Author: News Desk

“എക്‌സിലേക്ക് വീഡിയോ, ഓഡിയോ കോളുകൾ വരുന്നു” എലോൺ മസ്ക് പ്രഖ്യാപിച്ചത് ആകാംക്ഷയോടെയാണ് ലോകം വീക്ഷിച്ചത് . വോയ്‌സ്, വീഡിയോ കോൾ ഫീച്ചറുകൾ അവതരിപ്പിച്ച് X ആപ്പിനെ ഒരു സൂപ്പർ ആപ്പാക്കി മാറ്റാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തി ഇലോൺ മസ്‌ക്. തീർന്നിട്ടില്ല, പരസ്യദാതാക്കളെ ആകർഷിക്കാൻ യുഎസിലെ രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും പരസ്യങ്ങൾ സ്വീകരിക്കുമെന്നും മസ്ക് അറിയിച്ചിട്ടുണ്ട്. ഐഒഎസ്, ആൻഡ്രോയിഡ്, മാക്, പിസി ഉപകരണങ്ങളിൽ ഉടനീളം ഈ ഫീച്ചർ ലഭ്യമാകും. ഇതിനായി ഉപയോക്താക്കൾക്ക് ഒരു ഫോൺ നമ്പർ ആവശ്യമില്ല. തങ്ങളുടെ നില ഒരൽപം കൂടി ഉറപ്പിക്കുകയാണ് മസ്‌കും, X ഉം. യുഎസിൽ സ്ഥാനാർത്ഥികളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാഷ്ട്രീയ പരസ്യങ്ങൾ അനുവദിക്കുമെന്ന് സോഷ്യൽ മീഡിയ കമ്പനിയായ എക്സ് കോർപ്പറേഷൻ അറിയിച്ചു. തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ എന്ത് രാഷ്ട്രീയ പരസ്യങ്ങളാണ് പ്രമോട്ട് ചെയ്യുന്നതെന്ന് കാണാൻ ഉപയോക്താക്കളെ അനുവദിക്കുന്നതിനായി ഒരു ആഗോള പരസ്യ സുതാര്യത കേന്ദ്രം സൃഷ്ടിക്കുമെന്ന് കമ്പനി അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതോ തിരഞ്ഞെടുപ്പിൽ പൊതുജനവിശ്വാസം തകർക്കാൻ…

Read More

ആദിത്യ എൽ1, സൂര്യനിലേക്കുള്ള ഇന്ത്യൻ ദൗത്യം വിക്ഷേപിക്കാൻ തയാറെടുത്തു കഴിഞ്ഞു. സെപ്റ്റംബർ രണ്ടിന് രാവിലെ 11.50നാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സ്‌പേസ്‌പോർട്ടിൽ നിന്നാണ് വിക്ഷേപണം നടക്കുക. വിജയകരമായി തുടരുന്ന ചന്ദ്രയാൻ ദൗത്യത്തിന് പിന്നാലെ ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ISRO ക്ക് മറ്റൊരു പൊൻതൂവൽ കൂടിയാകും ഈ സൗര ദൗത്യം. സൂര്യനെ കുറിച്ച് പഠിക്കാനുള്ള ആദ്യ ഇന്ത്യൻ ബഹിരാകാശ ദൗത്യം 7 പേലോഡുകൾ വഹിക്കും. ബഹിരാകാശ ഏജൻസി വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണെന്നും അതിന്റെ വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ വെള്ളിയാഴ്ച ആരംഭിക്കുമെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് വ്യാഴാഴ്ച പറഞ്ഞു.   ആദിത്യ L1 ദൗത്യലക്ഷ്യങ്ങൾ സൗരാന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെയും (സോളാർ കൊറോണ) സൗര അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാനാണ് ആദിത്യ-എൽ1 ബഹിരാകാശ പേടകം വിക്ഷേപിക്കുന്നത്. ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റർ ആണെങ്കിലും പിഎസ്എൽവിവിക്ഷേപണ വാഹനത്തിൽ ആദിത്യ എൽ വണ്ണിന്റെ യാത്ര ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റ‌‍ർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് -L1-.ലഗ്രാഞ്ച് -എൽ…

Read More

“പ്രിയ സുഹൃത്തുക്കളെ, ഞാൻ സന്തുഷ്ടനാണ്. റിലയൻസിന്റെ ഏകീകൃത വരുമാനം 9,74,864 കോടി രൂപയാണ് ” റിലയൻസിന്റെ മികച്ച ഓൾറൗണ്ട് പ്രകടനത്തിന്റെ മറ്റൊരു വർഷം കൂടി റിപ്പോർട്ട് ചെയ്യുന്നതായി RIL ന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് ഡി അംബാനി പ്രഖ്യാപിച്ചത് ഇങ്ങനെയാണ്.അതെ മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നു മുകേഷ് അംബാനിയുടെ RIL. വരുമാനം, ലാഭം, കയറ്റുമതി, വിപണി മൂല്യം, മൂലധനച്ചെലവ്, തൊഴിൽ സൃഷ്ടിക്കൽ, ഖജനാവിലേക്കുള്ള സംഭാവന, അതുപോലെ സാമൂഹിക ഉത്തരവാദിത്ത ചെലവുകൾ, സ്വാധീനം എന്നിവയിൽ റിലയൻസ് അതിന്റെ മുൻനിര സ്ഥാനം നിലനിർത്തി.FY23 ലെ റിലയൻസിന്റെ EBITDA 1,53,920 കോടി രൂപയും അറ്റാദായം 73,670 കോടി രൂപയുമാണ്.റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) 46-ാമത് വാർഷിക പൊതുയോഗതിലായിരുന്നു ഈ കണക്കുകൾ പ്രഖ്യാപിച്ചത്. റിലയൻസിന്റെ ഈ വർഷത്തെ കയറ്റുമതി 33.4 ശതമാനം ഉയർന്ന് 3.4 ലക്ഷം കോടി രൂപയായി. ഇന്ത്യയുടെ ചരക്ക് കയറ്റുമതിയുടെ 9.3% ഞങ്ങൾ വഹിച്ചിട്ടുണ്ട്, കഴിഞ്ഞ വർഷം ഇത് 8.4% ആയിരുന്നു.FY’23 ൽ,…

Read More

ഡിജിറ്റല്‍ രംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനങ്ങളും പരിഹാരങ്ങളും സാധ്യമാക്കുന്ന പ്രമുഖ കമ്പനിയായ UST ടെലികോം മേഖലയിൽ ചുവടുറപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ആഗോളതലത്തില്‍ അറിയപ്പെടുന്ന ടെലികോം കമ്പനിയായ മൊബൈല്‍കോമിനെ -MobileComm- ഏറ്റെടുത്തായി യു എസ് ടി അറിയിച്ചു. ടെലികമ്മ്യൂണിക്കേഷന്‍, വയര്‍ലെസ് സേവന രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള സ്ഥാപനമാണ് മൊബൈല്‍കോം. അമേരിക്കയിലെ ഡാലസ് ആസ്ഥാനമായാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്. മൊബൈല്‍കോമിനൊപ്പം അവരുടെ 1300 ജീവനക്കാരെയും കമ്പനിയിലേക്ക് ലയിപ്പിച്ചതായി യു എസ് ടി വ്യക്തമാക്കി. ഇത് ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് യു എസ് ടി യെ ശക്തിപ്പെടുത്തതിനും അതിവേഗം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മേഖലയില്‍ വളര്‍ച്ച സാധ്യമാക്കുന്നതിനും സഹായിക്കും. ആഗോളതലത്തിൽ അറിയപ്പെടുന്ന ടെലികോം എഞ്ചിനീയറിംഗ് സ്ഥാപനമായ മൊബൈല്‍കോമിനെ ഏറ്റെടുക്കുന്നത്തിലൂടെ അതിവേഗം വളരുന്ന പുതുതലമുറ നെറ്റ്‌വർക്ക് മേഖലയിൽ യു എസ് ടിയുടെ സാന്നിധ്യം ശക്തിപ്പെടുകയാണ്. 2002ല്‍ ആരംഭിച്ച മൊബൈല്‍കോം അമേരിക്ക, ഇന്ത്യ, കാനഡ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. അനുഭവപരിചയമുള്ള വിദഗ്ധരുടെ സംഘം വയര്‍ലെസ് എന്‍ജിനിയറിംഗ് രംഗത്ത് ഈ കമ്പനിയെ വൈവിധ്യമാക്കുന്നു. ലോകത്തെ…

Read More

കേരളത്തിന് ഒരു സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. എറണാകുളം-ചെന്നൈ റൂട്ടിലാണ് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചത്. ഓണാഘോഷത്തിന് ശേഷം മടങ്ങുന്നവരുടെ തിരക്ക് കണക്കിലെടുത്താണ് പ്രഖ്യാപനം. സെപ്റ്റംബര്‍ മൂന്നിന് പുറപ്പെടുന്ന ട്രെയിനിലേക്ക് റിസര്‍വേഷന്‍ ആരംഭിച്ചു. ആലുവ, തൃപ്പൂണിത്തുറ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടായിരിക്കും.ട്രെയിൻ നമ്പർ 06044/06043 എന്ന ട്രെയിനാണ് ഓണാവധി കഴിഞ്ഞ് സർവീസ് നടത്തുക.. ഓണം കഴിയുന്നതോടെ മറ്റു ട്രെയിനുകളിൽ ഉണ്ടാകുന്ന തിരക്ക് പരമാവധി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. സെപ്റ്റംബര്‍ മൂന്നിന് പുറപ്പെടുന്ന എറണാകുളം-ചെന്നൈ സ്പെഷ്യല്‍ ട്രെയിനിലേക്ക് റിസര്‍വേഷന്‍ ആരംഭിച്ചു. ആലുവ, തൃപ്പൂണിത്തുറ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടായിരിക്കും.സെപ്റ്റംബർ മൂന്നിന് രാത്രി 8:25-നാണ് ട്രെയിൻ എറണാകുളത്ത് നിന്ന് പുറപ്പെടുക. പിറ്റേ ദിവസം രാവിലെ 10:45-ന് എഗ്മോറിൽ എത്തിച്ചേരുന്ന തരത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. തിരിച്ചുള്ള സർവീസ് സെപ്റ്റംബർ നാലിന് ഉച്ചയ്ക്ക് 2.10-ന് എഗ്മോറിൽ നിന്ന് പുറപ്പെട്ട്, പിറ്റേ ദിവസം പകൽ 3:15-ന് എറണാകുളത്ത് എത്തിച്ചേരും അതേസമയം, ഓണക്കാലത്ത് യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിനായി കേരളത്തിന് രണ്ടു…

Read More

ചൈനയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ ഷാങ്ഹായ് ഓട്ടോമോട്ടീവിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് മാർക്കായ എംജി മോട്ടോർ ഇന്ത്യയിലെ ഓഹരികൾ സ്വന്തമാക്കാനുള്ള മത്സരത്തിലാണ് ഇന്ത്യൻ വ്യവസായ ഭീമൻ ജെഎസ്ഡബ്ല്യു ഗ്രൂപ്പ്. JSW ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സജ്ജൻ ജിൻഡാൽ, ഷാങ്ഹായ് ആസ്ഥാനമായ SAIC മോട്ടോറിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള കാർ നിർമ്മാതാക്കളായ MG മോട്ടോർ ഇന്ത്യയുടെ 45 മുതൽ 48 ശതമാനം വരെ സ്വന്തമാക്കാൻ ഒരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാൽ ഈ ഭൂരിഭാഗം ഏറ്റെടുക്കൽ ചൈനീസ് എം ജി മോട്ടോർ കമ്പനിയെ ഒരു പൂർണ ഇന്ത്യൻ സ്ഥാപനമാക്കി മാറ്റും, JSW ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 15-20 ലക്ഷം രൂപ പരിധിയിൽ ഒരു ഇലക്ട്രിക് കാർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിനായി ഇലക്ട്രിക് കാർ നിർമ്മാതാക്കളുമായി ചർച്ചകൾ നടത്തിവരികയാണെന്ന് റിപ്പോർട്ടുണ്ട്. അതിന്റെ പിന്തുടർച്ചയായാണ് പുതിയ നീക്കങ്ങൾ. JSW ഗ്രൂപ്പിന് MG മോട്ടോർ ഇന്ത്യയുടെ 45 മുതൽ 48 ശതമാനം വരെ സ്വന്തമാക്കാൻ സാധിച്ചാൽ…

Read More

ടൊയോട്ട ഇന്നോവ ഹൈക്രോസ് ഇനി പുതിയ രൂപത്തിലും പുതിയ ഭാവത്തിലുമെത്തുന്നു. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഹൈബ്രിഡ് വാഹനമെന്നു പേരെടുത്ത ടൊയോട്ട ഇന്നോവ ഹൈക്രോസ് ശക്തമായ ഹൈബ്രിഡിനെ അടിസ്ഥാനമാക്കിയുള്ള ലോകത്തിലെ ആദ്യത്തെ ബിഎസ് 6 (സ്റ്റേജ് II) വൈദ്യുതീകരിച്ച ഫ്ലെക്സ് ഇന്ധന വാഹനത്തിന്റെ പ്രോട്ടോടൈപ്പ് -world’s first BS6 (stage II) electrified flex fuel vehicle-ടൊയോട്ട കിർലോസ്‌കർ മോട്ടോർ പുറത്തിറക്കി. പെട്രോൾ എഥനോൾ കലർത്തി നിർമ്മിക്കുന്ന ഒരു ബദൽ ഇന്ധനമാണ് flex fuel. ഇന്ത്യയിലെ original equipment manufacturers (OEMs) E20 ഇന്ധനവുമായി (20% എത്തനോൾ കലർന്ന പെട്രോൾ) അനുയോജ്യമായ വാഹനങ്ങൾ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ തിരഞ്ഞെടുത്ത റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ മാത്രമാണ് ഇ20 ഇന്ധനം നൽകുന്നത്. എന്നിരുന്നാലും, 2025-ഓടെ 20% എഥനോൾ മിശ്രിതമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി എണ്ണ വിപണന കമ്പനികൾ (OMCs) 2G-3G എഥനോൾ പ്ലാന്റുകൾ സ്ഥാപിക്കുന്നു, ഇത് പുരോഗതി സുഗമമാക്കും. 2025 ഓടെ E20 ഇന്ധനം പൂർണമായി അവതരിപ്പിക്കുന്നതോടെ,…

Read More

വിമാന യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ഗൂഗിളിന്റെ Google Flights ഫീച്ചർ! ഈ അവധിക്കാലത്ത് വിമാനക്കൂലിയിൽ പണം ലാഭിക്കാൻ ലക്ഷ്യമിട്ട് ഗൂഗിൾ ഫ്ലൈറ്റ്സ് എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള ഏറ്റവും ബഡ്ജറ്റ്-സൗഹൃദ സമയത്തെക്കുറിച്ച് യാത്രക്കാർക്ക് ഇത് മാർഗ്ഗനിർദ്ദേശം നൽകും. യാത്രക്കാർക്ക് സമയലാഭവും പണം ലാഭവും എന്നതാണ് ഗൂഗിൾ ഫ്‌ളൈറ്റ്‌സിന്റെ ലക്‌ഷ്യം. Google Flights ഫീച്ചർ യാത്രകൾ ബുക്ക് ചെയ്യാനുള്ള ഏറ്റവും കുറഞ്ഞ സമയം സാധാരണയായി യാത്രക്ക് രണ്ട് മാസം മുമ്പാണെന്നും നിലവിൽ നിങ്ങൾ ആ സ്വീറ്റ് സ്പോട്ടിലാണെന്നും പുതിയ സ്ഥിതിവിവരക്കണക്കുകൾ വച്ചു Google Flights യാത്രക്കാരനെ അറിയിക്കും. അങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യുവാനുള്ള അവസരമായെന്നു ഫീച്ചർ മുന്നറിയിപ്പ് നൽകും.ബുക്കിംഗിന് മുമ്പ് കുറഞ്ഞ നിരക്കുകൾക്കായി കാത്തിരിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ഈ ഫീച്ചർ ട്രാക്കിംഗ് ഏറെ ഉപകാരപ്രദമാകും. നിരക്ക് ട്രാക്കിംഗ് ഫീച്ചർ പ്രവർത്തനക്ഷമമാക്കിക്കഴിഞ്ഞാൽ, ഫ്ലൈറ്റ് നിരക്കുകൾ ഗണ്യമായി കുറയുകയാണെങ്കിൽ യാത്രക്കാരനെ സ്വയമേവ അറിയിക്കും. ഇനി വരാനിരിക്കുന്ന ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് പോലെയുള്ള നിർദ്ദിഷ്ട തീയതികൾക്കായി…

Read More

അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ച് അറിയാൻ താൽപ്പര്യമുള്ള ഇന്ത്യയിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവസരമൊരുക്കുകയാണ് യു.എസ്. സർവകലാശാലകൾ. ചെന്നൈയിൽ യു.എസ്. സർവകലാശാല പ്രതിനിധികൾ പങ്കെടുക്കുന്ന വിദ്യാഭാസമേളയിൽ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും നേരിട്ട് പങ്കെടുക്കാൻ എജ്യുക്കേഷൻ യു.എസ്.എ. സർവകലാശാല മേള-“സ്റ്റഡി ഇൻ ദി യു.എസ്.” യൂണിവേഴ്‌സിറ്റി ഫെയർ- ഇതാ അവസരമൊരുക്കുന്നു. യു എസ് സർവകലാശാലാ പ്രതിനിധികളെ നേരിട്ട് കാണാം, ചെന്നൈയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യ എജ്യുക്കേഷണൽ ഫൗണ്ടേഷനിലെ (USIEF) എജ്യുക്കേഷൻ യു.എസ്.എ. ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറലുമായി സഹകരിച്ച് സെപ്റ്റംബർ 2, 2023 ശനിയാഴ്ച ഉച്ചയ്ക്ക് 2:00 മുതൽ വൈകുന്നേരം 5:00 വരെ ചെന്നൈയിലെ ഹയാത്ത് റീജൻസി ഹോട്ടലിൽ യു.എസ്. സർവകലാശാലാ മേള സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും യുണൈറ്റഡ് സ്റ്റേറ്റ്സിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 29 അംഗീകൃത സർവ്വകലാശാലകളുടെയും കോളേജുകളുടെയും പ്രതിനിധികളെ കാണാനുള്ള അവസരം ഈ മേളയിലുണ്ടാകും. അമേരിക്കയിൽ ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറേറ്റ് പ്രോഗ്രാമുകൾ ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം. പ്രവേശനം സൗജന്യം. പങ്കെടുക്കാൻ…

Read More

ചൈനയുടെ ഈ ട്രെയിൻ കാഴ്ചക്ക് ഒരു ട്രാം  പോലിരിക്കും. ഇലക്ട്രിക് ആണ്.  ഓടാൻ  റെയിൽവേ ട്രാക്ക് ആവശ്യമില്ല. എല്ലാം റോഡിൽ മാർക്ക് ചെയ്ത ഗൈഡഡ് പാത നിയന്ത്രിക്കും. ഒരു മെട്രോ ട്രെയിൻ പോലെ ഇരട്ട തല സംവിധാനത്തിലാണ് ട്രെയിൻ നീങ്ങുക.  യു-ടേണിന്റെ ആവശ്യമില്ല. ലോകത്തിലെ ആദ്യത്തെ ട്രാക്കില്ലാത്ത ട്രെയിൻ ആണ് ചൈനയുടെ പുതിയ സംഭാവന.   ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ സുഷൗവിൽ അത്യാധുനിക സൗകര്യങ്ങളുള്ള  ആദ്യ ട്രാക്ക് ലെസ്സ്  ട്രെയിൻ അതിന്റെ പ്രവർത്തനം ആരംഭിക്കുമ്പോൾ, സുസ്ഥിര ഗതാഗതത്തിന് വലിയ ഇന്നവേഷനാണ്. ലോകത്തിലെ ഏറ്റവും വലിയ ട്രെയിൻ നിർമ്മാതാക്കളിൽ ഒന്നായ CRRC കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത ഓട്ടോണമസ് റെയിൽ റാപ്പിഡ് ട്രാൻസിറ്റ് ART പൊതുഗതാഗത മേഖലയിൽ ഒരു വഴിത്തിരിവായി കണക്കാക്കപ്പെടുന്നു. ART പൂർണ്ണമായും സെൻസർ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്നു, കൂടാതെ ചലനത്തിനായി റോഡിൽ മാപ്പ് ചെയ്ത ഗൈഡഡ് പാതകൾ ഉപയോഗിക്കുന്നു. പ്രാരംഭ ഘട്ടത്തിൽ 3 ബോഗികളുമായാണ് ട്രെയിൻ വരുന്നത്, എന്നാൽ പിന്നീടുള്ള ഘട്ടത്തിൽ  5 ബോഗികൾ…

Read More