Author: News Desk
എൻബിസി യൂണിവേഴ്‌സലിന്റെ മുൻ പരസ്യ മേധാവി ലിൻഡ യാക്കാരിനോയെ സിഇഒ ആയി മസ്‌ക് നിയമിച്ചത് പരസ്യ വരുമാനം വർധിപ്പിക്കുവാനാണ്. കോർപ്പറേറ്റ് പരസ്യ വരുമാനത്തിൽ ഏകദേശം 50% ഇടിവും കനത്ത കടബാധ്യതയും ആയിരുന്നു പിന്നീട്. ട്വിറ്റർ ഉടമ ഇലോൺ മസ്‌ക് ഇപ്പോൾ പറയുന്നത് കേൾക്കൂ. “ട്വിറ്ററിന്റെ പരസ്യവരുമാനത്തിന്റെ പകുതിയോളം നഷ്ടമായെന്ന്”. കനത്ത കടബാധ്യതയും പരസ്യ വരുമാനത്തിൽ ഏകദേശം 50 ശതമാനം ഇടിവും ഉണ്ടായത് കാരണം ട്വിറ്ററിലേക്ക് ഇപ്പോഴും പണം നിക്ഷേപിക്കേണ്ടി വരുന്നെന്ന് മസ്‌ക് വിലപിക്കുന്നു. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ സെൻസർ ടവറിന്റെ കണക്കുകൾ പ്രകാരം ഈ വർഷം ആദ്യം രണ്ട് മാസ കാലയളവിൽ ട്വിറ്ററിലെ പരസ്യദാതാക്കളുടെ ചെലവ് 89% കുറഞ്ഞ് 7.6 മില്യൺ ഡോളറായി. മസ്‌കിന്റെ ഏറ്റെടുക്കലിന് മുന്നോടിയായി 2022 സെപ്‌റ്റംബർ മുതൽ ഒക്‌ടോബർ വരെ മികച്ച 10 പരസ്യദാതാക്കൾ 71 മില്യൺ ഡോളർ ആണ് പരസ്യങ്ങൾക്കായി ചെലവഴിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ 44 ബില്യൺ ഡോളറിനാണ് ഇലോൺ മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയത്. ഇതോടെ…
ഇന്ത്യയുടെ സാമ്പത്തിക നില മെച്ചപ്പെടുത്തൽ അത്ര ദൂരം അകലെയല്ല. പടിപടിയായി രാജ്യം വളരുകയാണെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിലയിരുത്തൽ. 2023 സാമ്പത്തിക വര്‍ഷം അവസാനിച്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബാലന്‍സ് ഷീറ്റ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനം വ്യക്തമാക്കുന്നു. എന്നാൽ പണലഭ്യത കുറവ് 2024 നടപ്പു സാമ്പത്തിക വർഷത്തിന്റെ തുടക്കം ദുർബലപ്പെടുത്തിയിരിക്കുന്നു. ആദ്യ പാദത്തിലെ സാമ്പത്തിക രംഗത്തിന്റെ പ്രകടനം ആശ്വാസകരമാണോ എന്ന് ഇനി കണ്ടറിയണം. എന്നാൽ ഒരു വികസിത രാഷ്ട്രമാകുന്നതിന് ഇന്ത്യ 7.6 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തണമെന്ന് അടുത്തിടെ ഇറങ്ങിയ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രതിമാസ ബുള്ളറ്റിന്‍ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ 7.2% ആണ് വാർഷിക വളർച്ചാ നിരക്ക്. ഇന്ത്യ ആ നിരക്ക് നിലനിർത്തുമെന്ന പ്രതീക്ഷയും ബുള്ളറ്റിൻ പങ്കുവയ്ക്കുന്നുണ്ട്. അതേമയം നടപ്പ് സാമ്പത്തികവര്‍ഷം വളര്‍ച്ചാ നിരക്ക് 6.5 ശതമാനമായി കുറഞ്ഞേക്കും. ആഗോള സാമ്പത്തിക മാന്ദ്യം കാരണമാണിത്. വിവിധ സാമ്പത്തിക സർവേകളും ഈ കണക്കാണ്…
JLR കാറുകൾക്കായി യുകെയിൽ പുതിയ ഇവി ബാറ്ററി പ്ലാന്റ് പ്രഖ്യാപിക്കാൻ ടാറ്റ ഒരുങ്ങുന്നതായി റിപ്പോർട്ട്. സാമ്പത്തിക ആനുകൂല്യങ്ങൾ സംബന്ധിച്ച് UK സർക്കാരുമായുള്ള അന്തിമ ചർച്ചകളിലാണ് JLR. UK സർക്കാർ ടാറ്റ ആവശ്യപ്പെട്ട ആനുകൂല്യങ്ങൾ നൽകുമെന്ന് തന്നെയാണ് പ്രതീക്ഷ. ചർച്ച വിജയകരമായാൽ യുകെയിൽ ഇലക്ട്രിക് കാർ ബാറ്ററി പ്ലാന്റ് നിർമ്മിക്കാനുള്ള വൻനിക്ഷേപ പദ്ധതി ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവർ (JLR) പ്രഖ്യാപിക്കും. JLR ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുകയും, 9,000 വരെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നതിനാൽ യുകെയുടെ കാർ നിർമ്മാണ മേഖലയ്ക്ക് ഈ തീരുമാനം ഉത്തേജനമായി കണക്കാക്കപ്പെടുന്നു. യുകെ ഓട്ടോമോട്ടീവിലെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപങ്ങളിൽ ഒന്നായിരിക്കും ഇത്. പുതിയ ശ്രേണിയിലുള്ള ഇലക്ട്രിക് ജാഗ്വാർ, ലാൻഡ് റോവർ വാഹനങ്ങൾക്കു കൂടി ബാറ്ററി വിതരണം ചെയ്യുന്നതിനായുള്ള ഫാക്ടറിക്കായി തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ സോമർസെറ്റിൽ അനുയോജ്യമായ ഇടം ടാറ്റ തിരഞ്ഞെടുക്കുകയായിരുന്നു. സ്പെയിനിലും സമാനമായ ഒരിടം ടാറ്റ കണ്ടു വച്ചിട്ടുണ്ട്. ഈ ആഴ്ച ഫാക്ടറി പ്രഖ്യാപിക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട്…
ആദായനികുതി, വിൽപ്പന നികുതി, വസ്തു നികുതി മുതലായ വിവിധ സ്രോതസ്സുകളിലാണ് സർക്കാർ നികുതി പിരിക്കുന്നത്. പ്രത്യക്ഷ നികുതികളും പരോക്ഷ നികുതികളും സർക്കാർ പിരിക്കുന്ന നികുതികളാണ്. പ്രത്യക്ഷ നികുതി വരുമാനം സ്വീകരിക്കുന്ന വ്യക്തി സർക്കാരിലേക്ക് സംഭാവന ചെയ്യുന്നു. മറുവശത്ത്, പരോക്ഷ നികുതികൾ വിൽപ്പനക്കാരൻ സർക്കാരിന് നൽകുന്നതാണ്. സർക്കാർ ഈടാക്കുന്ന പരോക്ഷ നികുതികളുടെ രണ്ട് ഉദാഹരണങ്ങളാണ് സ്രോതസ്സിൽ നിന്നുളള നികുതി കിഴിവ് (ടിഡിഎസ്), ഉറവിടത്തിൽ നിന്ന് ശേഖരിക്കുന്ന നികുതി (ടിസിഎസ്). ആളുകൾ ഈ പദങ്ങൾ പരസ്പരം മാറ്റി ഉപയോഗിച്ചേക്കാം. എന്നിരുന്നാലും, ടിഡിഎസും ടിസിഎസും തമ്മിലുള്ള വ്യത്യാസം ഇതാണ്. എന്താണ് ടിഡിഎസ്? സ്രോതസ്സിൽ നിന്ന് കുറയ്ക്കുന്ന നികുതി അല്ലെങ്കിൽ ടിഡിഎസ് എന്നത് ഒരു പരോക്ഷ തരം നികുതിയാണ്. ഇവിടെ സ്വീകർത്താവിന്റെ വരുമാനത്തിന്റെ പോയിന്റിൽ നേരിട്ട് വരുമാനം ശേഖരിക്കുന്നു. വ്യത്യസ്‌ത നികുതി സ്ലാബുകളിൽ പെടുന്ന വ്യക്തികൾ വ്യത്യസ്‌ത നിരക്കിലുള്ള ടിഡിഎസ് നൽകണം. 1961-ലെ ആദായനികുതി നിയമമനുസരിച്ച്, TDS-ന്റെ പരിധിക്ക് കീഴിലുള്ള ഏത് പേയ്‌മെന്റും ഒരു നിശ്ചിത ശതമാനം…
വീണ്ടും ലോകത്തെ അമ്പരിപ്പിക്കാനൊരുങ്ങുകയാണ് ദുബായ്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറും ദുബായിൽ വരുന്നു. നിർമാണം കഴിയുന്നതോടെ ബുർജ് ഖലീഫയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമായി ഇത് മാറുമെന്നാണ് റിപ്പോർട്ട്. ദുബായ് ആസ്ഥാനമായുള്ള അസീസി ഡെവലപ്‌മെന്റ്‌സിന്റെ സിഇഒ ഫർഹാദ് അസീസി അടുത്തിടെ നടത്തിയ ട്വീറ്റിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇപ്പോൾ രണ്ടാമതുളള മലേഷ്യയിലെ ക്വാലാലംപൂരിൽ സ്ഥിതി ചെയ്യുന്ന മെർദേക്ക 118-നെ മറികടക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം നിർമ്മിക്കാനാണ് പദ്ധതി. തെക്കുകിഴക്കൻ ഏഷ്യയിലെ 118 നിലകളുള്ള അംബരചുംബിക്ക് 678.9 മീറ്ററാണ് ഉയരം. 828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫയുടെ റെക്കോർഡ് മറികടക്കാൻ പര്യാപ്തമല്ലെങ്കിലും 632 മീറ്റർ ഉയരമുളള ഷാങ്ഹായ് ടവറിനെ പിന്തള്ളാൻ പര്യാപ്തമായിരിക്കും പുതിയ ടവർ. ആഗോളതലത്തിൽ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന നിലയിൽ, ബുർജ് ഖലീഫ 828 മീറ്റർ (2,717 അടി) ഉയരത്തിൽ വിലസുന്നു. ചിക്കാഗോ ആസ്ഥാനമായുള്ള പ്രശസ്ത വാസ്തുവിദ്യാ സ്ഥാപനമായ Skidmore, Owings & Merrill (SOM) രൂപകൽപ്പന ചെയ്ത ബുർജ് ഖലീഫ ഇസ്ലാമികവും ആധുനികവുമായ വാസ്തുവിദ്യാ ഘടകങ്ങളുടെ അതിശയകരമായ സംയോജനം പ്രദർശിപ്പിക്കുന്നു. കൗൺസിൽ ഓൺ ടാൾ ബിൽഡിംഗ്‌സ് ആൻഡ്…
ഇന്ത്യൻ വ്യാപാരങ്ങൾക്കു ഡോളറിൽ നിന്നും മുക്തി നേടാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടിറങ്ങിയപ്പോൾ സമ്മതം മൂളി UAE. ഇതോടെ പരസ്പര വ്യാപാരത്തിന് രൂപയും ദിര്‍ഹവും ഉപയോഗിക്കാവുന്ന ധാരണാപത്രത്തില്‍ ഒപ്പുവെച്ച് ഇന്ത്യയും യുഎഇയും. യുഎഇയും ഇന്ത്യയും തമ്മിലുള്ള പരസ്പര വ്യാപാരാവശ്യത്തിന് ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹവും ഉപയോഗിക്കാന്‍ അനുവദിക്കുന്ന ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. സഹകരണത്തിന്‍റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും പേമെന്‍റ് സംവിധാനവും മെസ്സേജിംഗ് സംവിധാനവും തമ്മില്‍ ബന്ധപ്പെടുത്തി. മോദിയുടെ യുഎഇ സന്ദര്‍ശനത്തിനിടയിലാണ് റിസര്‍വ്വ് ബാങ്കും യുഎഇയുടെ സെന്‍ട്രല്‍ ബാങ്കും ഇത് സംബന്ധിച്ച ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്. ഈ രണ്ട് ധാരണപത്രങ്ങളാണ് പ്രധാനമന്ത്രി മോദിയും യുഎഇ പ്രസിഡന്‍റ് മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാനും കൈമാറിയത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന് രൂപയും ദിര്‍ഹവും യഥേഷ്ടം ഉപയോഗിക്കാം. ഇതോടെ യുഎഇയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ ചരക്ക്-സേവന കൈമാറ്റം കുറെക്കൂടി സുഗമമാകും. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണവും ശക്തിപ്പെടും. രൂപയെ അന്താരാഷ്ട്ര കറന്‍സിയാക്കാനുള്ള മോദിയുടെ ശ്രമം ഇതോടെ ഒരു പടി…
നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള AI ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയെ വെല്ലാൻ ഗൂഗിള്‍ അവതരിപ്പിച്ച ബാര്‍ഡില്‍ (Bard) സുപ്രധാന അപ്ഡേറ്റുകളെത്തി. ബഹുഭാഷാ പിന്തുണയാണ് ബാർഡിന്റെ പുതിയ ഫീച്ചർ. ബാർഡിനു ഇപ്പോൾ 40-ലധികം ഭാഷകളിൽ സംസാരിക്കാനും പ്രതികരിക്കാനും കഴിയും. ഭാഷാപരമായ വൈദഗ്ധ്യത്തിന് പുറമേ, പ്രതികരണ കസ്റ്റമൈസേഷൻ, ഇമേജ് വിശകലനം, സംഭാഷണം പങ്കിടൽ എന്നീ പുതിയ സവിശേഷതകളും ബാർഡ് വാഗ്ദാനം ചെയ്യുന്നു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ഗുജറാത്തി, ബെംഗാളി, കന്നട, ഉറുദു ഉള്‍പ്പടെ 40 ഭാഷകളില്‍ ഇനി ഗൂഗിള്‍ ബാര്‍ഡിന് നന്നായി ആശയവിനിമയം നടത്താനാകും. ഇന്ത്യയിലെ ഉപയോക്താക്കളുടെ വൈവിധ്യമാര്‍ന്ന ഭാഷാപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നതാണ് പുതിയ അപ്ഡേറ്റ്. ഇംഗ്ലീഷ്, കൊറിയൻ, ജാപ്പനീസ് എന്നീ മൂന്ന് ഭാഷകളിൽ പ്രാവീണ്യത്തോടെയാണ് ആദ്യം ആരംഭിച്ചതെങ്കിലും, ജർമ്മൻ, ഹിന്ദി, സ്പാനിഷ്, അറബിക്, ചൈനീസ് തുടങ്ങിയ ഭാഷകളിൽ ബാർഡ് വികസിക്കുകയും അറിവ് നേടുകയും ചെയ്തു. ബാർഡ് ഇപ്പോൾ “ഇന്റർനെറ്റിലെ ഭൂരിഭാഗം ഭാഷാ കവറേജിനെയും” പിന്തുണയ്ക്കുന്നുവെന്ന് Google അവകാശപ്പെടുന്നു. ഇത് സമഗ്രമായ…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുളള പണം തട്ടിപ്പ് കേരളത്തിലുമെത്തി. വർഷങ്ങൾ പരിചയമുള്ള സുഹൃത്തുക്കൾ വരെ അവർ പോലും അറിയാതെ വീഡിയോ കോളിൽ എത്തും. കോൾ എടുക്കുന്നയാൾക്ക് ഒരു സംശയവും തോന്നില്ല. കാരണം വീഡിയോ കോളിൽ വന്നിരിക്കുന്നത് സാക്ഷാൽ സുഹൃത്ത് തന്നെയല്ലേ. ആവശ്യപ്പെട്ടാൽ സഹായം നല്കാതിരിക്കാനാകുമോ. സംശയത്തിന്റെ ഒരു കണിക പോലും തോന്നില്ല. അങ്ങനെ കേരളത്തിൽ ആദ്യമായി വിരമിച്ച കേന്ദ്രസർക്കാർ ഉദ്യോഗസ്ഥന് 40,000 രൂപ നഷ്ടപ്പെട്ട കഥ ഞെട്ടിക്കുന്നതാണ്. തന്ത്രം ഇതാണ്. നിർമിത ബുദ്ധിയിലെ ഡീപ് ഫേക്കിങ് സാങ്കേതിക വിദ്യയാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. അതുകൊണ്ട് ഇത്തരം വീഡിയോ കോളുകൾ സൂക്ഷിക്കുക. ഈ രീതിയില്‍ രാജ്യത്ത് നടക്കുന്ന ആദ്യ തട്ടിപ്പാണ് ഇതെന്നാണ് സൈബര്‍ പൊലീസ് നല്‍കുന്ന സൂചന. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അനന്ത സാധ്യതകൾ ഉപയോഗിച്ച് ആണ് ഈ തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്. ഇതോടെ ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ പണം ഓണ്‍ലൈൻ വഴി നഷ്ടമായാല്‍ കണ്ടെത്താൻ സ്പീഡ് ട്രാക്കിങ് സിസ്റ്റം തുടങ്ങി കേരളാ പൊലീസ്. ഓണ്‍ലൈന്‍…
ആപ്പിൾ ഐഫോൺ നിർമാതാക്കളായ വിസ്‌ട്രോണിന്റെ കർണാടക പ്ലാന്റ് ഏറ്റെടുക്കുന്നതിനുളള അന്തിമഘട്ടത്തിലാണ് ടാറ്റ ഗ്രൂപ്പ്. സാൾട്ട്-ടു-സോഫ്റ്റ്‌വെയർ കൂട്ടായ്മയായ ടാറ്റ ഗ്രൂപ്പിന്റെ പ്രൊമോട്ടർ ഹോൾഡിംഗ് സ്ഥാപനമായ ടാറ്റ സൺസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ടാറ്റ ഇലക്‌ട്രോണിക്‌സ് വഴിയാണ് ഏറ്റെടുക്കൽ നടക്കുക. ഇതോടെ ആപ്പിളിന്റെ കരാർ നിർമ്മാതാക്കളായ തായ്‌വാൻ ആസ്ഥാനമായുള്ള വിസ്ട്രോണിന്റെ യൂണിറ്റ് ആദ്യത്തെ ഇന്ത്യൻ ഐഫോൺ നിർമ്മാണ യൂണിറ്റായി മാറും. ചൈനയ്ക്ക് പുറത്തുള്ള നിർമാണം വ്യാപിപ്പിക്കുന്നതിനും ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട്‌ഫോൺ വിപണിയിൽ പിടി മുറുക്കുന്നതിനുമുളള ആപ്പിളിന്റെ ശ്രമങ്ങൾക്ക് ഇത് കരുത്തേകും. ടാറ്റ ഗ്രൂപ്പ് കർണാടക പ്ലാന്റ് ഏറ്റെടുത്തുകഴിഞ്ഞാൽ, ഐഫോണിന് പുറമെ മറ്റ് ആപ്പിൾ ഉൽപ്പന്നങ്ങളും യൂണിറ്റിൽ നിന്ന് അസംബിൾ ചെയ്യാൻ സാധ്യതയുണ്ട്. റിപ്പോർട്ടുകൾ വരുന്നെങ്കിലും ടാറ്റാ ഗ്രൂപ്പ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സ്‌മാർട്ട്‌ഫോണുകളുടെ കുതിച്ചുയരുന്ന വിപണി ആഗോളതലത്തിൽ ഇന്ത്യയുടെ തിളക്കം കൂട്ടുമ്പോൾ, ഇലക്ട്രോണിക്‌സ് മേഖലയിലെ കേന്ദ്രത്തിന്റെ നയപരമായ മുന്നേറ്റം വലിയ വിതരണക്കാരെ രാജ്യത്ത് വിപുലീകരിക്കാൻ പ്രേരിപ്പിക്കുകയും പുതിയ നിർമാതാക്കളെ ഇന്ത്യയിൽ കേന്ദ്രങ്ങൾ…
2015 ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സ്റ്റാർട്ടപ്പുകളെപ്പറ്റി പ്രതീക്ഷ പങ്കുവച്ചത് ഇങ്ങനെ. യുവതലമുറ സംരംഭകരും പരിചയസമ്പന്നരായ പ്രവാസി മലയാളികളും സൃഷ്ടിച്ച ഊർജസ്വലമായ ബിസിനസ് അന്തരീക്ഷത്തിന് 2030ഓടെ കേരളത്തെ വികസിത സംസ്ഥാനമാക്കി മാറ്റാൻ കഴിയുമെന്നതാണ് സംസ്ഥാനത്തിന്റെ വികസന തന്ത്രം” ഉമ്മൻചാണ്ടിയുടെ അന്നത്തെ ആ കാഴ്ചപ്പാട് ശരിയായിരുന്നു എന്ന് വ്യവസായ സംരംഭ കേരളം ഇന്നിതാ തെളിയിച്ചു കൊണ്ടിരിക്കുന്നു. രണ്ട് തവണയായി ഏഴ് വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെപ്പറ്റി പറയുമ്പോൾ കേരളത്തിലെ ഐടി സ്റ്റാർട്ടപ്പ്മേഖലയുടെ മനസ്സിൽ ആദ്യം ഓടി എത്തുക സ്റ്റാർട്ടപ്പ് എന്ന ആശയമാണ്. കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUMനെ) സജീവമാക്കി ടെക്നോളജി സ്റ്റാർട്ടപ്പുകൾക്ക് ജീവൻ നൽകി, അവയ്ക്കായി ഒരു സ്റ്റാർട്ടപ്പ് നയം തന്നെ കേരളത്തിൽ നടപ്പാക്കിയ ഉമ്മൻചാണ്ടി. കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച്, 50 വർഷത്തിലേറെയായി എം.എൽ.എ.യായി സേവനമനുഷ്ഠിച്ച ഉമ്മൻചാണ്ടിയുടെ ഭരണകാലത്തെ പൊൻതൂവലുകളിലൊന്ന് കേരളത്തിലെ IT – സ്റ്റാർട്ടപ്പ്മേഖല തന്നെയാണ്. സ്റ്റാർട്ടപ്പുകൾക്കു അനുയോജ്യമായ സ്റ്റാർട്ടപ്പ് നയം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലോചിതമായ…