Author: News Desk
ഒരു വർഷം മുമ്പാണ് ചൈനീസ് വാഹന നിർമാണ കമ്പനിയായ ഗ്രേറ്റ് വാൾ മോട്ടോർ ഇന്ത്യയിൽ EV കാർ നിർമാണത്തിനായി ഒരു ബില്യൺ ഡോളർ നിക്ഷേപം നടത്താൻ സന്നദ്ധരായി അധികൃതരെ സമീപിച്ചത്. അന്നു കേന്ദ്ര സർക്കാർ GWMനു പച്ചക്കൊടി കാട്ടിയില്ല.ഒരാഴ്ച മുമ്പാണ് വൈദ്യുത വാഹനങ്ങളും ബാറ്ററികളും നിർമിക്കാനുള്ള ഫാക്ടറി ഇന്ത്യയിൽ നിർമിക്കുന്നതിന് ഒരു ബില്യൺ ഡോളർ (8,199 കോടി രൂപ) നിക്ഷേപം നടത്തുമെന്ന് ചൈനീസ് വൈദ്യുത വാഹന കമ്പനിയായ BYD(ബിൽഡ് യുവർ ഡ്രീം) പ്രഖ്യാപിച്ചത്. എന്നാൽ ഇന്ത്യൻ സർക്കാർ BYDയോടും പറഞ്ഞത് “വേണ്ട…ഇങ്ങോട്ട് വരേണ്ടാ” എന്ന് തന്നെയാണ്. കാരണം സുരക്ഷാ പ്രശ്നങ്ങൾ തന്നെ. അതിനു മുമ്പ് തന്നെ ഇന്ത്യയിൽ തങ്ങളുടെ ലോകപ്രശസ്ത EV കാറുകളുടെയും EV ബാറ്ററികളുടെയും പ്ലാന്റിനായി ഇളവുകൾ തേടി സാക്ഷാൽ Tesla എത്തി. അമേരിക്കയിൽ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇലോൺ മസ്ക് കാണുകയും രാജ്യത്ത് കാര്യമായ നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നതായി അറിയിക്കുകയും ചെയ്തു. എന്നാൽ ഇന്ത്യൻ ധനമന്ത്രാലയം…
One District One Product (ODOP) പദ്ധതിയുടെ ഗുണം ലഭിക്കുന്നതിൽ മുന്നിൽ ഭക്ഷ്യ സംസ്കരണ മേഖലയിലെ സൂക്ഷ്മ സംരംഭങ്ങൾ. 581 യൂണിറ്റുകള്‍ക്ക് 15.09 കോടി രൂപയുടെ സബ്സിഡി പദ്ധതിപ്രകാരം ലഭ്യമാക്കി. ഭക്ഷ്യ സംസ്കരണ മേഖലയിലെ യൂണിറ്റുകള്‍ക്ക് 35 ശതമാനം സബ്സിഡിയോടെയാണ് വായ്പ വിതരണം ചെയ്യുന്നത്. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പാണ് ഭക്ഷ്യ സംസ്കരണ മേഖലയില്‍ സൂക്ഷ്മ സംരംഭങ്ങള്‍ക്ക് മുതല്‍മുടക്കിന്റെ 35 ശതമാനം വരെ സബ്സിഡിയോടു കൂടിയ സംരംഭക മൂലധന വായ്പാ പദ്ധതി മികവോടെ നടപ്പിലാക്കി വരുന്നത് . പ്രധാന്‍മന്ത്രി ഫോര്മലൈസേഷന് ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റര്‍പ്രൈസസ് Micro Food Processing Enterprises (PM FME) Scheme പദ്ധതിയുടെ ഭാഗമായി വ്യക്തിഗത ഭക്ഷ്യ സംസ്കരണ യൂണിറ്റുകള്‍ക്ക് പദ്ധതിച്ചെലവിന്റെ 35 ശതമാനം വരെ, പരമാവധി 10 ലക്ഷം രൂപ വരെ ക്രെഡിറ്റ് ലിങ്ക്ഡ് മൂലധന സബ്സിഡി ലഭിക്കും. പദ്ധതി പ്രകാരം കേരളത്തിലെ 1233 സംരംഭങ്ങള്‍ക്ക് സബ്സിഡി അനുവദിച്ചിട്ടുണ്ട്. അതിന്‍പ്രകാരം 581 യൂണിറ്റുകള്‍ക്ക്…
ലണ്ടൻ ആസ്ഥാനമായ Web3, AI സ്റ്റാർട്ടപ്പ് ZYBER 365, യുകെ ആസ്ഥാനമായുള്ള SRAM & MRAM ഗ്രൂപ്പിന്റെ നേതൃത്വത്തിൽ $1.2 ബില്യൺ മൂല്യനിർണ്ണയത്തിൽ സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ 100 മില്യൺ ഡോളർ സമാഹരിച്ചു യൂണികോൺ പദവിയിലേക്കെത്തി. ഈ മൂലധനം ഉപയോഗിച്ച്, സ്റ്റാർട്ടപ്പ് സാന്നിധ്യം വിപുലീകരിക്കുന്നതിലും സാങ്കേതിക കഴിവുകൾ വർദ്ധിപ്പിക്കുന്നതിലും ആഗോള വിപണി സാന്നിധ്യം ഉറപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ZYBER 365 – പറയുന്നു. ഇന്ത്യൻ വംശജരായ സംരംഭകരായ പേൾ കപൂറും, സണ്ണി വഗേലയും ചേർന്ന് 2023 മെയ് മാസത്തിൽ സ്ഥാപിച്ചതാണ് ZYBER 365. സ്റ്റാർട്ടപ്പ് ഒന്നിലധികം വെബ്3 ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണിയിലുള്ള വികേന്ദ്രീകൃതവും സൈബർ സുരക്ഷിതവുമായ ഓപ്പറേറ്റിംഗ് സിസ്റ്റം- Cyber- Secure Web3 OS through Sustainable AI-CHAIN -വാഗ്ദാനം ചെയ്യുന്നു. Layer-1, Layer-2 ബ്ലോക്ക്ചെയിനുകൾ, വികേന്ദ്രീകൃത ഐഡന്റിറ്റികൾ, ഡാറ്റ അനലിറ്റിക്സ്, സോഫ്റ്റ്വെയർ ഡെവലപ്മെന്റ് കിറ്റ്, വെബ് ബ്രൗസർ, NFT മാർക്കറ്റ്പ്ലേസ്, ICO (ഇനിഷ്യൽ കോയിൻ ഓഫറിംഗ്) എന്നിവ ഒരു സമ്പൂർണ്ണ Web3 ഇക്കോസിസ്റ്റം എന്ന നിലയിലോ…
വിദേശ മദ്യവും ബിയറും പരമാവധി സംസ്ഥാനത്തിനുള്ളിൽ തന്നെ നിർമ്മിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നു ഉറപ്പു നൽകുന്ന സംസ്ഥാന അബ്കാരി നയം 2023-24 നു കേരള മന്ത്രിസഭായോഗം അംഗീകാരം നൽകി. ഐ ടി പാർക്കുകൾക്കൊപ്പം സംസ്ഥാനത്തെ വ്യവസായ പാർക്കുകൾക്കും ബാർ ലൈസൻസ് നൽകുന്നതിനു ചട്ടം നിർമ്മിക്കുമെന്നു നയം പറയുന്നു. നിലവിലെ ബാർ ലൈസൻസ് ഫീസിൽ വർദ്ധനവ് വരുത്തി. അനുമതി ലഭിച്ചിട്ടും പ്രവർത്തിച്ചു തുടങ്ങാത്ത 250 വിദേശ മദ്യ ഔട്ട്ലെറ്റുകൾ ഇക്കൊല്ലം തുറന്നു പ്രവർത്തിപ്പിക്കും. സംസ്ഥാനത്തുൽപാദിപ്പിക്കുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യം കയറ്റുമതി ചെയ്യുവാനുള്ള സാഹചര്യമൊരുക്കുമെന്നും, കേരളാ ടോഡി എന്ന പേരിൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന കള്ള് ബ്രാൻഡ് ചെയ്യുമെന്നും നയം വ്യക്തമാക്കുന്നു. വിദേശ മദ്യ മേഖല ഐടി പാർക്കുകളിൽ വിദേശ മദ്യം വിതരണം ചെയ്യുന്നതിന് ചട്ടഭേദഗതി പുരോഗതിയിലാണ്. ഇതുപോലെ ഐടി സമാനമായ വ്യവസായ പാർക്കുകള്‍ക്കും നിശ്ചിത യോഗ്യതയുള്ള സ്ഥലങ്ങളിൽ മദ്യം വിളമ്പുന്നതിന് ലൈസൻസ് അനുവദിക്കുന്നതിന്, വ്യവസായ വകുപ്പുമായി ആലോചിച്ച് ചട്ടം നിർമ്മിക്കും. ബാർ ലൈസൻസ് ഫീസ് 30,00,000ൽ…
ഇന്ത്യയിൽ വനിതാ സംരംഭകരുടെ എണ്ണം വർധിക്കുന്നതായി വ്യക്തമാക്കി കേന്ദ്ര സർക്കാർ. കേരളത്തിലടക്കം വനിതാ സംരംഭകരുടെ എണ്ണത്തിൽ മൂന്നിരട്ടി വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. മൂന്ന് വർഷത്തിനിടെ മൂന്നിരട്ടി വനിതകൾ ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്തു. ഇത് വ്യക്തമാക്കുന്നത് രാജ്യത്തെ വനിതകൾക്കിടയിൽ സംരംഭകത്വത്തോടുള്ള താൽപ്പര്യം വർദ്ധിച്ചു വരുന്നു എന്നാണെന്നു മന്ത്രി ലോക്സഭയിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നൽകി. പ്രധാനമന്ത്രി എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം (PMEGP) നടപ്പാക്കിയതിൽ കേരളം രണ്ടാം സ്ഥാനത്താണെന്നും, ഇത് പ്രകാരം കേരളത്തിൽ വനിതകൾ നേതൃത്വം നൽകുന്ന 24 യൂണിറ്റുകൾക്ക് ധനസഹായം നൽകിയതായും ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയത്തിൽ ലഭ്യമായ ഔദ്യോഗിക കണക്കുകൾ പ്രകാരം ഉദ്യം രജിസ്ട്രേഷൻ പോർട്ടലിൽ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ വനിതകളുടെ ഉടമസ്ഥതയിലുള്ള സംരംഭങ്ങളുടെ എണ്ണത്തിൽ മൂന്നിരട്ടി വർദ്ധനവ് ഉണ്ടായിട്ടുണ്ട്. സൂക്ഷ്മ, ചെറുകിട, മന്ത്രാലയത്തിന്റെ സംരംഭക രജിസ്ട്രേഷൻ ( ഉദ്യം) പോർട്ടലിൽ 2020-21 വർഷത്തിൽ…
ആദായനികുതി ഇതുവരെ അടക്കാൻ സമയം കിട്ടിയില്ലേ, ആദായനികുതി അഡ്വാൻസ് അടക്കണ്ടേ, കൈയിൽ ഫോൺ പേ ഉണ്ടോ. എങ്കിൽ പിന്നെ കാര്യങ്ങൾ എളുപ്പമായി. PhonePe ആപ്പ് ക്ലിക്ക് ചെയ്യുക ആദായനികുതി ഓപ്ഷൻ തിരഞ്ഞെടുക്കുക, നിങ്ങളുടെ നികുതി വിവരങ്ങൾ എന്റർ ചെയ്യുക, ഇനി UPI അല്ലെങ്കിൽ ഡെബിറ്റ് / ക്രെഡിറ്റ്കാർഡുപയോഗിച്ചു നികുതി പേയ്മെന്റ് നടത്തുക. അത്രമാത്രം. നികുതിയടക്കാൻ നികുതി പോർട്ടലിലേക്ക് ലോഗിൻ ചെയ്യേണ്ടതിന്റെ ആവശ്യകത ഇത് ഒഴിവാക്കുന്നു. “Income Tax Payment” പ്രക്രിയ ഉപയോക്താക്കൾക്ക് കൂടുതൽ എളുപ്പമാക്കുന്നു . PhonePe ആപ്പിൽ പണം കൈമാറുക മാത്രമല്ല ഇനി ആദായനികുതി അടക്കാനും Self assessment and Advance tax- സംവിധാനമായിക്കഴിഞ്ഞു. നികുതി സമർപ്പിക്കാനുള്ള ഏറ്റവും എളുപ്പമായ മാർഗമാണ് ഇതെന്ന് ഫോൺപേ വ്യക്തമാക്കുന്നു. ഉപയോക്താക്കളെ നികുതിയടക്കാൻ അനുവദിക്കുന്നതിന് ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ PhonePe, PayMate-മായി സഹകരിച്ചു പ്രവർത്തിക്കും. “Income Tax Payment” എന്ന ഈ പുതിയ ഫീച്ചർ, വ്യക്തികൾക്കും ബിസിനസുകൾക്കും നികുതിദായകർക്കും സ്വയം വിലയിരുത്തലും മുൻകൂർ…
ദുബായിലെ ഏറ്റവും മനോഹരമായ ഡെസ്റ്റിനേഷനുകളിലൊന്നായ ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) ഇപ്പോൾ ഒരു അസാധാരണ സമകാലിക ശിൽപ പാർക്കായി രൂപാന്തരപ്പെട്ടിരിക്കുന്നു. യുഎഇ പതാകയിൽ പൊതിഞ്ഞ ടോഫി മുതൽ DJ ഹെർക്കുലീസ് വരെ, ദുബായ് ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിനെ അതിശയകരമായ ശിൽപ പാർക്കായി മാറ്റുന്നു. DIFC സ്കൾപ്ചർ പാർക്കിന്റെ രണ്ടാം പതിപ്പ് സെപ്റ്റംബർ അവസാനം വരെയാണ് നടക്കുന്നത്. 2023-ലെ എക്സിബിഷൻ ഇവന്റ് ‘ടെയിൽസ് അണ്ടർ ദി ഗേറ്റ്’ എന്ന പ്രമേയത്തിൽ ക്യൂറേറ്റ് ചെയ്ത 70 ലധികം കലാസൃഷ്ടികൾ ഒരുമിച്ച് കൊണ്ടുവരുന്നു. ഈ പ്രദർശനം കലാപ്രേമികൾ തീർച്ചയായും സന്ദർശിക്കേണ്ട ഒന്നാണ്. 1. DJ Hercules ഈ വിചിത്രമായ ശിൽപം, ഒരു ട്രെൻഡി ഹെഡ്സെറ്റുള്ള ആധുനികകാലത്തെ DJ ആയി പുരാണ കഥാപാത്രമായ ഹെർക്കുലീസിനെ കാണിക്കുന്നു. ആർട്ടിസ്റ്റ് എമ്രെ യൂസുഫിയാണ് തയ്യാറാക്കിയത്. 2. Sfera Conchiglia ഇറ്റാലിയൻ കലാകാരനായ ജിയാൻഫ്രാങ്കോ മഗ്ഗിയാറ്റോയുടെ ഈ സൃഷ്ടി, മനുഷ്യൻ സ്വയം തിരിച്ചറിയുന്നതിന് അവലംബിക്കേണ്ട ദുർഘടപാതയെ ആവിഷ്കരിക്കുന്നു. സൃഷ്ടിയുടെ അന്തർഭാഗത്തേക്ക് പ്രേക്ഷകന്റെ…
ഉക്രൈനെതിരെ യുദ്ധവുമായി മുന്നോട്ടു പോകുന്ന റഷ്യക്കെതിരെ പലതവണ തങ്ങളുടെ തന്ത്രങ്ങളും, ഇന്റലിജൻസ് നിരീക്ഷണങ്ങളും പാളി പോയ അതെ മനസികാവസ്ഥയിലായിരുന്നു മറ്റൊരു വിഷയത്തിൽ വൈറ്റ് ഹൗസ് സമീപകാലത്ത്. ഒടുവിൽ US പ്രസിഡന്റ് ജോ ബൈഡൻ തന്റെ ക്രൈസിസ് മാനേജ്മന്റ് സ്ട്രാറ്റജിയുമായി നേരിട്ടു ഇടപെട്ടു. ഒരു ആഗോള യുദ്ധം ഒഴിവാക്കുന്നതിനായി ആ 7 ഉന്നത എക്സിക്യൂട്ടീവുകളെയും വൈറ്റ് ഹൗസിൽ ഒരു മേശക്കു ചുറ്റുമിരുത്തി ചർച്ച നടത്തി. ഒടുവിൽ അവർ ബൈഡന് മുന്നിൽ പ്രതിജ്ഞയെടുത്തു. എന്താണെന്നോ ! തങ്ങളുടെ പ്ലാറ്റ്ഫോമുകൾ വഴി പുറത്തിറങ്ങുന്ന നിർമിത ബുദ്ധി ഉത്പന്നങ്ങൾക്ക് വാട്ടർ മാർക്ക് ഉറപ്പാക്കുമെന്ന്. “ഓപ്പൺഎഐ, ആൽഫബെറ്റ് (GOOGL.O), മെറ്റാ പ്ലാറ്റ്ഫോംസ് (META.O) എന്നിവയുൾപ്പെടെയുള്ള AI കമ്പനികൾ സാങ്കേതികവിദ്യ സുരക്ഷിതമാക്കാൻ സഹായിക്കുന്നതിന് AI- ജനറേറ്റഡ് ഉള്ളടക്കം വാട്ടർമാർക്ക് ചെയ്യുന്നത് പോലുള്ള നടപടികൾ നടപ്പിലാക്കാൻ വൈറ്റ് ഹൗസിനോട് സ്വമേധയാ പ്രതിജ്ഞാബദ്ധരായി. ഈ പ്രതിബദ്ധതകൾ വാഗ്ദാനമായ ഒരു ചുവടുവെപ്പാണ്, ഞങ്ങൾക്ക് ഒരുമിച്ച് ചെയ്യാൻ ധാരാളം ജോലികളുണ്ട്.” Anthropic, Inflection, Amazon.com (AMZN.O), OpenAI പങ്കാളിയായ Microsoft…
സെൽഫ് ചെക്കൗട്ട് കൗണ്ടറുകൾ, ഇലക്ട്രോണിക് ഷെൽഫ് ലേബലുകൾ, ഡ്യുവൽ സൈഡ് ക്യാഷ് ടില്ലുകൾ, പ്രാദേശിക വസ്ത്ര, ഫാഷൻ ഉത്പന്നങ്ങൾ അങ്ങനെ ആധുനിക റീട്ടെയിൽ ഐഡന്റിറ്റിയുമായി റിലയൻസ് റീട്ടെയിൽ ട്രെൻഡ്സ് സ്റ്റോറുകൾ-Reliance Trends- നവീകരിക്കുകയാണ്. യുവതലമുറയിലെ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി സെൽഫ് ചെക്കൗട്ട് കൗണ്ടറുകൾ മുതൽ ഇലക്ട്രോണിക് ഷെൽഫ് ലേബലുകൾ വരെയുള്ള സമകാലികവും സാങ്കേതിക ഉപയോഗപ്പെടുത്തിയുള്ള ഫീച്ചറുകൾ ഉൾപ്പെടുത്തി രാജ്യത്തെമ്പാടുമുള്ള ട്രെൻഡ് ഫാഷൻ സ്റ്റോറുകൾ നവീകരിക്കുകയാണെന്ന് റിലയൻസ് റീട്ടെയിൽ അറിയിച്ചു. പുതിയ ബ്രാൻഡ് ഐഡന്റിറ്റി ഉപയോഗിച്ച് റിലയൻസ് റീട്ടെയിൽ ഇന്ത്യയിൽ ഏകദേശം 150 ട്രെൻഡ് സ്റ്റോറുകൾ നവീകരിക്കും. ഫർണിച്ചറുകൾ മുതൽ ലൈറ്റിംഗ്, സീലിംഗ്, ഫ്ലോറിംഗ് എന്നിവയിൽ വരെ സ്റ്റോറുകൾക്ക് ഒരു പുതിയ രൂപമുണ്ടാകും. ഇന്ത്യയിൽ ഉടനീളമുള്ള 1,100-ലധികം പട്ടണങ്ങളിലും നഗരങ്ങളിലും 2,300-ലധികം സ്റ്റോറുകൾ നടത്തുന്ന ട്രെൻഡ്സ് ഇത്തരത്തിലുള്ള ആദ്യത്തെ സ്റ്റോർ സൂററ്റിൽ തുറന്നു. ഭാവിയിൽ റിലയൻസ് റീട്ടെയിൽ തുറക്കുന്ന എല്ലാ പുതിയ ട്രെൻഡ് സ്റ്റോറുകളും പുതിയ ഫോർമാറ്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. നഗരത്തിന്റെ ഐഡന്റിറ്റി പ്രദർശിപ്പിക്കുന്നതിന് പ്രാദേശിക കലാകാരന്മാർക്ക്…
രാവിലെ ലുലു മാളിലെത്തിയവർ പുറത്തു നിർത്തിയിട്ട പട്ടാള ട്രക്കുകളും, ടെന്റുകളും, സൈനിക സന്നാഹവും ഒക്കെ കണ്ടു ഒന്നമ്പരന്നു. അകത്തു കയറിയപ്പോൾ ആയുധ ധാരികളായ സൈനികർ അവിടവിടെ നിൽക്കുന്നു. 24 കിലോ ഭാരം വരുന്ന മെഷീന്‍ഗണ്‍ മുതല്‍ ഭീമന് സൈനിക ട്രക്കായ ബെമല്‍ ടെട്ര വരെ ആയുധ സന്നാഹങ്ങൾ ഇതാ ഗ്രാൻഡ് ആട്രിയത്തിൽ അണി നിരത്തിയിരിക്കുന്നു. നടക്കുന്നത് ലുലുമാളും, പാങ്ങോട് കരസേനാ കേന്ദ്രവും ചേർന്ന് ആചരിക്കുന്ന മൂന്നു ദിവസത്തെ കാർഗിൽ വിജയോത്സവമാണെന്നറിഞ്ഞപ്പോൾ അമ്പരപ്പ് ആയുധ കാഴ്ചയുടെ ആകാംക്ഷയിലേക്കു വഴിമാറി. കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ 24ആം വാര്‍ഷികത്തിലാണ് ലുലു മാളും പാങ്ങോട് സൈനിക കേന്ദ്രവും. മാളിലെ ഗ്രാന്‍ഡ് ഏട്രിയത്തിലുള്‍പ്പെടെ സൈനിക ആയുധങ്ങളുടെയും വാഹനങ്ങളുടെയും വിപുലമായ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. 24.4 കിലോ ഭാരം വരുന്ന ഇന്ത്യന്‍ നിര്‍മ്മിത മീഡിയം മെഷീന് ഗണ്‍, 18 കിലോമീറ്റര്‍ വരെ ദൂരത്തില്‍ നിരീക്ഷണം സാധ്യമാക്കുന്ന സര്‍വെയ്ലന്‍സ് റഡാര്‍, 2 കിലോ മീറ്റര്‍ വരെ പ്രഹര ദൈര്‍ഘ്യമുള്ള റഷ്യന്‍ നിര്‍മ്മിത ഡ്രഗുണോവ് സ്നൈപ്പര്‍ റൈഫിള്‍, സൗത്ത് ആഫ്രിക്കന്‍ നിര്‍മ്മിത മള്‍ട്ടിഷോട്ട്…