Author: News Desk

കേരളം നേരിട്ട ഏറ്റവും വലിയ നാച്വറല്‍ കലാമിറ്റിയുടെ തീവ്രത സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിനെ പിടിച്ചുലച്ചപ്പോള്‍ സംരംഭക സമൂഹവും ഒരു അതിജീവിനത്തിന് തയ്യാറെടുക്കുകയാണ്. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ക്ക് നികത്താവുന്നതിലും അപ്പുറം കോടികളുടെ നഷ്ടമാണ് വെളളപ്പൊക്കത്തില്‍ ഉണ്ടായതെങ്കില്‍ കേരളത്തിന്റെ ഏറ്റവും വലിയ ബിസിനസ് ഹാപ്പനിംങ് ടൈമായ ഓണം പ്രളയജലത്തില്‍ ഒഴുകിയതോടെ നേരിട്ട ഭീമമായ റവന്യൂ ലോസ് സംസ്ഥാനത്തിന്റെ എക്കോണമിയെയും ഗ്രോത്തിനേയും ആഴത്തില്‍ ബാധിക്കും. ലോണ്‍ റീ ഷെഡ്യൂളിങ്ങും ഇളവുകളും കൂടാതെ നഷ്ടം നേരിട്ട ബിസിനസുകളുടെ പുനരുദ്ധാരണത്തിനായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കണമെന്ന് കെഎസ്‌ഐഡിസി ഡയറക്ടറും പ്രമുഖ വ്യവസായിയുമായ ഇ.എസ് ജോസ് അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിലും ഏറെക്കുറെ നിലച്ചുപോയ മാര്‍ക്കറ്റിലും വീണ്ടും ചലനങ്ങള്‍ ഉണ്ടാക്കണമെങ്കില്‍ ഇത്തരം നടപടികള്‍ അനിവാര്യമാണ്. ബിസിനസുകാര്‍ ഓണം മുന്‍നിര്‍ത്തി സ്‌റ്റോക്ക് ചെയ്തിരുന്ന മിക്ക സാധനങ്ങളും വെളളം കയറി നശിച്ചുപോയതായും ഇ.എസ് ജോസ് പറഞ്ഞു. കേരളത്തിന്റെ 30 ശതമാനം ബിസിനസും നടക്കുന്നത് ഓണം സീസണിലാണെന്ന് ഈസ്‌റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍ ചൂണ്ടിക്കാട്ടുന്നു.…

Read More

കേരളത്തിലെ Servntire Global നെ ഏറ്റെടുത്ത് NetObjex. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബ്ലോക്ക്‌ചെയിന്‍ സൊല്യൂഷന്‍ പ്രൊവൈഡറാണ് Servntire Global. വിവിധ മേഖലകളില്‍ കൂടുതല്‍ ബ്ലോക്ക് ചെയിന്‍ സൊല്യൂഷനുകള്‍ ഡെവലപ്പ് ചെയ്യുകയാണ് ലക്ഷ്യം. ഫിന്‍ടെക്, മാനുഫാക്ചറിംഗ്, സപ്ലൈചെയിന്‍, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ സെക്ടറുകളില്‍ സൊല്യൂഷനുകള്‍ തേടും. കാലിഫോര്‍ണിയയില്‍ Irvine ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബ്ലോക്ക്‌ചെയിന്‍ സൊല്യൂഷന്‍ കമ്പനിയാണ് NetObjex.

Read More

WhatsApp CEO Chris Daniels കേന്ദ്ര ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദുമായി ചര്‍ച്ച നടത്തി. വാട്‌സ്ആപ്പിനെതിരായ സര്‍ക്കാര്‍ മുന്നറിയിപ്പുകളും പ്രതിസന്ധിയും പരിഹരിക്കുന്നതിനായിരുന്നു കൂടിക്കാഴ്ച. ഫെയ്ക്ക് മെസേജുകള്‍ തടയുന്നതിന് സംവിധാനം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലേക്ക് ഗ്രീവന്‍സ് ഓഫീസറെ നിയമിക്കാനും ഇന്ത്യന്‍ നിയമമനുസരിച്ച് കോര്‍പ്പറേറ്റ് എന്‍ഡിറ്റി രൂപീകരിക്കാനും ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി. വാട്‌സ്ആപ്പ് ദുരുപയോഗപ്പെടുത്തുന്നതിനെതിരേ പബ്ലിക് ക്യാമ്പെയ്ന്‍ തുടങ്ങണമെന്നും ആവശ്യപ്പെട്ടു

Read More

ബംഗലൂരുവില്‍ സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്ററുമായി Techstars. 2019 ഫെബ്രുവരി നാല് മുതല്‍ പ്രവര്‍ത്തനം തുടങ്ങും. 10 സ്റ്റാര്‍ട്ടപ്പുകളില്‍ 1,20, 000 ഡോളര്‍ വീതം ഇന്‍വെസ്റ്റ് ചെയ്യുമെന്നും കമ്പനി. AI, ബ്ലോക്ക് ചെയിന്‍, ബിഗ് ഡാറ്റ അനലിറ്റിക്‌സ്, IoT, റോബോട്ടിക്‌സ് മേഖലകളാണ് ലക്ഷ്യം. ഗ്ലോബല്‍ എന്‍ട്രപ്രണേറിയല്‍ മെന്ററിംഗ് നെറ്റ്‌വര്‍ക്ക് ആണ് Techstars

Read More

പശ്ചിമബംഗാളില്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പിങ് സെന്ററുമായി Infosys കൊല്‍ക്കത്തയിലെ ബംഗാള്‍ സിലിക്കണ്‍ വാലിയില്‍ 50 ഏക്കറിലാണ് ഫെസിലിറ്റി യാഥാര്‍ത്ഥ്യമാകുക പ്രൊജക്ടിനായി ആദ്യഘട്ടത്തില്‍ 100 കോടി രൂപ നിക്ഷേപിക്കും 1000 ത്തിലധികം സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്ന് Infosys

Read More

കേര കര്‍ഷകരെ സഹായിക്കാന്‍ ഇന്നവേഷന്‍ ചലഞ്ചുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. സെപ്തംബര്‍ ആറിനും ഏഴിനും കോഴിക്കോട് റാവിസ് കടവിലാണ് National Coconut Challenge 2018 നടക്കുക. ഓഗസ്റ്റ് 19 നുളളില്‍ https://startupmission.kerala.gov.in/programs/ncc വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യണം. നാളീകേര ഉല്‍പാദനം മെച്ചപ്പെടുത്താനും കര്‍ഷകരെ സഹായിക്കാനും ആശയങ്ങള്‍ അവതരിപ്പിക്കാം. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്ക് 1 ലക്ഷം രൂപയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സ്‌കെയിലപ്പ് ഗ്രാന്റ് സ്വന്തമാക്കാനുളള അവസരവും ലഭിക്കും. ഇത് കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന ടീമുകളെ KSIDC നല്‍കുന്ന 25 ലക്ഷം രൂപയുടെ സീഡ് ഫണ്ടിനും പരിഗണിക്കും. മുന്നിലെത്തുന്ന 10 ടീമുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തുന്ന ഐഡിയ ഡേ യില്‍ ആശയങ്ങള്‍ അവതരിപ്പിക്കാനുളള അവസരം ലഭിക്കും. മികച്ച ആശയങ്ങള്‍ അവതരിപ്പിക്കുന്ന നവസംരംഭകര്‍ക്ക് പ്രോഡക്ട് ഗ്രാന്റും സ്‌കെയിലപ്പ് ഗ്രാന്റും സ്വന്തമാക്കാനുളള അവസരമാണ് ഐഡിയ ഡേയിലൂടെ സാധ്യമാകുക. തെങ്ങോലകളുടെ ക്രിയാത്മക ഉപയോഗങ്ങള്‍ ഉള്‍പ്പെടെ പ്രോഡക്ട് വൈവിധ്യവല്‍ക്കരണത്തിലും വാല്യൂ ആഡഡ് പ്രൊഡക്ടുകളിലും ഐഡിയകള്‍ നല്‍കാം. ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും…

Read More

Vogo യില്‍ നിക്ഷേപവുമായി Ola . ബംഗലൂരുവും ഹൈദരബാദും കേന്ദ്രീകരിച്ചുളള സ്‌കൂട്ടര്‍ ഷെയറിങ് സ്റ്റാര്‍ട്ടപ്പ് ആണ് Vogo. Ola യെക്കൂടാതെ Hero MotoCorp ഉം നിക്ഷേപം നടത്തി . സീരീസ് എ റൗണ്ടിലാണ് Vogo ഫണ്ട് റെയ്‌സ് ചെയ്യാനിറങ്ങിയത്

Read More

സ്‌പെയ്‌സ് സെക്ടറിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നേരിട്ട് ഇന്‍കുബേഷന്‍ ഫെസിലിറ്റി ഒരുക്കാനുളള തയ്യാറെടുപ്പിലാണ് ഐഎസ്ആര്‍ഒ. കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളാണ് ഇന്‍കുബേഷന്‍ ഫെസിലിറ്റികള്‍ക്കായി പരിഗണിക്കുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു. സ്‌പെയ്‌സ് റിസര്‍ച്ചില്‍ കൂടുതല്‍ ഇന്നവേഷനുകള്‍ സാധ്യമാക്കുകയാണ് ഐഎസ്ആര്‍ഒയുടെ ലക്ഷ്യം. 2019 ല്‍ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ചെറു റോക്കറ്റുകള്‍ പരീക്ഷിക്കാനുളള തയ്യാറെടുപ്പിനിടെയാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്‍കുബേഷന്‍ ഫെസിലിറ്റി ഒരുക്കാനും ഐഎസ്ആര്‍ഒ നീക്കം നടത്തുന്നത്. സ്‌പെയ്‌സ് ടെക്‌നോളജിയില്‍ കോണ്‍സെന്‍ട്രേറ്റ് ചെയ്യുന്ന ഇന്നവേറ്റേഴ്‌സിന് പ്രതീക്ഷ നല്‍കുന്നതാണ് ഐഎസ്ആര്‍ഒയുടെ നീക്കം. കേരളത്തില്‍ തുമ്പയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തോട് അനുബന്ധിച്ചാണ് ഇന്‍കുബേഷന്‍ ഫെസിലിറ്റി പരിഗണിക്കുന്നത്. ഇതിനായി ലോകത്ത് പല സ്ഥലങ്ങളിലും നടപ്പാക്കിയ ഇന്‍കുബേഷന്‍ മാതൃകകള്‍ വിലയിരുത്തി വരികയാണെന്ന് കെ. ശിവന്‍ വ്യക്തമാക്കി. സ്റ്റാര്‍ട്ടപ്പുകളിലൂടെ റോക്കറ്റ് വിക്ഷേപണത്തിലും ഉപഗ്രഹ ഡെവലപ്‌മെന്റിലുമടക്കം പുതിയ സൊല്യൂഷനുകള്‍ തേടുകയാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. നിലവില്‍ ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് സ്വകാര്യ സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിക്കുന്നുണ്ട്. നേരിട്ട് ഇന്‍കുബേഷന്‍ ഫെസിലിറ്റികള്‍ ആരംഭിക്കുന്നതിലൂടെ മികച്ച സ്‌പെയ്‌സ് ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നാണ്…

Read More

T-hub സിഇഒ ജയ് കൃഷ്ണന്‍ സ്ഥാനമൊഴിയുന്നു. Srinivas Kollipara യെ ഇടക്കാല സിഇഒ ആയി നിയോഗിച്ചു, സെപ്തംബര്‍ 15 മുതല്‍ ചുമതലയേല്‍ക്കും. ജയ് കൃഷ്ണന്റെ രാജി T-hub ബോര്‍ഡ് അംഗീകരിച്ചു. ഹൈദരാബാദ് ബെയ്‌സ്ഡായ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററും ആക്‌സിലറേറ്ററുമാണ് T-hub. തെലങ്കാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പൊതു -സ്വകാര്യ പങ്കാളിത്തത്തോടെ 2015 ലാണ് T-hub നിലവില്‍ വന്നത്.

Read More

ഇലക്ട്രിക് വാഹനങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് ഇന്ത്യ. 2030 ഓടെ ഇന്ത്യന്‍ റോഡുകളിലെ 30 ശതമാനവും ഇലക്ട്രിക് വാഹനങ്ങളിലെത്തിക്കാനുളള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വാഹന നിര്‍മാതാക്കോളും ഉപഭോക്താക്കളും പോസിറ്റീവായിട്ടാണ് സമീപിക്കുന്നത്. സമീപഭാവിയില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വലിയ ഒരു കുതിപ്പ് തന്നെ ഉണ്ടാകുമെന്നാണ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രിയുടെ വിലയിരുത്തല്‍. ഇതനുസരിച്ച് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കള്‍ തയ്യാറെടുത്തുകഴിഞ്ഞു. ഹ്യുണ്ടായ് അടുത്ത വര്‍ഷം ഇലക്ട്രിക്ക് വാഹനം നിരത്തിലിറക്കും. മാരുതി സുസുക്കി 2020ഓടെ ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കാനും തയ്യാറെടുക്കുകയാണ്. നിസാന്‍ രണ്ടുവര്‍ഷത്തിനകം ലീഫ് ഇലക്ട്രിക്ക് കാര്‍ ഇന്ത്യയിലെത്തിക്കാന്‍ സജ്ജമായിക്കഴിഞ്ഞു. ലോകരാജ്യങ്ങളില്‍ നടക്കുന്ന ഇലക്ട്രിക് വാഹന റവല്യൂഷനൊപ്പം ഇന്ത്യയും ചുവടുവെയ്ക്കുമ്പോള്‍ ഈ മേഖലയിലെ ഗ്ലോബല്‍ പ്ലെയേഴ്സ് ഉള്‍പ്പെടെയാണ് ഇവിടേക്ക് കണ്ണുവെയ്ക്കുന്നത്. ടെസ്ലയും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രമോട്ട് ചെയ്യാന്‍ താല്‍പ്പര്യം പ്രടകടിപ്പിച്ചു കഴിഞ്ഞു. 2017 ല്‍ 3,70,000 ഇലക്ട്രിക് ബസുകളാണ് ആഗോളതലത്തില്‍ ഇറങ്ങിയത്. ഇലക്ട്രിക് ബൈക്കുകളുടെ എണ്ണം 250 മില്യന്‍ ആയി…

Read More