Author: News Desk

മഴയും വെയിലും ഇനി കര്‍ഷകര്‍ക്ക് വെല്ലുവിളിയാകില്ല. പാടത്തിന്റെ കരയിലിരുന്ന് റിമോട്ട് കണ്‍ട്രോള്‍ വഴി ട്രാക്ടര്‍ പ്രവര്‍ത്തിപ്പിച്ച് നിലം ഉഴാം. ഇന്ത്യയിലെ ആദ്യ ഡ്രൈവറില്ലാ ട്രാക്ടര്‍ അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ചെന്നൈയിലെ മഹീന്ദ്ര റിസര്‍ച്ച് വാലിയില്‍ വികസിപ്പിച്ച വാഹനം അടുത്ത വര്‍ഷം വിപണിയിലെത്തും. ടാബിലെ റിമോട്ട് കണ്‍ട്രോള്‍ വഴി ഈസിയായി നിയന്ത്രിക്കാവുന്ന വാഹനം കാര്‍ഷിക മേഖലയില്‍ ടെക്‌നോളജി എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിന്റെ തെളിവാണ്. ജിപിഎസ് ഉള്‍പ്പെടെയുളള അത്യാധുനീക ഫീച്ചറുകള്‍ കൂട്ടിയിണക്കിയാണ് മഹീന്ദ്ര ട്രാക്ടര്‍ ഒരുക്കിയിരിക്കുന്നത്. അമേരിക്കയും ജപ്പാനും ഉള്‍പ്പെടെയുളള ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിലും വാഹനം അവതരിപ്പിക്കാനുളള ഒരുക്കത്തിലാണ് കമ്പനി. തികച്ചും ഹൈടെക് ജിപിഎസ് വഴി പ്രവര്‍ത്തിക്കുന്ന ഓട്ടോ സ്റ്റീര്‍ ഫീച്ചര്‍ സംവിധാനം നേര്‍രേഖയില്‍ നിലം ഉഴുന്നതിന് സാധിക്കും. വിത്ത് വിതയ്ക്കുമ്പോഴും ഇതിന്റെ പ്രയോജനം കര്‍ഷകന് ലഭിക്കും. ഓട്ടോ ഹെഡ്‌ലാന്‍ഡ് ടേണും സ്‌കിഡ് പാസിംഗ് ഫീച്ചറും ആവശ്യമനുസരിച്ച് സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നു. നിലത്തിന്റെ ഏത് കോണിലേക്കും ട്രാക്ടര്‍ തിരിക്കാം. ഫലത്തില്‍ മുക്കിനും മൂലയിലും വരെ കൃത്യമായി…

Read More

കൊച്ചി കളമശേരി കിന്‍ഫ്ര പാര്‍ക്കിലെ മേക്കര്‍ വില്ലേജിലെത്തുന്ന ആരും അതിശയിക്കും. കാരണം ഹാര്‍ഡ് വെയര്‍, ഇലക്ട്രോണിക്‌സ് മേഖലയിലെ സംരംഭങ്ങള്‍ക്കായി ലോകോത്തര നിലവാരത്തിലുളള ഡെവലപ്‌മെന്റ് ഫെസിലിറ്റിയാണ് ഇവിടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുക്കിയിരിക്കുന്നത്. മിക്‌സഡ് ഡൊമെയ്ന്‍ ഓസിലോസ്‌കോപ്പ് ഉള്‍പ്പെടെയുളള അത്യാധുനീക ടെസ്റ്റിംഗ് ഉപകരണങ്ങളും പ്രൊഡക്ട് ഡിസൈന്‍ ഒരുക്കാനുളള ത്രീഡി പ്രിന്ററുകളും മണിക്കൂറില്‍ 25000 കംപോണന്റ്‌സുകള്‍ പ്രോസസ് ചെയ്യാവുന്ന ഇന്‍ഡസ്ട്രിയല്‍ സ്റ്റാന്‍ഡേര്‍ഡിലുളള എസ്എംറ്റി-പിസിബി അസംബ്ലിംഗ് സിസ്റ്റവുമൊക്കെ അന്യസംസ്ഥാനത്ത് നിന്നുളളവരെപ്പോലും മേക്കര്‍ വില്ലേജിലേക്ക് ആകര്‍ഷിക്കുന്നു. സാങ്കേതിക സംവിധാനങ്ങളില്‍ രാജ്യത്തെ തന്നെ മികച്ച ലാബുകളില്‍ ഒന്നായി മേക്കര്‍ വില്ലേജ് മാറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും മികച്ചതെന്ന അംഗീകാരം നേടിയ നിരവധി ആശയങ്ങള്‍ പ്രോട്ടോടൈപ്പിലേക്കും സ്റ്റാര്‍ട്ടപ്പിലേക്കും രൂപാന്തരം ചെയ്യപ്പെട്ടത് ഇവിടെയാണെന്നത് അഭിമാനകരമായ നേട്ടമാണ്. കൊച്ചിയിലെ 25,000 സ്‌ക്വയര്‍ഫീറ്റിലുളള ഇന്‍കുബേഷന്‍ ലാബിന് പുറമേ തിരുവനന്തപുരത്തും മേക്കര്‍ വില്ലേജ് ക്യാംപസ് പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് കേരളയും…

Read More

Google India vice president and managing director Rajan Anandan praised Kerala model start-ups while speaking at the IEDC summit 2017 held in Kochi. Rajan Anandan noticed that In Kerala start-ups build drones even to cut coconuts. “This is a very good example of how we can take next generation technology like drones to solve real Indian problems,”he says. Rajan added that the technology can be used in healthcare to improve the system. “India will never able to build enough clinics and doctors. So, we need to use the next generation technologies to focus on the real Indian problems. Google carries…

Read More

ഒരു ഇന്ത്യന്‍ എന്‍ട്രപ്രണര്‍ക്ക് ബിസിനസ് ആവശ്യത്തിനായി നോണ്‍ റെസിഡന്റ് ലെന്‍ഡേഴ്‌സില്‍ നിന്നോ വിദേശ എന്‍ഡിറ്റിയില്‍ നിന്നോ വായ്പയെടുക്കാം. എക്‌സ്റ്റേണല്‍ കൊമേഴ്‌സ്യല്‍ ബോറോവിങ്് എന്ന പേരിലുളള ഈ വായ്പ മാനുഫാക്ചറിങ്, സര്‍വ്വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ലഭിക്കും. സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ ഉള്‍പ്പെടെ ധാരാളമായി പ്രയോജനപ്പെടുത്തുന്ന എക്‌സ്റ്റേണല്‍ കൊമേഴ്‌സ്യല്‍ ബോറോവിങിനെക്കുറിച്ച് കമ്പനി സെക്രട്ടറി ഗോകുല്‍ വിശദീകരിക്കുന്നു. പലിശ കുറവ് വിദേശരാജ്യങ്ങളില്‍ പലിശനിരക്ക് വളരെ കുറവാണെന്നതാണ് ഇത്തരം വായ്പകളുടെ മുഖ്യ ആകര്‍ഷണം. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാസ്റ്റര്‍ ഡയറക്ഷന്‍ ഓണ്‍ എക്‌സ്റ്റേണല്‍ കൊമേഴ്‌സ്യല്‍ ബോറോവിങ്ങില്‍ വായ്പാ നിബന്ധനകള്‍ വ്യക്തമാക്കുന്നുണ്ട്. ഏത് സോഴ്‌സില്‍ നിന്നാണ് വായ്പ എടുക്കാന്‍ സാധിക്കുന്നത്, ഏതൊക്കെ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടുത്താം, എന്തൊക്കെ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം, എത്രയാണ് റീപേമെന്റ് പീരീഡ്, ലോണിന്റെ പലിശ നിരക്ക് എത്രയാകാം തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ലൈബോര്‍ അറിയണം സാധാരണ നിലയില്‍ എക്‌സ്റ്റേണല്‍ കൊമേഴ്‌സ്യല്‍ ബോറോവിങ്ങിന്റെ പലിശ നിരക്ക് ലണ്ടന്‍ ഇന്റര്‍ബാങ്ക് ഓഫേര്‍ഡ് റേറ്റ്…

Read More

ടെക്‌നോളജിയിലെ വളര്‍ച്ചയും യുപിഐ പോലുളള പ്ലാറ്റ്‌ഫോമുകളും ഭാവിയില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുതല്‍ സജീവമാക്കുന്നതിന് സഹായിക്കും. ഹൈ ക്യാഷ് ഇക്കണോമിയെന്ന നിലയില്‍ പല മേഖലകളിലും ഇപ്പോഴും ക്യാഷ് മോഡ് പേമെന്റ് മാത്രമാണ് നടത്താനാകുക. നിര്‍ബന്ധിതമായി ചെയ്യുന്നതിനപ്പുറം ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ ഒരു ശീലമാക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. അരുണ്‍ ജെയ്റ്റ്‌ലി കേന്ദ്ര ധനമന്ത്രി

Read More

ഋതേഷ് അഗര്‍വാള്‍ ഒരു പ്രതീകമാണ്. വേറിട്ട വഴിയിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന ഇന്നത്തെ യുവസമൂഹത്തിന്റെ പ്രതീകം. എന്‍ട്രപ്രണര്‍ഷിപ്പ് തലയ്ക്ക് പിടിച്ച് പാതിവഴിയില്‍ പഠനം പോലും ഉപേക്ഷിച്ച ഋതേഷ് ഇന്ന് ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് സഹായകമായ മികച്ച ബിസിനസ് മോഡല്‍ കെട്ടിപ്പടുത്ത എന്‍ട്രപ്രണറാണ്. പൊതുസമൂഹം നേരിട്ട ഒരു റിയല്‍ പ്രോബ്ലത്തിന്റെ സൊലൂഷ്യന്‍ ബിസിനസ് മോഡലാക്കി മാറ്റിയതിലായിരുന്നു ഋതേഷിന്റെ വിജയം. ഋതേഷ് തുടങ്ങിവെച്ച ബജറ്റ് ഹോട്ടലുകളുടെ ബ്രാന്‍ഡഡ് നെറ്റ് വര്‍ക്ക് ഓയോ റൂംസ് ഇന്ന് മലേഷ്യ, നേപ്പാള്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ പോലും സാന്നിധ്യമറിയിച്ചുകഴിഞ്ഞു. വീട്ടുകാരുടെ തണലില്‍ സുരക്ഷിതരായി കഴിയാന്‍ സമപ്രായക്കാര്‍ ആഗ്രഹിക്കുന്ന പതിനേഴാം വയസില്‍ സ്വന്തം കമ്പനിക്കായുളള പരിശ്രമത്തിലായിരുന്നു ഋതേഷ്. എന്‍ട്രപ്രണര്‍ സ്വപ്നവുമായി ഒഡീഷയില്‍ നിന്നും ഡല്‍ഹിയിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ആന്‍ഡ് ഫിനാന്‍സിലെത്തിയ ഋതേഷ്, പഠനം ഉപേക്ഷിച്ച് പുതിയ ആശയം തേടിയിറങ്ങുകയായിരുന്നു. ഓണ്‍ലൈന്‍ ഹോസ്പിറ്റാലിറ്റി സര്‍വ്വീസിനായി തുടങ്ങിയ ഒറാവല്‍ ട്രാവല്‍സ് ആയിരുന്നു ആദ്യ കമ്പനി. ബിസിനസ് ആവശ്യത്തിനായി ബെഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ് റൂമുകളില്‍ തുടര്‍ച്ചയായി…

Read More

ഡിജിറ്റല്‍ ഇന്ത്യയ്ക്ക് വേഗം പകരാന്‍ ഇനി ഗൂഗിളിന്റെ മൊബൈല്‍ പേമെന്റ് ആപ്പും. വേഗത്തിലും സുരക്ഷിതവുമായ ഇടപാടുമാണ് ഗൂഗിള്‍ തേസിന്റെ പ്രധാന ഫീച്ചറുകള്‍. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ആപ്പ് ലഭ്യമാണ്. ഹിന്ദിയും ഇംഗ്ലീഷും കൂടാതെ ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ആറ് പ്രാദേശിക ഭാഷകളും ഇടപാടുകള്‍ക്ക് തെരഞ്ഞെടുക്കാം. യുപിഐ സപ്പോര്‍ട്ട് ചെയ്യുന്ന ഏത് ബാങ്കില്‍ നിന്നും തേസിലൂടെ പണമിടപാട് നടത്താം. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുളള പേമെന്റും ബില്‍ പേമെന്റ് റിമൈന്‍ഡറും ഒക്കെ വൈകാതെ തേസിലെത്തുന്ന ഫീച്ചറുകളാണ്. ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന സാദ്ധ്യതകള്‍ കണക്കിലെടുത്താണ് ഗൂഗിളിന്റെ ചുവടുവെയ്പ്. പ്രത്യേകത ചെറിയ തുകയുടെ ഇടപാടുകള്‍ മുതല്‍ തേസിലൂടെ നടത്താം. ഫോണ്‍ നമ്പരോ ബാങ്ക് അക്കൗണ്ട് ഡീറ്റെയ്ല്‍സോ ഷെയര്‍ ചെയ്യാതെ ലളിതമായ നടപടികളിലൂടെ പണം ട്രാന്‍സ്ഫര്‍ ചെയ്യാം. മണി ട്രാന്‍സ്ഫര്‍ ആപ്പ് എന്നതിനപ്പുറം മണി വാലറ്റ് സേവനങ്ങളും തേസില്‍ ലഭ്യമാണ്. ഗൂഗിളിന്റെ ഓഡിയോ ക്യുആര്‍ ടെക്നോളജി ഉപയോഗിച്ച് അടുത്തുള്ള മൊറ്റൊരു ഫോണിലേക്ക് ഓഡിയോ…

Read More

ടെക്‌നോളജി മേഖലയില്‍ രാജ്യത്ത് വലിയ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ ഇന്ത്യന്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റില്‍ ഈ ഡാറ്റ റവല്യൂഷന് നേതൃത്വം നല്‍കുകയാണ് മലയാളിയും കേന്ദ്ര ടെലികോം ഐടി സെക്രട്ടറിയുമായ അരുണ സുന്ദരരാജന്‍ ഐഎഎസ്. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ടെക്‌നോളജിയുടെ സേവനം എത്തിച്ചാല്‍ മാത്രമേ അതിന്റെ യഥാര്‍ത്ഥ പ്രയോജനം സമൂഹത്തിന് നല്‍കാനാകൂവെന്ന് വിശ്വസിക്കുന്ന അരുണ സുന്ദരരാജന്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് അതിനുളള പ്രവര്‍ത്തനങ്ങളിലാണെന്നും വ്യക്തമാക്കുന്നു. channeliam.com ന് അനുവദിച്ച എക്‌സ്‌ക്ലൂസീവ് അഭിമുഖത്തില്‍ സര്‍ക്കാരിന്റെ ഡിജിറ്റല്‍, ടെലികോം നയങ്ങളെക്കുറിച്ച് അരുണ സുന്ദരരാജന്‍ വിശദീകരിക്കുന്നു. ലോകത്ത് മൊത്തം ഇന്റര്‍നെറ്റ് ഉപഭോഗത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ടെലിഡെന്‍സിറ്റി കഴിഞ്ഞ 10 വര്‍ഷം കൊണ്ട് 80 ശതമാനം വളര്‍ന്ന ഇന്ത്യയില്‍ 5 ജി യിലേക്കുള്ള അപ്ഗ്രഡേഷന്‍ ഡാറ്റാ ബിസിനസ്സില്‍ കൊണ്ടുവരാന്‍ പോകുന്ന വിപ്ലവം വലുതായിരിക്കും. ഈ നേട്ടം ഗ്രാമ വികസനത്തിനും അടിസ്ഥാന വിഭാഗങ്ങളുടെ ഉന്നമനത്തിനും എങ്ങനെ ഉപയോഗപ്പെടുത്താമെന്നതാണ് ടെലികോം മന്ത്രാലയം ഉറ്റുനോക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ റൂറല്‍ ഇന്റര്‍നെറ്റ് പ്രൊജക്ടായ ഭാരത് നെറ്റ്…

Read More

മണിക്കൂറുകള്‍ നീളുന്ന ബിസിനസ് മീറ്റിംഗുകളിലും ക്ലയന്റ്സുമായുളള ഡിസ്‌കഷനുകളിലും മനസും ശരീരവും തളര്‍ന്ന് പോകാതെ, നല്ല ഫ്രഷ്‌നസ്സോടെ ഇരിക്കുക എന്നത് എന്‍ട്രപ്രണറെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ദിവസം മുഴുവന്‍ എങ്ങനെ എനര്‍ജറ്റിക് ആകാമെന്നതിനെക്കുറിച്ചാണ് ചാനല്‍ അയാം, മീ മെറ്റ് മീ യോഗ സെന്ററുമായി ചേര്‍ന്ന് അവതരിപ്പിക്കുന്ന യോഗ ടിപ്സില്‍ ഇക്കുറി വിശദീകരിക്കുന്നത്. മീ മെറ്റ് മീ ഫൗണ്ടര്‍ നൂതന്‍ മനോഹര്‍ ആണ് ടിപ്സ് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്. (പ്രാക്ടീസ് ചെയ്യുന്ന വിധം വിശദമായി വീഡിയോയില്‍) എന്‍ട്രപ്രണര്‍ക്കും ബിസിനസ് ചെയ്യുന്നവര്‍ക്കുമെല്ലാം എല്ലാ ദിവസവും ഒരുപോലെ സന്തോഷം നിറഞ്ഞതാകണമെന്നില്ല. മനസ് മടുപ്പിക്കുന്ന, ടെന്‍ഷന്‍ നിറഞ്ഞ നിമിഷങ്ങള്‍ അപ്രതീക്ഷിതമായി വന്നുചേരാം. എന്നാല്‍ ഇതിനെയൊക്കെ അതിജീവിക്കാനാവശ്യമായ ഊര്‍ജ്ജമാണ് എന്‍ട്രപ്രണര്‍ക്ക് ആദ്യം വേണ്ടത്. മനസ് എത്ര പോസിറ്റീവ് ആണെങ്കിലും ചില ദിവസങ്ങളില്‍ എഴുന്നേല്‍ക്കുമ്പോള്‍ ശരീരത്തിന് അത്ര എനര്‍ജി തോന്നാറില്ല. ശരീരത്തിന് ഉന്‍മേഷവും മനസ്സിന് നല്ല കോണ്‍ഫിഡെന്‍സും നല്‍കുന്ന ടെക്‌നിക്കുകളും നാച്വറല്‍ പ്രാക്റ്റീസുകളും ഇന്ത്യയ്ക്ക് പരിചിതമാണ്. അതാണ് യോഗ നമുക്ക് പഠിപ്പിച്ചു തരുന്നത്.…

Read More

ജിഎസ്ടി (ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസ് ടാക്‌സ്) ഇഫക്ടീവായി നടപ്പാകാന്‍ അനിവാര്യമായ ഘടകമാണ് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്. എന്‍ട്രപ്രണര്‍ക്ക് ബിസിനസില്‍ ലാഭമുണ്ടാക്കാനും ഉപഭോക്താക്കളിലേക്ക് അതിന്റെ ആനുകൂല്യം എത്തിക്കാനും ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ശരിയായി പ്രയോജനപ്പെടുത്തണം. ജിഎസ്ടിയില്‍ നിര്‍ണായകമായ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന്റെ ലക്ഷ്യവും പ്രയോജനങ്ങളും കോസ്റ്റ് അക്കൗണ്ടന്റ് പുഷ്പി മുരിക്കന്‍ വിശദീകരിക്കുന്നു. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ജിഎസ്ടിയില്‍ ഒരു ഉല്‍പ്പന്നത്തിന് എന്‍ട്രപ്രണര്‍ ടാക്‌സ് അടയ്ക്കുമ്പോള്‍ അതിന്റെ നിര്‍മാണത്തിന് ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കളുടെ നികുതി കഴിച്ച് ബാക്കി തുക അടച്ചാല്‍ മതി. ഇങ്ങനെ അടച്ച ടാക്‌സിന്റെ ക്രെഡിറ്റ് എടുക്കുന്നതാണ് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്. എന്‍ട്രപ്രണര്‍ക്ക് ബിസിനസില്‍ നഷ്ടമുണ്ടാകാതിരിക്കണമെങ്കില്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന്റെ ആനുകൂല്യം കൃത്യമായി പ്രയോജനപ്പെടുത്തണം. എങ്ങനെ ലഭിക്കും? ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കണമെങ്കില്‍ ചില നിബന്ധനകള്‍ ഉണ്ട്. നമുക്ക് ലഭിച്ച ബില്ലില്‍ ജിഎസ്ടി രേഖപ്പെടുത്തിയിട്ടുണ്ടാകണം. അത് സാധനങ്ങള്‍ നല്‍കിയ സപ്ലെയര്‍ സര്‍ക്കാരിന് റെമിറ്റ് ചെയ്തിട്ടുമുണ്ടാകണം. സപ്ലെയര്‍ നല്‍കിയ ഇന്‍വോയിസും കൈവശം സൂക്ഷിക്കണം. ജിഎസ്ടിആര്‍…

Read More