Author: News Desk
ഒരു എന്‍ട്രപ്രണര്‍ എങ്ങനെയാകണമെന്ന് തൈറോകെയര്‍ ഫൗണ്ടര്‍ ഡോ. ആരോക്യസ്വാമി വേലുമണി വിശദീകരിക്കുന്നു. തമിഴ്‌നാട്ടിലെ ഗ്രാമത്തില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മെഡിക്കല്‍ ലാബ് നെറ്റ്‌വര്‍ക്ക് കെട്ടിപ്പടുത്ത ഡോ. എ വേലുമണി, സ്വന്തം അനുഭവങ്ങളില്‍ നിന്നാണ് ഈ മന്ത്രം മുന്നോട്ടുവെയ്ക്കുന്നത്. കോയമ്പത്തൂരും മുംബൈയും കുംഭകോണവും കണക്ട് ചെയ്യുന്ന തന്റെ എന്‍ട്രപ്രണര്‍ ജേര്‍ണിയുമായി കൂട്ടിയിണക്കിയാണ് ഡോ. എ വേലുമണി എങ്ങനെയാണ് ഒരു എന്‍ട്രപ്രണര്‍ സ്വയം രൂപപ്പെടേണ്ടതെന്ന് വ്യക്തമാക്കിയത്. ഇഎംഐ ജീവിതത്തിലെ ഏറ്റവും വലിയ സ്‌ട്രെസ് ആണെന്ന് അഭിപ്രായപ്പെടുന്ന വേലുമണി, ലോണുകള്‍ ബാധ്യതകളും ടെന്‍ഷനും കൂട്ടുമെന്നും വിശ്വസിക്കുന്നു. റിസ്‌ക് എടുക്കാന്‍ തയ്യാറുകുന്നതിനൊപ്പം എന്‍ട്രപ്രണര്‍ ബന്ധുക്കളെയും അയല്‍വാസികളെയും തിരിച്ചറിയണം. ശത്രുവാരെന്നും മിത്രമേതെന്നും മനസിലാക്കാന്‍ കഴിയണമെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഗ്രാമങ്ങളില്‍ നിന്ന് ലഭിക്കുന്ന അറിവുകള്‍ ലോകത്തെ ടോപ് യൂണിവേഴ്‌സിറ്റികളില്‍ നിന്നുപോലും ലഭിക്കാത്തതാണെന്ന് വേലുമണി പറയുന്നു. വില്ലേജ് ലേണിംഗ്‌സില്‍ തിയറി ഇല്ല, 100 ശതമാനം പ്രാക്ടിക്കല്‍ ആണ്. അതുകൊണ്ടു തന്നെ അത് ഒരു എന്‍ട്രപ്രണര്‍ക്ക് ഏറ്റവും പവര്‍ഫുള്‍ ലേണിംഗായി മാറുന്നു.…
ഒരു എന്‍ട്രപ്രണര്‍ മാനസീകമായും ശാരീരികമായും സ്വയം ബില്‍ഡ് ചെയ്യപ്പെടേണ്ടവരാണ്. കാരണം എന്‍ട്രപ്രണര്‍ ഒരു യോദ്ധാവാണ്. പ്രതികൂല സാഹചര്യങ്ങളോട് എന്നും യുദ്ധം ചെയ്ത് മുന്നേറാന്‍ മനസിനെയും ശരീരത്തെയും പാകപ്പെടുത്തണം. മാര്‍ക്കറ്റിലെയും നിലനില്‍ക്കുന്ന എന്‍വയോണ്‍മെന്റിലെയും വെല്ലുവിളികള്‍ ഫെയ്‌സ് ചെയ്യേണ്ടവരാണ് എന്‍ട്രപ്രണേഴ്‌സ്. നിരന്തരമുളള ഇത്തരം വെല്ലുവിളികള്‍ അതിജീവിക്കാന്‍ സഹായിക്കുന്ന ഒരു യോഗ ടിപ്പാണ് ചാനല്‍അയാം അവതരിപ്പിക്കുന്നത്. സ്വന്തം ഓര്‍ഗനൈസേഷനില്‍ നിന്നും ചുറ്റും നില്‍ക്കുന്നവരില്‍ നിന്നുമൊക്കെ ഒരു എന്‍ട്രപ്രണര്‍ക്ക് ചലഞ്ചസ് നേരിടേണ്ടി വരും. നമ്മള്‍ നല്ല പാതയിലാണെങ്കിലും മനസ് നെഗറ്റീവ് മൂഡിലേക്ക് വഴുതി വീഴാന്‍ നിമിഷങ്ങള്‍ മാത്രം മതി. അത്തരം സാഹചര്യങ്ങളില്‍ മാനസീകമായി ഡൗണ്‍ ആകുന്നതിന് പുറമേ ഇന്‍സെക്യൂരിറ്റി ഫീല്‍ ചെയ്യുകയും നമ്മുടെ കഴിവുകളെ സ്വയം ചോദ്യം ചെയ്യാന്‍ തുടങ്ങുകയും ചെയ്യും. എളുപ്പം ചെയ്യാവുന്നതും ലഘുവായതുമായ യോഗ ടിപ്പിലൂടെ മനസിന്റെയും ശരീരത്തിന്റെയും എനര്‍ജി വീണ്ടെടുക്കാന്‍ കഴിയും. (പ്രാക്ടീസ് ചെയ്യുന്ന വിധം വിശദമായി മനസിലാക്കാന്‍ വീഡിയോ കാണുക) നാം നില്‍ക്കുന്നത് എവിടെയെന്നും എന്താണ് ലക്ഷ്യമെന്നും എങ്ങനെയാണ് ഉയരങ്ങളിലേക്ക് മുന്നേറേണ്ടതെന്നും…
സംരംഭക മേഖലയില്‍ കേരളത്തിന് മുന്നോട്ടുപോകണമെങ്കില്‍ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും മനസ് മാറണം. തൊഴിലവസരങ്ങള്‍ ഇല്ലാതാകുകയും മിതമായ കൂലി ലഭിക്കാതിരിക്കുകയും ചെയ്ത സമയത്ത് തുടങ്ങിയ സമരങ്ങള്‍ ഇപ്പോഴില്ല. ജിഎസ്ടിയുമായി ബന്ധപ്പെട്ട് വ്യാപാരികളുടെയും സംരംഭകരുടെയും ദുരിതം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അക്കൗണ്ടിംഗ് സോഫ്റ്റ് വെയര്‍ തയ്യാറാക്കും. ടി.എം തോമസ് ഐസക് സംസ്ഥാന ധനമന്ത്രി
മെട്രോയ്ക്ക് പുറമേ സമാന്തര വരുമാനം കണ്ടെത്താനുളള കെഎംആര്‍എല്ലിന്റെ പദ്ധതികള്‍ രാജ്യത്തെ മറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ടുകള്‍ക്കും മാതൃകയാകുകയാണ്. കാക്കനാട് സര്‍ക്കാര്‍ നല്‍കിയ 18 ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന മെട്രോ റിയല്‍ എസ്‌റ്റേറ്റ് പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുന്ന റവന്യൂമോഡല്‍ ആണ് കെഎംആര്‍എല്‍ മുന്നോട്ടുവെയ്ക്കുന്നത്. 1000-1200 സ്‌ക്വയര്‍ഫീറ്റ് വരുന്ന യൂറോപ്യന്‍ മോഡലിലുളള ഫ്‌ളാറ്റുകളാണ് ഇവിടെ നിര്‍മിക്കുന്നത്. മിഡില്‍ ക്ലാസിനും അഫോര്‍ഡബിള്‍ ആയ ഫ്‌ളാറ്റുകള്‍ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന കൊച്ചിയുടെ ആവശ്യം കണ്ടറിഞ്ഞ് കെഎംആര്‍എല്‍ തയ്യാറാക്കിയ പദ്ധതിയാണ്. നിലവില്‍ സാധ്യമായ ഏറ്റവും മികച്ച കണ്‍സ്ട്രക്ഷന്‍ കെഎംആര്‍എല്ലിന് സാധിക്കുമെന്ന് എംഡി ഏലിയാസ് ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി. ക്വാളിറ്റി കണ്‍സ്ട്രക്ഷനും ബില്‍ഡിംഗ് മെറ്റീരിയല്‍സും ഉറപ്പുനല്‍കാന്‍ കെഎംആര്‍എല്ലിന് കഴിയും. കെഎംആര്‍എല്ലിന്റെ ബ്രാന്‍ഡ് വാല്യൂ കൂടി ചേരുമ്പോള്‍ ഡിമാന്‍ഡ് ഉയരും. സ്ഥിരവരുമാനം ഉറപ്പിക്കാന്‍ ഇതിലൂടെ കഴിയുമെന്നും ടൈ കേരള മീറ്റില്‍ അദ്ദേഹം പറഞ്ഞു. ടിക്കറ്റില്‍ നിന്നുളള വരുമാനം കൊണ്ട് മാത്രം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് സമാന്തര വരുമാനം ലക്ഷ്യമിട്ടുളള പദ്ധതികള്‍ കെഎംആര്‍എല്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. മെട്രോയുടെ…
ആർട്ടിഫിഷൽ ഇൻറലിജൻസിൽ പ്രത്യേക വകുപ്പ് രൂപീകരിച്ച് ലോക രാജ്യങ്ങളെ അന്പരപ്പിക്കുകയാണ് യു എ ഇ.ടെക്നോളജിയുടെ മുന്നേറ്റം ഭരണതലത്തിൽ പ്രയോജനപ്പെടുത്തുകയും അതിന്റെ നേട്ടം ജനങ്ങളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ടാണ് യു എ ഇ യുടെ ഈ ചടുല നീക്കം. 27 വയസ്സുള്ള ഒമർ ബിൻ സുൽത്താൻ അൽ ഒലാമയാണ് ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ ചുമതലയുളള സഹമന്ത്രി. ടെക്നോളജിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് രാജ്യത്തെ സജ്ജമാക്കുന്നതിന്റെ ഭാഗമാണ് നീക്കമെന്ന് യു എ ഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ വ്യക്തമാക്കി. അഡ്വാൻസ്ഡ് ടെക്നോളജിയും എ ഐ ടൂൾസും ഉപയോഗിച്ച് എല്ലാ മേഖലയിലും മാറ്റം കൊണ്ടുവരാൻ ലക്ഷ്യമിട്ട് രൂപം നൽകിയ ആർട്ടിഫിഷൽ ഇൻറലിജൻസ് സ്ട്രാറ്റജിയുടെ തുടർച്ചയായിട്ടാണ് പുതിയ മാറ്റങ്ങൾ . ആർട്ടിഫിഷൽ ഇൻറലിജൻസിന് പുറമേ അഡ്വാൻസ്ഡ് സയൻസിലും പുതിയ മന്ത്രിയെ നിയോഗിച്ചിട്ടുണ്ട് . ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റിൽ ഉൾപ്പെടെ ആർട്ടിഫിഷൽ ഇൻറലിജൻസിന്റെ സേവനം വിനിയോഗിക്കാനാകുമെന്നാണ് യു എ ഇ യുടെ കണക്കുകൂട്ടൽ . യു…
ലോകമാകമാനം സ്റ്റാര്‍ട്ടപ്പുകള്‍ക്കും എന്‍ട്രപ്രണേഴ്സിനും ഫണ്ട് കണ്ടെത്താനുളള പ്രധാന മാര്‍ഗമാണ് ക്രൗഡ് ഫണ്ടിംഗ്. ഒരുപാട് ആളുകളില്‍ നിന്ന് പണം സ്വരൂപിച്ച് ബിസിനസ് മൂലധനമായി ലക്ഷങ്ങളും കോടികളും റെയ്സ് ചെയ്യുന്ന രീതി വളരെ പ്രചാരം നേടിയ ഫണ്ടിംഗ് രീതികളിലൊന്നാണ്. എന്നാല്‍ ഈ ഡിജിറ്റല്‍ കാലത്തിനും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നമ്മുടെ കേരളത്തില്‍ ക്രൗഡ് ഫണ്ടിംഗിന്റെ പുരാതന രൂപം നിലനിന്നിരുന്നു. ക്രൗഡ് ഫണ്ടിംഗിന്റെ അധികമാര്‍ക്കും അറിയാത്ത ഉത്തരമലബാര്‍ വേര്‍ഷനാണ് പണപ്പയറ്റ്. ലോകത്തെ ഏറ്റവും പഴക്കം ചെന്ന യുണീക്കായ ഒരു ഫണ്ട് റെയ്സിംഗ് പ്രൊസീജര്‍ ആണിത്. സംരംഭം തുടങ്ങാനും ബിസിനസ് വിപുലീകരിക്കാനും, വിവാഹത്തിനും ഒക്കെ വേണ്ടി വരുന്ന പണം ഇങ്ങനെ കണ്ടെത്താം. അതുകൊണ്ടു തന്നെ ഒരുപാട് പേര്‍ക്ക് ജീവിതമാര്‍ഗമൊരുക്കാന്‍ ഇത് സഹായിച്ചിട്ടുണ്ടെന്ന് ഇന്നും പണപ്പയറ്റ് സജീവമായ കോഴിക്കോട് വടകരയിലെ വാണിമേല്‍ പ്രദേശത്തുളള പഴമക്കാര്‍ പറയുന്നു.
റസ്‌ക്യു ഓപ്പറേഷന്‍ മുന്‍നിര്‍ത്തി ഒരു അണ്ടര്‍വാട്ടര്‍ഡ്രോണ്‍. തിരുവനന്തപുരം ട്രിനിറ്റി എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികളാണ് മനുഷ്യജീവന്‍ രക്ഷിക്കാനും ഓഷ്യന്‍ സ്റ്റഡീസിനുമായി അണ്ടര്‍വാട്ടര്‍ഡ്രോണിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചത്. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഡ്രോണിന്റെ കണ്‍ട്രോള്‍. കോവളത്തെ ഒഴുക്കില്‍പ്പെട്ട് 5 വിദ്യാര്‍ത്ഥികളുടെ ജീവന്‍ പൊലിഞ്ഞപ്പോള്‍ തോന്നിയ ആവശ്യകതയാണ് ഇവരെ ഈ ആശയത്തിലേക്ക് നയിച്ചത്. കാണാതായവരെ ക്യാമറക്കണ്ണിലൂടെ ലൈവ് ഫീഡായി തെരയാനും വെള്ളത്തിനടിയില്‍ കുരുങ്ങിക്കിടക്കുന്നവയെ റോബോട്ടിക്ക് ആം ഉപയോഗിച്ച് തിരികെ കൊണ്ടുവരാനും കഴിയുന്ന മള്‍ട്ടി പര്‍പ്പസ് ഡ്രോണിന്‍റെ പ്രോട്ടോ ടൈപ്പാണ് ഇവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ട്രിനിറ്റി മെക്കാനിക്കല്‍ ഡിപ്പാര്‍ട്‌മെന്റിലെ വിദ്യാര്‍ത്ഥികളാണ് ഒരു വര്‍ഷം കൊണ്ട് ഈ പ്രോട്ടോടൈപ്പ് വികസിപ്പിച്ചത്. ഓയില്‍ റിഗ്ഗുകളിലെ പൈപ്പ്‌ലൈനിലുണ്ടാകുന്ന വിള്ളലുകള്‍ കണ്ടെത്താനും വെള്ളത്തിന്റെ പ്യൂരിറ്റി തിട്ടപ്പെടുത്താനുമെല്ലാം ഈ ഡ്രോണ്‍ സഹായിക്കും An unfortunate mishap in which five students drowned near Kovalam beach proved to be a turning point to a team of students . Their thoughts…
ക്യാമ്പസുകളിലെ ഇന്നവേഷനുകളും സ്റ്റാര്‍ട്ടപ്പുകളും പ്രമോട്ട് ചെയ്യാനും വിദ്യാര്‍ത്ഥികളിലേക്ക് എന്‍ട്രപ്രണര്‍ സ്പിരിറ്റെത്തിക്കാനും ലക്ഷ്യമിട്ടാണ് കോഴിക്കോട്ട് സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ് -ഇന്റര്‍ഫെയ്സ് 2017 സംഘടിപ്പിച്ചത്. ടെക്നോളജിയോട് ഇന്ററാക്ട് ചെയ്യാനും അതുവഴി പുതിയ ഐഡിയകളുടെ പിറവിക്ക് വഴിയൊരുക്കാനുമുളള വേദിയായി നമ്മുടെ ക്യാംപസുകള്‍ മാറിക്കൊണ്ടിരിക്കുമ്പോള്‍ കോഴിക്കോട് എന്‍ഐടിയില്‍ തത്വ ടെക് ഫെസ്റ്റിന്റെ ഭാഗമായാണ് ഇന്റര്‍ഫേയ്‌സ് സംഘടിപ്പിച്ചത്. പുതിയ ഐഡിയകളുടെ പിച്ചിംഗും, സീഡിംഗും, പ്രോട്ടോടൈപ്പ് സ്‌ക്രീനിംഗും ഉള്‍പ്പെടെ ഫ്യൂച്ചര്‍ സ്റ്റാര്‍ട്ടപ്പ് എന്ന വിപുലമായ കണ്‍സെപ്റ്റിലാണ് ഇന്റര്‍ഫെയ്സ് ഒരുക്കിയത്.വിവിധ സബ്ജറ്റുകളില്‍ വിദഗ്ധരുടെ സെഷനുകളും വര്‍ക്ക്ഷോപ്പും പ്രൊജക്ട് എക്സിബിഷനും ഒപ്പം കേരളത്തിലടക്കം നടക്കുന്ന വിപ്ലവകരമായ ക്യാംപസ് ഇന്നവേഷനുകളും അടയാളപ്പെടുത്തുന്നതായിരുന്നു സമ്മിറ്റ്. (വീഡിയോ കാണുക) സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി ആശയവിനിമയം നടത്താനും പുതിയ പ്രൊജക്ടുകളെക്കുറിച്ച് മനസിലാക്കാനും ഇന്റര്‍ഫെയ്സിലെത്തിയവര്‍ക്ക് സാധിച്ചു. മലബാറില്‍ വൈബ്രന്റായ ഒരു സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ബില്‍ഡ് ചെയ്യാനുളള പരിശ്രമമാണ് ഇന്റര്‍ഫെയ്സിലൂടെ നടത്തുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി. മേക്കര്‍ വില്ലേജ് കൊച്ചി, എന്‍ഐടി കാലിക്കറ്റ് ടിബിഐ, ഐഇഇഇ, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ്…
ദുബായ് പോലീസ് സ്വന്തമാക്കാനിരിക്കുന്ന ഹോവര്‍ ബൈക്ക് നിസ്സാരക്കാരനല്ല. ഒരാള്‍ക്ക് പറക്കാവുന്ന ഇലക്ട്രിക് പവര്‍ ബൈക്ക്I അടിയന്തര ഘട്ടങ്ങളില്‍ റെസ്‌ക്യൂ ഓപ്പറേഷനുകള്‍ക്കും ട്രാഫിക് സംവിധാനങ്ങള്‍ നിരീക്ഷിക്കാനും ഉപയോഗിക്കാം. മണിക്കൂറില്‍ 62 മീറ്റര്‍ വേഗത്തില്‍ പറക്കും. ശരിയായ രീതിയില്‍ കൈകാര്യം ചെയ്താല്‍ 40 മിനിറ്റുകള്‍ വരെ തുടര്‍ച്ചയായി പറത്താം. അങ്ങനെ ഹോവര്‍ ബൈക്കിന്റെ പ്രത്യേകതകള്‍ നിരവധിയാണ്. തിരക്കേറിയ റോഡുകളില്‍ അപകടസമയത്ത് അടിയന്തര സഹായമെത്തിക്കാനും മറ്റുമായിട്ടാണ് ഹോവര്‍ബൈക്ക് ദുബായ് പൊലീസ് സ്വന്തമാക്കുന്നത്. ഗള്‍ഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി എക്‌സിബിഷനിലാണ് ബൈക്ക് ദുബായ് പൊലീസ് അവതരിപ്പിച്ചത്. റഷ്യന്‍ കമ്പനിയായ ഹോവര്‍സര്‍ഫ് നിര്‍മിച്ച സ്‌കോര്‍പിയോണ്‍ 3 ഹോവര്‍ബൈക്കാണ് ദുബായ് പൊലീസ് സ്വന്തമാക്കുന്നത്. ട്രാഫിക് പ്രശ്‌നങ്ങള്‍ മാനേജ് ചെയ്യുന്നതിലുള്‍പ്പെടെ ബൈക്കിന്റെ സേവനം പ്രയോജനപ്പെടുത്താമെന്നാണ് ദുബായ് പൊലീസിന്റെ വിലയിരുത്തല്‍. സുരക്ഷ മുന്‍നിര്‍ത്തി നിലവില്‍ ആറ് മീറ്റര്‍ വരെ ഉയരത്തില്‍ പറക്കാനാണ് ഹോവര്‍ ബൈക്കിന് അനുമതിയുളളത്. പ്രത്യേക പരിശീലനം നേടിയവരാണ് ബൈക്ക് പറത്തുക. അടുത്തിടെ റോബോട്ടിക് ടാക്‌സി സര്‍വ്വീസിലും ദുബായ് പരീക്ഷണം നടത്തിയിരുന്നു.…
വളര്‍ച്ചാനിരക്കില്‍ താല്‍ക്കാലികമായി നേരിയ മാന്ദ്യമുണ്ടെങ്കിലും ഇന്ത്യ ഗ്രോത്ത് ട്രാക്കില്‍ തന്നെയാണ്. മീഡിയം-ലോംഗ് ടേമില്‍ ഇന്ത്യയുടെ ഗ്രോത്ത് സോളിഡ് ആണ്. ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് അടുത്തിടെ കൊണ്ടുവന്ന ഘടനാപരമായ പൊളിച്ചെഴുത്തുകളുടെ കൂടി ഫലമാണത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ഉള്‍പ്പെടെയുളള മാറ്റങ്ങള്‍ ഈ സ്ട്രക്ചറല്‍ റീഫോംസിലൂടെ ഉണ്ടാകും. ക്രിസ്റ്റീന്‍ ലഗാര്‍ഡെ ഐഎംഎഫ് മേധാവി