Author: News Desk

ട്വിറ്റർ  ഇനി X  ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ഇലോൺ മസ്ക് പ്രഖ്യാപിച്ചത്. പക്ഷിയുടെ ലോഗോയും “ട്വീറ്റ്” ഉൾപ്പെടെയുള്ള എല്ലാ അനുബന്ധ വാക്കുകളും ഒഴിവാക്കുമെന്നും ഇലോൺ മസ്ക് ഉത്തരവിട്ടു. എന്നാൽ ട്വിറ്റർ എക്സ് ആയി മാറുന്നത് കോടിക്കണക്കിന് ബ്രാൻഡ് മൂല്യം നശിപ്പിക്കുമെന്നാണ് ഇൻഡസ്ട്രി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സ്‌പേസ് എക്‌സ് മുതൽ ടെസ്‌ല മോഡൽ എക്‌സ്, എക്‌സ്എഐ വരെ എക്‌സ് അക്ഷരത്തോട് ആഭിമുഖ്യമുളള ഇലോൺ മസ്കിന്റെ ചരിത്രമറിയാവുന്നവർ ഈ മാറ്റത്തെ ചെറുതായി കാണുന്നില്ല. 4 ബില്യൺ ഡോളറിനും 20 ബില്യൺ ഡോളറിനും ഇടയിലാണ് മസ്‌കിന്റെ ഈ നീക്കം കാരണം ഇല്ലാതാകുന്നതെന്ന് വിശകലന വിദഗ്ധരും ബ്രാൻഡ് ഏജൻസികളും പറയുന്നു. ലോകമെമ്പാടും ഇത്രയും ഇക്വിറ്റി സമ്പാദിക്കാൻ 15-ലധികം വർഷമെടുത്തു, അതിനാൽ ഒരു ബ്രാൻഡ് നാമമായി ട്വിറ്റർ നഷ്‌ടപ്പെടുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ്,” സീഗൽ ആൻഡ് ഗെയ്‌ലിന്റെ ബ്രാൻഡ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ സ്റ്റീവ് സൂസി പറഞ്ഞു. അനലിസ്റ്റുകളും ബ്രാൻഡ് ഏജൻസികളും ഉൽപ്പന്നത്തിന്റെ പേരുമാറ്റത്തെ അനുകൂലിക്കുന്നില്ല. ഇതൊരു പിഴവായി മാറാമെന്ന്…

Read More

സൗദി അറേബ്യയിലേക്ക് ഉംറയ്ക്കായി വിദേശി സുഹൃത്തുക്കളെ ക്ഷണിക്കുന്ന പ്രക്രിയ കൂടുതൽ ലളിതമാക്കി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം.സൗദി പൗരന്മാർക്ക് വിദേശത്തുള്ള മുസ്ലീം സുഹൃത്തുക്കളെ “personal visit ” വിസയിലൂടെ ഉംറ നിർവഹിക്കാൻ രാജ്യത്തേക്ക് ക്ഷണിക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. മക്കയിലെ മസ്ജിദിൽ ഉംറ കർമ്മങ്ങൾ നിർവഹിക്കുന്നതിനും മദീനയിലെ പ്രവാചകന്റെ മസ്ജിദ് സന്ദർശിക്കുന്നതിനും പുറമെ, സന്ദർശകർക്ക് രാജ്യത്തിന്റെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്രകൾ നടത്താം. ‘സിംഗിൾ എൻട്രി‌’, ‘മൾട്ടിപ്പിൾ എൻട്രി’ പേഴ്‌സണൽ വിസകൾക്കുള്ള അപേക്ഷകൾ സൗദി പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ വിസ പ്ലാറ്റ്‌ഫോം വഴി നൽകാമെന്ന് മന്ത്രാലയം അറിയിച്ചു. “സിംഗിൾ എൻട്രി‌ പേഴ്‌സണൽ വിസ” യ്ക്ക് 90 ദിവസത്തെ സാധുതയുണ്ട്, അതേസമയം “മൾട്ടിപ്പിൾ എൻട്രി പേഴ്‌സണൽ വിസ” സാധുത ഒരു വർഷത്തേക്കാണ്, ഓരോ വിസിറ്റിലും 90 ദിവസം താമസിക്കാം. 2016-ൽ ആരംഭിച്ച സൗദി വിഷൻ 2030 സ്ട്രാറ്റജിക് പ്ലാനിന്റെ ഭാഗമായി ടൂറിസം വ്യവസായം വികസിപ്പിക്കുന്നതിനാൽ സൗദി അറേബ്യ അതിന്റെ ചരിത്ര സ്ഥലങ്ങളും…

Read More

AI അടക്കം സാങ്കേതിക വിദ്യകളിൽ അനുദിനമുണ്ടാകുന്ന അപ്ഡേഷനുകളിൽ പ്രതീക്ഷയർപ്പിച്ചു സ്വന്തം പ്രവർത്തന ശൈലിയും ഭാവവും മാറ്റാൻ ഐ ടി കമ്പനികൾ മത്സരമാണ്. അപ്പോൾ അവർക്ക് നഷ്ടപ്പെടുന്നത് നിരവധി മനുഷ്യ ശേഷിയാണ്. ഒട്ടനവധി സാങ്കേതിക പ്രതിഭകൾക്ക് നിഷേധിക്കപ്പെടുന്നത് നല്ലൊരു വേതനത്തോട് കൂടിയുള്ള തൊഴിലവസരങ്ങളാണ്. ഇന്ത്യൻ ഐ ടി മേഖലക്ക് 2024 നല്ലതു വരുത്തുമെന്ന റിപോർട്ടുകൾ പലതു വന്നെങ്കിലും മാനവശേഷി വികസന മേഖലയിലെ ഐ ടി കമ്പനികളുടെ സമീപനങ്ങൾ കാരണം അവയെല്ലാം തിരുത്തേണ്ട അവസ്ഥയാണിപ്പോൾ. നടപ്പു സാമ്പത്തിക വർഷം ഐ ടി മേഖലക്കും സേവന മേഖലക്കും മികച്ചതായിരിക്കുമെന്ന ട്രെൻഡ് പിന്നോട്ടടിക്കുകയാണോ എന്ന് തോന്നും വൻകിട ഐ ടി കമ്പനികളുടെ നിലപാടുകൾ കണ്ടാൽ. ജീവനക്കാരുടെ കാര്യ ശേഷി വർധിപ്പിക്കാതെ ലാഭ പ്രതീക്ഷയിലെ അനിശ്ചിതാവസ്ഥ, AI ശേഷി വർധിപ്പിക്കൽ എന്നിവയൊക്കെ ഇന്ത്യൻ ഐടി കമ്പനികളെ റിക്രൂട്ട്മെന്റ് രംഗത്തു മറിച്ചു ചിന്തിപ്പിക്കുകയാണ്. പ്രതിസന്ധിക്കുള്ള ഒരൊറ്റ കാരണം ഇതാണ് രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനികൾ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് വൻതോതില്‍…

Read More

പാൻ പ്രവർത്തനക്ഷമമല്ലാതായ വിദേശ ഇന്ത്യക്കാർ അവരുടെ താമസവിവരം (റസിഡൻഷ്യൽ സ്റ്റാറ്റസ്) അറിയിക്കണമെന്ന് ആദായനികുതി വകുപ്പ്. ആദായ നികുതി റിട്ടേൺസ് ഫയൽ ചെയ്യാനുള്ള തീയതി നീട്ടി നൽകില്ല എന്ന സൂചനയും ആദായ നികുതി വകുപ്പ് നൽകുന്നു. ഒരാളുടെ പാൻ പ്രവർത്തനക്ഷമമല്ലെങ്കിലും (inoperative) അയാൾക്ക് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനു തടസ്സമില്ല എന്നും അറിയിച്ചിട്ടുണ്ട്. പ്രവാസി ഇന്ത്യക്കാർക്ക് ആധാർ ഇല്ലെങ്കിൽ പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആധാർ–പാൻ ബന്ധിപ്പിക്കലിനുള്ള അവസാന തീയതി കഴിഞ്ഞ ശേഷം പ്രവാസി ഇന്ത്യക്കാരായ പലരുടെയും പാൻ പ്രവർത്തിക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ചില പ്രവാസികളുടെ കൈവശമുള്ള പാൻകാർഡ് ജൂൺ 30ന് ശേഷം പ്രവർത്തനരഹിതമായെങ്കിൽ അത് വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തണം. ആദായനികുതി വകുപ്പിൻെറ രേഖകളിൽ ‘നോൺ റസിഡൻറ്’ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും പാൻകാർഡ് അസാധുവായേക്കും. ആദായ നികുതി വകുപ്പിൻെറ പോർട്ടലിലൂടെ ‘റസിഡൻറ്’ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്‌താൽ ആധാർ ഇല്ലാത്ത എൻആർഐകളെ ലിങ്കിംഗ് പ്രക്രിയയിൽ നിന്ന് ഒഴിവാക്കുമെന്നാണ് സൂചന. അതേസമയം ആധാർ എടുത്തിട്ടുള്ള…

Read More

കൊട്ടിഘോഷിച്ച് അവതരിപ്പിച്ച മെറ്റയുടെ ത്രെഡ്സിൽ ഉപയോക്തൃ ഇടപഴകൽ കുറയുന്നു. ത്രെഡ്സിലെ സജീവ ഉപയോക്താക്കളിൽ 20 ശതമാനം കുറവും ആപ്പിൽ ചെലവഴിക്കുന്ന സമയത്തിൽ 50 ശതമാനം കുറവും രേഖപ്പെടുത്തി. ഉപയോക്താക്കളുടെ ശരാശരി ഉപയോഗം 20 മിനിറ്റിൽ നിന്ന് 10 മിനിറ്റായി കുറഞ്ഞു. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ 100 ദശലക്ഷം ഉപയോക്താക്കൾ സൈൻ അപ്പ് ചെയ്ത ത്രെഡ്സിൽ ഇപ്പോൾ ഉപയോക്താക്കൾക്ക് താല്പര്യം കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. മൈക്രോബ്ലോഗിംഗിൽ വിപ്ലവം സൃഷ്ടിക്കുമെന്നും അതുല്യമായ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുമെന്നും പ്രതീക്ഷിച്ച പ്ലാറ്റ്ഫോമാണ് ത്രെ‍ഡ്സ്. ഇൻസ്റ്റാഗ്രാമുമായുള്ള ത്രെഡ്‌സിന്റെ നേരിട്ടുള്ള സംയോജനം അജ്ഞാതരായി തുടരാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ത്രെഡ്സിൽ നിന്നും അകറ്റുന്നുണ്ട്. ആപ്പ് ഇന്റലിജൻസ് സ്ഥാപനമായ data.ai വെളിപ്പെടുത്തുന്നത്, ത്രെഡ്സിന്റെ ഏറ്റവും കൂടുതൽ ഡൗൺലോഡുകൾ ഇന്ത്യയിൽ നിന്നാണ് -33 ശതമാനം. തൊട്ടുപിന്നാലെ ബ്രസീലാണ് -22 ശതമാനം, യുഎസിൽ 16 ശതമാനമാണ് ത്രെഡ‍്സ് ഡൗൺലോഡ്. ഈ ഡൗൺലോഡ് നമ്പറുകൾ ഉണ്ടായിരുന്നിട്ടും, പ്ലാറ്റ്‌ഫോമിലെ യഥാർത്ഥ ഉപയോക്തൃ ഇടപഴകലിൽ കാര്യമായ കുറവുണ്ടായി. ഈ മാസം ആദ്യം ത്രെഡ്‌സിന്റെ…

Read More

സെപ്റ്റംബറിൽ നടക്കുന്ന ജി 20 നേതാക്കളുടെ യോഗത്തിന് ആതിഥേയത്വം വഹിക്കുന്ന പുനർവികസിപ്പിച്ച ഇന്ത്യൻ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷൻ സമുച്ചയം ജൂലൈ 26 ന് ഉദ്ഘാടനം ചെയ്യും. ITPO സമുച്ചയം  ജൂലൈ 26 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. പ്രഗതി മൈതാന സമുച്ചയം എന്നും അറിയപ്പെടുന്ന വേദി, ഏകദേശം 123 ഏക്കർ വിസ്തീർണ്ണമുള്ളതാണ്. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ യോഗങ്ങൾ,  കോൺഫറൻസുകൾ, എക്സിബിഷനുകൾ എന്നിവ നടക്കുന്ന കേന്ദ്രമാണ്. സെപ്തംബർ 9-10 തീയതികളിൽ ഡൽഹിയിൽ ജി20 നേതാക്കളുടെ ഉച്ചകോടി നടക്കും. പ്രഗതി മൈതാനത്തിന്റെ പുനർവികസന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇന്റഗ്രേറ്റഡ് എക്‌സിബിഷൻ-കം-കൺവെൻഷൻ സെന്ററായി ആധുനിക സമുച്ചയം നിർമിച്ചത്. സമുച്ചയത്തിന്റെ മൂന്നാം ലെവലിൽ 7,000 പേർക്ക് ഇരിക്കാവുന്ന കൺവെൻഷൻ സെന്റർ വികസിപ്പിച്ചതായി മന്ത്രാലയം അറിയിച്ചു. ഇത് ഓസ്‌ട്രേലിയയിലെ ഐക്കണിക് സിഡ്‌നി ഓപ്പറ ഹൗസിന്റെ ഏകദേശം 5,500 സീറ്റിംഗ് കപ്പാസിറ്റിയേക്കാൾ വലുതാണ്, മന്ത്രാലയത്തിന്റെ ട്വീറ്റ് പറഞ്ഞു. IECC യിൽ 3,000 പേർക്ക് ഇരിക്കാവുന്ന ഒരു…

Read More

അങ്ങനെ സ്റ്റാർട്ടപ്പുകളുടെ പ്രതീക്ഷകളെ വളർത്തി വലുതാക്കി, കേരളത്തിന്‍റെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് കൈത്താങ്ങായി ഈ 62-ാം വാര്‍ഷിക നിറവില്‍ വിജയകരമായി നിലകൊള്ളുകയാണ്  കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (KSIDC). നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിനും പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനും നിക്ഷേപങ്ങള്‍ക്ക് വേണ്ട കൈത്താങ്ങ് നല്‍കുന്നതിനും ഇന്‍ഡസ്ട്രിയല്‍-ഇന്‍ഫ്രാസ്ട്രക്ചര്‍ പാര്‍ക്കുകള്‍ വികസിപ്പിക്കുന്നതിലും സര്‍ക്കാരിന്‍റെ ഏജന്‍സിയായി 62 വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ് കെ.എസ്.ഐ.ഡി.സി. 1961 ജൂലൈ 21 നാണ് കേരളത്തിന്‍റെ ഒരു വികസന ഏജന്‍സിയായി സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.ഐ.ഡി.സി രൂപീകരിച്ചത്. റിസര്‍വ് ബാങ്ക് നിയമങ്ങള്‍ക്കു വിധേയമായി നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി (NBFC) ആയിട്ടാണ് KSIDC പ്രവര്‍ത്തിച്ചുപോരുന്നത്. 1998 മുതല്‍ 2023 വരെയുള്ള 25 വര്‍ഷത്തിനിടെ ഓഹരി മൂലധനമായും വായ്പയായും കെ.എസ്.ഐ.ഡി.സി 989 ഇന്‍ഡസ്ട്രിയല്‍ യൂണിറ്റുകള്‍ക്ക് 4468.86 കോടി രൂപ നല്‍കി. ഇതുവഴി 11,26067.94 കോടിയുടെ നിക്ഷേപം കൊണ്ടുവരാനും 98522 പേര്‍ക്ക് തൊഴില്‍ സൃഷ്ടിക്കാനുമായി. നിലവില്‍ 510 കമ്പനികള്‍ക്കായി 900 കോടിയുടെ ലോണ്‍ ആണ് കെ.എസ്.ഐ.ഡി.സി നല്‍കിയിട്ടുള്ളത്.…

Read More

നിർമാണ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കായി ഇന്ത്യയിലെ ആദ്യ കണ്‍സ്ട്രക്ഷന്‍ ഇന്നവേഷൻ ഹബ്ബും KSUM മേൽനോട്ടത്തിൽ കേരളത്തിലെത്തുന്നു. ചെലവ് കുറഞ്ഞതും സുസ്ഥിരവുമായ നിര്‍മ്മാണ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി രൂപീകരിച്ച രാജ്യത്തെ ആദ്യത്തെ കണ്‍സ്ട്രക്ഷന്‍ ഇന്നവേഷന്‍ ഹബ്(CIH) കൊച്ചിയിൽ ആരംഭിക്കാൻ ധാരണയായി. ചെലവ് കുറഞ്ഞ നിര്‍മ്മാണ രീതികള്‍ പ്രചരിപ്പിക്കുന്ന അമേരിക്കന്‍ സ്ഥാപനമായ ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി ഇന്ത്യയുമായി ചേര്‍ന്നാണ് CIH സ്ഥാപിക്കുന്നത്. കൊച്ചിയിലായിരിക്കും പ്രവര്‍ത്തന കേന്ദ്രം. നൂതനത്വം, പങ്കാളിത്തം, വിജ്ഞാനസഹകരണം എന്നിവയാണ് ഇതിന്‍റെ ലക്ഷ്യം. ചെന്നൈയില്‍ നടന്ന ഷെല്‍ട്ടര്‍ടെക് ഉച്ചകോടിയില്‍ സിഐഎചിന്‍റെ പ്രവര്‍ത്തനം ഔപചാരികമായി ആരംഭിച്ചു. നേതൃത്വം നൽകാൻ KSUM കേരള സ്റ്റാര്‍ട്ടപ്പ് മിഷനായിരിക്കും CIHന്‍റെ ചുമതല. പദ്ധതി രൂപീകരണവും, നടപ്പാക്കലും KSUM നേതൃത്വത്തിലായിരിക്കും. രാജ്യത്തുടനീളമുള്ള നിര്‍മ്മാണ രംഗത്തെ ശൈശവ ദശയിലുള്ള നൂതന സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തുക, അവര്‍ക്ക് ചെലവുകുറഞ്ഞ നിര്‍മ്മാണ രീതികളെക്കുറിച്ചുള്ള വിദഗ്ധോപദേശം നല്‍കുക, ഇനോവേഷന്‍ ലാബിന്‍റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം രൂപീകരണം, വിവിധ സര്‍ക്കാര്‍ വകുപ്പുകളും വ്യവസായ സമൂഹവുമായുള്ള ഏകോപനം, ചെലവ് കുറഞ്ഞ ഭവനങ്ങള്‍ക്കായുള്ള…

Read More

രാജ്യത്ത് TRAI യുടെ നീക്കം നിർമിത ബുദ്ധിക്കു മൂക്കുകയറിടാനോ, അതോ ചട്ടം പഠിപ്പിക്കാനോ? എന്തായാലും കേന്ദ്ര IT മന്ത്രാലയത്തിന് ഏറെ ആശ്വാസകരമാണ് TRAI യുടെ ഒരു AI നിയന്ത്രണ ചട്ടക്കൂടിനായുള്ള നീക്കം. രാജ്യത്ത് ഉത്തരവാദിത്തമുള്ള AI വികസനവും, അതേസമയം നിയന്ത്രണവും ഉറപ്പാക്കാൻ അടിയന്തിരമായി ഒരു സ്വതന്ത്ര അതോറിറ്റി – “Artificial Intelligence and Data Authority of India”-രൂപീകരിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിർദ്ദേശിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ അതോറിറ്റി ഓഫ് ഇന്ത്യ (AIDAI) എന്ന നിയമ അധികാരങ്ങളുള്ള അതോറിറ്റിയെ ഉത്തരവാദിത്തപരമായ ഉപയോഗം- responsible use- ഉൾപ്പെടെ AI യുടെ വിവിധ വശങ്ങളിൽ ചട്ടങ്ങൾ രൂപീകരിക്കാൻ ചുമതലപ്പെടുത്തണം എന്നാണ് TRAI നിർദേശം. “ഇന്ത്യയിൽ ഉത്തരവാദിത്തമുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വികസനം ഉറപ്പാക്കുന്നതിന്, എല്ലാ മേഖലകളിലും ബാധകമായ ഒരു നിയന്ത്രണ ചട്ടക്കൂട് ഗവൺമെന്റ് സ്വീകരിക്കേണ്ടത് അടിയന്തിരമായി ആവശ്യമാണ്,” ട്രായ് പറഞ്ഞു.”ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ബിഗ് ഡാറ്റയും പ്രയോജനപ്പെടുത്തുക”-“Leveraging Artificial Intelligence and Big Data in Telecommunication Sector”- എന്നതിനെക്കുറിച്ചുള്ള സമഗ്രമായ ശുപാർശകളുടെ ഭാഗമായാണ്…

Read More

കേരളത്തിലെ MSME കൾക്കും വാണിജ്യ, സ്വകാര്യ ബാങ്കുകൾക്കും അഭിമാനിക്കാം. MSME കൾക്ക് മാന്യമായ പ്രാധാന്യം നൽകുന്ന ബാങ്കുകളാണ് കേരളത്തിലേതെന്നു കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ സൂചിപ്പിക്കുന്നു. ചെറുകിട -ഇടത്തരം സംരംഭങ്ങൾക്കാണ് കഴിഞ്ഞ വർഷം സംസ്ഥാനത്തെ ബാങ്കുകൾ കൂടുതലായും വായ്പ നൽകിയിരിക്കുന്നത്. സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി (SLBC) റിപ്പോർട്ട് പ്രകാരം കേരളത്തിലെ ബാങ്കുകൾ 3,494 കോടി രൂപയുടെ അധിക വായ്പകൾ എം.എസ്.എം.ഇകൾക്കായി നൽകിയിട്ടുണ്ട്. MSME വിഭാഗത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം നൽകിയ ആകെ വായ്പ ഇതോടെ 68,451 കോടി രൂപയായി. ഇതിൽ തുല്യ പരിഗണനയോടെ സ്വകാര്യ ബാങ്കുകളിൽനിന്ന് 50.90 ശതമാനവും പൊതുമേഖലാ ബാങ്കുകളിൽനിന്ന് 45.16 ശതമാനം വായ്പകളുമാണ് നൽകിയിരിക്കുന്നത്. MSME കളുടെ കിട്ടാക്കടവും കൂടി സംസ്ഥാനത്തെ ബാങ്കുകളിൽ കിട്ടാക്കടം കൂടുതലും ഉള്ളത് എം.എസ്.എം.ഇ. വായ്പകളിലാണ്. 8.26 ശതമാനമാണ് ഈ മേഖലയിലെ കിട്ടാക്കടമെന്ന് എസ്.എൽ.ബി.സി. റിപ്പോർട്ട് പറയുന്നു. ചെറുകിട – ഇടത്തരം സംരംഭങ്ങൾക്ക് ലഭിച്ച വായ്പയിൽ 58.14 ശതമാനവും നേടിയത് സേവന മേഖലയാണ്. മാനുഫാക്ചറിംഗ് മേഖല 28.25 ശതമാനവും റീട്ടെയിൽ വ്യാപാരമേഖല 12.76…

Read More