Author: News Desk
സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്‍പ്പെടെ മികച്ച ഇന്‍വെസ്റ്റ്മെന്റ് ഓപ്പര്‍ച്യൂണിറ്റി ലക്ഷ്യമിട്ടാണ് ഫെബ്രുവരി 5ന് സീഡിംഗ് കേരള കൊച്ചിയില്‍ സംഘടിപ്പിക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പായ Lets venture ഉം സംയുക്തമായി നടത്തുന്ന സീഡിംഗ് കേരളയിലൂടെ കേരളത്തിലെ ഹെനെറ്റ്വര്ത്ത് ഇന്ഡിവിജ്വല്സിന് സ്റ്റാര്‍ട്ടപ്പുകളില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ അവസരമൊരുങ്ങുകയാണ്.കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റത്തെ ഷോക്കേസ് ചെയ്യാനും പുതിയ ഇന്‍വെസ്റ്റ്മെന്റ് ഓപ്പര്‍ച്യൂണിറ്റി കണ്ടെത്താനും പ്രൊഫഷണല്‍ നെറ്റ്വര്‍ക്ക് രൂപപ്പെടുത്താനുമാണ് സീഡിംഗ് കേരള നാലാമത് എഡിഷന് ലക്ഷ്യമിടുന്നതെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ ഡോ.സജി ഗോപിനാഥ് പറഞ്ഞു. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റത്തിലെ തിളങ്ങുന്ന ഇന്വെസ്റ്റേഴ്സുള്പ്പെടെയുള്ള പ്രമുഖര്‍ സീഡിംഗ് കേരളയ്ക്കെത്തുന്നു എന്നതാണ് ഇത്തവണത്തെ ഹൈലൈറ്റ്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് രംഗത്തെ പ്രമുഖ ഇന്‍വെസ്റ്റേഴ്സും, എയ്്ഞ്ചല് ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പുകളും ഗവണ്മെന്റ് ഓഫീഷ്യല്‍സും ഒരുമിക്കുന്ന വേദിയില്‍ എയ്ഞ്ചല്‍ ഇന്‍വെസ്റ്റ്മെന്റ് മാസ്റ്റര്ക്ലാസും, ഇന്‍വെസ്റ്റ്മെന്റിലെ ലീഗല്‍ സൈഡും ചര്‍ച്ച ചെയ്യും. കേരളത്തില ബിസിനസ് കേസ് സ്റ്റഡീസിലുള്പ്പെടെ സെഷനുകളുണ്ട്. നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, ഇന്ത്യന്‍ എയ്ഞ്ചല്‍ നെറ്റ്്വര്‍ക്ക് കോ ഫൗണ്ടര്‍ രേവതി…
എന്‍ട്രപ്രണര്‍ഷിപ്പിലെ ഫെയിലിയര്‍ സ്റ്റേജിനെ ഭയപ്പാടോടെ കാണുന്നവരാണ് നമ്മുടെ യുവസമൂഹം. എന്നാല്‍ ജീവിതത്തില്‍ ഉയരാന്‍ സഹായിക്കുന്ന ലേണിംഗ് ആണ് ആ പരാജയപാഠങ്ങള്‍ നല്‍കുന്നതെന്നാണ് കെഎസ്ഐഡിസി എംഡി ഡോ. ബീന പറയുന്നത്.സംരംഭക പരീക്ഷണങ്ങള്‍ പരാജയപ്പെട്ടെങ്കിലും ഒരു വ്യക്തിയെ ഷെയ്പ് ചെയ്യുന്നത് ആ അനുഭവങ്ങളും എക്സ്പീരിയന്സുമാണെന്ന് ഡോ. എം ബീന ചൂണ്ടിക്കാട്ടി. എന്‍ട്രപ്രണര്‍ഷിപ്പില്‍ വിജയമോ പരാജയമോ അല്ല, ആശയവും പാഷനും ഉണ്ടെങ്കില്‍ മുന്നോട്ടു പോകണമെന്നും അതിന് വേണ്ടി ഏതറ്റം വരേയും പരിശ്രമിക്കണമെന്നും ഡോ. എം ബീന കൂട്ടിച്ചേര്‍ത്തു. സംസ്ഥാന യുവജനക്ഷേമബോര്‍ഡ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച കീ സമ്മിറ്റില്‍ യുവ ഓണ്ട്രപ്രണേഴ്സുമായി സംസാരിക്കുകയായിരുന്നു ഡോ.എം.ബീന. Failure is not an undertaker, and success can come only from failure, said Dr M. Beena I.A.S., M.D., KSIDC. She was addressing the delegates and early-stage entrepreneurs who attended KEY Summit 2018, a Kerala State Youth Welfare Board…
ടൂറിസം മേഖലയില്‍ പുതിയ ആശയങ്ങള്‍ നടപ്പാക്കാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് കേരള ടൂറിസം സംരംഭകത്വ ഫണ്ടിന് രൂപം നല്‍കുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്. പുതിയ ആശയങ്ങളുമായി ടൂറിസം രംഗത്തേക്ക് കടന്നുവരുന്നവരെ പ്രോത്സാഹിപ്പിക്കും. ഇതിനായി ടൂറിസം നൂതന ആശയമീറ്റും കേരള ടൂറിസം സംരംഭക മീറ്റും സംഘടിപ്പിക്കും. തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കീ സമ്മിറ്റ് 2018 ന്റെ സമാപന വേദിയില്‍ മന്ത്രി നടത്തിയ പ്രഖ്യാപനം ടൂറിസം മേഖലയില്‍ നൂതന ആശയങ്ങളുമായി എത്തുന്ന സംരംഭകര്‍ക്ക് ഏറെ പ്രതീക്ഷ നല്കുന്നു. ഇതിനായി സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് വെഞ്ച്വര്‍ ഫണ്ട് സ്വരൂപിക്കുമെന്നും കടകംപളളി സുരേന്ദ്രന് പറഞ്ഞു. ഭാരതീയ ചെറുകിട വികസന ബാങ്ക്, വിദേശത്തും സ്വദേശത്തുമുളള ഏയ്ഞ്ചല്‍ ഫണ്ട്. സ്വകാര്യ നിക്ഷേപം, സംസ്ഥാന ധനകാര്യ ഏജന്‍സികള്‍ മുതലായവയില്‍ നിന്നും വിഭവസമാഹരണം നടത്തി വെഞ്ച്വര്‍ ഫണ്ടിനുളള കോര്‍പസ് ഫണ്ട് കണ്ടെത്തും. ടൂറിസം പദ്ധതികളില്‍ നിന്നുളള ലാഭത്തിന്റെ ഒരു വിഹിതവും വെഞ്ച്വര്‍ ഫണ്ടിലേക്ക്…
കേരളത്തിലെ യുവസമൂഹത്തിന് മുന്പില് പുതിയ ആശയങ്ങളും അവസരങ്ങളും തുറന്നിട്ടാണ് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച കീ സമ്മിറ്റ് 2018 സമാപിച്ചത്. ഇന്‍ഡസ്ട്രി ലീഡേഴ്സും സംരംഭകമേഖലയില്‍ ദേശീയ തലത്തില്‍ ശ്രദ്ധേയ വ്യക്തിത്വങ്ങളും സംവദിക്കാനെത്തിയപ്പോള്‍ യുവതലമുറയ്ക്ക് അത് പകരം വെയ്ക്കാനില്ലാത്ത അനുഭവമായി. യുവസമൂഹത്തിന്റെ കര്‍മ്മശേഷി സംസ്ഥാനത്തെ സംരംഭകമേഖലയില്‍ എങ്ങനെ ഇഫക്ടീവായി വിനിയോഗിക്കാമെന്നതില്‍ ക്രിയാത്മക ചര്‍ച്ചകള്‍ക്കാണ് കീ സമ്മിറ്റ് 2018 വേദിയായത്. ഐടിക്കപ്പുറം കേരളത്തില്‍ വലിയ സംരംഭക സാധ്യതയുളള കൃഷിയിലും പരമ്പരാഗത വ്യവസായങ്ങളിലും ടെക്നോളജിയുടെ ഉപയോഗവും ഈ മേഖലകളില്‍ വളര്‍ന്നുവരേണ്ട സ്റ്റാര്‍ട്ടപ്പ് കള്‍ച്ചറും കീ സമ്മിറ്റ് ചര്‍ച്ച ചെയ്തു. സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കുമായി വിവിധ വിഷയങ്ങളില്‍ ഇന്‍ഫര്‍മേറ്റീവ് ആയ പാനല്‍ ഡിസ്കഷനുകള്‍ ഡെലിഗേറ്റുകള്‍ക്ക് പുതിയ അറിവുകള്‍ പകര്‍ന്നു. കേരളത്തിലെ യുവാക്കള്‍ പ്രവാസം സ്വപ്നം കണ്ടിരുന്ന കാലം കഴിഞ്ഞുവെന്ന് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസ്ഥാന വ്യവസായ മന്ത്രി എ.സി മൊയ്തീന് പറഞ്ഞു. യുവസമൂഹത്തിന്റെ നീഡ് കണ്ടറിഞ്ഞ് സംരംഭകമേഖലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് വ്യവസായ വകുപ്പും സര്‍ക്കാരും പരിശ്രമിക്കുന്നതെന്നും…
ഏത് സംരംഭകനും ബിസിനസ് ജീവിതത്തില്‍ പരീക്ഷണങ്ങളുടെ കാലഘട്ടം ഉണ്ടാകും. എന്നാല്‍ ഈ അഗ്നിപരീക്ഷ അതിജീവിച്ചെത്തുന്നത് വിജയത്തിലേക്കാകുമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്മാന് നവാസ് മീരാന്‍. ഈസ്റ്റേണ്‍ കടന്നുപോയ വെല്ലുവിളി നിറഞ്ഞ ഒരു സാഹചര്യം നവാസ് മീരാനും സഹപ്രവര്‍ത്തകരും അതിജീവിച്ചത് അത്തരമൊരു വിശ്വാസത്തിന്റെ പുറത്താണ്. ‘ബാപ്റ്റിസം ബൈ ഫയര്‍’ എന്ന ബൈബിള്‍ വചനത്തോടാണ് തന്റെ അനുഭവത്തെ നവാസ് മീരാന്‍ എന്ന എന്‍ട്രപ്രണര്‍ ചേര്‍ത്തുവയ്ക്കുന്നത്. സോഷ്യല്‍ മീഡിയയുടെ തുടക്കകാലമായിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട പല വാര്‍ത്തകളും തീ പോലെ പടര്‍ന്നു. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുളളില്‍ മറുപടി നല്‍കിയത് രണ്ടായിരത്തിലധികം ഫോണ്കോളുകള്ക്കാണെന്ന് നവാസ് മീരാന്‍ ഓര്‍ക്കുന്നു. എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ തളരാതെ അത് മറികടക്കാനുളള കൂട്ടായ പരിശ്രമമാണ് നവാസ് മീരാന്റെ നേതൃത്വത്തില്‍ ഈസ്റ്റേണ്‍ നടത്തിയത്. പ്രതിസന്ധിയെ അവസരമാക്കി മാറ്റുക എന്ന ചലഞ്ചിംഗ് ആയ മിഷന് ആണ് ഈസ്റ്റേണ്‍ ഗ്രൂപ്പ് ഇതിനൊപ്പം നേടിയത്. അന്ന് 300 കോടി രൂപയായിരുന്ന ഈസ്റ്റേണിന്റെ ബിസിനസ ഇന്ന് 900 കോടി രൂപയിലെത്തി. അങ്ങേയറ്റം…
ഭിന്നശേഷിയുളളവര്‍ക്ക് സംരംഭം തുടങ്ങാന്‍ സഹായമൊരുക്കുന്ന പദ്ധതിയാണ് കൈവല്യ. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ സ്കീം നടപ്പിലാക്കുന്നത്. 50,000 രൂപ വരെ പദ്ധതിയിലൂടെ വായ്പ ലഭിക്കും. ഭിന്നശേഷിയുള്ളവരെ ചെറുസംരംഭങ്ങളിലൂടെ ജീവിതത്തില്‍ സ്വയംപര്യാപ്തരാകാന്‍ സഹായിക്കുകയാണ് ലക്ഷ്യം. ഉചിതമായ ഏത് സംരംഭങ്ങള്‍ക്കും ഈ തുക വിനിയോഗിക്കാം. 50 ശതമാനം സബ്സിഡിയാണ് പദ്ധതിയില്‍ എടുത്തു പറയേണ്ട ഹൈലൈറ്റ്. സബ്സിഡി കഴിച്ചുളള 25,000 രൂപ തവണകളായി തിരിച്ചടച്ചാല്‍ മതി. വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയാകണം. വിദ്യാഭ്യാസ യോഗ്യതയില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലാണ് അപേക്ഷ നല്‍കേണ്ടത്. സംരംഭകവായ്പ കൂടാതെ മത്സര പരീക്ഷകള്‍ക്കുളള പരിശീലനവും മറ്റ് തൊഴിലധിഷ്ടിത പരിശീലന പരിപാടികളും കൈവല്യ പദ്ധതിപ്രകാരം നടത്തുന്നുണ്ട്. Kaivalya is a scheme envisaged to help differently-abled persons start new ventures. The state government implements the scheme through employment exchanges. One can avail of an aid upto Rs 50,000 through…
കേരളത്തിന്റെ യുവത്വത്തെ സംരംഭകരാകാന്‍ ക്ഷണിച്ച് കീ സമ്മിറ്റ് 2018. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ചാനല്‍അയാം ഡോട്ട് കോമിന്റെ സഹകരണത്തോടെ തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ സംഘടിപ്പിച്ച കീ സമ്മിറ്റ് 2018 സംരംഭക മനസുമായി എത്തിയ യുവസമൂഹത്തിന് ആവേശം നിറയ്ക്കുന്ന അനുഭവമായി. സംരംഭക അനുകൂല നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കാലങ്ങളായി സംരംഭകര്‍ക്ക് തടസങ്ങള്‍ സൃഷ്ടിക്കുന്ന വ്യവസായ നയങ്ങള്‍ പൊളിച്ചെഴുതാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത് അതിന്റെ ഭാഗമാണെന്നും സമ്മിറ്റ് ഉദ്ഘാടനം ചെയ്ത സംസ്ഥാന വ്യവസായ മന്ത്രി എ.സി മൊയ്തീന് പറഞ്ഞു. ഈസ് ഓഫ് ഡൂയിങ് ബിസിനസ് ലക്ഷ്യമിട്ടുളള ഓര്‍ഡിനന്‍സ് വരുന്ന സമ്മേളനത്തില്‍ നിയമസഭ ചര്‍ച്ച ചെയ്യും. പാരിസ്ഥിതിക പ്രശ്നങ്ങളുടെ പേരില്‍ സംരംഭകരെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യം ഒഴിവാക്കും. ലൈസന്‍സിനായി സംരംഭകര്‍ക്ക് കാത്തിരിക്കേണ്ടി വരില്ല. 30 ദിവസങ്ങള്‍ക്കുളളില്‍ അനുമതി ലഭിച്ചില്ലെങ്കില്‍ അനുമതി ലഭിച്ചതായി കണക്കാക്കി ബിസിനസ് തുടങ്ങാവുന്ന സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ യുവാക്കളുടെ കര്‍മ്മശേഷി പ്രയോജനപ്പെടുത്തി വിദേശരാജ്യങ്ങള്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്ന സ്ഥിതിയായിരുന്നു നിലവിലുണ്ടായിരുന്നതെന്നും ഇതില്‍ മാറ്റം…
ഗോത്രഗ്രാമങ്ങള്‍ നിറഞ്ഞ ഒഡീഷയിലെ പിന്നാക്ക മേഖലയില്‍ നിന്നും എന്‍ട്രപ്രണര്‍ എന്ന നിലയില്‍ ഇന്ത്യന്‍ ഐടി ഇന്‍ഡസ്ട്രിയില്‍ കൈയ്യൊപ്പ് പതിപ്പിച്ച അസാധാരണ മനുഷ്യന്. ഇന്ത്യയിലെ പ്രോമിസിങ്ങായ ഇന്‍ഡസ്ട്രി ഇന്നവേറ്റര്‍, റൈറ്റര്‍, ഇവാഞ്ചലിസ്റ്റ്, കണ്ടന്റ് സ്പീക്കര്‍ സുബ്രതോ ബാഗ്ചിയെ നിര്‍വ്വചിക്കാന്‍ ഈ വാക്കുകള്‍ മതിയാകില്ല. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം ഒഡീഷ ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ക്ലാര്‍ക്കായി ജീവിതം ആരംഭിച്ച ബാഗ്ചി ഇന്ന് ഇന്ത്യയിലെ ഏതൊരു എന്റര്പ്രണര്ക്കും ഇന്‍സ്പൈറിംഗ് പേഴ്സണാലിറ്റിയാണ്. സംരംഭകയാത്രയിലെ അനുഭവങ്ങളില്‍ നിന്ന് സുബ്രതോ ബാഗ്ചി എഴുതിയ പുസ്തകങ്ങള്‍ സംരംഭകര്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും പ്രിയപ്പെട്ടതാണ്. സ്ട്രഗ്ളിംഗ് പീരീഡിനെക്കുറിച്ചുളള കാഴ്ചപ്പാടാണ് എന്‍ട്രപ്രണേഴ്സ് തിരുത്തേണ്ടതെന്നാണ് സുബ്രതോ ബാഗ്ചിയുടെ അഭിപ്രായം. ടെക്നോളജി എന്റര്‍പ്രൈസുകള്‍ പ്രൊഡക്ടിന്റെ നിഴലില്‍ മാത്രം ഒതുങ്ങരുതെന്നാണ് നവസംരംഭകര്‍ക്ക് ബാഗ്ചി നല്കുന്ന അഡൈ്വസ്. ഇന്ന് ഇന്ത്യയൊട്ടാകെ ഫോളോവേഴ്സുള്ള എന്‍ട്രപ്രണര്‍ ഗുരുവാണ് ബാഗ്ചി. 1999 ല്‍ സുബ്രതോ ബാഗ്ചി തുടങ്ങിയ മൈന്‍ഡ് ട്രീ ഇന്ന് ടെക്നോളജി സ്റ്റാര്‍ട്ടപ്പില്‍ നിന്നും 780 മില്യന്‍ ഡോളര്‍ വരുമാനമുളള എന്റര്‍പ്രൈസായി മാറിക്കഴിഞ്ഞു.…
ഇന്ത്യയുടെ ഗ്രോത്തില്‍ ക്ലൗഡ് ടെക്നോളജിക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. സമയവും സ്പീഡും പ്രധാനമാണ്. അതിന് ലോക്കല്‍ ഡാറ്റ സെന്റര്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ഒരുക്കണം. മാത്രമല്ല ക്ലൗഡിന്റെ കരുത്ത് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുളള ആപ്ലിക്കേഷനുകളും ഉണ്ടാകണം. അത് പരിഹരിക്കാന്‍ വര്‍ക്ക് ചെയ്യുന്ന ഇക്കോസിസ്റ്റവും മാര്‍ക്കറ്റില്‍ അവതരിപ്പിക്കപ്പെടുന്ന സൊല്യൂഷനുമായിരിക്കും ഇന്ത്യയില്‍ ക്ലൗഡിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നത്. മീതുല്‍ പട്ടേല്‍ സിഒഒ മൈക്രോസോഫ്റ്റ് ഇന്ത്യ