Author: News Desk
ഫാന്റസി സ്പോര്ട്സ് രാജ്യത്ത് വളര്ച്ച പ്രാപിച്ചത് വളരെ പെട്ടെന്നായിരുന്നു. ലക്ഷങ്ങള് വരെ സമ്മാനം ലഭിക്കുമെന്നതും ഫാന്റസി ഗെയിമിലേക്ക് ആളുകളെ ആകര്ഷിക്കാന് കാരണമായി. ക്രിക്കറ്റ് വേള്ഡ് കപ്പ് ലക്ഷ്യം ഇന്ത്യന് ഇ-ഗെയിമിംഗ് സെഗ്മെന്റില് ഇപ്പോള് തരംഗമായിരിക്കുന്നത് Starpick ആണ്. ബംഗലൂരുവിലുള്ള ഫാന്റസി ഗെയിമിംഗ് പ്ലാറ്റ്ഫോമായ Starpick, ക്രിക്കറ്റ് വേള്ഡ് കപ്പില് നിന്ന് നേട്ടം കൊയ്യാന് കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. ആകര്ഷകമായ സമ്മാനങ്ങള് ക്രിക്കറ്റിന് പുറമെ, സോക്കര്, ഫോര്മുല 1, ഗോള്ഫ് തുടങ്ങിയവയും Starpick ലഭ്യമാക്കുന്നു. Trigam Mukherjee, Rohit Nair, Ulf Ekberg എന്നിവര് ചേര്ന്ന് 2018ലാണ് Starpick ആരംഭിച്ചത്. പണം നല്കി യൂസര്ക്ക് ഒരു ടീമിന്റെ ഓണറായി മറ്റുള്ളവരുമായി മത്സരിക്കാം. യൂസേഴ്സിന് പെര്ഫോമന്സ് അനുസരിച്ച് ക്യാഷ് പ്രൈസ്, ഗിഫ്റ്റ് എന്നിവ ലഭിക്കും. ലീഡിംഗ് ബിസിനസായി ഫാന്റസി സ്പോര്ട്സ് രാജ്യത്തെ ലീഡിംഗ് ഗെയിം ബിസിനിസാണ് ഇപ്പോള് ഫാന്റസി സ്പോര്ട്സ്. നിലവില് 20 മില്യണ് ഫാന്റസി ഗെയിമേഴ്സാണ് രാജ്യത്തുള്ളത്. Dream11, MPL എന്നിവയാണ് സ്റ്റാര്പിക്കിന്റെ മുഖ്യ എതിരാളികള്.
സ്മാര്ട്ട്സിറ്റി കൊച്ചിയുടെ അടുത്ത ഘട്ടങ്ങളില് വന് വികസന പദ്ധതികള്. 4000 കോടി രൂപയുടെ നിക്ഷേപം ആകര്ഷിക്കുന്നതിനായി പദ്ധതി തയ്യാറാക്കി. പാര്പ്പിടാവശ്യങ്ങള്ക്കുള്ള പ്ലോട്ടുകള് വികസിപ്പിക്കുക, ടൗണ്ഷിപ്പ് മേഖലയില് അടിസ്ഥാനസൗകര്യങ്ങള് പൂര്ത്തിയാക്കുക എന്നിവ ലക്ഷ്യം. മൂന്നാംഘട്ടത്തില് പാര്പ്പിടം, കായികം, വിനോദം എന്നിവയ്ക്കായി 30 ഏക്കര് നീക്കിവയ്ക്കും. നാല്, അഞ്ച് ഘട്ടങ്ങളിലേക്കായി 200 കോടി രൂപയുടെ പദ്ധതികള്. ലുലു ഗ്രൂപ്പ്, പ്രസ്റ്റീജ് ഗ്രൂപ്പ്, മാരാട്ട് ഗ്രൂപ്പ്,ഹോളിഡേ ഗ്രൂപ്പ്, ഷുള്ട് ഗ്രൂപ്പ് എന്നിവ പദ്ധതികളുടെ വികസന പങ്കാളികളാകാന് മുന്നോട്ട് വന്നിട്ടുണ്ട്.
IIT Madras ഗ്രാജ്വേറ്റ് സുരേഷ് കുമാര് Walmart ചീഫ് ടെക്നോളജി ഓഫീസര്. Google മുന് എക്സിക്യൂട്ടീവായ സുരേഷ് കുമാര്, Microsoft, Amazon, IBM എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 25 വര്ഷത്തെ ടെക്നോളജി ലീഡര്ഷിപ്പ് എക്സ്പീരിയന്സുമായാണ് സുരേഷ് കുമാര് Walmart CTOയും CDOയും ആകുന്നത്. ഇ-കൊമേഴ്സ് ബിസിനസില് Walmart വന് നിക്ഷേപം നടത്തുന്നതിനിടെയാണ് സുരേഷ് കുമാറിന്റെ നിയമനം. Jeremy kingന് പകരമായാണ് സുരേഷ് കുമാറിന്റെ നിയമനം.
സോളാര് സുരേഷിന്റെ സ്വയം പര്യാപ്തമായ വീട് ചെന്നൈയിലെ കീഴ്പാക്കത്തുള്ള 17 വാസു സ്ട്രീറ്റില് ഒരു വീടുണ്ട്. സ്വയംപര്യാപ്തമായ വീട്. പൂര്ണമായും സൗരോര്ജം ഉപയോഗിക്കുന്ന, ബയോഗ്യാസ് യൂണിറ്റുള്ള, മഴവെള്ള സംഭരണിയും അടുക്കളത്തോട്ടവുമെല്ലാമായി ഒരു വീട്. ആ വീടിന്റെ ഉടമസ്ഥന് അറിയപ്പെടുന്നത് സോളാര് സുരേഷ് എന്ന പേരിലാണ്. ജര്മ്മനി യാത്ര നല്കിയ തിരിച്ചറിവ് ഐഐടി മദ്രാസിലും ഐഐഎം അഹമ്മദാബാദിലും പഠിച്ചിട്ടുള്ള ഡി.സുരേഷ് എന്ന സോളാര് സുരേഷ് ടെക്സ്റ്റൈല് കമ്പനികളുടെ മാര്ക്കറ്റിംഗ് എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് ഒരു ടെക്സറ്റൈല് ഗ്രൂപ്പിന്റെ എംഡി സ്ഥാനത്തേക്ക് എത്തിപ്പെട്ടയാളാണ്. ഒരിക്കല് ജര്മ്മനി സന്ദര്ശിച്ച വേളയിലാണ് സൗരോര്ജത്തെ കുറിച്ചുള്ള ആശയം ലഭിച്ചത്. കുറഞ്ഞ സൗരോര്ജം ലഭ്യമാകുന്ന രാജ്യം അതിന്റെ ഉപയോഗം പരമാവധി ഉപയോഗപ്പെടുത്തുന്നത് കണ്ടപ്പോള് എന്തുകൊണ്ട് ഇന്ത്യയില്, പ്രത്യേകിച്ച് ചെന്നൈയില്, സൗരോര്ജപദ്ധതി നടപ്പാക്കിക്കൂടാ എന്ന് ചിന്തിച്ചു. നാട്ടില് തിരിച്ചെത്തിയ സുരേഷ് ആദ്യം ചെയ്തതും വീട്ടിലൊരു സൗരോര്ജ പ്ലാന്റ് സ്ഥാപിക്കുകയായിരുന്നു. സ്വയം ഡിസൈന് ചെയ്ത സോളാര് പ്ലാന്റ് സോളാര് പ്ലാന്റ് സ്ഥാപിക്കാന് പല…
The Kerala Startup Mission’s Meetup Cafe which provides startups and early entrepreneurs with business insights and guidance discussed salient points in its latest edition. Leadership mentor and Win Win Leader Academy chief trainer K Rajnikanth talked about the importance of creating impressive pitch decks. In any business, 85% of a person’s success and performance is a byproduct of well-developed soft skills. Soft skills trainer Jeevan Jyothi explained how emotional intelligence affects sales and business growth.
ഇലക്ട്രിക് സ്കൂട്ടര് സ്റ്റാര്ട്ടപ്പിന് സച്ചിന് ബന്സാലിന്റെ നിക്ഷേപം. ബംഗലൂരു കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന Ather Energy സ്റ്റാര്ട്ടപ്പാണ് 51 മില്യണ് ഡോളര് നിക്ഷേപം നേടിയത്. Flipkart കോഫൗണ്ടര് സച്ചിന് ബന്സാല് നേതൃത്വം നല്കിയ ഫണ്ടിംഗ് റൗണ്ടിലാണ് നിക്ഷേപം നേടിയത്. 32 മില്യണ് ഡോളറാണ് സച്ചിന് ബന്സാല് ഇന്വെസ്റ്റ് ചെയ്തത്. വര്ഷത്തില് 1 മില്യണ് വാഹനങ്ങള് പ്രൊഡ്യൂസ് ചെയ്യുന്ന മാനുഫാക്ചറിംഗ് ഫെസിലിറ്റി തുടങ്ങാന് ഫണ്ട് വിനിയോഗിക്കും. 130 കോടി രൂപ ചെലവില് 5 വര്ഷത്തിനുള്ളില് രാജ്യത്ത് 6500 Ather Grid ഫാസ്റ്റ് ചാര്ജിംഗ് പോയിന്റ് സ്ഥാപിക്കും. 2023 അവസാനത്തോടെ 30 നഗരങ്ങളിലേക്ക് പ്രവര്ത്തനം വ്യാപിപ്പിക്കാനാണ് Ather പദ്ധതിയിടുന്നത്.
മീഡിയ സ്റ്റാര്ട്ടപ്പ് Homescreen നെറ്റ്വര്ക്കിന് 20 ലക്ഷം ഡോളര് നിക്ഷേപം.ബംഗലൂരു കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന ബഹുഭാഷാ ഓണ്ലൈന് ടി.വി നെറ്റ്വര്ക്കാണ് Homescreen Network. കണ്ടന്റ് ഡെലിവറി പ്ലാറ്റ്ഫോം ശക്തിപ്പെടുത്താനും കൂടുതല് ഭാഷകളില് ആരംഭിക്കാനും ഫണ്ട് വിനിയോഗിക്കും. വെന്ച്വര് കാപ്പിറ്റല് ഫേമാ യ Saama ക്യാപ്പിറ്റലില് നിന്ന് നിക്ഷേപം നേടിയത്.Soum Paul, T.V.Mahalingam എന്നി വര് ചേര്ന്ന് 2018ലാണ് Homescreen Network ആരംഭിച്ചത്.
കുട്ടികളില് ടെക്നോളജി ടാലന്റ് വളര്ത്താന് കോഡിംഗ് പ്രോഗ്രാമൊരുക്കി Kuttycoders. സ്കൂള് വിദ്യാര്ഥികള്ക്ക് കോഡിങ്ങില് ഒരുക്കിയ ബൂട്ട്ക്യാംപാണ് Kuttycoders. App ഡെവലപ്മെന്റ്, വെബ് ഡെവലപ്മെന്റ്, ഇന്റര്നെറ്റ് മണി മേക്കിംഗ് എന്നിവയായിരുന്നു കരിക്കുലം. Kuttycoders കോഡിംഗിന്റെ ബേസിക്സ് മനസിലാക്കാന് സഹായിച്ചുവെന്ന് വിദ്യാര്ത്ഥികള് പറഞ്ഞു. Tinkerhub കമ്മ്യൂണിറ്റി മെമ്പേഴ്സാണ് Kuttycoders സംഘടിപ്പിച്ചത്. നോണ് പ്രോഫിറ്റ് ഓര്ഗനൈസേഷനായ TinkerHub ടെക് ടാലന്റുകളെ ക്രിയേറ്റ് ചെയ്യുന്നു. 7 ദിവസം നീണ്ടുനിന്ന ബൂട്ട്ക്യാംപ് കളമശ്ശേരി AISAT കോളേജിലായിരുന്നു. കോഡിംഗിലെ പരിശീലനം ഭാവിയില് കുട്ടികളെ സഹായിക്കും. Kuttycoders പ്രോഗ്രാമിന് Mozillaയുടെ പിന്തുണയും ഉണ്ടായിരുന്നു.
Meetup Cafe കോഴിക്കോട് എഡിഷന് മെയ് 30 ന്. ഇന്ഡസ്ട്രി എക്സ്പേര്ട്സുമാ യി യുവ-വിദ്യാര്ഥി സംരംഭകര്ക്ക് സംവദിക്കാം. എന്ട്രി ആപ്പ് സ്ഥാപകന് മുഹമ്മദ് ഹിസാമുദ്ദീനാണ് സ്പീക്കര്. സ്റ്റാര്ട്ടപ്പുകള് ചെയ്യേണ്ടതും ചെയ്യാന് പാടില്ലാ ത്തതും’ എന്ന വിഷയത്തില് മുഹമ്മദ് ഹിസാമുദ്ദീന് സംസാരിക്കും.കോഴിക്കോട് ഗവ.സൈബര് പാര്ക്കില് വൈകീട്ട് 5 മണിക്കാണ് പരിപാടി.കേരള സ്റ്റാര്ട്ടപ്പ് മിഷ ന്റെ നെറ്റ്വര്ക്കിംഗ് ഇവന്റുകളില് ഒന്നാണ് Meetup Cafe.https://bit .ly/2JS-DSGx എന്ന ലിങ്കില് ഫ്രീയായി രജിസ്റ്റര് ചെയ്യാം. വിവരങ്ങള്ക്ക് 7736495689 എന്ന നമ്പറില് വിളിക്കുക.
KSUM organises May edition of Meetup Cafe on May 30 at 5 pm. Meetup Cafe will be held at Government Cyber Park, Kozhikode. Edtech startup Entry App founder Mohammed Hisamuddin will interact with participants. To register, visit: https://bit.ly/2JSDSGx or contact: 7736495689