Author: News Desk
ധാരാവി. ഇന്ത്യയിലെ ഒരു കാലത്തെ രജിസ്റ്റേർഡ് അധോലോകം. ഏഷ്യയിലെത്തന്നെ ഏറ്റവുംവലിയ ചേരിയെന്ന പേരുള്ള ഇടം. സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലൂടെ ലോകംമുഴുവന്‍ കണ്ട ഇന്ത്യന്‍ ജീവിതത്തിന്റെ പ്രതീകമായ പ്രദേശം. ആ കാഴ്ച ഇനി ഉണ്ടാവില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വാർത്തകൾ. മഹാരാഷ്ട്ര സർക്കാർ ധാരാവിയില്‍ കൊണ്ട് വരാന്‍ പോകുന്നത് 23,000 കോടിയുടെ പുനരധിവാസ പദ്ധതിയാണ്. പദ്ധതി നടപ്പിലാക്കാന്‍ പോകുന്നത് വ്യവസായലോകത്തെ പ്രമുഖരായ അദാനി ഗ്രൂപ്പാണ്. ഇനി ചരിത്ര സത്യങ്ങൾ പേറുന്ന ധാരാവി ഉണ്ടാകുമോ. അതാണ് ചോദ്യം. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയായ അദാനി റിയൽറ്റി ആണ് ഇതിനുള്ള 5,069 കോടി രൂപയുടെ കരാർ മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്ന് കരസ്ഥമാക്കിയത്. ധാരാവി വൃത്തിയാക്കാനുള്ള മൂന്നര പതിറ്റാണ്ടിന്റെ ശ്രമങ്ങൾക്ക് ഒടുവില്‍ അനുമതി ലഭിച്ചിരിക്കുന്നു. ഉടൻ തന്നെ അദാനി ഗ്രൂപ്പും സർക്കാരുമായി ധാരണാപത്രം (എംഒയു) ഒപ്പിടുകയും ഡെവലപ്പറും സർക്കാരും യഥാക്രമം 80 ശതമാനം, 20 ശതമാനം എന്നിങ്ങിനെ ഇക്വിറ്റി ഓഹരികൾ കൈവശം വച്ചുകൊണ്ട്…
ക്ലൗഡ് സീഡിംഗ് വഴി കൃത്രിമ മഴ പെയ്യിക്കാനുളള പരീക്ഷണം നടത്തി IIT കാൺപൂർ. സിൽവർ അയഡൈഡ്, ഡ്രൈ ഐസ്, ടേബിൾ സാൾട്ട് എന്നിവയുൾപ്പെടെയുള്ള വിവിധതരം രാസവസ്തുക്കളെ മേഘങ്ങളിൽ സംയോജിപ്പിച്ച് അവയെ കട്ടിയാക്കാനും മഴയുടെ സാധ്യത വർദ്ധിപ്പിക്കാനുമുള്ള പ്രക്രിയയാണ് ക്ലൗഡ് സീഡിംഗ്. ഐഐടി കാൺപൂർ കാമ്പസിലും പരിസരത്തും കനത്ത മേഘങ്ങൾക്കിടയിൽ പൊടി സ്പ്രേ പ്രയോഗിച്ചു. കൃത്രിമ മഴ പദ്ധതിക്കായി ഐഐടിയുടെ എയർസ്ട്രിപ്പിൽ നിന്ന് 5000 അടി ഉയരത്തിലേക്കാണ് വിമാനം പറത്തിയത്. 2017ലാണ് ഐഐടി കാൺപൂർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗം പദ്ധതി ആരംഭിച്ചത്. ഐഐടി കാൺപൂരിൽ നിന്നുള്ള ഡോ. മനീന്ദ്ര അഗർവാൾ, ഡോ. മൈനക് ദാസ്, ഡോ. ദീപു ഫിലിപ്പ് എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്. സിവിൽ ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎയുടെ അനുമതി ലഭിച്ച ശേഷമാണ് പരീക്ഷണം നടത്തിയത്. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, ഫലങ്ങൾ വിലയിരുത്തുന്നതിന് കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ ടീം ഉദ്ദേശിക്കുന്നു. ക്ലൗഡ് സീഡിംഗ് ഒരു പ്രദേശത്തെ മഴയുടെ പുനർവിതരണത്തിന് അനുവദിക്കുന്നു.അന്തരീക്ഷ മലിനീകരണവും…
ലോകത്തെ ശക്തമായ പാസ്സ്പോർട്ടുകളിൽ ഇന്ത്യയുടെ സ്ഥാനം 80. ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് നിലവിൽ വിസയില്ലാതെ 57 രാജ്യങ്ങളിൽ പ്രവേശിക്കാൻ കഴിയും. ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ ആഗോള ഇൻവെസ്റ്റ്‌മെന്റ് മൈഗ്രേഷൻ കൺസൽറ്റൻസിയായ ഹെൻലി ആൻഡ് പാർട്ണേഴ്സിന്റെ റാങ്കിംഗ് പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഇന്തോനേഷ്യ, തായ്‌ലാൻഡ്, റുവാണ്ട, ജമെെക്ക, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് വിസ ഫ്രീ ആക്‌സസും വിസ ഓൺ അറെെവൽ ആക്സസും ലഭിക്കുന്നു. എന്നാൽ ചെെന, റഷ്യ, യു എസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ 177 രാജ്യങ്ങളിലേയ്ക്ക് വിസയുണ്ടെങ്കിലേ പ്രവേശിക്കാനാകൂ. ടോഗോ, സെനഗൽ എന്നീ രാജ്യങ്ങളും ഇന്ത്യക്കൊപ്പം 80ാം സ്ഥാനത്താണ്. ഹെൻലി ആൻഡ് പാർട്ണേഴ്സിന്റെ റാങ്കിംഗ് പട്ടികയിൽ ഒന്നാമതെത്തിയത് സിംഗപ്പൂരിന്റെ പാസ്സ്പോർട്ടാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഒന്നാം സ്ഥാനത്തായിരുന്ന ജപ്പാനെ മറികടന്നാണ് സിംഗപ്പൂർ ഒന്നാമതെത്തിയത്. ജപ്പാൻ മൂന്നാമത്തെ ശക്തമായ പാസ്പോർട്ട് എന്ന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സിംഗപ്പൂർ പാസ്പോർട്ട് ഉപയോഗിച്ച് നിലവിൽ 192 രാജ്യങ്ങളിൽ വിസയില്ലാതെ പോകാൻ കഴിയുന്നു.…
“കേരളത്തെയും രാജ്യത്തെയും നടുക്കിയ ഹൈടെക്ക് ATM തട്ടിപ്പ് തലസ്ഥാനമായ തിരുവനന്തപുരത്തു അരങ്ങേറിയത് 2016 ഓഗസ്റ്റിലാണ്. ദിവസങ്ങൾക്കകം തന്നെ തട്ടിപ്പിന് നേതൃത്വം നൽകിയ റുമേനിയൻ പൗരന്മാരെ വലയിലാക്കാനും കേരളാ പൊലീസിന് കഴിഞ്ഞു. തട്ടിപ്പിന്റെ ഹൈടെക്ക് രീതികളും, പ്രതിയെ തേടി അന്വേഷണ സംഘത്തെ നിക്കരാഗ്വേ വരെ കൊണ്ടെത്തിച്ച കേസ് അന്വേഷണത്തിന്റെ നാൾ വഴികളും ഇവിടെ അനാവരണം ചെയ്യുകയാണ്. കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ലേഖന സമാഹാരത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അന്നത്തെ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ, നിലവിലെ കോഴിക്കോട് DCP KE ബൈജു IPS ആ സംഭവബഹുലമായ അന്വേഷണം വിശദമാക്കുന്നു. തിരുവനന്തപുരത്തെ ബാങ്ക് ഇടപാടുകാരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നു 2016 ഓഗസ്റ്റ് 8. രാവിലെ മുതൽ തിരുവനന്തപുരം നഗരത്തിലെ വിവിധ ബാങ്കുകളിലെ മാനേജർമാർക്ക് ഈമെയിൽ വഴിയും ടെലിഫോണിൽ കൂടിയും നേരിട്ടും കസ്റ്റമർമാരുടെ പരാതികൾ വരാൻ തുടങ്ങി. എല്ലാ പരാതികളിലും ഒരേ കാര്യമാണ് പറഞ്ഞിരുന്നത്. ATM-Card കൾ തങ്ങളുടെ കൈവശം ഇരിക്കുമ്പോൾ തന്നെ മുംബൈയിലെ ATM കളിൽ നിന്നും വേറേ ആരോ അനധികൃതമായി പണം പിൻവലിച്ചു കൊണ്ടിരിക്കുന്നുവെന്നായിരുന്നു…
ഫാർമ മേഖലയിലെ MSME കൾക്ക് മരുന്ന് നിർമാണത്തിന് നിയമങ്ങൾ കർശനമാക്കിയ കേന്ദ്ര നടപടി സുരക്ഷ ഉറപ്പു വരുത്തുമോ, പ്രവർത്തനക്ഷമത ഉയർത്തുമോ? ‘ഫാർമസി ഓഫ് ദി വേൾഡ്’ എന്ന ഇന്ത്യയുടെ സ്ഥാനത്തിന്റെ ഭാവി തുലാസിലാണോ? ഉല്പാദിപ്പിക്കുന്ന മരുന്നിന്റെ മത്സരാധിഷ്ഠിത വിലനിർണ്ണയം MSME കളുടെ നട്ടെല്ലൊടിക്കുമോ? ഇന്ത്യൻ ഫാർമ വ്യവസായം നേരിടുന്ന ചോദ്യങ്ങളാണിത്. കാരണം ഇതാണ്….. ഫാർമസ്യൂട്ടിക്കൽ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) ഘട്ടം ഘട്ടമായി ഷെഡ്യൂൾ M നടപ്പാക്കുമെന്ന ആരോഗ്യ കുടുംബക്ഷേമ മന്ത്രി മൻസുഖ് എൽ മാണ്ഡവ്യയുടെ സമീപകാല പ്രഖ്യാപനം ഫാർമ വ്യവസായത്തെ പിടിച്ചുകുലുക്കി. ഷെഡ്യൂൾ എം (നല്ല നിർമ്മാണ രീതികൾ) നടപ്പിലാക്കുന്നത് ഫാർമ വ്യവസായത്തിൽ സുരക്ഷ ഉറപ്പാക്കുന്നു. എന്നാൽ മത്സരാധിഷ്ഠിത വിലനിർണ്ണയം മൂലം ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാനുള്ള സബ്‌സിഡികളുടെ ആവശ്യകതയും നടപടികളും ആണ് വേണ്ടതെന്നു MSME കൾ ചൂണ്ടിക്കാട്ടുന്നു. ‘ഫാർമസി ഓഫ് ദി വേൾഡ്’ IBEF റിപ്പോർട്ട് അനുസരിച്ച്, വിവിധ വാക്സിനുകളുടെ ആഗോള ആവശ്യത്തിന്റെ 50%, യുഎസിലെ ജനറിക് ഡിമാൻഡിന്റെ…
കാസർഗോഡ് – തൃശൂർ 6 വരി അടുത്തവർഷത്തോടെ.. ജീവിത നിലവാരത്തിലും വിദ്യാഭ്യാസത്തിലും തുടങ്ങി വിവിധ രംഗങ്ങളിൽ കേരളത്തിന്റെ മികവ് അന്തർദേശീയ തലത്തിലാകുമ്പോഴും സംസ്ഥാനത്തിന്റെ വീർപ്പമുട്ടൽ സൗകര്യങ്ങളില്ലാത്ത റോഡുകളായിരുന്നു. ദേശീയപാതകൾ കേരളത്തിന് പുറത്ത് വിശാലവും ശാസ്ത്രീയവുമായ വേഗവഴികളായപ്പോഴും കേരളം കഷ്ടിച്ച് രണ്ട് വാഹനങ്ങൾക്ക് മാത്രം പോകാവുന്ന ഇടുങ്ങിയ റോഡുകളിൽ കിതച്ചു. കേരളത്തിന്റെ വികസനത്തിന് പ്രധാനതടസ്സം മികച്ച അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണെന്ന് സംസ്ഥാനം ഭരിച്ച സർക്കാരുകൾക്കൊക്കെ മനസ്സിലായെങ്കിലും ഇശ്ചാശക്തിയോടെ ദേശീയ പാതാവികസനവുമായി മുന്നോട്ട് പോകാനും സ്ഥലം ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള വൈകാരിക വിഷയങ്ങളിൽ സമവായം കണ്ടെത്താനുമാകാതെ പോയി. അങ്ങനെ സംസ്ഥാനത്തെ പാതകളുടെ വികസനം ഒരു സ്പ്നം മാത്രാമായി മാറുകയും ഇടത് വലത് സർക്കാരുകൾ പലകാലങ്ങളിൽ എടുത്ത ശ്രമങ്ങൾ ഏതാണ്ട് പാഴാകുന്ന ഘട്ടവുമെത്തി. 2016ൽ അധികാരത്തിൽ വന്ന പിണറായി വിജയൻ സർക്കാർ കേരളത്തിലെ ദേശീയപാതകളുടെ വികസനത്തിന് പുതിയ നിർദ്ദേശങ്ങൾ ആരാഞ്ഞു. NH 47 അടക്കമുള്ള ദേശീയപതാകളുടെ വീതികൂട്ടൽ പദ്ധതിക്ക് ചലനം വെച്ചു. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം…
വൈഫൈയേക്കാൾ 100 മടങ്ങ് വേഗതയുള്ള ലൈറ്റ് അധിഷ്ഠിത വയർലെസ് സാങ്കേതികവിദ്യ ലൈ-ഫൈ എന്താണ്? Light Fidelity എന്നതിന്റെ ചുരുക്കപ്പേരാണ് Li-Fi. ലൈ-ഫൈ പ്രത്യേക LED ലൈറ്റ് ബൾബുകൾ റൂട്ടറുകളായി ഉപയോഗിക്കുകയും ഒപ്റ്റിക്കൽ വയർലെസ് കമ്മ്യൂണിക്കേഷൻസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ഡാറ്റ കൈമാറാൻ റേഡിയോ തരംഗങ്ങൾ ഉപയോഗിക്കുന്ന വൈഫൈ റൂട്ടറുകളിൽ നിന്ന് വ്യത്യസ്തമായി, ലൈ-ഫൈ ഉപകരണങ്ങൾ ഇൻഫ്രാറെഡ് അല്ലെങ്കിൽ അൾട്രാവയലറ്റ് ലൈറ്റ് വഴി ഡാറ്റ ഡെലിവർ ചെയ്യും. വൈഫൈയെക്കാൾ നൂറിരട്ടി വേഗമുള്ള ലൈഫൈയിൽ വ്യത്യസ്ത വേഗമുള്ള വിവിധ ഉപകരണങ്ങൾക്ക് ഒരുമിച്ചു പ്രവർത്തിക്കാം. വൈഫൈയെക്കാൾ സുരക്ഷിതവുമാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയേഴ്‌സ്, ലൈറ്റ് അധിഷ്ഠിത വയർലെസ് കമ്മ്യൂണിക്കേഷൻസ് അല്ലെങ്കിൽ Li-Fiയ്‌ക്കുള്ള മാനദണ്ഡമായി 802.11bb ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ സർട്ടിഫിക്കേഷൻ Li-Fi സാങ്കേതികവിദ്യയുടെ വിന്യാസത്തിന് ആഗോളതലത്തിൽ അംഗീകൃത ചട്ടക്കൂട് നൽകുന്നു. Li-Fi വേഗത Lifi.co പ്രകാരം സെക്കൻഡിൽ 224GB വരെ വേഗത നൽകുന്നതാണ് Li-Fi. 60GHz ഫ്രീക്വൻസി ബാൻഡിലെ ഏറ്റവും വേഗതയേറിയ Wi-Fi ആയ WiGig-നേക്കാൾ 100 മടങ്ങ് വേഗതയാണ് Li-Fi-യുടെ വേഗതയെന്ന്…
തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന് ഒരു ഇലക്ട്രിക് കാർ സമ്മാനിച്ചു. കാറിന്റെ പ്രത്യേകത മറ്റൊന്നുമല്ല, ആദ്യമായി തുർക്കിയിൽ നിർമിച്ച ഇലക്ട്രിക് കാറായ TOGG ആണ് സമ്മാനമായി നൽകിയത്. എർദോഗനൊപ്പം യു എ ഇ പ്രസിഡന്റ് കാർ ഓടിച്ച ദൃശ്യങ്ങൾ വൈറലായി. ഷെയ്ഖ് മുഹമ്മദ് തുർക്കി പ്രസിഡന്റിനെ ഹോട്ടലിൽ ഇറക്കുകയും ചെയ്തു. “ജനങ്ങളുടെ കാർ”, TOGG അല്ലെങ്കിൽ ടർക്കി ഓട്ടോമൊബൈൽ ജോയിന്റ് വെഞ്ച്വർ ഗ്രൂപ്പ് 2018-ലാണ് സ്ഥാപിതമായത്. ടർക്കിഷ് പ്രസിഡന്റിന്റെ അഭിമാന പദ്ധതിയായാണ് TOGG കാണുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 29 നാണ് TOGG കാർ ഫാക്ടറി പ്രവർത്തനം ആരംഭിച്ചത്, ഈ വർഷം മാർച്ചിലാണ് TOGG T10X-ന്റെ ബുക്കിംഗ് ആരംഭിച്ചത്. സ്റ്റാൻഡേർഡ് റേഞ്ച് മോഡലായ T10X-ന്റെ വില ഏകദേശം 130,145 ദിർഹം തുടങ്ങി ഏകദേശം 144,030 ദിർഹം വരെയാണ്. എസ്‌യുവിയുടെ ലോംഗ് റേഞ്ച് മോഡലിന് ഏകദേശം 165,925 ദിർഹം ആണ് വില.…
എയർ ഇന്ത്യയും വിസ്താരയും ഇനി ഒന്നാകുകയാണ്. ഇതിന്റെ ഭാഗമായി വിസ്താര എയർ ലൈനിന്റെ ജീവനക്കാർ ഘട്ടം ഘട്ടമായി എയർ ഇന്ത്യ സംവിധാനത്തിലേക്ക് മാറും. വിസ്താര എയർലൈൻസിന്റെ ജീവനക്കാരെ എയർ ഇന്ത്യയുമായി സംയോജിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. നിലവിൽ വിസ്താരയിൽ 51 ശതമാനം ഉടമസ്ഥാവകാശം ടാറ്റയുടെയും ബാക്കിയുള്ള 49 ശതമാനം സിംഗപ്പൂർ എയർലൈൻസിന്റെയും കൈയ്യിലാണ്. ഇരു കമ്പനികളും ഒരുമിക്കുന്നതോടെ വിസ്താര എയർലൈൻസ് ഇല്ലാതാകും. എയർ ഇന്ത്യയിൽ 2059 കോടി രൂപ നിക്ഷേപിക്കുന്ന സിംഗപ്പൂർ എയർലൈൻസിന് 25 ശതമാനം ഓഹരി പങ്കാളിത്തമാണ് ലഭിക്കുക. 2021 അവസാനം 18,000 കോടി രൂപയ്ക്കാണ് എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തത്. വിസ്താരയും എയർ ഇന്ത്യയും തമ്മിലുള്ള ഈ സഹകരണം എയർലൈനുകളെ ഏകീകരിക്കുന്നതിലെ ഒരു സുപ്രധാന ചുവടുവെയ്പ്പാണ്, ഇത് വഴി യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുകയുമാണ് ലക്ഷ്യം. വിസ്താര – എയർ ഇന്ത്യ ലയനം സാധ്യമായാൽ, രാജ്യത്തെ വ്യോമയാന മേഖലയിൽ ശക്തമായ സാന്നിധ്യമായി എയർ ഇന്ത്യ മാറുമെന്നാണ് വിലയിരുത്തൽ. വ്യോമയാന…
കേരളത്തെ തകർത്തെറിഞ്ഞ 2018 ലെ പ്രളയദുരന്തം ഒരു മുന്നറിയിപ്പായിരുന്നു. കാലാവസ്ഥയുടെ മാറി വരുന്ന മുഖങ്ങളിൽ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ നാം സ്വയം തയ്യാറാകണമെന്നും മുൻകരുതലെടുക്കണമെന്നും 2018 പഠിപ്പിച്ചു. കൊച്ചിയിലെ ഡെക്‌സ്റ്റർ ഇന്നൊവേഷൻ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പ് നിർമിച്ച റെസ്ക്യൂ റേഞ്ചർ എന്ന മൾട്ടി പർപ്പസ് ജീവൻ രക്ഷാ ഉപകരണം 2018ലെ പ്രളയം നമുക്ക് നൽകിയ മുന്നറിയിപ്പിൽ നിന്നാണ് പിറവിയെടുത്തത്. KSUM പിന്തുണയുളള സ്റ്റാർട്ടപ്പിന്റെ സാരഥികൾ അനൂപ് എ ബി, അഖിൽ പി എന്നിവരാണ്. പ്രളയത്തിൽ അകപ്പെട്ട ഒരാളെ രക്ഷിക്കാൻ റെസ്ക്യൂ റേഞ്ചറിനാകും. വെള്ളപ്പൊക്കത്തിൽ പെടുന്ന ആളുകളെ രക്ഷിക്കാനും വെള്ളത്തിനടിയിലുള്ള ഭൂപ്രദേശങ്ങൾ മാപ്പ് ചെയ്യാനും, ദുരിതബാധിരായി ഒറ്റപെട്ടു പോകുന്നവർക്ക് ആശ്വാസം പകരാനും, എന്തിനു കൈയെത്താത്ത അകലത്ത് കാണുന്ന ഒരു ശരീരത്തിൽ ജീവനുണ്ടോ ഇല്ലയോ, താപനില എത്രയുണ്ട് എന്നത് വരെ അളക്കാനും മൃതശരീരം വീണ്ടെടുക്കുവാനും കഴിയുന്നതാണ് റെസ്‌ക്യൂ റേഞ്ചർ എന്ന നൂതന മൾട്ടി പർപ്പസ് ജീവൻ രക്ഷാ ഉപകരണം. സംസ്ഥാന ഡ്രോൺ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ…