Author: News Desk
ഗുജറാത്ത് സ്റ്റാർട്ടപ്പ് ടെക്നോളജി സമ്മിറ്റ് ഒക്ടോബർ 11 മുതൽ 13 വരെ …. ഗാന്ധിനഗറിലാണ് സമ്മിറ്റ് നടക്കുക … 600 ലധികം എക്സിബിറ്റേഴ്സ് ഉൾപ്പടെ 2500 ലധികം പേർ പങ്കെടുക്കും … ബിസിനസ് ലീഡേഴ്സിന്റെയും പോളിസി മേക്കേഴ്സിന്റെയും സെഷനുകൾ … എന്റർപ്രണർഷിപ്പ് ബൂസ്റ്റ് ചെയ്യാൻ ടെക്നോളജിയെ എക്സ്പ്ലോർ ചെയ്യുകയാണ് ലക്ഷ്യം … ഇൻവെസ്റ്റേഴ്സിനും കോർപ്പറേറ്റുകൾക്കും മുൻപിൽ മികച്ച ആശയങ്ങൾ പിച്ച് ചെയ്യാനും അവസരം … Chai Kings ൽ നിക്ഷേപവുമായി Chennai Angels…. 2 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത് …ചെന്നൈയിലെ ഏറ്റവും വലിയ ചായ് റീട്ടെയ്ൽ ശൃംഖലയാണ് Chai Kings…. ആറ് മാസങ്ങൾക്ക് മുൻപ് സീരീസ് സി ഫണ്ടിംഗിൽ Chai Kings 20 മില്യൻ ഡോളർ റെയ്സ് ചെയ്തിരുന്നു…. നിലവിൽ ചെന്നൈയിൽ എട്ട് സ്റ്റോറുകളാണ് Chai Kings ന് ഉള്ളത് … 5 വർഷത്തിനുള്ളിൽ 100 സ്റ്റോറുകളാണ് കമ്പനി ലക്ഷ്യമിടുന്നത് …
പ്രകൃതിദുരന്തങ്ങൾ അതിജീവിക്കാൻ സൊല്യൂഷൻ തേടി ഹാക്കത്തോൺ. കേരളം നേരിട്ട പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷനാണ് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത് . Call for Code challenge എന്ന പേരിൽ സോഫ്റ്റ് വെയർ ഡെവലപ്പേഴ്സിനായി സെപ്തംബർ 7 നും 8 നും തിരുവനന്തപുരം ടെക്നോപാർക്കിലെ KSUM Meetup Cafe യിലാണ് ഹാക്കത്തോൺ നടക്കുക. സെപ്തംബർ 4 വരെ http://callforcodekerala.mybluemix.net ലൂടെ രജിസ്റ്റർ ചെയ്യാം . രക്ഷാദൗത്യങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സഹായകമായ സൊല്യൂഷനുകളാണ് ഡെവലപ്പ് ചെയ്യേണ്ടത് . IBM, NASSCOM എന്നിവരുമായി ചേർന്നാണ് സ്റ്റാർട്ടപ്പ് മിഷൻ ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. IBM ൽ നിന്നുൾപ്പെടെയുള്ള ടെക്നിക്കൽ എക്സ്പേർട്സിന്റെ ഗൈഡൻസും ലഭിക്കും. പ്രകൃതിദുരന്തങ്ങൾ നേരിടാൻ ടെക്നോളജിയെ കൂട്ടുപിടിച്ചുള്ള തയ്യാറെടുപ്പ് ഊർജിതപ്പെടുത്തുകയാണ് ലക്ഷ്യം. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സഹായകമായ പുതിയ ആശയങ്ങളും ആപ്ലിക്കേഷനുകളും ഡെവലപ്പ് ചെയ്യാം. കേരളം നേരിട്ട പ്രളയം അതിജീവിക്കാനും രക്ഷാപ്രവർത്തനത്തിലും ടെക്നോളജി വലിയ പങ്ക് വഹിച്ചിരുന്നു… IT Mission ന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ www.keralarescue.in വെബ്സൈറ്റിലൂടെയാണ്…
YES Bank ന്റെ YES SCALE Accelerator കേരളത്തിലും . സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്ന് പ്രോഗ്രാം നടപ്പിലാക്കും … Smart City , Cleantech, Agritech, Health Care , Education, Life sciences തുടങ്ങിയ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രയോജനപ്പെടുത്താം… വിശദാംശങ്ങള്‍ക്ക് http://www.yesfintech.com/yesscale …. മികച്ച ഇന്നവേഷനുകള്‍ക്ക് ഫണ്ടിംഗും കൊമേഴ്‌സ്യല്‍ സപ്പോര്‍ട്ടും മെന്ററിംഗും നല്‍കും ZestMoney യില്‍ നിക്ഷേപവുമായി Xiaomi …. കണ്‍സ്യൂമര്‍ ലെന്‍ഡിംഗ് സ്റ്റാര്‍ട്ടപ്പാണ് ZestMoney… 13.4 മില്യന്‍ ഡോളര്‍ റൗണ്ടിലാണ് Xiaomi യുടെ നിക്ഷേപം … അഞ്ച് വര്‍ഷത്തിനുളളില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ 1 ബില്യന്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് Xiaomi വ്യക്തമാക്കിയിരുന്നു… മൊബൈല്‍ പേമെന്റ് ശക്തിപ്പെടുത്താന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുത്ത് Amazon…. ബംഗലൂരു ആസ്ഥാനമായുള്ള Tapzo യെ ആണ് ഏറ്റെടുത്തത് … അഞ്ച് മില്യനിലധികം കസ്റ്റമേഴ്‌സ് Tapzo ഉപയോഗിക്കുന്നുണ്ട്… Amazon Pay യിലൂടെയും മൊബൈല്‍ പ്ലാറ്റ്‌ഫോമിലൂടെയും ബിസിനസ് ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് നീക്കം. ഡിഫന്‍സ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ചലഞ്ച്… Individual Protection System…
ബാങ്ക് ലോണുകൾ ഇനി വേഗത്തിൽ ഗൂഗിളിലൂടെ . ഇന്ത്യയിൽ ബാങ്ക് ലോണുകൾ വേഗത്തിൽ ലഭ്യമാക്കാനുള്ള ഫീച്ചറുമായി ഗൂഗിൾ. HDFC, ICICI, Federal Bank, Kotak Mahindra തുടങ്ങി നാല് ബാങ്കുകളുമായി ചേർന്നാണ് ഫീച്ചർ അവതരിപ്പിക്കുന്നത്. മിനിമം പേപ്പർ വർക്കുകളിലൂടെ വേഗത്തിൽ വായ്പകൾ ഉപഭോക്താക്കളുടെ കൈകളിലെത്തിക്കാൻ ഈ സർവീസിലൂടെ സാധിക്കുമെന്ന് ഗൂഗിൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ഡിജിറ്റൽ ലെൻഡിംഗ് മേഖലയെ ഇരട്ടി വളർച്ചയിലെത്തിക്കാൻ ശേഷിയുള്ളതാണ് ഗൂഗിളിന്റെ പുതിയ ഫീച്ചർ. Pre-approved instant loan ആണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ബാങ്കിന്റെ വ്യവസ്ഥകൾ അംഗീകരിച്ചു കഴിഞ്ഞാൽ കുറഞ്ഞ നടപടിക്രമങ്ങളിൽ ലോൺ പാസാക്കും. അപ്പോൾ തന്നെ ഗൂഗിളിന്റെ ഡിജിറ്റൽ പേമെന്റ് App ആയ Google Pay യിലൂടെ ഉപഭോക്താക്കളിലേക്ക് പണം എത്തുകയും ചെയ്യും. ഇന്ത്യയിൽ ഏറ്റവും ഗ്രോത്ത് റേറ്റ് രേഖപ്പെടുത്തുന്ന ഫിനാൻഷ്യൽ സർവീസ് സെക്ടറാണ് ഡിജിറ്റൽ ലെൻഡിംഗ്. പുതിയ ഫീച്ചറിലൂടെ Paytm, whats app തുടങ്ങിയവർക്ക് കടുത്ത വെല്ലുവിളിയാകും Google ഉയർത്തുക. കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച ഗൂഗിളിന്റെ…
whats app നോട് വിശദീകരണം തേടി സുപ്രീംകോടതി…. ഇന്ത്യയിലെ നിയമങ്ങൾ പാലിക്കുന്നില്ലെന്ന ഹർജിയിലാണ് നോട്ടീസ് … ഇന്ത്യയിൽ സെർവർ സ്ഥാപിക്കാത്തതിലും Grievance ഓഫീസറെ നിയമിക്കാത്തതിലും നാല് ആഴ്ചകൾക്കകം വിശദീകരണം നൽകണം… Whats app ന്റെ നടപടി Information Technology Act 2000 ന്റെ ലംഘനമാണെന്ന് ആരോപിച്ചാണ് ഹർജി … സെന്റർ ഫോർ അക്കൗണ്ടബിലിറ്റി ആൻഡ് സിസ്റ്റമാറ്റിക് ചെയ്ഞ്ച് ആണ് ഹർജി നൽകിയത് Paytm ൽ നിക്ഷേപവുമായി Warren Buffett … Paytm ന്റെ മാതൃസ്ഥാപനമായ One 97 Communications ലാണ് നിക്ഷേപത്തിന് ധാരണയായത്… യുഎസ് ആസ്ഥാനമായുള്ള Berkshire Hathaway യിലൂടെയാണ് നിക്ഷേപം … 2500 കോടി രൂപയുടെ നിക്ഷേപത്തിനാണ് ധാരണയെന്ന് സൂചന … UBER ന് കരുത്തേകാൻ Toyota …. UBER സെൽഫ് ഡ്രൈവിംഗ് കാറുകൾ നിരത്തിലിറക്കാൻ 500 മില്യൻ ഡോളർ നിക്ഷേപിക്കും…. UBER സെൽഫ് ഡ്രൈവിംഗ് ടെക്നോളജിയിൽ Toyota വാഹനങ്ങൾ പുറത്തിറക്കും… കരാർ ഇരു കമ്പനികളും സ്ഥിരീകരിച്ചു… Toyota യുടെ…
തകര്‍ന്ന വ്യവസായങ്ങളെ തിരിച്ചുപിടിക്കാനുളള മാര്‍ഗമാണ് വ്യവസായ മിത്ര എന്ന സ്‌കീമിലൂടെ വ്യവസായ വകുപ്പ് മുന്നോട്ടുവെയ്ക്കുന്നത്. തുടര്‍ച്ചയായ ആറ് മാസങ്ങളില്‍ വായ്പാ തിരിച്ചടവിന് പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും നഷ്ടം നേരിട്ടതിനാല്‍ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്തവര്‍ക്കും തിരിച്ചുവരവിന് സഹായിക്കുന്ന പദ്ധതിയാണിത്. ബാങ്കുകളുടെ സമ്മതത്തോടെ പ്രൊജക്ട് റിപ്പോര്‍ട്ട് നല്‍കി അംഗീകരിക്കപ്പെടുകയാണെങ്കില്‍ സംരംഭകന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ ലഭിക്കും. ആറ് കംപോണന്റുകളിലാണ് ഈ തുക കൊടുക്കുക. ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് സ്‌കീം പ്രയോജനപ്പെടുത്താം. 1) വ്യവസായം പുനരുദ്ധരിപ്പിക്കാന്‍ പ്രവര്‍ത്തനം നിലച്ചതോ നഷ്ടത്തിലായതോ ആയ വ്യവസായങ്ങളെ പുനരുദ്ധരിപ്പിക്കാന്‍ ആവശ്യമായി വരുന്ന ഫണ്ടിന്റെ ഒരു ഭാഗം ബാങ്ക് തരും. ബാക്കി തുക സംരംഭകനാണ് റെയ്‌സ് ചെയ്യേണ്ടത്. ഈ തുകയുടെ ഒരു പങ്ക്, പരമാവധി രണ്ട് ലക്ഷം രൂപ വരെ ഗ്രാന്റായി സര്‍ക്കാര്‍ നല്‍കുന്ന ഓപ്ഷനാണിത്. 2) പുതിയ മെഷീനറികള്‍ വാങ്ങാന്‍ നിലവിലെ മെഷീനറികള്‍ പ്രവര്‍ത്തനക്ഷമമല്ലാതെയും ടെക്‌നോളജി അപ്‌ഗ്രേഡ് ചെയ്യേണ്ടി വരുന്നതുമായ സാഹചര്യത്തില്‍ സംരംഭകനെ സഹായിക്കാന്‍ ലക്ഷ്യമിടുന്ന…
ബിസിനസ് ഗ്രോത്തിനെ സപ്പോർട്ട് ചെയ്യുന്ന പുതിയ ആശയങ്ങളുടെ അന്വേഷണങ്ങൾ, ക്ലയന്റ് മീറ്റിംഗുകൾ, ഫാമിലി മാറ്റേഴ്സ് അങ്ങനെ സദാസമയവും എൻഗേജ്ഡ് ആണ് ഒരു എൻട്രപ്രണറുടെ ജീവിതം. പലപ്പോഴും ഇതിനിടയിലൂടെയുള്ള ഒരു ഡാൻസിംഗ് എക്സ്പീരിയൻസായി ലൈഫ് മാറും. എന്നാൽ ടഫ് ആയ സാഹചര്യങ്ങളിൽ പോലും ലൈഫിനെ കൂടുതൽ മീനിംഗ്ഫുൾ ആക്കാൻ കഴിയുന്ന നാല് പോയിന്റുകളാണ് ഇന്ത്യൻ ഫിലോസഫിയെയും ജാപ്പനീസ് സിസ്റ്റത്തെയും ഉദ്ധരിച്ച് മീ മെറ്റ് മീ ഫൗണ്ടറും യോഗ ട്രെയിനറുമായ നൂതൻ മനോഹർ അവതരിപ്പിക്കുന്നത്. ബിസിനസിലും ജീവിതത്തിലും ആർജിച്ച അറിവുകളും കർമ്മശേഷിയും വിനിയോഗിച്ച് ജീവിതത്തിന്റെ യഥാത്ഥ പൊട്ടൻഷ്യൽ എക്‌സ്‌പ്ലോര്‍ ചെയ്യാനാണ് ഓരോ സംരംഭകരും ശ്രമിക്കേണ്ടത്. ഒന്നിലേറെ കാര്യങ്ങളിൽ എൻഗേജ്ഡ് ആകുമ്പോൾ ഡിസിഷൻ മെയ്ക്കിംഗ് വളരെ കൺഫ്യൂസ്ഡ് ആയ ജോലിയായി മാറും. എന്താണ് ആ നിമിഷത്തെ നിങ്ങളുടെ ആവശ്യമെന്ന് തിരിച്ചറിയുകയാണ് ഈ പ്രതിസന്ധി മറികടക്കാനുള്ള വഴി. ജീവിതത്തിന്റെ യഥാർത്ഥ പൊട്ടന്‍ഷ്യല്‍ എന്തെന്ന് തിരിച്ചറിയണം. അത് എക്സ്പ്ലോർ ചെയ്യാൻ കഴിഞ്ഞാൽ ഓരോ നിമിഷവും കൂടുതൽ തെളിമയോടെ ജീവിതത്തിലേക്ക്…
കേരളം നേരിട്ട ഏറ്റവും വലിയ നാച്വറല്‍ കലാമിറ്റിയുടെ തീവ്രത സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിനെ പിടിച്ചുലച്ചപ്പോള്‍ സംരംഭക സമൂഹവും ഒരു അതിജീവിനത്തിന് തയ്യാറെടുക്കുകയാണ്. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ക്ക് നികത്താവുന്നതിലും അപ്പുറം കോടികളുടെ നഷ്ടമാണ് വെളളപ്പൊക്കത്തില്‍ ഉണ്ടായതെങ്കില്‍ കേരളത്തിന്റെ ഏറ്റവും വലിയ ബിസിനസ് ഹാപ്പനിംങ് ടൈമായ ഓണം പ്രളയജലത്തില്‍ ഒഴുകിയതോടെ നേരിട്ട ഭീമമായ റവന്യൂ ലോസ് സംസ്ഥാനത്തിന്റെ എക്കോണമിയെയും ഗ്രോത്തിനേയും ആഴത്തില്‍ ബാധിക്കും. ലോണ്‍ റീ ഷെഡ്യൂളിങ്ങും ഇളവുകളും കൂടാതെ നഷ്ടം നേരിട്ട ബിസിനസുകളുടെ പുനരുദ്ധാരണത്തിനായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കണമെന്ന് കെഎസ്‌ഐഡിസി ഡയറക്ടറും പ്രമുഖ വ്യവസായിയുമായ ഇ.എസ് ജോസ് അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിലും ഏറെക്കുറെ നിലച്ചുപോയ മാര്‍ക്കറ്റിലും വീണ്ടും ചലനങ്ങള്‍ ഉണ്ടാക്കണമെങ്കില്‍ ഇത്തരം നടപടികള്‍ അനിവാര്യമാണ്. ബിസിനസുകാര്‍ ഓണം മുന്‍നിര്‍ത്തി സ്‌റ്റോക്ക് ചെയ്തിരുന്ന മിക്ക സാധനങ്ങളും വെളളം കയറി നശിച്ചുപോയതായും ഇ.എസ് ജോസ് പറഞ്ഞു. കേരളത്തിന്റെ 30 ശതമാനം ബിസിനസും നടക്കുന്നത് ഓണം സീസണിലാണെന്ന് ഈസ്‌റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍ ചൂണ്ടിക്കാട്ടുന്നു.…
കേരളത്തിലെ Servntire Global നെ ഏറ്റെടുത്ത് NetObjex. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബ്ലോക്ക്‌ചെയിന്‍ സൊല്യൂഷന്‍ പ്രൊവൈഡറാണ് Servntire Global. വിവിധ മേഖലകളില്‍ കൂടുതല്‍ ബ്ലോക്ക് ചെയിന്‍ സൊല്യൂഷനുകള്‍ ഡെവലപ്പ് ചെയ്യുകയാണ് ലക്ഷ്യം. ഫിന്‍ടെക്, മാനുഫാക്ചറിംഗ്, സപ്ലൈചെയിന്‍, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ സെക്ടറുകളില്‍ സൊല്യൂഷനുകള്‍ തേടും. കാലിഫോര്‍ണിയയില്‍ Irvine ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബ്ലോക്ക്‌ചെയിന്‍ സൊല്യൂഷന്‍ കമ്പനിയാണ് NetObjex.
WhatsApp CEO Chris Daniels കേന്ദ്ര ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദുമായി ചര്‍ച്ച നടത്തി. വാട്‌സ്ആപ്പിനെതിരായ സര്‍ക്കാര്‍ മുന്നറിയിപ്പുകളും പ്രതിസന്ധിയും പരിഹരിക്കുന്നതിനായിരുന്നു കൂടിക്കാഴ്ച. ഫെയ്ക്ക് മെസേജുകള്‍ തടയുന്നതിന് സംവിധാനം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലേക്ക് ഗ്രീവന്‍സ് ഓഫീസറെ നിയമിക്കാനും ഇന്ത്യന്‍ നിയമമനുസരിച്ച് കോര്‍പ്പറേറ്റ് എന്‍ഡിറ്റി രൂപീകരിക്കാനും ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി. വാട്‌സ്ആപ്പ് ദുരുപയോഗപ്പെടുത്തുന്നതിനെതിരേ പബ്ലിക് ക്യാമ്പെയ്ന്‍ തുടങ്ങണമെന്നും ആവശ്യപ്പെട്ടു