീസ് ഇൻക് കഴിഞ്ഞ ദിവസം…
വിഴിഞ്ഞം തുറമുഖത്തു കൂറ്റൻ ക്രൈനുകളുമായി ആദ്യത്തെ കപ്പൽ എത്തിക്കഴിഞ്ഞു. തുറമുഖ നിർമാണത്തിന്റെ ആദ്യ ഘട്ടമാണ് പൂർത്തിയായിരിക്കുന്നത്. 2024 മെയ് മാസത്തിൽ തുറമുഖം കമ്മീഷൻ ചെയ്യും. 2024 ഡിസംബറോടെ വിഴിഞ്ഞം പൂർണ തോതിൽ ചരക്ക് നീക്കത്തിന് സജ്ജമാകും. എന്തൊക്കെ നേട്ടങ്ങളാകും വിഴിഞ്ഞം തുറമുഖം നമുക്ക് നൽകുക? പറഞ്ഞറിയിക്കാൻ പോലുമാകാത്ത തരത്തിൽ കേരളത്തിന്റെ വളർച്ചക്കും, വരുമാന സ്ഥിരതക്കും വിഴിഞ്ഞമായിരിക്കും ഇനി സുപ്രധാന പങ്ക് വഹിക്കുക. ഇന്ത്യക്കു മുഴുവൻ സാമ്പത്തിക ലാഭം ഉണ്ടാക്കികൊടുക്കാനുള്ള ശേഷിയും കഴിവുമായാണ് വിഴിഞ്ഞത്തു അന്താരാഷ്ട്ര തുറമുഖം വരുന്നത്. രാജ്യത്തെ വിവിധ തുറമുഖങ്ങളിലേക്കുള്ള റെയിൽ, കപ്പൽ ചരക്കു നീക്കം , റോഡ് ഗതാഗതം എന്നിവ വഴി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ നേടാൻ ഒരുങ്ങുന്നത് അനവധി കോടികളാണ്. കാരണം ഇനി ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ചരക്കു നീക്കത്തിന്റെ 80 % ൽ അധികവും നടക്കുക വിഴിഞ്ഞത്തു നിന്നുമാണ്, വിഴിഞ്ഞത്തെത്തുന്ന മദർ ഷിപ്പുകളിലെ ചരക്കുകൾ ഇനി കേരളത്തിലൂടെ റോഡ് മാർഗവും മറ്റു…
ഇന്ത്യയില് ഇലക്ട്രോണിക്സ് നിര്മ്മാണ ആവാസവ്യവസ്ഥ വിപുലീകരിക്കുന്നതില് പങ്കാളികളാകാനുള്ള ഗൂഗിളിന്റെ പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രിയും സുന്ദര് പിച്ചൈയും ചര്ച്ച ചെയ്തു. യു.പി.ഐക്ക് ഊന്നല് നല്കികൊണ്ട് ഇന്ത്യയില് സാമ്പത്തിക ഉള്ച്ചേര്ക്കല് ശക്തിപ്പെടുത്തുന്നതിനുള്ള ഗൂഗിളിന്റെ പദ്ധതികളെക്കുറിച്ച് സുന്ദര് പിച്ചൈ പ്രധാനമന്ത്രി മോദിയെ ധരിപ്പിച്ചു ഗൂഗിളിന്റെ 100 ഭാഷാ AI മോഡൽ ഇനിഷ്യേറ്റീവ് പ്രകാരം ഇന്ത്യന് ഭാഷകളില് നിര്മ്മിത ബുദ്ധി ഉപകരണങ്ങള് ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ പുരോഗതി ഇരുവരും വിലയിരുത്തി . സദ്ഭരണത്തിനായുള്ള എ .ഐ ടൂളുകള്ക്ക് വേണ്ടി പ്രവര്ത്തിക്കാന് പ്രധാനമന്ത്രി സുന്ദർ പിച്ചൈയോട് അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗൂഗിളിന്റെയും ആല്ഫബെറ്റിന്റെയും സി.ഇ.ഒ സുന്ദര് പിച്ചൈയുമായി വെർച്വലായാണ് ആശയവിനിമയം നടത്തിയത്. ഇന്ത്യയില് ക്രോംബുക്കുകള് നിര്മ്മിക്കുന്നതിന് എച്ച്.പിയുമായുള്ള ഗൂഗിളിന്റെ പങ്കാളത്തിത്തത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.അടുത്തിടെ, HP-യും Google-ഉം പ്രഖ്യാപിച്ച പങ്കാളിത്തം പ്രകാരം ഇരു കമ്പനികളും ചേർന്ന് ഇന്ത്യയിൽ Chromebooks നിർമ്മിക്കും. ഈ പങ്കാളിത്തം രാജ്യത്തെ ഡിജിറ്റൽ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കും. താങ്ങാനാവുന്ന വിലയും, സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ കമ്പ്യൂട്ടിംഗ് ഉപകരണങ്ങൾ വഴി കൂടുതൽ…
ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്ട്ടപ്പ് സമ്മേളനമായ ദുബായ് ജൈടെക്സ് എക്സ്പോയില് (Gitex) തിളങ്ങി കേരള സ്റ്റാര്ട്ടപ്പ് മിഷന് കീഴിലുള്ള 50 സ്റ്റാര്ട്ടപ്പുകള്. ദുബായ് വേള്ഡ് ട്രേഡ് സെന്ററില് തിങ്കളാഴ്ച ആരംഭിച്ച നാല് ദിവസത്തെ ജൈടെക്സ് നോര്ത്ത് സ്റ്റാര് എന്ന സ്റ്റാര്ട്ടപ്പ് പരിപാടിയിലാണ് കേരളത്തിലെ സ്റ്റാര്ട്ടപ്പുകള് പങ്കെടുക്കുന്നത്. ജൈടെക്സ് നോര്ത്ത് സ്റ്റാറിന്റെ ഭാഗമായി നടക്കുന്ന സൂപ്പര്നോവ ചലഞ്ചിലും കേരളത്തില് നിന്നുള്ള സ്റ്റാര്ട്ടപ്പുകള് പങ്കെടുക്കുന്നുണ്ട്. സംരംഭകര്ക്ക് നൂതനാശയങ്ങള് പ്രദര്ശിപ്പിക്കാന് അവസരമൊരുക്കുന്ന സൂപ്പര്നോവ ചലഞ്ചിന്റെ സെമിഫൈനലിലേക്ക് കേരളത്തില് നിന്നുള്ള 8 സ്റ്റാര്ട്ടപ്പുകള് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജെന് റോബോട്ടിക്സ്, ബ്രെയിന്വയേര്ഡ്, ഹൈപ്പര്ക്വാഷ്യന്റ്, അകുട്രോ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ഐറോവ്, നോവല് സസ്റ്റെയ്നബിലിറ്റി, ടുട്ടിഫ്രൂട്ടി, ഇസ്ട്രോടെക് എന്നീ സ്റ്റാര്ട്ടപ്പുകളാണ് സൂപ്പര്നോവ ചലഞ്ചിന്റെ സെമിഫൈനലിലേക്ക് എത്തിയത്. ആഗോളതലത്തില് ശ്രദ്ധയാകര്ഷിക്കുന്നതിനും വാണിജ്യ-നിക്ഷേപ സാധ്യതകള് ഉപയോഗപ്പെടുത്തുന്നതിനും കേരളത്തിലെ സ്റ്റാര്ട്ടപ്പുകള്ക്ക് ജൈടെക്സ് നോര്ത്ത് സ്റ്റാര് അവസരമൊരുക്കും. ജൈടെക്സിന്റെ ചരിത്രത്തില് ആദ്യമായാണ് കേരള സ്റ്റാര്ട്ടപ്പ് മിഷനില് നിന്നും ഇത്രയധികം കമ്പനികള് ഈ മേളയില് പങ്കെടുക്കുന്നതെന്നതും ശ്രദ്ധേയമാണ്. വിവര…
പലസ്തീൻ തീവ്രവാദ ഗ്രൂപ്പായ ഹമാസ് ലോക ശക്തരായ ഇസ്രയേലിനോട് പിടിച്ചു നിൽക്കുന്നത് വിപുലമായ ഒരു ആഗോള ധനസഹായ ശൃംഖലയുടെ സഹായത്തോടെയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചാരിറ്റികളിൽ നിന്നും, സൗഹൃദ രാഷ്ട്രങ്ങളിൽ നിന്നും സാമ്പത്തിക പിന്തുണ നേടുന്നതിനും, ഗാസ തുരങ്കങ്ങളിലൂടെ പണം കൈമാറുന്നതിനും ക്രിപ്റ്റോകറൻസികൾ ഉപയോഗിക്കുന്നതിനും ഒക്കെ ഈ ആഗോള ശൃംഖലയുടെ പിൻബലമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ ശൃംഖലയുടെ കണ്ണികൾ കണ്ടെത്തി അവ നിർവീര്യമാക്കുകയെന്ന ശ്രമകരമായ ദൗത്യത്തിലാണ് ഇസ്രായേൽ. ഹമാസിന്റെ ധനസമാഹരണവുമായി ബന്ധമുണ്ടെന്ന് സൂചനകൾ ലഭിച്ച ബാർക്ലേയ്സ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായും സംഭാവന ശേഖരിക്കാൻ ഉപയോഗിക്കുന്ന ക്രിപ്റ്റോകറൻസി അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതായും ഈ ആഴ്ച ആദ്യം ഇസ്രായേൽ പോലീസ് അറിയിച്ചിരുന്നു. എന്നാൽ ഹമാസിന് ഇത്തരത്തിൽ എത്ര അക്കൗണ്ടുകൾ ഉണ്ടെന്നോ, അവയിലെ നിക്ഷേപ മൂല്യം എത്രയെന്നോ ഇസ്രായേൽ വ്യക്തമാക്കിയിട്ടില്ല. 2021 ഡിസംബറിനും ഈ വർഷം ഏപ്രിലിനും ഇടയിൽ, ഹമാസുമായി ബന്ധമുണ്ടെന്ന് വ്യക്തമായ ഏതാണ്ട് 190 ക്രിപ്റ്റോ അക്കൗണ്ടുകൾ ഇസ്രായേൽ പിടിച്ചെടുത്തു. 2007 മുതൽ ഗാസ മുനമ്പിലെ ഭരണം നിർവഹിക്കുന്ന…
ഇത് എഐയുടെ കാലമാണ്. ചിത്രം വരയ്ക്കാൻ മുതൽ കോടതിയിൽ വരെ എഐ. ഈ കാലത്തിന്റെ മറ്റൊരു പ്രത്യേകത വമ്പൻ കമ്പനികളോ ആധുനിക സാങ്കേതിക ഉപകരണങ്ങൾ ഉള്ളവരോ മാത്രമല്ല റോബോർട്ട് നിർമിക്കുന്നത്. സാങ്കേതിക പരിജ്ഞാനമുള്ള ആർക്കുവേണമെങ്കിലും റോബോർട്ടുകളെ ഉണ്ടാക്കാമെന്നാണ്. ഈയടുത്ത് യു.പി. സ്കൂൾ വിദ്യാർഥി നിർമിച്ച ഓട്ടോമാറ്റിക് ഡെസ്റ്റ് ബിൻ യന്ത്രം വൈറലായിരുന്നു. പ്രായവും വിദ്യാഭ്യാസവുമൊന്നും എഐ കാലത്ത് യന്ത്രനിർമാണത്തിന് വിലങ്ങുതടിയില്ല എന്ന് സാരം. അത്തരത്തിലൊന്നാണ് മുടി മുറിക്കുന്ന റോബോർട്ടിന്റെ നിർമാണം. അമേരിക്കയിലെ എൻജിനിയറായ ഷെയ്ൻ വിംഗ്ടൺ (Shane Wighton) ആണ് ഈ റോബോർട്ടിക് ബാർബറെ ഉണ്ടാക്കിയത്, സ്വന്തം മുടി മുറിക്കാൻ. 2020ൽ ലോക്ഡൗൺ കാലത്താണ് ബാർബർ റോബോർട്ടിനെ ഷെയ്ൻ നിർമിക്കുന്നതും വീഡിയോ സ്വന്തം യൂട്യൂബ് ചാനലായ സ്റ്റഫ് മെയ്ഡ് ഹിയറിൽ (Stuff Made Here) പങ്കുവെക്കുന്നതും. ഇപ്പോൾ റെഡ്ഡിറ്റിന്റെ (Reddit) കണ്ണിൽ പെട്ടതോടെ വീണ്ടും ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ് വീഡിയോ. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും റെഡ്ഡിറ്റിൽ വന്നു കഴിഞ്ഞു.കോവിഡ്…