Author: News Desk

“ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്” പേര് സൂചിപ്പിക്കുന്നത് പോലെ, ഒരേസമയം സംസ്ഥാന തിരഞ്ഞെടുപ്പും, പൊതു തിരഞ്ഞെടുപ്പും എന്നാണ് അർത്ഥമാക്കുന്നത്. ഈ ഒരാശയം നടപ്പാക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കുകയാണ്. എന്നാൽ ഇതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണ്, ഇതിനായി പാർലമെന്റിൽ ചർച്ച നടത്തേണ്ടതുണ്ട്. അതിനു വേണ്ടിയാണു പാര്ലമെന്റിന്റെ സമ്മേളനം അടിയന്തിരമായി വിളിച്ചു ചേർത്തിരിക്കുന്നത്. അതിനായിട്ടാണ് “ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്” സംവിധാനം നടപ്പിലാക്കുന്നതിന്റെ  സാധ്യതകൾ അന്വേഷിക്കാൻ സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്നതിന്റെ സാധ്യതകൾ ആരായാൻ വർഷങ്ങൾക്ക് മുമ്പ് ഈ ആശയത്തിന് പിന്തുണ പ്രഖ്യാപിച്ച മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചത് അതിന്റെ വിശ്വാസ്യതക്ക് ദൃഢത പകരുവാനാണ്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സർക്കാർ, ഒരേസമയം സംസ്ഥാന, പൊതു തിരഞ്ഞെടുപ്പുകൾ ഉൾപ്പെടുന്ന “ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്” സംവിധാനം നടപ്പിലാക്കുന്നത് ഇന്ത്യയുടെ ഫെഡറൽ ഘടനയിൽ ഇത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പ്രതിപക്ഷ പാർട്ടികൾ…

Read More

കേരളത്തിലെ സൂപ്പർമാർക്കറ്റുകൾക്കു എ വി എ ഗ്രൂപ്പിന്റെ ഒരു ഓണ ഓഫറുണ്ട്. കേരളത്തിൽ സ്വന്തം നിലയിൽ സൂപ്പർമാർക്കറ്റ് നടത്തുന്നവർക്ക് താൽപര്യമുണ്ടെങ്കിൽ നീൽഗിരീസ് ബ്രാൻഡിലേക്കു മാറാം. എവിഎ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എ.വി. അനൂപ് സൂചിപ്പിച്ചതാണിക്കാര്യം. കാരണം നീൽഗിരീസിന്റെ സൂപ്പർമാർക്കറ്റ് ശൃംഖല ഫ്യൂച്ചർ ഗ്രൂപ്പിൽ നിന്ന് എവിഎ ഏറ്റെടുത്തു കഴിഞ്ഞു. കിഷോർ ബിയാനി നയിക്കുന്ന ഫ്യൂച്ചർ കൺസ്യൂമർ എന്റർപ്രൈസസിൽ നിന്ന് 67 കോടി രൂപയ്ക്കാണ് നീൽഗിരീസിനെ ഏറ്റെടുത്തത്. 2014ൽ 300 കോടി രൂപയ്ക്കാണ് നീൽഗിരീസിനെ ഫ്യൂച്ചർ വാങ്ങിയത്. അന്ന് 140 സൂപ്പർ മാർക്കറ്റുകൾ ഉണ്ടായിരുന്നു. ബിഗ് ബസാർ ഉൾപ്പെടെ ബ്രാൻഡുകൾ സ്വന്തമായിരുന്ന ഫ്യൂച്ചർ ഗ്രൂപ്പ് സാമ്പത്തിക പ്രതിസന്ധിയിലാണ്. തമിഴ്നാട്, കേരളം, കർണാടക സംസ്ഥാനങ്ങളിലുള്ള സൂപ്പർ മാർക്കറ്റുകളിലെ പാൽ ഉൽപന്നങ്ങളും ബേക്കറി സാധനങ്ങളും നീൽഗിരീസിന്റെ സ്വന്തം ബ്രാൻഡിലാണ്. ഏകദേശം 40 കോടി രൂപയുടെ വിറ്റുവരവ് ഭക്ഷ്യോൽപന്നങ്ങൾക്കുണ്ട്. ചെന്നൈ ആസ്ഥാനമായ മലയാളി വ്യവസായ ഗ്രൂപ്പായ എവിഎ, മെഡിമിക്സ് സോപ്പും മേളം കറിപ്പൊടികളും നിർമിക്കുന്നു. ഇവയും ഇനി…

Read More

Google ക്‌ളൗഡിന്റെ ഇന്ത്യയിലെ പങ്കാളി ഇനി മലയാളി സ്റ്റാർട്ടപ്പ് ആണ്. ക്ലൗഡ് കംപ്യൂട്ടിങ് സേവന ദാതാക്കളായ ഗൂഗിൾ ക്ലൗഡ് ഇന്ത്യയിലെ ഏക പ്രീമിയം ‘ജനറേറ്റീവ് എഐ’ പങ്കാളിയായി തിരഞ്ഞെടുത്തതു മലയാളി സ്റ്റാർട്ടപ് സംരംഭമായ റിയാഫൈ ടെക്നോളജീസിനെ.യുഎസിലെ സാൻഫ്രാൻസിസ്കോയിൽ ഗൂഗിൾ ക്ലൗഡ് നെക്സ്റ്റ് ആഗോള സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.”സംരംഭകരോടു പറയാൻ രണ്ടു കാര്യങ്ങളേയുള്ളൂ. ആദ്യത്തേതു മൂല്യാധിഷ്ഠിത നിലവാരം പാലിക്കുക എന്നതു തന്നെ. അതു വളരെ പ്രയാസമാണെങ്കിലും ചെയ്തേ പറ്റൂ! നിങ്ങളുടെ മൂല്യങ്ങൾ പങ്കുവയ്ക്കാൻ കഴിയുന്ന ടീമിനെ സൃഷ്ടിക്കുക. അത്തരമൊരു ടീമിനെ തടയാൻ ആർക്കും കഴിയില്ല! ജനങ്ങളുടെ ജീവിതത്തിൽ അർത്ഥപൂർണമായ സ്വാധീനം ചെലുത്തുമ്പോൾ മാത്രമാണു സാങ്കേതികവിദ്യയ്ക്ക് അർഥമുണ്ടാകുതെന്നാണു ഞങ്ങൾ വിശ്വസിക്കുന്നത്.”റിയാഫൈ സിഇഒ ജോൺ മാത്യുവിന്റെ ക്‌ളൗഡ്‌നെക്സ്റ്റിലെ ഈ വാക്കുകളായിരുന്നു റിയാ ഫൈയെ ഗൂഗിളിന്റെ പങ്കാളിയാക്കിയത്. ഗൂഗിൾ ക്ലൗഡ് നെക്സ്റ്റിൽ ഇന്ത്യ ആസ്ഥാനമായ കമ്പനികളിൽ നിന്നുള്ള ഏക പ്രഭാഷകൻ റിയാഫൈ സിഇഒ ജോൺ മാത്യുവായിരുന്നു. അദ്ദേഹം സംസാരിച്ചതാകട്ടെ, മൂല്യങ്ങളിൽ അധിഷ്ഠിതമായ, മനുഷ്യ സേവന കേന്ദ്രീകൃതമായ AI സാങ്കേതികവിദ്യയുടെ…

Read More

ഒറ്റചാർജിൽ 750 കിലോമീറ്റർ റേഞ്ച്, 15 മിനിറ്റ് ചാർജ് ചെയ്താൽ 400 കിലോമീറ്റർ പരിധിയിലെത്താനുള്ള കഴിവ്. ഇതാണ് മെഴ്‌സിഡസ് ബെൻസിന്റെ EV കാർ. ഭാവി ബാറ്ററി കാറുകൾക്ക് അടിവരയിടുന്ന ഒരു പുതിയ ആർക്കിടെക്ചറിൽ നിർമ്മിച്ച ഇലക്ട്രിക് വാഹനമായ കൺസെപ്റ്റ് CLA ക്ലാസ് അവതരിപ്പിച്ചു കൈയടി നേടി മെഴ്‌സിഡസ്-ബെൻസ്. അതേസമയം, കമ്പനിയുടെ ഇവി അഭിലാഷങ്ങൾ ഉയർത്തിക്കാട്ടുന്ന മറ്റൊരു ഇലക്ട്രിക് കൺസെപ്റ്റ് കാറായ “വിഷൻ ന്യൂ ക്ലാസ്” ശനിയാഴ്ച എതിരാളി ബിഎംഡബ്ല്യു പ്രദർശിപ്പിച്ചു. കമ്പസ്റ്റിൻ എഞ്ചിനോ ഹൈബ്രിഡ് മോഡലുകളോ പൊരുത്തപ്പെടുത്തി അവക്കൊപ്പം EV ബാറ്ററികൾ കൂട്ടിച്ചേർക്കുകയെന്ന ലക്ഷ്യമാണ് ബെൻസിനും BMW നും. പരസ്പര മത്സരവും, വിപണിയിലെ ടെസ്ല, BYD അടക്കം ഭീമന്മാരുമായുള്ള മത്സരവും കടുക്കുമെന്നുറപ്പ്. ചൈനീസ് കമ്പനികൾക്കും എലോൺ മസ്‌കിന്റെ ടെസ്‌ലയ്ക്കും പിന്നിലാണെന്ന് കരുതപ്പെടുന്ന യൂറോപ്യൻ കാർ നിർമ്മാതാക്കൾ ഇപ്പോൾ  ഇലക്ട്രിക് യുഗത്തിലെ പ്രധാന വിപണി കൈക്കലാക്കാനുള്ള മത്സരം തുടങ്ങിക്കഴിഞ്ഞു. ജർമ്മനിയിലെ മ്യൂണിക്കിൽ നടന്ന ഐഎഎ മോട്ടോർ ഷോയിൽ ബിഎംഡബ്ല്യു പ്രദർശിപ്പിച്ച വിഷൻ ന്യൂ ക്ലാസ്…

Read More

സൂര്യൻ പിൻവലിഞ്ഞു. ചന്ദ്രനിൽ ഇരുട്ട് വീണു. രാത്രിയായതോടെ വിക്രത്തിന്റെ അടുത്ത് പ്രഗ്യാൻ സുഖ ഉറക്കത്തിലാണ്. ചന്ദ്രോപരിതലത്തിൽ 14 ദിവസത്തെ അക്ഷീണ ജോലിയെടുപ്പിനു ശേഷം സുഖമായുറങ്ങുന്ന പ്രഗ്യാന് കാവലായി വിക്രം ലാൻഡർ റിസീവറുകൾ ഓണാക്കിയിരിക്കുന്നു. വിക്രമാകട്ടെ സ്ലീപ് മോഡിലാണ്. സോളാർ പവർ തീർന്ന് ബാറ്ററി ലെവൽ താണതോടെ റോവറിലെ പേലോഡുകൾ ഇപ്പോൾ സ്വിച്ച് ഓഫ് ആണ്. ഏകദേശം 2023 സെപ്റ്റംബർ 22-ന് റോവർ ഉണരുമെന്നാണ് പ്രതീക്ഷ. കാരണം അന്ന് വീണ്ടും ചന്ദ്രനിൽ സൂര്യപ്രകാശമെത്തും, സോളാർ ബാറ്ററികൾ പ്രവർത്തന ക്ഷമമാകും. ചന്ദ്രയാൻ 3 ന്റെ റോവർ ‘പ്രഗ്യാൻ’ ചന്ദ്രോപരിതലത്തിലെ അസൈൻമെന്റുകൾ പൂർത്തിയാക്കി സ്ലീപ്പ് മോഡിലേക്ക് സജ്ജമാക്കിയതായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) അറിയിച്ചു. ചന്ദ്ര ദൗത്യത്തിന്റെ റോവറും ലാൻഡറുമായ ‘പ്രഗ്യാൻ’, ‘വിക്രം’ എന്നിവ യഥാക്രമം നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും ചന്ദ്രനിലെ രാത്രിയെ നേരിടാൻ അവ ഉടൻ തന്നെ ഉറങ്ങുമെന്നും ഐഎസ്ആർഒ മേധാവി എസ് സോമനാഥ് പറഞ്ഞു. “റോവർ അതിന്റെ അസൈൻമെന്റുകൾ പൂർത്തിയാക്കി.…

Read More

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ-DPI- യിലൂടെ സാങ്കേതികവിദ്യയുടെ ജനാധിപത്യവത്കരണമാണ് സംഭവിച്ചതെന്ന് പ്രധാനമന്ത്രി മോദി. CoWIN, UPI, ONDC, JAM, സ്പേസ് ടെക് തുടങ്ങിയ സംരംഭങ്ങൾ സാമൂഹികമായി ഒത്തു ചേർന്നതാണ് ഇന്ത്യയുടെ DPI എന്ന് പ്രകീർത്തിച്ചു പ്രധാനമന്ത്രി മോദി. “ഞങ്ങളുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ ആഗോളതലത്തിൽ നിരവധി ആളുകൾക്ക് അതിശയകരമായ ഒരു വസ്തുവായിരുന്നു, പ്രത്യേകിച്ച് പകർച്ചവ്യാധിയുടെ സമയത്ത് പൊതു സേവന വിതരണത്തിനായി ഇത് ഉപയോഗിച്ച രീതി. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും ക്ഷേമ പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവയിൽ ചിലത് ജനങ്ങളിലേക്ക് എത്തിക്കാൻ ബുദ്ധിമുട്ടി. എന്നാൽ ഇന്ത്യയിൽ, ജൻധൻ-ആധാർ-മൊബൈൽ (JAM) ട്രിനിറ്റി ഒറ്റ ക്ലിക്കിലൂടെ സാമ്പത്തിക ഉൾപ്പെടുത്തലും ആധികാരികതയും ആനുകൂല്യങ്ങൾ നേരിട്ട് ഗുണഭോക്താക്കൾക്ക് കൈമാറലും ഉറപ്പാക്കി” പ്രധാനമന്ത്രി ഒരു അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. “സാങ്കേതികവിദ്യയുടെ ജനാധിപത്യവൽക്കരണത്തെക്കുറിച്ച് പറയുമ്പോൾ, ഇന്ത്യയ്ക്ക് ആഗോള വിശ്വാസ്യതയുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ലോകം ശ്രദ്ധിച്ച പല നടപടികളും നാം സ്വീകരിച്ചിട്ടുണ്ട്. ആ പടികൾ ഒരു വലിയ ആഗോള പ്രസ്ഥാനത്തിന്റെ ചവിട്ടുപടികളായി മാറുകയാണ്”. CoWIN…

Read More

ആക്രമണകാരികളായ ഡ്രോണുകളിൽ നിന്ന് 360 ഡിഗ്രി സംരക്ഷണം ഒരുക്കുന്ന ആയുധം ഒരുക്കി ഇന്ത്യ! ലോകത്തെ ആദ്യത്തെ സ്വയം നിയന്ത്രിത ആന്റി- ഡ്രോൺ സംവിധാനമാണിത്. ഹൈദരാബാദിലെ Grene Robotics ആണ്  Indrajaal എന്ന പേരിൽ കൗണ്ടകർ-ഡ്രോൺ ആയുധം പുറത്തിറക്കിയത്. 4000 ചതുരശ്രകിലോമീറ്റർ ഏരിയയിൽ , അതായത് ഡൽഹിയുടെ മൂന്നിരട്ടി ഭാഗത്ത് ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം ഒരുക്കാൻ ഇന്ദ്രജാലിനാകും. ഇത്രയും വിശാലമായ ഏരിയയിൽ സ്വയം നിയന്ത്രിത സംവിധാനത്തോടെ കൗണ്ടർ- ഡ്രോൺ ആക്രമണത്തിന് സാധിക്കുന്ന ലോകത്തെ ആദ്യ എയർക്രാഫ്റ്റ് സിസ്റ്റമാണ് ഇന്ദ്രജാൽ. ചെറുതും വലുതുമായ ഡ്രോണുകൾ, ആകാശ ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്ന വലിയ ഡ്രോണുകൾ എന്നിങ്ങനെ പുതിയ കാലത്ത് ഡ്രോൺ ഉപയോഗിച്ച് നടത്തുന്ന ഏത് തരം വ്യോമ ആക്രമങ്ങളേയും തടയാൻ ശേഷിയുള്ള ലോകത്തെ ഏറ്റവും ശക്തമായ സംവിധാനമാണ് ഇന്ദ്രജാൽ എന്ന് Grene Robotics അവകാശപ്പെടുന്നു. ഇന്ത്യൻ ഡിഫൻസ് ടെക്നോളജിയിലെ നിർണ്ണായക സംവിധാനമാണ് ഇന്ദ്രജാലെന്ന് ഉത്തരാഘണ്ട് ഗവർണ്ണർ Lieutenant General Gurmit Singh പറഞ്ഞു. പ്രതിരോധ സേനാവിഭാഗങ്ങൾക്ക്…

Read More

ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരം എം ജി റോഡിലെ സ്‌പെൻസേർസ് ഹൈപ്പർമാർക്കറ്റിൽ സ്ഥിരം കസ്റ്റമർമാരുടെ പതിവിൽ കവിഞ്ഞ തിരക്കായിരുന്നു. വാരാന്ത്യമായതു കൊണ്ടല്ല, മറിച്ചു തങ്ങളുടെ പ്രിയ ഷോപ്പിങ് ഇടമായിരുന്ന, ജീവിതത്തിന്റെ ഒരു ഭാഗമായിരുന്ന, ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള സ്‌പെൻസേർസ് Spencer’s ഹൈപ്പർമാർക്കറ്റിന്റെ അവസാന ദിനമായിരുന്നു അന്ന്. സൂപ്പർമാർക്കറ്റ് ശൃംഖലയുടെ കേരളത്തിലെ എല്ലാ ഔട്ട്ലെറ്റുകളും RPG അടച്ചു പൂട്ടി. മതിയായ ലാഭം ലഭിക്കുന്നില്ല എന്നതാണ് കാരണമായി പറയുന്നത്. തലസ്ഥാനത്തെ സെക്രെട്ടറിയേറ്റിനു തൊട്ടു മുന്നിലുള്ള ഈ സ്ഥലം ഇത് വരെ അറിയപ്പെട്ടിരുന്നത് സ്‌പെൻസേർസ് ജംഗ്ഷൻ എന്നായിരുന്നു. സ്‌പെൻസേർസ് അടച്ചു പൂട്ടിയതോടെ ഇനി അവിടം മറ്റൊരു പേരിൽ അറിയപ്പെടേണ്ടി വരുമെന്ന ദുഖത്തിലാണ് നാല് തലമുറകളിലായി ഉപഭോക്താക്കളുടെ പ്രിയ ഇടമായിരുന്ന ഇവിടം. RPG ഗ്രൂപ്പിന്റെ സ്‌പെൻസേർസ് ഹൈപ്പർമാർക്കറ്റ് ശനിയാഴ്ച മുതൽ കേരളത്തിൽ ഉണ്ടാകില്ല എന്ന അടച്ചുപൂട്ടൽ വാർത്ത ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ കനത്ത പ്രഹരമാണ്.അടുത്ത 15 ദിവസത്തിനുള്ളിൽ, നിലവിലുള്ള സ്റ്റോക്ക് തിരികെ അയയ്ക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ…

Read More

‘യോദ്ധ’ എന്ന മോഹൻലാൽ ചിത്രം സിനിമാസ്വാദകരെ പൊട്ടിച്ചിരിപ്പിക്കാൻ തുടങ്ങിയിട്ട് 31 വർഷങ്ങൾ പിന്നിടുന്നു. വർഷങ്ങൾക്കിപ്പുറവും ചില സിനിമകൾ ആവർത്തന വിരസതയേതുമില്ലാതെ, ആർത്തിയോടെ, ആദ്യമായി കാണുന്ന അതേ ഉത്സാഹത്തില്‍ ഈ സിനിമ കണ്ടുതീർക്കാറുണ്ട് നാം. എന്നാൽ യോദ്ധ അന്ന് ബോക്സ് ഓഫീസിൽ ശരാശരി വിജയം മാത്രമായിരുന്നു എന്നത് ഇന്നത്തെ തലമുറയ്ക്ക് വിശ്വസിക്കാന്‍ അല്പം പ്രയാസമുള്ള യാഥാര്‍ത്ഥ്യമാണ്. അന്ന് യോദ്ധ ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു. അതുകൊണ്ടു തന്നെ പ്രതീക്ഷിച്ച കളക്‌ഷൻ തീയേറ്ററുകളിൽ നിന്ന് ലഭിച്ചിരുന്നില്ല. എന്നാലിന്ന് ആമസോൺ, ഡിസ്‌നി ഹോട്ട് സ്റ്റാർ ഓ ടി ടി കളിലൂടെ വരുമാനം ഉണ്ടാക്കുകയാണ് യോദ്ധ. 1992 സെപ്റ്റംബർ മാസം മൂന്നാം തീയതിയാണ് സംഗീത് ശിവന്‍റെ സംവിധാനത്തിൽ ‘യോദ്ധാ’ റിലീസായത്. ഇന്നും 31ന്‍റെ ചെറുപ്പവുമായി ‘യോദ്ധാ’ മലയാളികളുടെ സ്വീകരണ മുറിയിൽ തുടരുന്നു. മലയാളികളുടെ ഇഷ്‌ട ചിത്രങ്ങളുടെ പട്ടികയിൽ ഇനി എത്ര പതിറ്റാണ്ടുകൾ കഴിഞ്ഞാലും ‘യോദ്ധാ’ ഉണ്ടാകുമെന്നതിൽ തർക്കമില്ല. തിയേറ്ററുകളിൽ സാധാരണ വിജയം പക്ഷേ തിയേറ്ററുകളിൽ സാധാരണ വിജയം…

Read More

പൊതുമേഖലാ ടെലികോം സ്ഥാപനങ്ങളായ ബിഎസ്എൻഎല്ലും എംടിഎൻഎല്ലും തമ്മിലുള്ള പ്രവർത്തനങ്ങളുടെ സമന്വയത്തിന് വഴിയൊരുക്കുന്ന ധാരണാപത്രത്തിൽ ഏർപ്പെട്ടു. നിലവിൽ ബി എസ്എം എൻ എൽ പ്രവർത്തന ലാഭത്തിലും MTNL കനത്ത നഷ്ടത്തിലുമാണ്. എം ടിഎൻഎൽ റെഗുലേറ്ററി ഫയലിംഗിൽ ആണ് ഇക്കാര്യം അറിയിച്ചത്. എംടിഎൻഎല്ലിൽ നിന്ന് മൊബൈൽ സേവന പ്രവർത്തനങ്ങൾ ബിഎസ്എൻഎൽ ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. “2023 ഓഗസ്റ്റ് 31 വ്യാഴാഴ്ച MTNL ഭാരത് സഞ്ചാർ നിഗം ലിമിറ്റഡുമായി ഒരു ധാരണാപത്രം ഒപ്പുവെച്ചതായി നിങ്ങളെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു ബിഎസ്എൻഎല്ലുമായുള്ള ധാരണാപത്രം, ഇന്ത്യൻ സർക്കാരിന് കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ പാൻ ഇന്ത്യ ടെലികോം സേവനങ്ങൾ നൽകുന്നതിന് എംടിഎൻഎല്ലും ബിഎസ്എൻഎല്ലും തമ്മിലുള്ള പ്രവർത്തനങ്ങളുടെ സമന്വയത്തിന് വഴിയൊരുക്കും,” MTNL അറിയിച്ചു. പൊതുമേഖലാ ടെലികോം സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിനായി 3,23,047 കോടി രൂപയുടെ സാമ്പത്തിക സഹായത്തിനും ഭാരത് ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്ക് ലിമിറ്റഡ് കൈകാര്യം ചെയ്യുന്ന 1.39 ലക്ഷം കോടി രൂപയുടെ അധിക ഭാരത് നെറ്റ് പ്രോജക്റ്റിനും കഴിഞ്ഞ നാല് വർഷമായി…

Read More