Author: News Desk
കുക്കിംഗിനോട് പാഷനുളള അതില്‍ ഇന്ററസ്റ്റുളള വീട്ടമ്മമാരുടെ ഒരു ഗ്രൂപ്പിനെ എന്‍ഗേജ്ഡ് ആക്കിയാണ് മസാല ബോക്സിന് ഹര്‍ഷ രൂപം നല്‍കിയത്. കാരണം വീട്ടിലെ രുചിയും മണവുമാണ് മസാല ബോക്സിലൂടെ കസ്റ്റമേഴ്സിലേക്ക് എത്തുന്നത്.
പല്ല് തേയ്ക്കാന്‍ മലയാളികള്‍ ഉപയോഗിക്കുന്ന ഉമിക്കരിയുമായി എത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അതിശയിപ്പിച്ച സംരംഭകന്‍. കണ്ണൂരില്‍ നിന്നുളള സിജേഷ് പൊയ്യില്‍ എന്ന സംരംഭകനാണ് പ്രധാനമന്ത്രിക്കും കൗതുകമായി മാറിയത്. മുദ്ര ലോണ്‍ പ്രയോജനപ്പെടുത്തി വിജയകരമായി സംരംഭങ്ങള്‍ കെട്ടിപ്പടുത്തവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് സിജേഷിനെ പ്രധാനമന്ത്രി പരിചയപ്പെട്ടത്. സിജേഷുമായുളള കൂടിക്കാഴ്ച ചിത്രം സഹിതം പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തു. എട്ട് വര്‍ഷത്തോളം പ്രവാസിയായിരുന്ന സിജേഷ് തിരിച്ചെത്തിയ ശേഷമാണ് മുദ്ര ലോണിലൂടെ 8.55 ലക്ഷം രൂപ വായ്പയെടുത്ത് സംരംഭം തുടങ്ങിയത്. ഉമിക്കരി കൂടാതെ പ്രകൃതിദത്തമായ ഫെയ്‌സ്പാക്കുകളും തേന്‍, പയറുപൊടി പോലുളള ഉല്‍പ്പന്നങ്ങളും സിജേഷിന്റെ നേതൃത്വത്തിലുളള ശാന്തിസ് ബ്രാന്‍ഡില്‍ നിന്ന് വിപണിയില്‍ എത്തുന്നുണ്ട്. പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ചയ്ക്ക് മുന്‍പ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായും സിജേഷും മറ്റ് സംരംഭകരും കൂടിക്കാഴ്ച നടത്തിയിരുന്നു. സിജേഷിന്റെ ഉമിക്കരി പ്രൊഡക്ട് അതിശയത്തോടെയാണ് അദ്ദേഹവും നോക്കിക്കണ്ടത്.
കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ കൊച്ചി ലേ മെറിഡിയനില്‍ നടന്ന ആനുവല്‍ മാനേജ്മെന്റ് കണ്‍വെന്‍ഷന്‍ സംസ്ഥാനത്തെ എന്‍ട്രപ്രണര്‍ കമ്മ്യൂണിറ്റിയെ മുഴുവന്‍ ആവേശത്തിലാക്കാന്‍ ശേഷിയുളള മാനേജ്‌മെന്റ് ലീഡേഴ്‌സിന്റെ കൂടിച്ചേരലിനാണ് വേദിയായത്. കോര്‍പ്പറേറ്റ് ലോകത്തെ ഇന്‍സ്പിരേഷണല്‍ പേഴ്‌സണാലിറ്റി മഹാത്രിയ റായ്, ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റും പത്മശ്രീ ജേതാവുമായ ടി.വി മോഹന്‍ദാസ് പൈ, എച്ച്ആര്‍ മാനേജ്‌മെന്റ് എക്്‌സ്‌പേര്‍ട്ട് വാസന്തി ശ്രീനിവാസന്‍, സംസ്ഥാന ധനമന്ത്രി തോമസ് ഐസക് തുടങ്ങിയവര്‍ ഡെലിഗേറ്റുകളുമായി സംവദിച്ചു. ലോകം വലിയ ഡിസ്‌റപ്ഷനുകളിലൂടെയാണ് കടന്നുപോകുന്നതെന്ന് ടി.വി മോഹന്‍ദാസ് പൈ ചൂണ്ടിക്കാട്ടി. 2030 ഓടെ ഈ മാറ്റങ്ങള്‍ ദൃശ്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപമെത്തിക്കുന്നതില്‍ കെഎംഎ പോലുളള മാനേജ്‌മെന്റ് അസോസിയേഷനുകള്‍ക്ക് വലിയ പങ്കുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഡിസ്‌റപ്റ്റീവ് വേള്‍ഡില്‍ ഇന്നവേറ്റീവ് ലീഡേഴ്‌സ് മാത്രമല്ല സോഷ്യല്‍ റെസ്‌പോണ്‍സിബിളായ ലീഡേഴ്‌സിനും പ്രാധാന്യമുണ്ടെന്ന് തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഡിസ്‌റപ്ഷനുകളെക്കുറിച്ചുളള സജീവ ചര്‍ച്ചയ്ക്കാണ് ഡയമണ്ട് ജൂബിലി വര്‍ഷത്തിന്റെ പകിട്ടില്‍ കെഎംഎ ചുക്കാന്‍…
സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കാസര്‍ഗോഡ് ഇന്‍കുബേഷന്‍ സെന്ററില്‍ ഇന്‍കുബേറ്റ് ചെയ്യാം. ഫെബ്രുവരിയില്‍ ഓപ്പണ്‍ ചെയ്ത ഇന്‍കുബേഷന്‍ സെന്ററില്‍ മേയില്‍ തുടങ്ങുന്ന ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ടെക് ബേസ്ഡ് ആശയങ്ങള്‍ ഉളളവര്‍ക്കാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകളും സംരംഭകരും മൂന്ന് മാസത്തെ സ്ട്രക്‌ചേര്‍ഡ് പ്രോഗ്രാമില്‍ പങ്കെടുക്കണം. ഗ്ലോബല്‍ ഇന്‍കുബേറ്റേഴ്‌സും ആക്‌സിലറേറ്റേഴ്‌സുമായി സഹകരിച്ചാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇന്‍കുബേഷന്‍ പ്രോഗ്രാം ഒരുക്കുന്നത്. ഇവരുടെ മെന്ററിംഗ് സപ്പോര്‍ട്ടും എക്‌സ്പീരിയന്‍സും സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്താനുളള അവസരവും ഉണ്ട്. വിജയകരമായി ഇന്‍കുബേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്‍ഡസ്ട്രിയുമായും ഇന്‍വെസ്റ്റര്‍മാരുമായും കണക്ട് ചെയ്യാനുളള പ്ലാറ്റ്‌ഫോമും ഒരുക്കും. startupmission.kerala.gov.in/incubation എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. ഏപ്രില്‍ 20 വരെയാണ് രജിസ്റ്റര്‍ ചെയ്യാനുളള സമയപരിധി.
കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെയും സംസ്ഥാനത്തെ മറ്റ് മാനേജ്‌മെന്റ് അസോസിയേഷനുകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന AIMA-LMA ആനുവല്‍ മാനേജ്മെന്റ് കണ്‍വെന്‍ഷന്‍ ഈ മാസം 12 നും 13 നും കൊച്ചിയില്‍ നടക്കും. ഇന്റര്‍നാഷണല്‍ സ്പീക്കറും ലോകമാകമാനം ഫോളോവേഴ്‌സുള്ള മോട്ടിവേഷണല്‍ ഗുരുവുമായ മഹാത്രിയ റാ ഉള്‍പ്പെടെയുളള ലീഡേഴ്‌സ് ലേ മെറിഡിയനില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതോടെ രാജ്യത്തെ ഏറ്റവും പ്രൊഫഷണലായ മാനേജ്‌മെന്റ് കണ്‍വെന്‍ഷനാണ്് കൊച്ചി സാക്ഷ്യം വഹിക്കുക. എന്‍ട്രപ്രണേഴ്‌സും സ്റ്റാര്‍ട്ടപ് ഫൗണ്ടേഴ്‌സും ഇന്‍വെസ്റ്റേഴ്‌സും ഉള്‍പ്പെടെ രണ്ടായിരത്തോളം വരുന്ന ഡെലിഗേറ്റ്‌സിന് വലിയ ബിസിനസ് ഇന്‍സൈറ്റ് നല്‍കുന്ന ഇവന്റിനാണ് കെഎംഎ അരങ്ങൊരുക്കുന്നത്. ലീഡര്‍ഷിപ്പ്, ഇന്നവേഷന്‍ ആന്‍ഡ് ഇംപാക്ട്ഫുള്‍ എന്‍ട്രപ്രണര്‍ഷിപ്പ് എന്ന തീമില്‍ ഫോക്കസ് ചെയ്താണ് ഇക്കുറി സമ്മിറ്റ് നടക്കുന്നത്. കെഎംഎ ഡയമണ്ട് ജൂബിലി വര്‍ഷമെന്ന പകിട്ടോടെയാണ് ഇക്കുറി സ്മ്മിറ്റ് ഒരുങ്ങുന്നത്. മഹാത്രിയ റായ്ക്ക് പുറമേ ദേശീയതലത്തില്‍ ശ്രദ്ധേയരായ സ്പീക്കര്‍മാരുടെ പാനല്‍ കണ്‍വെന്‍ഷനില്‍ ഡെലിഗേറ്റ്‌സുമായി സംവദിക്കും. ഇന്‍ഫോസിസ് ഡയറക്ടറായിരുന്ന മാനേജ്‌മെന്റ് വിസാര്‍ഡ് ടി.വി മോഹന്‍ദാസ്…
ജീവിതത്തിലും ബിസിനസിലും ടെക്‌നോളജിയുടെ സ്വാധീനം വര്‍ധിക്കുകയാണ്. ടെക്‌നോളജിയുടെ വ്യാപനത്തോടെ ബിസിനസിന്റെ അതിരുകള്‍ ഇല്ലാതാവുന്ന കാഴ്ചയാണ് കാണുന്നതെന്ന് ഐബിഎസ് ഗ്രൂപ്പ് ഫൗണ്ടറും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ മാത്യൂസ്. ടെക്‌നോളജി ബെയ്‌സ് ചെയ്തുളള കമ്പനികളുടെ വളര്‍ച്ച നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് മുന്നില്‍ നില്‍ക്കുന്ന ഇരുപത് റീട്ടെയ്ല്‍ ബാങ്കിംഗ് കമ്മ്യൂണിറ്റികള്‍ നോക്കിയാല്‍ പേമെന്റ് സര്‍വ്വീസ് സ്ഥാപനങ്ങളുടെ മേധാവിത്വം കാണാം. പേപാല്‍, ഫെയ്‌സ്ബുക്ക്, ആലിബാബ തുടങ്ങിയ സ്ഥാപനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. പുതിയ അറ്റാക്കേഴ്‌സ് കടന്നുവരുന്നുവെന്നതാണ് ഇതിന്റെ അര്‍ത്ഥം. ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായിട്ടാണ് ആമസോണ്‍ തുടങ്ങിയത്. എന്നാല്‍ ഇന്ന് ലോകത്തെ ഏറ്റവും വലിയ ലൊജിസ്റ്റിക് പ്രൊവൈഡര്‍മാരായി അവര്‍ മാറി. ബിസിനസിന്റെ സെയ്ഫ് സോണില്‍ നിന്നും അതിരുകളില്ലാത്ത രീതിയിലേക്ക് അത് മാറിയിരിക്കുന്നു. ടെക്‌നോളജിയെ ബിസിനസ് സെക്ടര്‍ മുന്‍പത്തെക്കാള്‍ അഡോപ്റ്റ് ചെയ്യുന്നുണ്ട്. ഡിജിറ്റല്‍ റീച്ച് ഇന്ന് ബിസിനസില്‍ ഒഴിവാക്കാനാകാത്ത ഒന്നാണ്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന് അടുത്ത കാലത്താണ് ഇത്രയേറെ പ്രചാരം ലഭിച്ചത്. എന്നാല്‍ ബിസിനസിന്റെ റീച്ച് ഉയര്‍ത്തുന്നതില്‍ ഉള്‍പ്പെടെ…
മെയ്ഡ് ഇന്‍ കേരള ലാപ്‌ടോപ്പുകള്‍ നിങ്ങളുടെ കൈകളിലെത്തുന്ന കാലം വിദൂരമല്ല. ലാപ്‌ടോപ്പുകളും സെര്‍വ്വര്‍ ക്ലാസ് മെഷീനുകളും കേരളത്തില്‍ നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. 30 കോടി രൂപ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി കെല്‍ട്രോണിന്റെ ചുമതലയില്‍ സ്‌പെഷല്‍ പര്‍പ്പസ് കമ്പനി രൂപീകരിക്കും. കെല്‍ട്രോണിന് പുറമെ കെഎസ്‌ഐഡിസിക്കും കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട കംപോണന്റുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്കും ഓഹരിപങ്കാളിത്തം നല്‍കും. പ്രൊജക്ടുമായി ബന്ധപ്പെട്ട് ഇന്റല്‍ കോര്‍പ്പറേഷനും യുഎസ്ടി ഗ്ലോബലും സര്‍ക്കാരുമായി നേരത്തെ ധാരണാപത്രം ഒപ്പിട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയ്യെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. ഇന്റല്‍ പ്രൊസസറാണ് ലാപ്‌ടോപ്പുകളിലും സെര്‍വ്വറുകളിലും ഉപയോഗിക്കുക. നിലവില്‍ ലാപ്‌ടോപ്പുകളുടെ അസംബ്ലിങ് മാത്രമാണ് കേരളത്തില്‍ നടക്കുന്നത്. പ്രൊഡക്ഷനും കേരളത്തില്‍ തുടങ്ങുന്നതോടെ ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗില്‍ സംസ്ഥാനത്തിന് പുതിയ മേല്‍വിലാസമൊരുക്കും. ഇലക്ട്രോണിക്‌സ് പ്രൊഡക്ഷനില്‍ ഏറെ അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും മറ്റ് പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കേരളം പിന്നാക്കം പോയതായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി. കേരളത്തിന്റേതായ ഇലക്ട്രോണിക് ഇക്കോസിസ്റ്റം ഒരുക്കുകയാണ് ലക്ഷ്യം. മണ്‍വിളയിലുളള കെല്‍ട്രോണിന്റെ…
സോഫ്റ്റ്ബാങ്കിനും ആലിബാബയ്ക്കും പിന്നാലെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ചൈനയിലെ ഇന്റര്‍നെറ്റ് സര്‍വ്വീസ് കമ്പനിയായ ടെന്‍സെന്റ് ഒരുങ്ങുന്നു. ഏര്‍ളി സ്റ്റേജ് സംരംഭങ്ങളെ ലക്ഷ്യം വെച്ച് ഫണ്ടിറക്കാനാണ് ടെന്‍സെന്റിന്റെ പദ്ധതി. കണ്‍സ്യൂമര്‍, ലെന്‍ഡിംഗ്, സോഷ്യല്‍ മീഡിയ, ഗെയിമിങ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായിരിക്കും മുന്‍ഗണന. 5 മുതല്‍ 15 മില്യന്‍ ഡോളര്‍ വരെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മുതല്‍മുടക്കാനാണ് ടെന്‍സെന്റിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ കൂടുതലും സ്റ്റാര്‍ട്ടപ്പുകളെ ലക്ഷ്യം വെച്ചാണ്. 1998 ല്‍ സ്ഥാപിച്ച ടെന്‍സെന്റ് ചുരുങ്ങിയ കാലം കൊണ്ട് വലിയ വളര്‍ച്ച നേടിയ സ്ഥാപനമാണ്. ചൈനയില്‍ പോപ്പുലറായ വീചാറ്റ് മെസേജിംഗ് ആപ്പ് ഉള്‍പ്പെടെ ടെന്‍സെന്റിന്റെ ഫ്‌ളാഗ്ഷിപ്പ് പ്രൊഡക്ടുകളാണ്. നേരത്തെ ഫ്‌ളിപ്പ്കാര്‍ട്ട്, ഒല, ഹൈക്ക് തുടങ്ങിയ ഇന്ത്യന്‍ ടെക്‌നോളജി സര്‍വ്വീസ് സ്റ്റാര്‍ട്ടപ്പുകളില്‍ ടെന്‍സെന്റ് നിക്ഷേപം നടത്തിയിരുന്നു. അടുത്ത പത്ത് വര്‍ഷത്തിനുളളില്‍ ചൈനയ്ക്ക് പിന്നിലെത്തുന്ന എമേര്‍ജിംഗ് മാര്‍ക്കറ്റായിട്ടാണ് ഇന്ത്യയെ ടെന്‍സെന്റ് വിലയിരുത്തുന്നത്. ഇത് കണക്കിലെടുത്താണ് ഏര്‍ളി സ്റ്റേജ് സംരംഭങ്ങളെ ലക്ഷ്യമിട്ടുളള പുതിയ നീക്കം. 496.25 ബില്യന്‍ ഡോളറാണ് ടെന്‍സെന്റിന്റെ…
എന്റര്‍ടെയ്ന്‍മെന്റ് മേഖലയിലെ നിക്ഷേപകര്‍ക്ക് വന്‍ സാധ്യതയൊരുക്കി സൗദി. 35 വര്‍ഷങ്ങള്‍ക്ക് ശേഷം സൗദിയിലെ ആദ്യ കൊമേഴ്‌സ്യല്‍ സിനിമാ തീയറ്റര്‍ ഈ മാസം തുറക്കും. യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എഎംസി എന്റര്‍ടെയ്്ന്‍മെന്റാണ് സൗദിയിലെ സിനിമാ ആസ്വാദകര്‍ക്കായി ഒരിടവേളയ്ക്ക് ശേഷം തീയറ്റര്‍ ഓപ്പണ്‍ ചെയ്യുന്നത്. റിയാദിലെ കിംഗ് അബ്ദുളള ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടിലാണ് ആദ്യ തീയറ്റര്‍. ഏപ്രില്‍ 18 ന് ബ്ലാക്ക് പാന്ഥര്‍ ആയിരിക്കും പ്രദര്‍ശിപ്പിക്കുന്ന ആദ്യ സിനിമ. അഞ്ച് വര്‍ഷത്തിനുളളില്‍ 15 നഗരങ്ങളിലായി 40 എഎംസി സിനിമാശാലകള്‍ തുറക്കാനാണ് എഎംസിയുടെ പ്ലാന്‍. കൊമേഴ്‌സ്യല്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ വലിയ നിക്ഷേപ സാധ്യതകളിലേക്കാണ് സൗദി വാതില്‍ തുറന്നിരിക്കുന്നത്. വിഷന്‍ 2030 യുടെ ഭാഗമായിട്ടാണ് സൗദിയുടെ നീക്കം. 2030 ഓടെ ഈ മേഖലയില്‍ നിന്ന് 24 ബില്യന്‍ ഡോളര്‍ വരുമാനവും 30,000 തൊഴിലവസരങ്ങളുമാണ് സൗദി പ്രതീക്ഷിക്കുന്നത്. എന്റര്‍ടെയ്ന്‍മെന്റ് സ്‌പെന്‍ഡിംഗില്‍ വലിയ മാറ്റത്തിനാണ് ഇത് കളമൊരുക്കുക. മുന്നൂറിലധികം തീയറ്ററുകളിലായി 2500 ഓളം സ്‌ക്രീനിംഗുകളാണ് സൗദി പ്രതീക്ഷിക്കുന്നത്. സിനിമാ മേഖലയിലെ ടെക്‌നോളജി…