Author: News Desk

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയെ അറിയാമോ? എന്തായാലും അത് പ്രിയങ്ക ചോപ്രയോ, ആലിയയോ, സാമന്തയോ, നയൻതാരയോ, ഐശ്വര്യയോ അല്ല. ഒരു മിനിറ്റിന് ഒരു കോടി രൂപ ഈടാക്കുന്ന ഈ ബോളിവുഡ് താരം ഉർവശി റൗട്ടേല ആണ്. അടുത്തിടെ കാൻ ഫിലിം ഫെസ്റ്റിവലിലെ ചൂടൻ ലുക്കിന് വാർത്തകളിൽ ഇടം നേടി നടിയാണ് ഉർവശി റൗട്ടേല. ഒരു ഗാനത്തിലെ വെറും മൂന്ന് മിനിറ്റ് പ്രകടനത്തിന് 3 കോടി രൂപ ഈടാക്കിയതിന് നടി ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. അതായത് മിനിറ്റിന് ഒരു കോടി രൂപ പ്രതിഫലം നൽകും. ഇതോടെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിയാകും ഉർവ്വശി. ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന റാം പോത്തിനേനി നായകനായുളള വരാനിരിക്കുന്ന സിനിമയിൽ ഒരു ഐറ്റം നമ്പറിനാണ് ഉർവ്വശി ഇത്ര വലിയ പ്രതിഫലം നേടിയിരിക്കുന്നത്. പേരിടാത്ത ചിത്രം ഒരു മാസ്സ് എന്റർടെയ്‌നർ ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റിലീസ്…

Read More

ശരിക്കും ഈ AI മനുഷ്യന്റെ ശത്രുവാണോ? അതോ സഹായം വേണ്ടിടത്തു ചെന്ന് സഹായിക്കാൻ ഈ അതിബുദ്ധിക്ക് കഴിയുമോ? മനുഷ്യന്റെ തൊഴിൽ ഇല്ലാതാക്കുന്ന പുതിയ അവതാരമാണ് AI എന്ന നിർമിതബുദ്ധിയെന്നു അതിന്റെ ആദ്യ വരവിൽ തന്നെ ലോകത്തിനു മനസിലായിത്തുടങ്ങിയിരുന്നു. പത്രപ്രവർത്തനം, എഴുത്ത്, കവിത, കണ്ടന്റ് തയാറാക്കൽ, ഓൺലൈൻ ഷോപ്പിങ്, ജീവിത പങ്കാളി എന്നീ മേഖലകളിലൊക്കെ കയറിച്ചെന്നു സാന്നിധ്യമുറപ്പിച്ച AI പിന്നീട് കൈ വച്ചതു വിദ്യാഭ്യാസ മേഖലയിലാണ്. ഓൺലൈൻ ട്യൂട്ടറായി തിളങ്ങുന്ന AI ഇപ്പോളിതാ പ്രൊഫസറുടെ റോൾ വരെ നിഷ്പ്രയാസം ഏറ്റെടുക്കുന്നു. ഇവിടൊക്കെ ഇല്ലാതാകുന്നത് മനുഷ്യ തൊഴിൽ ശേഷിയാണെന്നത് പകൽ പോലെ വ്യക്തം. എന്നാലൊരു ചോദ്യം. AI കൊണ്ടു എന്തെങ്കിലും ഗുണമോ സഹായമോ ഉണ്ടോ? ഉണ്ടെന്നു തന്നെ പറയാം. AI യുടെ മാനുഷിക മുഖം തൊഴിലാളികളെ സംരക്ഷിക്കുന്നതിനും ഭക്ഷ്യ സഹായ വിതരണം വർദ്ധിപ്പിക്കുന്നതിനുമുള്ള ഒരു ശ്രമത്തിന്റെ ഭാഗമാകുകയാണ് AI. സംഘർഷ, ദുരന്ത മേഖലകളിലേക്ക് ഭക്ഷണപ്പൊതികൾ എത്തിക്കുന്നതിന് AI- പവർഡ് റോബോട്ടിക് വാഹനങ്ങൾ അവതരിപ്പിക്കാൻ വേൾഡ് ഫുഡ് പ്രോഗ്രാം (WFP) പദ്ധതിയിടുന്നു. ഈ ഓട്ടോണമസ് AI വാഹനങ്ങൾ അടുത്ത വർഷം ആദ്യം അവതരിപ്പിക്കും. സമീപ…

Read More

ജൂലൈ ആദ്യ വാരം NBFC സ്റ്റാർട്ടപ്പ് വെരിറ്റാസ് ഫിനാൻസിലേക്ക് 145 മില്യൺ ഡോളർ നിക്ഷേപമെത്തിയത് വലിയ ഉത്തേജനമായി ഇന്ത്യൻ സ്റ്റാർട്ടപ്പ് മേഖലക്ക്. ഇതോടെ ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലേക്കുള്ള വെഞ്ച്വർ ക്യാപിറ്റൽ (വിസി) ഫണ്ടിംഗ് ജൂലൈ മാസം അല്പം പോസിറ്റീവ് ഭാവത്തിൽ ആരംഭിച്ചു. ജൂലൈ ആദ്യ വാരത്തിലെ മൊത്തം വിസി ഫണ്ടിംഗ് 273 മില്യൺ ഡോളറാണ്. കഴിഞ്ഞ ആഴ്ചയിലെ മൊത്തം ഫണ്ടിംഗ് വെറും 54 മില്യൺ ഡോളറായിരുന്നു. ചില വലിയ ഇടപാടുകൾ $100 മില്യണിലധികം വരുന്നതോടെ, ഫണ്ടിംഗ് ഉയർച്ച ഈ വർഷം മുഴുവൻ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഡ്രോൺ സ്റ്റാർട്ടപ്പ് ഐഡിയഫോർജിന്റെ (IdeaForge) മിന്നുന്ന ലിസ്റ്റിംഗ് ഈ ആഴ്ചയിലെ മറ്റൊരു നല്ല സംഭവവികാസമാണ്. അരങ്ങേറ്റത്തിൽ തന്നെ 93% നേട്ടം. മൂല്യനിർണ്ണയത്തിൽ ന്യായമായതും അവരുടെ ഐ‌പി‌ഒ ഓഹരികൾക്ക് ഉയർന്ന വില നൽകാത്തതുമായ കമ്പനികളെ ഇന്ത്യൻ ബോഴ്‌സുകൾ -Indian bourses-സമൃദ്ധമായി വിലമതിക്കുമെന്ന സന്ദേശം ഇത് നൽകുന്നു.ഭാവിയിലെ നിക്ഷേപ പ്രവർത്തനങ്ങൾക്കായി പുതിയ മൂലധനം സ്വരൂപിക്കുന്ന…

Read More

ചാട്ടും നൂഡിൽസും ദോശയുമായി ഇ-മാലിന്യത്തിനു എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ട്. അങ്കൂർ ത്യാഗി നിഷ്പ്രയാസം അവ തമ്മിൽ കണക്റ്റ് ചെയ്യും. കാരണം നൂഡില്സിനും ദോശക്കും കയ്പായിരുന്നെങ്കിൽ ഇ മാലിന്യത്തിനു മധുരമാണ് അങ്കുർ ത്യാഗിക്ക്. കാര്യമിതാണ്. അങ്കൂർ ആദ്യം തുടങ്ങിയ റസ്റ്ററന്റ് നല്ല സുന്ദരമായി ഒരു ലക്ഷത്തിന്റെ മുടക്കു നിക്ഷേപവും ആവിയാക്കി അങ്ങ് പൂട്ടികെട്ടി. എന്നാൽ അങ്കൂറിന്റെ മനസ്സിൽ വളരെ വ്യത്യസ്തമായ ഒരു പ്ലാൻ ബി ഉണ്ടായിരുന്നു. അതാകട്ടെ ഇന്ന് അങ്കൂറിനെ ഒരു ധനികനായ വ്യവസായിയാക്കി മാറ്റി. ഏതാണാ സംരംഭമെന്നല്ലേ ലിഥിയം അയൺ ബാറ്ററി റീസൈക്ലിംഗ് കമ്പനി. ആദ്യ ശ്രമത്തിൽ തോറ്റു തുന്നം പാടിയെങ്കിലും അങ്ങനങ്ങു വിട്ടു കൊടുക്കാനാകില്ലെന്ന തീരുമാനമാണ് ഉത്തർപ്രദേശിലെ മീററ്റുകാരൻ അങ്കൂർ ത്യാഗിയെ വിജയിച്ച ബിസിനസുകാരനാക്കി മാറ്റിയത്. 2009-ൽ 1 ലക്ഷം രൂപ നിക്ഷേപിച്ച് ആരംഭിച്ച ആദ്യ സംരംഭം തൊഴിലാളി പ്രശ്നങ്ങളെ തുടർന്ന് പൂട്ടി പോയത്തോടെ തളരാതെ അങ്കൂർ പുതിയ മേഖലയിൽ പുതിയ സാധ്യതകൾ തേടിത്തുടങ്ങി. അമ്മയിൽ നിന്ന് കടമായി വാങ്ങിയ…

Read More

ഇനി വരികയാണ് ഹാർവാർഡിന്റെ പ്രൊഫസർ AI. വിദ്യാർഥികൾക്കിനി ലഭിക്കുക ലോകത്തെ ഒന്നാംതരം ശിക്ഷണം. ഹാർവാർഡ് യൂണിവേഴ്‌സിറ്റി തങ്ങളുടെ കമ്പ്യൂട്ടർ സയൻസ് കോഴ്‌സുകളിലൊന്നിൽ ഇൻസ്ട്രക്ടറായി ChatGPT പോലെയുള്ള AI ബോട്ടിനെ വിന്യസിക്കാൻ പദ്ധതിയിടുന്നു. പ്രൊഫസർ AI യുടെ മറ്റൊരു മേന്മ വിദ്യാർത്ഥികൾക്ക് വൺ ടു വൺ ശിക്ഷണം ഉറപ്പാക്കാൻ സർവകലാശാലക്ക് സാധിക്കും എന്നതാണ്. AI ഉപയോഗിച്ച് ഹാർവാർഡിന്റെ ഏറ്റവും ജനപ്രിയമായ കോഴ്സുകളിലൊന്നായ CS50-ൽ ആയിരിക്കും അധ്യാപനം. ഇതോടെ 1:1 എന്ന അധ്യാപക-വിദ്യാർത്ഥി അനുപാതം കൈവരിക്കുകയാണ് ലക്ഷ്യമെന്ന് മറ്റ് അധ്യാപകർ പറയുന്നു. ഐടി വ്യവസായം, പത്രപ്രവർത്തനം, ഉള്ളടക്ക നിർമ്മാണം എന്നിവയിലെ മനുഷ്യ ജോലികൾക്ക് ഭീഷണിയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ച ഇപ്പോൾ അധ്യാപക തൊഴിലിന്, പ്രത്യേകിച്ച് കോഡിംഗ് മേഖലയ്ക്കും മറ്റൊരു തരത്തിൽ ഭീഷണിയാകുകയാണ്. കാരണം ഇനിയങ്ങോട്ട് മനുഷ്യ അധ്യാപകരുടെ വിഭവശേഷി അധികമൊന്നും വേണ്ടി വരില്ല. ഹാർവാർഡ് യൂണിവേഴ്‌സിറ്റി അതിന്റെ കോഡിംഗ് പ്രോഗ്രാമിൽ AI സംയോജിപ്പിക്കുന്നതിന്റെ തിരക്കിലാണിപ്പോൾ.   AI അടിസ്ഥാനമാക്കിയുള്ള പരിശീലകൻ CS50  പ്രോഗ്രാമിന്റെ ഹ്യൂമൻ…

Read More

കളിപ്പാട്ടം ചൈനീസ് ആണോ. എങ്കിൽ വേണ്ട ” ഇന്ത്യയടക്കം പല രാജ്യങ്ങളും ഇത് പറയാറുണ്ട്.  ഈയൊരു അവസ്ഥക്ക് കളിപ്പാട്ടങ്ങൾ കൊണ്ട് തന്നെ മെയ്ക് ഇൻ ഇന്ത്യ മറുപടി നൽകാൻ ഒരവസരം കാത്തിരിക്കുകയാണ് ഇന്ത്യൻ കളിപ്പാട്ട നിർമാണ മേഖല. ഇപ്പോളിതാ അതിനൊരവസരം വന്നിരിക്കുന്നു. ഇന്ത്യൻ കളിപ്പാട്ട വ്യവസായം പരിപോഷിപ്പിക്കുന്നതിനും, ഇന്ത്യയിൽ നിന്നുള്ള കളിപ്പാട്ട കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ആഗോള റീട്ടെയിലർമാരുമായും ആഭ്യന്തര കളിപ്പാട്ട നിർമ്മാതാക്കളുമായും  Toy Association of India (TAI) യുടെ നേതൃത്വത്തിൽ ചർച്ച ചെയ്യുകയാണ് കേന്ദ്ര സർക്കാർ. ലക്ഷ്യം മെയ്ക് ഇൻ ഇന്ത്യ ഉത്പന്നങ്ങൾ നിറഞ്ഞ  ലോക കളിപ്പാട്ട മാർക്കറ്റ് തന്നെ.   മികവിലേക്ക് MSME കൾ 9,600-ലധികം MSME-കൾ കളിപ്പാട്ട നിർമാണ മേഖലയിൽ ഉൾപ്പെടുന്നു. കളിപ്പാട്ട കയറ്റുമതി 2019ലെ 202 മില്യൺ ഡോളറിൽ നിന്ന് 2022ൽ 61 ശതമാനം വർധിച്ച് 326.6 മില്യൺ ഡോളറായി. ഈ മേഖലയുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനായി, ജൂലൈ 8 മുതൽ പ്രഗതി മൈതാനിയിൽ TAI നാല്…

Read More

കേരളത്തിലെ തീർത്ഥാടക- പൈതൃക വിനോദ സഞ്ചാരികളെ തേടി IRCTC യുടെ ഭാരത് ഗൗരവ് ട്രെയിൻ കേരളത്തിലെത്തുന്നു. ഉജ്ജയിൻ, ഹരിദ്വാർ, ഋഷികേശ്, കാശി, അയോദ്ധ്യ, അലഹബാദ് തുടങ്ങിയ തീർത്ഥാടന- പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കുവാനാണ് ഇത്തവണ കേരളത്തിൽനിന്നും പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ ആണ് IRCTC ഒരുക്കുന്നത്. ഭാരതത്തിലെ പുരാണങ്ങളിലും, ഉപനിഷത്തുകളിലും പ്രതിപാദിച്ചിരിക്കുന്ന പുണ്യസ്ഥലങ്ങളും, ചരിത്രവും പൗരാണികതയും സമ്മേളിക്കുന്ന തീർത്ഥാടന കേന്ദങ്ങളും സന്ദർശിക്കുവാൻ അവസരവുമായി ഭാരത സർക്കാർ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് (ഐ.ആർ.സി.ടി.സി) ഭാരത് ഗൗരവ് ട്രെയിൻ ടൂർ പാക്കേജ് അവതരിപ്പിക്കുന്നു. ഭാരത സർക്കാരിന്റെ “ദേഖോ അപ്നാ ദേശ്”, “ഏക് ഭാരത് ശ്രേഷ്ഠ ഭാരത്” എന്നീ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് ഇന്ത്യൻ റെയിൽവേ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ സർവീസുകൾ നടത്തുന്നത് . ഈ വിഭാഗത്തിലെ അടുത്ത ട്രെയിൻ യാത്ര 2023 ജൂലൈ 20-ന് കേരളത്തിൽനിന്നും യാത്രതിരിച്ച് “ഉജ്ജയിൻ, ഹരിദ്വാർ, ഋഷികേശ്, കാശി, അയോദ്ധ്യ, അലഹബാദ്” എന്നിവിടങ്ങൾ സന്ദർശിച്ച് ജൂലൈ 31-ന് തിരികെ വരുന്നു.…

Read More

ഇന്ത്യയിൽ വാട്ട്‌സ്ആപ്പ്, സിഗ്നൽ, ടെലിഗ്രാം, സൂം, ഗൂഗിൾ മീറ്റ് തുടങ്ങിയ ഓവർ-ദി-ടോപ്പ് അല്ലെങ്കിൽ OTT സേവനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള കൺസൾട്ടേഷൻ പ്രക്രിയക്ക് തുടക്കമിട്ട് ടെലികോം റെഗുലേറ്റർ TRAI. OTT സേവനങ്ങൾ നിയന്ത്രിക്കുന്നതിനെക്കുറിച്ചും തിരഞ്ഞെടുത്ത ആപ്പുകൾ നിരോധിക്കുന്നതിനെക്കുറിച്ചും കൂടിയാലോചനകൾ നടത്തും. OTT കമ്മ്യൂണിക്കേഷൻ സേവനങ്ങളുടെ നിയന്ത്രണ ചട്ടക്കൂട്, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുനഃപരിശോധിക്കും. ഏതെങ്കിലുമൊരു പ്രശ്നത്തിൽ മുഴുവൻ ഇന്റർനെറ്റും ഷട്ട് ഡൗൺ ചെയ്യുന്നതിന് പകരമായി ഈ സേവനങ്ങൾ എങ്ങനെ നിയന്ത്രിക്കാം എന്നതിനെക്കുറിച്ചുമുള്ള കൂടിയാലോചനകൾ ആരംഭിക്കുകയാണ് TRAI.  ഓഗസ്റ്റ് 4 നകം അഭിപ്രായങ്ങൾ അറിയിക്കാനാണ് ആവശ്യപ്പെട്ടിട്ടുളളത്. ടെലികമ്മ്യൂണിക്കേഷനോ ഇന്റർനെറ്റോ അടച്ചുപൂട്ടുന്നത് “ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കാര്യമായ പ്രത്യാഘാതങ്ങൾ” ഉണ്ടാക്കുമെന്ന് ട്രായ് പറഞ്ഞു. സേവനങ്ങളെ നിയന്ത്രിക്കുന്നതിനെ കുറിച്ചും ഒടിടി സേവനങ്ങളുടെ സെലക്ടീവ് നിരോധനത്തെ കുറിച്ചും നിർദ്ദേശങ്ങൾ അയയ്ക്കാൻ ട്രായ് ബന്ധപ്പെട്ട പങ്കാളികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സേവനങ്ങൾ നിയന്ത്രിക്കുക എന്നത് ടെലികോം ഓപ്പറേറ്റർമാരുടെ ദീർഘകാലമായുള്ള ആവശ്യമാണ്. ടെലികോം ഓപ്പറേറ്റർമാർ വർഷങ്ങളായി ‘ഒരേ സേവനത്തിന് ഒരേ നിയമം’ വേണമെന്ന് വാദിക്കുകയാണ്. ടെലികോം ഓപ്പറേറ്റർമാരും വാട്ട്‌സ്ആപ്പ് പോലുള്ള…

Read More

ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ (ഡിപിഡിപി) ബിൽ, ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻസ് ബിൽ എന്നിവ പാർലമെന്റ് സെഷനിലേക്കുള്ള എൻട്രിയും കാത്തിരിക്കുകയാണ്. ജൂലൈ 20ന് ആരംഭിക്കാനിരിക്കുന്ന മൺസൂൺ സമ്മേളനത്തിൽ പാർലമെന്റിൽ ബിൽ അവതരിപ്പിക്കുന്നതിനുള്ള അനുമതി കേന്ദ്ര മന്ത്രിസഭ നൽകിക്കഴിഞ്ഞു. ഒരു സ്ഥാപനം പൗരന്റെ സ്വകാര്യ വിവരങ്ങൾ ചോർത്തിയാൽ പിഴ നിസ്സാരമല്ല 250 കോടി മുതൽ 500 കോടി വരെ ഈടാക്കാം ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യക്ക്. വിവരാവകാശം വഴി പോലും ഇനി സ്വകാര്യ വിവരങ്ങൾ നല്കാനാകില്ല. അതിനും പതിനായിരം രൂപ മുതൽ പിഴ ഒടുക്കേണ്ടി വരും ബന്ധപ്പെട്ടവർ. ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻസ് ബില്ലും മേശപ്പുറത്ത് വച്ചേക്കാം, ഇതിന്റെ കരട് നേരത്തെ വിതരണം ചെയ്തിരുന്നു. ടെലികോം സ്ഥാപനങ്ങൾക്കും ഇന്റർനെറ്റ് സേവന ദാതാക്കൾക്കും വേണ്ടിയുള്ള നിയമ ചട്ടക്കൂടായ ടെലിഗ്രാഫ് നിയമത്തെ ഭേദഗതി ചെയ്താണ് ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻസ് ബിൽ തയാറാക്കിയിരിക്കുന്നത്. ഡാറ്റാ പ്രൊട്ടക്ഷൻ നിയമനിർമ്മാണം ഇന്ത്യൻ നിവാസികളുടെ സ്വകാര്യ ഡാറ്റ കൈകാര്യം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ വ്യക്തമാക്കുന്നു, ബിൽ നിയമമായാൽ…

Read More

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം വ്യാപകമായതും ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ വരവുമെല്ലാം മനുഷ്യന് ഭീഷണിയാകുമെന്ന ഭയാശങ്ക കുറച്ച് നാളുകളായി പൊതുസമൂഹത്തിൽ അലയടിക്കുന്നുണ്ട്. മനുഷ്യന്റെ പണി കളയാൻ പര്യാപ്തമാണ് നവയുഗ ടെക്നോളജികളുടെ വികാസമെന്ന ആശങ്ക ചില വിദഗ്ധരും പങ്കുവെച്ചു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും റോബോട്ടുകൾ തന്നെ പറയുന്നത് തങ്ങൾ ‘നിലവിലുള്ള ജോലികൾ മാറ്റിസ്ഥാപിക്കില്ല,’ എന്നാണ്. ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയ്ഡ്-റോബോട്ട് പത്രസമ്മേളനത്തിലായിരുന്നു പ്രതികരണം. ഹ്യൂമനോയിഡ് സോഷ്യൽ റോബോട്ടുകളെ അവതരിപ്പിച്ച ആദ്യത്തെ വാർത്താ സമ്മേളനത്തിൽ AI- അധിഷ്ഠിതമായ ഒമ്പത് ഹ്യൂമനോയിഡ് റോബോട്ടുകൾ അവരുടെ സ്രഷ്‌ടാക്കൾക്കൊപ്പം പ്രത്യക്ഷപ്പെട്ടു. സോഫിയ, യുഎൻ വികസന പരിപാടിയുടെ ആദ്യ റോബോട്ട് ഇന്നൊവേഷൻ അംബാസഡർ, ലോകത്തിലെ ഏറ്റവും നൂതനമായ ഹ്യൂമനോയിഡ് ഹെൽത്ത് കെയർ റോബോട്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രേസ്, റോക്ക് സ്റ്റാർ റോബോട്ടായ ഡെസ്ഡിമോണ എന്നിവർ ഈ ഒമ്പത് പേരിൽ ഉൾപ്പെട്ടിരുന്നു. ജനീവയിൽ നടന്ന ‘AI ഫോർ ഗുഡ്’ ഗ്ലോബൽ കോൺഫറൻസിലാണ് റോബോട്ടുകൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ നേരിട്ടത്. മാനുഷിക വികാരങ്ങൾ പൂർണ്ണമായി മനസ്സിലാക്കാനുള്ള കഴിവില്ലായ്മ അവർ അംഗീകരിച്ചെങ്കിലും,…

Read More