Author: News Desk
ഇത്തവണത്തെ ഓണം, സംസ്ഥാനത്തെ കുടുംബശ്രീ സംരംഭങ്ങൾ ഒരു ആഘോഷമാക്കി മാറ്റുകയായിരുന്നു. 23.09 കോടി രൂപയുടെ കച്ചവടമാണ് കുടുംബശ്രീയുടെ 1087 ഓണച്ചന്തകളിലായി നടന്നത്. ഇത് കഴിഞ്ഞ വർഷം 19 കോടിയായിരുന്നു, ഇത്തവണ ലഭിച്ചത് നാലുകോടിയുടെ വർദ്ധനവ്.പൂകൃഷിയുടെ കാര്യത്തിലും പൂ വിപണനത്തിലും ഇത്തവണ കുടുംബശ്രീ ഉജ്വല നേട്ടമാണ് കൈവരിച്ചത്.എല്ലാ സിഡിഎസ് തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും കുടുംബശ്രീ ഓണം വിപണന മേളകളൊരുക്കിയിരുന്നു. 3.25 കോടി രൂപയുടെ വിൽപ്പന നടത്തിയ എറണാകുളം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. ഏറ്റവും കൂടുതൽ മേളകൾ നടത്തിയത് മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലാണ്. സംരംഭങ്ങളുടെ ഉത്പന്നങ്ങൾക്ക് മികച്ച പ്രതികരണം കുടുംബശ്രീയുടെ 20,990 സ്വയം സഹായക സംഘങ്ങളുടെയും 28,401 ചെറുകിട സംരംഭങ്ങളുടെയും ഉൽപ്പന്നങ്ങള്‍ മേളയിൽ വിൽപ്പന നടത്തി.ന്യായവിലയ്ക്ക് പരിശുദ്ധവും മായംകലരാത്തതുമായ തനത് ഉല്‍പ്പന്നങ്ങളാണ് കുടുംബശ്രീ ഓരോ കേന്ദ്രത്തിലും ലഭ്യമാക്കിയത്. കുടുംബശ്രീ സൂക്ഷ്മ സംരംഭകരും സംഘകൃഷി സംഘങ്ങളും ഉല്‍പ്പാദിപ്പിക്കുന്ന വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ തോതിലാണ് ആവശ്യക്കാരെത്തിയത്. വിവിധ തരം ധാന്യപ്പൊടികള്‍, ഭക്ഷ്യോല്‍പ്പന്നങ്ങള്‍, കാര്‍ഷിക…
പിടിച്ചാൽ കിട്ടാത്ത രീതിയിൽ കയ്യെത്താത്ത ദൂരത്തേക്ക് ജൈത്രയാത്ര തുടരുകയാണ് ഇന്ത്യയുടെ UPI .2023 ഓഗസ്റ്റിൽ 1,000 കോടി പ്രതിമാസ ഇടപാടുകൾ നടത്തി യുപിഐ പുതിയ റെക്കോർഡ് സ്ഥാപിച്ചു. യുപിഐ ഓഗസ്റ്റ് 30 വരെ 1,024.1 കോടി എണ്ണം ഇടപാടുകൾ നടത്തി, 2023 ജൂലൈയിലെ 996 കോടിയിൽ നിന്ന് 2.8% MoM വർധിച്ചു.പേയ്‌മെന്റ് സംവിധാനങ്ങൾ പ്രതിമാസം 15.18 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ രേഖപ്പെടുത്തി, പക്ഷെ 2023 ജൂലൈയിലെ 15.34 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 1% കുറഞ്ഞു. 2016-ൽ ആരംഭിച്ചതിന് ശേഷം UPI അതിന്റെ ഏഴ് വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ 2023 ഓഗസ്റ്റിൽ 1,000 കോടിയിലധികം പ്രതിമാസ ഇടപാടുകൾ നടത്തി റെക്കോർഡിട്ടിരിക്കുന്നത് .വൈറലായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ)യുടെ ട്വീറ്റ്: എണ്ണത്തിൽ തുടർച്ചയായ രണ്ടാം മാസത്തെ വളർച്ചയിൽ ഓഗസ്റ്റ് 30 വരെ ബാങ്കിംഗ് വഴി 15.18 ലക്ഷം കോടി രൂപയുടെ 1,024.1 കോടി എണ്ണം ഇടപാടുകൾ…
ജർമനിയിലെ സ്റ്റാർട്ടപ്പുകളുമായി സഹകരിച്ച് പ്രവർത്തനം വിപുലമാക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷനിലെ ആറ് സ്റ്റാർട്ടപ്പുകൾ തയ്യാറെടുക്കുന്നു. KSUM ഇതിന്റെ സോഫ്റ്റ് ലോഞ്ചിങ് ജർമനിയിൽ നടത്തിക്കഴിഞ്ഞു. ജർമനിയിൽ കേരള സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിൽ സ്റ്റാർട്ടപ്പുകൾ നടത്തിയ സന്ദർശനത്തിലാണ് കമ്പനികളുടെ പ്രവർത്തന വിപുലീകരണത്തിന്റെ സോഫ്റ്റ് ലോഞ്ച് നടത്തിയത്. ഇൻഫ്യൂസറി ഫ്യൂച്ചർ ടെക് ലാബ്സ്, പ്ലേ സ്പോർട്സ്, സ്കീബേർഡ് ടെക്നോളജീസ്, ഫ്യൂസലേജ് ഇന്നൊവേഷൻസ്, ട്രാൻക്വിലിറ്റി ഐഒടി ആൻഡ് ബിഗ് ഡാറ്റ സൊല്യൂഷൻസ്, ടോസിൽ സിസ്റ്റംസ് എന്നിവയുടെ സ്ഥാപകരും മേധാവികളുമാണ് സംഘത്തിലുണ്ടായിരുന്നത്.ജർമൻ ഇന്ത്യ സ്റ്റാർട്ടപ് എക്സ്ചേഞ്ച് പരിപാടി (ജിൻസെപ്)യുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം. ജർമനിയിലെ നോർത്ത് റൈൻ വെസ്റ്റ്ഫാലിയയിൽ ക്രെഫെൽഡ്, എസ്സെൻ, ഡോർട്മുൻഡ്, സോലിഗെൻ, ഡസൽഡ്രോഫ് എന്നീ നഗരങ്ങളാണ് സംഘം സന്ദർശിച്ചത്. ആഗോള ഡിജിറ്റൽ പ്രദർശനത്തിലും വാണിജ്യസഹകരണം വർധിപ്പിക്കുന്ന ചർച്ചകളിലും കൂടിക്കാഴ്ചകളിലും സംഘം പങ്കെടുത്തു. 16 സെഷനുകളിലാണ് സ്റ്റാർട്ടപ്പുകൾ പങ്കെടുത്തത്. ഡസൽഡ്രോഫിലെ വ്യവസായ പ്രമുഖരുമായി ഉന്നതതല ചർച്ചകളും കേരള സ്റ്റാർട്ടപ്പുകൾ നടത്തി. എൻആർഡബ്ല്യു ഗ്ലോബൽ ബിസിനസ്, ഓഫീസ് ഓഫ് ഇക്കണോമിക്…
കാലിഫോർണിയയിലെ Cupertino ടെക് ഭീമനായ ആപ്പിൾ ലോകത്തെ മുഴുവൻ ശ്രദ്ധയും ഒരു മെഗാ ലോഞ്ചിലേക്കു കൊണ്ടുവരികയാണ്. “വണ്ടർലസ്റ്റ്” എന്ന പേരിൽ സെപ്റ്റംബർ 12 ന് ആപ്പിൾ പാർക്കിലെ സ്റ്റീവ് ജോബ്സ് തിയേറ്ററിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ലോഞ്ചിൽ ഐഫോൺ 15 സീരീസും ആപ്പിൾ വാച്ചിന്റെ രണ്ട് പുതിയ മോഡലുകളും, പുതുക്കിയ എയർ പോഡ് പ്രോയും കമ്പനി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ആപ്പിളിന്റെ iPhone 15 ഇവന്റ് ആപ്പിളിന്റെ വെബ്‌സൈറ്റിലും Apple TV-യിലും കമ്പനിയുടെ YouTube ചാനലിലും സെപ്റ്റംബർ 12-ന് രാത്രി 10:30 PM IST ന് സ്ട്രീം ചെയ്യും. ഐഫോൺ 15 സീരീസ് സെപ്തംബർ 12 ലെ ഇവന്റിന്റെ പ്രധാന ഹൈലൈറ്റ് ഐഫോൺ 15 സീരീസ് ആയിരിക്കും. ഐഫോൺ 15 സീരീസിലെ നാല് ഉപകരണങ്ങൾ – എൻട്രി ലെവൽ ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ടോപ്പ് എൻഡ് – ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നിവ കമ്പനി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.…
“എക്‌സിലേക്ക് വീഡിയോ, ഓഡിയോ കോളുകൾ വരുന്നു” എലോൺ മസ്ക് പ്രഖ്യാപിച്ചത് ആകാംക്ഷയോടെയാണ് ലോകം വീക്ഷിച്ചത് . വോയ്‌സ്, വീഡിയോ കോൾ ഫീച്ചറുകൾ അവതരിപ്പിച്ച് X ആപ്പിനെ ഒരു സൂപ്പർ ആപ്പാക്കി മാറ്റാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തി ഇലോൺ മസ്‌ക്. തീർന്നിട്ടില്ല, പരസ്യദാതാക്കളെ ആകർഷിക്കാൻ യുഎസിലെ രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും പരസ്യങ്ങൾ സ്വീകരിക്കുമെന്നും മസ്ക് അറിയിച്ചിട്ടുണ്ട്. ഐഒഎസ്, ആൻഡ്രോയിഡ്, മാക്, പിസി ഉപകരണങ്ങളിൽ ഉടനീളം ഈ ഫീച്ചർ ലഭ്യമാകും. ഇതിനായി ഉപയോക്താക്കൾക്ക് ഒരു ഫോൺ നമ്പർ ആവശ്യമില്ല. തങ്ങളുടെ നില ഒരൽപം കൂടി ഉറപ്പിക്കുകയാണ് മസ്‌കും, X ഉം. യുഎസിൽ സ്ഥാനാർത്ഥികളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാഷ്ട്രീയ പരസ്യങ്ങൾ അനുവദിക്കുമെന്ന് സോഷ്യൽ മീഡിയ കമ്പനിയായ എക്സ് കോർപ്പറേഷൻ അറിയിച്ചു. തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ എന്ത് രാഷ്ട്രീയ പരസ്യങ്ങളാണ് പ്രമോട്ട് ചെയ്യുന്നതെന്ന് കാണാൻ ഉപയോക്താക്കളെ അനുവദിക്കുന്നതിനായി ഒരു ആഗോള പരസ്യ സുതാര്യത കേന്ദ്രം സൃഷ്ടിക്കുമെന്ന് കമ്പനി അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതോ തിരഞ്ഞെടുപ്പിൽ പൊതുജനവിശ്വാസം തകർക്കാൻ…
ആദിത്യ എൽ1, സൂര്യനിലേക്കുള്ള ഇന്ത്യൻ ദൗത്യം വിക്ഷേപിക്കാൻ തയാറെടുത്തു കഴിഞ്ഞു. സെപ്റ്റംബർ രണ്ടിന് രാവിലെ 11.50നാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സ്‌പേസ്‌പോർട്ടിൽ നിന്നാണ് വിക്ഷേപണം നടക്കുക. വിജയകരമായി തുടരുന്ന ചന്ദ്രയാൻ ദൗത്യത്തിന് പിന്നാലെ ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ISRO ക്ക് മറ്റൊരു പൊൻതൂവൽ കൂടിയാകും ഈ സൗര ദൗത്യം. സൂര്യനെ കുറിച്ച് പഠിക്കാനുള്ള ആദ്യ ഇന്ത്യൻ ബഹിരാകാശ ദൗത്യം 7 പേലോഡുകൾ വഹിക്കും. ബഹിരാകാശ ഏജൻസി വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണെന്നും അതിന്റെ വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ വെള്ളിയാഴ്ച ആരംഭിക്കുമെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് വ്യാഴാഴ്ച പറഞ്ഞു. ആദിത്യ L1 ദൗത്യലക്ഷ്യങ്ങൾ സൗരാന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെയും (സോളാർ കൊറോണ) സൗര അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാനാണ് ആദിത്യ-എൽ1 ബഹിരാകാശ പേടകം വിക്ഷേപിക്കുന്നത്. ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റർ ആണെങ്കിലും പിഎസ്എൽവിവിക്ഷേപണ വാഹനത്തിൽ ആദിത്യ എൽ വണ്ണിന്റെ യാത്ര ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് -L1-.ലഗ്രാഞ്ച് -എൽ…
“പ്രിയ സുഹൃത്തുക്കളെ, ഞാൻ സന്തുഷ്ടനാണ്. റിലയൻസിന്റെ ഏകീകൃത വരുമാനം 9,74,864 കോടി രൂപയാണ് ” റിലയൻസിന്റെ മികച്ച ഓൾറൗണ്ട് പ്രകടനത്തിന്റെ മറ്റൊരു വർഷം കൂടി റിപ്പോർട്ട് ചെയ്യുന്നതായി RIL ന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് ഡി അംബാനി പ്രഖ്യാപിച്ചത് ഇങ്ങനെയാണ്.അതെ മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നു മുകേഷ് അംബാനിയുടെ RIL. വരുമാനം, ലാഭം, കയറ്റുമതി, വിപണി മൂല്യം, മൂലധനച്ചെലവ്, തൊഴിൽ സൃഷ്ടിക്കൽ, ഖജനാവിലേക്കുള്ള സംഭാവന, അതുപോലെ സാമൂഹിക ഉത്തരവാദിത്ത ചെലവുകൾ, സ്വാധീനം എന്നിവയിൽ റിലയൻസ് അതിന്റെ മുൻനിര സ്ഥാനം നിലനിർത്തി.FY23 ലെ റിലയൻസിന്റെ EBITDA 1,53,920 കോടി രൂപയും അറ്റാദായം 73,670 കോടി രൂപയുമാണ്.റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) 46-ാമത് വാർഷിക പൊതുയോഗതിലായിരുന്നു ഈ കണക്കുകൾ പ്രഖ്യാപിച്ചത്. റിലയൻസിന്റെ ഈ വർഷത്തെ കയറ്റുമതി 33.4 ശതമാനം ഉയർന്ന് 3.4 ലക്ഷം കോടി രൂപയായി. ഇന്ത്യയുടെ ചരക്ക് കയറ്റുമതിയുടെ 9.3% ഞങ്ങൾ വഹിച്ചിട്ടുണ്ട്, കഴിഞ്ഞ വർഷം ഇത് 8.4% ആയിരുന്നു.FY’23 ൽ,…
ഡിജിറ്റല്‍ രംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനങ്ങളും പരിഹാരങ്ങളും സാധ്യമാക്കുന്ന പ്രമുഖ കമ്പനിയായ UST ടെലികോം മേഖലയിൽ ചുവടുറപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ആഗോളതലത്തില്‍ അറിയപ്പെടുന്ന ടെലികോം കമ്പനിയായ മൊബൈല്‍കോമിനെ -MobileComm- ഏറ്റെടുത്തായി യു എസ് ടി അറിയിച്ചു. ടെലികമ്മ്യൂണിക്കേഷന്‍, വയര്‍ലെസ് സേവന രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള സ്ഥാപനമാണ് മൊബൈല്‍കോം. അമേരിക്കയിലെ ഡാലസ് ആസ്ഥാനമായാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്. മൊബൈല്‍കോമിനൊപ്പം അവരുടെ 1300 ജീവനക്കാരെയും കമ്പനിയിലേക്ക് ലയിപ്പിച്ചതായി യു എസ് ടി വ്യക്തമാക്കി. ഇത് ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് യു എസ് ടി യെ ശക്തിപ്പെടുത്തതിനും അതിവേഗം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മേഖലയില്‍ വളര്‍ച്ച സാധ്യമാക്കുന്നതിനും സഹായിക്കും. ആഗോളതലത്തിൽ അറിയപ്പെടുന്ന ടെലികോം എഞ്ചിനീയറിംഗ് സ്ഥാപനമായ മൊബൈല്‍കോമിനെ ഏറ്റെടുക്കുന്നത്തിലൂടെ അതിവേഗം വളരുന്ന പുതുതലമുറ നെറ്റ്‌വർക്ക് മേഖലയിൽ യു എസ് ടിയുടെ സാന്നിധ്യം ശക്തിപ്പെടുകയാണ്. 2002ല്‍ ആരംഭിച്ച മൊബൈല്‍കോം അമേരിക്ക, ഇന്ത്യ, കാനഡ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. അനുഭവപരിചയമുള്ള വിദഗ്ധരുടെ സംഘം വയര്‍ലെസ് എന്‍ജിനിയറിംഗ് രംഗത്ത് ഈ കമ്പനിയെ വൈവിധ്യമാക്കുന്നു. ലോകത്തെ…
കേരളത്തിന് ഒരു സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. എറണാകുളം-ചെന്നൈ റൂട്ടിലാണ് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചത്. ഓണാഘോഷത്തിന് ശേഷം മടങ്ങുന്നവരുടെ തിരക്ക് കണക്കിലെടുത്താണ് പ്രഖ്യാപനം. സെപ്റ്റംബര്‍ മൂന്നിന് പുറപ്പെടുന്ന ട്രെയിനിലേക്ക് റിസര്‍വേഷന്‍ ആരംഭിച്ചു. ആലുവ, തൃപ്പൂണിത്തുറ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടായിരിക്കും.ട്രെയിൻ നമ്പർ 06044/06043 എന്ന ട്രെയിനാണ് ഓണാവധി കഴിഞ്ഞ് സർവീസ് നടത്തുക.. ഓണം കഴിയുന്നതോടെ മറ്റു ട്രെയിനുകളിൽ ഉണ്ടാകുന്ന തിരക്ക് പരമാവധി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. സെപ്റ്റംബര്‍ മൂന്നിന് പുറപ്പെടുന്ന എറണാകുളം-ചെന്നൈ സ്പെഷ്യല്‍ ട്രെയിനിലേക്ക് റിസര്‍വേഷന്‍ ആരംഭിച്ചു. ആലുവ, തൃപ്പൂണിത്തുറ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടായിരിക്കും.സെപ്റ്റംബർ മൂന്നിന് രാത്രി 8:25-നാണ് ട്രെയിൻ എറണാകുളത്ത് നിന്ന് പുറപ്പെടുക. പിറ്റേ ദിവസം രാവിലെ 10:45-ന് എഗ്മോറിൽ എത്തിച്ചേരുന്ന തരത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. തിരിച്ചുള്ള സർവീസ് സെപ്റ്റംബർ നാലിന് ഉച്ചയ്ക്ക് 2.10-ന് എഗ്മോറിൽ നിന്ന് പുറപ്പെട്ട്, പിറ്റേ ദിവസം പകൽ 3:15-ന് എറണാകുളത്ത് എത്തിച്ചേരും അതേസമയം, ഓണക്കാലത്ത് യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിനായി കേരളത്തിന് രണ്ടു…
ചൈനയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ ഷാങ്ഹായ് ഓട്ടോമോട്ടീവിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് മാർക്കായ എംജി മോട്ടോർ ഇന്ത്യയിലെ ഓഹരികൾ സ്വന്തമാക്കാനുള്ള മത്സരത്തിലാണ് ഇന്ത്യൻ വ്യവസായ ഭീമൻ ജെഎസ്ഡബ്ല്യു ഗ്രൂപ്പ്. JSW ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സജ്ജൻ ജിൻഡാൽ, ഷാങ്ഹായ് ആസ്ഥാനമായ SAIC മോട്ടോറിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള കാർ നിർമ്മാതാക്കളായ MG മോട്ടോർ ഇന്ത്യയുടെ 45 മുതൽ 48 ശതമാനം വരെ സ്വന്തമാക്കാൻ ഒരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാൽ ഈ ഭൂരിഭാഗം ഏറ്റെടുക്കൽ ചൈനീസ് എം ജി മോട്ടോർ കമ്പനിയെ ഒരു പൂർണ ഇന്ത്യൻ സ്ഥാപനമാക്കി മാറ്റും, JSW ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 15-20 ലക്ഷം രൂപ പരിധിയിൽ ഒരു ഇലക്ട്രിക് കാർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിനായി ഇലക്ട്രിക് കാർ നിർമ്മാതാക്കളുമായി ചർച്ചകൾ നടത്തിവരികയാണെന്ന് റിപ്പോർട്ടുണ്ട്. അതിന്റെ പിന്തുടർച്ചയായാണ് പുതിയ നീക്കങ്ങൾ. JSW ഗ്രൂപ്പിന് MG മോട്ടോർ ഇന്ത്യയുടെ 45 മുതൽ 48 ശതമാനം വരെ സ്വന്തമാക്കാൻ സാധിച്ചാൽ…