Author: News Desk

ബഹിരാകാശത്ത് നിന്ന് ഈദ് ആശംസകൾ നേർന്ന്  യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. എമിറാത്തി പുരുഷൻമാരുടെ പരമ്പരാഗത വേഷമായ കന്ദൂറ ധരിച്ചായിരുന്നു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുളള സുൽത്താന്റെ പെരുന്നാൾ ആശംസകൾ. ബഹിരാകാശത്ത് നിന്ന് ഈദ് ആശംസകൾ അയയ്‌ക്കാൻ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിന്റെ  ചിഹ്നമായ സുഹൈലും സുൽത്താനൊപ്പമുണ്ടായിരുന്നു. അദ്ദേഹം എല്ലാവരോടും അസ്സലാമു അലൈക്കും  എന്ന് ആശംസിക്കുകയും അറബിയിൽ ഈദ് ആശംസകൾ അറിയിക്കുകയും ചെയ്തു. സുഹൈലിനൊപ്പം സുൽത്താനെ  കാണുമ്പോൾ പശ്ചാത്തലത്തിൽ ഈദ് പ്രാർത്ഥനകളും പ്രതിധ്വനിച്ചു. ചൊവ്വാഴ്ച, സുൽത്താൻ അൽ നെയാദി ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ വിശുദ്ധ നഗരമായ മക്കയുടെ മനോഹരമായ കാഴ്ച പങ്കിട്ടിരുന്നു. അറഫാത്ത് ദിനത്തിന്റെ സ്മരണയ്ക്കായാണ് മക്കയുടെ ഒരു ചിത്രം അപ്‌ലോഡ് ചെയ്തത്. “അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഈദ് അന്തരീക്ഷം ,” എന്ന്  അൽ നെയാദി ട്വീറ്റ് ചെയ്തു. “അനുഗ്രഹീതമായ ഈദ് അൽ-അദ്ഹയുടെ വരവിൽ ഞാൻ എല്ലാവരേയും അഭിനന്ദിക്കുന്നു. ദൈവം ഞങ്ങൾക്കും നിങ്ങൾക്കും നന്മയും അനുഗ്രഹങ്ങളും…

Read More

7 ലോക റെക്കോർഡുകൾ ഇതിനൊക്കെ നേതൃത്വം നൽകുന്നത്  ‘ഇന്ത്യയുടെ ഹൈവേമാൻ’ തന്നെയാണ്. ആരാണെന്നല്ലേ കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യന്‍ റോഡ് ശൃംഖലയുടെ നേട്ടങ്ങൾ വിവരിച്ച കൂട്ടത്തിൽ നിതിൻ ഗഡ്കരിയുടെ വകുപ്പ് കേരളത്തിന് സുപ്രധാനമായ ഒരു തീരുമാനം കൂടി കൈകൊണ്ടു കഴിഞ്ഞു.  വാഹനയാത്രക്കാർക്ക് ഇന്നും തീരാ തലവേദനയായി തുടരുന്ന ഗതാഗതക്കുരുക്കഴിക്കാൻ ഇടപ്പള്ളി മുതൽ അരൂർ വരെ ആറ് വരി ആകാശപാത നിർമിക്കാൻ ദേശീയപാത അതോറിറ്റി നടപടികളാരംഭിച്ചു കഴിഞ്ഞു. 16.75 കിലോമീറ്റർ ദൂരത്തിലാണ് പടുകൂറ്റൻ ആറുവരി  ആകാശപാത നിർമിക്കുന്നത്. നിലവിൽ എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്നതും ഏറ്റവും ഗതാഗതക്കുരുക്ക് ഉള്ളതുമായ നാല് വരിപ്പാതയാണ് ഇടപ്പള്ളി മുതൽ അരൂർ പാത 2006ൽ ഈ പാത വീതി കൂട്ടിയെങ്കിലും വാഹനങ്ങളുടെ എണ്ണം കൂടിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. രണ്ട് വർഷം കൊണ്ട് ഇനിയും ഗതാഗത കുരുക്ക് രൂക്ഷമാകുമെന്നത് മുന്നിൽ കണ്ടാണ് ആറ് വരി ആകാശപാത നിർമിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ നീക്കം.…

Read More

ഇന്ത്യയിലെ ഇന്റർനെറ്റ് മാധ്യമങ്ങൾ രാജ്യത്തെ നിയമങ്ങൾ പാലിക്കണം; നയമാവർത്തിച്ച് രാജീവ് ചന്ദ്രശേഖർ. ട്വിറ്ററിന്റെ വൈമനസ്യങ്ങൾക്കെതിരെ ആഞ്ഞടിച്ചു കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹ മന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ ഇന്റർനെറ്റ് മാധ്യമങ്ങളും പ്ലാറ്റ്‌ഫോമുകളും ഇന്ത്യൻ നിയമങ്ങൾ പാലിക്കണമെന്നു മന്ത്രി ആവർത്തിച്ചു ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ നേരത്തെ നൽകിയ നിരവധി നിർദേശങ്ങൾ ട്വിറ്ററും സഹസ്‌ഥാപകൻ ജാക്ക് ഡോർസിയും പാലിച്ചില്ലെന്ന് രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെ നിയമങ്ങൾ പാലിക്കണം എന്നതടക്കം കേന്ദ്ര സർക്കാർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അവ നടപ്പാക്കുന്നതിൽ ട്വിറ്റെർ വൈമനസ്യം കാട്ടിയ ഉദാഹരണങ്ങൾ അക്കമിട്ടു നിരത്തിയാണ് രാജീവ് ചന്ദ്രശേഖറിന്റെ പുതിയ ട്വീറ്റ്. This is an outright lie by @jack – perhaps an attempt to brush out that very dubious period of twitters history Facts and truth@twitter undr Dorsey n his team were…

Read More

പരമ്പരാഗത പ്രായം കണക്കാക്കൽ രീതികൾ വിട്ട് ലോകമെങ്ങുമുളള പ്രായം കണക്കാക്കൽ മാതൃക പിന്തുടരാൻ തീരുമാനിച്ച് ദക്ഷിണ കൊറിയ.ഇതോടെ ദക്ഷിണ കൊറിയക്കാരുടെ പ്രായം ഇനി  രണ്ടു വയസ് കുറയും. മുമ്പ്, കൊറിയയിൽ ഏറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്ന കണക്കുകൂട്ടൽ രീതി നൂറ്റാണ്ടുകൾ പഴക്കമുള്ള “കൊറിയൻ യുഗം” എന്ന സമ്പ്രദായമായിരുന്നു. അതനുസരിച്ച്  ജനിക്കുന്ന കുഞ്ഞിന് ഒരു വയസ്സായിരുന്നു പ്രായം. പിന്നീട് വരുന്ന ജനുവരി ഒന്നിന് കുഞ്ഞിന് രണ്ടു വയസ് തികയുന്ന വിധമായിരുന്നു പ്രായം കണക്കാക്കിയിരുന്നത്. ഇതിനർത്ഥം ഡിസംബർ 31 ന് ജനിച്ച കുഞ്ഞിന് അടുത്ത ദിവസം രണ്ട് വയസ്സ് തികയുമെന്നാണ്.പുതിയ മാറ്റത്തോടെ ജനനത്തീയതി അടിസ്ഥാനമാക്കിയുള്ള പ്രായം കണക്കാക്കുന്നത് കഴിഞ്ഞ ദിവസം മുതൽ ദക്ഷിണ കൊറിയയിൽ പ്രാബല്യത്തിൽ വന്നു. ഇനി മുതൽ ജനനസമയത്ത് പൂജ്യം വയസും അടുത്ത ജന്മദിനത്തിന് ഒരു വയസും തികയുന്ന സാർവ്വത്രിക രീതിയായിരിക്കും ദക്ഷിണ കൊറിയക്കാർ പിന്തുടരുക. പ്രസിഡന്റ് യൂൻ സുക് യോൾ കഴിഞ്ഞ വർഷം സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ ജനനതീയതി മാറ്റത്തിനായി ശക്തമായി മുന്നോട്ട് വന്നു. പരമ്പരാഗത പ്രായം കണക്കാക്കൽ രീതികൾ “അനാവശ്യമായ സാമൂഹികവും സാമ്പത്തികവുമായ ചിലവുകൾ” സൃഷ്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഉദാഹരണത്തിന്, ഇൻഷുറൻസ് പേ-ഔട്ടുകൾക്കും സർക്കാർ സഹായ പരിപാടികൾക്കുള്ള യോഗ്യത നിർണയിക്കുന്നതിലും തർക്കങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. 2022…

Read More

Bamboo Airways ന്റെ ലോയല്‍റ്റി പ്രോഗ്രാമിലേക്കു പറന്നിറങ്ങി IBS ന്റെ ഐഫ്ളൈ ലോയല്‍റ്റി. കേരളം ആസ്ഥാനമാക്കിയ IBS ന്റെ  ഐ-ഫ്ലൈ ലോയല്‍റ്റി പ്രോഗ്രാം സോഫ്റ്റ് വെയർ ഉപയോഗിക്കാൻ വിറ്റ്നാമിന്റെ  ബാംബൂ എയര്‍ -Bamboo Airways-. കമ്പനിയുടെ ഫൈവ് സ്റ്റാര്‍ ലോയല്‍റ്റി പ്രോഗ്രാമായ ബാംബൂ ക്ലബിന്‍റെ -Bamboo Club- സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ക്കാണ് IBS  തങ്ങളുടെ ഐഫ്ളൈ ലോയല്‍റ്റി പ്രോഗ്രാം സോഫ്റ്റ് വെയർ. 2019  മുതൽ വ്യോമയാന ഓപ്പറേഷനായി  IBS  സോഫ്റ്റ് വെയറാണ്  ബാംബൂ എയര്‍ ഉപയോഗിക്കുന്നതും. വിയറ്റ്നാമിലെ സ്വകാര്യ വിമാനക്കമ്പനിയായ ബാംബൂ എയര്‍ തങ്ങളുടെ ലോയല്‍റ്റി പ്രോഗ്രാം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ഐഫ്ളൈ ലോയല്‍റ്റി സോഫ്റ്റ് വെയർ സേവനങ്ങൾ നൽകുന്ന ഐബിഎസിനെ   തെരഞ്ഞെടുത്തു. ആഗോളതലത്തില്‍ പ്രതിവര്‍ഷം 16 ലക്ഷം ഉപഭോക്താക്കളാണ് ബാംബൂ എയറിനുള്ളത്. നിർണായകം ഈ ലോയൽറ്റി പ്രോഗ്രാമുകൾ കമ്പനിയുടെ ഫൈവ് സ്റ്റാര്‍ ലോയല്‍റ്റി പ്രോഗ്രാമായ ബാംബൂ ക്ലബിന്‍റെ സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ക്കാണ്  ഐബിഎസിനെ   തെരഞ്ഞെടുത്തത്.കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബാംബൂ ക്ലബിന്‍റെ അംഗത്വത്തില്‍ 150…

Read More

ആഗോള ബാങ്കിംഗ് ടെക്നോളജി കമ്പനിയായ സാഫിന്‍ -Zafin- നെ തേടി പ്രശസ്തമായ മൈക്രോസോഫ്റ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പാര്‍ട്ണര്‍ പുരസ്ക്കാരം 2023. (2023 Microsoft Financial Services Global Partner of the Year Award) മൈക്രോസോഫ്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപഭോക്തൃ സേവനത്തില്‍ നൂതനത്വം ഏര്‍പ്പെടുത്തിയതിനാണ് Zafin നു പുരസ്ക്കാരം. മൈക്രോസോഫ്റ്റ് ക്ലൗഡ് പ്ലാറ്റ് ഫോം വഴി നൂതനമായ സാമ്പത്തികസേവനങ്ങള്‍ നല്‍കാനുള്ള സംവിധാനം വികസിപ്പിച്ചെടുത്തതിനാണ് പുരസ്ക്കാരം ലഭിച്ചത്. മൈക്രോസോഫ്റ്റിന്‍റെ ഉപകരണങ്ങളോ, സോഫ്റ്റ് വെയറുകളോ ഉപയോഗിച്ച് മികച്ച സേവനങ്ങള്‍ നല്‍കുന്നതിനാണ് പാര്‍ട്ണര്‍ ഓഫ് ദി ഇയര്‍ പുരസ്ക്കാരം നല്‍കുന്നത്. 100 ല്‍പരം രാജ്യങ്ങളില്‍ നിന്ന് ലഭിച്ച 4,200 നാമനിര്‍ദ്ദേശങ്ങളില്‍ നിന്നാണ് വിവിധ മേഖലകളില്‍ പുരസ്ക്കാരങ്ങള്‍ നല്‍കുന്നത്. മൈക്രോസോഫ്റ്റിന്‍റെ ആഗോളപങ്കാളിത്ത സമ്മേളനമായ ‘മൈക്രോസോഫ്റ്റ് ഇന്‍സ്പയറി’ന് മുന്നോടിയായാണ് പാര്‍ട്ണര്‍ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. ജൂലായ് 18-19 തിയതികളില്‍ നടക്കുന്ന ഈ വര്‍ഷത്തെ ‘ഇന്‍സ്പയര്‍’ സമ്മേളനത്തില്‍ സാഫിന് പുരസ്ക്കരങ്ങള്‍ സമര്‍പ്പിക്കും. കാനഡയില്‍ വാന്‍കുവര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയ്ക്ക് തിരുവനന്തപുരം ടെക്നോപാര്‍ക്ക്, ചെന്നൈ എന്നിവിടങ്ങളില്‍ ഓഫീസുണ്ട്.…

Read More

പൂച്ചക്കാര് മണി കെട്ടും എന്ന ബാങ്കിങ് വിപണിയുടെ ചോദ്യത്തിന് ഉത്തരം നൽകുവാൻ ഒടുവിൽ സെൻട്രൽ ബാങ്ക് തന്നെ മുന്നിട്ടിറങ്ങേണ്ടി വന്നു. തക്ക ഉത്തരം നൽകുകയും ചെയ്തു. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയായിപ്പോയി സിബിൽ നിർണയിക്കുന്നവരുടെ ചെയ്തി. ഇങ്ങനെയൊക്കെയാണിവർ ക്രെഡിറ്റ്സ്‌കോർ നിർണയിക്കുന്നതെങ്കിൽ എങ്ങനെ ഉപഭോക്താവിന് നീതി കിട്ടും? അവിടെ പിഴ ചുമത്താതെ മറ്റു പോംവഴിയില്ലെന്നു RBI തീരുമാനിക്കുകയായിരുന്നു. അത് നടപ്പാക്കുകയും ചെയ്തു. ട്രാന്‍സ് യൂണിയന്‍ സിബില്‍ ഉള്‍പ്പെടെ നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന നാല് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ക്ക് റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ) ഏകദേശം 25 ലക്ഷം രൂപ വീതം പിഴ ചുമത്തി. വായ്പാ വിവരങ്ങളുമായി ബന്ധപ്പെട്ട ഇവരുടെ ചില ഡേറ്റ കൃത്യവും പൂര്‍ണ്ണവുമല്ലെന്ന് റിസര്‍വ് ബാങ്ക് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇവരെ വിശ്വസിച്ചു വായ്‌പ നൽകിയ ബാങ്കുകളും, ഇവരുടെ റിപ്പോർട്ടിന്മേൽ വായ്‌പ തേടിയിറങ്ങുന്ന ഉപഭോക്താക്കളും പ്രതീക്ഷിക്കുന്ന വിശ്വസനീയ സ്കോർ എന്തുകൊണ്ട് പലപ്പോഴും ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ക്ക് നല്കാനാകുന്നില്ല ? ട്രാന്‍സ് യൂണിയന്‍…

Read More

എംജി കോമറ്റ് ഇവിയില്‍ യാത്രക്കിടെ ഏസി ഓണക്കാനോ മ്യൂസിക് പ്ലേയ് ചെയ്യാനോ ഇനി ഒറ്റ കമാൻഡ് നൽകിയാൽ മതി. സംഗതി റെഡി. ഇത്തരം ആധുനിക കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ജിയോ പ്ലാറ്റ്ഫോമുമായി എംജി മോട്ടോര്‍ ഇന്ത്യ സഹകരിക്കുന്നു. ഹലോ ജിയോ വോയ്സ് അസിസ്റ്റന്റ് സംവിധാനമാണ് എംജി കോമറ്റ് ഇവിയില്‍ ബന്ധിപ്പിക്കുക. ഇന്ത്യന്‍ ഭാഷകളില്‍ വോയിസ് അസിസ്റ്റന്റ് സംവിധാനം കൊണ്ടുവരാന്‍ ഇതുവഴി സാധിക്കും. ക്രിക്കറ്റ്, കാലാവസ്ഥ, ജ്യോതിഷം, വാര്‍ത്തകള്‍ എന്ന് തുടങ്ങി നിരവധി വിവരങ്ങള്‍ വോയ്സ് കമാന്‍ഡിലൂടെ ലഭിക്കും. കാറിന്റെ എസി ഓണാക്കാനും ഓഫാക്കാനും മ്യൂസിക് പ്ലേ ചെയ്യാനും കമാന്‍ഡുകള്‍ നല്‍കാം. ക്രിക്കറ്റ് ആരാധകന്‍ ആണെങ്കില്‍ യാത്രക്കിടെ ക്രിക്കറ്റ് സ്‌കോറും അറിയാം. ഹലോ ജിയോ വോയ്സ് അസിസ്റ്റന്റ് എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട ഈ സാങ്കേതികവിദ്യയ്ക്ക് ഒട്ടേറെ സവിശേഷതകളുണ്ട്. ഈ വോയ്സ് അസിസ്റ്റന്റ് സാങ്കേതികവിദ്യ ഇന്ത്യന്‍ ഭാഷകള്‍ മനസിലാക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പ്രാദേശിക ഭാഷകളിലുള്ള വോയ്സ് കമാന്‍ഡുകളും കണ്‍ട്രോളുകളും സിസ്റ്റം മനസിലാക്കുന്ന…

Read More

ലോകത്തെ ഏറ്റവും വലിയ ടൂവിലർ വിപണികളിൽ ഒന്നാണ് ഇന്ത്യ. ഹോണ്ട ആക്ടിവ ഇന്ത്യൻ വിപണിയിലെ ഒരു ജനപ്രിയ നാമമാണ്. വാസ്തവത്തിൽ, സ്കൂട്ടർ വിപണി ആക്ടിവ ബ്രാൻഡിന്റെ പര്യായമാണ്. 2001-ൽ ആദ്യമായി അവതരിപ്പിച്ച ആക്ടിവ ഇപ്പോൾ 3 കോടി വിൽപ്പന നാഴികക്കല്ല് കൈവരിച്ചു. 22 വർഷത്തിനുള്ളിൽ ഈ നാഴികക്കല്ല് കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തേതും ഏക സ്കൂട്ടറുമാണിത്. ഹോണ്ടയുടെ കണക്കനുസരിച്ച്, ഏഴ് വർഷത്തിനുള്ളിലാണ് അതിന്റെ അവസാന രണ്ട് കോടി ഉപഭോക്താക്കളെ ചേർത്തത്. 10 സിസി, 125 സിസി സ്കൂട്ടറുകളുടെ  നിരയിൽ, ആക്ടിവയ്ക്ക് അഭൂതപൂർവമായ ജനപ്രീതിയുണ്ട്. വിൽപ്പന കണക്കുകൾ ഹോണ്ട സ്കൂട്ടറുകൾ എത്രമാത്രം ജനപ്രിയമാണെന്നും എതിരാളികളിൽ നിന്ന് അവ എത്രത്തോളം മുന്നിലാണെന്നും കാണിക്കുന്നു. 22 വർഷത്തിനുള്ളിൽ 3 കോടി ഉപഭോക്താക്കളെ നേടാനായത് ഉപഭോക്താക്കളുടെ അചഞ്ചല പിന്തുണയുടെയും വിശ്വാസത്തിന്റെയും സാക്ഷ്യമാണെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (HMSI) പ്രസിഡന്റും സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സുത്സുമു ഒട്ടാനി പറഞ്ഞു. 2001 ലാണ് ഹോണ്ട ആക്ടിവ ആദ്യമായി പുറത്തിറക്കിയത്, മൂന്ന്…

Read More

മൺസൂൺ  ഇന്ത്യൻ നഗരങ്ങളിൽ പിടിമുറുക്കുമ്പോൾ, വെള്ളപ്പൊക്കത്തിൽ മുങ്ങിയ തെരുവുകളിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ ആളുകളെ സഹായിക്കുന്ന  ഭാവിയിലെ പൊതു വാഹനങ്ങളും മഴക്കാല വസ്ത്രങ്ങളും അവതരിപ്പിച്ചിരിക്കുകയാണ് ഒരു AI ആർട്ടിസ്റ്റ്. തിരക്കഥാകൃത്തും ഡിജിറ്റൽ സ്രഷ്‌ടാവുമായ പ്രതീക് അറോറ Midjourney ഉപയോഗിച്ചാണ് ഈ AI ആർട്ട് സീരീസ് സൃഷ്‌ടിച്ചത്. ഭാവികാല മഴവസ്ത്രങ്ങളും ആംഫിബിയസ് ഓട്ടോറിക്ഷകളും ഉൾപ്പെടുന്ന സീരിസ് ഇൻസ്റ്റഗ്രാമിൽ വൈറലായി. ‘ആംഫിബിയസ് ഓട്ടോറിക്ഷകൾ’  ഓട്ടോ റിക്ഷകളുടെയും അന്തർവാഹിനികളുടെയും സംയോജനം പോലെ കാണപ്പെടുന്നു.  അനുബന്ധ പരമ്പരയിൽ, ട്രാൻസ്ഫോർമർ ശൈലിയിലുള്ള ഹൈപ്പർ-അഡാപ്റ്റീവ് റെയിൻവെയറിൽ ആളുകളെ കാണിക്കുന്ന ഒരു കൂട്ടം ചിത്രങ്ങളും അറോറ സൃഷ്ടിച്ചു. ഇന്ത്യൻ സൗന്ദര്യശാസ്ത്രത്തെ സയൻസ് ഫിക്ഷൻ, ഹൊറർ ഘടകങ്ങളുമായി സംയോജിപ്പിച്ചുളള അറോറയുടെ സൃഷ്ടികൾ ഭാവനയുടെയും കലാപരമായ ആവിഷ്കാരത്തിന്റെയും അതിരുകൾ ഭേദിക്കുന്നു. അപ്‌ലോഡ് ചെയ്‌തതുമുതൽ ചിത്രങ്ങൾ വൈറലാകുകയും 8.5K-ലധികം വ്യൂസ് നേടി മുന്നേറുകയും ചെയ്തു. ഈ സീരീസിൽ പ്രതികരണമായി ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് ഇങ്ങനെ എഴുതി, “2047-ൽ നിങ്ങൾക്ക് ഒരു മെക്ക് സ്യൂട്ട് ആവശ്യമാണ്, കാരണം മുംബൈ മൺസൂൺ അർത്ഥമാക്കുന്നത് നിങ്ങൾ വെള്ളത്തിനടിയിലാകുമെന്നാണ്”. “കാലാവസ്ഥാ വ്യതിയാനം കാരണം സമുദ്രനിരപ്പ് വളരെയധികം ഉയരുകയും മുംബൈ ഒരു ഡിസ്റ്റോപ്പിയൻ ഇന്ത്യൻ വെനീസായി മാറുകയും ചെയ്യുന്ന ഒരു സൂപ്പർ…

Read More