Author: News Desk
വനിതാ സംരംഭകരെ ഒരേ വേദിയില്‍ ഒത്തൊരുമിപ്പിക്കുന്ന വനിതാ സ്റ്റാര്‍ട്ടപ്പ് സമ്മേളനം 5.0 (Women Start up Summit 5.0) കൊച്ചി ഡിജിറ്റല്‍ ഹബ്ബില്‍ സെപ്റ്റംബര്‍ 29-ന്. ബിസിനസില്‍ വിജയഗാഥ രചിച്ച വനിതകള്‍ അവരുടെ അനുഭവങ്ങളും വിജയമന്ത്രങ്ങളും ഒരേ വേദിയില്‍ പങ്കുവെക്കും. വനിതകളുടെ നേട്ടങ്ങളും മറ്റും ആഘോഷിക്കുന്ന വേദി കൂടിയായിരിക്കും വനിതാ സ്റ്റാര്‍ട്ടപ്പ് സമ്മേളനം.വിജയക്കഥകള്‍ രചിക്കാന്‍തങ്ങളുടെ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകള്‍ അവരുടെ അനുഭവങ്ങളും നേരിട്ട പ്രതിസന്ധികളെയും കുറിച്ച് വേദിയില്‍ സംസാരിക്കും. പങ്കെടുക്കുന്നവരുടെ വ്യക്തിത്വ-പ്രൊഫഷണല്‍ വികാസത്തിനള്ള സഹായമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പാനല്‍ ചര്‍ച്ചസാങ്കേതിവിദ്യ, എന്‍ട്രപ്രണര്‍ഷിപ്പ്, നേതൃത്വപാടവം, പുത്തന്‍ ആശയങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പാനല്‍ ചര്‍ച്ചകളും നടക്കും. വിദഗ്ധരും വ്യവസായ പ്രമുഖരും പങ്കെടുക്കുന്ന ചര്‍ച്ചയില്‍ പുത്തന്‍ ആശയങ്ങളിൽ ചർച്ചകൾ നടക്കും.പ്രാക്ടിക്കല്‍ അറിവ് വേണംഏത് ബിസിനസിലും പ്രായോഗിക അറിവ് പ്രധാനമാണ്. അതാണ് നോളജ് – ഷെയറിങ് (Knowledge sharing) വര്‍ക്ക്ഷോപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രായോഗിക പരിശീലനത്തിനും പ്രൊഡക്ടിനെ അറിയാനും പങ്കെടുക്കുന്നവര്‍ക്ക് അവസരം കിട്ടും. ബിസിനസ്…
ചിത്രം വരയ്ക്കാന്‍ എഐ (AI), ശസ്ത്രക്രിയ ചെയ്യാന്‍ എഐ, കോടതിയില്‍ എഐ. എവിടെ നോക്കിയാലും എഐ ആണെങ്കിലും അങ്ങനെ കണ്ണടച്ച് വിശ്വസിക്കാന്‍ പറ്റില്ല ഈ മനുഷ്യനിര്‍മിത ബുദ്ധിയെ. കഴിഞ്ഞ ദിവസങ്ങളില്‍ യൂട്യൂബിലും ഫെയ്‌സ്ബുക്കിലും എല്ലാവരും ആഘോഷിച്ച ഒരു വീഡിയോ ഉണ്ടായിരുന്നു. രണ്ട് കുട്ടികള്‍ക്കൊപ്പം ഒരു റോബോര്‍ട്ട് ബാഡ്മിന്റണ്‍ കളിക്കുന്നു! അതും അസ്സലായി തന്നെ. ഭാവിയുടെ സ്‌പോര്‍ട്‌സ് എന്ന് വീഡിയോയ്ക്ക് കീഴെ കമന്റും നിറഞ്ഞു. എന്നാല്‍ വീഡിയോയ്ക്ക് പിന്നിലെ സത്യമന്വേഷിച്ച് ചെന്നാല്‍ അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല. അപ്പോള്‍ ആരാണ് ഈ വീഡിയോയ്ക്ക് പിന്നില്ലെന്നല്ലേ. എഐ തന്നെ.യഥാര്‍ഥ വീഡിയോയില്‍ കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നൊരു വ്യക്തിയാണ് ബാഡ്മിന്റണ്‍ കളിക്കുന്നത്. വ്യക്തിയെ മാറ്റി എഐ പകരം റോബോര്‍ട്ടിനെ വെക്കുകയായിരുന്നു. 2021-ല്‍ ഒരു ബാഡ്മിന്റണ്‍ ക്ലബ്ബ് പങ്കുവെച്ചതായിരുന്നു യഥാര്‍ഥ വീഡിയോ. കള്ളകളി കണ്ടുപിടിക്കാന്‍എഐയുടെ സഹായത്തോടെ ആര്‍ക്കുവേണമെങ്കിലും വീഡിയോയോ ഫോട്ടോയോ ഇഷ്ടം പോലെ മാറ്റിയെടുക്കാം. വ്യാജനാണെന്ന് ഒറ്റനോട്ടത്തില്‍ മനസിലായെന്നും വരില്ല. അപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന വീഡിയോകളും ചിത്രങ്ങളും വ്യാജനാണോ ഒറിജിനലാണോ…
ഞൊടിയിടയിൽ മാറ്റം വരുന്നത് എന്തിനാണെന്നറിയാമോ? കുട്ടികൾക്ക്. ഒന്ന് കണ്ണടച്ച് തുറക്കുന്ന വേഗതിയിലാണ് കുട്ടികൾ വളരുന്നത്. നാല് ചക്രമുള്ള ‘കുട്ടിസൈക്കിൾ’ മൂന്ന് വയസ്സുള്ള കുഞ്ഞിന് മേടിച്ച് കൊടുക്കുമ്പോൾ അവരുടെ കാല് പെഡലിൽ എത്തുക പോലുമുണ്ടാകില്ല. ഒരുവർഷം കാത്തിരുന്നാൽ കാണാം, സൈക്കിളിനെക്കാൾ കുട്ടികൾ ഉയരം വെച്ചിട്ടുണ്ടാകും. ആ സൈക്കിൾ പിന്നെ ആരും ഉപയോഗിക്കാതെ വീടിന്റെ ഒരു മൂലയിലും കിടക്കും. ഇങ്ങനെ മൂലയിലിടുകയും വലിച്ചെറിയും ചെയ്യുന്ന സൈക്കിളുകളെ കണ്ടാണ് നാല് ചെറുപ്പക്കാർ ബെംഗളൂരുവിൽ ഗ്രോക്ലബ്ബ് -GroClub എന്ന സ്റ്റാർട്ട് അപ്പിന് പെഡൽ ചവിട്ടുന്നത്. ഈ സ്റ്റാർട്ടപ്പിന്റെ സൈക്കിളുകൾ വളരില്ല, പക്ഷേ കുട്ടികൾ വളരുന്നതിനനുസരിച്ച് സൈക്കിളുകൾ മാറിമാറിയെടുക്കാം. കുട്ടികളുടെ ഉയരത്തിനൊത്ത സൈക്കിളുകൾ പ്രതിമാസ സബ്‌സ്‌ക്രിപ്ഷനിൽ ഊഴം വെച്ച് ഉപയോഗിക്കാൻ പറ്റും. കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കുമുണ്ട് GroClub-ൽ സൈക്കിളുകൾ. സുഹൃത്തുക്കളായ പൃഥ്വി ഗൗഡ, ഹൃഷികേശ് എച്ച്എസ്, രൂപേഷ് ഷാ, സപ്‌ന എംഎസ് എന്നിവരാണ് 2022 ജനുവരിയിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്ന ഒരു സ്റ്റാർട്ടപ്പായ ഗ്രോക്ലബ്ബ് ആരംഭിച്ചത്.ആദ്യവർഷം…
1600 കോടി രൂപ മുതൽമുടക്കിൽ യു എസ് വിമാന ഭീമൻ ബോയിംഗ് ഇന്ത്യയുടെ ഏറ്റവും വലിയ നിർമാണ കേന്ദ്രം ബംഗളൂരുവിൽ ആരംഭിക്കുന്നു. ഇത് അമേരിക്കയ്ക്ക് പുറത്ത് ബോയിംഗിന്റെ ഏറ്റവും വലിയ സൈറ്റായിരിക്കും.കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ദേവനഹള്ളിയിലെ എയ്‌റോസ്‌പേസ് പാർക്കിൽ 43 ഏക്കർ വിസ്തൃതിയിലാണ് ഒരു നിർമാണ കോംപ്ലക്‌സ് ബോയിംഗ് ഇന്ത്യ തുറക്കുക. നിലവിൽ പ്രതിവർഷം 8,000 കോടി രൂപയുടെ ഉത്പന്നങ്ങളാണ് കമ്പനി ഇന്ത്യയിൽനിന്ന് സംഭരിക്കുന്നത്. ഇത് 10,000 കോടി രൂപയായി ഉയർത്താനാണ് പദ്ധതി. 190 എണ്ണം 737 MAX നാരോബോഡി വിമാനം, 20 787 ഡ്രീംലൈനറുകൾ, 10 എണ്ണം 777 എക്‌സ് എന്നിവ ഉൾപ്പെടുന്ന 200-ലധികം ജെറ്റുകളുടെ കമ്പനി ഓർഡറുകൾ എയർ ഇന്ത്യ ഒപ്പിട്ടതിന് പിന്നാലെ ഇന്ത്യയിലെ പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളിലും പ്രോഗ്രാമുകളിലും ബോയിംഗ് 100 മില്യൺ ഡോളർ നിക്ഷേപം ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. ബെംഗളൂരു നഗരം വികസിക്കുന്നതോടെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാമീപ്യവും വരാനിരിക്കുന്ന…
ചാറ്റ് ജിപിടി (ChatGPT) കണ്ടുപിടിച്ച് സാം ആൾട്ട് മാൻ (Sam Altman) സന്ന്യാസത്തിന് പോയിരുന്നോ? സംഗതി കാര്യമാണ്. ആദ്യത്തെ സ്ഥാപനം വിറ്റത്തിന് ശേഷം ഒരു കൊല്ലം അവധിയെടുത്ത് ആശ്രമത്തിൽ പോയെന്ന് സാം തന്നെ പറയുന്നു.ഓപ്പൺ എഐ (OpenAI) യുടെ സിഇഒ ആയ സാം ആൾട്ട് മാൻ ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അവധിയെടുത്ത് ആശ്രമം സന്ദർശിച്ച കാര്യം തുറന്നു പറഞ്ഞത്. കമ്പനി വിറ്റ് ആശ്രമത്തിൽഒരു സംരംഭം തുടങ്ങി വിജയിപ്പിക്കാൻ പലപ്പോഴും സ്ഥാപകർക്ക് സമയവും ആരോഗ്യവും നോക്കാതെ അധ്വാനിക്കേണ്ടി വരും. ആദ്യത്തെ സ്റ്റാർട്ട് അപ്പായ ലൂപ്റ്റിന് (Loopt) വേണ്ടി സാമും ഇതുപോലെ നന്നായി അധ്വാനിച്ചു. സുഹൃത്തുക്കളെവിടെയാണെന്ന് കണ്ടുപിടിക്കാൻ സഹായിക്കുന്ന ജിയോ-ട്രാക്കിങ് സംവിധാനമാണ് ലൂപ്റ്റ്. എന്നാൽ വിചാരിച്ച പോലെ വിജയിക്കാതെയായതോടെ സാമിന് ലൂപ്റ്റിനെ വിൽക്കേണ്ടി വന്നു. പക്ഷേ ലൂപ്റ്റിന് കുറച്ചധികം കഷ്ടപ്പെടേണ്ടി വന്നത് സാമിന്റെ ശാരീരിക-മാനസിക ആരോഗ്യത്തെ ബാധിച്ചിരുന്നു. വൈറ്റമിൻ സിയുടെ കുറവും സ്ഥാപനം കൊടുക്കേണ്ടി വന്നതിന്റെ സങ്കടവും സാമിനെ അലട്ടി. അതോടെയാണ് ജോലിയിൽ…
ബംഗളുരുവിൽ ആരംഭിച്ച വേള്‍ഡ് കോഫി കോണ്‍ഫറന്‍സിൽ സാന്നിധ്യമറിയിച്ചു കേരള സ്റ്റാർട്ടപ്പുകൾ. കാപ്പി മേഖലയുമായി ബന്ധപ്പെട്ട തിരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെ 14 സംരംഭക – വ്യക്തിഗത യൂണിറ്റുകളും വേള്‍ഡ് കോഫി കോണ്‍ഫറന്‍സില്‍ കേരളത്തെ പ്രതിനിധീകരിച്ചു സാന്നിധ്യം അറിയിച്ചിട്ടുണ്ട്. രാജ്യാന്തര വിപണിയിലും ആഭ്യന്തര വിപണിയിലും ആവശ്യക്കാരേറെയുള്ള, ഭൗമസൂചിക പട്ടികയില്‍ ഇടം പിടിച്ച വയനാടന്‍ റോബസ്റ്റ കോഫി തന്നെയാണ് സമ്മേളനത്തില്‍ കേരളത്തിന്‍റെ മുഖമുദ്ര. ഇത് ആദ്യമായാണ് വേള്‍ഡ് കോഫി കോണ്‍ഫറന്‍സിന് ഒരു ഏഷ്യന്‍ രാജ്യം ആതിഥ്യമരുളുന്നത്. വേള്‍ഡ് കോഫി കോണ്‍ഫറന്‍സിന്‍റെ അഞ്ചാമത് എഡിഷനാണിത്.80-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 2400 ഓളം നേതാക്കളും പ്രതിനിധികളുമാണ് ഈ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഡയറക്ട്രേറ്റ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കീഴില്‍ പ്ലാന്‍റേഷന്‍ വകുപ്പ് രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ അന്താരാഷ്ട്ര സമ്മേളനമാണിത്. കാപ്പി ഉത്പാദനത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനമാണ് കേരളത്തിനുള്ളത്. 72,000 ടണ്‍ ആണ് കേരളത്തിന്‍റെ ഉത്പാദനം. രാജ്യത്തെ മൊത്തം ഉത്പാദനത്തിന്‍റെ 20 ശതമാനം വരുമിത്. വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് സംസ്ഥാനത്ത്…
ഇനി മുതൽ മധ്യയൂറോപ്പ്യൻ മേഖലയിലെ ഏറ്റവും സ്വാദിഷ്ഠമായ വിഭവങ്ങൾ – ബെറി, മുതൽ പച്ചക്കറിയും, ഇറച്ചി ഉൽപ്പന്നങ്ങളും വരെ ഇന്ത്യ, മിഡിൽ ഈസ്റ്റ് അടക്കമുള്ള മേഖലയിൽ ലഭ്യമാക്കാൻ ലുലു ഗ്രൂപ്പ്. റീട്ടെയ്ൽ വ്യവസായ രംഗത്ത് സമാനതകളില്ലാത്ത സേവനവുമായി രംഗത്തുള്ള ലുലു, ഇതിനായി മധ്യയൂറോപ്പ്യൻ ദേശത്ത് കൂടി സാന്നിദ്ധ്യം ശക്തമാക്കി. വടക്കൻ ഇറ്റലിക്ക് പുറമേ പോളണ്ടിലും പുതിയ പദ്ധതികൾക്ക് ധാരണയായി. പോളണ്ടിന്റെ കാർഷിക മേഖലയ്ക്ക് കൂടി കൈത്താങ്ങാകുന്ന പദ്ധതികൾക്കാണ് ലുലു തുടക്കമിട്ടിരിക്കുന്നത്. വികസന നയങ്ങളുടെ ഭാഗമായി ഒരു ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രം സ്ഥാപിക്കുന്നതടക്കം രണ്ട് നിർണ്ണായക കരാറുകളിൽ പോളണ്ട് സർക്കാരുമായി ലുലു ഗ്രൂപ്പ്–LuLu ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. രണ്ടായിരത്തിലധികം തടാകങ്ങളുള്ളതും പോളണ്ടിന്റെ വടക്കൻ പ്രദേശമായമസൂറിയൻ ലേക്ക് ഡിസ്ട്രിക്റ്റിനോട് ചേർന്ന ഓൾസ്റ്റൈൻ മസൂറി എയർപോർട്ടിലാണ് ലുലു ഗ്രൂപ്പിന്റെ മധ്യയൂറോപ്പ്യൻ മേഖലയിലെ പുതിയ പദ്ധതി. ലോവർ വിസ്റ്റുല മുതൽ പോളണ്ട്- റഷ്യ അതിർത്തി വരെ വ്യാപിച്ചുകിടക്കുന്ന അതിമനോഹരമായ ലേക്ക് ഡിസ്ക്രട്രിക്ടിൽ നിന്നുള്ള നവീനമായ പഴങ്ങൾ, പച്ചക്കറികൾ, മറ്റ്…
സെപ്റ്റംബർ 30ന് ശേഷവും 2000 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കാതെ കൈവശം സൂക്ഷിക്കുന്നവർ ഇനി നോട്ടു മാറണമെങ്കിൽ റിസർവ് ബാങ്കിനെ നേരിട്ട് സമീപിക്കേണ്ടി വരും. കാരണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിൻവലിച്ച 2000 രൂപയുടെ കറൻസി നോട്ടുകൾ നിക്ഷേപിക്കുന്നതിനോ മാറ്റിയെടുക്കുന്നതിനോ ഉള്ള കൗണ്ട്ഡൗൺ ആരംഭിച്ചു. സെപ്തംബർ 30 സമയപരിധി അവസാനിക്കുന്നതിനാൽ പിൻവലിച്ച നോട്ടുകൾ കൈവശം വയ്ക്കാൻ പൊതുജനങ്ങൾക്ക് ഈ വാരാന്ത്യം വരെ സമയമുണ്ട്. കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ അനുവദിച്ച അവസാന സമയം സെപ്റ്റംബർ 30 വരെയാണ്. ഈ സമയത്തിനുള്ളിൽ ഏത് ബാങ്കിൽ നിന്നും 2000 രൂപ നോട്ട് മാറ്റിയെടുക്കാൻ സാധിക്കും. എന്നാൽ വിപണിയിലുള്ള 2000 നോട്ടുകൾ മുഴുവനായി ബാങ്കുകളിൽ തിരിച്ചെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ ഒന്നിലെ കണക്ക് പ്രകാരം വിനിമയത്തിലുണ്ടായിരുന്ന ഏഴ് ശതമാനം നോട്ടുകൾ തിരിച്ചെത്താതെ ബാക്കിയുണ്ടായിരുന്നു. അതായത്, 24,000 കോടി രൂപ മൂല്യം വരുന്ന 2000 നോട്ടുകളാണ് ബാങ്കുകളിൽ എത്താനുള്ളത്. മേയ് 19നാണ് 2000 രൂപ…
എഡ്‌ടെക്ക് ഭീമനായ ബൈജൂസില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍. ഇത്തവണ 4,000 പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ആഴ്ചകളിലായി തന്നെ ജോലിക്കാരെ പിരിച്ചുവിടാനാണ് വിദ്യാഭ്യാസ സാങ്കേതിക (എഡ്‌ടെക്ക്) കമ്പനിയായ ബൈജൂസിന്റെ തീരുമാനം.പ്രതിസന്ധിയില്‍ നിന്ന് കരകയറാനെടുത്ത തീരുമാനങ്ങളിലൊന്നാണ് പിരിച്ചുവിടല്‍. പുതിയ സിഇഒ ആയി അര്‍ജുന്‍ മോഹന്‍ സ്ഥാനമേറ്റത്തിന് ശേഷം ബൈജൂസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ നയമാറ്റം കൊണ്ടുവരുമെന്നായിരുന്നു പ്രതീക്ഷ. അതിന്റെ ആദ്യ നടപടിയായാണ് ജോലിക്കാരെ പിരിച്ചു വിടുന്നതെന്നാണ് വിലയിരുത്തല്‍. തുടരുമോ പിരിച്ചുവിടല്‍35,000 പേരാണ് ബൈജൂസില്‍ നിലവില്‍ ജോലി ചെയ്യുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഏകദേശം 1,000 ജോലിക്കാരെ ബൈജൂസ് പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം സഹസ്ഥാപനങ്ങളായ വൈറ്റ് ഹാറ്റ് ജൂനിയര്‍ (WhiteHat Jr), ടോപ്പര്‍ (Toppr) എന്നിവയിലുണ്ടായിരുന്ന 600 പേരെ പിരിച്ചു വിട്ടതിന് പുറമേയായിരുന്നു ഇത്. ഇനിയും പിരിച്ചുവിടല്‍ സാധ്യത തള്ളിക്കളയുന്നില്ല. കമ്പനിക്ക് സാമ്പത്തിക പ്രതിസന്ധികളുണ്ടെങ്കിലും പിരിഞ്ഞു പോകുന്നവരുടെ ശമ്പളകണക്കുകള്‍ കൃത്യമായി കൊടുത്തു തീര്‍ക്കുമെന്ന് ബൈജൂസ് പറഞ്ഞിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ബൈജൂസിന്റെ…
ഇന്ത്യയ്ക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമായ അക്ഷർധാം നിർമാണം പൂർത്തിയാക്കി ഭക്തരെ വരവേൽക്കാനൊരുങ്ങുന്നു. പുരാത ക്ഷേത്ര വാസ്തു വിദ്യകൾ കൊണ്ട് നിർമിക്കുന്ന ഏറ്റവും വലിയ ആധുനിക ക്ഷേത്രമെന്ന ഖ്യാതിയും അക്ഷർധാമിനാണ്. അമേരിക്കയിലെ ന്യൂജഴ്‌സിയിൽ റോബിൻസ് വില്ല ടൗൺഷിപ്പിൽ 183 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന അക്ഷർധാം ക്ഷേത്രം ഒക്ടോബർ 8-ന് ഭക്തർക്കായി തുറന്നു നൽകും. 19ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹൈന്ദവ ആചാര്യൻ സഹ്ജാനന്ദ് സ്വാമി എന്ന സ്വാമിനാരായണനു വേണ്ടിയാണ് ക്ഷേത്രം നിർമിച്ചത്. നിർമാണം പുരോഗമിക്കുമ്പോൾ തന്നെ ആയിരക്കണക്കിന് സഞ്ചാരികൾ ദിവസവും ക്ഷേത്രത്തിലെത്തിയിരുന്നു. ആധുനിക ഹിന്ദൂയിസത്തിന്റെ ഭാഗമായ സ്വാമി നാരാണയൺ ഹിന്ദൂയിസം പിന്തുടരുന്നവരാണ് ക്ഷേത്രത്തിലെ പ്രധാന സന്ദർശകർ.പണിതത് 12 വർഷമെടുത്ത് പ്രമുഖ് സ്വാമി മഹാരാജിന്റെ നേതൃത്വത്തിൽ 12 വർഷം കൊണ്ടാണ് ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. 2011-ൽ തുടങ്ങിയ നിർമാണ പ്രവർത്തനങ്ങളിൽ യുഎസിൽ നിന്ന് 12,500-ഓളം സന്നദ്ധ സേവകരും പങ്കാളികളായി. ക്ഷേത്രം തുറക്കുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്ഷേത്രമായി…