Author: News Desk
Ola ലണ്ടനിലേക്ക്. യുകെയിലെ അഞ്ച് ചെറിയ സിറ്റികളിലെ ലോഞ്ചിന് ശേഷമാകും Ola ലണ്ടനിലെത്തുക. കഴിഞ്ഞ മാസം ലിവര്‍പൂളില്‍ Ola പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഈ വര്‍ഷം തന്നെ Ola ലണ്ടനില്‍ ലോഞ്ച് ചെയ്യും. Ola ലണ്ടന്‍ മാര്‍ക്കറ്റിലിടം നേടുമെന്ന് UK മാനേജിംഗ് ഡയറക്ടര്‍ Ben Legg. ANI ടെക്‌നോളജീസ് പ്രൈവറ്റിന് കീഴിലുള്ള ഒലെയുടെ മൂല്യം 6 ബില്യണ്‍ ഡോളറാണ്.
ഇന്ത്യയിലെ ഗ്രാമങ്ങള്‍ക്ക് ടെക്‌നോളജി കൊണ്ട് എന്ത് പ്രയോജനമെന്ന ചോദ്യത്തിനുളള മറുപടിയാണ് തമിഴ്‌നാട് സ്വദേശിയായ സെന്തില്‍ കുമാര്‍ എം. മുന്‍നിര കമ്പനികളില്‍ വയര്‍ലെസ് കണക്ടിവിറ്റിയിലും ഐഒറ്റി ഡിവൈസ് ഡെവലപ്‌മെന്റിലും എട്ട് വര്‍ഷം നീണ്ട കരിയര്‍ ഉപേക്ഷിച്ച് സെന്തില്‍ ഇറങ്ങിയത് സോഷ്യല്‍ ഇംപാക്ടുളള ഒരു എന്‍ട്രപ്രണര്‍ഷിപ്പിലേക്കാണ്. മെഡിക്കല്‍ ഫെസിലിറ്റിയും ആശുപത്രി സൗകര്യങ്ങളും ഇല്ലാത്ത ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഗര്‍ഭിണികളായ സ്ത്രീകളുടെ ആരോഗ്യസംരംക്ഷണത്തിന് സഹായിക്കുന്ന പ്രൊഡക്ടാണ് സെന്തിലിന്റെ ജിയോവിയോ ഹെല്‍ത്ത് കെയര്‍ ഡെവലപ് ചെയ്തത്. ഗര്‍ഭിണികളുടെ ബ്ലഡ് ഷുഗറും പ്രഷറും വെയ്റ്റും മുതല്‍ ഗര്‍ഭസ്ത ശിശുവിന്റെ ഹാര്‍ട്ട് ബീറ്റ് വരെ റീഡ് ചെയ്യുന്ന സേവ് മോം, റൂറല്‍ ഏരിയയിലെ പ്രെഗ്നന്റ് ആയ സ്ത്രീകളുടെ ജീവന്‍രക്ഷാ ഉപകരണമായി മാറിക്കഴിഞ്ഞു. വയനാട്ടിലെ ട്രൈബല്‍ കോളനിയായ വെളളാരംകുന്നില്‍ ഉള്‍പ്പെടെ സെന്തിലിന്റെ സേവ് മോം ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റം ഇന്ന് പ്രതീക്ഷയുടെ പുതിയ കിരണങ്ങള്‍ നല്‍കുന്നു. ഹെല്‍ത്ത് വര്‍ക്കര്‍മാരുടെയും കമ്മ്യൂണിറ്റി പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് ഗ്രാമങ്ങളില്‍ സേവ് മോം പ്രയോജനപ്പെടുത്തുന്നത്. കൈയ്യില്‍ ഘടിപ്പിക്കാവുന്ന…
ഗൂഗിള്‍ വിട്ട് Rajan Anandan. ഗൂഗിളില്‍ 8 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമാണ് Rajan Anandan, മേധാവി സ്ഥാനമൊഴിഞ്ഞത് . 2011ലാണ് Rajan Anandan, Google സൗത്ത് ഈസ്റ്റ് ഏഷ്യ-ഇന്ത്യ വൈസ് പ്രസിഡന്റായി ചുമതലയേറ്റത്. Sequoia Capital ഇന്ത്യയില്‍ മാനേജിംഗ് ഡയറക്ടായി Rajan Anandan ചുമതലയേല്‍ക്കും. Google India സെയില്‍സ് ഡയറക്ടര്‍ വികാസ് അഗ്നിഹോത്രി താല്‍ക്കാലിക ചുമതല ഏറ്റെടുക്കും. Dell, Microsoft എന്നിവയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് Anandan, Google ഇന്ത്യയിലെത്തുന്നത്. ഇന്ത്യയില്‍ ഗൂഗിളിന്റെ വളര്‍ച്ചയില്‍ Rajan Anandan വഹിച്ച പങ്ക് നിര്‍ണായകമാണ്. Sequoia യുടെ ഇന്ത്യന്‍ ആക്സിലേറ്ററായ Surge ന്‍റെ സ്കെയിലപ്പിലായിരിക്കും Rajan Anandan ഫോക്ക് ചെയ്യുക.
ഇന്ത്യയില്‍ iphone-7 മാനുഫാക്ച്വറിങുമായി Apple. മെയ്ക്ക് ഇന്‍ ഇന്ത്യ ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് iphone-7 മോഡലുകള്‍ ലോഞ്ച് ചെയ്യുക. ഇന്ത്യയിലെ പ്രാദേശിക ഉപഭോക്താക്കള്‍ക്കായി ബംഗലൂരുവില്‍ ഉല്‍പ്പാദനം തുടങ്ങിയതായി അധികൃതര്‍.ആപ്പിളിന്റെ തായ്‌വാനിലെ കോംട്രാക്ട് ഏറ്റെടുത്ത Wistron ആണ് ബംഗലൂരുവില്‍ Iphone നിര്‍മ്മിക്കുന്നത്. iphoneSE, iphone6എസ് ഫോണുകളും ഇതോടൊപ്പം നിര്‍മ്മാണം ആരംഭിക്കും.
Italian chocolate giant Ferrero to acquire American Kellogg firm. Deal worth 1.3 Bn. Kellogg Company,” which generated sales of approximately $900 in 2018. Ferrero is the third largest firm in the global chocolate confectionery market. Ferrero will be buying six food manufacturing across US & 2 plants in Chicago. The deal is expected to close in the second half of the year.
OYO ഹോംസില്‍ 20 കോടി ഡോളര്‍ നിക്ഷേപവുമായി Airbnb. സീരിസ് E-ഫണ്ടിംഗിന്‍റെ ഭാഗമായാണ് നിക്ഷേപം.കരാറിന്റെ ഭാഗമായി OYO Homes, Airbnb പ്ലാറ്റ്‌ഫോം പട്ടികയിലുള്‍പ്പെട്ടു.ഫണ്ടിംഗിലൂടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് OYO. യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലേസും ഹോസ്പിറ്റാലിറ്റി സര്‍വീസുമാണ് Airbnb.മികച്ച റേറ്റിംഗിലുള്ള ഹോംസ് പരിചയപ്പെടുത്തുന്ന’ plus homes ‘ ഫീച്ചര്‍ ഇന്ത്യയില്‍ അടുത്തിടെ Airbnb അവതരിപ്പിച്ചിരുന്നു.
കര കയറാന്‍ Jet Airways. ഏപ്രിലില്‍ ദിവസവും 215 വിമാനങ്ങള്‍ സര്‍വീസ് നടത്തും. സമ്മര്‍ ഷെഡ്യൂളിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ആവിയേഷന്‍ അനുമതി നല്‍കി. 75 എയര്‍ക്രാഫ്റ്റുകള്‍ ഏപ്രില്‍ അവസാനത്തോടെ സര്‍വീസിനൊരുങ്ങും. Jet Airways ലേലം ചെയ്യുന്നതിന് ഏപ്രില്‍ 9 വരെ അപേക്ഷ ക്ഷണിച്ചു, 30 വരെയാണ് അന്തിമ ലേലം അപേക്ഷകള്‍ പ്രതീക്ഷിക്കുന്നത് . മെയ് 31നകം ബോര്‍ഡില്‍ പുതിയ ഇന്‍വെസ്റ്റര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഫണ്ട് സമാഹരിച്ച് ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പ് . ten3T ആണ് ITI ഗ്രോത്ത് ഓപ്പര്‍ച്യുണിറ്റീസില്‍ നിന്നും pi വെഞ്ച്വേഴ്‌സില്‍ നിന്നും ഫണ്ട് നേടിയത് . പ്രീസീരീസ് ഫണ്ട് A റൗണ്ടിലാണ് ബംഗലൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ten3T ഫണ്ട് സമാഹരിച്ചത് . ten3T റവലൂഷണറി പ്രൊഡക്ടായ Cicer എക്‌സ്പാന്‍ഡ് ചെയ്യാന്‍ ഫണ്ട് ഉപയോഗിക്കും.
ഇന്ത്യന്‍ ഫുഡ് വിപണി പിടിക്കാന്‍ Amazon. Amazon റീട്ടയില്‍ ഇന്ത്യ കമ്പനി യിലേക്ക് 238 കോടി രൂപയുടെ അധിക നിക്ഷേപം. Amazon സിംഗപ്പൂര്‍, Amazon കോര്‍പ്പറേറ്റ് ഹോള്‍ഡിംഗ്‌സ് എന്നിവിടങ്ങളില്‍ നിന്നാണ് നിക്ഷേപം. ഇന്ത്യയിലെ ഫുഡ് സ്‌പേസില്‍ കൂടുതല്‍ ഇടം നേടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നിക്ഷേപം.പാക്കേജ് ഫുഡ്സ്, ഫ്രൂട്ട്സ്, വെജിറ്റബിള്‍സ്, എന്നിവയാണ് Amazon Retail India വിപണിയില്‍ എത്തിക്കുന്നത്.
ബാങ്ക് ഓഫ് ബറോഡയില്‍ ലയിച്ച് Vijaya, Dena ബാങ്കുകള്‍.ലയനത്തോടെ രാജ്യത്തെ മൂന്നാമത്തെ ബാങ്കായി Bank Of Baroda മാറും. Vijaya, Dena ബാങ്കുകളിലെ ഡെപോസിറ്റേഴ്സ് ഉള്‍പ്പെടെയുള്ള കസ്റ്റമേഴ്സിനെ Bank of Baroda കസ്റ്റമേഴ്സായി പരിഗണിക്കും. ബാങ്കിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് കേന്ദ്രസര്‍ക്കാര്‍ 5042 കോടി രൂപ നിക്ഷേപിച്ചിരുന്നു. Vijaya Bank ഷെയര്‍ ഹോള്‍ഡേഴ്സിന് 1000 ഓഹരികള്‍ക്ക് തുല്യമായി 402 BoB ഓഹരികള്‍ ലഭിക്കും. Dena Bank ഷെയര്‍ ഹോള്‍ഡേഴ്സിന് 110 BoB ഓഹരികളാണ് 1000 ഓഹരികള്‍ക്ക് തുല്യമായി ലഭിക്കുക.