Author: News Desk
കോഴിക്കോട് കടല്‍തീരത്തിനടുത്ത് ചരക്ക് കപ്പലിന് തീപിടിച്ചു. കോഴിക്കോട് കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കുകപ്പലിനാണ് ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങൾക്ക് സമീപത്തായി തീപിടിച്ചത്. കേരള തീരത്ത് നിന്നും 120 കിലോമീറ്റർ ഉൾക്കടലിൽ കോഴിക്കോടിനും കണ്ണൂരിനും പടിഞ്ഞാറായാണ് അപകടം നടന്നത്. 40 ജീവനക്കാർ കപ്പലിലുണ്ടായിരുന്നെന്നാണ് സൂചന. ഇതിൽ 18 ജീവനക്കാർ കടലിലേക്ക് ചാടി. ജീവനക്കാർക്ക് പൊള്ളലേറ്റിട്ടുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിൽ നിരവധി പൊട്ടിത്തെറികളുണ്ടായതായും വിവരമുണ്ട്. രക്ഷാപ്രവർത്തനത്തിനായി കോസ്റ്റുകാർഡിന്‍റെയും നേവിയുടെയും കപ്പലുകളും ഡോണിയർ വിമാനങ്ങളും സംഭവസ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്. 650 കണ്ടയ്നറുകള്‍ കപ്പലിലുണ്ടായിരുന്നുവെന്നാണ് വിവരം. 50 കണ്ടെയ്‌നറുകൾ കടലിലേക്ക് വീണു. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന 18 പേര്‍ കടലിൽ ചാടിയെന്നാണ് വിവരം. 22 പേര്‍ കപ്പലിൽ തന്നെ തുടരുന്നുണ്ടെന്നുമാണ് വിവരം. കപ്പലിലുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് കോസ്റ്റ് ഗാര്‍ഡും നേവിയും നടത്തുന്നത്. 50 ഓളം കണ്ടെയ്നറുകള്‍ കടലിൽ വീണതായി വിവരമുണ്ടെങ്കിലും 20 കണ്ടെയ്നറുകളാണ് നിലവിൽ വീണിട്ടുള്ളതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിക്ക് ലഭിച്ച വിവരം. സിംഗപൂര്‍…
ഐഫോണുകളുടെയും മാക്‌ബുക്കുകളുടെയും ഇന്ത്യയിലെ ഔദ്യോഗിക റിപ്പയര്‍ പങ്കാളികളായി ടാറ്റയെ തിരഞ്ഞെടുത്ത് ആപ്പിൾ. ഇന്ത്യയിലെ നിർമാണം കുറയ്ക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആപ്പിളിനുമേൽ നിരന്തര സമ്മർദ്ദം ചെലുത്തുന്നതിനിടേയാണ് കമ്പനിയുടെ നടപടി എന്നതാണ് ശ്രദ്ധേയം. നേരത്തെ ഇന്ത്യയിൽ ഐഫോൺ നിർമാണം തുടർന്നാൽ 25 ശതമാനം താരിഫ് നേരിടേണ്ടിവരുമെന്ന് ആപ്പിൾ സിഇഒ ടിം കുക്കിന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ട്രംപിന്റെ ഭീഷണി യുഎസ് ടെക് ഭീമന്‍മാരായ ആപ്പിളിനെ ബാധിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ടാറ്റയുമായുള്ള പങ്കാളിത്തമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇതോടെ ആപ്പിളും ടാറ്റ ഗ്രൂപ്പുമായുള്ള ഇന്ത്യയിലെ പങ്കാളിത്തം വര്‍ധിക്കും. ഇതിനകം ഇന്ത്യയില്‍ ഐഫോണുകള്‍ അസ്സംബിള്‍ ചെയ്യുന്ന പ്രധാന കമ്പനികളിലൊന്നാണ് ടാറ്റാ ഗ്രൂപ്പ്. ചൈനയ്ക്ക് പുറത്തേക്കുള്ള ഉല്‍പന്ന നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ നിര്‍ണായക പങ്കാളികളായി ടാറ്റാ ഗ്രൂപ്പിനെ ആപ്പിള്‍ കാണുന്നു. വിതരണ ശൃംഖല വേഗത്തിലാക്കാനും ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ടാറ്റയുമായുള്ള പങ്കാളിത്തം ആപ്പിളിനെ സഹായിക്കും. നിലവില്‍ മൂന്ന് ഐഫോണ്‍ അസ്സംബിള്‍ യൂണിറ്റുകളാണ് ടാറ്റയ്ക്കുള്ളത്. ഇപ്പോള്‍ ആപ്പിളിന്‍റെ…
വന്ദേ ഭാരത് ചെയർ കാർ ട്രെയിനുകളുടെ നിർമ്മാണം അവസാനിപ്പിക്കാൻ റെയിൽവേ. ചെയർ കാർ ട്രെയിനുകളുടെ നിർമാണത്തിനു പകരം വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് റെയിൽവേയുടെ തീരുമാനം. 11 വന്ദേ ഭാരത് ചെയർകാർ ട്രെയിനുകളുടെ നിർമ്മാണം കൂടി പൂർത്തിയാക്കുമെന്നും അതിനു ശേഷം ചെയർ കാർ നിർമ്മാണം നിർത്തലാക്കി സ്ലീപ്പിംഗ് സൗകര്യങ്ങളുള്ള ട്രെയിനുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഇന്റഗ്രൽ കോച്ച് ഫാക്ടറി (ICF) ഉദ്യോഗസ്ഥൻ പറഞ്ഞു. ബെംഗളൂരു ബിഇഎംഎല്ലും പെരമ്പൂരിലെ ഐസിഎഫും ചേർന്നാണ് വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പർ കോച്ച് വകഭേദങ്ങൾ നിർമ്മിക്കുന്നത്. ആകെ 97 വന്ദേ ഭാരത് ചെയർ കാർ ട്രെയിനുകൾ നിർമ്മിക്കാനാണ് റെയിൽവേ ബോർഡിൽ നിന്നും ഇതുവരെ ഓർഡർ ലഭിച്ചത്. ഇതിൽ 86 ട്രെയിനുകൾ തയ്യാറാക്കി വിതരണം ചെയ്തു കഴിഞ്ഞു. 2025–26 സാമ്പത്തിക വർഷത്തിൽ ശേഷിക്കുന്ന 11 ചെയർ കാർ ട്രെയിനുകൾ ബോർഡിന് കൈമാറുമെന്ന് ഐസിഎഫ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. രാജ്യത്തെ പ്രധാന റൂട്ടുകളിൽ വന്ദേഭാരത് എക്സ്പ്രസ് ചെയർ കാറുകൾ എത്തിയതോടെയാണ് ഇനി…
പഠിച്ചിറങ്ങിയ കോളേജിനായി 151 കോടി രൂപ സംഭാവന നൽകി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. മുംബൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിക്കാണ് (ICT Mumbai) അദ്ദേഹം വൻ തുക ഗ്രാന്റ് നൽകിയിരിക്കുന്നത്. 1970ലാണ് മുകേഷ് അംബാനി മുംബൈ ഐസിടിയിൽ നിന്നും ബിരുദം പൂർത്തിയാക്കിയത്. മുകേഷ് അംബാനി പഠിക്കുന്ന കാലത്ത് യൂനിവേഴ്സിറ്റി ഡിപാർട്മെന്റ് ഓഫ് കെമിക്കൽ ടെക്നോളജി (UDCT) എന്നായിരുന്നു ഐസിടി അറിയപ്പെട്ടിരുന്നത്. ഇപ്പോൾ അദ്ദേഹത്തിന്റെ അധ്യാപകൻ കൂടിയായ പ്രൊഫസർ എം.എം. ശർമ്മയുടെ ആത്മകഥ പ്രകാശനത്തിനായാണ് മുകേഷ് അംബാനി ഐസിടിയിൽ എത്തിയത്. കോളേജിൽ അദ്ദേഹം മൂന്ന് മണിക്കൂറോളം ചിലവഴിച്ചു. പഠനകാലത്ത് പ്രൊഫസർ ശർമ്മയുടെ പ്രഭാഷണങ്ങളും ക്ലാസ്സുകളും തന്നെ ഏറെ പ്രചോദിപ്പിച്ചിരുന്നതായി മുകേഷ് അംബാനി പറഞ്ഞു. പിന്നീട് ഇന്ത്യയുടെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ശിൽപ്പിയായി പ്രൊഫ. ശർമ്മ എങ്ങനെ പ്രവർത്തിച്ചുവെന്നും അദ്ദേഹം വിവരിച്ചു. ഇന്ത്യയ്ക്ക് വളരാനുള്ള ഒരേയൊരു മാർഗം ഇന്ത്യൻ വ്യവസായത്തെ ലൈസൻസ്-പെർമിറ്റ്-രാജിൽ നിന്ന് മോചിപ്പിക്കുക എന്നതാണെന്ന് പ്രൊഫ. ശർമ്മ നയരൂപീകരണ വിദഗ്ധരെ ബോധ്യപ്പെടുത്തി.…
ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായി അറിയപ്പെടുന്ന എംഎസ്‌സി ഐറിന (MSC IRINA) തിരുവനന്തപുരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തി (Vizhinjam International Seaport). 24346 ടിഇയു ശേഷിയുള്ള എംഎസ്‌സി ഐറിനയുടെ വരവ് വിഴിഞ്ഞം തുറമുഖത്തിന് സുപ്രധാന നാഴികക്കല്ലാണ്. നാല് ഫുട്ബോൾ സ്റ്റേഡിയത്തേക്കാൾ വലുപ്പമുള്ള കപ്പലിന് 399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുണ്ട്. ആദ്യമായാണ് ഒരു ഇന്ത്യൻ തുറമുഖത്തേക്ക് എംഎസ്‌സി ഐറിന എത്തുന്നത്. ചൈന, കൊറിയ, സിംഗപ്പൂർ വഴിയാണ് ഐറിന വിഴിഞ്ഞത്ത് എത്തിയിരിക്കുന്നത്. തൃശൂർ സ്വദേശി ക്യാപ്റ്റൻ വില്ലി ആന്റണിയാണ് കപ്പലിന്റെ ക്യാപ്റ്റൻ. 24000 മീറ്റർ ഡെക്ക് ഏരിയയുള്ള കപ്പലിൽ മുപ്പത്തിയഞ്ചോളം ജീവനക്കാരാണ് ഉള്ളത്. 2023ൽ നിർമിച്ച എംഎസ്‌സി ഐറിന ഏഷ്യൻ-യൂറോപ്യൻ രാജ്യങ്ങൾക്കിടെയിൽ കണ്ടെയ്നർ നീക്കം സുഗമാക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന കപ്പലാണ്. പരിസ്ഥിതി മാനദണ്ഡങ്ങൾക്ക് അനുസൃതമായി കപ്പലിൽ ഊർജ്ജ സംരക്ഷണ മാർഗങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. കാർബൺ ഉദ്‌വമനം 4 ശതമാനം വരെ കുറയ്ക്കാൻ ഇത് സഹായകരമാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എംഎസ്‌സി…
ആഗോള ടെക് കമ്പനി ടെസ‍്‍ലയുടെ ‘എഐ തലയാണ്’ ഇന്ത്യക്കാരനായ അശോക് എലുസ്വാമി. സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങൾ എന്ന ടെസ‍്‍ലയുടെ സ്വപ്നപദ്ധതി ആദ്യമായി ആരംഭിച്ചത് ഒൻപതു വർഷങ്ങൾക്കു മുൻപാണ്. അന്നു മുതൽ ഇലക്ട്രിക് ഓട്ടോ കമ്പനിയുടെ എഐ/ഓട്ടോ പൈലറ്റ് സംവിധാനത്തിന് ചുക്കാൻ പിടിക്കുന്നത് അശോകാണ്. എഐ/ഓട്ടോ പൈലറ്റ് സംവിധാനത്തിന്റെ സോഫ്റ്റ് വെയർ ടീമിനെ സംബന്ധിച്ച് ഒൻപതു വർഷങ്ങൾക്കു മുൻപുള്ള തന്റെയൊരു പോസ്റ്റ് റീഷെയർ ചെയ്ത് അശോകിനെ പ്രശംസിച്ചിരിക്കുകയാണ് ടെസ‍്‍ല ഉടമ ഇലോൺ മസ്ക് ഇപ്പോൾ. ടീമിനായി ആദ്യം ഇന്റർവ്യൂ ചെയ്തത് അശോകിനെ തന്നെയായിരുന്നു എന്ന് മസ്ക് ഓർത്തെടുക്കുന്നു. ടെസ‍്‍ല ഓട്ടോപൈലറ്റ് പിന്നീട് എഐ എന്നു പേരു മാറ്റിയിരുന്നു. നിലവിൽ എഐയെ നയിക്കുന്നത് അശോകാണ്. അതേ കാലത്തു തന്നെ, ഇപ്പോൾ ഒപ്റ്റിമസിനെ നയിക്കുന്ന മിലനും പദ്ധതിക്കൊപ്പം ചേർന്നു. ഇങ്ങനെ ടെസ‍്‍ല എഐയ്ക്ക് ഒപ്പമുള്ള ഭൂരിഭാഗം പേരും ആദ്യകാലം മുതൽത്തന്നെ കമ്പനിക്കൊപ്പം ഉള്ളവരാണെന്ന് പോസ്റ്റിൽ മസ്ക് പറയുന്നു. ഇതാദ്യമല്ല മസ്ക് അസോകിനെ പുകഴ്ത്തുന്നത്. 2024ൽ,…
ടാറ്റ കെമിക്കൽസ് ലിമിറ്റഡ് ചെയർമാനായി എസ്. പത്മനാഭൻ സ്ഥാനമേറ്റിരിക്കുകയാണ്. സ്ഥാനമൊഴിഞ്ഞ ചെയർമാൻ എൻ. ചന്ദ്രശേഖരനു പകരമാണ് എസ്. പത്മനാഭൻ സ്ഥാനമേറ്റിരിക്കുന്നത്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കരിയറിനെയും പശ്ചാത്തലത്തെയും കുറിച്ച് അറിയാം. 1982ൽ ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡിലൂടെയാണ് ടാറ്റ ഗ്രൂപ്പ് കമ്പനികളിലെ അദ്ദേഹത്തിന്റെ കരിയർ ആരംഭിക്കുന്നത്. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങൾക്കായുള്ള സോഫ്റ്റ്‌വെയർ പ്രോജക്ടുകളും അനുബന്ധ ലോജിസ്റ്റിക്സും അദ്ദേഹം കൈകാര്യം ചെയ്തു. 1982 മുതൽ 2008 വരെ 26 വർഷത്തിലേറെ അദ്ദേഹം ടിസിഎസിൽ സേവനമനുഷ്ഠിച്ചു. തുടർന്ന് 2008 മുതൽ 2014 വരെ ടാറ്റ പവർ ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടറായി അദ്ദേഹം ചുമതലയേറ്റു. 2014 മുതൽ പത്മനാഭൻ ഗവേണിംഗ് കൗൺസിൽ ഓഫ് ബിസിനസ് എക്‌സലൻസിന്റെ ചെയർപേഴ്‌സണായും സേവനമനുഷ്ഠിക്കുന്നു. 2016 ഡിസംബറിലാണ് അദ്ദേഹം ടാറ്റ കെമിക്കൽസ് ലിമിറ്റഡ് നോൺ-എക്സിക്യൂട്ടീവ് ഡയറക്ടറായത്. ശ്രീ ബൽദേവ്‌ദാസ് കിക്കാനി വിദ്യാമന്ദിർ ഹൈസ്‌കൂളിൽ നിന്നായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. അതിനുശേഷം പത്മനാഭൻ പിഎസ്ജി കോളേജ് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ…
ഇന്ത്യയിൽ ലിഥിയം-അയൺ സെല്ലുകളുടെ വാണിജ്യ ഉൽപ്പാദനം ആരംഭിച്ച് ചെന്നൈ ആസ്ഥാനമായുള്ള ബോസൺ സെൽ (Boson Cell). ഡ്രോണുകൾ, ഇലക്ട്രിക് വാഹനങ്ങൾ, പുനരുപയോഗ ഊർജ്ജ സംവിധാനങ്ങൾ എന്നിവയ്ക്കായുള്ള ലിഥിയം അയൺ ബാറ്ററികളിലെ പ്രധാന ഘടകമാണ് ലിഥിയം-അയൺ സെല്ലുകൾ. 18350 B-30A, 21700 B-50A എന്നിങ്ങനെ ലിഥിയം-അയൺ സെല്ലുകളുടെ രണ്ട് വകഭേദങ്ങളാണ് കമ്പനി രൂപകൽപന ചെയ്ത് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര ലിഥിയം സെൽ നിർമ്മാതാക്കളായി ബോസൺ മാറിയതായി കമ്പനി അവകാശപ്പെടുന്നു. ബോസണിന്റെ നിർമാണവളർച്ച ഇറക്കുമതി ചെയ്ത ബാറ്ററി സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതിനുള്ള പരിഹാരമാണെന്ന് കമ്പനി പ്രതിനിധി ചൂണ്ടിക്കാട്ടി. ചൈനീസ് ബദലുകൾ സാധാരണയായി 350 റീചാർജ് സൈക്കിൾ നൽകുന്നിടത്ത് ബോസൺ സെല്ലുകൾ 1000 സൈക്കിളുകൾ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി പറയുന്നു. 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ ലിഥിയം-അയൺ ബാറ്ററി വിപണി 9.56 ബില്യൺ ഡോളറിലെത്തുമെന്നാണ് കണക്ക്. Boson Cell launches India’s first domestically produced lithium-ion battery cells for EVs, drones, and…
ബോളിവുഡിലെ മിന്നുംതാരമാണ് ദീപിക പദുക്കോൺ. കന്നഡ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം ഓം ശാന്തി ഓം ആയിരുന്നു. പിന്നീടിങ്ങോട്ട് നിരവധി കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി. ഇതിനൊപ്പം ദീപികയുടെ ആസ്തിയും ഉയർന്നു. ന്യൂസ് 18 റിപ്പോർട്ട് പ്രകാരം 500 കോടി രൂപയാണ് ബോളിവുഡ് മിന്നും താരത്തിന്റെ ആസ്തി. ഒരു ചിത്രത്തിന് 15 മുതൽ 30 കോടി രൂപ വരെയാണ് താരത്തിന്റെ പ്രതിഫലം. സിനിമകൾക്കു പുറമേ ബ്രാൻഡിങ്ങിലൂടെയും താരം വൻ വരുമാനമുണ്ടാക്കുന്നു. ഇതിനുപുറമേ താരം സംരംഭക രംഗത്തും സജീവമാണ്. 2022ൽ താരം സ്വന്തം ബ്യൂട്ടി ബ്രാൻഡ് ആരംഭിച്ചു. മുംബൈയിൽ 2013ൽ വാങ്ങിയ 16 കോടി രൂപയുടെ ആഢംബര വീടാണ് ദീപികയുടെ ആദ്യ വീട്. പിന്നീട് ബാന്ദ്രയിൽ ഭർത്താവ് രൺവീർ സിങ്ങും ദീപികയും ചേർന്ന് 116 കോടിയുടെ ആഢംബര വീട് സ്വന്തമാക്കി. ബെൻശ്, റേഞ്ച് റോവർ, ബിഎംഡബ്ല്യു അടക്കമുള്ള നിരവധി ആഢംബര വാഹനങ്ങളും താരത്തിനുണ്ട്. Explore Deepika Padukone’s estimated…
ചരിത്ര യാത്രയ്ക്ക് തയ്യാറെടുത്തുകൊണ്ട് ഇന്ത്യൻ ബഹിരാകാശയാത്രികൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയും അദ്ദേഹത്തിന്റെ ക്രൂ അംഗങ്ങളും ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ്. ആക്സിയം സ്പേസ്, നാസ, യൂറോപ്യൻ സ്പേസ് ഏജൻസി (ESA), ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ (ISRO) എന്നിവയുടെ സംയുക്ത ശ്രമമായ ആക്സിയം-4 (AX-4) ദൗത്യത്തിനായാണ് സംഘം തയ്യാറെടുക്കുന്നത്. ജൂൺ 8ന് ഫ്ലോറിഡ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ-9 റോക്കറ്റിലും ഡ്രാഗൺ ബഹിരാകാശ പേടകത്തിലുമായാണ് ആക്സിയം-4 വിക്ഷേപണം. ഇതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികനായി ശുഭാംശു ശുക്ല മാറും. ഈ ഘട്ടത്തിൽ ആക്സിയം ദൗത്യത്തിനായി ഇന്ത്യ 550 കോടി രൂപ ചിലവഴിച്ചത് എന്തിനാണെന്നും രാജ്യം ദൗത്യത്തിൽ എന്തെല്ലാം പരീക്ഷണങ്ങൾ നടത്തുമെന്നും നോക്കാം. ഒപ്പം ആക്സിയം ദൗത്യം ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിയെ എങ്ങനെ ഉത്തേജിപ്പിക്കും എന്നതിനെക്കുറിച്ചും പരിശോധിക്കാം. ഐഎസ്‌എസിൽ 14 ദിവസം ഡോക്ക് ചെയ്യുന്ന യാത്രയാണ് ആക്സിയം-4 ദൗത്യം. ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് ശുഭാംശു…