Author: News Desk
സംസ്ഥാനത്തെ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 2023 ലെ ആദ്യ രണ്ടു പാദത്തിലും റെക്കോര്‍ഡ് നേട്ടമാണ് ഉണ്ടായിരിക്കുന്നത്. കേരളം കാണാനെത്തിയ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലും കാര്യമായ വർധനവുണ്ടായി. 2023 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത് 1,06,83,643 ആഭ്യന്തര വിനോദ സഞ്ചാരികള്‍ ആണ്. 2022 ല്‍ ഇതേ കാലയളവില്‍ 88,95,593 ആയിരുന്നു. 20.1% സഞ്ചാരികളാണ് അധികമായി എത്തിയത്. വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 2022 നേക്കാള്‍ 171.55% വര്‍ധനവാണുള്ളതെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. വരുമാനവും മൂന്നിരട്ടിയായി വർധിച്ചു 2022 കലണ്ടര്‍ വര്‍ഷം 35168.42 കോടി രൂപ വരുമാനമാണ് വിനോദസഞ്ചാര മേഖലയില്‍ നിന്ന് ലഭിച്ചത്. കോവിഡ് കാലത്തെ അപേക്ഷിച്ച് വിനോദസഞ്ചാര മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ വലിയ വര്‍ധനവാണുണ്ടായത്. 2020ല്‍ 11335.96 കോടിയും 2021 ല്‍ 12285.42 കോടിയുമായിരുന്നു വരുമാനമെന്നും മന്ത്രി സഭയിൽ പറഞ്ഞു. കോവിഡിനു മുമ്പ് 2019 ലെ അര്‍ധവാര്‍ഷികത്തില്‍ എത്തിയത്…
സെപ്റ്റംബർ 23 മുതൽ നിങ്ങളുടെ കൈയിലെത്തുന്ന ആദ്യ സെറ്റ് പുതിയ Apple iPhone 15 മോഡൽ ഇന്ത്യയിൽ നിർമ്മിച്ചതാണ്. കാലിഫോർണിയ ആസ്ഥാനമായുള്ള ആപ്പിൾ കഴിഞ്ഞ മാസം വിതരണക്കാരായ ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പിന്റെ തെക്കൻ തമിഴ്‌നാട്ടിലെ ഫാക്ടറിയിൽ ഐഫോൺ 15 ഉത്പാദനം വൻതോതിൽ ആരംഭിച്ചു. ഇന്ത്യയുടെ പ്രവർത്തനങ്ങളും ചൈനയിലെ പ്രധാന ഉൽപ്പാദന കേന്ദ്രങ്ങളും തമ്മിലുള്ള വിടവ് കുറയ്ക്കാനുള്ള യുഎസ് ടെക് ഭീമന്റെ മറ്റൊരു ശ്രമമായിരുന്നു ഇന്ത്യയിലെ ആ നീക്കം. ഇന്ത്യയിൽ നിർമ്മിച്ച ഐഫോൺ 15 ദക്ഷിണേഷ്യൻ രാജ്യങ്ങളിലും, യൂറോപ്പിലും, മറ്റ് ചില പ്രദേശങ്ങളിലും ലഭ്യമാക്കാൻ Apple Inc. പദ്ധതിയിടുന്നു. നിലവിലെ നിർമാണ ഷെഡ്യൂൾ അനുസരിച്ചു ഐഫോൺ 15 ഭൂരിഭാഗവും ചൈനയിലെ ഫാക്ടറിയിൽ നിന്നാണ് വരുന്നതെങ്കിലും, ഇത് ആദ്യമായാണ് വിൽപ്പനയുടെ ആദ്യ ദിവസം തന്നെ ആഗോള വിപണിയിൽ ഇന്ത്യയിൽ അസംബിൾ ചെയ്ത ഏറ്റവും പുതിയ തലമുറ ഇലക്ട്രോണിക് ഉത്പന്നം ലഭ്യമാകുന്നത്. ഐഫോൺ 14 ന് മുമ്പ്, ആപ്പിൾ അതിന്റെ ആഗോള ഉൽപാദനത്തിന്റെ ഒരു…
ഇന്ത്യ തദ്ദേശീയമായി നിർമിച്ച വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകൾക്കു വാഗ്ദാനം ചെയ്ത വേഗത നൽകാൻ സാധിക്കാത്തതു എന്തുകൊണ്ടെന്ന് വിശദീകരിക്കുന്നു വന്ദേ ഭാരത് ട്രെയിനുകളുടെ മാസ്റ്റർ ബ്രെയിൻ സുധാൻഷു മണി. ചില റൂട്ടുകളിൽ ശരാശരി 70 കിലോമീറ്റർ വേഗതയിൽ നീങ്ങുന്ന വന്ദേ ഭാരത് വേഗതയേറിയ യാത്ര എന്ന വാഗ്ദാനം യാഥാർത്ഥ്യമാക്കാൻ കഴിയാത്തത് അടിസ്ഥാന സൗകര്യ വികസനത്തിന്റെ അഭാവം കൊണ്ടാണെന്ന് ഡെക്കാൻ ഹെറാൾഡിന് നൽകിയ അഭിമുഖത്തിൽ സുധാൻഷു മണി ചൂണ്ടിക്കാട്ടി. അഞ്ച് വർഷം മുമ്പ് ഉണ്ടാക്കിയ ട്രെയിനിനു വേണ്ടി ട്രാക്കുകൾ നവീകരിക്കുക അടക്കം അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുമെന്ന വാഗ്ദാനം നടപ്പായില്ല. അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുക എളുപ്പമല്ല. ഇതിന് നിരവധി ടീമുകൾ തമ്മിലുള്ള ഏകോപനം, നിർവ്വഹണ കരാറുകൾ, സമയവും പണവും എന്നിവയൊക്കെ ആവശ്യമാണ്. പണം ഇന്ത്യൻ റെയിൽവേക്ക് ഒരു പ്രശ്നമല്ല, അടിയന്തിരമായി വേണ്ടത്ട്രാക്കുകളും നവീകരിക്കാനുള്ള കരാർ നടപ്പാക്കലുമാണ്. “ചില വ്യവസ്ഥകളോടെയാണ് ട്രെയിൻ ഡിസൈൻ ചെയ്യുന്നത്. വാണിജ്യ പ്രവർത്തനങ്ങളിൽ 160 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുന്ന ഒരു…
ഇന്ത്യയുടെ വാറൻ ബഫറ്റ് എന്നു വിളിച്ചിരുന്ന ബില്യണയർ രാകേഷ് ജുൻജുൻവാലയുടെ ഒരു വര്ഷം മുമ്പുണ്ടായ ആകസ്മിക വിയോഗം അടിത്തറ തകർക്കും എന്ന അഭ്യൂഹങ്ങളെയും അതിജീവിച്ചു ഗെയിമിങ് ഫേം നസാര ടെക്നോളോജിസ്. ഇപ്പോളിതാ അടുത്ത ഭീഷണിയായി ഓൺലൈൻ ഗെയിമിംഗ് മേഖലയെ നശിപ്പിക്കും എന്നുറപ്പായ കേന്ദ്രം ഏർപ്പെടുത്തിയ 28% ജിഎസ്ടി നിരക്ക്. എന്നിട്ടുമീ ഗെയിമിങ് കമ്പനി കുലുങ്ങുന്നില്ല. കാരണം ബുദ്ധിപൂർവം Nazara Technologies തങ്ങളുടെ നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള റിയൽ മണി ഗെയിമിംഗ് വിഭാഗത്തെ വിട്ടു മറ്റു വരുമാന മേഖലകളിലേക്ക് പ്രവർത്തനം വച്ച് പിടിച്ചു, അങ്ങനെ 2023 സാമ്പത്തിക വർഷത്തിലെ മൊത്തത്തിലുള്ള ഏകീകൃത വരുമാനത്തിലേക്ക് 5.2% മാത്രം റിയൽ മണി ഗെയിമിങ് പ്രവർത്തനങ്ങൾ സംഭാവന ചെയ്യുന്നു എന്നവർ ഉറപ്പാക്കി. കാരണം, സർക്കാർ കൊണ്ട് വന്ന പുതിയ നികുതി ഘടന ഈ വിഭാഗത്തിനാണ് ബാധകം. നസാരക്ക് ജി എസ് ടി ഒടുക്കേണ്ടി വരിക ഈ 5.2% വരുമാനത്തിന് മാത്രം. കേന്ദ്രം 28% ജിഎസ്ടി പ്രഖ്യാപിച്ചപ്പോൾ നസാരയുടെ എതിരാളിയായ…
ഡ്രെഡ്ജിംഗ് ആവശ്യമില്ലാത്ത – സ്വാഭാവിക ആഴം 20 മീറ്ററില്‍ അധികമുള്ള – അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് വളരെ അടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കണ്ടയ്‌നര്‍ തുറമുഖവും ലോകത്തെ രണ്ടാമത്തെ തുറമുഖവും. അതാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. കേരളത്തിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് 2023 ഒക്ടോബര്‍ 4 ന് വൈകുന്നേരം 4 മണിക്ക് പ്രഥമ ചരക്ക് കപ്പല്‍ തീരമണയും. ഒക്ടോബര്‍ 28 ന് രണ്ടാമത്തെ കപ്പലും നവംബര്‍ 11, 14 തീയതികളിലായി തുര്‍ന്നുള്ള ചരക്ക് കപ്പലുമെത്തും. ചൈനയിലെ ഷാങ്ഹായ് തുറമുഖത്ത് നിന്ന് തുറമുഖത്തിനാവശ്യമായ കൂറ്റന്‍ ക്രയിനുകള്‍ വഹിച്ചുകൊണ്ടാണ് ആദ്യകപ്പല്‍ എത്തുന്നത്. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അധ്യക്ഷതയില്‍ പോര്‍ട്ട് അങ്കണത്തില്‍ നടക്കുന്ന വരവേൽപ്പ് ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ് സോനോവള്‍ ഔദ്യോഗികമായി കപ്പലിനെ സ്വീകരിക്കും. വരുന്നത് ലോകത്തെ ഏറ്റവും വലിയ ക്രയിനുകൾ ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ…
പുതിയ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) ഇന്ത്യയുടെ സാമ്പത്തിക വികസനത്തിനും, സുഗമമായ ചരക്ക് നീക്കത്തിനും സുപ്രധാനമായ സംഭവനകളാകും നൽകുക. ഇന്ത്യയുടെ മിഡിൽ ഈസ്റ്റ് – യു എസ് – യൂറോപ്പിലേക്കുള്ള സുപ്രധാന കോറിഡോറായി ഇത് മാറും. ഇന്ത്യൻ റെയിൽവേ സിസ്റ്റത്തിന് ഭീമമായ നേട്ടമാകും സമ്മാനിക്കുക. ഒപ്പം ഇന്ത്യയിലെ തുറമുഖ – അടിസ്ഥാന സൗകര്യ വികസന കമ്പനികൾക്ക് പുതിയ ഇടനാഴി വലിയ നേട്ടമുണ്ടാക്കിയേക്കാം, IMEC ഇന്ത്യയുടെ ഊർജ സുരക്ഷയും, സാമ്പത്തിക വളർച്ചാ ലക്ഷ്യങ്ങളും ശക്തിപ്പെടുത്തുമെന്ന് വിദഗ്ധർ പറയുന്നു; ന്യൂഡൽഹിയിൽ സമാപിച്ച ജി 20 ഉച്ചകോടിയുടെ ഭാഗമായി നടത്തിയ സുപ്രധാന IMEC പ്രഖ്യാപനം – ഇർകോൺ ഇന്റർനാഷണൽ, റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ), ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി), ടാറ്റ പ്രോജക്ട്‌സ്, ജിഎംആർ പോലുള്ള പ്രധാന റെയിൽവേ, തുറമുഖ ഇൻഫ്രാസ്ട്രക്ചർ കമ്പനികൾക്ക് ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ജവഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റ് (നവി മുംബൈ), ദീൻദയാൽ…
G20 ഉച്ചകോടിക്കിടെ ഇന്ത്യയും സൗദി അറേബ്യയും ഒപ്പു ചാർത്തിയത് 8 തന്ത്രപ്രധാന കരാറുകളിൽ, ഒപ്പം രണ്ടു ഡസനിലധികം ധാരണാ പത്രങ്ങളിലും. സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ സന്ദർശന വേളയിൽ ഇന്ത്യയും സൗദി അറേബ്യയും എട്ട് കരാറുകളിൽ ഒപ്പുവെച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഊർജം, ഡിജിറ്റലൈസേഷൻ, ഇലക്‌ട്രോണിക് നിർമ്മാണ മേഖല, ഇന്ത്യയുടെ സെൻട്രൽ വിജിലൻസ് കമ്മീഷനും സൗദി അഴിമതി വിരുദ്ധ പ്രവർത്തനവും തമ്മിലുള്ള സഹകരണം എന്നിവയാണ് ഒപ്പുവെച്ച കരാറുകൾ. ഇന്ത്യയും സൗദിയും തമ്മിൽ എക്‌സിം ബാങ്കുകൾ, ചെറുകിട, ഇടത്തരം സംരംഭക ബാങ്കുകൾ എന്നിവ തമ്മിൽ ഒരു കരാറും, ഡീസലൈനേഷൻ സംബന്ധിച്ച കരാറും ഒപ്പു വച്ചു. 1 ഡിജിറ്റലൈസേഷൻ, ഇലക്‌ട്രോണിക് ഉൽപ്പാദനം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളുടെയും ഐടി മന്ത്രാലയങ്ങൾ തമ്മിൽ ധാരണയുണ്ടാക്കിയതായി സൗദി Secretary (CPV and OIA) ഔസഫ് സയീദ് അറിയിച്ചു . 2 സെൻട്രൽ വിജിലൻസ് കമ്മീഷൻ ഓഫ് ഇന്ത്യയും സൗദി…
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമെന്ന് കെഎസ്ഇബി അറിയിച്ചത് ഓണത്തിന് തൊട്ടു മുന്നെയാണ്. അത് ഒന്നോ രണ്ടോ ദിവസത്തേക്കാകുമെന്നു ജനം കരുതി. സാങ്കേതിക തകരാർ മൂലമാണ് നിയന്ത്രണം എന്ന് കെഎസ്ഇബി അറിയിച്ചു. “കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്ന് അപ്രതീക്ഷിതമായി 300 മെഗാവാട്ടിന്റെ വൈദ്യുതി കുറഞ്ഞു. അതിനാൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സഹകരിക്കണമെന്നും കെഎസ്ഇബി ഇതോടൊപ്പം അറിയിച്ചിരുന്നു”. “എങ്ങനെ സഹകരിക്കണം?” ജനത്തിന് അക്കാര്യം വ്യക്തമായി മനസിലായത് ഓണത്തിന് ശേഷം വന്ന KSEB യുടെ മറ്റൊരു പ്രഖ്യാപനത്തോടെയായിരുന്നു. .”കേരളത്തിൽ വൈദ്യുതിനിരക്കുകൾ ഉടൻ വർധിക്കും. സെപ്തംബർ 30ന് മുമ്പ് ഉത്തരവിറങ്ങും. യൂണിറ്റിന് ശരാശരി 40 പൈസ വരെ വർധിക്കാനാണ് സാധ്യത”. ഇതോടെ തീരുമാനമായി കഴിഞ്ഞു ഉത്തരവിറങ്ങുന്നതോടെ മുൻകാല പ്രാബല്യത്തോടെ ഒക്‌ടോബർ ആദ്യം സംസ്ഥാനത്തു വൈദ്യുതി നിരക്ക് കൂടുമെന്ന്.തൊട്ടു പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന ഉണ്ടാവുമെന്ന് സ്ഥിരീകരിച്ച് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയും. റെഗുലേറ്ററി കമ്മീഷനാണ് വര്‍ധിപ്പിക്കേണ്ട നിരക്ക് തീരുമാനിക്കുക. ഉപഭോക്താക്കള്‍ക്ക് മേല്‍ അമിതഭാരമുണ്ടാക്കുന്ന വര്‍ധന ഉണ്ടാവില്ലെന്നും…
602 കോടി രൂപയുടെ ഓഹരികളുടെ പുതിയ ഇഷ്യൂ അടക്കം കോർപ്പറേറ്റ് ട്രാവൽ സർവീസ് പ്രൊവൈഡർ യാത്രാ ഓൺലൈൻ അതിന്റെ ആദ്യ പബ്ലിക് ഓഫറിംഗ് സെപ്റ്റംബർ 15-ന് ആരംഭിക്കാൻ ഒരുങ്ങുന്നു. ഇതിൽ ഒരു നിക്ഷേപകൻ, ഒരു പ്രൊമോട്ടർ എന്നിവരിലൂടെ 1,21,83,099 ഇക്വിറ്റി ഷെയറുകളുടെ ഓഫർ ഫോർ സെയിൽ (OFS) ഉം ഉൾപ്പെടുന്നു. യാത്രയുടെ പ്രൊമോട്ടർ THCL ട്രാവൽ ഹോൾഡിംഗ് സൈപ്രസ് 17,51,739 ഇക്വിറ്റി ഷെയറുകൾ ഓഫ്‌ലോഡ് ചെയ്യും. അതേസമയം നിക്ഷേപകനായ പണ്ടാര ട്രസ്റ്റ് – Pandara Trust – അതിന്റെ ട്രസ്റ്റി പ്രതിനിധീ വിസ്ത്ര ഐടിസിഎൽ (ഇന്ത്യ) യിലൂടെ 4,31,360 എണ്ണം വരുന്ന തങ്ങളുടെ മുഴുവൻ ഓഹരികളും OFS വഴി വിറ്റ് കമ്പനിയിൽ നിന്ന് പുറത്തുകടക്കാൻ പദ്ധതിയിടുന്നു. മൂന്നാമത്തെ വലിയ ഓൺലൈൻ ട്രാവൽ കമ്പനിയായ Yatra Online പ്രീ-ഐപിഒ പ്ലേസ്‌മെന്റിന്റെ ഭാഗമായി അവകാശ ഇഷ്യുവിൽ നിന്ന് 62.01 കോടി രൂപ സമാഹരിക്കുകയും 26,27,697 ഓഹരികൾ ടിഎച്ച്‌സിഎല്ലിന് 236 രൂപ വീതം നൽകുകയും ചെയ്തു.അതിനാൽ,…
കാർഷിക, ജൈവ വസ്തുക്കളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ജൈവ ഇന്ധനമാണ് ബയോമാസ്. കാർബൺ എമിഷൻ കുറയക്കാനും ഫോസിൽ ഇന്ധനത്തോടുള്ള അമിത വിധേയത്വം കുറയ്ക്കാനും ബദൽ എന്ന നിലയിൽ ബയോഫ്യൂവൽ അഥവാ ജൈവഇന്ധനത്തിന്റെ മാർക്കറ്റാണ് വരാൻ പോകുന്നത്. ഈ മേഖലയിലെ ബിസിനസ്സിന്റെ വ്യാപ്തിയും രാഷ്ട്രീയ പ്രാധാന്യവും അടിവരയിടുന്നതാണ് ജി20യിലെ ഗ്ലോബൽ ബയോഫ്യൂവൽ അലൈയൻസിന്റെ രൂപവും പ്രഖ്യാപനവും. 100 ബില്യൺ ഡോളറിന്റെ ഫണ്ട് വരുന്നു ഡീസൽ, പെട്രോൾ ഉൾപ്പെടുള്ള ഇന്ധനങ്ങൾ അടിസ്ഥാനമാക്കിയ ഗതാഗത സംവിധാനങ്ങളിൽ ബദലായി ബയോഫ്യൂവൽ മാറും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 500 ബില്യൺ ഡോളറിന്റെ ബിസിനസ്സ് അവസരമാണ് ബയോഫ്യൂവൽ തുറന്നിടുന്നത്. ബയോഗ്യാസിന്റെ സാധ്യത മാത്രം 200 കോടി ഡോളറാണ് കണക്കാക്കുന്നത്. ജൈവഇന്ധനങ്ങൾക്കുള്ള അസംസ്കൃത വസ്തുക്കളുടെ എളുപ്പത്തിലുള്ള ലഭ്യതയാണ് ഈ സെക്ടറിനെ കൂടുതൽ പ്രസക്തമാക്കുന്നത്. ഇന്ത്യയ്ക്ക് ഇക്കാര്യത്തിൽ നിർണ്ണായക റോള് വഹിക്കാൻ കഴിയും. ജൈവ ഇന്ധന മേഖലയ്ക്കായി 100 ബില്യൺ ഡോളറിന്റെ ഫിനാൻഷ്യൽ സപ്പോർട്ട് G20 രാജ്യങ്ങൾ എല്ലാം ചേർന്ന് രൂപീകരിക്കും. ജൈവഇന്ധന ഉൽപ്പാദനത്തിനായി…