Author: News Desk
today’s Channel I’M Startupdate 14-02-18
Today’s Channel I’M Startupdate 13-02-2018
Today’s Channel I’M Startupdate 12-02-2018
മലബാറിലെ സ്റ്റാര്‍ട്ടപ്പ് സംരഭങ്ങള്‍ക്ക് ടെക്‌നിക്കല്‍ സപ്പോര്‍ട്ടും മെന്ററിംഗും ഒരുക്കാനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നാലാമത്തെ ഇന്‍കുബേഷന്‍ ഫെസിലിറ്റി കാസര്‍ഗോഡ് പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്തുമായി ചേര്‍ന്നാണ് സെന്റര്‍ ആരംഭിച്ചത്. ആദ്യമായാണ് തദ്ദേശ സ്ഥാപനവുമായി ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇന്‍കുബേഷന്‍ ഫെസിലിറ്റി ഒരുക്കുന്നത്. ഇന്‍കുബേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം പ്രാദേശിക തലത്തിലേക്ക് വ്യാപിപ്പിക്കുകയെന്ന വലിയ ചുവടുവെയ്പിനാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇതോടെ തുടക്കം കുറിച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥികളിലെ സ്റ്റാര്‍ട്ടപ് ആശയങ്ങള്‍ പ്രമോട്ട് ചെയ്യാന്‍ ലക്ഷ്യമിടുന്ന ഫ്യൂച്ചര്‍ സ്പാര്‍ക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. കാസര്‍കോട് ജില്ലയുടെ മികവിനെ പുറത്തേക്ക് കൊണ്ടുവരാന്‍ ഇന്‍കുബേഷന്‍ സെന്ററിലൂടെ സാധിക്കുമെന്ന് ഇന്‍കുബേഷന്‍ സെന്ററും ഫ്യൂച്ചര്‍ സ്പാര്‍ക്ക് പദ്ധതിയും ഉദ്ഘാടനം ചെയ്ത് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. മികച്ച സംരംഭകരുടെ നാടായ കാസര്‍ഗോഡിന്റെ എന്‍ട്രപ്രണര്‍ കള്‍ച്ചറില്‍ പുതിയ വഴിത്തിരിവാകും ഇന്‍കുബേഷന്‍ സെന്ററെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി. ഹൈസ്പീഡ് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുളള ഓഫീസ് സ്പേസും മറ്റ്…
Today’s Channel I’M Startupdate 09-02-2018
സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമൊരുക്കാന്‍ ഒരുങ്ങുകയാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആണ് സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ കൂടുതല്‍ ജനകീയമാക്കുന്ന നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇതിന് മുന്നോടിയായി കോഴിക്കോട് സംഘടിപ്പിച്ച ഡിമാന്‍ഡ് ഡേ, സ്റ്റാര്‍ട്ടപ്പുകളുടെയും സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും ആവേശകരമായ പങ്കാളിത്തത്തിനാണ് വേദിയായത്. എക്‌സൈസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ഫോറസ്റ്റ്, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്, കെടിഡിസി തുടങ്ങി ജനങ്ങളുമായി ഏറെ അടുത്ത് പ്രവര്‍ത്തിക്കുന്ന ഒന്‍പത് ഡിപ്പാര്‍ട്ട്‌മെന്റുകളാണ് സ്റ്റാര്‍ട്ടപ്പ് സൊല്യൂഷന്‍സ് തേടി ഡിമാന്‍ഡ് ഡേയില്‍ എത്തിയത്. ഇവരുടെ ചാലഞ്ചസ് ഏറ്റെടുക്കാന്‍ നാല്‍പത് സ്റ്റാര്‍ട്ടപ്പുകള്‍ തയ്യാറായി. സര്‍ക്കാര്‍ സര്‍വ്വീസുകള്‍ ഇംപ്രൂവ് ചെയ്യാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ നല്‍കുന്ന സൊല്യൂഷന്‍ എത്രത്തോളം യൂസ്ഫുള്‍ ആണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഡിമാന്‍ഡ് ഡേ. Also Read ;ഡോ. സജി ഗോപിനാഥ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ജനങ്ങള്‍ക്ക് പരാതി രജിസ്റ്റര്‍ ചെയ്യാനും തുടര്‍ നടപടികള്‍ മോണിട്ടര്‍ ചെയ്യാനും കഴിയുന്ന ആപ്ലിക്കേഷനും എമര്‍ജന്‍സി മെസേജിംഗും ജിപിഎസ് ഫെസിലിറ്റിയും ഉള്‍പ്പെടെ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റാണ് കൂടുതല്‍…
ഒരു ബിസിനസ് പ്രൊജക്ട് റിപ്പോര്‍ട്ട് എങ്ങനെ തയ്യാറാക്കാം? മിക്ക സംരംഭകരെയും ആശയക്കുഴപ്പത്തിലാകുന്ന ചോദ്യമാണിത്. കൈയ്യിലുളള നല്ല ആശയത്തെയും അതിന്റെ എക്‌സിക്യൂഷനെയും മനോഹരമായ രീതിയില്‍ അവതരിപ്പിക്കുകയാണ് ബിസിനസ് പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ കാതല്‍. മാര്‍ക്കറ്റില്‍ നിന്ന് അതെങ്ങനെ പണം വാരുമെന്നും വ്യക്തമായി പറയണം. ചെയ്യാനുദ്ദേശിക്കുന്ന സംരംഭത്തിന്റെ രൂപരേഖയാണ് പ്രൊജക്ട് റിപ്പോര്‍ട്ട്. ബാങ്കുകളില്‍ വായ്പയ്ക്കും ഇന്‍വെസ്റ്റേഴ്‌സിനെയും സമീപിക്കുമ്പോള്‍ പ്രൊജക്ട് റിപ്പോര്‍ട്ട് പ്രധാനമാണ്. പ്രഫഷണലായി ബിസിനസ് പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വേണ്ട 10 കാര്യങ്ങള്‍ വിശദീകരിക്കുകയാണ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എസ് ചന്ദ്രന്‍. 1 പ്രൊജക്ട് ഇന്‍ട്രൊഡക്ഷന്‍ ഒരു പ്രൊജക്ട് റിപ്പോര്‍ട്ട് ഓപ്പണ്‍ ചെയ്യുമ്പോള്‍ വായിക്കുന്നവര്‍ക്ക് സംരംഭകന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ലളിതമായി മനസിലാകണം. നമ്മള്‍ ഏത് രീതിയില്‍ ഒരു സംരംഭം ലാഭകരമായി നടത്താന്‍ ഉദ്ദേശിക്കുന്നുവെന്നതിനാകണം ഇന്‍ട്രൊഡക്ഷനില്‍ പ്രാധാന്യം നല്‍കേണ്ടത്. 2 സംരംഭകനെക്കുറിച്ചുളള വിവരങ്ങള്‍ ആരാണ് ഈ ബിസിനസ് ചെയ്യാന്‍ പോകുന്നത്?. ഒറ്റയ്ക്കാണോ അതോ കൂട്ടായിട്ടാണോ തുടങ്ങിയ കാര്യങ്ങളും സംരംഭകന്റെ എക്‌സ്പീരിയന്‍സും ക്വാളിഫിക്കേഷന്‍സും വ്യക്തിപരമായ…
Channel iam- Daily update startupdate 8-2-2018
കേരളത്തിലെ ആദ്യ മൊബൈല്‍ സാങ്കേതിക വിദ്യാ ഇന്‍കുബേറ്ററായ മൊബൈല്‍ ടെന്‍ എക്സ് ഹബ് കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കില്‍ ലോഞ്ച് ചെയ്തു. ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ടെക്‌നോളജി രൂപപ്പെടുത്തുന്നതില്‍ കേരളം വഴികാട്ടിയാണെന്ന് മൊബൈല്‍ ടെന്‍ എക്സിന്റെ ലോഞ്ചിംഗ് നിര്‍വ്വഹിച്ച് ഗൂഗിള്‍ ഇന്ത്യ എംഡി രാജന്‍ ആനന്ദന്‍ അഭിപ്രായപ്പെട്ടു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും, ഐടി ഡിപ്പാര്‍ട്ട്‌മെന്റും, ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുമായി ചേര്‍ന്നാണ് മൊബൈല്‍ 10 എക്‌സ് ഹബ് യാഥാര്‍ത്ഥ്യമാക്കിയത്. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കായുള്ള രാജ്യത്തെ ഏറ്റവും മികവുറ്റ ടെക്കനോളജി ഇന്‍ഫ്രാസ്ട്രക്ചറാണിത്. സൈബര്‍പാര്‍ക്കില്‍ 15,000 സ്‌ക്വയര്‍ഫീറ്റിലാണ് ഇന്‍കുബേഷന്‍ ലാബ് ഒരുക്കിയിട്ടുള്ളത്. ടെക്‌നോളജി ബേയ്‌സ്ഡ് ഇന്നവേഷനുകള്‍ക്ക് ലോഞ്ച് പാഡൊരുക്കാനുള്ള കേരളത്തിന്റെ ആത്മാര്‍ത്ഥമായ ശ്രമത്തിന്റെ നേര്‍സാക്ഷ്യമാണ് മൊബൈല്‍ 10 എക്‌സ് ഇന്‍കുബേഷന്‍ സെന്റര്‍. മൊബൈല്‍ ആപ്പ് ഡെവലപ്പേഴ്‌സിന്റെ എണ്ണം ഉയര്‍ത്തുകയാണ് മൊബൈല്‍ 10 എക്‌സ് മുന്നോട്ടുവെയ്ക്കുന്ന ലക്ഷ്യങ്ങളിലൊന്ന്. ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണുകളിലൂടെ ഇന്റര്‍നെറ്റ് കണക്ട് ചെയ്യുന്നവരുടെ എണ്ണം 2020 ഓടെ 600 മില്യന്‍…