Author: News Desk
KSUM in association with NITCAA is organising NITCAA Entrepreneur Series on 13 Dec’2018 at RECCAA Club, Kakkanad.
Google ന്റെ സെല്ഫ് ഡ്രൈവിങ് കാറുകള് കൊമേഴ്സ്യല് സര്വ്വീസ് തുടങ്ങി. യുഎസിലെ അരിസോണയില് 160 കിലോമീര് ദൂരത്താണ് സര്വ്വീസ്. കാര് ഡെവലപ്പ് ചെയ്ത Waymo യുടെ മേല്നോട്ടത്തിലാണ് WaymoOne എന്ന പേരില് കൊമേഴ്സ്യല് ഓപ്പറേഷന് ആരംഭിച്ചത്. App ഡൗണ്ലോഡ് ചെയ്ത് സര്വ്വീസ് ബുക്ക് ചെയ്യാം, സമയവും ദൂരവും കണക്കാക്കിയാണ് നിരക്ക്. നേരത്തെ ബുക്ക് ചെയ്തിരുന്ന ഏര്ളി റൈഡേഴ്സിന് മാത്രമാണ് തുടക്കത്തില് റൈഡ് ലഭിക്കുക 2016 മുതല് Waymo പരീക്ഷണ ഓട്ടം നടത്തുന്ന Phoenix suburbs, Chandler, Tempe, Mesa, Gilbert തുടങ്ങിയ നഗരങ്ങളിലാണ് സര്വ്വീസ് നടത്തുന്നത്. പിക്കപ്പ് ലൊക്കേഷന് നല്കിയാല് വാഹനമെത്തും, ഡെസ്റ്റിനേഷന് നല്കി റൈഡ് റിക്വസ്റ്റ് നല്കിയാല് ഓടിത്തുടങ്ങും. Google പേരന്റ് കമ്പനിയായ Alphabet ആണ് Waymo യില് നിക്ഷേപം നടത്തിയിരിക്കുന്നത്. പബ്ലിക് റോഡില് 10 മില്യന് മൈലുകളിലധികം പരീക്ഷണം നടത്തിയ ശേഷമാണ് Waymo കൊമേഴ്സ്യല് ഓപ്പറേഷന് നിരത്തിലിറങ്ങിയത്. Live റൈഡര് സപ്പോര്ട്ട് ഏജന്റ് ഉള്പ്പെടെ സുരക്ഷയ്ക്കായി വിപുലമായ സംവിധാനങ്ങളാണ്…
Zomato enters events space, set to launch Zomaland- a multi-city food carnival. Zomaland will have street performances, pop-up restaurants & food exhibitions. Zomaland to bring great experience with offline food consumers. Zomaland will be initially in 4 cities & is partnering with 400 restaurants. Zomato ended FY18 with a 40% growth in revenues at Rs 466 CR.
Cerberus Capital ഇന്ത്യയിലേക്ക്. ന്യൂയോര്ക്ക് ബേസ്ഡ് പ്രൈവറ്റ് ഇക്വിറ്റി, ഡിസ്ട്രെസ് അസെറ്റ് ഇന്വെസ്റ്റര് ഫേം ആണ് Cerberus Capital. മുംബൈയിലാണ് ഓഫീസ് തുടങ്ങുക, ഇന്ത്യയുടെ Domestic Stress Assets സ്പെയ്സിലെ സാധ്യതകള് പ്രയോജനപ്പെടുത്തും. AION Capital Partners മുന് പ്രിന്സിപ്പാള് ഇന്ദ്രാണില് ഘോഷിനെ ഇന്ത്യന് ഓപ്പറേഷന്സിനായി ചുമതലപ്പെടുത്തും. ഏഷ്യയില് ഹോങ്കോങ്, സിംഗപ്പൂര്, ബീജിങ്, ടോക്കിയോ എന്നിവിടങ്ങളില് Cerberus ന് ഓഫീസുകളുണ്ട്. ക്രെഡിറ്റ്, പ്രൈവറ്റ് ഇക്വിറ്റി, റിയല് എസ്റ്റേറ്റ് മേഖലകളില് 35 ബില്യന് ഡോളറിലധികം വരുന്ന അസെറ്റ് Cerberus മാനേജ് ചെയ്യുന്നുണ്ട്
സ്റ്റാര്ട്ടപ്പ് സംരംഭകര്ക്ക് ഐഡിയ, പ്രൊഡക്ടൈസേഷന് ഗ്രാന്ഡുമായി KSUM. ഡിസംബര് 15 വരെ അപേക്ഷ നല്കാം, 7 ലക്ഷം രൂപ രൂപ വരെ ഗ്രാന്റ് ലഭിക്കും. കേരളത്തില് രജിസ്റ്റര് ചെയ്ത സ്റ്റാര്ട്ടപ്പോ അംഗീകൃത ഇന്കുബേറ്ററിന്റെ ഭാഗമോ ആയിരിക്കണം. ഡിസംബര് 22ന് അര്ഹരായവരെ ഷോര്ട്ട് ലിസ്റ്റ് ചെയ്യും, 29 ന് പിച്ചിംഗ് നടക്കും. തെരഞ്ഞെടുക്കപ്പെടുന്ന 30 അപേക്ഷകരാണ് ഫൈനല് പിച്ചിംഗിനെത്തുക. വിശദ വിവരങ്ങള്ക്കായി കേരള സ്റ്റാര്ട്ടപ്പ് മിഷന് ഫെയ്സ്ബുക്ക് പേജ് സന്ദര്ശിക്കുക
വിദേശസാന്നിധ്യം ശക്തമാക്കാന് Royal Enfield. ഇതിന്റെ ഭാഗമായി തായ്ലന്ഡില് പുതിയ Subsdiary തുടങ്ങും. Royal Enfield അടുത്തിടെ ബ്രസീലിലും subsidiary ഓപ്പണ് ചെയ്തിരുന്നു. ഇന്ത്യയില് നിന്നും 51 രാജ്യങ്ങളിലേക്ക് Royal Enfield ബൈക്കുകള് കയറ്റി അയയ്ക്കുന്നുണ്ട്. ബാങ്കോക്കിലും ഇന്തോനേഷ്യയിലെ ജക്കാര്ത്തയിലും കമ്പനി സ്റ്റോറുകള് ഓപ്പണ് ചെയ്തിരുന്നു. ഇന്ത്യയില് റോയല് എന്ഫീല്ഡിനുള്ള ഡിമാന്ഡ് ആഗോളതലത്തില് എത്തിക്കാനുളള ശ്രമത്തിലാണ് കമ്പനി.
കേരളത്തിലെ സ്റ്റാര്ട്ടപ്പുകള്ക്ക് സഹായവുമായി Illinois സര്വ്വകലാശാല. മെന്റര്ഷിപ്പും ഫെസിലിറ്റിയും ആക്സസ് ചെയ്യാന് സംവിധാനം ഒരുക്കും. കാന്സറിനെതിരായ ഡിജിറ്റല് പ്രൊഡക്ടുകള് ഡെവലപ്പ് ചെയ്യാനുളള ഇന്കുബേറ്റര് സജ്ജമാക്കാനും സഹായിക്കും. KSUM, കൊച്ചിന് കാന്സര് റിസര്ച്ച് സെന്റര്, BRIC, Centre for Biomedical Research എന്നിവയുടെ സംയുക്ത സംരംഭമാണ് ഇന്കുബേറ്റര്. University of Illinois പ്രസിഡന്റ് Tim Killeen കേരള സ്റ്റാര്ട്ടപ്പ് മിഷന് സിഇഒ ഡോ. സജി ഗോപിനാഥുമായി ധാരണാപത്രം കൈമാറി. മെഡിക്കല് ഇമേജിങ്, AI, സൈബര് സെക്യൂരിറ്റി മേഖലകളില് IIIM-K യുമായും സര്വ്വകലാശാല സഹകരിക്കും
മെസേജിങ് App Allo പിന്വലിക്കാന് Google. 2019 മാര്ച്ചില് App പിന്വലിക്കും, അതിനുളളില് യൂസേഴ്സിന് ചാറ്റ് ഹിസ്റ്ററി Back up എടുക്കാം. ഏപ്രില് മുതല് Allo യിലേക്കുളള നിക്ഷേപം Google നിര്ത്തിയിരുന്നു. ആന്ഡ്രോയ്ഡ് ഫോണുകള്ക്കുളള മെസേജിങ് App ആണ് Allo. മാര്ക്കറ്റില് ചലനമുണ്ടാക്കാന് കഴിയാഞ്ഞതാണ് പിന്വലിക്കാന് കാരണം. വീഡിയോ ചാറ്റ് App Duo യിലും മെസേജിങ്ങിലും കൂടുതല് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഗൂഗിള് നീക്കം.
ചെന്നൈയിലെത്തുന്നവര് അണ്ണാദുരെ എന്ന ചെറുപ്പക്കാരന്റെ ഓട്ടോയില് കയറിയാല് ആദ്യമൊന്ന് അമ്പരക്കും. സഞ്ചാരികള്ക്കായി ന്യൂസ് പേപ്പറും ടിവിയും മുതല് വൈഫൈയും ലാപ്ടോപ്പും സൈ്വപ്പിങ് മെഷീനും അലക്സയും വരെ ഒരു ഓട്ടോയില് സജ്ജീകരിച്ചിരിക്കുന്നു. എന്റര്ടെയ്ന്മെന്റിനായി PUBG അടക്കമുളള ഗെയിമുകളും സിനിമയും മലയാളം ഉള്പ്പെടെയുളള ഭാഷകളിലെ പാട്ടുകളും. ഐടി പ്രഫഷണലുകള് തിങ്ങി നിറഞ്ഞ ചെന്നൈ ഓള്ഡ് മഹാബലിപുരം റോഡില് സര്വ്വീസ് നടത്തുന്ന അണ്ണാദുരെയുടെ ഓട്ടോയ്ക്ക് ഇന്ന് ആരാധകര് ഏറെയാണ്. സ്വന്തം തൊഴില് കൂടുതല് ആസ്വാദ്യകരമാക്കാനും കസ്റ്റമറെ സാറ്റിസ്ഫൈ ചെയ്യാനും അണ്ണാദുരെ നടത്തുന്ന ഈ ശ്രമങ്ങള് ഇന്ന് കോര്പ്പറേറ്റ് ലോകത്തും ചര്ച്ചയാണ്. മോട്ടിവേഷണല് സ്പീക്കറായി പല സ്ഥാപനങ്ങളിലും സഞ്ചരിച്ചുകഴിഞ്ഞു ഹൈസ്കൂള് ഡ്രോപ്പൗട്ടായ അണ്ണാദുരെ. കോര്പ്പറേറ്റ് സര്ക്കിളില് കസ്റ്റമര് സാറ്റിസ്ഫാക്ഷനെയും, കസ്റ്റമര് ഫീഡ്ബാക്കിനെയും കുറിച്ച് സംസാരിക്കുകയും തന്റെ ഓട്ടോയില് കയറുന്ന ഓരോ യാത്രക്കാരന്റേയും സംതൃപ്തി ശ്രദ്ധാപൂര്വ്വം പരിപാലിക്കുകും ചെയ്യുന്ന ജി. അണ്ണാദുരെ, വലിയ കമ്പനികള്ക്കുള്ള ഫ്യൂച്ചര് പ്ലാനിംഗും എക്സ്പാന്ഷന് സ്ട്രാറ്റജിയും തന്റെ ഓട്ടോ ജീവിതത്തിലും ഇംപ്ലിമെന്റു ചെയ്യുകയാണ്. കുടുംബക്കാരെല്ലാം…
ഇന്ത്യയില് പൊളിറ്റിക്കല് പരസ്യങ്ങള്ക്ക് കര്ശന നിബന്ധനകളുമായി ഫെയ്സ്ബുക്ക്. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിര്ത്തിയാണ് നീക്കം. തെരഞ്ഞെടുപ്പ് പ്രചാരണത്തില് ഫെയ്സ്ബുക്ക് ദുരുപയോഗം ചെയ്യാതിരിക്കാനാണ് നടപടിയെന്ന് കമ്പനി. പരസ്യം ചെയ്യുന്നവര് ഐഡന്റിറ്റിയും ലൊക്കേഷനും മുന്കൂട്ടി വ്യക്തമാക്കണം, ഇത് അപ്രൂവ് ചെയ്താല് മാത്രമാണ് പരസ്യം അനുവദിക്കുക. പരസ്യം നല്കുന്നവരെക്കുറിച്ചുളള വിവരങ്ങള് ഡിസ്ക്ലെയ്മറിലൂടെ ഡിസ്പ്ലേ ചെയ്യും. എല്ലാവര്ക്കും ആക്സസ് ചെയ്യാവുന്ന ഓണ്ലൈന് സേര്ച്ചബിള് ആഡ് ലൈബ്രറിയും ഏര്പ്പെടുത്തും.