Author: News Desk
In the fast development cities the prominence of gated communities, apartments, complexe are in demand. But the management of these complexes is a tiresome task. Unity living app, is an end to end solution to this problem. Unity living ensures a hassle free management of the apartments and gated communities. Rent collection, maintenance charge collection, common facility management, security management and the complaints are addressed with proper management by Unity living app. Unity living provide a secured payment facility by partnering with the top banks in India.Incubated in KSIDC, Unity living startup gained prominence with the help of Kerala Startup…
എപ്പോഴും നമ്മള്‍ പറയാറുളളതാണ് സന്തോഷം തോന്നുന്നില്ല, വിഷമം തോന്നുന്നു എന്നൊക്കെ. എങ്ങനെയാണ് സന്തോഷം തോന്നുക ? ആരാണ് അതിന് തടസം നില്‍ക്കുന്നത്. കാര്യം സിംപിളാണ്. ഹാപ്പിനസ് നമ്മുടെ റെസ്‌പോണ്‍സിബിലിറ്റിയാണെന്ന് മനസിലാക്കുക. അതിന് വേണ്ടി പ്രവര്‍ത്തിക്കുക. അപ്പോള്‍ തീര്‍ച്ചയായും നിങ്ങളുടെ മനസില്‍ സന്തോഷം നിറയ്ക്കാനാകും. ഒരു സംരംഭകനെ സംബന്ധിച്ച് മനസ് സന്തോഷമാക്കി വെയ്‌ക്കേണ്ടത് ഏറ്റവും ആവശ്യമാണ്. കാരണം ജോലികളില്‍ കോണ്‍സെന്‍ട്രേറ്റ് ചെയ്യാനും കൂടുതല്‍ ക്രിയാത്മകമായി കാര്യങ്ങള്‍ ചെയ്യാനും അത് സഹായിക്കും. മനസില്‍ സന്തോഷം നിറയ്ക്കാനുളള മാര്‍ഗങ്ങളാണ് മീ മെറ്റ്് മീ ഫൗണ്ടറും യോഗ ട്രെയിനറുമായ നൂതന്‍ മനോഹര്‍ വിശദീകരിക്കുന്നത്. നമ്മുടെ പ്രവര്‍ത്തിയിലും ചിന്തകളിലും ഉള്‍പ്പെടെ വരുത്തുന്ന മാറ്റങ്ങളിലൂടെ മനസില്‍ സന്തോഷം നിറയ്ക്കാന്‍ സാധിക്കും. ചില ദിവസങ്ങളില്‍ മനസിന് സന്തോഷം തരുന്ന ഇക്കണോമിക്കലായ അഞ്ച് ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ തീരുമാനിക്കുക. അല്ലെങ്കില്‍ ചിന്തകളില്‍, ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്താന്‍ കഴിയണം. സന്തോഷം തരുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. കൂടുതലായി എന്തെങ്കിലും പഠിക്കാന്‍ ശ്രമിക്കുന്നതും മനസിലേക്ക്…
ഇന്ത്യയിലെ ആദ്യത്തെ ഓട്ടോണമസ് അണ്‍മാന്‍ഡ് റീട്ടെയില്‍ സ്റ്റോര്‍ Watasale കസ്റ്റമേഴ്സിന് നല്‍കുന്ന എക്സ്പീരിയന്‍സ് ചില്ലയറയല്ല. സെയില്‍സ്മാനും ക്യാഷ് കൗണ്ടറുമില്ലാതെ, ഷോപ്പിംഗ് ആശയം പ്രാവര്‍ത്തികമാക്കിയ Watasale ഇന്ത്യയിലെ റീട്ടെയില്‍ മാര്‍ക്കറ്റില്‍ വലിയ ചലനം സൃഷിക്കാന്‍ തയ്യാറെടുക്കുകയാണ്. മൊബൈലിലെ ക്യുആര്‍കോഡ് സ്‌കാന്‍ ചെയ്ത് ഷോപ്പില്‍ കയറിയാല്‍ സാധനങ്ങളെടുത്ത് തിരിച്ചുപോകാം. ബില്ലും പേമെന്റും എല്ലാം ഓണ്‍ലൈനില്‍ നടന്നോളും. കൊച്ചി ഗോള്‍ഡ്സൂക്കിലെ Watasale എന്ന ന്യൂ ജനറേഷന്‍ ഷോപ്പിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നേര്‍ ആപ്ലിക്കേഷനാണ്. ക്യാഷ് കൗണ്ടറോ ക്യാഷറോ ഇല്ലാത്തതിനാല്‍ സാധനങ്ങള്‍ പര്‍ച്ചെയ്‌സ് ചെയ്താല്‍ കസ്റ്റമേഴ്‌സിന് ക്യൂ നില്‍ക്കേണ്ടി വരുന്നില്ല. പണമടയ്ക്കാന്‍ ലോംഗ് ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നുവെന്നത് തിരക്കേറിയ ഷോപ്പുകളില്‍ കസ്റ്റമേഴ്‌സിനെയും ബുദ്ധിമുട്ടിലാക്കുന്നതാണ്. ഈ പ്രശ്‌നത്തിനാണ് Watasale സൊല്യൂഷന്‍ നല്‍കുന്നത്. കസ്റ്റമേഴ്‌സിന്റെ മൊബൈലില്‍ നിന്നോ അവരുടെ ഡിജിറ്റല്‍ ഇടപാടുകളില്‍ നിന്നോ ഉളള ഡാറ്റകള്‍ ശേഖരിക്കാത്തതുകൊണ്ടു തന്നെ പ്രൈവസി പ്രശ്‌നങ്ങളും ഉദിക്കുന്നില്ല. ഒരു ആപ്പ് ഉപയോഗിച്ച് ഫാമിലിക്ക് മുഴുവന്‍ ഷോപ്പ് ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത. ആമസോണ്‍ Goയ്ക്ക് ശേഷം…
ഗ്ലോബല്‍ കോംപെറ്റിറ്റീവ് ഇന്‍ഡക്‌സില്‍ ഇന്ത്യ് 58-ാമത്. 2017 നെക്കാള്‍ നാല് റാങ്ക് മുന്നിലെത്തി, വേള്‍ഡ് ഇക്കണോമിക് ഫോറമാണ് റാങ്ക് പുറത്തുവിട്ടത്. 140 രാജ്യങ്ങളുടെ പട്ടികയില്‍ യുഎസ് ആണ് ഒന്നാം സ്ഥാനത്ത് . സിംഗപ്പൂരും ജര്‍മ്മനിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ബ്രിക്‌സ് രാജ്യങ്ങളില്‍ 28-ാം സ്ഥാനത്തുളള ചൈനയാണ് മുന്നില്‍.
ഇന്ത്യന്‍ ഇലക്ട്രിക് സ്്കൂട്ടര്‍ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപവുമായി തായ്‌വാന്‍ കമ്പനി. ഹരിയാനയിലെ 22Motors ലാണ് നിക്ഷേപം. തായ്‌വാനിലെ ഇലക്ട്രിക് ടൂ വീലര്‍ മേക്കര്‍ Kymco ആണ് 65 മില്യന്‍ ഡോളര്‍ നിക്ഷേപത്തിന് ഒരുങ്ങുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് ഇരുകമ്പനികളും ചേര്‍ന്ന് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ ഡെവലപ്പ് ചെയ്യും. 22 Motors റെയ്‌സ് ചെയ്യുന്ന ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റാണിത് . നേരത്തെ പ്രീ സീരീസ് എ റൗണ്ടില്‍ 1.6 മില്യന്‍ ഡോളര്‍ ഫണ്ട് റെയ്‌സ് ചെയ്തിരുന്നു.
സൂക്ഷ്മ, ചെറുകിട വ്യവസായങ്ങള്‍ക്ക് ടെക്‌നോളജിയിലൂടെ അപ്‌ഗ്രേഡ് ചെയ്യാന്‍ സഹായമൊരുക്കുന്ന പദ്ധതിയാണ് യൂണിവേഴ്‌സിറ്റി ലിങ്കേജ്. ടെക്‌നോളജിയിലൂടെ MSME കളെ മുന്നിലെത്തിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയില്‍ പദ്ധതിച്ചിലവിന്റെ 50 ശതമാനം വരെയാണ് സബ്‌സിഡിയായി നല്‍കുക. പരമാവധി 10 ലക്ഷം രൂപ വരെ സംരംഭകന് സര്‍ക്കാരില്‍ നിന്ന് ലഭിക്കും. രാജ്യത്തെ യൂണിവേഴ്‌സിറ്റികളും റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകളുമായും ഐടിഐ, പോളിടെക്‌നിക്, എന്‍ജിനീയറിങ് കോളജുകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ബന്ധപ്പെടുത്തുന്ന പദ്ധതിയാണിത്. ഇവിടെ നിന്നും ബിസിനസിന് ആവശ്യമായ ടെക്‌നോളജി സ്വന്തമാക്കുമ്പോള്‍ ചെലവഴിക്കേണ്ടി വരുന്ന തുകയുടെ ഒരു ഭാഗമാണ് സബ്‌സിഡിയായി സര്‍ക്കാര്‍ നല്‍കുക. ചെറുകിട വ്യവസായങ്ങളെ സാങ്കേതികമായി അപ്‌ഗ്രേഡ് ചെയ്ത് കൂടുതല്‍ കോംപെറ്റിറ്റീവ് ആക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് പദ്ധതി. കാര്‍ഷിക മേഖലയിലുള്‍പ്പെടെ മെച്ചപ്പെട്ട പ്രൊഡക്ടുകള്‍ ഉണ്ടാക്കുന്നതിനും വിതരണത്തിനും മികച്ച ടെക്‌നോളജി അനിവാര്യമാണ്. വാല്യൂ ആഡഡ് പ്രൊഡക്ടുകളുടെ ഉല്‍പാദനം ഉയര്‍ത്തുന്നതിന് പുറമേ കൂടുതല്‍ കസ്റ്റമേഴ്‌സിലേക്ക് എത്താനും സംരംഭകരെ ടെക്‌നോളജി സഹായിക്കും. കേരളത്തിന്റെ പരമ്പരാഗത തൊഴില്‍മേഖലയില്‍ അടക്കം പ്രയോജനം ചെയ്യുന്ന പദ്ധതി…
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ സിലിക്കണ്‍വാലിയെ സ്നേഹിക്കുകയും അവിടേയ്ക്ക് എത്താന്‍ ആഗ്രഹിക്കുകയും ചെയ്യുന്നതിന് കാരണം ഓപ്പറേഷന്‍ ഫ്രീഡവും ഫെയിലറിനെക്കുറിച്ച് പേടിയില്ലാത്തതുമാണെന്ന് സിസ്‌ക്കോ ഇന്ത്യ എംഡി ഹരീഷ് കൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നു. റിസ്‌ക്ക് ഏറ്റെടുക്കാനും ഫെയിലായാല്‍ അതില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാനും സ്റ്റാര്‍ട്ടപ്പുകളെ ആഹ്വാനം ചെയ്യുന്നതാണ് സിലിക്കണ്‍വാലി കള്‍ച്ചര്‍. ഇന്ത്യയിലും ആ മാറ്റം കണ്ടുതുടങ്ങിക്കഴിഞ്ഞു. ഇന്ന് യുവാക്കള്‍ റിസ്‌ക്കെടുക്കാനും എണ്‍ട്രപ്രണര്‍ഷിപ്പിലേക്ക് നീങ്ങാനും താല്‍പ്പര്യപ്പെടുന്നത് നല്ല സൂചനയാണെന്നാണ് ഹരീഷ് അഭിപ്രായപ്പെടുന്നത്. യുഎസ് ആസ്ഥാനമായ മള്‍ട്ടിനാഷണല്‍ ടെക്നോളജി കമ്പനിയായ സിസ്‌ക്കോ തന്നെ അതിനുള്ള സാധ്യതകള്‍ യുവസംരംഭകര്‍ക്ക് നല്‍കുന്നുണ്ടന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക്ക് മാനുഫാക്ച്ചറിംഗ് രംഗത്ത് ഇന്ത്യ ഒരുപാട് മുന്നേറാനുണ്ട്, ക്വാളിറ്റിയുള്ള കംപോണന്റുകള്‍ക്ക് വലിയ ഡിമാന്റുണ്ട്. ഇന്ത്യ കംപോണന്റുകള്‍ ഇറക്കുമതി ചെയ്യുകയാണ്. ക്വാളിറ്റിയുള്ള കംപോണന്റുകള്‍ ഡൊമസ്റ്റിക്കലി പ്രൊഡ്യൂസ് ചെയ്യാനായാല്‍ സാധ്യത വലുതാണ്. മാര്‍ക്കറ്റും നീഷ് ഏരിയയും ഫോക്കസ് ചെയ്ത് വേണം പ്രൊഡക്ട് ഡെവലപ്പ് ചെയ്യാന്‍. ആഗോള മാര്‍ക്കറ്റിലേക്ക് എത്തുന്ന പ്രൊഡക്ടുകള്‍ക്കും സര്‍വീസുകള്‍ക്കുമാണ് ഇനി ഡിമാന്റെന്നും ഹരീഷ് കൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.
മൈക്രോ ലോണ്‍ ഫെസിലിറ്റിയുമായി Ola Money. പേമെന്റ് സ്റ്റാര്‍ട്ടപ്പ് Cashfree യുമായി ചേര്‍ന്നാണ് പ്ലാന്‍ പുറത്തിറക്കിയത് . ക്രെഡിറ്റ് പ്രൊഫൈല്‍ വിലയിരുത്തി കുറഞ്ഞ കാലത്തേക്ക് വായ്പ നല്‍കും . 15 ദിവസത്തേക്ക് 1500 രൂപ മുതല്‍ 20,000 രൂപ വരെ വായ്പയെടുക്കാം.
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ ടാലന്റ് എഡ്യുക്കേഷന് ഒരുങ്ങി Huawei. ചൈനീസ് ടെക് കമ്പനിയായ Huawei ഇതിനായി 140 മില്യന്‍ ഡോളര്‍ ഇന്‍വെസ്റ്റ് ചെയ്യും. സര്‍വ്വകലാശാലകളുമായും റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകളുമായും ഡെവലപ്പേഴ്‌സുമായും സഹകരിച്ചാണ് പദ്ധതി. ടാലന്റ് ട്രെയിനിങ്ങും ഇന്നവേഷനും ഉള്‍പ്പെടെയുളളവ എഡ്യുക്കേഷന്റെ ഭാഗമാക്കും. ഡെവലപ്പേഴ്‌സിനായി 20 മണിക്കൂര്‍ സൗജന്യ ഇന്‍ട്രൊഡക്ടറി ട്രെയിനിങ് നല്‍കും. റിലയബിളും അഫോര്‍ഡബിളുമായ AI ഇക്കോസിസ്റ്റം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം