Author: News Desk
സംസ്ഥാനത്തെ സ്റ്റുഡന്റ് കമ്മ്യൂണിറ്റിയെ ഫ്യൂച്ചര്‍ ജനറേഷന്‍ എന്റര്‍പ്രണര്‍ഷിപ്പില്‍ എക്യുപ്പ്ഡ് ആക്കാനുളള മികച്ച ആശയമായി മാറുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തുടക്കമിട്ട ഫ്യൂച്ചര്‍ സ്പാര്‍ക്ക് പദ്ധതി. കാസര്‍ഗോഡ് ആരംഭിച്ച പദ്ധതിയില്‍ സംസ്ഥാനവ്യാപകമായി കുറഞ്ഞത് 10,000 വിദ്യാര്‍ത്ഥികളുടെ പാര്‍ട്ടിസിപ്പേഷനാണ് ലക്ഷ്യമിടുന്നത്. ഇതോടെ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റുഡന്റ് എന്‍ട്രപ്രണര്‍ഷിപ്പ് മൂവ്മെന്റുകളിലൊന്നായി ഫ്യൂച്ചര്‍ സ്പാര്‍ക്ക് മാറും. സ്‌കൂള്‍, കോളജ് തലങ്ങളില്‍ ഇന്നവേഷന്‍ കള്‍ച്ചര്‍ ഉണ്ടാക്കുകയും അവിടെ നിന്ന് രൂപം കൊളളുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെന്ററിംഗും ഫണ്ടിംഗും ഇന്‍ഫ്രാസ്ട്രക്ചര്‍ സപ്പോര്‍ട്ടും നല്‍കുകയുമാണ് ഫ്യൂച്ചര്‍ സ്പാര്‍ക്കിലൂടെ ലക്ഷ്യമിടുന്നതെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ബെറ്റര്‍ ജനറേഷനെ വാര്‍ത്തെടുക്കാനുളള പ്രതിജ്ഞാബദ്ധത കൂടിയാണ് സ്‌കൂള്‍ തലത്തില്‍ ഫ്യൂച്ചര്‍ സ്പാര്‍ക്ക് പോലുളള പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വ്യക്തമാക്കുന്നത്. ടെക്‌നോളജിക്കൊപ്പം വിദ്യാര്‍ത്ഥികളുടെ ലേണിംഗ് സ്‌കില്‍ മെച്ചപ്പെടുത്താനും ഇത് വഴിയൊരുക്കുമെന്ന് അക്കാദമിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്റര്‍പ്രണര്‍ഷിപ്പിന്റെയും കമ്മ്യൂണിറ്റി ബില്‍ഡിംഗിന്റെയും നല്ല സന്ദേശങ്ങള്‍ സ്‌കൂള്‍ തലം മുതല്‍ ഉള്‍ക്കൊളളാനും…
മലബാറിലെ സംരംഭകമേഖലയെ ടെക്‌നോളജിയുമായി കൂട്ടിയിണക്കി റീവാംപ് ചെയ്യുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. പരമ്പരാഗത വ്യവസായങ്ങള്‍ക്ക് പേരുകേട്ട മലബാറില്‍ നവസംരംഭകരെ പ്രമോട്ട് ചെയ്യുന്നതിനൊപ്പം നിലവിലെ ഇക്കോസിസ്റ്റം സജീവമാക്കാനും വിപുലമായ പദ്ധതികളും പരിപാടികളുമാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി കോഴിക്കോടും കാസര്‍കോടും സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായി സംഘടിപ്പിച്ച പ്രോഗ്രാമുകളില്‍ ഇന്നവേറ്റീവ് ആശയങ്ങളും പദ്ധതികളുമാണ് നിറഞ്ഞത്. കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്റെയും ഐടി ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സഹകരണത്തോടെ ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷനുമായി ചേര്‍ന്ന് ലോഞ്ച് ചെയ്ത മൊബൈല്‍ 10X ഹബ്ബും ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ കാസര്‍ഗോഡ് ആരംഭിച്ച ഇന്‍കുബേഷന്‍ സെന്ററും മലബാറിലെ ഇന്നവേഷനുകള്‍ക്ക് പുതിയ തലം നല്‍കും. കേരളത്തിലെ ആദ്യ മൊബൈല്‍ സാങ്കേതിക വിദ്യാ ഇന്‍കുബേറ്ററാണ് മൊബൈല്‍ 10X ഹബ്. നവസംരംഭകര്‍ക്കായി കോഴിക്കോട് ഐഐഎമ്മില്‍ സംഘടിപ്പിച്ച ഐഡിയ ഡേ, ഇന്‍വെസ്‌റ്റേഴ്‌സിനും ഇന്‍ഡസ്ട്രിക്കും കണക്ടിംഗ് പ്ലാറ്റ്‌ഫോം ഒരുക്കി യുഎല്‍ സൈബര്‍ പാര്‍ക്കില്‍ നടന്ന സീഡിംഗ് കേരള, ഡിമാന്‍ഡ് ഡേ തുടങ്ങിയ പദ്ധതികളും…
ക്രിപ്‌റ്റോ കറന്‍സികളും ബിറ്റ്‌കോയിനും എത്രത്തോളം സുരക്ഷിത നിക്ഷേപമേഖലയാണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ലാഭ മനസോടെ ബിറ്റ്‌കോയിന്‍ നിക്ഷേപത്തെ സമീപിക്കാറായിട്ടില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ നിരീക്ഷണം. ചാനല്‍ അയാം ഡോട്ട് കോം തയ്യാറാക്കിയ ഡിജിറ്റല്‍ വീഡിയോ പരമ്പരയുടെ ഈ എപ്പിസോഡില്‍ ക്രിപ്‌റ്റോ കറന്‍സികളുടെ നിക്ഷേപ സാധ്യതകളാണ് ടെക്‌നോളജി എക്‌സ്‌പേര്‍ട്ട് ഗോകുല്‍ ബി. അലക്‌സ് വിശദമാക്കുന്നത്. കാര്യങ്ങള്‍ പഠിക്കാന്‍ ഒരു വിദ്യാര്‍ത്ഥിയുടെ മനസോടെ പരീക്ഷണം നടത്താമെന്നല്ലാതെ ലോംഗ് ടേം നിക്ഷേപ മാര്‍ഗമായോ ഫിക്‌സഡ് അസറ്റ് ക്ലാസ് ആയോ ബിറ്റ്‌കോയിനെ ഇന്ന് കാണാന്‍ കഴിയില്ലെന്ന് ഗോകുല്‍ അലക്‌സ് ചൂണ്ടിക്കാട്ടുന്നു. സാധാരണ കറന്‍സിയെ അപേക്ഷിച്ച് ബിറ്റ്‌കോയിനുകള്‍ വളരെ ഡൈനാമിക് ആയിക്കൊണ്ടിരിക്കുകയാണ്. സാധാരണ കറന്‍സി ട്രേഡ് ചെയ്യുന്നതുപോലെയോ അതില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നതുപോലെയോ ക്രിപ്‌റ്റോ കറന്‍സികളെ സമീപിക്കാനാകില്ല. കറന്‍സി പര്‍ച്ചെയ്‌സിംഗിനെക്കാള്‍ ബിറ്റ്‌കോയിന്‍ ബെയ്‌സ്ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്‌സ് കൂടുതല്‍ സുരക്ഷിതമാണെന്ന് വിലയിരുത്തപ്പെടുന്നു. കാരണം ഇനിഷ്യല്‍ കോയിന്‍ ഓഫറിംഗുകളെ (ഐസിഒ) ഇന്റര്‍നാഷണല്‍ റെഗുലേറ്റേഴ്‌സ് നിയന്ത്രിച്ചു തുടങ്ങിക്കഴിഞ്ഞു. അതിന്റെ ഫലമായി ബിറ്റ്‌കോയിന്‍ ബെയ്‌സ്ഡ് ട്രേഡിംഗിന് കൂടുതല്‍…
today’s Channel I’M Startupdate 14-02-18
Today’s Channel I’M Startupdate 13-02-2018
Today’s Channel I’M Startupdate 12-02-2018
മലബാറിലെ സ്റ്റാര്‍ട്ടപ്പ് സംരഭങ്ങള്‍ക്ക് ടെക്‌നിക്കല്‍ സപ്പോര്‍ട്ടും മെന്ററിംഗും ഒരുക്കാനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നാലാമത്തെ ഇന്‍കുബേഷന്‍ ഫെസിലിറ്റി കാസര്‍ഗോഡ് പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്തുമായി ചേര്‍ന്നാണ് സെന്റര്‍ ആരംഭിച്ചത്. ആദ്യമായാണ് തദ്ദേശ സ്ഥാപനവുമായി ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇന്‍കുബേഷന്‍ ഫെസിലിറ്റി ഒരുക്കുന്നത്. ഇന്‍കുബേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം പ്രാദേശിക തലത്തിലേക്ക് വ്യാപിപ്പിക്കുകയെന്ന വലിയ ചുവടുവെയ്പിനാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇതോടെ തുടക്കം കുറിച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥികളിലെ സ്റ്റാര്‍ട്ടപ് ആശയങ്ങള്‍ പ്രമോട്ട് ചെയ്യാന്‍ ലക്ഷ്യമിടുന്ന ഫ്യൂച്ചര്‍ സ്പാര്‍ക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. കാസര്‍കോട് ജില്ലയുടെ മികവിനെ പുറത്തേക്ക് കൊണ്ടുവരാന്‍ ഇന്‍കുബേഷന്‍ സെന്ററിലൂടെ സാധിക്കുമെന്ന് ഇന്‍കുബേഷന്‍ സെന്ററും ഫ്യൂച്ചര്‍ സ്പാര്‍ക്ക് പദ്ധതിയും ഉദ്ഘാടനം ചെയ്ത് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. മികച്ച സംരംഭകരുടെ നാടായ കാസര്‍ഗോഡിന്റെ എന്‍ട്രപ്രണര്‍ കള്‍ച്ചറില്‍ പുതിയ വഴിത്തിരിവാകും ഇന്‍കുബേഷന്‍ സെന്ററെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി. ഹൈസ്പീഡ് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുളള ഓഫീസ് സ്പേസും മറ്റ്…
Today’s Channel I’M Startupdate 09-02-2018
സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമൊരുക്കാന്‍ ഒരുങ്ങുകയാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആണ് സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ കൂടുതല്‍ ജനകീയമാക്കുന്ന നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇതിന് മുന്നോടിയായി കോഴിക്കോട് സംഘടിപ്പിച്ച ഡിമാന്‍ഡ് ഡേ, സ്റ്റാര്‍ട്ടപ്പുകളുടെയും സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും ആവേശകരമായ പങ്കാളിത്തത്തിനാണ് വേദിയായത്. എക്‌സൈസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ഫോറസ്റ്റ്, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്, കെടിഡിസി തുടങ്ങി ജനങ്ങളുമായി ഏറെ അടുത്ത് പ്രവര്‍ത്തിക്കുന്ന ഒന്‍പത് ഡിപ്പാര്‍ട്ട്‌മെന്റുകളാണ് സ്റ്റാര്‍ട്ടപ്പ് സൊല്യൂഷന്‍സ് തേടി ഡിമാന്‍ഡ് ഡേയില്‍ എത്തിയത്. ഇവരുടെ ചാലഞ്ചസ് ഏറ്റെടുക്കാന്‍ നാല്‍പത് സ്റ്റാര്‍ട്ടപ്പുകള്‍ തയ്യാറായി. സര്‍ക്കാര്‍ സര്‍വ്വീസുകള്‍ ഇംപ്രൂവ് ചെയ്യാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ നല്‍കുന്ന സൊല്യൂഷന്‍ എത്രത്തോളം യൂസ്ഫുള്‍ ആണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഡിമാന്‍ഡ് ഡേ. Also Read ;ഡോ. സജി ഗോപിനാഥ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ജനങ്ങള്‍ക്ക് പരാതി രജിസ്റ്റര്‍ ചെയ്യാനും തുടര്‍ നടപടികള്‍ മോണിട്ടര്‍ ചെയ്യാനും കഴിയുന്ന ആപ്ലിക്കേഷനും എമര്‍ജന്‍സി മെസേജിംഗും ജിപിഎസ് ഫെസിലിറ്റിയും ഉള്‍പ്പെടെ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റാണ് കൂടുതല്‍…
