Author: News Desk
വെഞ്ച്വർ ക്യാപിറ്റലിലൂടെ 200 മില്യൺ ഡോളറിലധികം സമാഹരിച്ച യൂണികോൺ സോഷ്യൽ ആപ്പ് IRL പണമെല്ലാം ഓഹരിയുടമകൾക്കു തിരികെ നൽകുന്നു. പിന്നാലെ ആപ് അടച്ചു പൂട്ടാൻ തീരുമാനിച്ചിരിക്കുന്നു. കാരണമെന്തെന്നോ? തങ്ങൾക്കുള്ളതായി അവകാശപ്പെട്ട 95% ഉപയോക്താക്കളും വ്യാജമാണെന്ന് അതിന്റെ സ്ഥാപകർ സമ്മതിച്ചിരിക്കുന്നു. വ്യക്തമായി പറഞ്ഞാൽ സോഷ്യൽ ആപ്പ് IRL-ന്റെ ഉപയോക്താക്കൾ യഥാർത്ഥ ജീവിതത്തിൽ നിലവിലില്ല. അവരൊക്കെ വെറും ഓട്ടോമേറ്റഡും, ബോട്ട് യൂസർമാരും ആണത്രേ. അപ്പോൾ തങ്ങളുടെ 5% യഥാർത്ഥ യൂസർമാരെയും, അതിനുമപ്പുറം ബോട്ടുകളെയും ഓട്ടോമേറ്റഡ് യൂസർമാരെയും കാട്ടി വെഞ്ച്വർ കാപിറ്റലിലൂടെ നിക്ഷേപം നടത്തിയ സോഫ്റ്റ് ബാങ്കിനെയും കബളിപ്പിച്ചു എന്നാണ് കണ്ടെത്തൽ. IRL-ന്റെ ഡയറക്ടർ ബോർഡ് നടത്തിയ ഒരു ആന്തരിക അന്വേഷണത്തിൽ, ആപ്പിന്റെ റിപ്പോർട്ട് ചെയ്യപ്പെട്ട 20 ദശലക്ഷം ഉപയോക്താക്കളിൽ 95% പേരും “ഓട്ടോമേറ്റഡ് അല്ലെങ്കിൽ ബോട്ടുകളിൽ നിന്നുള്ളവരാണെന്ന്” വെളിവായി. അതിനാൽ, വെഞ്ച്വർ ക്യാപിറ്റലിൽ 200 മില്യൺ ഡോളറിലധികം സമാഹരിച്ച ശേഷം, ഐആർഎൽ അടച്ചുപൂട്ടുകയാണ്. ഫെയ്‌സ്ബുക്ക് അധികം ഉപയോഗിക്കാത്ത യുവത്വത്തിന് വേണ്ടിയുള്ള ഇവന്റ് ഓർഗനൈസിംഗ് ബദലായി മാറുകയായിരുന്നു ആൻഡ്രോയിഡ് സോഷ്യൽ മെസ്സേജിങ് ആപ്പായ IRL ന്റെ ലക്‌ഷ്യം.…
കേരള ഹൈക്കോടതിയുടെ നടപടികൾ പകർത്തി എഴുതാനും വിവർത്തനം ചെയ്യാനും ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും. AI-അധിഷ്ഠിതമായ ഭാഷിണി കേരള ഹൈക്കോടതി നടപടികൾ ട്രാൻസ്ക്രൈബ് ചെയ്യുകയും ട്രാൻസ്ലേറ്റ് ചെയ്യുകയും ചെയ്യും. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭാഷാ പ്രോജക്റ്റാണ് ഭാഷിണി. കേരള ഹൈക്കോടതി നടപടികളുടെ ഓട്ടോമാറ്റിക് ട്രാൻസ്‌ക്രിപ്ഷനും പരിഭാഷയും ഭാഷിണി വഴി ഉടൻ സാധ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. നടപടിക്രമങ്ങൾ മലയാളത്തിലാണെങ്കിൽ, അവ ഇംഗ്ലീഷിലേക്കോ 22 പ്രാദേശിക ഭാഷകളിലേക്കോ ട്രാൻസ്ക്രൈബ് ചെയ്യാം. ഇംഗ്ലീഷിൽ, ഭാഷിണിയുടെ API-കൾ വഴി, അവ സ്വയമേവ ട്രാൻസ്ക്രൈബ് ചെയ്യുകയും മലയാളത്തിലേക്കോ മറ്റേതെങ്കിലും പ്രാദേശിക ഭാഷയിലേക്കോ പരിഭാഷപ്പെടുത്തുകയും ചെയ്യും.”APIകളുടെ സഹായത്തോടെ ട്രാൻസ്ക്രിപ്ഷൻ സ്വയമേവ ക്യാപ്‌ചർ ചെയ്യപ്പെടും, കൂടാതെ ഒരു ഡോക്യുമെന്റ് എഡിറ്ററിൽ ഒരേസമയം അപ്‌ലോഡ് ചെയ്യപ്പെടും, അവിടെ കോടതി ഉദ്യോഗസ്ഥർക്ക് കൃത്യതയ്ക്കായി എഡിറ്റ് ചെയ്യാൻ കഴിയും,” ഇത് കോടതി ഉദ്യോഗസ്ഥരുടെ സമയം ഗണ്യമായി കുറയ്ക്കുമെന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടോ അതിലധികമോ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ അല്ലെങ്കിൽ ആപ്ലിക്കേഷനുകൾ പരസ്പരം സംവദിക്കാൻ അനുവദിക്കുന്ന ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസുകളാണ് APIകൾ. API ഉപയോഗത്തിന്റെ ഒരു ഉദാഹരണം…
വാർഷിക ഫീസുകളൊന്നും ചുമത്തില്ല. ആപ്പിൾ ഉൽപ്പന്നങ്ങൾ പലിശ രഹിത തവണകളായി വാങ്ങാം. ആപ്പിൾ ഉൽപ്പന്നങ്ങളും സേവനങ്ങളും വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് ഏകദേശം 3-5 ശതമാനം ക്യാഷ്ബാക്ക് നേടാനാകും. മറ്റ് പ്രീമിയം ബ്രാൻഡുകളുമായുള്ള വാങ്ങലുകൾക്കും ലഭിക്കും. 2-3 ശതമാനം ക്യാഷ്ബാക്ക് അല്ലെങ്കിൽ റിവാർഡ് പോയിന്റുകൾ വാഗ്ദാനം ചെയ്യുന്നു. ഏതാണീ സംവിധാനമെന്നല്ലേ … Apple credit card. പക്ഷെ ഇവിടെയല്ല കേട്ടോ. . അങ്ങ് US ലാണ്. Apple വാച്ച് അല്ലെങ്കിൽ iPhone വഴി നിയര്‍-ഫീല്‍ഡ് കമ്മ്യൂണിക്കേഷനിലൂടെയാണ് അവരുടെ കാർഡ് ഉപയോഗം.എന്നാലിതും കൂടി കേട്ടോളു. ഈ സേവനങ്ങളെല്ലാം ഇന്ത്യക്കാർക്കും നൽകാൻ കഴിയുന്ന apple ക്രെഡിറ്റ് കാർഡും, ഗൂഗിള്‍ പേ, പേടിഎം മാതൃകയില്‍ ആപ്പിള്‍ പേയും ഇന്ത്യയിലെത്തുന്നു. പക്ഷെ …. അതിനു റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ഇന്ത്യൻ വേണം. അതിനായുള്ള കാത്തിരിപ്പിലാണ് Apple. ക്രെഡിറ്റ് കാർഡിന് പുറമെ ഗൂഗിള്‍ പേ, പേടിഎം മാതൃകയില്‍ ആപ്പിള്‍ പേയും ഇന്ത്യയിലെത്തുന്നു. തങ്ങളുടെ ഡിജിറ്റല്‍ പേയ്മെന്റ് ആപ്ലിക്കേഷന്‍ ” ആപ്പിള്‍ പേ”…
നിങ്ങൾക്ക് ഒരു ജെറ്റ്-സ്യൂട്ട് പിസ്സ ഡെലിവറി വേണോ? അതും ആകാശത്തു കൂടി ഞൊടിയിടയിൽ ഡെലിവർ ചെയ്യുന്ന ഒന്നാംതരം പിസ? ഡോമിനോസിനെ വിളിക്കൂ. ഇനിയതും സംഭവിക്കും. പിസ ഡെലിവറി കമ്പനിയായ ഡോമിനോസ്, ലോകത്തെ ഏറ്റവും വലിയ ജെറ്റ് സ്യൂട്ടുകളുടെ നിർമ്മാതാക്കളായ ഗ്രാവിറ്റി ഇൻഡസ്ട്രീസുമായി കൈകോർത്ത്, അവതരിപ്പിക്കുകയാണ് ആകാശത്തു കൂടെയുള്ള ജെറ്റ് സ്യൂട്ട് പൈലറ്റഡ് പിസ ഡെലിവറി. അങ്ങനെ അതും സംഭവിച്ചുകഴിഞ്ഞു. ഡൊമിനോസും ഗ്രാവിറ്റി ഇൻഡസ്ട്രീസും ചേർന്ന്, രുചികരമായ ചൂടുള്ള പിസ്സകൾ വിതരണം ചെയ്യാൻ ജെറ്റ് സ്യൂട്ട് ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ പിസ്സ ഡെലിവറി കമ്പനിയായി ഡോമിനോയെ മാറ്റിയിരിക്കുന്നു. ഇംഗ്ലണ്ടിലെ ഗ്ലാസ്റ്റൺബറി ഫെസ്റ്റിവലിൽ പങ്കെടുത്തവർക്ക് മുന്നിലായിരുന്നു ഈ ഹൈടെക്ക് ഡെലിവറി അരങ്ങേറിയത്. പരീക്ഷാണാടിസ്ഥാനത്തിൽ അടുത്തുള്ള ഡോമിനോസ് സംഗീത ഇവന്റിലേക്ക് പിസ്സ കൊണ്ടുപോകാൻ ഡോമിനോസ് ഒരു ജെറ്റ് പായ്ക്ക് ഉപയോഗിച്ചു വളരെ സാധാരണമായ റോഡ്‌വേ ഡെലിവറിയിൽ നിന്ന് മാറി പുതുമയുള്ള ഒരു ഡെലിവറിയായി അത് മാറി. ലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന…
പാൻ കാർഡ് ഏതൊരു ഇന്ത്യൻ പൗരനും അത്യന്താപേക്ഷിതമാണ്. അത് ടാക്സ് അഡ്മിനിസ്ട്രേഷൻ, ഐഡന്റിറ്റി വെരിഫിക്കേഷൻ മുതലായവയ്ക്ക് ഉപയോഗിക്കുന്നു. നിങ്ങളുടെ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനായി, ഈ പത്തക്ക ആൽഫാന്യൂമെറിക് ക്യാരക്ടർ വളരെ പ്രധാനമാണ്. പാൻകാർഡിലെ ചെറിയ പിഴവുകൾ പോലും പിന്നീട് നിങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിച്ചേക്കാം. പാൻകാർഡിലെ പേരുകൾ ആധാറിൽ നിന്ന് വ്യത്യസ്തമായോ അല്ലെങ്കിൽ സ്പെല്ലിംഗ് പിശകുകളോ വരാൻ പാടില്ല. കൂടാതെ നിയമപരമായ കാരണങ്ങളാലും ആളുകൾക്ക് അവരുടെ പാൻ കാർഡ് പേര് ഇടയ്ക്കിടെ പരിഷ്‌ക്കരിക്കേണ്ടി വന്നേക്കാം. നിങ്ങൾക്ക് പാൻ ആധാറുമായി ലിങ്ക് ചെയ്യണമെങ്കിൽ, വിജയകരമായ ലിങ്കിംഗിനായി രണ്ട് രേഖകളിലെയും വിശദാംശങ്ങൾ പൊരുത്തപ്പെടേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ പാൻ കാർഡിൽ നിങ്ങളുടെ പേര് തിരുത്താനുള്ള എളുപ്പവഴികളിൽ ഒന്ന് നിങ്ങളുടെ ആധാർ കാർഡ് ഉപയോഗിച്ചായിരിക്കും. നിങ്ങളുടെ ആധാർ അനുസരിച്ച് നിങ്ങളുടെ പേര് മാറ്റണമെങ്കിൽ സ്വീകരിക്കേണ്ട ഘട്ടങ്ങൾ ഇവയാണ്. ആധാർ വിശദാംശങ്ങൾ അനുസരിച്ച് പാൻ കാർഡിലെ പേര് എങ്ങനെ മാറ്റാം ഇപ്പോൾ നിങ്ങൾക്ക് മറ്റൊരു OTP ലഭിച്ചു, ആധാർ…
1972 ൽ മധുരയിൽ ജനിച്ചുവളർന്ന പിച്ചൈ സുന്ദരരാജൻ ഇന്നിപ്പോൾ അമേരിക്കൻ പൗരനാണ്. സുന്ദർ പിച്ചൈയെന്ന പിച്ചൈ സുന്ദരരാജൻ ആൽഫബെറ്റ് ഇൻകോർപ്പറേറ്റ്, അതിന്റെ ഉപസ്ഥാപനമായ google എന്നിവയുടെ CEO എന്ന പദവിയിലൂടെ സുന്ദർ പിച്ചൈ ടെക് വ്യവസായത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായി മാറി. എളിമയുള്ള പശ്ചാത്തലത്തിൽ നിന്ന് ലോകത്തെ പ്രമുഖ കമ്പനികളിലൊന്നിന്റെ അമരത്തിലേക്കുള്ള അദ്ദേഹത്തിന്റെ ശ്രദ്ധേയമായ യാത്രയിലൂടെ, അദ്ദേഹം പ്രൊഫഷണൽ വിജയം മാത്രമല്ല, തന്റെ നേട്ടങ്ങൾക്ക് അനുയോജ്യമായ ഒരു ആഡംബര ജീവിതവും സ്വന്തമാക്കി. 1,850 കോടിയുടെ അമ്പരപ്പിക്കുന്ന പ്രതിഫലത്തോടെ, എല്ലാ അർത്ഥത്തിലും ആഡംബരത്തെ ഉൾക്കൊള്ളുന്ന ഒരു ജീവിതശൈലിയാണ് പിച്ചൈ നേടിയത്. സംരംഭകരും ടീം ലീഡർമാരും ഒക്കെ മാതൃകയാക്കേണ്ടതാണാ ജീവിതം. ചെന്നൈയിലെ മധ്യവർഗ വിദ്യാഭ്യാസത്തിൽ നിന്ന് ഗൂഗിളിന്റെ സിഇഒ ആകുന്നതിലേക്കുള്ള സുന്ദർ പിച്ചൈയുടെ യാത്ര നിശ്ചയദാർഢ്യത്തിന്റെയും മിടുക്കിന്റെയും പ്രചോദനാത്മകമായ കഥയാണ്. അതിരുകടന്ന സ്വത്തുക്കൾ മുതൽ ആഡംബര വാഹനങ്ങളുടെ ആകർഷകമായ ശേഖരവും വരെ പിച്ചൈയുടെ അസാധാരണമായ നേട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഗൂഗിളിനെ ഭാവിയിലേക്ക് നയിക്കാൻ പിച്ചൈ പരിശ്രമിക്കുമ്പോൾ പിച്ചൈയുടെ കഥ ലോകമെമ്പാടുമുള്ള സംരംഭകർക്ക് പ്രചോദനമായി മാറുകയാണ്. ഉയർച്ച അഭിലാഷത്തിന്റെയും സമർപ്പണത്തിന്റെയും പുതുമയുടെയും…
ഓരോ വിദ്യാർത്ഥിക്കും വ്യക്തിഗത ശ്രദ്ധ ഉറപ്പു വരുത്തുന്ന ഓൺലൈൻ എഡ് ടെക്ക് സ്റ്റാർട്ടപ്പിനെ തേടി ഏഞ്ചൽ നിക്ഷേപം. KSUMനു കീഴിലുള്ള എഡ് ടെക്ക് സ്റ്റാര്‍ട്ടപ്പായ ‘ഇന്‍റര്‍വെല്‍’- Team INTERVAL – UAE യിലെ ഏഞ്ചല്‍ നിക്ഷേപകരില്‍ നിന്നും 2.25 കോടി രൂപയുടെ മൂലധന നിക്ഷേപം സമാഹരിച്ചു. കിന്‍റര്‍ഗാര്‍ഡന്‍ മുതല്‍ പ്ലസ് ടു വരെയുള്ള സ്കൂള്‍ കുട്ടികള്‍ക്ക് ഓണ്‍ലൈനായി പരിശീലനമൊരുക്കുന്ന പ്ലാറ്റ്ഫോമാണിത്. സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും വിദഗ്ധരായ അധ്യാപകരെ കൂടുതലായി ഉള്‍പ്പെടുത്തുന്നതിനും വിദ്യാര്‍ത്ഥികളുടെ പഠനാനുഭവവും പഠനവിഷയങ്ങളിലെ ഉള്ളടക്കവും മെച്ചപ്പെടുത്തുന്നതിനും നിക്ഷേപത്തുക ഉപയോഗിക്കും. 1,000ത്തില്‍ അധികം അക്കാദമിക്, നോണ്‍-അക്കാദമിക് കോഴ്സുകള്‍ ‘ഇന്‍റര്‍വെല്‍’ നല്കുന്നുണ്ട്. ഓരോ വിദ്യാര്‍ത്ഥിക്കും വ്യക്തിഗത ശ്രദ്ധ നല്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം എന്ന പ്രത്യേകതയും ഇന്‍റര്‍വെല്ലിനുണ്ട്. 2021 ല്‍ ഇന്ത്യയില്‍ ആരംഭിച്ച ഈ സ്റ്റാര്‍ട്ടപ്പ് നിലവില്‍ മുപ്പതിലധികം രാജ്യങ്ങളില്‍ വേരുറപ്പിച്ചുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8.02 കോടി രൂപയുടെ വരുമാനമാണ് ഇന്‍റര്‍വെല്ലിനു ലഭിച്ചത്. യുവസംരംഭകരായ റമീസ് അലി, സനാഫിര്‍ ഒ കെ,…
2024 ഡിസംബറോടെ ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യ ചിപ്പ് പുറത്തിറങ്ങും, അത് ഇന്ത്യൻ നിർമ്മിത 40 നാനോ മീറ്റർ ചിപ്പുകൾ ആയിരിക്കുമെന്ന്ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവന വ്യക്തമായ സൂചനയാണ് നൽകുന്നത്. തദ്ദേശീയമായി നിർമിക്കുന്ന മൈക്രോചിപ്പ് ഇന്ത്യയുടെ ചിപ്പ് ഇറക്കുമതി എന്ന സങ്കീർണത ഇല്ലാതാക്കും. കമ്പ്യൂട്ടർ സ്റ്റോറേജ് ചിപ്പ് നിർമ്മാതാക്കളായ മൈക്രോൺ ഇതിനായി ഇന്ത്യയിലെത്തും. ഇന്ത്യ ചിപ്പ് നിർമാണം ഏറ്റെടുക്കത്തോടെ സൃഷ്ടിക്കപ്പെടുക 80000 തൊഴിലവസരങ്ങൾ എന്നാണ് കണക്കുകൾ. 5000 പേർക്ക് തുടക്കത്തിൽ തൊഴിലവസരങ്ങൾ ഉണ്ടാകും. ഇന്ത്യ, യുഎസുമായി സഹകരിച്ചു ചിപ്പ് നിർമാണത്തിൽ വൈദഗ്ധ്യ പരിശീലനം ഒരുക്കും. ഗുജറാത്തിൽ 2.75 ബില്യൺ യുഎസ് ഡോളറിന്റെ (ഏകദേശം 22,540 കോടി രൂപ) മുതൽമുടക്കിൽ മൈക്രോൺ അർദ്ധചാലക അസംബ്ലിയും ടെസ്റ്റ് പ്ലാന്റും സ്ഥാപിക്കും. പ്ലാന്റിന്റെ ആകെ ചെലവ് മൈക്രോണിൽ നിന്നുള്ള 825 ദശലക്ഷം യുഎസ് ഡോളറും രണ്ട് ഘട്ടങ്ങളിലായി സർക്കാരിൽ…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യകളെ നിയന്ത്രിക്കുന്നതിനുള്ള ഡിജിറ്റൽ ഇന്ത്യ ബില്ലിന്റെ കരട് അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പൊതുജനാഭിപ്രായത്തിനായി നൽകാൻ സാധ്യത. 23 വർഷം പഴക്കമുള്ള ഐടി നിയമത്തിന്റെ നിയമഭേദഗതിക്ക് പകരം ഉറപ്പായ ഇന്റർനെറ്റ് സുരക്ഷയാണ് ഡിജിറ്റൽ ഇന്ത്യ നിയമം ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ എല്ലാത്തരം ജനവിഭാഗങ്ങളെയും സ്വാധീനിക്കുന്ന Twitter, Meta, Instagram തുടങ്ങിയ സമൂഹമാധ്യമങ്ങൾ അടക്കം ഡിജിറ്റൽ ഇന്ത്യ ബില്ലിന്റെ നിരീക്ഷണപരിധിയിൽ വരും. മാർക്കറ്റ് ആധിപത്യം ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് ഗൂഗിൾ ഉടമസ്ഥരായ ആൽഫബെറ്റ്,ആപ്പിൾ എന്നിവയുൾപ്പെടെയുള്ള ബിഗ് ടെക് കമ്പനികളെ തടയാൻ നിയന്ത്രണങ്ങൾ ഉറപ്പായും ഉണ്ടാകും. ഉപയോക്താക്കളുടെ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതെങ്ങനെയെന്ന് കമ്പനികൾ ജനങ്ങളെ അറിയിക്കാൻ ആവശ്യപ്പെടുന്ന വ്യവസ്ഥകളും നിർദ്ദിഷ്ട നിയന്ത്രണങ്ങളിൽ ഉൾപ്പെട്ടേക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യകൾക്കായി കൂടുതൽ വിപുലമായ ചട്ടക്കൂട് ആവശ്യമാണ് എന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റേതു. കരട് ഈ മാസം ആദ്യം പുറത്തിറക്കാനിരിക്കുകയായിരുന്നു, ബംഗളൂരു, മുംബൈ എന്നിവയുൾപ്പെടെ ഒന്നിലധികം നഗരങ്ങളിൽ…
അഞ്ച് വർഷത്തിനകം 3500 കോടിയിലധികം രൂപയുടെ നിക്ഷേപപദ്ധതികൾ; ഭക്ഷ്യ സംസ്കരണ കേന്ദ്രം തുടങ്ങാൻ 25 ഏക്കർ സ്ഥലം അനുവദിച്ച് തെലങ്കാന സർക്കാർ. തെലങ്കാനയിലും സജീവമായി ലുലു ഗ്രൂപ്പ്. അഞ്ച് വർഷത്തിനകം 3500 കോടിയിലധികം രൂപയുടെ നിക്ഷേപപദ്ധതികളാണ് ലുലു ഗ്രൂപ്പ് തെലുങ്കാനയിൽ പ്രഖ്യാപിച്ചത്. ഭക്ഷ്യ സംസ്കരണ കേന്ദ്രം തുടങ്ങാൻ തെലങ്കാന സർക്കാർ 25 ഏക്കർ സ്ഥലം അനുവദിച്ചു. 22 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ 2,500 കോടി രൂപ മുതൽ മുടക്കിൽ ഹൈദരാബാദിൽ ലുലുവിന്റെ ആദ്യ മാളും ലുലു ഹൈപ്പർമാർക്കറ്റും ആഗസ്റ്റ് അവസാനം തുറക്കും. 200 കോടി മുതൽമുടക്കിൽ അത്യാധുനിക മത്സ്യ-മാംസ സംസ്കരണ കേന്ദ്രവും ലുലു തെലങ്കാനയിൽ തുറക്കും. തെലങ്കാനയിലെ കാർഷിക മേഖലയിൽ നിന്ന് ശുദ്ധമായ പച്ചക്കറിയും പഴങ്ങളും മികച്ച വിലയിൽ കർഷകരിൽ നിന്ന് ശേഖരിച്ച് , കയറ്റുമതി ചെയ്യുന്ന ഫുഡ് സോഴ്സിങ്ങ് ലോജിസ്റ്റിക്സ് ഹബ്ബ് ഹൈദരാബാദ് എയർപോർട്ടിന് സമീപം നിർമ്മിക്കും. 150 കോടിയുടെ നിക്ഷേപപദ്ധതിയാണിത്.കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നത് കൂടിയാണ് പദ്ധതി. ഹൈദരാബാദിൽ ലുലു മാൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട്‌ലുലു ഗ്രൂപ്പ് ചെയർമാൻ…