Author: News Desk
സ്മാർട്ട് മൊബിലിറ്റി രംഗത്ത് വമ്പൻ കുതിച്ചുചാട്ടത്തിന് ദുബായ്. ഈ വർഷം അവസാനത്തോടെ സെൽഫ് ഡ്രൈവിംഗ് ടാക്സികളുടെ പൈലറ്റ് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഊബർ ടെക്നോളജീസ്, വി റൈഡ് എന്നിവയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ആദ്യഘട്ടത്തിൽ ഓട്ടോണമസ് വാഹനങ്ങൾ (AV) സുരക്ഷാ ഡ്രൈവറുമായാണ് പ്രവർത്തിക്കുക. ഇവ Uber ആപ്പ് വഴി ലഭ്യമാകും. 2026ഓടെ ദുബായിൽ ഡ്രൈവറില്ലാ റോബോടാക്സികളുടെ പൂർണ്ണ തോതിലുള്ള പ്രവർത്തനത്തിന് വഴിയൊരുക്കുകയാണ് പൈലറ്റ് പ്രവർത്തനങ്ങളുടെ ലക്ഷ്യം. 2030ഓടെ ദുബായിലെ എല്ലാ യാത്രകളുടെയും 25 ശതമാനം ഓട്ടോണമസ് ആക്കും. റോഡ് മാപ്പിങ്, ഡേറ്റ ശേഖരണം, റൂട്ട് സ്കാനിങ് എന്നിവയ്ക്കായി 60ലധികം വാഹനങ്ങളാണ് വിന്യസിക്കുന്നത്. എമിറേറ്റിലെ 65 നിയുക്ത സോണുകളിൽ പരീക്ഷണയോട്ടം ആരംഭിക്കും. Dubai’s RTA, in partnership with Uber and WeRide, will begin pilot operations of self-driving taxis in late 2024, aiming for a full…
ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചൻ രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളാണ്. സമ്പത്തിന്റെ കാര്യത്തിലും അദ്ദേഹം മുൻപന്തിയിലാണ്. 3000 കോടി രൂപയ്ക്ക് മുകളിലാണ് അദ്ദേഹത്തിന്റെ ആസ്തി. എബിപി ലൈവിന്റെ റിപ്പോർട്ട് അനുസരിച്ച് തന്റെ മുഴുവൻ സ്വത്തുക്കളും മകൻ അഭിഷേക് ബച്ചനും മകൾ ശ്വേത ബച്ചൻ നന്ദയ്ക്കുമായി തുല്യമായി ഭാഗം വെയ്ക്കാൻ ഒരുങ്ങുകയാണ് താരം. ഇതോടെ രണ്ട് മക്കൾക്കും 1600 കോടി രൂപ വീതം ലഭിക്കാൻ സാധ്യതയുള്ളതായി ഫസ്റ്റ്പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ 280 കോടി രൂപയാണ് അഭിഷേക് ബച്ചന്റെ ആസ്തി. അമിതാഭിന്റെ മകളും ബിസിനസ്സുകാരനായ നിഖിൽ നന്ദയുടെ ഭാര്യയുമായ ശ്വേതയ്ക്കാകട്ടെ ഏകദേശം 110 കോടി രൂപയോളം ആസ്തിയുണ്ട്. അടുത്തിടെ മുംബൈയിലെ 50 കോടി വിലമതിക്കുന്ന പ്രതീക്ഷ എന്ന വീട് അമിതാഭ് ശ്വേതയുടെ പേരിൽ ആക്കിയിരുന്നു. 50 ലക്ഷത്തിലധികം രൂപയാണ് ഇതിന്റെ സ്റ്റാമ്പ ഡ്യൂട്ടിക്ക് മാത്രം ചിലവായത്. മുംബൈയിൽ തന്നെ ജൽസ, ജനക് എന്നിങ്ങനെ രണ്ട് ആഢംബര ബംഗ്ലാവുകളും അമിതാഭ് ബച്ചനുണ്ട്. …
1832ലാണ് റെയിൽ സിസ്റ്റം എന്ന ആശയം ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. അക്കാലത്ത് ബ്രിട്ടനിൽ പോലും ട്രെയിൻ പുതിയ കണ്ടുപിടിത്തമായിരുന്നു. ഇന്ത്യയിലേക്ക് കൂടി അത് കൊണ്ടുവരുന്നതോടെ രാജ്യത്തെ കൂടുതൽ ഊറ്റാം എന്ന് ഈസ്റ്റ് ഇന്ത്യ കമ്പനി മനസ്സിലാക്കി. അതിന്റെ ഫലമായി ആയിരുന്നു ഇന്ത്യയിലേക്കും ട്രെയിനിന്റെ വരവ്. എന്നാൽ 1832ൽ ആശയം അവതരിപ്പിക്കപ്പെട്ടെങ്കിലും 1844ൽ ഗവർണർ ജനറൽ ലോർഡ് ഹാർഡിങ്ങിന്റെ കാലത്താണ് റെയിൽ സംവിധാനം സ്ഥാപിക്കാൻ സ്വകാര്യ സംരംഭകർക്ക് അധികാരം നൽകിയത്. തുടർന്ന് 1845ൽ ഈസ്റ്റ് ഇന്ത്യൻ റെയിൽവേ കമ്പനി, ഗ്രേറ്റ് ഇന്ത്യൻ പെനിൻസുല റെയിൽവേ എന്നിങ്ങനെ രണ്ട് റെയിൽവേ കമ്പനികൾ രൂപീകരിക്കപ്പെട്ടു. ഇതിന്റെ ഫലമായി ഇന്ത്യയിലെ ആദ്യ പാസഞ്ചർ ട്രെയിൻ 1853 ഏപ്രിൽ 16ന് ചരിത്രപ്രസിദ്ധമായ യാത്ര നടത്തി. 14 ബോഗികളിലായി 400 പേരായിരുന്നു ആദ്യ ട്രെയിനിൽ യാത്ര ചെയ്തത്. ബോംബെ മുതൽ താനെ വരെയുള്ള 34 കിലോമീറ്റർ ദൂരം പിന്നിടാൻ ട്രെയിനിന് 75 മിനിറ്റെടുത്തു. ബോംബെയെ താനെ, കല്യാൺ, താൽ,…
ലാഭമല്ല എല്ലാം! പക്ഷേ ഒരു ബിസിനസിന്റെ നിലനിൽപ്പിന് ലാഭം പ്രധാനമാണ്. ഒരു കമ്പനി അതിന്റെ എല്ലാ ചിലവുകളും വഹിച്ചതിന് ശേഷം എത്ര പണം നിലനിർത്തുന്നു എന്നതിനെക്കുറിച്ച് നിക്ഷേപകർക്ക് വ്യക്തമായ കാഴ്ചപ്പാട് നൽകാൻ അടിസ്ഥാന ലാഭം എന്ന് വിളിക്കപ്പെടുന്ന അറ്റാദായം (Net profit) സഹായകരമാണ്. സിഎൻബിസി ടിവി18 റിപ്പോർട്ട് പ്രകാരം 2025 സാമ്പത്തിക വർഷത്തിൽ ഏറ്റവും ഉയർന്ന അറ്റാദായമുള്ള കമ്പനികൾ ഏതെന്നു നോക്കാം. 1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)അറ്റാദായം: ₹ 77,561 കോടിരാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ വരുമാനത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 31% വാർഷിക നിരക്കിൽ അറ്റാദായം വളർന്ന് ₹ 77561 കോടിയിലെത്തി. 2. എച്ച്ഡിഎഫ്സി ബാങ്ക് (HDFC Bank)അറ്റാദായം: ₹70,792 കോടിരാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ₹70792 കോടി അറ്റാദായവുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 2021 സാമ്പത്തിക വർഷത്തിനും 2025 സാമ്പത്തിക വർഷത്തിനും ഇടയിൽ ബാങ്കിന്റെ ലാഭം 21%…
അടുത്തിടെ വിവാദ വ്യവസായി വിജയ് മല്ല്യ ഒരു പോഡ്കാസ്റ്റിൽ പങ്കെടുത്തു. വർഷങ്ങൾക്കു ശേഷമാണ് മല്ല്യ ഇത്തരമൊരു പോഡ്കാസ്റ്റിൽ പങ്കെടുക്കുന്നത് എന്നതുകൊണ്ടു തന്നെ അത് ഏറെ ശ്രദ്ധിക്കപ്പെട്ടു. രാജ് ഷമനിയുടെ നാലു മണിക്കൂർ നീണ്ട പോഡ്കാസ്റ്റിലാണ് മല്ല്യ പങ്കെടുത്തത്. മണിക്കൂറുകൾ കൊണ്ട് ലക്ഷക്കണക്കിന് പേരാണ് രാജ് ഷമനിയുടെ പോഡ്കാസ്റ്റ് കണ്ടത്. കണ്ടൻ്റ് ക്രിയേറ്റർ, സംരംഭകൻ എന്നതിന് അപ്പുറത്തേക്കുള്ള വളർച്ചയാണ് രാജ് ഷമനിയുടേത്. എട്ട് ബില്യണിലധികം ആകെ വ്യൂവ്സും, മില്യൺ കണക്കിന് സബ്സ്ക്രൈബേർസുമായി രാജ് ഷമനി ജൈത്രയാത്ര തുടരുന്നു. വെറുമൊരു പോഡ്കാസ്റ്റ് എന്നതിനപ്പുറം കൾച്ചറൽ മൊമൻ്റ് എന്നാണ് രാജിന്റെ വീഡിയോകളെ ദേശീയ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. ഇൻഡോറിലെ ബിസിനസ് കുടുംബത്തിൽ നിന്നും വന്ന രാജ് ഇന്ന് ഇന്ത്യൻ ഡിജിറ്റൽ സ്റ്റോറി ടെല്ലിങ് രംഗത്തെ അതികായനായി മാറിയിരിക്കുന്നു. 1997 ജൂലായ് 29ന് മധ്യപ്രദേശിലെ ഇൻഡോറിലാണ് രാജ് ഷമനിയുടെ ജനനം. ചെറുപ്പത്തിലേ സംരംഭകത്വത്തിൽ താത്പര്യം ഉണ്ടായിരുന്ന രാജ് 16 വയസ്സിൽ സ്വന്തം ബ്രാൻഡ് ഉണ്ടാക്കി ഉത്പന്നങ്ങൾ വിൽപന ചെയ്യാൻ…
പ്രമുഖ ഹോസ്പിറ്റാലിറ്റി കമ്പനി താമര ലെഷർ എക്സ്പീരിയൻസസ് (Tamara Leisure Experiences) സിഇഒ ആയി നിയമിതനായി എം.സി. സമീർ. ബോർഡിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ സ്ഥാനം ഏറ്റെടുക്കുന്ന ശ്രുതി ഷിബുലാലിന് പകരക്കാരനായാണ് സമീർ സിഇഓയായി നിയമിതനായിരിക്കുന്നത്. ദക്ഷിണേന്ത്യയിൽ റിസോർട്ടുകളും, ഹോട്ടലുകളും കൈകാര്യം ചെയ്യുന്ന സ്ഥാപനത്തിന്റെ വളർച്ചയ്ക്കും ദീർഘകാല ദർശനത്തിനും ആക്കം കൂട്ടുന്നതാണ് തീരുമാനമെന്ന് താമര ലെഷർ പ്രതിനിധി പറഞ്ഞു. ഐടിസി ഹോട്ടൽസ്, ഇന്റർകോണ്ടിനെന്റൽ ഹോട്ടൽസ് ഗ്രൂപ്പ് തുടങ്ങിയവയിൽ സീനിയർ ലീഡർഷിപ്പ് റോളുകൾ വഹിച്ചിട്ടുള്ള സമീറിന് ഹോസ്പിറ്റാലിറ്റി രംഗത്ത് 30 വർഷത്തെ അനുഭവസമ്പത്തുണ്ട്. ഐടിസി ഫോർച്യൂൺ ഹോട്ടൽസ് എംഡിയായിരുന്നു അദ്ദേഹം. നൂതനവും മൂല്യങ്ങൾ അടിസ്ഥാനമാക്കിയുള്ളതുമായ താമര ലെഷർ എക്സ്പീരിയൻസസ് സിഇഒ ആയി ചുമതലയേൽക്കുന്നത് വലിയ അംഗീകാരമാണെന്ന് സമീർ പ്രതികരിച്ചു. ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രതിബദ്ധതയിലൂടെ താമര ലെഷർ വിപണിയിൽ മികച്ച സ്ഥാനം നേടിയിട്ടുണ്ട്. ശ്രുതി ഷിബുലാലിനും ടീമിനും ഒപ്പം ചേർന്ന് പ്രവർത്തിച്ച് കമ്പനിയെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സമീറിന്റെ നിയമനം…
ഇന്ത്യയിൽ മീഡിയം, ഹെവി കൊമേഴ്സ്യൽ വാഹനങ്ങളിൽ (M&HCVs) എയർ കണ്ടീഷൻ ക്യാബിൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 7.5 മുതൽ 55 ടൺ വരെ ഭാരമുള്ള ട്രക്കുകൾക്കാണ് ഉത്തരവ് ബാധകമാകുക. ഇതനുസരിച്ച് 2025 ഒക്ടോബർ മുതൽ രാജ്യത്ത് വിൽക്കുന്ന എല്ലാ ട്രക്കുകളുടെയും ക്യാബിനിൽ എസി ഉറപ്പാക്കണം. 2023ൽ സർക്കാർ നൽകിയ നിർദേശമാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. ഈ സാഹചര്യത്തിനായി രാജ്യത്തെ രണ്ടാമത്തെ വലിയ ട്രക്ക് നിർമാതാക്കളായ അശോക് ലെയ്‌ലാൻഡ് പൂർണസജ്ജമാണെന്ന് കമ്പനി പ്രതിനിധി പറഞ്ഞു. നിലവിൽ കമ്പനിയുടെ എല്ലാ ഫാക്ടറികളും എസി ക്യാപ് വാഹനങ്ങൾ നിർമ്മിക്കുന്നതായി അശോക് ലെയ്‌ലാൻഡ് എം ആൻഡ് എച്ച്‌സിവി മേധാവി സഞ്ജീവ് കുമാർ പറഞ്ഞു. AVTR, BOSS ശ്രേണിയിലുള്ള ട്രക്കുകൾ ചെന്നൈയിലാണ് നിർമിക്കുന്നത്. ഒക്ടോബറിലെ സമയപരിധിക്ക് മുമ്പ് നിർമാണം പൂർണഗതിയിൽ ആക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് നടപ്പിലാകുന്നതോടെ വാഹന വിലയിൽ ഉണ്ടാകുന്ന നേരിയ വർധനവ് കൈകാര്യം ചെയ്യാൻ ധനകാര്യ സ്ഥാപനങ്ങൾ സജ്ജരാണെന്നും ഇതിനായി വായ്പാ…
സാങ്കേതികമേഖലയിലെ നൂതന സംരംഭങ്ങൾ , സംയുക്ത ഗവേഷണ പദ്ധതികള്‍ എന്നിവയടക്കം വിദ്യാഭ്യാസ, ഗവേഷണ, പരിശീലന പദ്ധതികളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനായി ശാസ്ത്ര ഗവേഷണ സ്ഥാപനമായ രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി RGCB യും കേരളത്തിലെ പ്രധാന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്‍റ് IHRD യും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. ബയോടെക്നോളജി ഉള്‍പ്പെടെയുള്ള ശാസ്ത്രീയ മേഖലകളില്‍ സംസ്ഥാനത്ത് നടക്കുന്ന ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ-ഗവേഷണ പദ്ധതികള്‍ക്ക് ഈ ധാരണാപത്രം വഴിയൊരുക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന്‍റെ സാന്നിദ്ധ്യത്തില്‍ മന്ത്രിയുടെ ചേംബറില്‍ വെച്ച് ആര്‍ജിസിബി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണയും ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. വി.എ അരുണ്‍കുമാറും ഇതു സംബന്ധിച്ച ധാരണാപത്രം കൈമാറി.സംയുക്ത ഗവേഷണ പദ്ധതികള്‍, സാങ്കേതികരംഗത്തെ നൂതന സംരംഭങ്ങള്‍, പരിശീലന പരിപാടികള്‍, ശില്‍പ്പശാലകള്‍ അടക്കമുള്ള വിവിധ പരിപാടികളാണ് ധാരണാപത്രം വിഭാവനം ചെയ്യുന്നത്. ഇവയിലൂടെ അധ്യാപകരുടെയും ഗവേഷകരുടെയും വിദ്യാര്‍ത്ഥികളുടെയും കഴിവുകള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നു. ബയോടെക്നോളജി-ബയോ ഇന്‍ഫര്‍മാറ്റിക്സ്…
ചെന്നൈ എഗ്മോർ റെയിൽവേ സ്റ്റേഷൻ പുനർവികസനം നടക്കുകയാണ്. നവീകരണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായി നിരവധി ട്രെയിനുകൾ എഗ്മോർ സ്റ്റേഷനു പകരം താംബരം സ്റ്റേഷനിൽ നിന്നായിരിക്കും പുറപ്പെടുകയെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. മലയാളികൾ ഏറെ ആശ്രയിക്കുന്ന കൊല്ലം എക്സ്പ്രസ്, ഗുരുവായൂർ എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകളാണ് താംബരത്തേക്ക് മാറുക. എഗ്മോർ-കൊല്ലം-എഗ്മോർ എക്സ്പ്രസ് ജൂൺ 20 മുതൽ ഓഗസ്റ്റ് 18 വരെ താംബരത്തു നിന്നും യാത്ര ആരംഭിച്ച് ഇവിടെ യാത്ര അവസാനിപ്പിക്കും. താംബരത്തു നിന്നും വൈകിട്ട് 5.27നാണ് കൊല്ലം എക്സ്പ്രസ് പുറപ്പെടുക. മടക്കസർവീസിൽ പുലർച്ചെ 2.45ന് ട്രെയിൻ താംബരത്തെത്തും. അതേസമയം, എഗ്മോർ-ഗുരുവായൂർ-എഗ്മോർ എക്സ്പ്രസ് ജൂൺ 20 മുതൽ ഓഗസ്റ്റ് 19 വരെയാണ് താംബരത്തേക്ക് മാറുക. രാവിലെ 10.47ന് താബരത്തു നിന്നും പുറപ്പെടും. മടക്കയാത്രയിൽ രാത്രി 7.45ന് താംബരത്തെത്തും. ഇതിനുപുറമേ എഗ്മോർ-മധുര-എഗ്മോർ തേജസ് എക്സ്പ്രസ്, മന്നാർഗുഡി എക്സ്പ്രസ്, തിരുച്ചെന്തൂർ എക്സ്പ്രസ് എന്നീ ട്രെയിനുകളും ജൂൺ 20 മുതൽ താംബരത്തുനിന്നാണ് പുറപ്പെടുക. ഹൈദരാബാദിലേക്കുള്ള എഗ്മോർ ചാർമിനാർ എക്സ്പ്രസ് താംബരത്തു…
ബോളിവുഡ് താരം കരിഷ്മ കപൂറിന്റെ മുൻ ഭർത്താവും ബില്യണയറും പോളോ താരവുമായ സഞ്ജയ് കപൂർ അകാലത്തിൽ വിടപറഞ്ഞിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം ലണ്ടണിലായിരുന്നു അന്ത്യം. പോളോ മത്സരത്തിനിടിടെ സഞ്ജയിയുടെ തൊണ്ടയിൽ തേനീച്ച കുത്തുകയും ഇതിനെത്തുടർന്ന് ശ്വാസമുട്ടലും തുടർന്ന് ഹൃദയാഘാതവും സംഭവിക്കുകയായിരുന്നു. പോളോ ക്ലബ്ബിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ അബദ്ധത്തിൽ തേനീച്ചയെ വിഴുങ്ങി. തൊണ്ടയിൽ ഇതിന്റെ കുത്തേറ്റതാണ് ശ്വാസതടസത്തിന് കാരണമായത്. കളി നിർത്തി ഗ്രൗണ്ടിന് പുറത്തേക്കുപോയ അദ്ദേഹത്തിന് ഇതിനുശേഷം ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു. യുഎസ് പൗരനായ സഞ്ജയ് 2022ലെ വേൾഡ്സ് ബില്യണേർസ് പട്ടികയിൽ ഇടം നേടിയിരുന്നു. ഫോർബ്സ് കണക്ക് പ്രകാരം $1.2 ബില്യണാണ് ( ₹10,300 കോടി) അദ്ദേഹത്തിന്റെ ആസ്തി. മൊബിലിറ്റി ടെക്നോളജി കമ്പനിയായ സോന കോംസ്റ്റാർ (Sona Comstar) ചെയർമാനാണ് സഞ്ജയ് കപൂർ. ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ഇന്ത്യ, ചൈന, മെക്സിക്കോ, സെർബിയ, യുഎസ് എന്നിവിടങ്ങളിലായി 12 നിർമാണ സൗകര്യങ്ങളും 5000ത്തിലധികം ജീവനക്കാരുമുണ്ട്. 1995ൽ സഞ്ജയിയുടെ പിതാവ് സുരീന്ദർ കപൂറാണ്…