Author: News Desk

2030 ഓടെ ഇന്ത്യയിലെ നിക്ഷേപം 26 ബില്യൺ ഡോളറായി ഉയർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ പ്രഖ്യാപിച്ചിരിക്കുകയാണ് ഇ-കൊമേഴ്സ് ഭീമൻ ആമസോൺ. അതെ സമയം ഇന്ത്യയിൽ നിന്നും വരുന്ന ശുഭപ്രതീക്ഷകരമായ വാർത്ത രാജ്യത്തിന്റെ ഓണ് ലൈൻ റീട്ടെയിൽ  വിപണി വലുപ്പം 2030 ഓടെ 325 ബില്യൻ ഡോളറിലെത്തും എന്ന  ഡെലോയിറ്റ് ഇന്ത്യ റിപ്പോർട്ടാണ്. തക്ക സമയത്തു തന്നെ ആമസോൺ തങ്ങളുടെ ഇന്ത്യൻ നിക്ഷേപങ്ങളുടെ വ്യാപ്തി വർധിപ്പിച്ചിരിക്കുന്നു. US ൽ പ്രധാനമന്ത്രിയുമായുള്ള  കൂടിക്കാഴ്ചയ്ക്ക് ശേഷം 15 ബില്യൺ ഡോളർ ആസൂത്രിത നിക്ഷേപങ്ങൾ പ്രഖ്യാപിക്കുകയായിരുന്നു ആമസോൺ സിഇഒ ആൻഡി ജാസി. കമ്പനി ഇതിനകം ഇന്ത്യയിൽ 11 ബില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. ഇനി 15 ബില്യൺ കൂടി നിക്ഷേപിക്കും.  ഇതോടെ മൊത്തം നിക്ഷേപം 26 ബില്യൺ ഡോളറായി ഉയരും.   ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇങ്ങനെ ട്വീറ്റ് ചെയ്തു. “ആമസോൺ പ്രസിഡന്റുമായും സിഇഒയുമായും ഇന്ത്യൻ പ്രധാനമന്ത്രി ഫലപ്രദമായ കൂടിക്കാഴ്ച നടത്തി. ഇ-കൊമേഴ് സ് മേഖലയിലും ലോജിസ്റ്റിക്സ് മേഖലയിലും കൂടുതൽ…

Read More

മിഡില്‍ ഈസ്റ്റില്‍ വരാനിരിക്കുന്ന കൊടും ചൂട് കാലത്തു വിമാനത്താവളങ്ങളിലും റേഡിയോ, ദൃശ്യമാധ്യമങ്ങള്‍ വഴിയും ഇനി കേരളത്തിന്റെ ഗൃഹാതുരത്വമുണർത്തുന്ന മൺസൂൺ വിശേഷങ്ങൾ കേൾക്കാം. അതുവഴി അറബ് സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമായി. മണ്‍സൂണില്‍ അറബ് രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി കഴിഞ്ഞു  കേരള ടൂറിസം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള സഞ്ചാരികളെ കേരളം പ്രതീക്ഷിക്കുന്നത്. ഇതിനായി അറബ് രാജ്യങ്ങളില്‍ നിരവധി പ്രചാരണ പരിപാടികളാണ് കേരള ടൂറിസം ഒരുക്കുന്നത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏഴു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. മിഡിൽ ഈസ്റ്റിലെ ചൂടിൽ നിന്നും ആശ്വാസം കേരളം ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കനത്ത ചൂടാണ്. ഈ സമയത്താണ് മികച്ച കാലാവസ്ഥയുള്ള കേരളമുള്‍പ്പെടെയുള്ള ഡെസ്റ്റിനേഷനുകള്‍ അവധിക്കാലം ചെലവിടുന്നതിനായി അറബ് സഞ്ചാരികള്‍ തെരഞ്ഞെടുക്കാറുളളത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ മഴക്കാലവും തണുത്ത അന്തരീക്ഷവുമാണെന്നത് കേരളത്തിന് അനുകൂലമാണ്. ആയുര്‍വേദ ചികിത്സ, വെല്‍നെസ് ടൂറിസം എന്നിവയ്ക്കും അനുയോജ്യമായ കാലാവസ്ഥയാണിത്. ഈ അനുകൂല അന്തരീക്ഷവും…

Read More

2015-ൽ രണ്ട് യുവ സംരംഭകരായ ധവൽ ഷായും ധർമിൽ ഷെത്തും ചേർന്ന് ഫാം ഈസി സ്ഥാപിച്ചപ്പോൾ, ഇന്ത്യയിലെ വളർന്നുവരുന്ന ഇ-കൊമേഴ്‌സ് വ്യവസായത്തിൽ സ്ഥാനം നേടാൻ ശ്രമിക്കുന്ന നിരവധി സ്റ്റാർട്ടപ്പുകൾക്കിടയിൽ ഉള്ള മറ്റൊരു സ്റ്റാർട്ടപ്പ് മാത്രമായിരുന്നു അത്. എന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ഫാർമസിയായി ഇത് മാറി. എന്താണ് അവരുടെ വിജയ രഹസ്യം? കടുത്ത മത്സരാധിഷ്ഠിത വിപണിയിൽ ഇത്ര വേഗത്തിൽ വളരാനും പ്രബലമായ ഒരു സ്ഥാനം നേടാനും അവർക്ക് എങ്ങനെ കഴിഞ്ഞു? ഫാം ഈസിയുടെ യാത്ര മുംബൈയിൽ നിന്നാണ് തുടങ്ങുന്നത്. അവിടെ ധവൽ ഷായും ധർമിൽ ഷെത്തും ചേർന്ന് സ്വപ്ന കമ്പനി സ്ഥാപിച്ചു. ആളുകൾക്ക് ഓൺലൈനായി മരുന്നുകൾ ഓർഡർ ചെയ്യുന്നത് എളുപ്പമാക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം സൃഷ്‌ടിക്കുകയെന്ന കാഴ്ചപ്പാട് രണ്ട് സംരംഭകർക്കും ഉണ്ടായിരുന്നു. വിരലിലെണ്ണാവുന്ന ജീവനക്കാരും പരിമിതമായ ബഡ്ജറ്റുമായി അവർ ചെറുതായി തുടങ്ങി. എന്നാൽ ഇന്ത്യയിലെ ചില മുൻനിര വെ‍ഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങളുടെ ശ്രദ്ധയാകർഷിക്കാനും നിക്ഷേപം നേടാനും അവർക്ക് പെട്ടെന്ന് കഴിഞ്ഞു. ഫാം ഈസിയെ…

Read More

2023 മെയ് മാസത്തിൽ ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ റെക്കോർഡ് വിൽപ്പനയാണ് നടന്നത്. എന്നാൽ ജൂണിൽ കഥ മാറി. ഇരുചക്രവാഹനങ്ങൾക്ക് ശനി ദശ തുടങ്ങി. അപ്പോളാണ് കേന്ദ്ര സർക്കാർ  ഫെയിം-2 പദ്ധതിയിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് നൽകിയിരുന്ന സബ്‌സിഡി വെട്ടിക്കുറച്ചത്. അതോടെ ജൂണിൽ രാജ്യത്തെ ഇലക്ട്രിക് സ്കൂട്ടറുകളുടെ  വില്പന കുത്തനെ ഇടിഞ്ഞതായാണ് കണക്കുകൾ. എന്നിട്ടും കേന്ദ്രം വിടാൻ ഒരുക്കമല്ല.  ഇലക്ട്രിക് സ്കൂട്ടർ നിർമാണ കമ്പനികൾ നടത്തിയ ക്രമക്കേടുകൾക്കെതിരെ നടപടി തുടങ്ങിയിരിക്കുന്നു കേന്ദ്രം. ഫെയിം-2  പദ്ധതിയിൽ  തെറ്റായ വിവരങ്ങൾ നല്കി സബ്സിഡി നേടാൻ ശ്രമിച്ച ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രം തുനിഞ്ഞിറങ്ങിയിരിക്കുന്നു.  രാജ്യത്ത് പ്രവർത്തിക്കുന്ന ആറ് ഇലക്ട്രിക് വാഹന നിർമാതാക്കൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപോർട്ടുകൾ.   ഇതിനിടയിലും മെയ് മാസത്തിൽ എല്ലാ EV സെഗ്‌മെന്റുകളുടെയും – ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ, യാത്രാ വാഹനങ്ങൾ, ബസുകൾ, ലൈറ്റ്, ഹെവി ഗുഡ്‌സ് വാഹനങ്ങൾ- എന്നിവയുടെ സഞ്ചിത വിൽപ്പന ആദ്യമായി 150,000 യൂണിറ്റ് മാർക്ക് പിന്നിട്ടു. പിഴ ഈടാക്കുന്നതിന്…

Read More

സമാനതകളില്ലാത്ത പ്രതിസന്ധിയാണ് മലയാളിയായ ബൈജു രവീന്ദ്രന്റെ എഡ്ടെക് യൂണികോൺ ബൈജൂസ് നേരിടുന്നത്. ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്റ്റാർട്ടപ്പായിരുന്ന ബൈജൂസിന്റെ  സ്ഥാപകൻ വർദ്ധിച്ചുവരുന്ന പ്രതിസന്ധികൾക്കിടയിൽ ജീവനക്കാരുടെ വിശ്വാസം നേടാനുളള ശ്രമത്തിലാണ്. ബൈജൂസ് എന്റെ ജോലി മാത്രമല്ല, എന്റെ ജീവിതമാണെന്നാണ്  ബൈജു രവീന്ദ്രൻ ജീവനക്കാർക്ക് എഴുതിയ കത്തിൽ പറയുന്നത്. കഴിഞ്ഞ  18 വർഷമായി, ഈ ദൗത്യത്തിലേക്ക് എന്റെ ഹൃദയവും ആത്മാവും പകർന്നുകൊണ്ട് ഒരു ദിവസം 18 മണിക്കൂറിലധികം ഞാൻ BYJU- നായി സമർപ്പിച്ചു. കുറഞ്ഞത് 30 വർഷമെങ്കിലും ഇത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു,  ബൈജു രവീന്ദ്രൻ ജീവനക്കാർക്ക് അയച്ച വികാരനിർഭരമായ  ഇമെയിലിൽ പറഞ്ഞു. അനിശ്ചിതത്വങ്ങൾക്കിടയിലും, ബൈജൂസിന്റെ സ്ഥിരതയും സുസ്ഥിരവളർച്ചയും തുടരുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു, ബൈജു രവീന്ദ്രൻ കുറിച്ചു. ജീവനക്കാരെ പിരിച്ചുവിടൽ, അപ്രൈസലുകളിലെ കാലതാമസം, വേരിയബിൾ പേ, പ്രൊവിഡന്റ് ഫണ്ട് വിതരണം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ ബൈജുസിന്റെ CEO അഭിസംബോധന ചെയ്തില്ല. എന്നാൽ കമ്പനിയിൽ അടുത്തിടെ നടത്തിയ പിരിച്ചുവിടലുകൾ അവസാന ശ്രമമെന്ന നിലയിലാണ്…

Read More

2023 ഏപ്രിലിൽ  കേരളത്തിൽ മൊത്തം പുതിയ  മൊബൈൽ ഉപഭോക്താക്കളുടെ എണ്ണം 1 .64 ലക്ഷം കുറഞ്ഞപ്പോൾ  റിലയൻസ് ജിയോയ്ക്ക് 49000-ത്തിലധികം പുതിയ വരിക്കാർ.  ട്രായ് ഡാറ്റ വ്യക്തമാക്കുന്നതിതാണ്.• ദേശീയതലത്തിൽ ജിയോയ്ക്ക് 3.04 ദശലക്ഷത്തിലധികം പുതിയ വരിക്കാർ• കേരളത്തിലെ സജീവ  ഉപഭോക്താക്കളുടെ എണ്ണത്തിൽ  ജിയോക്ക് 2  ലക്ഷത്തിന്റെ വർദ്ധനവ് എയർടെലിന് 83000 സജീവ ഉപഭോക്തതാക്കളെ നഷ്ടമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ  (ട്രായ്) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജിയോ കേരളത്തിൽ 49,000 വരിക്കാരെ നേടി. അതേസമയം സംസ്ഥാനത്തെ മൊത്തം പുതിയ  മൊബൈൽ കണക്ഷനുകളുടെ  എണ്ണം 1.64 ലക്ഷം കുറഞ്ഞ് 42.24 ദശലക്ഷമായി. ദേശീയതലത്തിൽ ജിയോയ്ക്ക് 3.04 ദശലക്ഷത്തിലധികം പുതിയ വരിക്കാരെ ലഭിച്ചു. കേരളത്തിലും Jio എയർടെൽ കേരളത്തിൽ 12,000 പുതിയ വരിക്കാരെയും ദേശീയ തലത്തിൽ ഏകദേശം 76,000 വരിക്കാരെയും ചേർത്തു. വോഡഫോൺ ഐഡിയ വരിക്കാരുടെ  എണ്ണം കുത്തനെ ഇടിഞ്ഞു.  VI ക്ക് കേരളത്തിൽ 1.15 ലക്ഷം ഉപഭോക്താക്കളെയും രാജ്യവ്യാപകമായി 2.99…

Read More

വളരെ നിശബ്ദമായി വീണ്ടുമൊരു കുതിപ്പിനൊരുങ്ങുകയാണ് അദാനി ഗ്രൂപ്പ്.നികുതിയ്ക്ക് മുൻപുള്ള ലാഭം 20 ശതമാനമുയർത്തികാട്ടുകയാണ് ഗൗതം അദാനി കുടുംബത്തിന്റെ ലക്‌ഷ്യം. അങ്ങനെ  2-3 വർഷത്തിനുള്ളിൽ 90,000 കോടി രൂപയുടെ നികുതിയ്ക്ക് മുൻപുള്ള ലാഭം (EBITA -Earnings Before Interest, Taxes, and Amortization ) ആണ്  കമ്പനി പ്രതീക്ഷിക്കുന്നത്. വിമാനത്താവളങ്ങൾ മുതൽ ഊർജ്ജം വരെയുള്ള ബിസിനസുകൾ തകർച്ച- ആരോപണ പ്രതിബന്ധങ്ങളെ മറികടന്നു വീണ്ടും ശക്തമായ വളർച്ച പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് അനുമാനം. ഇടക്കാല വില്ലനായി അദാനി ഗ്രൂപ്പിലേക്ക് കടന്നു വന്നത് ഹിൻഡൻബർഗ് റിസർച്ച് ഉയർത്തിയ ആരോപണങ്ങളായിരുന്നു. പ്രതീക്ഷിക്കാതെ ഉയർന്ന  ആരോപണങ്ങളെ തുടർന്ന് അദാനി ഗ്രൂപ്പ് ഒന്ന് ആടി ഉലഞ്ഞുവെന്നത് സത്യം.  ഓഹരി വില കൃത്രിമം, കോർപ്പറേറ്റ് തട്ടിപ്പ് തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ഹിൻഡൻബർഗ് റിസർച്ച് ഉയർത്തിയതോടെ  അദാനി ഗ്രൂപ്പ് ഓഹരികളുടെ വിപണി മൂല്യം ഏകദേശം 150 ബില്യൺ ഡോളർ ചോർന്നു. അവിടെ നിന്നുമാണ് ഇപ്പോളത്തെ കുതിപ്പ്. അദാനി ഗ്രൂപ്പിലെ ഇപ്പോളത്തെ ചില പ്രധാന സംഭവവികാസങ്ങൾ…

Read More

എല്ലായിടത്തും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വിളയാട്ടമാണ്.  AI അവതാറുകൾ ഏതൊക്കെ രൂപത്തിൽ പ്രത്യക്ഷപ്പെടുമെന്ന് ഇനി കണ്ടറിയേണ്ടിയിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പല രൂപത്തിൽ അവതരിക്കുമ്പോൾ ജർമ്മനിയിലെ ഒരു പളളിയിൽ പ്രഭാഷകന്റെ രൂപത്തിലായിരുന്നു AIയുടെ അവതാരം. ബവേറിയയിലെ ഫുവെർത്തിലെ സെന്റ് പോൾസ് പള്ളിയുടെ അൾത്താരയിൽ അവതരിപ്പിച്ച ചാറ്റ്ബോട്ട്, തിങ്ങിനിറഞ്ഞ സഭാവിശ്വാസികളോട് മരണത്തെ ഭയപ്പെടേണ്ടെന്ന്  പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. പളളിയിലെ അൾത്താരയിൽ ക്രമീകരിച്ച സ്ക്രീനിലാണ് ചാറ്റ്ജിപിടി AI ചാറ്റ്ബോട്ട് അവതാറുകൾ വിവിധ രൂപത്തിൽ വിശ്വാസികളോട് സംസാരിച്ചത്. ചാറ്റ്ബോട്ടിന്റെ പ്രഭാഷണം ഭൂതകാലത്തെ ഉപേക്ഷിക്കുക, വർത്തമാനകാലത്തേക്ക് ശ്രദ്ധിക്കുക, മരണത്തെ ഭയപ്പെടാതിരിക്കുക, യേശുക്രിസ്തുവിൽ വിശ്വാസം നിലനിർത്തുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. “പ്രിയ സുഹൃത്തുക്കളെ, ജർമ്മനിയിലെ പ്രൊട്ടസ്റ്റന്റുകളുടെ ഈ വർഷത്തെ കൺവെൻഷനിൽ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവതാർ എന്ന നിലയിൽ  ഇവിടെ നിൽക്കുകയും നിങ്ങളോട് സംസാരിക്കുകയും ചെയ്യുന്നത് എനിക്ക് ഒരു ബഹുമതിയാണ്,” AI അവതാർ 300-ലധികം ആളുകൾ പങ്കെടുത്ത ശുശ്രൂഷ 40 മിനിറ്റ് നീണ്ടുനിന്നു. പ്രഭാഷണത്തിന് പുറമേ പ്രാർത്ഥനകളും…

Read More

വായിൽ സ്വർണകരണ്ടിയുമായി ജനിക്കുക എന്ന് കേട്ടിട്ടില്ലേ, അങ്ങനെയൊരു കുഞ്ഞാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ജനിച്ച് രണ്ടു ദിവസം മാത്രമാണ് പ്രായം, 10.44 കോടി രൂപ വിലയുള്ള വീടും 52 കോടി രൂപയുമാണ് ഈ കുഞ്ഞിന് സ്വന്തമായത്. കോടീശ്വരനും വ്യവസായ പ്രമുഖനുമായ ബാരി ഡ്രിവിറ്റ്-ബാർലോയുടെ കുടുംബത്തിലാണ് ഈ പെൺകുഞ്ഞ് ജനിച്ചത്. ജനിച്ച് രണ്ട് ദിവസത്തിനുള്ളിൽ ദശലക്ഷക്കണക്കിന് വിലമതിക്കുന്ന ഒരു മാളികയുടെ ഉടമയും 50 കോടിയിലധികം രൂപ ഉടമയുമായി മാറിയ അവൾ അങ്ങനെ ലോകത്തിലെ ഏറ്റവും ധനികയായ ശിശുവായി. കോടീശ്വരനായ ഈ കുഞ്ഞിന്റെ ലോകത്തേക്കുള്ള വരവ് അമേരിക്കയുടെ മാത്രമല്ല, ലോകത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. മകൾ സാഫ്രോൺ ഡ്രിവിറ്റ്-ബാർലോ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെന്ന് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കിട്ട് ബാരി ഡ്രിവിറ്റ്-ബാർലോ അറിയിച്ചിരുന്നു. എന്റെ പുതിയ രാജകുമാരി എത്തി!! മറീന ഡ്രെവിറ്റ്-ബാർലോ-ടക്കറെ നിങ്ങളെ എല്ലാവരെയും പരിചയപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ചെറുമകൾക്ക് ഞങ്ങൾ ഒരു വലിയ മാളിക സമ്മാനിച്ചു. കൂടാതെ ഏകദേശം 50 കോടിയുടെ…

Read More

ചന്ദ്രനിൽ പോയാലും മലയാളിയുടെ ഒരു ചായക്കട ഉണ്ടാകുമെന്നത് പറഞ്ഞു പഴകിയ ഒരു പല്ലവിയാണ്. പക്ഷേ അതിൽ കുറച്ച് യാഥാർത്ഥ്യമില്ലാതില്ല. കാരണം ഈ ലോകത്തിന്റെ ഏതൊരു കോണിലും ഒരു സംരംഭം വിജയിപ്പിക്കാൻ കെൽപ്പുളളവരാണ് നമ്മൾ മലയാളികളെന്ന് ആർക്കാണറിയാത്തത്? അങ്ങനെ കേരളത്തിന്റെ തനതുരുചികൾ കടൽ കടത്തിയ ഒരു മലയാളിയെ ആണ് channeliam.com പരിചയപ്പെടുത്തുന്നത്. തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുടക്ക് അടുത്തുള്ള പട്ടേപ്പാടം എന്ന ഗ്രാമത്തിേനോട് ചേർന്നുകിടക്കുന്ന ചിലങ്ക എന്ന പ്രദേശത്ത് നിന്നുമുളള വിജീഷ് പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ സൃഷ്ടിച്ചത് കേരള റെസ്റ്റോറന്റാണ്. കേരളത്തിന്റെ രുചിപ്പെരുമ പോർച്ചുഗീസുകാർക്കിടയിൽ മാത്രമല്ല ലോകത്തിന് മുഴുവൻ വിളമ്പുകയാണ് വിജീഷ് ഇവിടെ. 2010-ലാണ് വിജീഷ് പോർച്ചുഗലിലെത്തുന്നത്. പോർച്ചുഗലിൽ നോർത്ത് ഇന്ത്യൻ വിഭവങ്ങൾ നൽകുന്ന നിരവധി ഇന്ത്യൻ റെസ്റ്റോറന്റുകളുണ്ടായിരുന്നെങ്കിലും കേരളത്തിന്റെ തനതായ വിഭവങ്ങൾ വിളമ്പുന്ന ഒരു റെസ്റ്റോറന്റ് പോലുമില്ലായിരുന്നു. അങ്ങനെയാണ് ഇന്ന് കാണുന്ന കേരള റെസ്റ്റോറന്റിന് 2018-ൽ വിജീഷ് തുടക്കമിടുന്നത്. സാമ്പത്തികമായും ഭാഷാപരമായും ഒക്കെയുളള വെല്ലുവിളികളെ അതിജീവിച്ചാണ് വിജീഷ് കേരള റെസ്റ്റോറന്റിനെ ഇന്ന് കാണുന്ന നിലയിലേക്കെത്തിച്ചത്.…

Read More