Author: News Desk
India Portugal Startup Hub ലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായി ഇരുരാജ്യങ്ങളും സംയുക്തമായി നടത്തുന്ന പദ്ധതി . യൂറോപ്പ് ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രയോജനപ്പെടുത്താം. മൂന്ന് മാസത്തേക്ക് പോര്‍ച്ചുഗലില്‍ ഫ്രീ കോ വര്‍ക്കിങ് സ്‌പെയ്‌സ് . ഫാസ്റ്റ് ട്രാക്ക് വീസ സൗകര്യവും റെഗുലേറ്ററി സപ്പോര്‍ട്ടും ലഭിക്കും. www.startupindiahub.org.in ലൂടെ സെപ്തംബര്‍ 25 വരെ അപേക്ഷ നല്‍കാം. ഫിന്‍ടെക്, അര്‍ബന്‍ ടെക്, മെഡ് ടെക്, നാനോ ടെക് മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം.
ഡ്രോണുകള്‍ പറത്തുന്നതിന് സിവില്‍ ഏവിയേഷന്‍ മിനിസ്ട്രി ഏര്‍പ്പെടുത്തിയ ഗൈഡ്‌ലൈന്‍സ് ഡ്രോണ്‍ ഇന്‍ഡസ്ട്രിയെയും ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പുകളെയും എങ്ങനെയാണ് ബാധിക്കുക?. അഗ്രികള്‍ച്ചറിലും ഡിസാസ്റ്റര്‍ മാനേജ്‌മെന്റിലും ഉള്‍പ്പെടെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഡ്രോണുകള്‍ ഫലപ്രദമായി പരീക്ഷിക്കുന്ന ഘട്ടത്തിലാണ് ഗൈഡ്‌ലൈന്‍സുമായി സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. മെയ്ഡ് ഇന്‍ ഇന്ത്യ ഡ്രോണ്‍ ഇന്‍ഡസ്ട്രിയെ പ്രമോട്ട് ചെയ്യാനും മികച്ച ഡ്രോണ്‍ ഇക്കോസിസ്റ്റം ഡെവലപ്പ് ചെയ്യാനും ഗൈഡ്‌ലൈന്‍സ് വഴിയൊരുക്കുമെന്നാണ് സിവില്‍ ഏവിയേഷന്‍ മിനിസ്ട്രി ചൂണ്ടിക്കാട്ടുന്നത്. ഡ്രോണുകള്‍ പറത്തുന്നതിന് ഡിസംബര്‍ മുതല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതുള്‍പ്പെടെയുളള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഡ്രോണ്‍ റെഗുലേഷന്‍ 1.0 യില്‍ ഉളളത്. ഗൈഡ്‌ലൈന്‍സ് നിലവില്‍ വന്നതോടെ ഡ്രോണുകള്‍ പറത്തുന്നത് നിയമവിധേയമായി മാറിയെന്ന് സ്റ്റാര്‍ട്ടപ്പുകള്‍ ചൂണ്ടിക്കാട്ടുന്നു. ഡ്രോണ്‍ ഡെവലപ്പിംഗില്‍ ഇന്നവേറ്റീവ് ആശയങ്ങള്‍ അവതരിപ്പിക്കുന്നതുകൊണ്ടു തന്നെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇതില്‍ ഇളവ് നല്‍കണമെന്നും സംരംഭകര്‍ ആവശ്യപ്പെടുന്നു. ഈ മേഖലയിലെ ഇന്നവേഷനുകള്‍ പ്രോത്സാഹിപ്പിച്ചാല്‍ ഡിഫന്‍സ് ആവശ്യങ്ങള്‍ക്കുള്‍പ്പെടെ ഇംപോര്‍ട്ട് ചെയ്യുന്ന ഡ്രോണുകളെ ആശ്രയിക്കുന്നത് ഭാവിയില്‍ ഒഴിവാക്കാനാകുമെന്നാണ് സിവില്‍ ഏവിയേഷന്‍ മിനിസ്ട്രിയുടെ കാല്‍ക്കുലേഷന്‍. ഇന്‍ഡസ്ട്രിയില്‍ കോസ്റ്റ് ഇഫക്ടീവ് സൊല്യൂഷന്‍സ് ആണ് ഡ്രോണുകള്‍ മുന്നോട്ടുവെയ്ക്കുന്നത്.…
ഹാര്‍ട്ട് ബീറ്റ് മോണിട്ടര്‍ ചെയ്യാവുന്ന സ്മാര്‍ട്ട് വാച്ചുമായി ആപ്പിള്‍. 30 സെക്കന്‍ഡുകള്‍ക്കുളളില്‍ ഇസിജി തരംഗങ്ങള്‍ ജനറേറ്റ് ചെയ്യാവുന്ന ഹാര്‍ട്ട് സെന്‍സര്‍ വാച്ചാണ് ആപ്പിള്‍ പുറത്തിറക്കിയത്. ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് ശ്രേണിയിലെ സീരീസ് 4 വാച്ചിലാണ് ആരോഗ്യസംരംക്ഷണം മുന്‍നിര്‍ത്തിയുളള ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്മാര്‍ട്ട് വാച്ചിലെ ഇലക്ട്രോഡുകള്‍ ഉപയോഗിച്ചാണ് ഹാര്‍ട്ട്ബീറ്റ് റീഡ് ചെയ്യുന്നത്. കൈത്തണ്ടയില്‍ നിന്നും കൈവിരലില്‍ നിന്നുമുളള സ്പര്‍ശനത്തില്‍ നിന്നാണ് ഹൃദയമിടിപ്പ് സ്മാര്‍ട്ട് വാച്ച് കൗണ്ട് ചെയ്യുന്നത്. റിയല്‍ ടൈം ഇസിജി ജനറേറ്റ് ചെയ്യാന്‍ കഴിയുന്ന ഹെല്‍ത്ത് ആപ്പുമായും ഇത് കണക്ട് ചെയ്തിട്ടുണ്ട്. ഡോക്ടര്‍ക്ക് അയച്ചുകൊടുക്കാന്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ ഉള്‍പ്പെടെ ഇസിജി വേവ്‌സ് കണ്‍വേര്‍ട്ട് ചെയ്യാം. ഇതേ കാറ്റഗറിയിലെ മറ്റ് പ്രൊഡക്ടുകളെ അപേക്ഷിച്ച് ഇരട്ടിവേഗം നല്‍കുന്ന ഫോര്‍ത്ത് ജനറേഷന്‍ സിപിയു ഉള്‍പ്പെടെ നിരവധി അഡ്വാന്‍സ്ഡ് ഫീച്ചറുകള്‍ കോര്‍ത്തിണക്കിയാണ് ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് ഡെവലപ്പ് ചെയ്തിരിക്കുന്നത്. പെട്ടന്നുണ്ടാകുന്ന അസുഖങ്ങളില്‍ ഹെല്‍ത്ത് app ലൂടെ എമര്‍ജന്‍സി കോളും അലെര്‍ട്ടും നല്‍കാന്‍ കഴിയും. 60 സെക്കന്‍ഡുകള്‍ പ്രതികരിക്കാതിരുന്നാല്‍…
പതഞ്ജലി ഡയറി ബിസിനസിലേക്കും. പാലും പാലുല്‍പ്പന്നങ്ങളും നിര്‍മിക്കുമെന്ന് കമ്പനി വ്യക്തമാക്കി. അടുത്ത സാമ്പത്തിക വര്‍ഷം 1000 കോടി രൂപയുടെ ബിസിനസാണ് ലക്ഷ്യമിടുന്നത്. 56000 റീട്ടെയ്‌ലര്‍മാരുടെ ശൃംഖല വഴി ബിസിനസ് വിപുലമാക്കുമെന്ന് ബാബ രാംദേവ്. ഫ്രോസന്‍ വെജിറ്റബിള്‍ മാര്‍ക്കറ്റിലേക്കും നേരത്തെ പതഞ്ജലി കടന്നിരുന്നു.
GMi Meetup Cafe സെപ്തംബര്‍ 14 ന് കോഴിക്കോട്. മലബാര്‍ ഹാളില്‍ വൈകിട്ട് 5 – മുതല്‍ 7 വരെയാണ് പരിപാടി. GMi യുമായി ചേര്‍ന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആണ് Meetup Cafe സംഘടിപ്പിക്കുന്നത്. ബില്‍ഡ് നെക്സ്റ്റ് ഫൗണ്ടര്‍ ഗോപീകൃഷ്ണന്‍, GMi ജനറല്‍ സെക്രട്ടറി റോഷന്‍ കൈനടി എന്നിവരുടെ സെഷനുകള്‍ . സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്‌സിനും എന്‍ട്രപ്രണേഴ്‌സിനും ഇന്‍വെസ്റ്റേഴ്‌സിനും ഇന്‍ഡസ്ട്രി ലീഡേഴ്‌സിനും പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഫെയ്‌സ്ബുക്ക് പേജ് സന്ദര്‍ശിക്കുക.
ജീവിതത്തില്‍ എന്തെങ്കിലും ഓര്‍ത്തെടുക്കാന്‍ പറഞ്ഞാല്‍ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് നെഗറ്റീവ് മെമ്മറീസ് ആയിരിക്കും. പേഴ്‌സണല്‍ ലൈഫും ബിസിനസ് ലൈഫും ഒരുമിച്ച് കൊണ്ടുപോകേണ്ടി വരുന്ന സംരംഭകര്‍ക്ക് പലപ്പോഴും ഓരോ ദിവസവും ഇത്തരം നെഗറ്റീവ് മെമ്മറികളെ അതിജീവിക്കേണ്ടി വരും. പക്ഷെ നെഗറ്റീവ് മെമ്മറീസും പോസിറ്റീവാക്കി മാറ്റാന്‍ നമുക്ക് സാധിക്കും. അതിന് മനസിനെ പ്രാപ്തമാക്കുന്ന ടെക്‌നിക്കാണ് മീ മെറ്റ് മീ ഫൗണ്ടര്‍ നൂതന്‍ മനോഹര്‍ ഈ എപ്പിസോഡില്‍ പ്രാക്ടീസ് ചെയ്യുന്നത്. മോശം ക്ലയന്റ് മീറ്റിംഗുകളും അണ്‍ എക്‌സ്‌പെക്ടഡ് ആയ സംഭവങ്ങളുമാണ് സംരംഭകരുടെ മനസിനെ പലപ്പോഴും പെട്ടന്ന് ഉലയ്ക്കുന്നത്. ചില ഘട്ടത്തില്‍ മുന്നോട്ടുപോകാനുളള എനര്‍ജി പോലും നഷ്ടപ്പെടുത്തുന്ന തരത്തിലേക്ക് ഈ ഓര്‍മ്മകള്‍ വേട്ടയാടും. അത്തരം സാഹചര്യത്തില്‍ ഈ നെഗറ്റീവ് മെമ്മറികള്‍ ഓവര്‍കം ചെയ്യാനുളള കരുത്തിലേക്ക് മനസിനെ എത്തിക്കുകയെന്നതാണ് പോംവഴി. ചിലപ്പോള്‍ നമ്മളെ മാസങ്ങളും വര്‍ഷങ്ങളും വേട്ടയാടുന്ന നെഗറ്റീവ് മെമ്മറീസ് ഉണ്ടാകും. അത്തരം ചിന്തകള്‍ പോലും തുടര്‍ച്ചയായ കുറച്ച് ദിവസങ്ങളിലെ പ്രാക്ടീസിലൂടെ പോസിറ്റീവാക്കി മാറ്റാമെന്ന് നൂതന്‍ മനോഹര്‍ പറയുന്നു.…
ലോകത്തിന്റെ ഏത് കോണിലെത്തിപ്പെടാനും പുതിയ പരീക്ഷണങ്ങള്‍ നടത്തുവാനും മലയാളി കഴിഞ്ഞെ ഉള്ളൂ ആരും.അതുപോലെ മലയാളിക്ക് മാത്രം തുടങ്ങാന്‍ കഴിയുന്ന ഒരുപാട് സംരംഭവുമുണ്ട്, അതില്‍ പ്രധാനമാണ് റെയിന്‍ വാട്ടര്‍ ഹാര്‍വസ്റ്റിങ്ങും കൃഷിയും.നമുക്ക് ചുറ്റുമുള്ള അനന്തസാധ്യകള്‍ പ്രയോജനപ്പെടുത്തിയാല്‍ മികച്ച കോംപറ്റീഷന്‍ കാഴ്ച വെക്കാനും മലയാളിക്ക് കഴിയും. റെയിന്‍വാട്ടര്‍ ഹാര്‍വെസ്റ്റിംഗിലും കൃഷിയിലും ഉള്‍പ്പെടെ കൂടുതല്‍ സംരംഭക സാധ്യതകള്‍ കേരളത്തിന് പ്രയോജനപ്പെടുത്താനാകുമെന്നാണ് വിവിധ രാജ്യങ്ങളിലെ പ്രൊജക്ടുകള്‍ ചൂണ്ടിക്കാട്ടി സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നു.കേരളത്തിന്റെ എഡ്യുക്കേഷന്‍ സിസ്റ്റത്തിലും ജോബ് റിക്രൂട്ടിംഗിലുമുളള പരമ്പരാഗത കാഴ്ചപ്പാടുകള്‍ മാറേണ്ടതുണ്ട്. സ്‌കില്‍സ് പ്രയോജനപ്പെടുത്തുന്ന വിദ്യാഭ്യാസത്തിന് മാത്രമേ തൊഴില്‍ സാധ്യതയുള്ള യുവതയെ വാര്‍ത്തെടുക്കാന്‍ സാധിക്കൂ.തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് മാത്രമേ ഇനി തൊഴില്‍ സാധ്യതയും തുറക്കാനാകൂ. എന്നാല്‍ മലയാളി അര്‍ഹിക്കുന്ന നിലവാരത്തിലാണോ ജീവിക്കുന്നതെന്ന് ചോദിച്ചാല്‍ അല്ല എന്ന് വേണം പറയാന്‍. കാരണം മറ്റ് രാജ്യങ്ങളില്‍ വിജയിച്ച രീതികള്‍ പോലും അംഗീകരിക്കാന്‍ നമ്മള്‍ തയ്യാറല്ലാത്തതു കൊണ്ടും അപകടങ്ങളെ അന്വേഷിച്ചുകൊണ്ടിരിക്കുന്നതു കൊണ്ടുമാണിത്. ഈ കാഴ്ചപ്പാട് മലയാളി മാറ്റാന്‍ തയ്യാറായാല്‍ പുതിയ ഉയരങ്ങള്‍…
എന്താണ് സബ്‌സിഡികള്‍ ? എങ്ങനെയാണ് ഒരു സംരംഭത്തിന് സബ്‌സിഡികള്‍ ലഭിക്കുക ? എല്ലാ സംരംഭകരും അറിഞ്ഞിരിക്കേണ്ട കാര്യമാണിത്. വാസ്തവത്തില്‍ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനമാണ് സബ്‌സിഡി. പലപ്പോഴും സംരംഭങ്ങള്‍ക്ക് അത് കൈത്താങ്ങാകുന്നതുകൊണ്ടു തന്നെ ബിസിനസിന്റെ ലൈഫ് ചാന്‍സായിപ്പോലും സബ്‌സിഡികള്‍ പലപ്പോഴും മാറുന്നു. ബാങ്ക് വായ്പകള്‍ എടുക്കുന്നവരും അല്ലാത്തവരും സബ്‌സിഡികള്‍ക്ക് അര്‍ഹരാണ്. എന്നാല്‍ നിര്‍ദ്ദിഷ്ട സ്‌കീമുകളുടെ വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമേ സബ്‌സിഡികള്‍ ലഭിക്കു. PMEGP ഉള്‍പ്പെടെയുളള സ്‌കീമുകളില്‍ സംരംഭകര്‍ക്ക് സബ്‌സിഡി ലഭ്യമാണ്. ചില വായ്പാ പദ്ധതികള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെയാകും പ്രഖ്യാപിക്കുക. അത്തരം പദ്ധതികളില്‍ സംരംഭകര്‍ പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല. സബ്‌സിഡിയുടെ ആനുകൂല്യം സംരംഭകര്‍ക്ക് നേരിട്ട് തന്നെ ലഭിക്കുന്ന തരത്തിലാണ് ഈ പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുളളത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പാക്കുന്ന പല പദ്ധതികള്‍ക്കും ലോണ്‍ അനുവദിച്ചുകഴിഞ്ഞാല്‍ എംപ്ലോയ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ബാങ്കുകളിലേക്ക് നിശ്ചിതശതമാനം തുക കൈമാറുകയാണ് ചെയ്യുന്നത്. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് നടപ്പാക്കുന്ന എന്റെ ഗ്രാമം പോലുളള പദ്ധതികളില്‍ ഉള്‍പ്പെടെ സംരംഭകര്‍ക്ക്…
വിപ്ലവകരമായ മാറ്റത്തിന് കാത്തിരിക്കുകയാണ് ഇന്ത്യന്‍ എയര്‍ലൈന്‍ ഇന്‍ഡസ്ട്രി. ഏറ്റവും ഉയര്‍ന്ന യാത്രാനിരക്കെന്ന ദുഷ്‌പേര് ഇന്ത്യന്‍ എയര്‍ലൈന്‍ സര്‍വ്വീസുകള്‍ തിരുത്തിയെഴുതാന്‍ തയ്യാറെടുക്കുകയാണ്. വിമാനയാത്രാനിരക്കില്‍ ഉള്‍പ്പെടെ വലിയ കുറവ് വരുത്താന്‍ കഴിയുന്ന ബയോഫ്യുവല്‍ റവല്യൂഷന് ഇന്ത്യന്‍ ഏവിയേഷന്‍ സെക്ടറില്‍ തുടക്കം കുറിച്ചു. സ്‌പൈസ് ജെറ്റ് ആണ് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചത്. 72 സീറ്റര്‍ SpiceJet Bombardier Q400 turboprop aircraft ഉപയോഗിച്ചുളള സ്‌പൈസ് ജെറ്റിന്റെ പരീക്ഷണം വിജയകരമായിരുന്നു. 75% aviation turbine ഫ്യുവലും 25% Bio-Jet ഫ്യുവലുമാണ് ഉപയോഗിച്ചത്. ഡെറാഡൂണിലെ Jolly Grant എയര്‍പോര്‍ട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് 25 മിനിറ്റായിരുന്നു സര്‍വ്വീസ്. കാര്‍ഷിക അവശിഷ്ടങ്ങളും മാലിന്യങ്ങളും ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണയും ഉപയോഗിച്ചാണ് ബയോഫ്യുവല്‍ തയ്യാറാക്കിയത്. ഓള്‍ട്ടര്‍നേറ്റീവ് ഫ്യുവല്‍ സെഗ്മെന്റില്‍ ഉള്‍പ്പെടെ റിസര്‍ച്ചുകള്‍ നടത്തുന്ന ഡെറാഡൂണിലെ CSIR-Indian Institute of Petroleum ന്റെ നേതൃത്വത്തിലാണ് ബയോഫ്യുവല്‍ ഡെവലപ്പ് ചെയ്തത്. വിമാനത്തില്‍ ഉപയോഗിക്കാവുന്ന ജൈവ ഇന്ധനത്തിന്റെ കൊമേഴ്സ്യല്‍ പ്രൊഡക്ഷന് നികുതിയിളവ് നല്‍കാന്‍ തയ്യാറെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. കാര്‍ബണ്‍…