Author: News Desk
പാചകവാതക വില കുറച്ചതിനു പിന്നാലെ ഇന്ധന വില കുറയ്ക്കാനും കേന്ദ്രസർക്കാർ ഒരുങ്ങുകയാണോ? ദീപാവലിയോട് അനുബന്ധിച്ച് പെട്രോൾ, ഡീസൽ വില ലീറ്ററിന് മൂന്നു മുതൽ അഞ്ച് രൂപ വരെ കുറച്ചേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ജെഎം ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനൽ സെക്യൂരിറ്റീസ് തയാറാക്കിയ റിപ്പോർട്ടിലാണ് ഈ സൂചനയുള്ളത്. നവംബർ – ഡിസംബർ മാസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതാണ് ഇന്ധന വില കുറയ്ക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്. ഇന്ധനവിലയിലുള്ള എക്സൈസ് തീരുവ അല്ലെങ്കിൽ വാറ്റിൽ കുറവ് വരുത്തുകയായിരിക്കും ചെയ്യുക. നിലവിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനാൽ എണ്ണക്കമ്പനികൾ വില കുറയ്ക്കാൻ സാധ്യത കുറവാണ്. എന്നാൽ ക്രൂഡ് വില കുറഞ്ഞിരുന്ന സമയത്തും ഇന്ധനവില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയാറായിരുന്നില്ല. എന്നിട്ടും റഷ്യ ഇന്ത്യക്ക് ഡിസ്‌കൗണ്ട് റേറ്റിൽ തന്നെയാണ് ഇപ്പോഴും എണ്ണ നൽകുന്നത്. അതുകൊണ്ടു തന്നെ വില കുറയ്ക്കാൻ എണ്ണക്കമ്പനികളോടു കേന്ദ്രസർക്കാർ ആവശ്യപ്പെടാനും സാധ്യതയുണ്ട്. ആഗോള വിപണിയിൽ എണ്ണയുടെ ഭാവി വിലകൾ പ്രതീക്ഷക്കപ്പുറമാണ് ഉയർന്നത്…
ഇന്ത്യൻ സ്നാക്ക്സ് – ലഘുഭക്ഷണ വിപണി ഒരു തുറന്ന യുദ്ധത്തിന് തയാറെടുക്കുകയാണ്. ഇതാണ് പോക്കെങ്കിൽ പെപ്‌സിയുമായും റിലയൻസ് റീട്ടെയിലുമായും ഇന്ത്യൻ സ്നാക്ക്സ് കമ്പനിയായ ഹൽദിറാം നേരിട്ട് മത്സരിക്കും. അങ്ങനെ വന്നാൽ TATA യുടെ പരസ്യം ഇങ്ങനെയായിരിക്കും.”ടാറ്റ ടീയുടെ കലർപ്പില്ലാത്ത കടുപ്പവും, മറക്കാനാകാത്ത രുചിയും ആസ്വദിക്കൂ ഹൽദിറാം സ്നാക്സിനോടൊപ്പം” പ്രശസ്ത ഇന്ത്യൻ ലഘുഭക്ഷണ നിർമ്മാതാക്കളായ ഹൽദിറാമിന്റെ 51% ഓഹരികൾ വാങ്ങാൻ ടാറ്റ ഗ്രൂപ്പിന്റെ ഉപഭോക്തൃ യൂണിറ്റ് ചർച്ചകൾ നടത്തിവരുന്നു, എന്നാൽ അതിലും മേലെ ഹൽദിറാമിന്റെ കണ്ണ് തങ്ങളുടെ മൂല്യനിർണ്ണയം 10 ബില്യൺ ഡോളറിലേക്ക് ഉയർത്തുക എന്നതാണ്. പോപ്പ് സ്റ്റോറുകളിൽ ഉടനീളം 10 രൂപയ്ക്ക് വിൽക്കുന്ന ക്രിസ്പി “ഭുജിയ” ലഘുഭക്ഷണത്തിന് പേരുകേട്ട ഇന്ത്യയിലെ ദേശി ഹൽദിറാം PLAN B യും വർക്ഔട്ട് ചെയ്യുന്നുണ്ട്. ബെയിൻ ക്യാപിറ്റൽ ഉൾപ്പെടെയുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളുമായും 10% ഓഹരി വിൽക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നാണ് വിപണിയിൽ നിന്നുള്ള റിപ്പോർട്ട്. യുകെ ടീ കമ്പനിയായ ടെറ്റ്‌ലിയുടെ ഉടമസ്ഥതയിലുള്ളതും ഇന്ത്യയിൽ സ്റ്റാർബക്‌സുമായി പങ്കാളിത്തമുള്ളതുമായ ടാറ്റ…
അതിർത്തി കടന്നുള്ള പേയ്‌മെന്റുകൾക്ക് തൽക്ഷണ സെറ്റിൽമെന്റ് സംവിധാനമൊരുക്കാൻ റിസർവ് ബാങ്ക്. നിലവിൽ അതിർത്തി കടന്നുള്ള പണമിടപാടുകളുടെ (ക്രോസ്-ബോർഡർ പേയ്‌മെന്റ്) ചെലവ് കൂടുതലും വേഗത കുറവെന്നുമുള്ള പ്രശ്നം തുടരുന്നതായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. നിലവിലുള്ള ക്രോസ്-ബോർഡർ പേയ്‌മെന്റുകളുടെ പ്രധാന വെല്ലുവിളികൾ ഉയർന്ന ചിലവ്, കുറഞ്ഞ വേഗത, പരിമിതമായ ആക്‌സസ്, അപര്യാപ്തമായ സുതാര്യത എന്നിവയാണ്. ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സി.ബി.ഡി.സി) തത്ക്ഷണ സെറ്റിൽമെന്റ് സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുമ്പായി ഇത് സാമ്പത്തിക വളർച്ച, അന്താരാഷ്ട്ര വ്യാപാരം, സാമ്പത്തിക അടിത്തറ എന്നിവയെ പിന്തുണയ്ക്കുമെന്നും ആർ.ബി.ഐയും ബാങ്ക് ഒഫ് ഇന്റർനാഷണൽ സെറ്റിൽമെന്റ്സും (ബി.ഐ.എസ്) സംഘടിപ്പിച്ച ജി 20 ടെക് സ്‌പ്രിന്റ് ഫിനാലെയിലെ മുഖ്യ പ്രഭാഷണത്തിൽ ഗവർണർ പറഞ്ഞു. വേഗതയേറിയതും വിലകുറഞ്ഞതും കൂടുതൽ സുതാര്യവുമായ ക്രോസ്-ബോർഡർ പേയ്‌മെന്റ് സേവനങ്ങൾ ലോകമെമ്പാടുമുള്ള ആളുകൾക്കും സമ്പദ്‌വ്യവസ്ഥയ്ക്കും വ്യാപകമായ നേട്ടമുണ്ടാക്കും. റീട്ടെയിൽ, മൊത്തവ്യാപാര വിഭാഗങ്ങൾക്കായി ആർ.ബി.ഐ…
കേരളത്തിലെ മുഴുവന്‍ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് പരിധിയില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവ് നടത്താനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ് . ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നതടക്കം സംരംഭക സ്ഥാപനങ്ങളുടെ ലൈസന്‍സ് പരിശോധിക്കുകയാണ് ലക്‌ഷ്യം. സെപ്റ്റംബര്‍ 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഭക്ഷ്യ സുരക്ഷാ ലൈസന്‍സിനായി സംരംഭകർ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വളരെ വേഗത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സംരംഭകർക്ക് വേണം ലൈസൻസ് ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006, വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും ഭക്ഷ്യസുരക്ഷ ലൈസന്‍സ് എടുക്കേണ്ടതാണ്. സ്വന്തമായി ഭക്ഷണം നിര്‍മ്മിച്ച് വില്‍പന നടത്തുന്നവര്‍, പെറ്റി റീടെയ്‌ലര്‍, തെരുവ് കച്ചവടക്കാര്‍, ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്നവര്‍, താല്കാലിക കച്ചവടക്കാര്‍ എന്നിവര്‍ക്ക് മാത്രമാണ് മലൈസൻസ് ഒഴിവാക്കി രജിസ്‌ട്രേഷന്‍ അനുമതിയോടെ പ്രവര്‍ത്തിക്കാവുന്നത്. ജീവനക്കാരെ ഉള്‍പ്പെടുത്തി തട്ടുകട…
ഇന്ത്യയുടെ പേയ്‌മെന്റ് അഭിമാനമായ UPI യിലൂടെ പ്രതിമാസം 100 ബില്യൺ ഇടപാടുകൾ കൈവരിക്കുകയെന്ന ലക്ഷ്യത്തിലാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI). ഇത് മുൻനിർത്തി യുപിഐയിലെ ക്രെഡിറ്റ് ലൈൻ, സംഭാഷണ പേയ്‌മെന്റ് മോഡ് ‘ഹലോ യുപിഐ’, ബിൽപേ കണക്റ്റ്, യുപിഐ ടാപ്പ് & പേ, യുപിഐ ലൈറ്റ് എക്സ് എന്നിവ പുറത്തിറക്കി പേയ്‌മെന്റ് ഭീമനായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫെയ്‌സ്. ഓഗസ്റ്റിൽ ഒരു മാസത്തിനുള്ളിൽ 10 ബില്യൺ ഇടപാടുകൾ പ്രോസസ്സ് ചെയ്യുന്ന നാഴികക്കല്ല് യുപിഐ കൈവരിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ നീക്കം. ഈ പുതിയ ഫീച്ചറുകളുടെ പിൻബലത്തിൽ NPCI തങ്ങളുടെ ടാർജറ്റ് പ്രതിമാസം 30 ബില്യൺ ഇടപാടുകളിൽ നിന്ന് 100 ബില്യണായി പരിഷ്കരിച്ചു. സെപ്റ്റംബർ 6 ന് മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഗവർണർ ശക്തികാന്ത ദാസ്, ഇൻഫോസിസിന്റെ സഹസ്ഥാപകനും നോൺ എക്സിക്യൂട്ടീവ് ചെയർമാനുമായ നന്ദൻ നിലേകനി എന്നിവരുടെ സാന്നിധ്യത്തിലാണ് ഓഫറുകൾ ലോഞ്ച്…
യുണൈറ്റഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) ഇതാ അവതരിപ്പിക്കുന്നു ഒരു വൈറ്റ് ലേബൽ എടിഎം – UPI-ATM. UPI ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് പണം കൈമാറുക മാത്രമല്ല , ഇനി മുതൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് QR കോഡ് സ്കാൻ ചെയ്തു പണം പിൻവലിക്കാൻ ഈ UPI-ATM വഴി സാധിക്കും കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള നിലവിലെ അതേ സൗകര്യം ഇത് നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. യുപിഐ-എടിഎം ഉപയോഗിക്കാൻ ലളിതവും സുരക്ഷിതവും ആയാസരഹിതവുമാണ്. ജപ്പാൻ ആസ്ഥാനമായുള്ള ഹിറ്റാച്ചിയുടെ അനുബന്ധ സ്ഥാപനമായ ഹിറ്റാച്ചി പേയ്‌മെന്റ് സർവീസസ്, നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) ബാങ്കിംഗ് ഇതര സ്ഥാപനങ്ങൾ നടത്തുന്ന വൈറ്റ് ലേബൽ എടിഎം (ഡബ്ല്യുഎൽഎ) ആയി യുപിഐ-എടിഎം അവതരിപ്പിച്ചു. ഹിറ്റാച്ചി മണി സ്‌പോട്ട് യുപിഐ എടിഎം എന്ന പേരിൽ അറിയപ്പെടുന്ന ഇത് ഡെബിറ്റോ ക്രെഡിറ്റ് കാർഡോ ഉപയോഗിക്കാതെ പണം പിൻവലിക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്നു. 2023 സെപ്റ്റംബർ 5-ന് മുംബൈയിൽ നടന്ന ഗ്ലോബൽ…
“തൊഴിലാളികളുടെ സമ്പാദ്യം വർദ്ധിപ്പിക്കുക … അവർ സുരക്ഷിതമായി നിക്ഷേപം നടത്തുന്നുവെന്ന് ഉറപ്പാക്കുക” ഈ ലക്ഷ്യം നിറവേറ്റാൻ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയും ആയ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചത് ജീവനക്കാർക്കായി പുതിയ എൻഡ്-ഓഫ്-സർവീസ് ആനുകൂല്യ സംവിധാനം. സ്വകാര്യമേഖലയിലെയും ഫ്രീ സോണുകളിലെയും ജീവനക്കാർക്ക് അവരുടെ സേവനകാലാവസാന ആനുകൂല്യങ്ങൾ നിക്ഷേപിക്കുന്നതിന് യുഎഇ കാബിനറ്റ് ഒരു പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുന്നു. മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയവുമായി ഏകോപിപ്പിച്ച് സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ ഒരു സേവിംഗ്സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഈ സംവിധാനം രൂപീകരിക്കും. ജീവനക്കാരുടെ എൻഡ്-ഓഫ്-സർവീസ് ആനുകൂല്യങ്ങൾ ഒന്നിലധികം ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന ഫണ്ടിൽ നിക്ഷേപിക്കും.യുഎഇയിലെ ജീവനക്കാർക്ക് വിരമിക്കുമ്പോൾ ഗ്രാറ്റുവിറ്റി ലഭിക്കും. തുടർച്ചയായ സേവനത്തിൽ ഒരു വർഷമോ അതിൽ കൂടുതലോ ചെലവഴിക്കുന്നവർക്ക് ഈ എൻഡ് ഓഫ് സർവീസ് ആനുകൂല്യത്തിന് അർഹതയുണ്ട്. “തൊഴിലാളികളുടെ സമ്പാദ്യം സംരക്ഷിക്കുകയും അവർ സുരക്ഷിതമായി നിക്ഷേപിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ്…
ഇത് ഇന്ത്യക്ക്, ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് , അഭിമാന നിമിഷമല്ലേ? സ്റ്റാർട്ടപ്പുകൾക്ക് സോഹോ ഉത്തമ ഉദാഹരണമായി മാറി എങ്കിൽ അതെങ്ങിനെ? അതിങ്ങനെയാണ്!ഒരൊറ്റ രൂപ പോലും ധനസമാഹണം നടത്താതെ 100 ദശലക്ഷത്തിനപ്പുറം ഉപയോക്താക്കളെ നേടുന്ന ലോകത്തിലെ ആദ്യ SaaS സ്ഥാപനമായി Zoho . 2022-ൽ 1 ബില്യൺ ഡോളർ വരുമാനം നേടിയ ശേഷം, ബൂട്ട്‌സ്ട്രാപ്പ് ചെയ്ത ശ്രീധർ വെമ്പുവിന്റെ സോഹോ യിൽ ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം ഇതാ വീണ്ടും അഭിമാനിക്കുന്നു. ചെന്നൈ ആസ്ഥാനമായുള്ള ആഗോള ടെക്‌നോളജി കമ്പനിയായ സോഹോ- Zoho -150 ലധികം രാജ്യങ്ങളിലായി 55 ലേറെ ബിസിനസ്സ് ആപ്ലിക്കേഷനുകൾക്കൊപ്പം ഇപ്പോൾ 7 ലക്ഷത്തിലധികം ബിസിനസുകളെ പിന്തുണയ്ക്കുന്നു. 150+ രാജ്യങ്ങളിലായി 100 ദശലക്ഷത്തിലേക്കുള്ള സോഹോയുടെ മഹത്തായ യാത്രയുടെ 5 സ്ഥിതിവിവരക്കണക്കുകൾ ഇതാ: 2008-ൽ ഇത് 1 ദശലക്ഷം ഉപയോക്താക്കളെ മറികടന്നു. വ്യവസായങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി അതിന്റെ എല്ലാ ആപ്പുകളും പ്ലാറ്റ്‌ഫോം സോഹോ വണ്ണിലേക്ക് ഇത് സംയോജിപ്പിച്ചു. MakeMyTrip, Tata Group, PUMA, Bosch,…
രാജ്യത്തിന്റെ സാമ്പത്തിക നില ഉയരുന്നു. ഇന്ത്യയിൽ കോടിപതികളുടെ എണ്ണം കൂടുന്നു. അതിനൊപ്പം രാജ്യത്തെ രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ ആസ്തി വർധിപ്പിച്ചു കൊണ്ടിരിക്കുന്നു. ഭാരതീയ ജനതാ പാർട്ടി-BJP-ക്കാണ് ഏറ്റവും കൂടുതൽ ആസ്തി. 2021-22 ൽ BJP യുടെ ആസ്തി 21.17 ശതമാനം വർധിച്ച് 6,046.81 കോടി രൂപയായി. ഏറ്റവും കുറഞ്ഞ ആസ്തി BSP ക്കാണ്. 690.71 കോടി രൂപ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് (ഐഎൻസി) 805.68 കോടി രൂപ ആസ്തി വർധിച്ചെങ്കിലും ഏറ്റവും കൂടുതൽ ബാധ്യതകളാണുള്ളത്. ആസ്തിയിൽ മുന്നിൽ ബി ജെ പി , ബാധ്യതയിൽ മുന്നിൽ കോൺഗ്രസ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആർ) റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ എട്ട് ദേശീയ പാർട്ടികളുടെ ആകെ ആസ്തി 2020-21ലെ 7,297.62 കോടി രൂപയിൽ നിന്ന് 2021-22ൽ 8,829.16 കോടി രൂപയായി ഉയർന്നു. 2020-21 സാമ്പത്തിക വർഷത്തിൽ ബിജെപി 4,990 കോടി രൂപയുടെ ആസ്തി വെളിപ്പെടുത്തിയിരുന്നു. എന്നാലത് 2021-22 ൽ 21.17 ശതമാനം വർധിച്ച്…
EV യിലേക്കുള്ള ഈ യാത്രയിൽ ഇനി തങ്ങളായിട്ട് എന്തിനു മാറിനിൽക്കണമെന്നു സ്വീഡിഷ് ആഡംബര വാഹന നിർമാതാക്കളായ VOLVO. പിന്നെ ഒട്ടും വൈകില്ല. പിന്നെ കണ്ടത് കൂപ്പെ പോലെയുള്ള ചരിഞ്ഞ ടോപ്പും സ്‌പോർട്ടി അലോയ് വീലുകളും. 405 bhp കരുത്തും 660 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഡ്യുവൽ-ഇലക്‌ട്രിക് മോട്ടോർ. 27 മിനിറ്റിനുള്ളിൽ ഒറ്റ ചാർജിങ്ങിൽ 530 കിലോമീറ്റർ പരിധി. അങ്ങനെ ലോകത്തിന്റെ ഗോ ഗ്രീൻ ലക്ഷ്യത്തിലേക്കു ഒരു ഗംഭീര സംഭാവന തന്നെ VOLVO നൽകി. വോൾവോ C40 റീചാർജ് ഇലക്ട്രിക് ക്രോസ്ഓവർ 61.25 ലക്ഷം രൂപയ്ക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു. തങ്ങളുടെ വിജയകരമായ വേരിയന്റ് XC40 റീചാർജിന് ശേഷം കമ്പനിയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക് കാറാണ് C40 റീചാർജ്.അടുത്ത വർഷത്തോടെ ഇവി വിൽപ്പന മൊത്തം വിൽപ്പനയുടെ 35 ശതമാനമായി ഉയർത്താനാണ് വോൾവോ ലക്ഷ്യമിടുന്നത്. C40 റീചാർജ് ഇലക്ട്രിക് ക്രോസ്ഓവർ ഇന്ത്യയിൽ അവതരിപ്പിക്കുന്നതായി വോൾവോ ഇന്ത്യ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ബാംഗ്ലൂരിനടുത്തുള്ള കമ്പനിയുടെ ഹോസ്‌കോട്ട് ഫെസിലിറ്റിയിലാണ്…