Author: News Desk

കള്ള് ചെത്താനും AI സാങ്കേതിക വിദ്യയുമായി ഇന്ത്യൻ അഗ്രി സ്റ്റാർട്ടപ്പ് രംഗത്ത്. AI സാങ്കേതിക വിദ്യയുടെ സഹായത്തോടെ നാളികേര ടാപ്പിംഗ് ഉപകരണം -Coconut sap tapping-വിപണിയിലെത്തിക്കാനൊരുങ്ങുന്ന അഗ്രിടെക് സ്‌പെയ്‌സിലെ ഇന്ത്യൻ ഡീപ്-ടെക് സ്റ്റാർട്ടപ്പായ NAVA ഇന്നോവേഷന് പിന്തുണയുമായി സീഡ് നിക്ഷേപം. ഏഞ്ചൽ നിക്ഷേപകരായ  ഹൈക്കോൺ ഇന്ത്യ ലിമിറ്റഡിന്റെ സിഎംഡി ക്രിസ്റ്റോ ജോർജ്ജ്, എൻആർഐ ബിസിനസുകാരനായ  മനോജ് വി രാമൻ എന്നിവരിൽ നിന്നുമാണ് NAVA ഇന്നവേഷന് നിക്ഷേപം ലഭിച്ചത്. തെങ്ങിന്റെ ചുവട്ടിൽ വച്ചിരിക്കുന്ന പാത്രത്തിൽ ദിവസവും കള്ള് ശേഖരിക്കുന്നതിനും, ടാപ്പറുടെ ദൈനംദിന മരം കയറ്റം ഇല്ലാതാക്കുന്നതിനും AI, റോബോട്ടിക്‌സ്, IoT എന്നിവ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന നാളികേര ടാപ്പിംഗ് യന്ത്രം NAVA ഇന്നൊവേഷൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും നാളികേര കർഷകരെ വലിയ തോതിൽ നാളികേര സ്രവവും മൂല്യവർദ്ധിത ഉൽപന്നങ്ങളും ഉത്പാദിപ്പിക്കാനും അതുവഴി കാർഷിക സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും ഈ നവീകരണം ലക്ഷ്യമിടുന്നു. ലോകമെമ്പാടുമുള്ള വിപണിയുടെ ഏകദേശം 90% പ്രതിനിധീകരിക്കുന്ന 28 രാജ്യങ്ങളിൽ Coconut sap tapping…

Read More

ആഗോള ഫാഷൻ ബ്രാൻഡായ  സൂപ്പർഡ്രൈയിൽ ഓഹരികൾ സ്വന്തമാക്കാൻ റിലയൻസ് ബ്രാൻഡ്‌സ് ഒരുങ്ങുന്നു. റിലയൻസ് ബ്രാൻഡ്‌സിന്റെ ഉടമസ്ഥതയിലുള്ള റിലയൻസ് ബ്രാൻഡ്‌സ് -Reliance Brands UK – യുകെ ആസ്ഥാനമായുള്ള സൂപ്പർഡ്രൈ -SuperDry – യുമായി ഒരു സംയുക്ത സംരംഭത്തിനായുള്ള കരാറിൽ ഒപ്പുവച്ചു.   ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് പ്രദേശങ്ങളിൽ സൂപ്പർഡ്രൈയുടെ ബൗദ്ധിക സ്വത്തവകാശം സംയുക്ത സംരംഭമായ സ്ഥാപനം ഏറ്റെടുക്കും. റിലയൻസ് ബ്രാൻഡ്‌സ് യുകെ, സൂപ്പർഡ്രൈ എന്നിവയ്ക്ക് യഥാക്രമം 76%, 24% ഓഹരികൾ ഈ സംരംഭത്തിൽ ഉണ്ടായിരിക്കും. റിലയൻസ് ബ്രാൻഡ്‌സ് വാങ്ങുന്ന ഓഹരികളുടെ വില കണക്കാക്കുന്നത് ഏകദേശം 40 മില്യൺ പൗണ്ട്‌സ് ആണ്. 2012-ൽ റിലയൻസ് ബ്രാൻഡ്‌സ് സൂപ്പർഡ്രൈ-യുമായി ദീർഘകാല ഫ്രാഞ്ചൈസി കരാർ ഒപ്പിടുകയും ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. സൂപ്പർഡ്രൈയുടെ ബ്രിട്ടീഷ് പൈതൃകം, അമേരിക്കൻ സ്റ്റൈലിംഗ്, ജാപ്പനീസ് ഗ്രാഫിക്സ് എന്നിവയുടെ അതുല്യമായ സംയോജനം യുവ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഇടം നേടിയിട്ടുണ്ട്. 50 നഗരങ്ങളിലായി 200 വിൽപ്പന കേന്ദ്രങ്ങളിലേക്ക് ബ്രാൻഡ് അതിവേഗം വികസിച്ചു. ഇ-കൊമേഴ്‌സിലൂടെ…

Read More

ടെസ്‌ലയിലൂടെ ഇലോൺ മസ്ക് കണ്ട ഇന്ത്യൻ പ്രവേശന സ്വപ്നങ്ങൾക്ക് റിലയൻസിന്റെ വക കനത്ത ഒരു തിരിച്ചടി. ടെസ്‌ല ഇന്ത്യയിൽ നിർമിച്ചു വിപണിയിലിറക്കാൻ പദ്ധതിയിട്ടിരുന്ന , EV കൾക്കും, വീടുകൾക്കും ഉപയോഗിക്കാവുന്ന, മൾട്ടി പർപ്പസ് ബാറ്ററി സ്റ്റോറേജ് സാങ്കേതികവിദ്യ ഇന്ത്യയിൽ അഭിമാനത്തോടെ അവതരിപ്പിച്ചിരിക്കുന്നു Reliance. റിലയൻസ് ഇൻഡസ്ട്രീസ് ബുധനാഴ്ച ഇലക്ട്രിക് വാഹനങ്ങൾക്കായി സ്വാപ്പ് ചെയ്യാവുന്ന മൾട്ടി പർപ്പസ് ബാറ്ററി സ്റ്റോറേജ് സാങ്കേതികവിദ്യയും പ്രദർശിപ്പിച്ചു, ഇത് ഇന്ത്യയുടെ ശുദ്ധമായ ഊർജ്ജ വിനിയോഗത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്.റിലയൻസ്, പുനരുപയോഗ ഊർജ എക്‌സിബിഷനിൽ ഇൻവെർട്ടർ വഴി വീട്ടുപകരണങ്ങൾ പവർ ചെയ്യാനും ഇവികൾക്കായി ഉപയോഗിക്കാ നും, നീക്കം ചെയ്യാവുന്നതും സ്വാപ്പ് ചെയ്യാവുന്നതുമായ -removable and swappable batteries- ബാറ്ററികൾ പ്രദർശിപ്പിച്ചു.ഒരു വ്യക്തിക്ക് EV മൊബിലിറ്റിക്കും വീട്ടുപകരണങ്ങൾ പവർ ചെയ്യുന്നതിനും ഒരു ബാറ്ററി ഉപയോഗിക്കാമെന്നാണ് സവിശേഷത. റിലയൻസിന്റെ ബാറ്ററി സ്വാപ്പ് സ്റ്റേഷനുകളിൽ ബാറ്ററികൾ സ്വാപ്പ് ചെയ്യാം അല്ലെങ്കിൽ റൂഫ്‌ടോപ്പ് സോളാർ പാനലുകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ റീചാർജ്…

Read More

ലേഡി സൂപ്പർ സ്റ്റാർ എന്ന് നയൻതാരയെ വെറുതെയല്ല വിളിക്കുന്നത്. ടോളിവുഡാണെങ്കിലും ബോളിവുഡാണെങ്കിലും ബോക്‌സ് ഓഫീസ് ഹിറ്റാണ് നയൻസിന്റെ സിനിമകൾ. സിനിമകളിൽ മാത്രമല്ല, സംരംഭങ്ങളിലും ഹിറ്റടിക്കാനുള്ള ഒരുക്കത്തിലാണ് നയൻസും ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവനും. സെലിബ്രറ്റി എൻട്രപ്രണർമാരാകുന്ന അടുത്ത ദമ്പതികൾ. ഇരുവരുടെയും 9Skin ബ്രാൻഡ് മാർക്കറ്റിൽ എത്തി കഴിഞ്ഞു. ചർമ്മ പരിചരണ ഉത്പന്നങ്ങളുമായാണ് 9Skin ബ്രാൻഡ് വിപണിയിലെത്തിയത്.ബ്രാൻഡിന്റെ സഹസ്ഥാപക സിങ്കപ്പൂരിൽ നിന്നുള്ള സീരിയൽ എൻട്രപ്രണർ ഡെയ്‌സി മോർഗനാണ് (Daisy Morgan). നയൻതാരയും വിഗ്നേഷ് ശിവനും ഇതിന് മുമ്പ് ചെന്നൈയിലെ ‘ചായ് വാലി’യിൽ നിക്ഷേപം നടത്തിയിരുന്നു.നയൻസിന്റെ സ്‌കിൻകെയർ സൗന്ദര്യ വർധ, ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങളിലാണ് 9Skin ഇപ്പോൾ ശ്രദ്ധിക്കുന്നത്. ഓരോരുത്തരുടെയും ആവശ്യം മനസിലാക്കിയുള്ള ചർമ പരിചരണ ഉത്പന്നങ്ങളാണ് 9Skin-ന്റേത് എന്ന് നയൻതാര പറഞ്ഞു. ഏത് സ്‌കിൻ ടൈപ്പിനു പറ്റുന്ന ഉത്പന്നങ്ങളും ബ്രാൻഡിന് കീഴിൽ ലഭിക്കുമെന്ന് ഇരുവരും ഉറപ്പ് നൽകുന്നു. ബൂസ്റ്റർ ഓയിലായ സ്‌കിന്റിലേറ്റ് (Skintillate), നൈറ്റ് ക്രീം റെജുവനേറ്റ് (Rejuvenate), ആന്റി ഏയ്ജിങ് സെറമായ…

Read More

ചിത്രങ്ങളെടുക്കുന്ന AI സാങ്കേതിക വിദ്യ ശ്രദ്ധ പിടിച്ചു പറ്റിയതോടെ പ്രശസ്തമായ ദുബായ് ജൈടെക്സ് ആഗോള ടെക് എക്സിബിഷനിൽ ഇത്തവണത്തെ ഔദ്യോഗിക മീഡിയ പാർട്ണറായി SaaS മേഖലയിലെ കേരളാ  സ്റ്റാർട്ടപ് പ്രീമാജിക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ് ലോകത്തെ ഏറ്റവും വലിയ ടെക്നോളജി മേളകളിലൊന്നായ ജൈടെക്സ് മേളയുടെ പ്രധാന പങ്കാളിയാകുന്നത്. ജൈടെക്സിന് അനുബന്ധമായി നടക്കുന്ന എക്സ്പാൻഡ് നോർത്ത് സ്റ്റാർ എന്ന സ്റ്റാർട്ടപ്പ് മേളയിലും കൊച്ചി ആസ്ഥാനമായ പ്രീമാജിക്ക് പ്രധാന പങ്കാളിയാണ്. ഒക്ടോബർ 15 മുതൽ 20 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് 43-ാമത് ജൈടെക്സ് മേള അരങ്ങേറുന്നത്.മേളയ്ക്കെത്തുന്ന ആരുടെ ഫോട്ടോയും തൽസമയം അവരവരുടെ മൊബൈൽ ഫോണിലേക്ക് എത്തിക്കുന്ന പ്രീമാജിക്കിന്റെ AI സാങ്കേതികവിദ്യയാണ് ജൈടെക്സ് മീഡിയ പാർട്ണർ ആയി സ്റ്റാർട്ടപ്പിനെ നയിച്ചത്. അങ്ങനെ കൈമാറുന്ന ഫോട്ടോകൾ വ്യക്തികൾ അവരുടെ ഓൺലൈൻ പ്ലാറ്റുഫോമുകളിൽ പങ്കുവയ്ക്കുമ്പോൾ വസ്തുനിഷ്ഠമായ  ഉള്ളടക്കങ്ങൾ അതിനൊപ്പം സൃഷ്ഠിക്കപ്പെടുന്നു എന്നതിലാണ് പ്രീമാജിക്കിന്റെ മികവ് . കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയ്ക്ക് ലഭിച്ച…

Read More

താഴെ നഗരങ്ങളെ കണ്ട്, മേഘങ്ങള്‍ക്കിടയിലൂടെ ഒരു ബസ് യാത്ര ഇങ്ങനെയൊരു യാത്രയ്ക്ക് ഇന്ത്യന്‍ നഗരങ്ങള്‍ ഇനി എത്ര കാത്തിരിക്കണം? സ്‌കൈ ബസ് അഥവാ ആകാശ ബസ്സുകള്‍ ഇന്ത്യയിലെ നഗരങ്ങള്‍ക്ക് മുകളില്‍ കൂടി ഓടുന്നത് അത്ര വിദൂരമായിരിക്കില്ല. ഷാര്‍ജയിലെ യു സ്‌കൈ (uSkY) ടെക്‌നോളജിയുടെ പൈലറ്റ് സര്‍ട്ടിഫിക്കേഷനും എക്‌സപീരിയന്‍സ് സെന്ററും കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഇന്ത്യയിലും സ്‌കൈ ബസിനുള്ള സാധ്യത വീണ്ടും തെളിഞ്ഞത്. സ്‌കൈ ബസില്‍ പരീക്ഷണ യാത്രയും നടത്തിയാണ് മന്ത്രി യു സ്‌കൈയില്‍ നിന്ന് മടങ്ങിയത്. സ്‌കൈ ബസ് ടെക്‌നോളജി എളുപ്പമല്ലെങ്കിലും ചെറിയ ദൂരപരിധിയില്‍ ഇന്ത്യയിലും സ്‌കൈ ബസ് പരീക്ഷണ ഓട്ടം നടത്തും. സ്‌കൈ ബസ്സുകള്‍ രാജ്യത്തേക്ക് കൊണ്ടുവരാന്‍ യു-സ്‌കൈ ടെക്‌നോളജി, ചെന്നൈയിലെ ഐ- സ്‌കൈയുമായി (iSky) കരാറുണ്ടാക്കിയതായി മന്ത്രി പറഞ്ഞു. അര്‍ബന്‍ മൊബിലിറ്റി സുഗമമാക്കുകയാണ് സ്‌കൈ ബസ് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടക്കത്തില്‍ ഡല്‍ഹി, ബെംഗളൂരു, പൂനെ തുടങ്ങിയ നഗരങ്ങളിലായിരിക്കും സ്‌കൈ ബസുകള്‍ എത്തുകയെന്നാണ്…

Read More

ഒക്‌ടോബർ അഞ്ചിന് തുടക്കമിട്ട ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിനായി 26 ബ്രാൻഡുകളെ അണിനിരത്തി ഔദ്യോഗിക ബ്രോഡ്കാസ്റ്റർ ഡിസ്നി സ്റ്റാർ. ഇക്കുറി PhonePe, Dream11, LendingKart എന്നിങ്ങനെ 3 സ്റ്റാർട്ടപ്പുകൾ ആണ് പ്രധാനമായും സ്പോൺസേഴ്സായി എത്തുന്നത്. coco cola, ഗൂഗിൾ പേ, HUL തുടങ്ങിയ സ്ഥാപനങ്ങൾ ആധിപത്യം പുലർത്തുന്ന ലിസ്റ്റിൽ കഴിഞ്ഞ തവണ 16 സ്റ്റാർട്ടപ്പുകൾ ബ്രാൻഡിങ്ങിനായി അണിനിരന്നിരുന്നു. കഴിഞ്ഞ വർഷത്തെ മത്സരത്തിൽ പങ്കാളിയായിരുന്ന എഡ് ടെക്ക് Byju’s, ഹെൽത്ത് കെയർ സ്റ്റാർട്ടപ്പ് Pharmeasy, യൂണികോൺ സ്റ്റാർട്ടപ്പ് Cars 24, ഓട്ടോമൊബൈൽ സ്റ്റാർട്ടപ്പ് CarDekho എന്നിവയുടെ അഭാവവും ഇത്തവണ ശ്രദ്ധേയമാണ്. ഇത്തവണത്തെ ബ്രാൻഡിങ്ങിലൂടെ ടിവി, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ പരസ്യവരുമാനം 2,000-2,200 കോടി രൂപ നേടുമെന്ന് ഡിസ്നി സ്റ്റാർ പ്രതീക്ഷിക്കുന്നു. ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ 2023 പതിപ്പിൽ പരസ്യദാതാക്കളെന്ന നിലയിൽ സ്റ്റാർട്ടപ്പുകളുടെ അഭാവം ശ്രദ്ധേയമാണ്. ലോകകപ്പിന്റെ 2023 പതിപ്പിനായി സ്‌പോൺസർമാരായി സൈൻ അപ്പ് ചെയ്‌ത 26 ബ്രാൻഡുകളിൽ ഫോൺപേ, ഡ്രീം11, ലെൻഡിംഗ്കാർട്ട് എന്നീ…

Read More

“മേക്ക് ഇൻ ഇന്ത്യ” യിൽ നിർമിച്ച ആദ്യത്തെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ് ഇരട്ട സീറ്റർ വിമാനം ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറി. നിലവിൽ എച്ച്എഎല്ലിന് IAF-ൽ നിന്ന് ലഭിച്ച 18 ഇരട്ട സീറ്റ് തേജസിന്റെ ഓർഡറിൽ 2023-24 കാലഘട്ടത്തിൽ എട്ടെണ്ണം വിതരണം ചെയ്യാമെന്നാണ് പ്രതീക്ഷ. ബാക്കിയുള്ള 10 എണ്ണം 2026-27 ഓടെ വിതരണം ചെയ്യും. ഇതോടെ LCA ഇരട്ട-സീറ്റർ വേരിയന്റിന്റെ നിർമ്മാണം, അത്തരം കഴിവുകൾ തങ്ങളുടെ പ്രതിരോധ സേനയിൽ പ്രവർത്തനക്ഷമമാക്കിയ എലൈറ്റ് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഉൾപ്പെടുന്നു.IAF ന്റെ പരിശീലന ആവശ്യകതകളെ പിന്തുണയ്ക്കുന്നതിനും ആവശ്യമെങ്കിൽ യുദ്ധ മുഖത്ത് ഒരു പോരാളിയുടെ റോളിലേക്ക് സ്വയം മറുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഭാരം കുറഞ്ഞതും ഓൾ-വെതർ മൾട്ടി-റോൾ 4.5 ജനറേഷൻ വിമാനമാണ് തേജസ് ഇരട്ട സീറ്റർ. റിലാക്‌സ്ഡ് സ്റ്റാറ്റിക് സ്റ്റെബിലിറ്റി, ക്വാഡ്രാപ്ലെക്‌സ് ഫ്‌ളൈ-ബൈ-വയർ ഫ്ലൈറ്റ് കൺട്രോൾ, അശ്രദ്ധമായ മാനേജിംഗ്, അഡ്വാൻസ്ഡ് ഗ്ലാസ് കോക്‌പിറ്റ്, ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ഏവിയോണിക്‌സ് സംവിധാനങ്ങൾ, എയർഫ്രെയിമിനായുള്ള…

Read More

OpenAI യുടെ CEO യും അമേരിക്കൻ നിക്ഷേപകനുമായ സാം ആൾട്ട്മാൻ നടത്തിയ ഏറ്റവും പുതിയ നിക്ഷേപ പിന്തുണ ലോക ടെക്ക് ശ്രദ്ധ നേടുകയാണ്. രണ്ട് ഇന്ത്യൻ കൗമാരക്കാർ ചേർന്ന് സ്ഥാപിച്ച AI സ്റ്റാർട്ടപ്പ് Induced AIക്കാണ് സാം ആൾട്ട്മാൻ കൈകൊടുത്തിരിക്കുന്നത്. വർക്ക്ഫ്ലോ ഓട്ടോമേറ്റ് ചെയ്യുന്നതിന് ബിസിനസ്സുകളെ സഹായിക്കാനാണ് Induced AI ലക്ഷ്യമിടുന്നത്. 19 കാരനായ ആയുഷ് പഥക്, 18കാരനായ ആര്യൻ ശർമ്മ എന്നിവർ ചേർന്ന് ഇക്കൊല്ലം ആദ്യം സ്ഥാപിച്ച ഇൻഡ്യൂസ്ഡ് എഐക്ക് ബ്രൗസർ-നേറ്റീവ് വർക്ക്ഫ്ലോക്കായി ഒരു ഇന്റഗ്രേഷൻ ഇക്കണോമി നിർമ്മിക്കാൻ കഴിയുമെന്ന് വാദിക്കുന്നു. Induced AI അതിന്റെ സീഡ് ഫണ്ടിംഗ് റൗണ്ടിൽ 2.3 മില്യൺ ഡോളർ സമാഹരിച്ചതായി അറിയിച്ചു, അതിന്റെ നിക്ഷേപകരിൽ സിഗ്നൽഫയർ, അൺടൈറ്റിൽഡ് വെഞ്ചേഴ്‌സ്, എസ്‌വി ഏഞ്ചൽ, സൂപ്പർസ്‌ക്രിപ്റ്റ്, ബാലാജി ശ്രീനിവാസൻ, ജൂലിയൻ വെയ്‌സർ, ഐഡിഇഒ കൊളാബ്, ഒൺഡെക്ക് എന്നിവ ഉൾപ്പെടുന്നു. Induced AI, ബിസിനസ്സുകളെ അവരുടെ വർക്ക്ഫ്ലോക പ്ലെയിൻ ഇംഗ്ലീഷിൽ ഇൻപുട്ട് ചെയ്യാൻ സഹായിക്കും. കൂടാതെ സ്‌ക്രീൻ ഉള്ളടക്കം…

Read More

ഓഗസ്റ്റിൽ രാജ്യത്തേക്കെത്തിയ വിദേശ നിക്ഷേപ ഒഴുക്കിൽ 123 ശതമാനം വർദ്ധന. മുൻവർഷം ഇതേ കാലയളവിനേക്കാൾ 123 ശതമാനം വർദ്ധനയാണുണ്ടായതെന്ന് റിസർവ് ബാങ്കിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ വ്യവസായ മേഖലയിലേക്ക് വിദേശ നിക്ഷേപം ഗണ്യമായി ഒഴുകുന്നു എന്ന നല്ല സൂചനയാണിത്. പോർട്ട് ഫോളിയോ നിക്ഷേപം, ഏറ്റെടുക്കലുകളും ലയനങ്ങളും അടക്കം നേരിട്ടുള്ള നിക്ഷേപം എന്നിവയുടെ രൂപത്തിലാണ് വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് വരുന്നത്.   അദാനി ഗ്രൂപ്പിന്‍റെ അദാനി പവറിൽ ജിക്യുജി പാർട്ടണേഴ്സ് നടത്തിയ 180 കോടി ഡോളറിന്‍റെ നിക്ഷേപമാണ് ആഗസ്റ്റിലെ വിദേശ പണമൊഴുക്ക് കുത്തനെ കൂടാൻ ഇടയാക്കിയത്. ആഗസ്റ്റിൽ മൊത്തം 520 കോടി ഡോളറിന്‍റെ വിദേശ മൂലധന നിക്ഷേപമാണ് ഇന്ത്യയിലെത്തിയത്. ഇതിൽ ബഹു ഭൂരിപക്ഷവും അടിസ്ഥാനസൗകര്യ വികസന രംഗത്താണ് ലഭിച്ചത്. റീട്ടെയ്ൽ വ്യാപാരം, കൺസ്യൂമർ പ്രോഡക്റ്റ്സ് തുടങ്ങിയ മേഖലകളിലേക്കും വൻതോതിൽ വിദേശ നിക്ഷേപം ഒഴുകിയെത്തുകയാണ്. അതേസമയം സ്റ്റാർട്ടപ്പ് സ്ഥാപനങ്ങളിൽ നിക്ഷേപം കാര്യമായിട്ടില്ല. മുൻനിര സ്റ്റാർട്ടപ്പുകളായ ബൈജൂസ്, നൈക്ക, സ്വീഗി, സൊമാറ്റോ തുടങ്ങിയവയിൽ നിക്ഷേപം നടത്തിയ…

Read More