Author: News Desk
ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് മേഖലയിലിലേക്കുള്ള ഫണ്ടിങ്ങിന് സാരമായ ഇടിവാണ് ഈ വർഷം സംഭവിച്ചുകൊണ്ടിരിക്കുന്നത്. പല സ്റ്റാർട്ടപ്പുകളും ഫണ്ടുകള്‍ കണ്ടെത്താന്‍ വൈഷമ്യം നേരിടുന്ന അവസ്ഥയിലാണിപ്പോൾ. 2023-ന്റെ ആദ്യ പകുതിയിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ലഭിച്ച ഫണ്ടിംഗിൽ മുന്‍ വർഷം സമാന കാലയളവിനെ അപേക്ഷിച്ച് 72% ഇടിവ് സംഭവിച്ചതായാണ് കണക്കുകൾ. കഴിഞ്ഞ സാമ്പത്തിക വർഷം അവസാന പാദത്തിൽ സംഭവിച്ച മാന്ദ്യം ഈ സാമ്പത്തിക വർഷത്തിലേക്കു കടന്നതായാണ് കണക്കുകൾ. എന്നാൽ ജൂലൈ ആദ്യ വാരം ഒരൽപം പ്രതീക്ഷ നൽകികൊണ്ട് ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ഫണ്ടിംഗ് തരംഗത്തിന് തുടക്കമായിട്ടുണ്ട്. ഇത് നല്ലതിനെന്ന പ്രതീക്ഷയിലാണ് സ്റ്റാർട്ടപ് ലോകം. യുഎസിനും യുകെയ്ക്കും പിന്നില്‍ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് എത്തിയ മൂന്നാമത്തെ വലിയ രാജ്യമായി മാറാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ടെങ്കിലും ഫണ്ടിംഗുകളില്‍ ആഗോളതലത്തില്‍ പ്രകടമാകുന്ന നെഗറ്റിവ് പ്രവണത ഇന്ത്യയിലും പ്രകടമാണ്. യൂണികോണില്ലാത്ത ഇന്ത്യ ഈ വര്‍ഷം ഇതുവരെ പുതിയ യൂണികോണുകൾ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയില്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ 19 പുതിയ യൂണികോണുകളും രണ്ടാം…
ഫോർച്യൂൺ കമ്പനികളിലേക്ക് നിങ്ങൾ Resume അയച്ചിട്ട് നിരസിച്ചോ? എങ്ങിനെ നിരസിക്കാതിരിക്കും. നിങ്ങളുടെ വർണ-ചിത്രപ്പണികൾ വാരിവിതറിയ ആ അപേക്ഷ ഇഷ്ടപ്പെട്ടു കാണില്ല. ആർക്കെന്നല്ലേ? കമ്പനി മേധാവിക്കല്ല. നിർമിത ബുദ്ധി AI ക്കു തന്നെ. ഇനിയെങ്കിലും Resumeകൾ തയാറാക്കുമ്പോൾ ഓർക്കുക ആദ്യം അത് കണ്ടു ഇഷ്ടപ്പെട്ടു നിങ്ങളെപ്പറ്റി ആദ്യം മതിപ്പുണ്ടാകേണ്ടത് HR മേധാവിക്കല്ല AI ബോട്ടുകൾ കൊണ്ടുള്ള അപേക്ഷക ട്രാക്കിംഗ് സിസ്റ്റങ്ങൾക്കാണ്. ഫോർച്യൂൺ 500 കമ്പനികൾ ഉദ്യോഗാർത്ഥികളെ പരിശോധിക്കാൻ AI ഉപയോഗിക്കുന്നു എന്നത് തൊഴിലന്വേഷികൾക്കു ഒരേ സമയം ഇരുട്ടടിയും ഒപ്പം തങ്ങളുടെ കഴിവ് തെളിയിക്കുന്നതിനുള്ള അവസരവും കൂടിയാണ്. ഫോർച്യൂൺ 500 കമ്പനികളിൽ 99 ശതമാനവും ഇപ്പോൾ റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ ഉദ്യോഗാർത്ഥികളെ പരിശോധിക്കാൻ ATS അല്ലെങ്കിൽ അപേക്ഷക ട്രാക്കിംഗ് സിസ്റ്റങ്ങൾ പോലുള്ള AI ടൂളുകൾ ഉപയോഗിക്കുന്നുണ്ടെന്ന് സമീപകാല സർവേ കണ്ടെത്തി. അതിനാൽ, അപേക്ഷകർ അവരുടെ ബയോഡാറ്റകൾ മനുഷ്യർക്കല്ല, AI ബോട്ടുകൾക്കായി രൂപകൽപ്പന ചെയ്യേണ്ടതുണ്ട്. അപേക്ഷകരെ പരിശോധിക്കാൻ റിക്രൂട്ടർമാർ ഉപയോഗിക്കുന്ന മിക്ക AI ടൂളുകളും നിങ്ങളുടെ സാധാരണ…
സ്‌പൈസ്‌ജെറ്റും സൺ ഗ്രൂപ്പ് ചെയർമാനും സ്ഥാപകനുമായ കലാനിധി മാരനും തമ്മിൽ രമ്യമായ ഒത്തുതീർപ്പില്ലെന്ന് വ്യക്തമാക്കി സൺ ഗ്രൂപ്പ്. ആർബിട്രേഷനിൽ വിജയിച്ച കലാനിധി മാരന് നൽകേണ്ട പലിശയുമായി ബന്ധപ്പെട്ട് സ്പൈസ് ജെറ്റുമായി സൗഹാർദ്ദപരമായ ഒത്തുതീർപ്പ് ഉണ്ടാകില്ലെന്ന് സൺ ഗ്രൂപ്പ്. സുപ്രിം കോടതി വിധിയെത്തുടർന്ന്, കലാനിധി മാരനുമായും അദ്ദേഹത്തിന്റെ KAL എയർവേയ്‌സുമായും സ്‌പൈസ് ജെറ്റ് ചർച്ചകൾ നടത്തി വരികയാണെന്ന് മാധ്യമ റിപ്പോർട്ടുകളുണ്ടായിരുന്നു. 2018 ലെ ആർബിട്രേഷൻ അവാർഡ് കേസിൽ 380 കോടി രൂപയുടെ മുഴുവൻ ആർബിട്രൽ തുകയും മുൻ പ്രൊമോട്ടറായ മാരന് നൽകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തുക അടയ്ക്കാൻ സുപ്രീം കോടതി സ്പൈസ് ജെറ്റിന് കൂടുതൽ സമയം നിഷേധിക്കുകയും പ്രാരംഭഗഡുവായ 75 കോടി രൂപ അടയ്ക്കുന്നതിൽ പരാജയപ്പെട്ടതിന് എയർലൈനെ ശാസിക്കുകയും ചെയ്തു. സുപ്രീം കോടതി ഉത്തരവ് പാലിക്കുന്നതിൽ സ്‌പൈസ്‌ജെറ്റ് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി മേയിൽ മാരൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് സ്‌പൈസ് ജെറ്റിനോട് മാരന് 380 കോടി രൂപ നൽകണമെന്ന് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. ആസ്തികളുടെ സത്യവാങ്മൂലം സമർപ്പിക്കാൻ സ്പൈസ്ജെറ്റിനോട് നിർദേശിക്കുകയും ചെയ്തു. “ബിസിനസിലെ ധാർമികത” ഉയർത്തിപ്പിടിക്കുന്നതിലെ…
അമേരിക്കയിൽ ജീവിച്ച് richest self-made women എന്ന അഭിമാനാർഹമായ കോടീശ്വരിപട്ടം കൈവരിച്ചവരിൽ നാല് ഇന്ത്യൻ വംശജകളും. ഫോബ്‌സിന്റെ 100 richest self-made women പട്ടികയിൽ ഇടം നേടിയ നാല് ഇന്ത്യൻ വംശജരായ സ്ത്രീകളിൽ 4.06 ബില്യൺ ഡോളർ ആസ്തിയുള്ള ജയശ്രീ ഉള്ളാളും നീർജ സേത്തിയും മുന്നിലാണ്. പിന്നാലെ ഇന്ദ്ര നൂയി, നേഹ നർഖഡെ എന്നീ വനിതകളും. ജയശ്രീ ഉള്ളാൽ പട്ടികയിൽ 15-ാം സ്ഥാനത്തുള്ള ജയശ്രീ ഉള്ളാലിന്റെ ആസ്തി 2.4 ബില്യൺ ഡോളറാണ്. ഐക്കണിക് പോപ്പ് ഗായിക റിഹാനയെ പിന്തള്ളിയാണ് ഉള്ളാൾ 15 ആം സ്ഥാനത്തെത്തിയത്. 2008 മുതൽ പരസ്യമായി ട്രേഡ് ചെയ്യപ്പെടുന്ന അരിസ്റ്റ നെറ്റ്‌വർക്കിന്റെ പ്രസിഡന്റും സിഇഒയും ആയ അവർ അതിന്റെ സ്റ്റോക്കിന്റെ 2.4 ശതമാനം സ്വന്തമാക്കി. അരിസ്റ്റ 2022-ൽ ഏകദേശം 4.4 ബില്യൺ യുഎസ് ഡോളറിന്റെ വരുമാനം രേഖപ്പെടുത്തി. 2020 സെപ്റ്റംബറിൽ പബ്ലിക് ആയ ക്ലൗഡ് കംപ്യൂട്ടിംഗ് കമ്പനിയായ സ്നോഫ്ലേക്കിന്റെ ഡയറക്ടർ ബോർഡിലും അവർ ഉണ്ട്. 62-കാരിയായ ജയശ്രീ ഉള്ളാൽ സാൻ ഫ്രാൻസിസ്കോ…
നാവികസേനയ്ക്ക് അന്തർവാഹിനി നിർമിക്കാൻ സ്പാനിഷ് കപ്പൽ നിർമ്മാതാക്കളായ നവന്റിയയുമായി കരാർ ഒപ്പിട്ട് എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ പ്രമുഖരായ ലാർസൻ ആൻഡ് ടൂബ്രോ. സംയുക്തമായി 5 ബില്യൺ ഡോളറിന്റെ ടെൻഡറിനാണ് എൽ ആൻഡ് ടി-നവന്റിയ സഖ്യം കൈകോർക്കുന്നത്. എയർ-ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ ഘടിപ്പിച്ച ആറ് പരമ്പരാഗത അന്തർവാഹിനികൾ നിർമ്മിക്കുന്നതിനാണ് ടെൻഡർ വിളിച്ചിട്ടുളളത്. അന്തർവാഹിനികൾ നിർമ്മിക്കുന്നതിന് ആഭ്യന്തര സ്ഥാപനങ്ങൾ വിദേശ കമ്പനികളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെടുന്ന ഇന്ത്യൻ നാവികസേനയുടെ പ്രോജക്റ്റ് 75 അനുസരിച്ചാണ് ധാരണാപത്രം. ഇന്ത്യൻ നേവിക്കും കോസ്റ്റ് ഗാർഡിനുമായി പങ്കാളിത്തത്തിലും സ്വന്തം നിലയിലും എൽ ആൻഡ് ടി ഇതുവരെ 65-ലധികം പ്രതിരോധ കപ്പലുകൾ നിർമ്മിച്ചിട്ടുണ്ട്. അന്തർവാഹിനികൾ എൽ ആൻഡ് ടി നിർമ്മിക്കുമെന്ന് കമ്പനികൾ പറഞ്ഞു. അതേസമയം കമ്പനിയുടെ എസ് 80 ക്ലാസ് അന്തർവാഹിനികളെ അടിസ്ഥാനമാക്കി നവന്റിയ അവ രൂപകൽപ്പന ചെയ്യുകയും അന്തർവാഹിനികളെ കൂടുതൽ നേരം വെള്ളത്തിനടിയിൽ തുടരാൻ അനുവദിക്കുന്ന എയർ-ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ സംവിധാനം നൽകുകയും ചെയ്യും. ജർമ്മനിയിലെ തൈസെൻക്രുപ്പും ഇന്ത്യയുടെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സും ലേലത്തിൽ…
ഒരു പക്ഷെ നിർമിത ബുദ്ധിക്ക് അടുത്തിടെ ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയാകും ഇത്. ഏതൊരു സംഗീതജ്ഞനും കൊതിക്കുന്ന സംഗീതത്തിന്റെ ഏറ്റവും വലിയ പുരസ്‌കാരത്തിന് AI സൃഷ്ടിയും പരിഗണിക്കുന്നു എന്നതിനപ്പുറം മറ്റെന്തു അംഗീകാരം. സംഗീതത്തിന്റെ ഏറ്റവും അഭിമാനകരമായ അവാർഡ് എന്ന് കണക്കാക്കുന്ന ഗ്രാമി അവാർഡുകൾക്ക് AI ഉപയോഗിച്ച് തയാറാക്കിയ എൻട്രികളും പരിഗണിക്കും എന്നതാണ് പുതിയ തീരുമാനം. വലിയൊരു വിപ്ലവകരമായ ഒരു തീരുമാനമാണ് ഗ്രാമി അക്കാദമി കൈക്കൊണ്ടിരിക്കുന്നത്. AI ഉപയോഗിച്ച് വികസിപ്പിച്ച എൻട്രികൾ ഗ്രാമി അനുവദിക്കും. എന്നാൽ ഒരു കാര്യമാത്രപ്രസക്തമായ നിബന്ധനയുണ്ട്. AI പ്രാപ്തമാക്കിയ സംഗീതത്തിന് ‘അർഥവത്തായ’, ‘പ്രസക്തമായ’ മനുഷ്യ ഘടകം ഉണ്ടായിരിക്കണം. AI- സൃഷ്ടിച്ച ഘടകങ്ങൾ അടങ്ങിയ സംഗീതം ഗ്രാമി നോമിനേഷൻ പരിഗണനയ്ക്ക് അർഹമാണ്. ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഗ്രാമി അവാർഡിനായി പരിഗണിക്കപ്പെടാനോ നാമനിർദ്ദേശം ചെയ്യപ്പെടാനോ വിജയിക്കാനോ മനുഷ്യ സ്രഷ്‌ടാക്കൾക്ക് മാത്രമേ യോഗ്യതയുള്ളൂ. മനുഷ്യന്റെ കർത്തൃത്വമില്ലാതെ AI ഉപയോഗിക്കുന്ന പ്രവർത്തികളും അതിന്റെ എൻട്രിയും മത്സരത്തിൽ നിന്ന് വിലക്കപ്പെട്ടിരിക്കുന്നു. എന്നാൽ AI…
“ഞങ്ങളുടെ ആഗ്രഹങ്ങൾ വ്യക്തമാണ് – 300 ബില്യണ്‍ ഡോളര്‍ ഇലക്ട്രോണിക്‌സ് വ്യവസായവും 2026 ഓടെ 1 ട്രില്യണ്‍ ഡോളര്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയും. ഡാറ്റാ സെന്ററുകള്‍, സെര്‍വറുകള്‍ മുതലായവ ഉള്‍പ്പെടുന്ന ഇന്ത്യയുടെ ഐടി ഹാര്‍ഡ് വെയർ ഇക്കോസിസ്റ്റത്തെ ഉത്തേജിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ വലിയ പങ്ക് വഹിക്കും”രാജീവ് ചന്ദ്രശേഖർ 2026-ഓടെ 300 ബില്യൺ ഡോളർ ഇലക്ട്രോണിക്സ് വ്യവസായവും 1 ട്രില്യൺ ഡോളർ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയും എന്നതാണ് ഡിജിറ്റൽ ഇന്ത്യയുടെ ലക്‌ഷ്യം. PLI സ്കീം അടക്കം ഉത്തേജനങ്ങളിലൂടെ ഐ ടി മേഖലയെ പരിപോഷിപ്പിച്ചു ആഗോള ഇലക്‌ട്രോണിക്‌സ് വിതരണ ശൃംഖലയിൽ ഇന്ത്യയെ സുപ്രധാന പങ്കാളിയാക്കാൻ സർക്കാർ അശ്രാന്ത പരിശ്രമം നടത്തുന്നു. ഡാറ്റാ സെന്ററുകൾ, സെർവറുകൾ മുതലായവ ഉൾപ്പെടുന്ന ഇന്ത്യയുടെ ഐടി ഹാർഡ്‌വെയർ ഇക്കോസിസ്റ്റം ഉത്തേജിപ്പിക്കുന്നതിൽ സർക്കാർ ഒരു സഹായിയായി പ്രവർത്തിക്കും. സെര്‍വര്‍, ഐടി ഹാര്‍ഡ് വെയർ മാനുഫാക്ചറിംഗ് ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍, വ്യവസായം, അക്കാദമിക് എന്നിവയുമായി സര്‍ക്കാര്‍ സഹകരിക്കുകയാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കുന്നു. രാജ്യത്ത് സാന്നിധ്യം…
ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഇന്ധന സ്റ്റേഷന്റെ പ്രവർത്തനം ആരംഭിക്കാൻ NTPC ഒരുങ്ങുന്നു. അടുത്ത രണ്ടു മൂന്ന് മാസത്തിനുള്ളിൽ ലഡാക്കിൽ രാജ്യത്തെ ആദ്യ ഗ്രീൻ ഹൈഡ്രജൻ ഇന്ധന സ്റ്റേഷൻ പ്രവർത്തിച്ചു തുടങ്ങും. ഈ പ്രോജക്റ്റ് 99.97% ശുദ്ധമായ ഹൈഡ്രജൻ പ്രതിദിനം 80 കിലോഗ്രാം ഉൽപ്പാദിപ്പിക്കും. അത് കംപ്രസ് ചെയ്യുകയും സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. 2022 ജൂണിൽ അമര രാജ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ അമര രാജാ പവർ സിസ്റ്റംസിന് പദ്ധതിയുടെ കരാർ NTPC നൽകിയിരുന്നു. കമ്പനി പറയുന്നതനുസരിച്ച്, പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് വൈദ്യുതവിശ്ലേഷണ പ്രക്രിയ ഉപയോഗിച്ച് ജലത്തെ ഹൈഡ്രജനും ഓക്സിജനുമായി വിഭജിച്ച് ഗ്രീൻ ഹൈഡ്രജൻ നിർമ്മിക്കും. ഈ രീതിയിൽ ഉൽപ്പാദിപ്പിക്കുന്ന ഹൈഡ്രജൻ കാർബൺ കാൽപ്പാടുകൾ അവശേഷിപ്പിക്കില്ല. മേഖലയിൽ അഞ്ച് ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസുകൾ ഓടിക്കാനും എൻടിപിസി പദ്ധതിയിടുന്നു, അവ അശോക് ലെയ്‌ലാൻഡാണ് നൽകുക. പദ്ധതിയുടെ പൂർത്തീകരണം ലേയിലും പരിസരങ്ങളിലും എമിഷൻ രഹിത ഗതാഗതത്തിന്റെ…
ലോകത്തിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരം ആരാണ്? എന്തായാലും ഒരു ഇന്ത്യക്കാരനാണ്!. അപ്പോൾ പിന്നെ അത് സച്ചിനോ, ധോണിയോ, കോലിയോ ആകാം അല്ലെ? ഇന്ത്യയിലെയോ, ലോകത്തിലെയോ ഏറ്റവും ധനികനായ ക്രിക്കറ്റ് താരത്തിന്‍റെ പേര് ചോദിച്ചാല്‍ പലരും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും എം എസ് ധോണിയുടെയും വിരാട് കോഹ്‌ലിയുടെയുമെല്ലാം പേര് പറഞ്ഞേക്കാം. എന്നാല്‍ ഇവരാരുമല്ല. പിന്നെ ആരാണത്? അതൊരു ഇന്ത്യൻ മഹാരാജാവാണ്!.The title of the richest cricketer in the world goes to Samarjitsin Ranjit Singh Gaikwad. അതെ ബറോഡ രാജകുടുംബാംഗമായ മഹാരാജാ സമര്‍ജിത് സിങ് രഞ്ജിത് സിങ് ഗെയ്ക്‌വാദ്. ഇന്ത്യക്കായി ഒരു മത്സരം പോലും കളിക്കാത്ത, ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള ഈ താരമാണ് ലോകത്തെ നിലവിലെ ഏറ്റവും ധനികനായ ക്രിക്കറ്റര്‍. ആസ്തിയോ ? ബറോഡക്ക് വേണ്ടി ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ മാത്രമെ കളിച്ചിട്ടുള്ളുവെങ്കിലും സമര്‍ജിത് സിങിന്‍റെ ആസ്തി 20,000 കോടി രൂപക്ക് മുകളിലാണ്. എന്നാൽ മറ്റു കളിക്കാരെ പോലെ പരസ്യവരുമാനമോ വ്യവസായമോ…
ഒരു അൻപത് വർഷം കൊണ്ട് ഇന്ത്യയിലെ റയിൽവേയ്ക്കും റെയിൽവേ സ്റ്റേഷനുകൾക്കും ട്രെയിനുകൾക്കും ഏതൊക്കെ വികാസങ്ങളും, മാറ്റങ്ങളുമുണ്ടാകുമോ അതൊക്കെ ഇതാ നടപ്പിലാക്കാൻ പോകുകയാണ് ഗോരഖ്‌പൂരിൽ. രാമജന്മഭൂമിയായ അയോധ്യയിൽ ഉയരുന്ന രാമ ക്ഷേത്രം യാഥാർഥ്യമാകുന്നതോടെ നടപ്പാക്കുന്ന ടൂറിസം- തീർത്ഥാടന വികസനം മുന്നിൽ കണ്ടു വമ്പൻ വികസന പദ്ധതികളാവിഷ്കരിക്കുകയാണ് ഗോരഖ്‌പൂർ നഗരം. ഇന്ത്യയിൽ ലോകോത്തര സൗകര്യങ്ങളുള്ള റെയിൽവേ സ്റ്റേഷനായി അണിഞ്ഞൊരുങ്ങാൻ പോകുകയാണ് ഗോരഖ്പൂർ റെയിൽവേ സ്റ്റേഷൻ. പുനർവികസന പദ്ധതിക്ക് ഏകദേശം 498 കോടി രൂപയാണ് ചെലവ്. സ്റ്റേഷനെ അടുത്ത 50 വർഷത്തെ വികസനം മുന്നിൽ കണ്ടു ലോകോത്തര സൗകര്യമുള്ള ഇടമാക്കി മാറ്റുകയാണ് പുനർവികസനത്തിന്റെ ലക്ഷ്യം. പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചതോടെ സാംസ്‌കാരിക പൈതൃകം പേറുന്ന ഗോരഖ്‌പൂറിന്റെ മുഖം തന്നെ മാറും. നോർത്ത് ഈസ്റ്റേൺ റെയിൽവേയുടെ ആദ്യത്തെ സെമി-ഹൈസ്പീഡ് ട്രെയിനായ ഗൊരഖ്പൂർ-ലക്‌നൗ, ജോധ്പൂർ-അഹമ്മദാബാദ് (സബർമതി) വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ആധുനിക സ്റ്റേഷനിൽ വികസനങ്ങൾ ഏറെ പ്രതിദിനം ഏകദേശം 93,000…