Author: News Desk
ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 14.9 ലക്ഷമാകും. നിലവിലത്തെ GDP യുടെ 7 ഇരട്ടി വരുമിത്. എപ്പോഴാണത് സംഭവിക്കുക ? 2047 സാമ്പത്തിക വർഷത്തിൽ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടാണത്. ഓർക്കണം 2023 സാമ്പത്തിക വർഷത്തിൽ 2 ലക്ഷമാണ് ഇന്ത്യയുടെ പ്രതിശീർഷ വരുമാനം. വരുമാന നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവരിലെ താഴ്ന്ന സ്ലാബിലുള്ള 25% പേർ ആ സ്ലാബ് വിട്ടുയരും. നിലവിൽ ഇൻകം ടാക്‌സ് റിട്ടേൺസ് ഫയൽ ചെയ്തവരുടെ കണക്കുകൾ വിശകലനം ചെയ്‌തതാണീ റിപ്പോർട്ട്. 2047 എന്ന ലക്ഷ്യത്തിലേക്കടുക്കുമ്പോൾ 25% പേർ താഴ്ന്ന സ്ലാബ് വിട്ടുയരുന്നതിൽ 17.5 ശതമാനം പേർ 5-10 ലക്ഷം വിഭാഗത്തിലേയ്ക്കും 5 ശതമാനം പേർ 10-20 ലക്ഷം വിഭാഗത്തിലേയ്ക്കുമാണെത്തുക. 0.5 ശതമാനം പേർ 50-1 കോടി വിഭാഗത്തിലേയ്ക്കും 0.075 പേർ ഒരു കോടി രൂപയ്ക്ക് മുകളിലുള്ള വിഭാഗത്തിലേയ്ക്കും മാറും. സ്വതന്ത്രദിനാഘോഷത്തോടനുബന്ധിച്ച റിപ്പോർട്ടിലാണ് എസ്ബിഐ ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തു സ്ഥിരമായും, മുടക്കമില്ലാതെയും ഐടിആർ ഫയൽ ചെയ്യുന്നവർ 2047 സാമ്പത്തിക…
കേന്ദ്ര ഇൻകം ടാക്സ് വകുപ്പിന്റെ അക്കൗണ്ടിൽ കോടികൾ അധികം കിടപ്പുണ്ട്. ഒന്നും രണ്ടുമല്ല 1150 കോടി രൂപ. അതാരുടേതാണെന്നു ചോദിച്ചപ്പോൾ ആദ്യം ഉത്തരമില്ല. സമർത്ഥനായൊരു IPS ഓഫീസർ കണക്കുകൾ നിരത്തി ചോദിച്ചപ്പോൾ മറുപടി കിട്ടി. അത് കേരളത്തിന്റേതാണ്. കേരളത്തിന് അവകാശപ്പെട്ടതാണ്. നമ്മുടെ ബിവറേജസ് കോര്പറേഷന് അവകാശപ്പെട്ട തുകയാണത്. ആ IPS ഓഫീസർ തന്റെ ഓഡിറ്റ് യുദ്ധം തുടർന്നപ്പോൾ ഇൻകം ടാക്സ് വകുപ്പ് അധികം ഈടാക്കിയ ആ തുക കേരളത്തിന് തിരികെ നൽകാൻ തീരുമാനിച്ചു. ആ സമർത്ഥനായ ഓഫീസർ ആരാണെന്നല്ലേ ചാർട്ടേർഡ് അക്കൗണ്ടന്റായി പരിശീലനം പൂർത്തിയാക്കിയ കോർപ്പറേഷൻ സിഎംഡി യോഗേഷ് ഗുപ്ത IPS . ഇക്കാര്യം അറിയിച്ചതാരാണെന്നല്ലേ കേരളത്തിന്റെ എക്‌സൈസ് മന്ത്രി എം ബി രാജേഷും. 2014-15 മുതൽ ബിവറേജ്സ് കോർപ്പറേഷനെ പ്രതിസന്ധിയിലാക്കിയ ഇൻകം ടാക്സ് പ്രശ്നങ്ങൾ പരിഹരിച്ച് 1150 കോടി രൂപ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ നിന്ന് തിരിച്ചു ലഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം…
പുതുതായി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് വേണ്ടതെല്ലാം ഇനി വിരൽ തുമ്പിൽ. സംരംഭകർക്കുള്ള മാർഗ നിർദേശങ്ങൾ നൽകുക, സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ സംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങളോടെ എംഎസ്എംഇ ഹെല്‍പ്പ് ഡെസ്ക് പദ്ധതിക്ക് സംസ്ഥാനത്തു തുടക്കമായി. വ്യവസായ സംരംഭങ്ങളേയും ഐ.സി.എ.ഐ പോലുള്ള പ്രൊഫഷണല്‍ സംഘടനകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് വിദഗ്ദ്ധ സേവനം ലഭ്യമാകുക വഴി വ്യാവസായിക വളര്‍ച്ചക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. എംഎസ്എംഇകള്‍ക്ക് ഫിനാന്‍സ്, ടാക്സ്, ഓഡിറ്റ് വിഷയങ്ങളില്‍ വിദഗ്ദ്ധ സേവനത്തിനായി ഹെല്പ് ഡെസ്‌ക്കുകൾ പ്രവർത്തിക്കും. എംഎസ്എംഇകള്‍ക്ക് ഫിനാന്‍സ്, ടാക്സ്, ഓഡിറ്റ് വിഷയങ്ങളില്‍ വിദഗ്ദ്ധ സേവനത്തിനായി ആരംഭിക്കുന്ന ഹെല്‍പ്പ് ഡെസ്ക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് കൊച്ചിയിൽ നിർവഹിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്കായുള്ള നികുതി ഓഡിറ്റ് ഏകദിന സെമിനാറും മന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ(ഐ.സി.എ.ഐ)യുടെ കേരള ചാപ്റ്ററും ചേര്‍ന്നാണ് ഹെല്‍പ്പ് ഡെസ്ക്ക്…
നിങ്ങളുടെ സംരംഭം കുറഞ്ഞത് 10 പേർക്കെങ്കിലും തൊഴിൽ ഉറപ്പാക്കുന്നുണ്ടോ. എങ്കിൽ പ്രവാസി സഹകരണ സംഘങ്ങളുടെ ഇത്തരം സംരംഭങ്ങൾക്ക് നോർക്കയുടെ ഒറ്റതവണത്തെ രണ്ടു ലക്ഷം രൂപയുടെ ധനസഹായം ഉറപ്പാക്കാം. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണയായി ധനസഹായം നല്‍കുന്നത്. പ്രവാസി കേരളീയരുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് നോര്‍ക്ക-റൂട്ട്സ് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. പൊതു ജനതാല്‍പര്യമുളള കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിട വ്യവസായം, മല്‍സ്യമേഖല, മൂല്ല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണം, സേവന മേഖല, നിര്‍മ്മാണ മേഖല എന്നീ മേഖലകളിലെ ഉല്‍പാദന, സേവന, ഐ.ടി, തൊഴില്‍ സംരംഭങ്ങളിലൂടെ കുറഞ്ഞത് 10 പേര്‍ക്കെങ്കിലും തൊഴിലും വരുമാനവും ലഭ്യമാകുന്ന സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അല്ലെങ്കില്‍ നിലവിലുളള സംരംഭങ്ങള്‍ മേല്‍പ്രകാരം തൊഴില്‍ ലഭ്യമാകത്തക്കതരത്തില്‍ വികസിപ്പിക്കുന്നതിനുമാണ് രണ്ട് ലക്ഷം രൂപ പ്രവര്‍ത്തന മൂലധനം ഉൾപ്പെടെ മൂന്നു ലക്ഷം രൂപ ധനസഹായം നല്‍കുന്നത്. സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങള്‍, സംഘത്തിലെ…
സ്വന്തമായി മെഴ്‌സിഡസ് ബെൻസ് ഉള്ള ലോകത്തെ ഏക നായ. അതാണ് ബണ്ണി. ബെൻസിന്റെ ഷോറൂമിലെത്തിയാണ് ബെന്നി തന്റെ ബെൻസ് സ്വീകരിച്ചത്. കാറിടിച്ച് രണ്ട് പിൻകാലുകളും നഷ്ടപ്പെട്ട ബണ്ണി എന്ന നായയ്ക്ക് പ്രത്യേക വീൽചെയർ നിർമ്മിച്ച് നൽകിയ ജർമ്മൻ ഓട്ടോമൊബൈൽ ഭീമനായ മെഴ്‌സിഡസ് ബെൻസ് സമൂഹ മാധ്യമങ്ങളിൽ ലോകത്തിന്റെ ഹൃദയം കവർന്നു. ഒരു അപകടത്തെ തുടർന്ന് രണ്ടു കാലുകളും നഷ്ടപ്പെട്ടതോടെ ബണ്ണിയെ ഉടമകൾ ഉപേക്ഷിച്ചു. ഭാഗ്യവശാൽ, അവൾ മൃഗ രക്ഷാപ്രവർത്തകരുടെ സംരക്ഷണയിലായി. ബണ്ണിയെ പരിചരിക്കുന്ന അനിമൽ റെസ്‌ക്യൂവർ ഹെൻറി ഫ്രീഡ്‌മാൻ തന്റെ ഇൻസ്റ്റാഗ്രാം പേജ് കീപ്പിംഗ്ഫിനിൽ പങ്കിട്ട ഒരു വീഡിയോയിൽ നിന്നാണ് എല്ലാം ആരംഭിച്ചത്. ഹെൻറി ബണ്ണിയുടെ ഒരു വീഡിയോ പങ്കുവെക്കുകയും അവളുടെ പിൻകാലുകൾ നഷ്‌ടപ്പെടാൻ കാരണമായ ഒരു അപകടത്തെത്തുടർന്ന് അവളുടെ ഉടമകൾ അവളെ എങ്ങനെ ഉപേക്ഷിച്ചുവെന്ന് വിശദീകരിക്കുകയും ചെയ്തു. വീഡിയോ പെട്ടെന്ന് വൈറലായി, “ഈ നായ മെഴ്‌സിഡസ് ബെൻസ് വീൽചെയർ അർഹിക്കുന്നു” എന്ന് ഒരാൾ അതിൽ ഒരു കമന്റ് ഇട്ടു. ഇത്…
പുതിയ ജിയോ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്രീപെയ്ഡ് പ്ലാനുകൾ പ്രഖ്യാപിച്ചു ജിയോ. ആഗോളതലത്തിൽ നെറ്റ്ഫ്ലിക്സിന്റെ ഇത്തരത്തിലുള്ള ആദ്യ പ്രീപെയ്ഡ് ബണ്ടിൽ പ്ലാനാണ് അവതരിപ്പിച്ചത്. ജിയോ പോസ്റ്റ് പെയ്ഡ് പ്ലാനിലും ജിയോ ഫൈബർ പ്ലാനുകളിലും നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഇതിനകം ലഭ്യമാണ്. എന്നാൽ ഇതാദ്യമായാണ് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്നത്. ഒരു ബണ്ടിൽ ചെയ്ത ടെൽകോ പ്രീപെയ്ഡ് പ്ലാൻ വഴി ഉപയോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ് ലഭ്യമാക്കുന്നത് ഇതാദ്യമാണ് എന്നത് ശ്രദ്ധേയമാണ്. 1099, 1499 രൂപയുടെ രണ്ട് പ്ലാനുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. 1099 രൂപ പ്ലാനിൽ പ്രതിദിനം 2 GB വീതം 5G സേവനത്തോടെ നെറ്റ്ഫ്ലിക്സ് മൊബൈലിൽ ലഭ്യമാകും. 84 ദിവസത്തേക്ക് വോയ്‌സ് കാൾ പരിധിയുമുണ്ട്. 1499 രൂപയുടെ പ്ലാനിൽ പ്രതിദിനം 3 GB വീതം 5G സേവനത്തോടെ നെറ്റ്ഫ്ലിക്സ് വലിയ സ്‌ക്രീനിൽ ലഭ്യമാകും. 84 ദിവസത്തേക്ക് വോയ്‌സ് കാൾ പരിധിയുമുണ്ട്. 40 കോടിയിലധികം ജിയോ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ജിയോ പ്രീപെയ്ഡ് ബണ്ടിൽഡ് പ്ലാനിലൂടെ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ…
ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ പ്രദാനം ചെയ്യുന്ന കമ്പനികളുടെ ഇന്ത്യയിലെ അധിക നികുതി ബാധ്യത 45,000 കോടി രൂപയാകുമെന്നു തിട്ടപ്പെടുത്തി സെൻട്രൽ ബോർഡ് ഓഫ് ഇൻ ഡയറക്റ്റ് ടാക്സ് ആൻഡ് കസ്റ്റംസ് (CBIC). അതെ സമയം ദുരൂഹമായ ഏതാനും ഷെൽ കമ്പനികൾ വഴി ക്രിപ്റ്റോകറന്സികളാക്കി ഗെയിമിങ് ആപ്പുകൾ 700 കോടി രൂപ ഇന്ത്യക്ക് പുറത്തേക്ക് കടത്തിയതായി മുംബൈയിലെ ഡയറക്ടറേറ്റ് ജനറല് ഓഫ് ഗുഡ്സ് ആന്ഡ് സർവീസ് ടാക്സ് ഇന്റലിജന്സ്(DGGI) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സൈപ്രസ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന പരിമാച്ച് ഉൾപ്പെട്ട ശൃംഖലയാണ് പണം കടത്തിന് പിന്നിലെന്ന് കണ്ടെത്തി. ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ പ്രദാനം ചെയ്യുന്ന സ്ഥാപനങ്ങളുടെ ചരക്ക് സേവന നികുതി (GST) കുടിശ്ശിക സെൻട്രൽ ബോർഡ് ഓഫ് ഇൻ ഡയറക്റ്റ് ടാക്സ് ആൻഡ് കസ്റ്റംസ് അവലോകനം ചെയ്താണ് അധിക നികുതി ബാധ്യത 45,000 കോടി രൂപയാകുമെന്നു കണക്കാക്കിയത്. ജിഎസ്ടി സമ്പ്രദായം രാജ്യത്തു ആരംഭിച്ച 2017 തൊട്ടുള്ള കുടിശ്ശികയാണ് തിട്ടപ്പെടുത്തിയത്. ഓൺലൈൻ ഗെയിമിംഗ്, കാസിനോകൾ, കുതിരപ്പന്തയം എന്നിവയ്ക്ക്…
സ്കോട്ട്ലൻഡിൽ അവധിക്കാലം ആഘോഷിക്കുകയാണ് യു എഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അദ്ദേഹം കാഴ്ചകൾ ആസ്വദിക്കുകയും ബോട്ട് സവാരി നടത്തുകയും കുന്നുകളിൽ നടക്കുകയും ചെയ്യുന്ന ദൃശ്യങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറലാകുന്നു. ഷെയ്ഖ് മുഹമ്മദിന്റെ പ്രോട്ടോക്കോൾ മേധാവി ഖലീഫ സുലൈമാൻ പ്രസിദ്ധീകരിച്ച ഇൻസ്റ്റാഗ്രാം ഫോട്ടോകളും വീഡിയോകളും നിറയെ സ്കോട്ട്‌ലൻഡിലെ വന്യജീവികളുടെയും പ്രകൃതിദൃശ്യങ്ങളുടെയും കാഴ്ചയാണ്.ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് സ്കോട്ട്ലൻഡിൽസുഹൃത്തുക്കളോടൊപ്പം നാട്ടിൻപുറങ്ങളിൽ നടക്കുന്നതും മത്സ്യബന്ധന യാത്ര ആസ്വദിക്കുന്നതും കാണാം. ഗ്രാമീണ ഗ്രാമപ്രദേശങ്ങൾ ദുബായിലെ ആധുനിക നഗരദൃശ്യങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ് എന്ന വസ്തുതയും ദൃശ്യങ്ങൾ നൽകുന്നു. ഷെയ്ഖ് മുഹമ്മദ് ബൈനോക്കുലറുകൾ ഉപയോഗിച്ചു പർവതങ്ങളുടെയും താഴ്‌വരകളുടെയും വന്യജീവികളുടെയും കാഴ്ച കാണുന്ന ദൃശ്യങ്ങളുമുണ്ട് . “മറക്കാനാവാത്ത നിമിഷങ്ങൾ” എന്ന അടിക്കുറിപ്പോടെയാണ് ഖലീഫ സുലൈമാൻ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്നത്.
വേഗതയിലും, സുഖ സൗകര്യങ്ങളിലും ഒക്കെ മുമ്പാണെന്നു തെളിയിച്ച ശേഷം ഇനി ഓറഞ്ച് നിറത്തിൽ കൂടുതൽ സുരക്ഷാ ഫീച്ചറുകളോടെ കുതിക്കാനൊരുങ്ങുകയാണ് വന്ദേ ഭാരത് ട്രെയിനുകൾ. ഓറഞ്ച് നിറത്തിലുള്ള കോച്ചുകളോടെയുള്ള പുതിയ ട്രെയിനുകൾ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് ട്രാക്കിലേക്കിറങ്ങി. ഈ പുതിയ ട്രെയിനുകളിൽ നൂതനമായ സുരക്ഷയും സാങ്കേതിക മെച്ചപ്പെടുത്തൽ സവിശേഷതകളും ഉൾപ്പെടും. പുതിയ ഓറഞ്ച് നിറത്തിലുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളിൽ എട്ട് കോച്ചുകളും സുഖപ്രദമായ ചാരിയിരിക്കാവുന്ന സീറ്റുകളും ഉണ്ടായിരിക്കും. കൂടാതെ, പുതിയ ട്രെയിനുകളിൽ എക്‌സിക്യൂട്ടീവ് ചെയർ കാർ ക്ലാസ് കോച്ചുകൾക്കായി വിപുലീകൃത ഫൂട്ട്‌റെസ്റ്റുകൾ, മൊബൈൽ ചാർജിംഗ് പോയിന്റുകളിലേക്ക് മികച്ച ആക്‌സസ്, വെള്ളം തെറിക്കുന്നത് തടയാൻ ബേസിനിലെ മെച്ചപ്പെടുത്തലുകൾ എന്നിവയുണ്ടാകും. ഇതുകൂടാതെ, യാത്രക്കാർക്ക് മികച്ച ടോയ്‌ലറ്റ് ലൈറ്റിംഗ്, ടച്ച്-സെൻസിറ്റീവ് റീഡിംഗ് ലാമ്പുകൾ, അഡ്വാൻസ്ഡ് റോളർ ബ്ലൈൻഡ് ഫാബ്രിക് എന്നിവയും അനുഭവിക്കാൻ കഴിയും. പ്രത്യേക ആവശ്യങ്ങളുള്ള യാത്രക്കാർക്ക് മെച്ചപ്പെട്ട പ്രവർത്തനക്ഷമതയുടെ കാര്യത്തിൽ, പുതിയ വന്ദേ ഭാരത് ട്രെയിനിൽ ഡ്രൈവിംഗ് ട്രെയിലർ കോച്ചുകളിൽ വീൽചെയർ…
ടച്ച് സ്ക്രീൻ വരെ കണ്ടിട്ടുണ്ട്. എന്നാൽ ആംഗ്യം കൊണ്ട് ഡിജിറ്റൽ ഉപകരണങ്ങൾക്ക് കമാൻഡ് നല്കാനാകുമോ. അതും നടന്നു കഴിഞ്ഞു. കമ്പ്യൂട്ടർ അല്ലെങ്കിൽ സ്മാർട്ട് വാച്ച് മോണിറ്ററിൽ തൊടുകയൊന്നും വേണ്ട ഇനി. വെറുതെ വിരലൊന്നനക്കിയാൽ മതി Google ന്റെ Soli: The Future of Gesture Control തന്റെ ജോലി തുടങ്ങും. നിങ്ങളുടെ കൈ വീശിക്കൊണ്ട് നിങ്ങളുടെ ഗാഡ്‌ജെറ്റുകൾ നിയന്ത്രിക്കുന്നത് സങ്കൽപ്പിക്കുക! ഗൂഗിളിന്റെ തകർപ്പൻ കണ്ടുപിടുത്തമായ സോളി ഇത് സാധ്യമാക്കുന്നു. റഡാർ സാങ്കേതികവിദ്യ റിസ്റ്റ് വാച്ചിൽ ഘടിപ്പിക്കുക എന്ന സ്വപ്നത്തിൽ നിന്ന് ജനിച്ച സോളി അഞ്ച് വർഷത്തെ നവീകരണത്തിന് വിധേയനായി. ദിവസേനെ മറ്റേതൊരു ഉപകാരണത്തിലുള്ളത് പോലെ ഉപയോഗിക്കാൻ കഴിയുന്ന റഡാർ ചിപ്പ് Google പുറത്തിറക്കിയിരിക്കുന്നു. ഗൂഗിൾ പിക്സൽ 4 ഫോണിലോ ഗൂഗിളിന്റെ നെസ്റ്റ് ഉൽപ്പന്നങ്ങളിലോ സോളിയുടെ മാജിക് കാണാനാകും . യന്ത്ര പഠനം -Machine Learning- ഒന്ന് തന്നെയാണ് സോളിയുടെ റഡാറിന്റെ പ്രധാന ശക്തി. നിങ്ങളുടെ ഡാറ്റ ക്ലൗഡിലേക്ക് അയയ്‌ക്കാതെ തന്നെ സോളിക്ക് ശ്രദ്ധേയമായ…