Author: News Desk
ഇലോൺ മസ്‌ക് (Elon Musk), ജെഫ് ബെസോസ് (Jeff Bezos), മുകേഷ് അംബാനി, ഏറ്റവും വലിയ കോടീശ്വരന്മാർ എന്ന പറയുമ്പോൾ ഓർമ വരിക ഇവരുടെ എല്ലാം പേരുകളാണ്. എന്നാൽ ഇവരെക്കാളും കോടീശ്വരിയായ ഒരാളുണ്ട്. അംബാനിയുടെയും മസ്‌കിന്റെയും ബെസോസിന്റെയും ആസ്തി മൊത്തം കൂട്ടിയാലും ഈ വ്യക്തിയുടെ ആസ്തിയോളം വരില്ല. ആരെന്നല്ലേ അത്, ചൈനയിലെ രാജ്ഞിയായിരുന്ന വൂ സെതിയാൻ (Wu Zetian). ചൈന ഭരിച്ച ഒരേയൊരു വനിത. ചൈന ഭരിച്ച ഒരേയൊരു വനിതടാങ് രാജവംശത്തിൽപ്പെട്ട വൂ, എഡി 665 മുതൽ 705 വരെയാണ് ചൈനയുടെ ഭരണാധികാരിയായത്. വൂവിന്റെ ആസ്തിയെ കുറിച്ച് ചരിത്രകാരന്മാർ രണ്ട് പക്ഷത്താണ്. ചിലർ പറയുന്നത് അവരുടെ കാലത്ത് ജീവിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരിയാണ് വൂ എന്നാണ്. മറ്റു ചിലരുടെ അഭിപ്രായത്തിൽ ഇന്നോളം ജീവിച്ചവരിൽ ഏറ്റവും വലിയ കോടീശ്വരിയായ വനിതയാണ് വൂ എന്നാണ്. ചൈന ഭരിക്കുമ്പോൾ വൂവിന്റെ ആസ്തി 16 ട്രില്യൺ ഡോളറോളം വരും. ലോക കോടീശ്വരനായ ഇലോൺ മസ്‌കിന്റെ ആസ്തി…
ഇനി ബംഗളുരുവിനും ഉണ്ടാകും ഒരു ലാൻഡ് മാർക്ക് ടവർ ബെംഗളൂരു നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന ഒരു കൂറ്റൻ ടവർ നിർമ്മിക്കാൻ തയ്യാറെടുക്കുകയാണ് കർണാടക സർക്കാർ. ബെംഗളൂരു സ്കൈ ഡെക്ക് പ്രൊജക്ട് എന്ന ഈ പദ്ധതി എക്‌സിലൂടെ പ്രഖ്യാപിച്ചത് ബെംഗളൂരു ഡവലപ്മെന്റ് മന്ത്രികൂടിയായ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ തന്നെയാണ്. കൂപ് ഹിമ്മെൽബോ -COOP HIMMELB(L)AU-എന്ന ഓസ്ട്രിയൻ കമ്പനി സ്കൈഡെക്കിന്റെ ഡ്സൈൻ ജോലികൾ നിർവ്വഹിച്ചു കഴിഞ്ഞു. ബെംഗളൂരുവിലെ വേൾഡ് ഡിസൈൻ ഓർഗനൈസേഷനുമായി ചേർന്നായിരുന്നു രൂപകൽപ്പന. സ്കൈഡെക്ക് അഥവാ ഒബ്സർവ്വേഷൻ ഡെക്ക് എന്നറിയപ്പെടുന്ന ഉയരമേറിയ വാസ്തുമാതൃകകൾ രാജ്യത്തെമ്പാടും ടൂറിസം ശ്രദ്ധ ആകർഷിച്ചു വരികയാണ്. ഒരു വലിയ വ്യാപാര- ബിസിനസ് കേന്ദ്രം കൂടിയായി മാറും ഈ സ്കൈഡെക്ക്. നഗരവാസികളെ മാത്രമല്ല രാജ്യത്തെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നുമുള്ള ജനങ്ങളെ ആകർഷിക്കാൻ ഈ നിരീക്ഷണ കേന്ദ്രത്തിന് സാധിക്കും. 30 കിലോമീറ്റർ നീളമുള്ള ഒരു ടണൽ റോഡ് ബെംഗളൂരുവിൽ നിർമ്മിക്കാൻ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ സംസ്ഥാന…
സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്റ്റാര്‍ട്ടപ്പ് സിറ്റി പദ്ധതിക്ക് മികച്ച പ്രതികരണം. പരമ്പരാഗത എംഎസ്എംഇ, ബിസിനസ്, എംഐഎസ്, ഹെല്‍ത്ത് കെയര്‍, ഐടി, ഹാര്‍ഡ് വെയര്‍, ഐഒടി, ഡാറ്റ അനലിറ്റിക്സ് പ്രോജക്റ്റ് , കൃഷി, ഭക്ഷ്യ സംസ്കരണ മേഖല തുടങ്ങിയ കേരളത്തിൽ വിജയകരമായ പ്രധാന സ്റ്റാർട്ടപ്പ് മേഖലകളിലെ സംരംഭകരാണ് പരിശീലനത്തിനായി എത്തുന്നത്. സ്റ്റാര്‍ട്ടപ്പ് സിറ്റി പദ്ധതിയുടെ ആദ്യ ബാച്ചിലേക്ക് ഇതുവരെ 188 അപേക്ഷകള്‍ ലഭിച്ചു. ഏതെങ്കിലും മേഖലയില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഉന്നതിയും സംയുക്തമായി മൂന്നുമാസം മുന്‍പ് ആരംഭിച്ചതാണ് സ്റ്റാർട്ടപ്പ് സിറ്റി പദ്ധതി. ഇവർക്കായുള്ള സാങ്കേതിക പിന്തുണയും, തൊഴിലിടം ഒരുക്കലും KSUM നിർവഹിക്കും. എംഎസ്എംഇ, ബിസിനസ്, എംഐഎസ്, ഹെല്‍ത്ത് കെയര്‍, ഐടി, ഹാര്‍ഡ് വെയര്‍, ഐഒടി, ഡാറ്റ അനലിറ്റിക്സ് പ്രോജക്റ്റ് തുടങ്ങിയ പ്രധാന മേഖലകളിലെ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുവാനാണ് അപേക്ഷകരിൽ താല്പര്യം കൂടുതൽ. ഇവര്‍ക്ക് വേണ്ടിയുള്ള ഓറിയന്‍റേഷന്‍ പ്രോഗ്രാം കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഉന്നതിയും ഉടന്‍ ആരംഭിക്കും.…
ക്രിപ്‌റ്റോ ആസ്തി നിരോധനത്തിൽ ഉറച്ച് ആർബിഐ ഗവർണർ ശക്തികാന്തദാസ് (Shaktikanta Das). തുടക്കത്തിലുണ്ടായിരുന്ന ആശങ്കകളെ മറികടന്ന് ഇപ്പോൾ ലോകരാജ്യങ്ങൾ ക്രിപ്‌റ്റോ ആസ്തികൾ അംഗീകരിക്കുന്നുണ്ട്. എന്നാൽ ക്രിപ്‌റ്റോ ആസ്തി നിരോധനം തുടരുമെന്ന് ആർബിഐ വ്യക്തമാക്കി.ക്രിപ്‌റ്റോയുടെ കാര്യത്തിൽ തീരുമാനം വ്യക്തമാക്കിയതാണെന്നും അതിൽ മാറ്റമുണ്ടാകില്ലെന്നും ആർബിഐ ഗവർണർ ശക്തി കാന്ത ദാസ് പറഞ്ഞു. ക്രിപ്‌റ്റോ ഉപയോഗിക്കുന്നതിലെ അപകടങ്ങളെ കുറിച്ച് അന്താരാഷ്ട്ര മോണിറ്ററി ഫണ്ട്-ഫിനാൻഷ്യൽ സ്റ്റബിലിറ്റി ബോർഡ് (International Monetary Fund-Financial Stability Board) താക്കീത് നൽകിയിട്ടുണ്ട്. റെഗുലേഷന്റെ എല്ലാ വശങ്ങളും എഫ്എസ്ബി പരിശോധിക്കുകയാണെന്ന് കൗടില്യ ഇക്കണോമിക്ക് കോൺക്ലേവിൽ 2023ൽ പങ്കെടുക്കവേയാണ് ദാസ് പറഞ്ഞത്. പച്ചക്കൊടി കാട്ടി സർക്കാർ, മുഖം തിരിച്ച് ആർബിഐ ഒരു രാജ്യത്തിന് ഒറ്റയ്ക്ക് ക്രിപ്‌റ്റോയെ നിയന്ത്രിക്കാൻ പറ്റില്ല എന്ന നിലപാടിൽ നിന്ന് ഇന്ത്യ മാറി ചിന്തിക്കുന്നതാണ് സെപ്റ്റംബറിൽ നടന്ന G20 ഉച്ചക്കോടിയിൽ കണ്ടത്. ക്രിപ്‌റ്റോയെ നിരോധിക്കുന്നതിന് പകരം നിയന്ത്രണവും നിരീക്ഷണവുമാണ് വേണ്ടത് എന്ന നിലപാടിലേക്ക് സർക്കാർ മാറിയിരുന്നു. ക്രിപ്‌റ്റോയെ നിയന്ത്രിക്കാൻ രാജ്യാന്തര സഹകരണത്തിനും…
ആദ്യ നിമിഷം പരാജയപ്പെടുമോ എന്ന ആശങ്ക, അധികം വൈകാതെ മടങ്ങി വരവ്. ഗഗൻയാൻ ദൗത്യം ആശങ്കയും ആകാംക്ഷയും നിറച്ചതായിരുന്നു. ആദ്യം പേടിച്ചുഒക്ടോബർ 21ന് രാവിലെ 10-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഒക്ടോബർ 21ന് 10 മണിക്ക് ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്‌കേപ്പ് സിസ്റ്റം വിജയകരമായി വിക്ഷേപിച്ചു. അതിന് മുമ്പ് രണ്ട് തവണ വിക്ഷേപണ സമയം മാറ്റേണ്ടി വന്നു. ആദ്യത്തേത് മോശം കാലാവസ്ഥയെ തുടർന്നായിരുന്നു. രണ്ടാമത്തേത് ജ്വലന പ്രശ്‌നങ്ങൾകൊണ്ട്, വിക്ഷേപണത്തിന് 5 സെക്കന്റ് മാത്രം ബാക്കി നിൽക്കേ. രണ്ടും ഗഗൻയാൻ മോഹങ്ങൾക്ക് മേൽ നിഴൽ വീഴ്ത്തി. എന്നാൽ പ്രശ്‌നം നോക്കി പരിഹരിച്ച് വിക്ഷേപണ സമയം അറിയിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചതോടെ ആത്മവിശ്വാസം തിരിച്ചുവന്നു. ഒന്നര മണിക്കൂറിന് ശേഷം കൃത്യം 10 മണിക്ക് തന്നെ വിക്ഷേപം നടത്താനൊരുങ്ങി. ക്രൂ എസ്‌കേപ്പ് സിസ്റ്റം വിക്ഷേപിച്ച് 1.66 മിനിറ്റ് കഴിഞ്ഞപ്പോൾ 17 കിലോമീറ്റർ ഉയരത്തിൽ നിന്ന് മൊഡ്യൂൾ വിക്ഷേപണ വാഹനത്തിൽ…
നിലവില്‍ കേരളത്തിലേക്ക് വൈന്‍ വരുന്നത് തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ്. ഇനി പുറത്ത് നിന്നല്ല, കേരളത്തിലുണ്ടാക്കിയ വൈന്‍ വിപണിയിലെത്തും. സംസ്ഥാനത്ത് നിര്‍മിക്കുന്ന വൈനിന് നിള എന്നാണ് പേരിട്ടിരിക്കുന്നത്. പഴങ്ങള്‍ കൊണ്ട് നിര്‍മിക്കുന്ന കേരളത്തിന്റെ സ്വന്തം വൈന്‍ അധികം വൈകാതെ വിപണിയില്‍ പ്രതീക്ഷിക്കാം. ബീവറേജ് കോര്‍പ്പറേഷന്‍ വഴിയായിരിക്കും വൈന്‍ വില്‍പ്പന. 750 മില്ലി ലിറ്ററിന് 1000 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. നിര്‍മിച്ചത് കാര്‍ഷിക സര്‍വകലാശാല കേരള കാര്‍ഷിക സര്‍വകലാശാലയിലെ പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്‌മെന്റ് വിഭാഗമാണ് നിള വൈന്‍ ഉണ്ടാക്കിയത്. കശുമാങ്ങ, വാഴപ്പഴം, പൈനാപ്പിള്‍ എന്നീ പഴങ്ങളാണ് വൈന്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ വൈന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വിപണിയിലെത്തിക്കുമെന്ന് കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ബി. അശോക് പറഞ്ഞു. സര്‍വകലാശാലയിലെ വൈനറിയിലാണ് പഴങ്ങള്‍ ഉപയോഗിച്ച് വൈന്‍ ഉണ്ടാക്കിയത്. വൈന്‍ നിര്‍മാണത്തിന് കേരള സര്‍വകലാശായ്ക്ക് എക്‌സൈസ് ലൈസന്‍സുണ്ട്. സര്‍വകലാശാല നിര്‍മിച്ച നിളയ്ക്ക് വൈന്‍ നിര്‍മാതാക്കളായ സുലെ വൈന്‍ യാര്‍ഡിന്റെ അംഗീകാരം…
അസാപ് സ്കിൽ പാർക്കിൽ ‘എൻറോൾഡ് ഏജന്റ്’ എന്ന കോഴ്‌സ് പൂർത്തിയാക്കിയവരിൽ മികവുള്ളവർക്ക് ജോലി അവസരം തുറന്ന് അമേരിക്കൻ കമ്പനിയായ GR8 Affinity. കഴിഞ്ഞ സാമ്പത്തികവർഷം മുപ്പതിനായിരത്തിന് മുകളിൽ ആളുകളാണ് അമേരിക്കയിൽ അക്കൗണ്ടിംഗ് മേഖലയിൽ ജോലി ഉപേക്ഷിച്ചത്. എന്നാൽ നികുതിദായകരുടെ എണ്ണം കൂടുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് കമ്പനി കേരളത്തിൽ പ്രവർത്തനം തുറക്കുന്നത്. കൊമേഴ്സ് ബിരുദധാരികൾക്ക് മികച്ച തൊഴിൽ സാധ്യത തുറന്നുകൊണ്ടാണ് കൊട്ടാരക്കര കുളക്കടയിൽ അമേരിക്കൻ കമ്പനിയായ GR8 Affinity സർവീസസ് എൽഎൽപി സെന്റർ പ്രവർത്തനം തുടങ്ങിയത്. അമേരിക്കയിലെ നികുതിദായകരുടെ റിട്ടേണുകൾ ഫയൽ ചെയ്യാൻ വേണ്ടിയാണ് ജിആർ 8 കേരളത്തിൽ ശാഖ തുടങ്ങുന്നത്. ഗ്രാമീണമേഖലയിലെ ആദ്യ ഐടി പാർക്കായ കുളക്കട അസാപ്പ് കമ്മ്യൂണിറ്റി പാർക്കിലാണ് കമ്പനി പ്രവർത്തനമാരംഭിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരളയും, കേരള സ്റ്റാർട്ട് അപ്പ് മിഷനും, കെ ഫോണും സംയുക്തമായിട്ടാണ് ‘എൻറോൾഡ് ഏജന്റ്’ കോഴ്‌സ്പരിശീലനത്തിന് അവസരമൊരുക്കുന്നത്. അമേരിക്കയിലെ അക്കൗണ്ടിങ് മേഖലയിൽ ആവശ്യമായ എൻറോൾഡ്…
പ്രഖ്യാപിച്ച ഓൺലൈൻ മെഗാസെയിൽ ഓഫർ ഉടൻ അവസാനിക്കുമോ എന്ന ആകാംക്ഷ ഉപഭോക്താക്കൾക്ക് ഉണ്ടായതോടെ ഇത്തവണത്തെ ഫെസ്റ്റിവൽ സെയിൽ ആദ്യ ഘട്ടം പൊടിപൊടിച്ചു . ഓൺലൈൻ ഷോപ്പർമാർ ‘പ്രീ-ബുക്ക്/പ്രൈസ് ലോക്ക്’ സവിശേഷത പ്രയോജനപ്പെടുത്തി. ഇന്ത്യൻ ഓൺലൈൻ വിപണിയിലെ ഈ മികച്ച പ്രതികരണം കാരണം കൂടുതൽ ദിവസത്തേക്ക് കൂടി മെഗാ സെയിൽ ഓഫറുകൾ നൽകാനൊരുങ്ങുകയാണ് വിവിധ ഓൺലൈൻ പ്ലാറ്റ് ഫോമുകൾ. വില്പനയിൽ ആധിപത്യം ഇത്തവണയും സ്മാർട്ട് ഫോണുകൾക്ക് തന്നെ. അടുത്തിടെ സമാപിച്ച ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള ഉത്സവ വിൽപ്പനയുടെ ആദ്യ ഘട്ടം കഴിഞ്ഞ വർഷത്തെ കാലയളവിനെ അപേക്ഷിച്ച് നല്ല പുരോഗതിയാണ് കാഴ്ച വച്ചത്.ഇതോടെ വർഷം തോറും ഏകദേശം 15% വളർച്ചയാണ് ഓൺലൈൻ വിപണിയിൽ ഇന്ത്യ പ്രതീക്ഷിക്കുന്നതും. റെഡ്സീർ സ്ട്രാറ്റജി കൺസൾട്ടന്റിന്റെ പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഉത്സവ സീസണിലെ വിൽപ്പനയുടെ ആദ്യ നാല് ദിവസങ്ങളിൽ 29,000 കോടി രൂപയുടെ മൊത്ത വ്യാപാര മൂല്യം (GVM) നേടാനായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16% വളർച്ച.സ്‌മാർട്ട്‌ഫോണുകളും മറ്റ് ഇലക്‌ട്രോണിക്‌സ്,…
ഇന്ത്യയിൽ മൊബൈൽ നമ്പർ പോർട്ടിങ് സൗകര്യം ദുരുപയോഗിച്ചുള്ള തട്ടിപ്പുകൾ ഏറി വരികയാണ്. ഇത് തടയാനായി ചട്ടങ്ങളിൽ ഭേദഗതി വരുത്താനുള്ള നീക്കത്തിലാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്). ഇതിനായുള്ള കരടുചട്ടം പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചു കാത്തിരിക്കുകയാണ് ട്രായ്. ഇനി മുതൽസിം കാർഡ് മാറിയെടുക്കുകയോ പുതുക്കുകയോ ചെയ്ത ശേഷം 10 ദിവസത്തിനിടയിൽ നമ്പർ പോർട്ടിങ്ങിനുള്ള അപേക്ഷ അംഗീകരിക്കില്ല. അനധികൃത മാര്ഗങ്ങളിലൂടെ ഒരാളുടെ സിം കാർഡിന്റെ നിയന്ത്രണം മറ്റുള്ളവർ തട്ടിയെടുക്കാതിരിക്കാനാണിത്. പോർട്ട് ചെയ്യാനുള്ള അപേക്ഷ നൽകുന്നവരുടെ തിരിച്ചറിയൽ വിവരങ്ങൾ ടെലികോം കമ്പനികൾ പരസ്പരം കൈമാറണം. പോർട്ട് ചെയ്യാനെത്തിയ വ്യക്തിയുടെ തിരിച്ചറിയൽ വിവരങ്ങളുമായി ഇതു ഒത്തു പോകുന്നുണ്ടെങ്കിൽ മാത്രമേ ഇരു കമ്പനികളും പോർട്ടിങ് നടപടി പൂർത്തിയാക്കാവൂ. പോർട്ടിങ്ങിലും തട്ടിപ്പ് പലപ്പോഴും സൈബർ തട്ടിപ്പുകാർ ആളുകളെ തെറ്റിദ്ധരിപ്പിച്ച് പോർട്ടിങ് അപേക്ഷ നൽകാൻ നിർദേശിക്കാറുണ്ട്.ഇതുവഴി മൊബൈൽ കണക്‌ഷന്റെ നിയന്ത്രണം തട്ടിപ്പുകാർ സ്വന്തമാക്കുന്ന സംഭവങ്ങളുണ്ട്. ആ മൊബൈൽ നമ്പർ ലിങ്ക് ചെയ്തിരിക്കുന്ന അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുക്കാൻ ഇതിലും എളുപ്പമുള്ള മാർഗം വേറെയില്ല.…
ദുബായിൽ പോയാൽ ഇനി ഒഴുകുന്ന പൊലീസ് സ്റ്റേഷൻ കാണാം. ദുബായിലെ ആദ്യത്തെ ഒഴുകുന്ന സ്മാർട്ട് പൊലീസ് സ്റ്റേഷൻ വരാൻ പോകുന്നത് വേൾഡ് ഐലൻഡിലാണ്. ഈ വർഷം തന്നെ ഒഴുകുന്ന പൊലീസ് സ്റ്റേഷൻ പ്രവർത്തന സജ്ജമാകുമെന്ന് Gitex ടെക്ക് ഷോയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. മനുഷ്യ ഇടപെടലുകളില്ലാത്ത ഒഴുകുന്ന സ്മാർട്ട് പൊലീസ് സ്റ്റേഷൻ അധികം വൈകാതെ ദുബായിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ദുബായി പൊലീസ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ലഫ്. റാഷിദ് മൊഹമ്മദ് അൽ ഹൽ അറിയിച്ചു. ദുബായിൽ ഹാർട്ട് ഓഫ് യൂറോപ്പ് നിർമിച്ച ക്ലെൻഡെയ്സ്റ്റ് ഗ്രൂപ്പുമായി (Kleindienst Group) ചേർന്നാണ് ഒഴുകുന്ന പൊലീസ് സ്റ്റേഷൻ പണിയുന്നത്. ഒഴുകുന്ന പൊലീസ് സ്റ്റേഷൻദുബായിലെ മറ്റ് സ്മാർട്ട് പൊലീസ് സ്റ്റേഷനുകളിൽ കിട്ടുന്ന എല്ലാം സൗകര്യങ്ങളിലും ഒഴുകുന്ന പൊലീസ് സ്റ്റേഷനിലും പ്രതീക്ഷിക്കാം. ട്രാഫിക്, ക്രിമിനൽ, കമ്യൂണിറ്റി സേവനങ്ങൾ എല്ലാം ഓൺലൈൻ ആയിരിക്കും. സർട്ടിഫിക്കറ്റുകളും പെർമിറ്റുകളും നൽകുന്നതും ഓൺലൈൻ വഴിയായിരിക്കും. യുഎഇയിലുള്ളവർക്ക് പൊലീസ് സ്റ്റേഷനിൽ ഇടപാടുകൾക്ക് എമിറേറ്റ്‌സ് ഐഡി (Emirates…