Author: News Desk

The automatic features present in expensive premium cars are now affordable to ordinary people too, thanks to the innovative efforts of Vimal Kumar, a B-Tech graduate. With his unique device, the middle class car segment is all set to witness a revolutionary change. Vimal is one of the rare geniuses who secured the prism fund of the Central government for unique innovation. Now, this young engineer is taking up efforts to launch his product in the market. Now, High features present in premium cars can’t be seen in Medium-priced cars. Car companies use most of their R and D products…

Read More

ഓരോ ദിവസവും പുതിയ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ പിറവിയെടുക്കുന്ന കാലമാണിത്. ആശയങ്ങളുടെ സ്പാര്‍ക്കില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ ഒരുങ്ങുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുകയാണ് മിസ്റ്റിഫ്‌ളൈ ഫൗണ്ടര്‍ രാജീവ് കുമാര്‍. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ മേഖലയില്‍ ടെക്‌നോളജിയുടെ ഉപയോഗത്തിലൂടെ ഗ്ലോബല്‍ എയര്‍ഫെയര്‍ മാര്‍ക്കറ്റ്‌പ്ലെയ്‌സ് യാഥാര്‍ത്ഥ്യമാക്കിയ രാജീവ് കുമാറിന്റെ വാക്കുകള്‍ക്ക് അനുഭവങ്ങളുടെ കരുത്ത് കൂടിയുണ്ട്… ഐഡിയ എക്‌സിസ്റ്റ് ചെയ്യുന്നതാണോ? മനസില്‍ തോന്നിയ ആശയം നിലനില്‍ക്കുന്നതാണോയെന്ന് ചിന്തിക്കുക. അതിന് തുല്യമായ പ്രൊഡക്ടുകള്‍ മാര്‍ക്കറ്റിലുണ്ടോയെന്നും സമാനമായ ആശയങ്ങള്‍ നേരത്തെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുക. ഇക്കാര്യത്തില്‍ ഒരു ഫീസിലിബിലിറ്റി സ്റ്റഡി തന്നെ നടത്താവുന്നതാണ്. പ്രധാനമായും നമ്മളുടെ പ്രൊഡക്ട് മാര്‍ക്കറ്റില്‍ ആവശ്യമുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്. തിരിച്ചടികള്‍ തിരിച്ചറിയുക ഒരു പ്രൊഡക്ട് മാര്‍ക്കറ്റിലിറക്കുന്ന ഘട്ടത്തിലാണ് അതിന്റെ നിലനില്‍പിനെക്കുറിച്ച് വ്യക്തമായി അറിയാന്‍ കഴിയുക. ഒരു പക്ഷെ പ്രതീക്ഷിച്ചതുപോലെ പ്രൊഡക്ട് മാര്‍ക്കറ്റില്‍ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞെന്ന വരില്ല. ആ തിരിച്ചടികള്‍ തിരിച്ചറിഞ്ഞ് അതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ആവശ്യമായ മാറ്റം വരുത്തി റീമോഡല്‍ ചെയ്യാന്‍ തയ്യാറാകണം. തുടക്കത്തിലെ പരാജയത്തില്‍…

Read More

ലോകം മുഴുവന്‍ മാറ്റത്തിന്റെ പാതയില്‍ സഞ്ചരിക്കുമ്പോള്‍ കേരളത്തിന് എങ്ങനെ മാറിനില്‍ക്കാനാകും? നമ്മുടെ ക്യാംപസുകളിലും സംരംഭകത്വത്തിന്റെ വസന്തകാലം വരികയാണ്. വിദ്യാര്‍ത്ഥികളുടെ സംരംഭക ആശയങ്ങള്‍ക്ക് ദിശാബോധം നല്‍കി അവരെ സംരംഭക വഴിയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ കെഎസ്‌ഐഡിസിക്കും കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമൊപ്പം ചാനല്‍അയാം കൈകോര്‍ക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ക്യാംപസുകളില്‍ ഓപ്പണ്‍ ഫ്യുവലുമായി ചേര്‍ന്ന് നടത്തുന്ന ‘ഔട്ട് ഓഫ് സിലബസ്’ ബൂട്ട് ക്യാമ്പുകള്‍ വിദ്യാര്‍ത്ഥികളുടെ സംരംഭക മികവ് കണ്ടെത്തുന്നതിലുപരി ഒരു പുതിയ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരത്തിന് കൂടിയാണ് തുടക്കം കുറിക്കുന്നത്. ഇന്നവേഷന്‍ ത്രൂ മീഡിയ എന്ന ആശയം ഉയര്‍ത്തിപ്പിടിക്കുന്ന ചാനല്‍അയാം, കണ്‍സ്ട്രക്റ്റീവ് ജേര്‍ണലിസത്തിന്‍റെ ഭാഗമായാണ് ഇത്തരമൊരു പരിപാടിയുമായി ക്യാംപസുകളിലേക്ക് ഇറങ്ങുന്നതെന്ന് ചാനലിന്‍റെ ഫൗണ്ടറും സിഇഒയുമായ നിഷ കൃഷ്ണന്‍ പറഞ്ഞു. സമൂഹത്തിലെ ഏറ്റവും വൈബ്രന്‍റായ വിദ്യാര്‍ത്ഥിസമൂഹത്തില്‍ എന്‍ട്രപ്രണറാകാന്‍ ആഗ്രഹിക്കുന്നവരോട് സംവദിക്കാനാണ് ബൂട്ട് ക്യാംപുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അവര്‍ പറഞ്ഞു കേരളത്തിലെ എന്‍ജിനീയറിങ്, പോളിടെക്‌നിക് ക്യാംപസുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 23 കോളജുകളിലാണ് ആദ്യഘട്ടത്തില്‍ ബൂട്ട് ക്യാമ്പ് നടത്തുക. പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഒരു മാസം നീളുന്ന ക്യാമ്പുകളില്‍…

Read More

ആഴക്കടലിലേക്ക് ആഴ്ന്നിറങ്ങി കപ്പലിന്റെ ഹള്‍ ഇന്‍സ്‌പെക്ഷനും, ഡാമുകള്‍ക്കുള്ളിലെ സ്ട്രക്ചറല്‍ മോണിറ്ററിംഗിനും ഐ റോവ് എന്ന റോബോട്ട് കൊച്ചിയിലെ ഇലക്ട്രോണിക് ലാബായ മേക്കര്‍ വില്ലേജില്‍ ഒരുങ്ങുന്നു. അണ്ടര്‍വാട്ടര്‍ ഡൈവേഴ്സ് ജീവിതം പണയം വെച്ച് ഹൈ വാട്ടര്‍ പ്രഷര്‍ ഏരിയകളില്‍ നടത്തുന്ന ജോലികളാണ് ഈ അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍ കൂടുതല്‍ ആക്യുറസിയോടെ ഏറ്റെടുക്കുന്നത്.(വീഡിയോ കാണുക) പ്രൊപ്പല്ലറോടുകൂടി ആഴങ്ങളിലേക്ക് പോകാന്‍ സഹായിക്കുന്ന യൂണിറ്റ്, ക്യാമറ, ഡാറ്റാ അനലൈസര്‍ ഇത്രയുമാണ് ഐ റോവ് പ്രോട്ടോടൈപ്പിന്റെ ഘടകങ്ങള്‍. ഓഷ്യന്‍ എഞ്ചിനീയറിംഗില്‍ മാസ്റ്റേഴ്സ് കഴിഞ്ഞ കണ്ണപ്പയും കംപ്യൂട്ടര്‍ ടെക്നോളജിയില്‍ ബിരുദാനന്തരബിരുദമുള്ള ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ജോണ്‍സുമാണ് ഐറോവ് എന്ന അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍ യാഥാര്‍ത്ഥ്യമാക്കിയത്. ടെസ്റ്റുകളും സട്ടിഫിക്കേഷനുകളും കഴിഞ്ഞാല്‍ ഐ റോവ് കൊമേഴ്ഷ്യല്‍ പ്രൊഡക്ഷന് തയ്യാറാകും. വെള്ളത്തിനടിയില്‍ ഈ ഡ്രോണ്‍ 50 മീറ്റര്‍ താഴ്ചയിലേക്ക് വരെ ആഴ്ന്നിറങ്ങി തത്സമയ സ്റ്റാറ്റസ് നല്‍കുന്നു. മാത്രമല്ല, ക്യാമറയില്‍ പതിയുന്ന വിഷ്വല്‍സിനെ ഡാറ്റ അനലൈസിംഗിന് വിധേയമാക്കി വിശദമായ റിപ്പോര്‍ട്ട് നല്‍കും. മാനുവല്‍ ഇന്‍സ്‌പെക്ഷനെക്കാള്‍ പ്രൊഫഷണലിസവും ഇന്‍ഫര്‍മേഷനും…

Read More

കേരളത്തില്‍ ടെക്‌നോളജിയുടെ സാദ്ധ്യത പല മേഖലകളിലും നന്നായി ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും കാര്‍ഷികമേഖലയില്‍ വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ല. ഒരു ജനകീയമായ ഏറ്റെടുക്കല്‍ ഇക്കാര്യത്തില്‍ ഇനിയും ഉണ്ടായിട്ടില്ല. എന്നാല്‍ ഇവിടെ ഏറ്റവുമധികം സ്റ്റാര്‍ട്ടപ്പുകള്‍ വരേണ്ടത് കാര്‍ഷികമേഖലയിലും ഫുഡ് പ്രൊസസിംഗിലുമാണെന്ന് വ്യവസായിയും സ്റ്റെര്‍ലിങ് ഫാം റിസര്‍ച്ച് ആന്‍ഡ് സര്‍വ്വീസസ് എംഡിയുമായ ശിവദാസ് ബി മേനോന്‍ പറയുന്നു. നമ്മുടെ കുട്ടികള്‍ ആരോഗ്യമുളളവരായിരിക്കാന്‍ ഇത് അനിവാര്യമാണെന്നാണ് ശിവദാസ് ബി മേനോന്റെ വിലയിരുത്തല്‍. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നതോടെ നമ്മുടെ ലൈഫ് സ്റ്റൈല്‍ തന്നെ മാറും. നിലവില്‍ നമ്മള്‍ കഴിക്കുന്നത് അന്യസംസ്ഥാനങ്ങളില്‍ നിന്നുവരുന്ന വിഷമയമായ പച്ചക്കറികളാണ്. ഇവിടെ തന്നെ വിഷമുക്തമായ പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കാന്‍ നാം ശ്രമിക്കുന്നില്ല. ഭൂമി ലഭ്യമല്ലെന്നും ഭൂമി ലഭിക്കാന്‍ പണച്ചെലവാണെന്നും ഒക്കെയാണ് ന്യായങ്ങള്‍. പക്ഷെ ടെക്‌നോളജി പ്രയോജനപ്പെടുത്തിയാല്‍ ചെറിയ പ്രദേശത്ത് നമുക്ക് ആവശ്യമുളള പച്ചക്കറികള്‍ നിര്‍മിക്കാന്‍ കഴിയുമെന്ന് ശിവദാസ് ബി മേനോന്‍ ചൂണ്ടിക്കാട്ടി. ടെറസില്‍ പച്ചക്കറി കൃഷി ചെയ്താല്‍ ചൂട് കുറയ്ക്കാനും അതുവഴി വൈദ്യുതി ഉപഭോഗം കുറയ്ക്കാനുമാകും. ബിസിനസ്…

Read More

വ്യത്യസ്തമായ ആംപിയന്‍സില്‍ മനസ് നിറഞ്ഞ് ഭക്ഷണം കഴിക്കാന്‍ ഒരിടം. കൊച്ചി കാക്കനാട് സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡിലുളള മസ്‌ടേക്ക് മള്‍ട്ടി ക്യൂസിന്‍ റെസ്‌റ്റോറന്റിലെത്തുന്നവരെ ആകര്‍ഷിക്കുന്നത് ഇവിടുത്തെ ആംപിയന്‍സ് ആണ്. അടുക്കളിയിലെ രുചിയൂറുന്ന വിഭവങ്ങളെക്കാള്‍ ആരും കൊതിക്കുന്ന മൂഡ്. കടുത്ത കോംപെറ്റീഷന്‍ ഉളള റെസ്റ്റോറന്റ് ബിസിനസില്‍ മസ്‌ടേക്കിനെ വ്യത്യസ്തമാക്കുന്നതും ഈ ആംപിയന്‍സ് ആണ്. റെസ്റ്റോറന്റ് ബിസിനസ് പാഷനായി കൊണ്ടുനടക്കുന്ന ബിനോജ് നായര്‍ എന്ന യുവ എന്‍ട്രപ്രണര്‍ ആണ് മസ്‌ടേക്കിന്റെ പ്രധാന പാര്‍ട്ണര്‍. ചെന്നൈയില്‍ ഒരു ഐടി പാര്‍ക്കില്‍ തുടങ്ങിയ സെല്‍ഫ് സര്‍വ്വീസ് കൗണ്ടറില്‍ നിന്നാണ് മസ്‌ടേക്കിലേക്ക് ബിനോജ് എത്തി നില്‍ക്കുന്നത്. അടുക്കളയിലെ കാര്യങ്ങള്‍ കൂടുതല്‍ മനസിലാക്കിയപ്പോള്‍ റെസ്‌റ്റോറന്റ് നടത്തിപ്പിലെ ചാലഞ്ചുകള്‍ കൂടി അറിയണമെന്ന് ആഗ്രഹം തോന്നിയെന്നാണ് മസ്‌ടേക്കിലേക്കുളള വഴി ചോദിച്ചപ്പോള്‍ ബിനോജിന്റെ മറുപടി. മസ്‌ടേക്കില്‍ വരുന്നവര്‍ വൃത്തിയെക്കുറിച്ചും പാചകത്തെക്കുറിച്ചും പരാതികള്‍ പറയാറില്ല. കാരണം അടുക്കളയില്‍ നടക്കുന്നത് എല്ലാവര്‍ക്കും കാണാം. സീ ത്രൂ കിച്ചണ്‍ സംവിധാനം കസ്റ്റമേഴ്‌സിന്റെ വിശ്വാസം ഒന്നുകൂടി ഉറപ്പിക്കുന്നു. ഓരോ ദിവസവും വ്യത്യസ്ത…

Read More

ടെക്‌നോളജിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് ഇനി തൊഴിലിനും പുതിയ സംരംഭങ്ങള്‍ തുടങ്ങാനും കൂടുതല്‍ സാദ്ധ്യതയുളള അഞ്ച് മേഖലകള്‍. ഫിന്‍ടെക് മുതല്‍ വെര്‍ച്വല്‍ ലേണിങ്ങില്‍ വരെ അനന്തമായ സാദ്ധ്യതകളാണ് ഓരോ ദിവസവും ഉണ്ടാകുന്നതെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറയുന്നു. കാലത്തിനൊത്ത മാറ്റം കേരളത്തിലും സംഭവിക്കേണ്ടത് അനിവാര്യമാണ്. ഇന്ത്യ പോലൊരു രാജ്യത്ത് ഒരിക്കലും വിപണിയെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല. എങ്ങനെ വിപണിയില്‍ എത്തിപ്പെടുമെന്ന കാര്യം മാത്രം ആലോചിച്ചാല്‍ മതിയെന്ന് ഡോ. സജി ഗോപിനാഥ് പറയുന്നു. (വീഡിയോ കാണുക) 1 ഫിന്‍ടെക് 90കളില്‍ ഇന്റര്‍നെറ്റ് വരുമ്പോള്‍ അതുപയോഗിച്ച് ഇത്രയും ബിസിനസ് ചെയ്യാന്‍ കഴിയുമെന്ന് ആരും കരുതിയിരുന്നില്ല. സമാനമായ മാറ്റമാണ് ഫിന്‍ടെക്കിലൂടെ സാദ്ധ്യമാകുക. വരും കാലത്ത് പ്രധാന മാറ്റം സംഭവിക്കുന്ന മേഖലയില്‍ ഒന്നാണിത്. ബ്ലോക്ക് ചെയിനും ബിറ്റ് കോയിനും ഉള്‍പ്പെടെയുളളവ ടെക്‌നോളജിയിലൂടെ സാദ്ധ്യമാകുന്ന മാറ്റങ്ങളാണ്. 2 ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് റോബോട്ടുകള്‍ കൂടുതല്‍ എത്തുന്നതോടെ മനുഷ്യരുടെ ജോലിക്ക് ഭീഷണിയാകുമെന്ന പേടിയാണ് പലര്‍ക്കും. എന്നാല്‍…

Read More

ഒരു എന്‍ആര്‍ഐയ്ക്ക് നാട്ടില്‍ കൃഷിഭൂമി വാങ്ങാന്‍ കഴിയുമോ?. നിലവിലെ നിയമമനുസരിച്ച് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ഒരു വിദേശ മലയാളിക്ക് കൃഷിഭൂമിയോ പ്ലാന്റേഷനോ ഫാം ഹൗസോ വാങ്ങാന്‍ കഴിയില്ല. എന്നാല്‍ പാരമ്പര്യമായി കിട്ടുന്ന സ്വത്തുക്കള്‍ക്ക് ഇത് ബാധകമല്ല. ഭൂമി വില്‍ക്കാനും ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. കോര്‍പ്പറേറ്റ് ലീഗല്‍ കംപ്ലെയ്ന്‍സിലും ഫോറിന്‍ എക്സ്ചേഞ്ചിലും 10 വര്‍ഷത്തോളം പരിചയസമ്പന്നനായ ഗോകുല്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നു. (വീഡിയോ കാണുക) അഗ്രികള്‍ച്ചര്‍ ലാന്‍ഡ്, പ്ലാന്റേഷന്‍ പ്രോപ്പര്‍ട്ടി, ഫാം ഹൗസ് തുടങ്ങിയവ വാങ്ങുന്നതിനാണ് നിയന്ത്രണങ്ങള്‍ നിലവിലുളളത്. മറ്റ് രീതിയില്‍ ഭൂമി വാങ്ങുന്നതിന് നിയമപരമായി തടസമില്ല. 1999 ലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിലും അതിനോട് അനുബന്ധിച്ചുളള റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സിലുമാണ് ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ വിശദീകരിക്കുന്നത്. ഭൂമി ഏറ്റെടുക്കാനോ ദാനമായി കൈവശം വെയ്ക്കാനോ അനുമതി ആവശ്യമാണ്. വാങ്ങിയ ഭൂമി വില്‍ക്കണമെങ്കിലും നിരവധി നടപടിക്രമങ്ങള്‍ പാലിക്കണം. ഒരു ഇന്ത്യന്‍ പൗരന് മാത്രമേ ഭൂമി വില്‍ക്കാന്‍ കഴിയൂ. ആ…

Read More

പണം വാരുന്ന ട്രെന്‍ഡി ബിസിനസ് ട്രെന്‍ഡി ബിസിനസുകള്‍ എന്നും പണം കൊയ്യുന്ന മേഖലയാണ്. വിവാഹ വസ്ത്രങ്ങളും കുട്ടിക്കുപ്പായവും സ്‌പോര്‍ട്‌സ് വസ്ത്രവും മുതല്‍ ക്യാരി ബാഗുകള്‍ വരെ ട്രെന്‍ഡി ബിസിനസുകളാക്കി പണം വാരാം. വലിയ മുതല്‍ മുടക്കില്ലാതെ ചെയ്യാവുന്ന ബിസിനസ് കൂടിയാണിത്. വ്യത്യസ്തമായ സെഗ്‌മെന്റുകള്‍ അഭിരുചിക്ക് അനുസരിച്ച് തെരഞ്ഞെടുക്കാം. ട്രെന്‍ഡുകള്‍ക്ക് അനുസരിച്ച് മാര്‍ക്കറ്റില്‍ ഈസിയായി വില്‍ക്കാവുന്ന പ്രൊഡക്ടുകള്‍ വേണം തെരഞ്ഞെടുക്കാന്‍. വസ്ത്ര വിപണി ട്രെന്‍ഡി ബിസിനസില്‍ കൂടുതല്‍ സാദ്ധ്യതയുളള മേഖലയാണ് വസ്ത്രവിപണി. മാറുന്ന ട്രെന്‍ഡിന് അനുസരിച്ച് വിവാഹവസ്ത്രങ്ങള്‍ തുന്നിക്കൊടുക്കുന്നവര്‍ക്ക് ഇന്ന് വലിയ ഡിമാന്‍ഡാണ്. പുതിയ ട്രെന്‍ഡുകള്‍ പഠിക്കാന്‍ താല്‍പര്യം കാണിച്ചാല്‍ ഈ മേഖലയില്‍ തന്നെ ബിസിനസ് വിപുലപ്പെടുത്താം. കുട്ടിക്കുപ്പായം കുട്ടികള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ മിക്കവയും ട്രെന്‍ഡിയാണ്. തുണി വാങ്ങി വീട്ടിലിരുന്ന് തന്നെ കുപ്പായങ്ങള്‍ തയ്ച്ച് വില്‍ക്കാം. വീട്ടിലിരുന്നാണെങ്കില്‍ പോലും മാസം നല്ലൊരു തുക സമ്പാദിക്കാവുന്ന ബിസിനസ് ആണിത്. ട്രെന്‍ഡിയായ സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍ സ്‌പോര്‍ട്‌സ് വിയറുകള്‍ ഇന്ന് ട്രെന്‍ഡി വസ്ത്രങ്ങള്‍ കൂടിയാണ്. കുട്ടികള്‍ മുതല്‍…

Read More

2002 ല്‍ കൊച്ചിയിലെ ഒരു വീടിന്റെ ലിവിങ് റൂമില്‍ ചെറിയ രീതിയില്‍ ആരംഭിച്ച മന്ത്ര എന്ന ബോട്ടിക്യൂ ഇന്ന് ഫാഷന്‍ ലോകത്ത് പരിചിതമായ മന്ത്രമായിമാറിക്കഴിഞ്ഞു. ഒപ്പം അതിന്റെ ഉടമ ശാലിനി ജെയിംസ് എന്ന ഫാഷന്‍ ഡിസൈനറും. ചെന്നൈ നിഫ്റ്റില്‍ നിന്ന് ഫാഷന്‍ ടെക്‌നോളജിയും കല്‍ക്കത്ത ഐഐഎമ്മില്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റും പഠിച്ചിറങ്ങിയ ശാലിനി എറണാകുളത്ത് മന്ത്ര തുടങ്ങിയത് കേവലം വുമണ്‍ എന്‍ട്രപ്രണര്‍ എന്ന പേരെടുക്കാനായിരുന്നില്ല. മറിച്ച് ഡിസൈനിങ് രംഗത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താനായിരുന്നു. ഡ്രസ് സിസൈനിങ്ങില്‍ സ്വന്തമായ ബ്രാന്‍ഡിന് ഉടമയായ ശാലിനി ജെയിംസ് അതിസൂഷ്മമായ ചുവടുവെയ്പിലൂടെ ദേശീയ തലത്തില്‍ പോലും ഇന്ന് ശ്രദ്ധ നേടിക്കഴിഞ്ഞു. മന്ത്രയിലെത്തുന്ന കസ്റ്റമേഴ്‌സില്‍ അധികം പേര്‍ക്കും എന്താണ് വേണ്ടതെന്ന് നിശ്ചയമുളളവരാണ്. അവരുടെ ആശയങ്ങള്‍ റിയാലിറ്റിയിലേക്ക് മാറ്റുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന ശാലിനി പറയുന്നു. ആ പ്രൊസസിലാണ് തന്റെ ക്രിയേറ്റീവ് വോയ്‌സ് ഉപയോഗിക്കുന്നത്. ടെക്‌സ്‌റ്റൈല്‍ പ്രൊഡക്ട് ആയതുകൊണ്ടു തന്നെ ഓഫ്‌ലൈന്‍ മാര്‍ക്കറ്റിങ്ങിനാണ് പ്രാധാന്യം നല്‍കുന്നത്. ഫിറ്റ് ആന്‍ഡ് കംഫര്‍ട്ട്…

Read More