Author: News Desk
ഇന്ത്യയെ കൈവിട്ട് ക്രിപ്‌റ്റോ ജോബ് മാര്‍ക്കറ്റ്. ക്രിപ്‌റ്റോ കറന്‍സി മേഖലയുമായി ബന്ധപ്പെട്ട് തൊഴില്‍ സാധ്യത 64.20 % കുറഞ്ഞതായി തൊഴില്‍ സൈറ്റായ Indeed റിപ്പോര്‍ട്ട് ചെയ്തു. ക്രിപ്‌റ്റോ തൊഴില്‍ അന്വേഷണങ്ങള്‍ ഇന്ത്യയില്‍ വെറും 15.20 % ആയി മങ്ങുകയും ചെയ്തു. ഡിസംബറില്‍ ക്രിപ്‌റ്റോയ്ക്ക് 1 % ടിഡിഎസ് ഏര്‍പ്പെടുത്തിയത് ഇന്ത്യയില്‍ നിന്നുള്ള കമ്പനികളുടെ പിന്‍മാറ്റത്തിന് കാരണമായിട്ടുണ്ട്. അതേസമയം രാജ്യത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ ജോബ് ഹബ്ബ് എന്ന സ്ഥാനം ബെംഗളൂരു നിലനിര്‍ത്തി. രാജ്യത്താകെയുള്ള ക്രിപ്‌റ്റോ ജോബ് മാര്‍ക്കറ്റില്‍ 36.20 % ബെംഗളൂരുവിന്റെ സംഭാവനയാണ്.അതേസമയം, ബെംഗളൂരുവിനെ കൂടാതെ പൂനെ, ഗുരുഗ്രാം, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളെല്ലാം ക്രിപ്‌റ്റോ ജോലി വാഗ്ദാനം ചെയ്യുന്നു.കൊടുമുടിയില്‍ നിന്ന് കൂപ്പുക്കുത്തല്‍മൂന്ന് വര്‍ഷം ഉയര്‍ച്ചയുടെ കൊടുമുടിയില്‍ നിന്നാണ് ക്രിപ്‌റ്റോ തൊഴില്‍ മാര്‍ക്കറ്റിന്റെ ഇപ്പോഴത്തെ പതനം. സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്ന G20 ഉച്ചക്കോടിയില്‍ ക്രിപ്‌റ്റോ ചര്‍ച്ചാവിഷയമായിട്ടും ജോബ് മാര്‍ക്കറ്റില്‍ അനുകൂലമായ മാറ്റമുണ്ടായില്ല. ഓഗസ്റ്റ് 2022 മുതല്‍ ഒരുവര്‍ഷത്തിനുള്ളിലാണ് ക്രിപ്‌റ്റോ ജോബ്…
വിദ്യാഭ്യാസ മേഖലയില്‍ പുതിയ വിപ്ലവത്തിന് തുടക്കം കുറിച്ച മലപ്പുറത്തെ എജ്യടെക്ക് സ്റ്റാര്‍ട്ടപ്പിന് അന്തര്‍ദേശീയ അംഗീകാരം. വേറിട്ട വിദ്യാഭ്യാസത്തില്‍ ലോക മാതൃക തീര്‍ക്കുന്ന ഫിന്‍ലന്‍ഡിന്റെ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുകയാണ് അരീക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഇന്റര്‍വെല്‍. വ്യത്യസ്ത മേഖലകളില്‍ വ്യക്തമുദ്ര പതിപ്പിച്ച പ്രതിഭകളെയും നിക്ഷേപകരെയും പങ്കെടുപ്പിച്ച് ഫിന്‍ലാന്‍ഡ് സംഘടിപ്പിച്ച ആഗോള സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ ക്ഷണം ലഭിച്ച ഇന്ത്യയില്‍ നിന്നുള്ള ഒരേയൊരു സ്റ്റാര്‍ട്ടപ്പാണ് ഇന്റര്‍വെല്‍. ഫിന്‍ലന്‍ഡ് ധനകാര്യമന്ത്രാലയത്തിന്റെ കീഴില്‍ ‘ടാലന്റ് ബൂസ്റ്റ് പ്രോജക്ടിന്റെ ഭാഗമായി നടത്തുന്ന എക്സിപീരിയന്‍സ് ടംപാരെ എന്ന ആഗോള സംഗമത്തില്‍ ഇന്റര്‍വെല്‍ സ്ഥാപകന്‍ റമീസ് അലി പങ്കെടുത്തു.(റമീസിന്റെ ഓഡിയോ കേൾക്കാം) നാലു ദിവസത്തെ ആഗോള സംഗമം നടന്നത് യൂറോപ്പില്‍ തന്നെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച ചുറ്റുപാട് ഒരുക്കുന്ന ടംപാരെയിലാണ്. സ്റ്റാര്‍ട്ടപ്പ് രംഗത്തെ മെന്റര്‍മാരും ആക്സിലറേറ്റര്‍മാരുമായി ഇടപെടാനും സംവദിക്കാനും ടംപാരെയില്‍ റമീസിന് അവസരം ലഭിച്ചു. യുറോപ്പിലേക്ക് ഇന്റര്‍വെല്ലിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന് ഫിന്‍ലന്‍ഡ് സര്‍ക്കാരിന്റെ പിന്തുണ ലഭിച്ചതായി റമീസ് പറഞ്ഞു. ഫിന്‍ലന്‍ഡ് സര്‍ക്കാരിന്റെ ആഗോള സ്റ്റാര്‍ട്ടപ്പിനെ കുറിച്ച്…
സെമികണ്ടക്ടർ രംഗത്ത് പുതിയ കുതിപ്പിന് തുടക്കമിട്ട് ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടർ പാക്കേജിംഗ് പ്ലാന്റിന് തറക്കല്ലിട്ട് യുഎസ് ചിപ്പ് നിർമ്മാണ കമ്പനി Micron.പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലെ മൈക്രോൺ ടെക്‌നോളജി പ്രസിഡന്റും സിഇഒയുമായ സഞ്ജയ് മെഹ്‌റോത്രയുമായി കൂടിക്കാഴ്ച നടത്തി മൂന്ന് മാസത്തിനുള്ളിൽ കമ്പനി അതിന്റെ പ്ലാന്റിന്റെ നിർമ്മാണം ആരംഭിച്ചത്. യുഎസ് ആസ്ഥാനമായുള്ള US ചിപ്പ് നിർമ്മാണ ഭീമൻ മൈക്രോൺ ടെക്‌നോളജി (Micron ) ഗുജറാത്തിൽ സെമികണ്ടക്ടർ പാക്കേജിംഗ് പ്ലാന്റിന് തുടക്കമിട്ടു. ഏകദേശം 22,500 കോടി രൂപയുടെ (2.75 ബില്യൺ ഡോളർ) ചിപ്പ് അസംബ്ലിക്കും ഇന്ത്യയിൽ ടെസ്റ്റ് സൗകര്യത്തിനുമാണ് തുടക്കം കുറിച്ചത്. ഗുജറാത്തിലെ സാനന്ദിൽ അസംബ്ലി, ടെസ്റ്റിംഗ്, പാക്കേജിംഗ് പ്ലാന്റിനാണ് മൈക്രോൺ ടെക്‌നോളജി തറക്കല്ലിട്ടത്. ഇന്ത്യ ഒരു അർദ്ധചാലക ഹബ്ബായി മാറാനുള്ള യാത്ര ആരംഭിച്ചതായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ ഇന്ത്യയ്ക്ക് 5 ലക്ഷം കോടി ചിപ്പുകൾ ഉടൻ വേണ്ടിവരുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കമ്പനിയുടെ അസംബ്ലി, ടെസ്റ്റ്, മാർക്കിംഗ്,…
ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിയില്‍ റെക്കോര്‍ഡിട്ട് Apple. ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിയില്‍ iPhone നിര്‍മാതാക്കളായ ആപ്പിള്‍ എതിരാളികളായ സാംസങ്ങിനെ ആദ്യമായി മറികടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അതേസമയം സാംസങ് സ്മാര്‍ട്ട് ഫോണിന്റെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി കുറഞ്ഞ് പകുതിയായി. ഇന്ത്യയില്‍ നിന്നുള്ള മൊത്തം സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിയിലും കുറവ്. ജൂണ്‍ പാദത്തില്‍ ഇന്ത്യയില്‍ നിന്ന് ആകെ 1.2 കോടി സ്മാര്‍ട്ട് ഫോണുകളാണ് കയറ്റി അയച്ചത്. കയറ്റുമതിയുടെ 49 % Apple കമ്പനിയുടേതാണ്. സാംസങ്ങിന്റെ കയറ്റുമതി 45 %. 2022-ലെ രണ്ടാം പാദത്തില്‍ Apple-ന് ഇന്ത്യയില്‍ നിന്ന് 8 മില്യണിന്റെ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി സാധിച്ചിട്ടുണ്ട്. ഈ വര്‍ഷം രണ്ടാം പാദമാകുമ്പോഴെക്കും ഇത് ഇരട്ടിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.അതേസമയം ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിയില്‍ ഇടിവ് സംഭവിച്ചതായി വിദഗ്ധര്‍. 2023 മാര്‍ച്ച് വരെ 1.3 കോടിയുടെ കയറ്റുമതി നടന്നപ്പോള്‍ രണ്ടാം പാദത്തില്‍ 1.2 കോടിയായി കയറ്റുമതി…
ആപ്പിൾ ഫോണുകൾക്ക് വേണ്ടി അമേരിക്കയിൽ ആരിസോണയിലെ നിർമിക്കുന്ന ചിപ്പുകളുടെ ഭാവിയിൽ വിശ്വാസമില്ലാതെ Apple. തായ്‌വാൻ സെമികണ്ടക്ടർ മാനുഫാക്‌ചറിംഗ് കമ്പനിയുടെ (TSMC) അരിസോണ പ്ലാന്റിൽ ചിപ്പുകൾ നിർമിക്കുന്നതിലെ സാങ്കേതിക അതൃപ്തി വ്യക്തമാക്കി Apple. ചിപ്പുകൾ ഈ പ്ലാന്റിൽ നിർമ്മിക്കാനുള്ള പദ്ധതിയിലെ ചില ‘പ്രശ്‌നങ്ങൾ’ ആപ്പിളിന്റെ ഉറക്കം കെടുത്തുന്നു എന്നാണ് റിപ്പോർട്ട്. ഐഫോണുകൾ, മാക്ബുക്കുകൾ, ഐപാഡുകൾ എന്നിവയിൽ ഉപയോഗിക്കാൻ അരിസോണയിൽ നിർമ്മിച്ച നിരവധി നൂതന ചിപ്പുകൾ ഉണ്ടായിരുന്നിട്ടും, ആപ്പിളിന് തായ്‌വാനിൽ അസംബ്ലിക്കായി ആ ചിപ്പുകൾ വീണ്ടും അയയ്‌ക്കേണ്ടിവരുന്നു. അന്തിമ ചിപ്പ് പാക്കേജിങ് അമേരിക്കയിൽ നടക്കുന്നില്ല എന്നതാണ് ആപ്പിളിന്റെ പരാതി. “അർദ്ധചാലക ഇക്കോസിസ്റ്റം നിർമ്മിക്കുന്നതിനുള്ള US ശ്രമങ്ങളുടെ ഒരു ഭാഗം നൂതന പാക്കേജിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, പാക്കേജിംഗ്” എന്നത് നിർമ്മാണത്തിന്റെ അവസാന ഘട്ടമാണ്, അതിൽ ചിപ്പിന്റെ ഘടകങ്ങൾ ഒരു യുണിറ്റിനുള്ളിൽ വിശ്വാസ്യതയോടെ കൂട്ടിച്ചേർക്കപ്പെടുന്നു. ഘടകങ്ങൾ എത്രയധികം അടുക്കുന്നുവോ അത്രയധികം പവർ എഫിഷ്യൻസി നൽകുന്നു”. അതിൽ വിട്ടുവീഴ്ചയുണ്ടാകരുതെന്നു ഗവർണർ കാറ്റി ഹോബ്സ് പറഞ്ഞു. ആപ്പിളിന്റെ ചിപ്പ്…
ഇന്ത്യന്‍ ഐടി സേവന സ്ഥാപനമായ വിപ്രോയുടെ സാമ്പത്തിക ഭദ്രത ഇനി പുതിയ കൈകളിലേക്ക്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപ്രോയുടെ പുതിയ CFO-യായി (ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍) അപര്‍ണ സി അയ്യര്‍ നിയമിതയായി. നിലവിലെ സിഎഫ്ഒ ജതിന്‍ പ്രവീണ്‍ചന്ദ്ര ഡലാലിന്റെ ഒഴിവിലേക്കാണ് അപര്‍ണയുടെ നിയമനം. സിഎഫ്ഒ സ്ഥാനം ഏറ്റെടുക്കുന്നതിന് വിപ്രോ സിഇഒ തിയറി ഡെലപോര്‍ട്ടെയുടെ മുന്നില്‍ അപര്‍ണ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യും. കമ്പനിയുടെ എക്‌സ്‌ക്യൂട്ടീവ് ബോര്‍ഡിലും അപര്‍ണ അംഗമാകും. വിപ്രോയുടെ ആഗോള ബിസിനസ് വിഭാഗമായ FullStride Cloud-ന്റെ സീനിയര്‍ വൈസ് പ്രസിഡന്റും സിഎഫ്ഒയുമായിരുന്നു അപര്‍ണ. CA-യില്‍ സ്വര്‍ണമെഡല്‍, വിപ്രോയുടെ വിശ്വസ്ത കഴിഞ്ഞ 20 വര്‍ഷമായി വിപ്രോയുടെ കൂടെയുള്ള അപര്‍ണ ഇപ്പോള്‍ കമ്പനിയുടെ അവിഭാജ്യ ഘടകമാണ്. അഞ്ചുവര്‍ഷത്തോളമായി വിപ്രോയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് അപര്‍ണയുടെ മേല്‍നോട്ടമുണ്ട്. കമ്പനിയുടെ സാമ്പത്തിക, നിക്ഷേപ ആസൂത്രണ പദ്ധതികള്‍ തയ്യാറാക്കുന്നതില്‍ അപര്‍ണ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. 2002-ല്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി കൊണ്ടാണ് അപര്‍ണ CA (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്) പൂര്‍ത്തിയാക്കുന്നത്. തൊട്ടടുത്ത…
രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബല്‍ -Huddle Global’ 2023 – നവംബര്‍ 16ന് തിരുവനന്തപുരത്തു നടക്കും. ഫെസ്റ്റിവൽ കേരളത്തിലെ സംരംഭക യുവതയുടെ മുന്നില്‍ അവസരങ്ങളുടെ അനന്ത സാധ്യതകള്‍ തുറക്കും. നൂതന ആശയങ്ങള്‍ തേടിയെത്തുന്ന ആഗോളതല നിക്ഷേപകര്‍ക്ക് മുന്നില്‍ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ അവരുടെ ആശയങ്ങള്‍ അവതരിപ്പിക്കും.തിരുവനന്തപുരം ചൊവ്വര സോമതീരം ബീച്ചില്‍ നവംബര്‍ 16 മുതല്‍ 18 വരെ നടക്കുന്ന ഹഡില്‍ ഗ്ലോബലിന്‍റെ സംഘാടകര്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ്. സ്റ്റാര്‍ട്ടപ്പ് മേഖലയിലെ തുടക്കക്കാരേയും സംരംഭകരേയും നിക്ഷേപകരേയും ഒരേ വേദിയിലെത്തിക്കാന്‍ ഹഡില്‍ ഗ്ലോബല്‍ ലക്ഷ്യമിടുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഫെസ്റ്റിവൽ ഉദ്‌ഘാടനം ചെയ്യും. ലക്ഷ്യം കേരള സ്റ്റാർട്ടപ്പ് ഉന്നതി 15000 ത്തിലധികം പേരാണ് ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമാകുക. ലോകമെമ്പാടുമുള്ള നൂറ്റന്‍പതോളം നിക്ഷേപകരെത്തുന്ന സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ 5000ല്‍ അധികം സ്റ്റാര്‍ട്ടപ്പുകളും 300ല്‍ അധികം മാര്‍ഗനിര്‍ദേശകരും പങ്കെടുക്കും. കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് മേഖലയെ ഉന്നതികളിലേക്ക് എത്തിക്കുക, പുതിയ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഉല്പന്നങ്ങളും…
ആഗോള സാറ്റലൈറ്റ് വിക്ഷേപണ ബിസിനസിന്റെ 60 ശതമാനം വിഹിതം നിയന്ത്രിക്കുന്ന ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ അടുത്ത ലക്‌ഷ്യം ഇന്ത്യയാണ്. വളരുന്ന ഇന്ത്യൻ ഇന്റർനെറ്റ് വിപണിയിൽ എങ്ങനെയെങ്കിലും പ്രവേശിക്കാൻ വിവിധ വഴികൾ നോക്കുകയാണിപ്പോൾ ഇലോൺ മസ്‌ക് . ഇന്ത്യയിൽ സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് രാജ്യത്തിൻറെ മുക്കിലും, മൂലയിലും എത്തിക്കുക എന്ന ബ്രോഡ് ബാൻഡ് ഫ്രം സ്പേസ് ആശയമാണ് സ്പേസ് എക്സ് മുന്നോട്ടു വയ്ക്കുന്നത്. ഇന്ത്യൻ ബഹിരാകാശ വാണിജ്യ വിക്ഷേപണ മേഖലയിലും സ്റ്റാർലിങ്ക് വിവിധ പദ്ധതികൾ ലക്‌ഷ്യം വയ്ക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, സ്റ്റാർലിങ്ക് പ്രതിനിധികൾ വരും ആഴ്‌ചകളിൽ ഇന്ത്യൻ അധികൃതരുമായി ചർച്ച നടത്തി കണ്ട് രാജ്യത്തേക്കുള്ള അതിന്റെ പ്രവേശനം ഉറപ്പിക്കാൻ വീണ്ടും ഒരുങ്ങുകയാണ്. കഴിഞ്ഞ വർഷം 2022 ൽ സ്‌പേസ് എക്‌സ് ഇന്ത്യയിൽ ബ്രോഡ്ബാൻഡ്-ഫ്രം-സ്പേസ് സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള ഗ്ലോബൽ മൊബൈൽ പേഴ്സണൽ കമ്മ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ് സർവീസ് (GMPCS ) ലൈസൻസിനായി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന് (ഡിഒടി) അപേക്ഷ നൽകിയിരുന്നു. യുഎസ് ആസ്ഥാനമായുള്ള…
ഇന്ത്യയിലെ മികച്ച 20 സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ ജപ്പാനിലെ Incubate Fund Asia. 50 മില്യൺ ഡോളർ (ഏതാണ്ട് 416 കോടി രൂപ) ആകും ഇന്ത്യയിലെ വിവിധ ഏർളിസ്റ്റേജ് സ്റ്റാർട്ടപ്പുകളിലായി നിക്ഷേപിക്കുന്നത്. വിവിധ മേഖലകളിലെ മികച്ച സ്റ്റാർട്ടപ്പുകൾക്ക് സീഡ് സ്റ്റേജ് നിക്ഷേപം നൽകുന്ന Incubate Fund Asia ജപ്പാനിലെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടാണ്. റീട്ടെയിൽ മർക്കന്റെയിൽ പ്രൊക്യുയർമെന്റ് ആപ്പ് ആയ ഷോപ് കിരാന (ShopKirana) ഉൾപ്പെടെ 27 ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ നിർണ്ണായക നിക്ഷേപം നടത്തിയിട്ടുള്ള വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടാണ് Incubate Fund Asia. ലക്ഷ്യം 20 ഇന്ത്യൻ സ്റ്റാർട്ടപ്പുകൾതെരഞ്ഞെടുത്ത 20 സ്റ്റാർട്ടപ്പുകളുടെ ഒരു പോർട്ട്ഫോളിയോ ഉണ്ടാക്കാൻ ആകെ ഫണ്ടിന്റെ 40% വിനിയോഗിക്കും. ബാക്കിതുക ഈ പോർട്ട്ഫോളിയോയിലെ മികച്ച സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. ലോകമാകെ സാനിധ്യമുള്ള Incubate Fund Asia മുംബൈ, ബാംഗ്ലൂർ ഉൾപ്പെടെ നഗരങ്ങളിൽ ഓഫീസും തുറന്നിട്ടുണ്ട്. മികച്ച സ്റ്റാർട്ടപ്പുകളായ Captain Fresh, Yulu, ShopKirana, Plum എന്നിവയിൽ പ്രധാന നിക്ഷേപകരാണ് ജപ്പാനിലെ…
ചരിത്രം തിരുത്തുമോ ആ 33%? 27 വർഷം മുമ്പ് പാർലമെന്റിൽ അവതരിപ്പിക്കപ്പെടുകയും പിന്നീട് പലതവണ വരികയും സമവായത്തിലെത്താതെ പരാജിതമാവുകയും ചെയ്ത വനിതാ സംവരണ ബില്ലാണ് ഇപ്പോൾ പാർലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയിരിക്കുന്നത്. ലോക്സഭയിലും നിയമസഭയിലും 33% വനിതാ സംവരണം കൊണ്ടുവരുന്നതോടെ അടുത്ത ആയിരം വർഷത്തെ ചരിത്രമാണ് തിരുത്തിയെഴുതാൻ പോകുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. സ്ത്രീകളെ ഉൾക്കൊള്ളുന്ന സമൂഹം ജനാധാപത്യത്തെ അതിന്റെ വിശാലമായ അർത്ഥത്തിൽ നടപ്പാക്കുകയാണ് വനിതാ സംവരണത്തിലൂടെ എന്ന് പറയാം. 2029ലെ തെരഞ്ഞെടുപ്പിൽ മാത്രമേ 33% ഫലത്തിൽ പ്രാവർത്തികമാകുകയുള്ളൂ എങ്കിലും വനിതാ സംവരണം നമ്മുടെ രാജ്യത്തെ എങ്ങനെയാകും നിർവ്വചിക്കാൻ പോകുന്നത് എന്ന് ചിന്തിക്കണം. 15% അഞ്ച് വർഷം കൊണ്ട് 33% ആകുംനിലവിൽ ലോക്സഭയിലെ വനിതാ പ്രാതിനിധ്യം 15 ശതമാനത്തിന് അടുത്ത് മാത്രമാണ്. അതായത് സംവരണത്തിന് നീക്കിവെക്കാൻ പോകുന്നതിന്റെ പതുതിയിൽ താഴെ മാത്രം. അതേസമയം പാകിസ്ഥാൻ, നേപ്പാൾ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ അധോസഭകളിൽ 20% മുകളിലാണ് വനിതകളുടെ പ്രാതിനിധ്യം. 25 വർഷം മുമ്പ് നടപ്പാകുമായിരുന്ന…