Author: News Desk

ഫ്രാൻസിലും ശ്രീലങ്കയിലും സിംഗപ്പൂരിലും ജപ്പാനിലും, UAE യിലും എന്തിനേറെ തായ്‌ലൻഡിൽ സുഖവാസത്തിനു വരെ ഇനി ഇന്ത്യക്കാർക്ക് ധൈര്യമായി കടന്നു ചെല്ലാം. നമ്മുടെ UPI  ഉണ്ടല്ലോ… അവിടെയും അത് മതി പണമിടപാടിന്.   സിംഗപ്പൂരിൽ തുടക്കമിട്ടതാണ് ഇന്ത്യൻ UPIയുടെ ജൈത്രയാത്ര. അതിപ്പോൾ ഫ്രാൻസ്, UAE, ഭൂട്ടാൻ വഴി ശ്രീലങ്ക വരെ എത്തി നിൽക്കുന്നു. ഇനി ഭീം യുപിഐ വഴിയുള്ള പണമിടപാട് വൈകാതെ പതിനഞ്ചോളം രാജ്യങ്ങളുമായി സാധ്യമാകും. തയ്‌വാൻ, ജപ്പാൻ, തായ്‌ലൻഡ്, മലേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം അടക്കമുള്ള രാജ്യങ്ങളുമായി യുപിഐ ബന്ധിപ്പിക്കാനുള്ള നടപടികൾ വിവിധ ഘട്ടങ്ങളിലാണ്. ഈ നടപടികൾ UPI യുടെ ഫിന്‍ടെക്ക് കണക്ടിവിറ്റി വര്‍ദ്ധിപ്പിക്കും. യൂണിഫൈഡ് പെയ്മന്റ് ഇന്റര്‍ഫേസ് രാജ്യാന്തര തലത്തിൽ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ശക്തി പകരുന്നതായിരുന്നു കഴിഞ്ഞ ദിവസം യുഎഇയുമായിട്ടും ശ്രീലങ്കയുമായിട്ടും ഇന്ത്യ ഒപ്പിട്ട കരാർ. സിംഗപ്പൂരുമായുള്ള യുപിഐ ബന്ധിപ്പിക്കൽ ഫെബ്രുവരിയിൽ പൂർത്തിയായിരുന്നു. ഉപയോക്താക്കളെ അതിര്‍ത്തി കടന്നുള്ള ഇടപാടുകള്‍ നടത്താന്‍ അനുവദിക്കുന്നതിനായി സിംഗപ്പൂരിന്റെ പേ നൗവുമായി ഇന്ത്യ രൂപ ബന്ധിപ്പിച്ചു. ഇന്ത്യയിൽ ഒരാൾക്ക് യുപിഐ വഴി പണമയയ്ക്കുന്ന അതേ…

Read More

ഇന്ത്യയിൽ ലോകോത്തര ഡാറ്റാ സെന്ററുകൾ വരികയാണ്. ഇന്ത്യയിലെ എന്റർപ്രൈസുകളുടെയും ഡിജിറ്റൽ സേവന കമ്പനികളുടെയും നിർണായക ഇൻഫ്രാസ്ട്രക്ചർ ആവശ്യങ്ങൾ നിറവേറ്റുകയാണ് പ്രാഥമിക ലക്‌ഷ്യം. ഇതിനായി ബ്രൂക്ക്ഫീൽഡ് ഇൻഫ്രാസ്ട്രക്ചർ, ഡിജിറ്റൽ റിയാലിറ്റി എന്നിവയുമായി പങ്കാളികളാകുകയാണ് റിലയൻസ്. ഈ സംയുക്ത സംരംഭം ഇന്ത്യയിലെ ഒന്നിലധികം സ്ഥലങ്ങളിൽ ലോകോത്തര ഡാറ്റാ സെന്ററുകൾ വികസിപ്പിക്കും. ആദ്യഘട്ടത്തിൽ  ചെന്നൈയിലും മുംബൈയിലും ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുകയാണ് ലക്‌ഷ്യം. ‘ഡിജിറ്റൽ കണക്ഷൻ: എ ബ്രൂക്ക്ഫീൽഡ്, ജിയോ ആൻഡ് ഡിജിറ്റൽ റിയാലിറ്റി കമ്പനി’ എന്നാണ് ഈ സംരംഭത്തെ  ബ്രാൻഡ് ചെയ്തിരിക്കുന്നത്. ഇതിനായി   ബ്രൂക്ക്ഫീൽഡ് ഇൻഫ്രാസ്ട്രക്ചർ, ഡിജിറ്റൽ റിയാലിറ്റി  എന്നിവയുമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഇന്ത്യയിൽ ഡാറ്റാ സെന്ററുകൾ വികസിപ്പിക്കുന്നതിനായുള്ള  കരാറിൽ ഏർപ്പെട്ടു.  ബ്രൂക്ക്ഫീൽഡ് ഇൻഫ്രാസ്ട്രക്ചറിനും ഡിജിറ്റൽ റിയാലിറ്റിക്കും ഒപ്പം ഇന്ത്യയിലെ ഡാറ്റാ സെന്ററുകൾക്കായുള്ള എസ് പി വി കളിലാണ്  റിലയൻസ് നിക്ഷേപിക്കുന്നത്. ഓരോ ഇന്ത്യൻ എസ് പി വി കളിലും റിലയൻസ് 33.33% ഓഹരികൾ കൈവശം വയ്ക്കുകയും തുല്യ പങ്കാളിയാകുകയും ചെയ്യും. നിസ്സാരനല്ല…

Read More

“ഇരുന്നു യാത്ര ചെയ്യാം, കിടന്നും. 200 HP പവർ, ഓൺലൈൻ ട്രാക്കിംഗ് സംവിധാനവും AI അലർട്ടും. ഇനി ഒരു കിടിലൻ ഡ്രൈവറെ കൂടി കൂടെകൂട്ടിയാൽ വന്ദേ ഭാരതിന്റെ അതേ റൂട്ടിൽ നിരത്തിലൂടെ പറക്കും ഈ KSRTC-SWIFT HYBRID സീറ്റർ കം സ്ലീപ്പർ ബസ്.” അതെ. തിരുവനന്തപുരം – കാസർഗോഡ് റൂട്ടിലാണ് ആദ്യ സർവീസ് കൂടുതൽ ഹൈ ടെക്ക് ആയി നിരത്തിലേക്കെത്തുകയാണ് കേരളത്തിന്റെ സ്വന്തം KSRTC- SWIFT.  ഇത് ജീവനക്കാരുടെ ബസ് എന്നാണ് ഗതാഗത മന്ത്രി ആന്‍റണി രാജു വിശേഷിപ്പിച്ചത്. കെഎസ്ആർടിസി – സ്വിഫ്റ്റിലെ ജീവനക്കാരിൽ നിന്നും കരുതൽ ധനമായി വാങ്ങിയ തുക ഉപയോഗിച്ച് സ്വിഫ്റ്റ് വാങ്ങിയ പുതിയ ഹൈബ്രിഡ് ബസായ സീറ്റർ കം സ്ലീപ്പർ ബസ് നിരത്തിലേക്ക് എത്തുകയാണ്.   കെഎസ്ആർടിസിയിൽ ആദ്യമായാണ് ഹൈബ്രിഡ് ബസ് അവതരിപ്പിക്കുന്നത്. അധിക സൗകര്യങ്ങളോട് കൂടിയ 2×1 സീറ്റുകൾ (ഒരു വശത്ത് രണ്ട് സീറ്റുകളും, മറു വശത്ത് ഒരു സീറ്റും) ഉള്ള 27 സീറ്ററുകളും, 15…

Read More

ഹോട്ടലുകൾക്കായി ദുബായ്  ‘സുസ്ഥിര ടൂറിസം സ്റ്റാമ്പ് ’ അവതരിപ്പിക്കുന്നു. Cop28 ഉച്ചകോടിക്ക് മുന്നോടിയായി സുസ്ഥിര ടൂറിസം പ്രോത്സാഹിപ്പിക്കുന്ന ഹോട്ടലുകളെ ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പ് കണ്ടെത്തും. Gold, silver, bronze എന്നിങ്ങനെയുള്ള വിഭാഗങ്ങളുള്ള ത്രിതല സ്കീമാണ് സ്റ്റാമ്പിന്റെ സവിശേഷത. ദുബായ് സുസ്ഥിര ടൂറിസം സ്റ്റാമ്പ് ലഭിക്കുന്നതിനുള്ള ഹോട്ടലുകൾക്കുള്ള നോമിനേഷനുകൾ ഓഗസ്റ്റ് 3-ന് ആരംഭിച്ച് ഓഗസ്റ്റ് 31-ന് അവസാനിക്കും. സ്റ്റാമ്പ് ലഭിക്കുന്നതിന്, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസത്തിന്റെ 19 സുസ്ഥിരത ആവശ്യകതകളിൽ ഹോട്ടലുകൾ  ഉയർന്ന നിലവാരം പാലിക്കണം. അതിൽ ഊർജ, ജല കാര്യക്ഷമത, മാലിന്യ നിർമാർജന പരിപാടികൾ, സ്റ്റാഫ് വിദ്യാഭ്യാസം, ഇടപഴകൽ തുടങ്ങിയ മാനദണ്ഡങ്ങൾ ഉൾപ്പെടുന്നു. സുസ്ഥിര വിനോദസഞ്ചാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനമായി ദുബായിയുടെ സ്ഥാനം മാറ്റുന്നതിനുളള ശ്രമത്തിന്റെ ഭാഗമായാണ് സസ്റ്റൈനബിൾ ടൂറിസം സ്റ്റാമ്പ്. വിനോദസഞ്ചാര മേഖലയെ അതിന്റെ സുസ്ഥിര ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും യുഎഇയുടെ NetZero 2050 സംരംഭത്തെ പിന്തുണയ്ക്കുന്നതിനുമായി ശാക്തീകരിക്കുന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനാണ് പുതിയ സ്റ്റാമ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ…

Read More

ഒരു വർഷം മുമ്പാണ് ചൈനീസ് വാഹന നിർമാണ കമ്പനിയായ ഗ്രേറ്റ് വാൾ മോട്ടോർ ഇന്ത്യയിൽ EV കാർ നിർമാണത്തിനായി ഒരു ബില്യൺ ഡോളർ നിക്ഷേപം നടത്താൻ സന്നദ്ധരായി അധികൃതരെ സമീപിച്ചത്. അന്നു കേന്ദ്ര സർക്കാർ GWMനു  പച്ചക്കൊടി കാട്ടിയില്ല.ഒരാഴ്ച മുമ്പാണ്  വൈദ്യുത വാഹനങ്ങളും ബാറ്ററികളും നിർമിക്കാനുള്ള ഫാക്ടറി ഇന്ത്യയിൽ നിർമിക്കുന്നതിന്  ഒരു ബില്യൺ ഡോളർ (8,199 കോടി രൂപ) നിക്ഷേപം നടത്തുമെന്ന് ചൈനീസ് വൈദ്യുത വാഹന കമ്പനിയായ BYD(ബിൽഡ് യുവർ ഡ്രീം) പ്രഖ്യാപിച്ചത്. എന്നാൽ ഇന്ത്യൻ സർക്കാർ BYDയോടും  പറഞ്ഞത് “വേണ്ട…ഇങ്ങോട്ട് വരേണ്ടാ” എന്ന് തന്നെയാണ്.  കാരണം സുരക്ഷാ പ്രശ്നങ്ങൾ തന്നെ. അതിനു മുമ്പ് തന്നെ ഇന്ത്യയിൽ തങ്ങളുടെ ലോകപ്രശസ്ത EV കാറുകളുടെയും EV ബാറ്ററികളുടെയും പ്ലാന്റിനായി ഇളവുകൾ തേടി സാക്ഷാൽ Tesla എത്തി. അമേരിക്കയിൽ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇലോൺ മസ്‌ക് കാണുകയും രാജ്യത്ത് കാര്യമായ നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നതായി അറിയിക്കുകയും ചെയ്തു. എന്നാൽ ഇന്ത്യൻ ധനമന്ത്രാലയം…

Read More

One District One Product (ODOP) പദ്ധതിയുടെ ഗുണം ലഭിക്കുന്നതിൽ മുന്നിൽ ഭക്ഷ്യ സംസ്കരണ മേഖലയിലെ സൂക്ഷ്മ സംരംഭങ്ങൾ. 581 യൂണിറ്റുകള്‍ക്ക് 15.09 കോടി രൂപയുടെ സബ്സിഡി പദ്ധതിപ്രകാരം ലഭ്യമാക്കി. ഭക്ഷ്യ സംസ്കരണ മേഖലയിലെ യൂണിറ്റുകള്‍ക്ക് 35 ശതമാനം സബ്സിഡിയോടെയാണ് വായ്പ വിതരണം ചെയ്യുന്നത്. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പാണ്   ഭക്ഷ്യ സംസ്കരണ മേഖലയില്‍ സൂക്ഷ്മ സംരംഭങ്ങള്‍ക്ക് മുതല്‍മുടക്കിന്‍റെ 35 ശതമാനം വരെ സബ്സിഡിയോടു കൂടിയ സംരംഭക മൂലധന വായ്പാ പദ്ധതി മികവോടെ നടപ്പിലാക്കി വരുന്നത് . പ്രധാന്‍മന്ത്രി ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്‍റര്‍പ്രൈസസ് Micro Food Processing Enterprises (PM FME) Scheme പദ്ധതിയുടെ ഭാഗമായി വ്യക്തിഗത ഭക്ഷ്യ സംസ്കരണ യൂണിറ്റുകള്‍ക്ക് പദ്ധതിച്ചെലവിന്‍റെ 35 ശതമാനം വരെ,  പരമാവധി 10 ലക്ഷം രൂപ വരെ ക്രെഡിറ്റ് ലിങ്ക്ഡ് മൂലധന സബ്സിഡി ലഭിക്കും. പദ്ധതി പ്രകാരം കേരളത്തിലെ 1233 സംരംഭങ്ങള്‍ക്ക് സബ്സിഡി അനുവദിച്ചിട്ടുണ്ട്. അതിന്‍പ്രകാരം 581 യൂണിറ്റുകള്‍ക്ക്…

Read More

ലണ്ടൻ ആസ്ഥാനമായ Web3, AI സ്റ്റാർട്ടപ്പ് ZYBER 365, യുകെ ആസ്ഥാനമായുള്ള SRAM & MRAM ഗ്രൂപ്പിന്റെ നേതൃത്വത്തിൽ $1.2 ബില്യൺ മൂല്യനിർണ്ണയത്തിൽ സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ 100 മില്യൺ ഡോളർ സമാഹരിച്ചു യൂണികോൺ പദവിയിലേക്കെത്തി. ഈ മൂലധനം ഉപയോഗിച്ച്, സ്റ്റാർട്ടപ്പ് സാന്നിധ്യം വിപുലീകരിക്കുന്നതിലും സാങ്കേതിക കഴിവുകൾ വർദ്ധിപ്പിക്കുന്നതിലും ആഗോള വിപണി സാന്നിധ്യം ഉറപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ZYBER 365 – പറയുന്നു. ഇന്ത്യൻ വംശജരായ സംരംഭകരായ പേൾ കപൂറും, സണ്ണി വഗേലയും ചേർന്ന് 2023 മെയ് മാസത്തിൽ സ്ഥാപിച്ചതാണ് ZYBER 365. സ്റ്റാർട്ടപ്പ് ഒന്നിലധികം വെബ്3 ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണിയിലുള്ള വികേന്ദ്രീകൃതവും സൈബർ സുരക്ഷിതവുമായ ഓപ്പറേറ്റിംഗ് സിസ്റ്റം- Cyber- Secure Web3 OS through Sustainable AI-CHAIN -വാഗ്ദാനം ചെയ്യുന്നു. Layer-1, Layer-2 ബ്ലോക്ക്‌ചെയിനുകൾ, വികേന്ദ്രീകൃത ഐഡന്റിറ്റികൾ, ഡാറ്റ അനലിറ്റിക്‌സ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് കിറ്റ്, വെബ് ബ്രൗസർ, NFT മാർക്കറ്റ്പ്ലേസ്, ICO (ഇനിഷ്യൽ കോയിൻ ഓഫറിംഗ്) എന്നിവ ഒരു സമ്പൂർണ്ണ Web3 ഇക്കോസിസ്റ്റം എന്ന നിലയിലോ…

Read More

വിദേശ മദ്യവും ബിയറും പരമാവധി സംസ്ഥാനത്തിനുള്ളിൽ തന്നെ നിർമ്മിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നു ഉറപ്പു നൽകുന്ന സംസ്ഥാന അബ്കാരി നയം 2023-24 നു കേരള മന്ത്രിസഭായോഗം അംഗീകാരം നൽകി. ഐ ടി പാർക്കുകൾക്കൊപ്പം സംസ്ഥാനത്തെ വ്യവസായ പാർക്കുകൾക്കും ബാർ ലൈസൻസ് നൽകുന്നതിനു ചട്ടം നിർമ്മിക്കുമെന്നു നയം പറയുന്നു. നിലവിലെ ബാർ ലൈസൻസ് ഫീസിൽ വർദ്ധനവ്  വരുത്തി. അനുമതി ലഭിച്ചിട്ടും പ്രവർത്തിച്ചു തുടങ്ങാത്ത 250 വിദേശ മദ്യ ഔട്ട്ലെറ്റുകൾ ഇക്കൊല്ലം തുറന്നു പ്രവർത്തിപ്പിക്കും. സംസ്ഥാനത്തുൽപാദിപ്പിക്കുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യം കയറ്റുമതി ചെയ്യുവാനുള്ള സാഹചര്യമൊരുക്കുമെന്നും, കേരളാ ടോഡി എന്ന പേരിൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന കള്ള് ബ്രാൻഡ് ചെയ്യുമെന്നും  നയം വ്യക്തമാക്കുന്നു. വിദേശ മദ്യ മേഖല ഐടി പാർക്കുകളിൽ വിദേശ മദ്യം വിതരണം ചെയ്യുന്നതിന് ചട്ടഭേദഗതി പുരോഗതിയിലാണ്. ഇതുപോലെ ഐടി സമാനമായ വ്യവസായ പാർക്കുകള്‍ക്കും നിശ്ചിത യോഗ്യതയുള്ള സ്ഥലങ്ങളിൽ മദ്യം വിളമ്പുന്നതിന് ലൈസൻസ് അനുവദിക്കുന്നതിന്, വ്യവസായ വകുപ്പുമായി ആലോചിച്ച് ചട്ടം നിർമ്മിക്കും. ബാർ ലൈസൻസ് ഫീസ് 30,00,000ൽ…

Read More

ഇന്ത്യയിൽ വനിതാ സംരംഭകരുടെ എണ്ണം വർധിക്കുന്നതായി വ്യക്തമാക്കി  കേന്ദ്ര സർക്കാർ. കേരളത്തിലടക്കം വനിതാ  സംരംഭകരുടെ എണ്ണത്തിൽ മൂന്നിരട്ടി  വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. മൂന്ന് വർഷത്തിനിടെ മൂന്നിരട്ടി വനിതകൾ ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്തു. ഇത് വ്യക്തമാക്കുന്നത്  രാജ്യത്തെ വനിതകൾക്കിടയിൽ സംരംഭകത്വത്തോടുള്ള താൽപ്പര്യം വർദ്ധിച്ചു വരുന്നു എന്നാണെന്നു മന്ത്രി ലോക്സഭയിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നൽകി.  പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാം (PMEGP) നടപ്പാക്കിയതിൽ കേരളം രണ്ടാം സ്ഥാനത്താണെന്നും, ഇത്  പ്രകാരം കേരളത്തിൽ വനിതകൾ നേതൃത്വം നൽകുന്ന 24 യൂണിറ്റുകൾക്ക്   ധനസഹായം നൽകിയതായും  ചോദ്യത്തിന്  മറുപടിയായി മന്ത്രി പറഞ്ഞു. നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയത്തിൽ ലഭ്യമായ ഔദ്യോഗിക കണക്കുകൾ പ്രകാരം ഉദ്യം രജിസ്ട്രേഷൻ പോർട്ടലിൽ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ വനിതകളുടെ ഉടമസ്ഥതയിലുള്ള സംരംഭങ്ങളുടെ എണ്ണത്തിൽ മൂന്നിരട്ടി വർദ്ധനവ് ഉണ്ടായിട്ടുണ്ട്. സൂക്ഷ്മ, ചെറുകിട, മന്ത്രാലയത്തിന്റെ സംരംഭക രജിസ്ട്രേഷൻ ( ഉദ്യം) പോർട്ടലിൽ 2020-21 വർഷത്തിൽ…

Read More

ആദായനികുതി ഇതുവരെ അടക്കാൻ സമയം കിട്ടിയില്ലേ, ആദായനികുതി അഡ്വാൻസ് അടക്കണ്ടേ, കൈയിൽ ഫോൺ പേ ഉണ്ടോ. എങ്കിൽ പിന്നെ കാര്യങ്ങൾ എളുപ്പമായി. PhonePe ആപ്പ് ക്ലിക്ക് ചെയ്യുക ആദായനികുതി ഓപ്ഷൻ തിരഞ്ഞെടുക്കുക, നിങ്ങളുടെ നികുതി വിവരങ്ങൾ എന്റർ ചെയ്യുക, ഇനി UPI അല്ലെങ്കിൽ ഡെബിറ്റ് / ക്രെഡിറ്റ്കാർഡുപയോഗിച്ചു നികുതി പേയ്‌മെന്റ് നടത്തുക. അത്രമാത്രം. നികുതിയടക്കാൻ നികുതി പോർട്ടലിലേക്ക് ലോഗിൻ ചെയ്യേണ്ടതിന്റെ ആവശ്യകത ഇത് ഒഴിവാക്കുന്നു. “Income Tax Payment” പ്രക്രിയ ഉപയോക്താക്കൾക്ക് കൂടുതൽ എളുപ്പമാക്കുന്നു . PhonePe ആപ്പിൽ പണം കൈമാറുക മാത്രമല്ല ഇനി ആദായനികുതി അടക്കാനും Self assessment and Advance tax- സംവിധാനമായിക്കഴിഞ്ഞു. നികുതി സമർപ്പിക്കാനുള്ള ഏറ്റവും എളുപ്പമായ മാർഗമാണ് ഇതെന്ന് ഫോൺപേ വ്യക്തമാക്കുന്നു. ഉപയോക്താക്കളെ നികുതിയടക്കാൻ അനുവദിക്കുന്നതിന് ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ PhonePe, PayMate-മായി സഹകരിച്ചു പ്രവർത്തിക്കും. “Income Tax Payment” എന്ന ഈ പുതിയ ഫീച്ചർ, വ്യക്തികൾക്കും ബിസിനസുകൾക്കും നികുതിദായകർക്കും സ്വയം വിലയിരുത്തലും മുൻകൂർ…

Read More