Author: News Desk
ഇലക്ട്രിക് വെഹിക്കിള് രംഗത്തേക്ക് ഫോര്ഡും. EV സാങ്കേതിക വിദ്യയ്ക്കായി 500 മില്യണ് ഡോളര് നിക്ഷേപിച്ചു. EV സ്റ്റാര്ട്ടപ്പ് Rivian കമ്പനിയിലാണ് ഫോര്ഡിന്റെ നിക്ഷേപം. ബാറ്ററി പായ്ക്ക് ഉള്പ്പെടെയുള്ള EV ടെക്നോളജി ഫോര്ഡിന് Rivian നല്കും. നിക്ഷേപ കരാര് അനുസരിച്ച് Rivian നിര്മ്മിക്കുന്ന EV മോഡലുകള് ഫോര്ഡ് നിര്മ്മിക്കില്ല. ഇലക്ട്രിക് പിക്കപ്പ് ട്രക്കുകളും സ്പോര്ട്ട് യൂട്ടിലിറ്റി വാഹനങ്ങളും നിര്മ്മിക്കുന്ന അമേരിക്കന് സ്റ്റാര്ട്ടപ്പാണ് Rivian. ഫോര്ഡില് നിന്ന് നിക്ഷേപം സ്വീകരിക്കുമെങ്കിലും സ്വതന്ത്ര കമ്പനിയായി Rivian തുടരും.
പ്രതിമാസം 40 കോടി ഇടപാടുകള് ഉണ്ടെന്ന് Paytm. മെര്ച്ചന്റ് പാര്ട്ണേഴ്സുമായി പേയ്മെന്റ് ഗേറ്റ്വേയിലൂടെയുള്ള ഇടപാടിലാണ് റെക്കോര്ഡ് നേട്ടം. പേയ്മെന്റ് ഗേറ്റ്വേ ഉപയോഗിക്കുന്ന വ്യാപാരികള്ക്ക് റെക്കറിംഗ് പെയ്മെന്റ് ഫീച്ചറും Paytm തുറന്നു. ഇടപാട് തുക മാസതവണയിലോ മറ്റോ നിശ്ചിത സമയത്ത് വ്യാപാരികള്ക്ക് കാര്ഡ് ഹോള്ഡറില് നിന്ന് സ്വയം ഈടാക്കാം. ക്രെഡിറ്റ്- ഡെബിറ്റ് കാര്ഡ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയവയ്ക്ക് പുറമെയാണ് റെക്കറിംഗ് പെയ്മെന്റ് സൗകര്യവും Paytm ഒരുക്കുന്നത് . സബ്സ്ക്രിപ്ഷന് പേമെന്റ് സൗകര്യം കൂടുതല് ഉപഭോക്താക്കളിലേക്ക് എത്തിക്കാന് ഇനി വ്യാപാരികള്ക്ക് സാധിക്കും.
Company: Desintox technologies Founded by: Don Paul, Sooraj Chandran Founded in: 2017 May 2 കോളേജ് പഠനകാലത്ത് സിവില് സര്വീസ് പ്രിപ്പറേഷനുമായി നടക്കുമ്പോഴാണ് ഡോണിന്റെ സുഹൃത്തിന് അപ്രതീക്ഷിതമായി ഒരു ആക്സിഡന്റ് സംഭവിക്കുന്നത്.ആക്സിഡന്റില് ഒരു വശം തളര്ന്ന കൂട്ടുകാരന് പരസഹായം ആവശ്യമായി വന്നു. കിടപ്പിലായവരെ കട്ടിലില് നിന്ന് വീല്ചെയറിലേക്ക് മാറ്റേണ്ടി വരുമ്പോള് നേരിടുന്ന ബുദ്ധിമുട്ട് ഡോണും സുഹൃത്തുക്കളും തിരിച്ചറിഞ്ഞു. ആ ചിന്തയാണ് പേഷ്യന്റ് ട്രാന്സ്ഫര് സിസ്റ്റമായ Patient Hoistലേക്ക് ഇവരെ എത്തിച്ചത്. (വീഡിയോ കാണുക) പരസഹായം ആവശ്യമില്ലാത്ത ‘സ്മാര്ട്ട് മോട്ടീവ്’ പേഷ്യന്റ് ഹോയിസ്റ്റില് നിന്നാണ് പരസഹായം ആവശ്യമുള്ള രോഗികളെ സഹായിക്കാന്, അത്യാധുനിക ഉപകരണങ്ങള് നിര്മ്മിച്ചു നല്കുന്ന ഡീസിന്ടോക്സ് ടെക്നോളജീസ് എന്ന സ്റ്റാര്ട്ടപ്പിന് ഡോണും സുഹൃത്തായ സൂരജും രൂപം നല്കുന്നത്. സ്മാര്ട്ട് മോട്ടീവ് എന്ന സ്റ്റാന്റിംഗ് വീല്ചെയറാണ് ഡീസിന്ടോക്സിന്റെ പുതിയ പ്രൊഡക്ട്. രോഗികള്ക്ക് പരസഹായമില്ലാതെ എഴുന്നേറ്റുനില്ക്കാനും കിടക്കാനും സ്മാര്ട്ട് മോട്ടീവ് സഹായിയ്ക്കും. വിദേശവിപണിയില് രണ്ടേമുക്കാല് ലക്ഷം വരുന്ന ഈ സ്റ്റാന്റിംഗ്…
ഇലക്ട്രിക് വാഹന നയവുമായി തെലുങ്കാന സീറോ എമിഷന് മൊബിലിറ്റി എന്ന ലക്ഷ്യവുമായി സംസ്ഥാന ഇലക്ട്രിക് വാഹന നയം പ്രഖ്യാപിക്കാന് തെലുങ്കാന ഒരുങ്ങുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുന്ന മെയ് 19ന് ശേഷം നയപ്രഖ്യാപനം ഉണ്ടായേക്കും. ഇലക്ട്രിക് വാഹനങ്ങള്ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള് സജ്ജമാക്കാനും ഉപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് തെലുങ്കാനയുടെ ഇലക്ട്രിക് വാഹന നയം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ഐടി പ്രിന്സിപ്പല് സെക്രട്ടറി ജയേഷ് രഞ്ജന് പറഞ്ഞു. യൂബറുമായി ചേര്ന്ന് മഹീന്ദ്ര, 50 ഇലക്ട്രിക് വാഹനങ്ങള് ഫ്ളാഗ് ഓഫ് ചെയ്യുന്ന ചടങ്ങില് സംസാരിക്കുകയായിരുന്നു ജയേഷ് രഞ്ജന്. ഇലക്ട്രിക് മൊബിലിറ്റി രംഗത്തേക്കുള്ള തെലുങ്കാനയുടെ വലിയ ചുവടുവെപ്പാണ് ഇത്. ഇലക്ട്രിക് വാഹനങ്ങള് പരമാവധി പ്രോത്സാഹിപ്പിക്കുക എന്നതാണ് കേന്ദ്രസര്ക്കാരിന്റെയും സംസ്ഥാന സര്ക്കാരിന്റെയും ലക്ഷ്യമെന്നും ജയേഷ് രഞ്ജന് വ്യക്തമാക്കി. ഹൈദരാബാദില് 30 ചാര്ജ്ജിംഗ് സ്റ്റേഷനുകള് കഴിഞ്ഞ രണ്ട് വര്ഷമായി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിലാണ് തെലുങ്കാന സര്ക്കാര്. ഹൈദരാബാദില് ഇതിനോടകം 30 ചാര്ജിംഗ് സ്റ്റേഷനുകള് പ്രവര്ത്തനം ആരംഭിച്ചു. ഇലക്ട്രിക് വാഹന വില്പ്പന പ്രോത്സാഹിപ്പിക്കാനുള്ള…
ലാഭവിഹിതം കൂടി, ഒരുദിവസത്തിനുള്ളില് പാക്കേജുകള് ഡെലിവറി ചെയ്യാന് Amazon. ലോയല്റ്റി ക്ലബ് പ്രൈം മെംബേഴ്സിനാണ് ഇനി ഒരു ദിവസത്തിനുള്ളില് പാക്കേജുകള് ആമസോണ് ഡെലിവറി ചെയ്യുക. 2018 നാലാംപാദ ലാഭം ഇരട്ടിയായതോടെയാണ് ഒരു ദിവസംകൊണ്ട് ഡെലിവറി നല്കാന് പോകുന്നത്. Walmart പോലുള്ള റീട്ടെയില് എതിരാളികള്ക്കെതിരായ മത്സരത്തിന്റെ ഭാഗമായാണ് one-day ഡെലിവറി ചാലഞ്ച്. ഷിപ്പിംഗ് വേഗത്തില് നടക്കാന് മാത്രം 80 കോടി ഡോളര് Amazon ചിലവിടും.
Amazon Inc. plans one-day delivery to its prime members.Faster, cheaper shipping to come to customers around the world, says Amazon.E-commerce king expects to spent $800 million for shipping in the second quarter alone.Move to put pressure on retail competitors to spend more money on logistics.
Xiaomi വരുന്നു ഇലക്ട്രിക് ബൈക്കുമായി. ചൈനീസ്മൊബൈല്നിര്മ്മാതാക്കളായ Xiaomi, ഇലക്ട്രിക് ബൈക്ക് Himo T1 ലോഞ്ച്ചെയ്തു.30,000 രൂപ മുകളില് വില വരുന്ന മോഡലാണ് Himo T1,ഇന്ത്യയില് എന്ന് ഇത് ലോഞ്ച് ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ല.ജൂണില് Himo ഇ-ബൈക്കുകള് ചൈനീസ് മാര്ക്കറ്റില് ലഭ്യമാകും.ഒറ്റക്ലിക്കില് സ്റ്റാര്ട്ടാകുന്ന Himo14,000 mAh കപ്പാസിറ്റിയുള്ള lithium-ion battery ഉപയോഗിച്ചാണ് ഓടുന്നത്.
റോക്കറ്റുകളുടെ ടെസ്റ്റ് ലോഞ്ചിനൊരുങ്ങി ഹൈദരാബാദ് സ്പേസ് സ്റ്റാര്ട്ടപ്പ്. Skyroot Aerospace എന്ന സ്റ്റാര്ട്ടപ്പാണ് വിക്രം സീരീസ് റോക്കറ്റുകളുടെ ലോഞ്ചിന് തയ്യാറെടുക്കുന്നത്. കാബിനറ്റിന്രെ പരിഗണനയിലുള്ള Space Activities Bill-2017, രാജ്യത്ത് പ്രൈവറ്റ് റോക്കറ്റ് ലോഞ്ചിംഗ് അനുവദിച്ചാല് 2021 വര്ഷത്തോടെ ലോഞ്ചിംഗ് സാധ്യമെന്ന് ഫൗണ്ടര്മാര്.ഇത് മുന്നില്കണ്ട് രണ്ടാം ഘട്ട ഫണ്ടിംഗ് റൗണ്ടിനുള്ള തയ്യാറെടുപ്പിലാണ് Skyroot Aerospace.ISRO മുന് ശാസ്ത്രജ്ഞരായ Pawan Kumar Chandana, Naga Bharath Daka എന്നിവരാണ് സ്പേസ് Skyroot സ്റ്റാര്ട്ടപ്പിന്റെ ഫൗണ്ടേഴ്സ്.
Chinese tech giant Xiaomi enters electronic vehicle market. Xiaomi launched electric bike Himo T1 in China. Himo T1 is a one-button start vehicle, priced at Rs.30,000. Himo T1 runs on a lithium battery with a capacity of 14,000 mAh & nominal voltage of 48V. India is encouraging use of electric and hybrid vehicles through FAME scheme.
Film industry from ages had been a sector of huge investments and still continuous to be. The film industry has evolved and is more vulnerable to entrepreneurs with right sense of financial calculations. Nelson IPE’s journey as a debut Producer explains that well planning and belief is the only ingredient that is required to succeed. A good producer not only produces good movies but also know how to gain back revenue. Nelson IPE the producer of Malayalam blockbuster movie Madhura Raja, a 10th dropout is donning the hat of a producer for the first time with 270 million projects. For…