Author: News Desk
തെലങ്കാനയിലെ വിമണ്‍ എന്‍ട്രപ്രണേഴ്സ് ഹബുമായി പങ്കാളിത്തം വഹിക്കാന്‍ Microsoft. സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള തെലങ്കാന സര്‍ക്കാരിന്റെ ഒരു ഇനിഷ്യേറ്റീവാണ് Women Entrepreneurs Hub. ഇന്നവേഷനില്‍ സ്ത്രീകളെയും ടെക്നോളജി, എഞ്ചിനീയറിംഗ് കരിയറുകളില്‍ പെണ്‍കുട്ടികളെയും ഈ പങ്കാളിത്തം പ്രോത്സാഹിപ്പിക്കും. ടെക്നോളജിയുടെ വിവിധ മേഖലകളില്‍ സ്ത്രീകള്‍ക്ക് മികച്ച നെറ്റ്വര്‍ക്കിംഗ് അവസരവും ഇതിലൂടെ ഒരുക്കും.
ഇലക്ട്രിക്കല്‍ വാഹനങ്ങളിലേക്ക് രാജ്യം ചുവടുവെയ്ക്കുമ്പോള്‍ ഇന്ത്യന്‍ നിരത്തുകളില്‍ കണ്ണുവെയ്ക്കുകയാണ് കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ബൈസിക്കിള്‍ ബ്രാന്‍ഡ് Tezlaa. പ്രകൃതിസൗഹൃദവും ഫ്യുയല്‍ എഫിഷ്യന്റുമായ ഈ ഇലക്ട്രിക് ബൈസിക്കിളിന് സവിശേഷതകള്‍ ഏറെയുണ്ട്. കൊച്ചിയിലെ ഇലക്ട്രോണിക്ക് ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജിലെ സ്മാഡോ ലാബ്സ് എന്ന സ്റ്റാര്‍ട്ടപ്പാണ് സംസ്ഥാനത്ത് ആദ്യമായി ഒരു ഇ-ബൈസിക്കിള്‍ നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്നത്. മിഥുന്‍ വി ശങ്കര്‍, ജിഷ്ണു പി, അഷിന്‍ എന്നീ മൂന്ന് ചെറുപ്പക്കാരാണ് ടെസ്ലയുടെ ആശയത്തിന് പിന്നില്‍. ടെസ്ലയുടെ ലോഞ്ച് കൊച്ചി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ നടന്നു. ഒരു സൈക്കിള്‍ യുഗം വീണ്ടും വരണമെന്ന ചിന്തയില്‍ നിന്നാണ് ഇലക്ട്രിക് ബൈസിക്കിള്‍ നിര്‍മ്മിച്ചതെന്ന് Smado ലാബ്സ് സിഇഒ മിഥുന്‍ വി ശങ്കര്‍ Channeliamനോട് പറഞ്ഞു. ആല്‍ഫ, ആല്‍ഫ പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് സൈക്കിള്‍ ഇറക്കുന്നത്. 2 മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 50 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്നതാണ് ആല്‍ഫ മോഡല്‍. ആല്‍ഫ പ്രോയില്‍ 100 കിലോമീറ്റര്‍ വരെയും യാത്ര ചെയ്യാം. രണ്ട് മണിക്കൂര്‍…
World Economic Forum to launch Drone delivery of medicines in Telangana. The project will be called ‘Medicine from the Sky’. The project will be conducted in collaboration with Govt of Telangana and Health Net Global. Study will be conducted to check how drone delivery can be an effective transportation mode. The project will be under strict supervision of leaders in medicine, tech and research.
Project Management Institute Kerala (PMIK) organises event ‘Plant The Future’. The event will take place on 21 July at 9 am. PMIK will plant flowering plants at Kazhakuttom-Kovalam Bypass Road, Trivandrum. The event will be co-hosted by National Highways Authority of India (NHAI). The aim of the event is to build a safer and greener environment for tomorrow. The event is in line with the sustainable development goals of the UN.
Kochi to host Women Startup Summit 2019. The summit will be held on 1 August 2019 at Integrated Startup Complex, Kochi. The event is an initiative by KSUM to encourage aspiring women entrepreneurs. The program aims at creating an inclusive startup ecosystem in Kerala. The event will be the biggest of its kind in India.
കേരളത്തിന്റെ തലസ്ഥാനനഗരത്തെ പച്ചപിടിപ്പിക്കാന്‍ PMI. പ്രൊജക്ട് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ജൂലൈ 21ന് തിരുവനന്തപുരത്ത് 600 മരങ്ങള്‍ നടും. തിരുവനന്തപുരം ബൈപ്പാസില്‍ ഈഞ്ചക്കല്‍ മുതല്‍ കോവളം വരെ മരങ്ങള്‍ നട്ടുപിടിപ്പിക്കും. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യത്തിന്റെ ഭാഗമായാണിത്. നാഷണല്‍ ഹൈവേ അഥോറിറ്റിയുമായി ചേര്‍ന്നാണ് പരിപാടി.
The pre-conference of Indian Science and Technology Entrepreneurs Parks and Business Incubator Association (ISBA), the biggest gathering of startup incubators, has commenced here at Integrated Startup Complex, Kochi. The event saw the participation of various delegates from across the country. The mission of ISBA is to encourage business incubation activities in the country through the exchange of information, sharing of experience, and other networking assistance among Indian Business Incubators (TBIs), Science and Technology Entrepreneurs Parks (STEPs) and other related organizations engaged in the promotion of start-up enterprises. Kerala Governor Justice (retd) P Sathasivam inaugurated the event. The delegates will engage…
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ രാജ്യത്തെ മറ്റ് ഇന്‍കുബേറ്ററുകള്‍ക്ക് മാതൃകയാണെന്ന് രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകളുടെ ദേശീയസംഘടനയായ ഇന്ത്യന്‍ സയന്‍സ് ആന്റ് ടെക്നോളജി എന്‍ട്രപ്രണേഴ്സ് പാര്‍ക്ക് ആന്റ് ബിസിനസ് ഇന്‍കുബേറ്റേഴ്സ് അസോസിയേഷന്‍ (ISBA) പ്രസിഡന്റ് ഡോ.കെ.സുരേഷ് കുമാര്‍. സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിലും അവയുടെ വിജയം ഉറപ്പാക്കുന്നതിലും ഇന്‍കുബേഷന്‍ സെന്ററുകള്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. അതെല്ലാം കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ നിന്ന് പഠിക്കാനാകണമെന്ന് ഇസ്ബ വാര്‍ഷിക സമ്മേളനത്തില്‍ ഡോ.കെ.സുരേഷ് കുമാര്‍ പറഞ്ഞു. ക്വാളിറ്റിയുള്ള ഡീലുകള്‍ നടക്കുന്ന കേരള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം കളമശ്ശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ നടന്ന ഇസ്ബ പ്രീ കോണ്‍ഫറന്‍സ് യോഗത്തില്‍ രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. കേരള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ ക്വാളിറ്റിയുള്ള ഡീലുകളാണ് നടക്കുന്നതെന്ന് ISBA വൈസ് പ്രസിഡന്റ് ഡോ.എ.ബാലചന്ദ്രന്‍ Channeliamനോട് പറഞ്ഞു. രാജ്യത്തെ ഇന്‍കുബേഷന്‍ സംവിധാനത്തിലുണ്ടായത് കാതലായ മാറ്റം മൂന്ന് പതിറ്റാണ്ടുകള്‍ കൊണ്ട് രാജ്യത്തെ ഇന്‍കുബേഷന്‍ സംവിധാനത്തില്‍ കാതലായ മാറ്റമുണ്ടായെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് ഇസ്ബ പ്രീ കോണ്‍ഫറന്‍സില്‍ പറഞ്ഞു.…
Grocery brand Nature’s Basket to be launched in Kolkata. Nature’s Basket sells products including fresh fruits & vegetables, meat, FMCG and staples. RPSG plans to set up 15-20 Nature’s Basket stores in Kolkata. Nature’s Basket was recently acquired by RP- Sanjiv Goenka (RPSG) Group from Godrej for Rs 300 Cr. RPSG Group also owns grocery store Spencer’s.
എന്‍ട്രപ്രണേഴ്സിന് ബഹറിനിലേക്ക് എക്സ്പാന്‍ഷന് അവസരമൊരുക്കി Flat6Labs. ഇന്നവേറ്റീവ് ഐഡിയയുള്ളവര്‍ക്ക് 32,000 ഡോളര്‍ സീഡ് ഇന്‍വെസ്റ്റ്മെന്‍റിനും ആക്സിലറേറ്റര്‍ പ്രോഗാമിനും അവസരം. സംരംഭം ഒരുക്കാന്‍ ഓഫീസ് സ്പേസും ക്രെഡിറ്റും ലീഗല്‍ സഹായവും ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.flat6labsbahrain.com സന്ദര്‍ശിക്കുക.