Author: News Desk
2022-23 സാമ്പത്തിക വർഷത്തിൽ നേടിയ വരുമാനത്തിന് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ഇന്നാണ്.2023-24 വർഷത്തേക്കുള്ള (2022-23 സാമ്പത്തിക വർഷം) ആറ് കോടിയിലധികം ആദായ നികുതി റിട്ടേണുകൾ (ITR) ജൂലൈ 30 വരെ ഫയൽ ചെയ്തിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. AY 2023-24 ലേക്കുള്ള ഐടിആർ ഫയൽ ചെയ്യാത്തവർ അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ എത്രയും വേഗം ഐടിആർ ഫയൽ ചെയ്യണമെന്നും ഐടി വകുപ്പ് അഭ്യർത്ഥിച്ചു. ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടാൻ ആലോചിക്കുന്നില്ലെന്ന് ധനമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. വെള്ളപ്പൊക്കവും കനത്ത മഴയും കണക്കിലെടുത്ത് റിട്ടേൺ ഫയൽ ചെയ്യാൻ രണ്ടാഴ്ചത്തെ സമയം നീട്ടിനൽകണമെന്ന് ആവശ്യമുയർന്നിരുന്നു. “ഐടിആർ ഫയലിംഗ്, ടാക്സ് പേയ്മെന്റ്, മറ്റ് അനുബന്ധ സേവനങ്ങൾ എന്നിവയ്ക്കായി നികുതിദായകരെ സഹായിക്കുന്നതിന്, ഞങ്ങളുടെ ഹെൽപ്പ്ഡെസ്ക് 24×7 അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു, കൂടാതെ കോളുകൾ, തത്സമയ ചാറ്റുകൾ, WebEx സെഷനുകൾ, സോഷ്യൽ മീഡിയ എന്നിവയിലൂടെ ഞങ്ങൾ പിന്തുണ നൽകുന്നു.” IT വകുപ്പ്…
സ്റ്റാർ ചിഹ്നമുളള 10, 20, 100, 200, 500 രൂപ നോട്ടുകൾ വ്യാജമാണോ? വ്യക്തത വരുത്തി റിസർവ്വ് ബാങ്ക്. നക്ഷത്ര ചിഹ്നമുള്ള നോട്ട് നിയമപരമായി മറ്റേതൊരു നോട്ടിനും സമാനമാണെന്ന് RBI വ്യക്തമാക്കി. നോട്ടുകളിലെ സ്റ്റാർ ചിഹ്നവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് RBI ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. നോട്ടുകളിൽ നമ്പർ പാനലിൽ, പ്രിഫിക്‌സിനും സീരിയൽ നമ്പറിനും ഇടയിലാണ് ഒരു നക്ഷത്ര ചിഹ്നം ചേർത്തിട്ടുളളത്. സ്റ്റാർ ചിഹ്നത്തോടെയുളള നോട്ടുകൾക്ക് നിരോധനമില്ലെന്നും അവ കളളനോട്ടുകളല്ലെന്നും സോഷ്യൽ മീഡിയ പ്രചാരണം തളളി ആർബിഐ വ്യക്തമാക്കി. 2006 ആഗസ്ത് വരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ പുതിയ നോട്ടുകൾ തുടർച്ചയായി അക്കമിട്ടവയാണ്. ഈ നോട്ടുകളിൽ ഓരോന്നിനും അക്കങ്ങളും അക്ഷരങ്ങളും അടങ്ങുന്ന ഒരു പ്രത്യേക സീരിയൽ നമ്പർ ഉണ്ട്. സ്റ്റാർ സീരീസ് നമ്പറിംഗ് സിസ്റ്റം, അച്ചടിപ്പിശക് വന്ന നോട്ടുകൾ പുനരുപയോഗിക്കാനായിട്ടാണ് സ്വീകരിച്ചു വന്നത്. അച്ചടിയിലെ പിശക് മൂലം മാറ്റിയ നോട്ടുകൾക്ക് പകരമായി പ്രിന്റ് ചെയ്ത…
ഭൂമിയിൽ NO.1 ആണെന്ന് AMAZON തെളിയിച്ചു കഴിഞ്ഞു. ഇനി ആമസോണിന്റെ നോട്ടം ബഹിരാകാശത്തേക്കാണ്. അതെ ലോജിസ്റ്റിക്സ് ഡെലിവറിക്കും അപ്പുറം 2024-ൽ പ്രോജക്ട് കൈപ്പർ -Project Kuiper- പ്രോട്ടോടൈപ്പ് ഉപഗ്രഹങ്ങളുടെ ആദ്യ ബാച്ച് വിക്ഷേപിക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്. നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ (KSC) ഒരു പുതിയ സാറ്റലൈറ്റ് പ്രോസസ്സിംഗ് സൗകര്യത്തിനായി ആമസോൺ ചെലവഴിക്കുക 120 മില്യൺ ഡോളർ. ഈ വർഷാവസാനം വാഷിംഗ്ടണിലെ കിർക്ക്‌ലാൻഡിൽ സാറ്റലൈറ്റ് നിർമ്മാണം ആരംഭിക്കാൻ ആമസോൺ പദ്ധതിയിടുന്നു. വരും മാസങ്ങളിൽ രണ്ട് പ്രോട്ടോടൈപ്പ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് ആമസോൺ ലക്ഷ്യമിടുന്നത്. ബഹിരാകാശത്ത് 3,200-ലധികം അതിവേഗ ഇന്റർനെറ്റ് ഉപഗ്രഹങ്ങളുള്ള സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്കുമായി മത്സരിച്ച് കൈപ്പറിനെ ലോ എർത്ത് ഭ്രമണപഥത്തിലെത്തിക്കാൻ ആമസോൺ പദ്ധതിയിടുന്നു. ഇ-കൊമേഴ്‌സ് ഭീമൻ ആമസോൺ ഇതിനകം തന്നെ ഈ മേഖലയിൽ കോടിക്കണക്കിന് നിക്ഷേപം നടത്തിയിട്ടുണ്ട്: കഴിഞ്ഞ വർഷം, കമ്പനി ബ്ലൂ, യുഎൽഎ, ഏരിയൻസ്‌പേസ് എന്നിവയിൽ നിന്ന് 77 ഹെവി-ലിഫ്റ്റ് ലോഞ്ചുകൾ സാറ്റലൈറ്റ് കോൺസ്റ്റലേഷനായി നീക്കിവച്ചിരുന്നു. പുതിയ പദ്ധതി പ്രോസസ്സിംഗ് കേന്ദ്രത്തിന്റെ നിർമ്മാണം ഇതിനകം…
ദശലക്ഷക്കണക്കിന് ആളുകൾ ഇഷ്ടപ്പെടുന്ന ആപ്പിൾ ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന പഴങ്ങളിൽ ഒന്നാണ്. അവ പോഷകഗുണമുള്ളതും രുചികരവുമാണ്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ കാർഷിക രീതികളിൽ ഒന്നാണ് ആപ്പിൾ കൃഷി. വ്യവസായം പ്രതിവർഷം കോടിക്കണക്കിന് ഡോളർ വരുമാനം ഉണ്ടാക്കുന്നു. ആപ്പിളിന്റെ ഉൽപാദനത്തിനും ഗുണനിലവാരത്തിനും ഭീഷണിയായ കാലാവസ്ഥാ വ്യതിയാനം, കീടങ്ങൾ, രോഗങ്ങൾ തുടങ്ങിയ നിരവധി വെല്ലുവിളികൾ ആപ്പിൾ കൃഷി നേരിടുന്നു. ഈ വെല്ലുവിളികളെ അതിജീവിക്കാനും ആപ്പിൾ തോട്ടങ്ങൾ സംരക്ഷിക്കാനും സഹായിക്കുന്ന ശക്തമായ ഒരു മാധ്യമമായി AI സാങ്കേതികവിദ്യ ഉയർന്നുവന്നിട്ടുണ്ട്. മണ്ണിന്റെ അവസ്ഥ, ഈർപ്പത്തിന്റെ അളവ്, മറ്റ് പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയെക്കുറിച്ചുള്ള തത്സമയ ഡാറ്റ നൽകിക്കൊണ്ട് ആപ്പിളിന്റെ വിളവും ഗുണനിലവാരവും മെച്ചപ്പെടുത്താൻ AI, IOT എന്നിവയ്ക്ക് കഴിയും.ആപ്പിൾ മരങ്ങൾ ആരോഗ്യകരവും ഉയർന്ന ഗുണമേന്മയുള്ള പഴങ്ങൾ ഉൽപ്പാദിപ്പിക്കുന്നതും ഉറപ്പാക്കാൻ, ജലസേചനം, വളപ്രയോഗം തുടങ്ങിയ കൃഷിരീതികൾ ഒപ്റ്റിമൈസ് ചെയ്യാൻ കർഷകരെ ഈ വിവരങ്ങൾ സഹായിക്കും. കർഷകർക്ക് സഹായമാകുന്ന AI ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രത്യേകിച്ച് ആഴത്തിലുള്ള പഠനവും ന്യൂറൽ നെറ്റ്‌വർക്കുകളും, കാലാവസ്ഥാ മാതൃകകൾ പ്രവചിക്കാൻ സഹായിക്കും. ഇത് വരൾച്ചയോ വെള്ളപ്പൊക്കമോ പോലുള്ള തീവ്ര…
രാജ്യത്ത് ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാൻ (ease of doing business) ലക്ഷ്യമിട്ടുള്ള ജൻ വിശ്വാസ് ബിൽ ഭേദഗതി ലോക്‌സഭ പാസാക്കി.കഴിഞ്ഞ വർഷം ഡിസംബർ 22-ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചത്. പിന്നീട് പാർലമെന്റിന്റെ 31 അംഗ സംയുക്ത സമിതിയുടെ സൂക്ഷ്മപരിശോധനയ്ക്ക് അയച്ചു. ഈ വർഷം മാർച്ചിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന് കൊളോണിയൽ കാലത്തെ അര ഡസനിലധികം നിയമങ്ങൾ ഉൾപ്പെടെ നിയമപരമായി ലഘൂകരിക്കാൻ ബിൽ നിർദ്ദേശിക്കുന്നു. ചെറിയ കുറ്റകൃത്യങ്ങൾ ഡീക്രിമിനലൈസ് ചെയ്യുന്നതിനൊപ്പം യുക്തിസഹമായ പിഴശിക്ഷയും ബിൽ വിഭാവനം ചെയ്യുന്നു. ബോയിലേഴ്സ് നിയമം, ആധാർ നിയമം- 2016, ലീഗൽ മെട്രോളജി നിയമം- 2009, ഗവൺമെന്റ് സെക്യൂരിറ്റീസ് നിയമം- 2006, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് നിയമം- 2006 എന്നിവ ബില്ലിൽ ഉൾപ്പെടുന്നു. ബിൽ എന്താണ് നിർദ്ദേശിക്കുന്നത്? പരിസ്ഥിതി, കൃഷി, മാധ്യമങ്ങൾ, വ്യവസായം, വ്യാപാരം, പ്രസിദ്ധീകരണം, മറ്റ് മേഖലകൾ എന്നിവയെ നിയന്ത്രിക്കുന്ന 42 നിയമങ്ങളിലായി 183…
പുനരുപയോഗ ഊർജ മേഖലയിൽ അദാനി ഗ്രീൻ എനർജി ഉത്പാദന ശേഷിയിൽ കൈവരിച്ച വർധന 43%. 2030-ഓടെ 45 ജിഗാവാട്ട് പുനരുപയോഗ ഊർജം ഉത്പാദിപ്പിക്കാനാണ് അദാനി ഗ്രീൻ ലക്ഷ്യമിടുന്നത്. 2023 ഏപ്രിൽ ജൂൺ മാസക്കാലയളവിനിടെ അദാനി ഗ്രീൻ എനർജിയുടെ ഉത്പാദന ശേഷിയിൽ 43% വർധന കൈവരിച്ചതായി അദാനി ഗ്രൂപ്പ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ 3 മാസത്തിനിടെ ഉത്പദാന ശേഷിയിൽ മൊത്തം 2,476 മെഗാവാട്ടിന്റെ വർധനയാണ് കൈവരിച്ചത്. ഇതോടെ അദാനി ഗ്രൂപ്പിന്റെ പുനരുപയോഗ ഊർജ മേഖലയിലെ മൊത്തം പ്രവർത്തനക്ഷമമായ ഉത്പാദനശേഷി 8,316 മെഗാവാട്ടായി ഉയർന്നു. കൂടാതെ ഇന്ത്യയിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ കമ്പനിയെന്ന അംഗീകാരവും നേടി. സൗരോർജവും കാറ്റും ചേർന്ന ഹൈബ്രിഡ് രീതിയിൽ 1,750 മെഗാവാട്ടും സൗരോർജ പദ്ധതികളിൽ നിന്ന് 212 മെഗാവാട്ടും കാറ്റിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം 554 മെഗാവാട്ടും വീതമാണ്, നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഊർജോത്പാദന ശേഷിയിൽ അധികമായി ചേർത്തത്. അദാനി ഗ്രീൻ…
അടുത്തിടെ വരെ ഇന്ത്യൻ സ്റ്റാർട്ടപ്പ് മേഖലയുടെ തിളങ്ങുന്ന മുത്തായിരുന്നു Byju’s. ഇന്നും ആ ബ്രാൻഡ് വാല്യൂവിനു വലിയ കോട്ടമൊന്നും ബിസിനസ് സമൂഹം കാണുന്നില്ല. എഡ് ടെക് ബിസിനസിലെ ആഗോള ഇന്ത്യൻ ബ്രാൻഡായിരുന്നു. ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലെ ഏറ്റവും വലിയ യുണികോൺ എന്ന പദവിയുണ്ടായിരുന്നു Byju’s ന്. എന്നിട്ടിപ്പോളെന്തായി? ഇന്ത്യയിലെ 80,000 രജിസ്റ്റേർഡ് സംരംഭക അംഗങ്ങളുള്ള സ്റ്റാർട്ടപ്പ് മേഖലയുടെതകർന്ന പ്രതിച്ഛായയുടെയും, ഒഴിവാക്കാനാകുമായിരുന്ന വിവാദങ്ങളുടെയും, നിറവേറ്റാനാകാത്ത വാഗ്ദാനങ്ങളുടെയും ബ്രാൻഡഡ് പരസ്യത്തിലേക്കു ബൈജൂസ് കൂപ്പു കുത്തിയോ? എന്തായിരിക്കാം ബൈജൂസ് ഡയറക്ടർ ബോർഡ് മനസ്സിൽ കണ്ടിരിക്കുന്നത്? ഒന്നുകിൽ ഒരു തകർച്ച. അല്ലെങ്കിൽ ഒരു മാജിക്കൽ അതിജീവനം. ഒന്നുറപ്പാണ് ബൈജൂസിനു ശരിക്കും കാലിടറിയാൽ അത് ഇന്ത്യൻ സ്റ്റാർട്ടപ്പ് മേഖലക്ക് നൽകുക ഒരിക്കലും പിന്തുടരാൻ സാധിക്കാത്ത ഒരു നെഗറ്റീവ് പ്രവണതയാകും. ചില്ലറയൊന്നുമല്ല ബൈജൂസ് സ്റ്റാർട്ടപ്പ് വിപണിയിൽ ചെലുത്തിയ സ്വാധീനം. അതിന്റെ ഒരുകാലത്തെ മൂല്യനിർണ്ണയം $22 ബില്യൺ എന്നത് ടാറ്റ മോട്ടോഴ്‌സിനേക്കാൾ വളരെ കുറവായിരുന്നില്ല. തുടക്കത്തിലെ തന്ത്രപരമായ, അതിശക്തമായ വിൽപ്പന രീതികളേക്കാളൊക്കെ പിനീട് കൈകൊണ്ട മോശം…
പ്രശസ്ത കാർ നിർമ്മാതാക്കളായ ടാറ്റ അതിന്റെ പുതിയ കാർ ടാറ്റ നാനോ EV 2023 പുറത്തിറക്കുമന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ. താങ്ങാനാവുന്ന വിലയിൽ കാറുകൾ വാങ്ങാൻ താൽപ്പര്യപ്പെടുന്ന ഉപഭോക്താക്കൾക്ക് കുറഞ്ഞ ബജറ്റ് ശ്രേണിയിൽ മികച്ച ഓപ്ഷനായിരിക്കും ടാറ്റ നാനോ EV. ടാറ്റ നാനോ Ev 2023-ന് ഒറ്റ ചാർജിൽ മികച്ച ഡ്രൈവിംഗ് റേഞ്ച് നൽകാൻ കഴിയും, ഇത് ഏകദേശം 350 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ടാറ്റ നാനോ ഇവിക്ക് വെറും 10 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്നാണ് റിപ്പോർട്ട്. ടാറ്റയുടെ ഈ 4-സീറ്റർ വേരിയന്റ് നാനോ ഇവി കാറിൽ നാല് പേർക്ക് സുഖമായി ഇരിക്കാം. ഈ ഇലക്ട്രിക് കാറിന് ഇന്ത്യൻ വിപണിയിൽ ₹ 400,000 മുതൽ ₹ 600,000 വരെ വില പ്രതീക്ഷിക്കുന്നു. ടാറ്റ നാനോ Ev 2023 അതിന്റെ സ്പെസിഫിക്കേഷനുകൾക്കൊപ്പം, ഉപഭോക്താക്കൾക്ക് ക്രമേണ മെച്ചപ്പെട്ട ഫീച്ചറുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് ഓട്ടോ ഉള്ള ടച്ച്‌സ്‌ക്രീൻ മ്യൂസിക് സിസ്റ്റം, ആപ്പിൾ കാർ പ്ലേ, റിയർ വ്യൂ ക്യാമറ, പവർ…
ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ വിപണി വൈദഗ്ധ്യവും വിഭവങ്ങളും ബ്ലാക്ക് റോക്കിന്റെ നിക്ഷേപ വൈദഗ്ധ്യവും സംയോജിപ്പിച്ചാൽ ഇന്ത്യയിൽ എന്ത് സംഭവിക്കും? ഇന്ത്യൻ വിപണിയിൽ താരമാകാൻ ജിയോ ഫിനാൻഷ്യൽ സർവീസസും ബ്ലാക്ക് റോക്കും ചേർന്ന് രൂപീകരിക്കുന്ന സംയുക്ത സംരംഭമാണ് ജിയോ ബ്ലാക്ക്‌റോക്ക് ( Jio BlackRock). ഇന്ത്യയിലെ സംരംഭങ്ങൾക്കും, നിക്ഷേപകർക്കും ഏറെ പ്രതീക്ഷ നൽകിയിരിക്കുന്നു ജിയോ ബ്ലാക്ക്‌റോക്ക്. ജിയോ ഫിനാൻഷ്യൽ സർവീസസും യു.എസ് ആസ്ഥാനമായുള്ള ബ്ലാക്ക് റോക്കും- BlackRock – ഇന്ത്യയിൽ നിക്ഷേപ ഏകോപന സേവനങ്ങൾ ആരംഭിക്കുന്നതിനായി സംയുക്ത സംരംഭം രൂപീകരിക്കും. 50:50 പങ്കാളിത്തത്തിലാണ് പ്രവർത്തിക്കുക. ‘ജിയോ ബ്ലാക്ക്‌റോക്ക്’ എന്ന സംയുക്ത സംരംഭത്തിൽ 150 മില്യൺ ഡോളർ വീതം പ്രാരംഭ നിക്ഷേപമാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നതെന്ന് ജിയോ ഫിനാൻഷ്യൽ പറഞ്ഞു. ഇന്ത്യയുടെ അസറ്റ് മാനേജ്‌മെന്റ് മേഖലയെ ഡിജിറ്റലാക്കാനും ഇന്ത്യയിലെ നിക്ഷേപകർക്ക് നിക്ഷേപ സേവനങ്ങളിലേക്കുള്ള പ്രവേശനം ജനാധിപത്യവൽക്കരിക്കാനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു. ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ വിപണി വൈദഗ്ധ്യവും വിഭവങ്ങളും ബ്ലാക്ക് റോക്കിന്റെ നിക്ഷേപ വൈദഗ്ധ്യവും…
ലോകത്തിലെ മുൻനിര മോട്ടോർ വാഹന നിർമ്മാതാക്കൾക്ക് സിമുലേഷൻ -വാലിഡേഷൻ സേവനങ്ങൾ ലഭ്യമാക്കുന്ന ആഗോള കമ്പനിയായ dSPACE തിരുവനന്തപുരത്ത് ഗവേഷണ വികസന കേന്ദ്രം തുറക്കുന്നു. തിരുവനന്തപുരത്തെ മേനംകുളത്ത് കിൻഫ്ര പാർക്കിൽ മൂന്നു മാസത്തിനുള്ളിൽ കമ്പനി പ്രവർത്തനമാരംഭിക്കും. ജർമൻ കമ്പനിയുടെ അന്താരാഷ്ട്ര നിലവാരമുള്ള കേന്ദ്രം വരുന്നതോടെ കിൻഫ്ര പാർക്കിൽ മുന്നൂറോളം തൊഴിലവസരങ്ങൾ ലഭ്യമാകും. ഡിസ്‌പെയ്‌സ് കമ്പനിയുടെ സിഇഒ Elmar Schmitz, ഡിസ്‌പെയ്‌സ് ഗവേഷണ വികസന കേന്ദ്രം ഗവെർണൻസ്- dSPACE R&D Governance- പാർട്ണർ മഞ്ജു മേരി ജോർജ് എന്നിവർ തിരുവനന്തപുരത്തെത്തി സംസ്ഥാന വ്യവസായ വാണിജ്യ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടറും വ്യവസായ വാണിജ്യ ഡയറക്ടറുമായ എസ്. ഹരികിഷോർ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് എന്നിവറുമായി ചർച്ച നടത്തി. കണക്ടഡ്, ഓട്ടോണമസ്, ഇലക്ട്രിക്കൽ പവർ വാഹനങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ വികസന പ്രവർത്തനങ്ങളും സിമുലേഷനും വാലിഡേഷനും ഉൾപ്പെടെയുള്ള നിർണായക സേവനങ്ങളും ഡിസ്പെയ്സ് ലഭ്യമാക്കും. ജാഗ്വാർ, ബിഎംഡബ്ല്യു, ഓഡി, വോൾവോ, എവിഎൽ, ബോഷ്, ടാറ്റ മോട്ടോഴ്സ്, ഇസഡ്എഫ്, ടൊയോട്ട,…