Author: News Desk
സഹപാഠി , കളിക്കൂട്ടുകാരന്, പണം വാഗ്ദാനം ചെയ്തയാള്‍. ഇതൊന്നും സംരംഭത്തിന് പാര്‍ട്ണറെ തിരെഞ്ഞെടുക്കാന്‍ ഒരു കാരണമല്ല. അത് വളരെ സൂക്ഷമമായി ചെയ്യേണ്ടതാണ്. നമുക്ക് പരിചയക്കുറവുള്ള മേഖലകള്‍ കൈകാര്യം ചെയ്യാന്‍ പറ്റിയവരാകണം പാര്‍ട്ണര്‍മാര്‍. വെറും വാക്കുകളല്ല, എഗ്രിമെന്റുകളാണ് എവിടേയും പ്രധാനം. പാര്‍ട്ണര്‍ സ്വന്തം ബന്ധുവാണെങ്കിലും വേണം കൃത്യമായ ധാരണയും എഗ്രിമെന്റുകളും….
സംരംഭം തുടങ്ങുമ്പോള്‍ ആദ്യ കടമ്പ ഫണ്ടാണ്. കേന്ദ്രസര്‍ക്കാര്‍ നല്കുന്ന മുദ്ര ലോണ്‍ ഇന്ന് രാജ്യമാകെ തരംഗമാണ്. കാരണം മൂന്ന് വിഭാഗങ്ങളിലായി 10 ലക്ഷം രൂപ വരെ യാതൊരു ഈടുമില്ലാതെ നിങ്ങളുടെ ഏത് ബാങ്ക് വഴിയും ലോണ്‍ കിട്ടും.വസ്തുജാമ്യമോ ആള്‍ജാമ്യമോ വേണ്ട എന്നതാണ് ഇതിന്റെ പ്രത്യേകത.ചില്ലറന്യായങ്ങള് പറഞ്ഞ് ലോണ്‍ ആപ്ലിക്കേഷന്‍ ബാങ്കിന് തള്ളാന്‍ കഴിയില്ല എന്നതും പരാതി ഉണ്ടെങ്കില്‍ വിവിധ തലങ്ങളില്‍ അത് പരിഹരിക്കാനുള്ള സംവിധാനമുണ്ടെന്നതും മുദ്രയുടെ പ്രത്യേകതയാണ്.
https://youtu.be/k2mrAo-I8rU സ്റ്റാര്‍ട്ടപ്പെന്നാല്‍ ഐടി അധിഷ്ഠിതമായിക്കണമെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ കൊച്ചിയില്‍ 58 വയസ്സുള്ള ലിസി പോള്‍ ഡ്രസ് അലക്കാനായി ഒരു സ്റ്റാര്‍ട്ട് അപ് തുടങ്ങിയിരിക്കുന്നു. അതിന് ഒരു സോഫ്റ്റ്വെയര് ആപ്പിലൂടെ കസ്റ്റമേഴ്സിന് സൗകര്യപ്രദമായ സേവനം നല്‍കുകയാണ് ഇവര്‍. മിസിസ് ക്ലീന്‍ എന്നാണ് സംരംഭത്തിന്റെ പേര്. മിസിസ് ക്ലീനിലൂടെ ലിസി പോള്‍ ലക്ഷ്യം വെയ്ക്കുന്നത് മെട്രോയുടെ വേഗതയില്‍ ജീവിതം പായുന്പോള്‍ വീട്ടുകാര്യങ്ങള്‍ നോക്കാന്‍ സമയം തികയാത്ത സ്ത്രീകളെയാണ്. വിദേശത്ത് നിന്ന് തിരിച്ചെത്തിയപ്പോള്‍ തുടങ്ങിയ സംരംഭം ഒരു സേവനം കൂടിയാകുന്നതില്‍ ലിസിയ്ക്ക് സന്തോഷം.
വലിയ പ്രതീക്ഷയോടെ ഇറക്കിയ ആദ്യ ഉല്‍പ്പന്നം തകര്‍ന്നപ്പോള്‍ ജോണ്‍കുര്യാക്കോസ് തളര്‍ന്നുപോയി, എല്ലാം നഷ്ടപ്പെട്ടെന്ന് കരുതിയ ദിവസങ്ങള്‍ മനക്കരുത്ത് കൊണ്ട് തിരിച്ചുപിടിച്ചു. ഇപ്പോള്‍ 100 കോടിയുടെ ബിസിനസ് സാമ്രാജ്യത്തിലെത്തി നില്ക്കുമ്പോള് ഡെന്റ്കെയര്‍ നേരിട്ട തിരിച്ചടികള്‍ ജോണ്‍കുര്യാക്കോസ് ഓര്‍ത്തെടുക്കുന്നു, ഉറക്കം കളഞ്ഞ ആ രാത്രിയെക്കുറിച്ച് ഡെന്റ്കെയര്‍ സ്ഥാപകന്‍ ജോണ്‍കുര്യാക്കോസ്.
ഡിജിറ്റല്‍ ഫണ്ട് ട്രാന്‍സ്ഫറില്‍ ഉപഭോക്താക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് രഹസ്യസ്വഭാവവും സ്വകാര്യതയും സംരക്ഷിക്കുകയെന്നത്. പരിചയമില്ലാത്ത ഷോപ്പുകളിലും മറ്റിടങ്ങളിലും പാസ്വേഡുകള് രേഖപ്പെടുത്തുമ്പോള്‍ ഉണ്ടാക്കുന്ന തലവേദന ചെറുതല്ല. എന്നാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ച ലോട്സ ആപ്പില്‍ ഉപഭോക്താക്കളുടെ മൊബൈലില്‍ നിന്നുതന്നെ പാസ്വേഡ് ഉള്‍പ്പെടെ രേഖപ്പെടുത്താം.
വികസനം, നിക്ഷേപം, സംരംഭം എന്നിവയിലെല്ലാം പരിഷ്കരണ സ്വഭാവത്തോട് കൂടിയ വലിയ മാറ്റം കേരളത്തിന് ഉണ്ടായിട്ടുണ്ട്.ആ പരിവര്‍ത്തനത്തിന് കാരണം എന്‍ട്രപ്രണര്‍ഷിപ്പിനോട് മലയാളിക്ക് ഉണ്ടായിരുന്ന കാഴ്ചപ്പാട് മാറിയതാണ്. പുരോഗമനപരമായ ഈ കാഴ്ചപ്പാടിന് പ്രഫഷണലായ നേതൃത്വം നല്‍കുകയാണ് ടൈ കേരള. കേരളത്തിന് പൊതുവേ സംരംഭകരോട് ഉണ്ടായിരുന്ന വരണ്ട നിലപാടുകളെ ടൈ പൊളിച്ചുപണിയുകയാണ്. പ്രസിഡന്റ് രാജേഷ് നായര്‍ channel i’m നോട് തുറന്ന് സംസാരിക്കുന്നു.
പ്രൊഫഷണല്‍ ഫുട്ബോളില്‍ കേരളത്തിലെ കളിക്കാരെ വാര്‍ത്തെടുക്കാന്‍ സോക്കറില്‍ ഒരു സ്റ്റാര്‍ട്ട് അപ്പുമായി ഗ്രീന്‍ഫീല്‍ഡ് കബ്സ്. അന്താരാഷ്ട്രനിലവാരമുള്ള കോച്ചിംഗും മെന്ററിംഗുമാണ് ഇവര്‍ ലക്ഷ്യം വെയ്ക്കുന്നത്.ഇതിനായി വിദേശ കോച്ചുകളും കേരളത്തിലെ കളിക്കാരും കുട്ടികളെ പരിശീലിപ്പിക്കുന്നു. നെതര്‍ലന്റ്സ് സോക്കര്‍ സിറ്റിയുമായി സഹകരിച്ചാണ് പരിശീലനം. തെരഞ്ഞെടുക്കപ്പെടുന്നവരെ യൂറോപ്യന്‍ ക്ലബുകള്‍ക്ക് കീഴില്‍ പരിശീലനം കൊടുക്കാനാണ് ഉദ്ദേശം.മിക്സഡ് ഫുട്ബോളും ജിഎഫ്സി ലക്ഷ്യം വെയ്ക്കുന്നു.
ഇന്നവേഷനും ടെക്നോളജിയും നിര്‍ണ്ണായകമായ കാലഘട്ടത്തില്‍ ഉപഭോക്താക്കളുടെ താല്പര്യങ്ങള് ഫോക്കസ് ചെയ്തും ഇന്നവേഷനിലൂടെയും, ഇപ്പോഴത്തെ ബിസിനസ്സിന് തെളിച്ചം പകര്‍ന്നും ടാറ്റാ ഗ്രൂപ്പ് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കും. ആത്യന്തികമായി കമ്പനിയുടെ ഷെയര്‍ഹോള്‍ഡേഴ്സിനും കസ്റ്റമേഴ്സിനും കൂടുതല്‍ വാല്യു ലഭിക്കണം. എന്‍. ചന്ദ്രശേഖരന് ടാറ്റ സണ്‍സ് ചെയര്മാന്