Author: News Desk
സൈക്കിൾ സൗഹൃദ നഗരമായി അതി വേഗം മാറിയിരിക്കുന്നു ദുബായ് ഇതിനു നന്ദി പറയേണ്ടത് സൈക്ലിംഗ് അന്തരീക്ഷത്തിനും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾക്കും ഉള്ള പ്രാധാന്യം മനസിലാക്കി നടപ്പാക്കിയ ദുബായ് ഭരണകൂടത്തിനോടാണ്. അതുകൊണ്ടാണ് ഒരു കറുത്ത ടീ ഷർട്ടും സ്‌നീക്കറുകളും ധരിച്ച് മറ്റുള്ളവരോടൊപ്പം സൈക്കിൾ ചവിട്ടി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് വാട്ടർ കനാലിന്റെ സൈക്ലിംഗ് പാതയെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചു കൈയടി നേടിയതും. ദുബായ് സൈക്ലിംഗിനെ സജീവമായി പ്രോത്സാഹിപ്പിക്കുകയും താമസക്കാർക്കും വിനോദസഞ്ചാരികൾക്കുമായി സൈക്ലിംഗ് ട്രാക്കുകൾ നിരന്തരം ഒരുക്കുകയും ചെയ്യുന്ന ഒരിടമാണ്. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും ദുബായ് മുനിസിപ്പാലിറ്റിയും ചേർന്ന് നിലവിൽ 463km ദൂരത്തിൽ 20 ഓളം സൈക്ലിംഗ് ട്രാക്കുകൾ നിർമ്മിച്ചിട്ടുണ്ട്. സൈക്ലിംഗ് ട്രാക്കുകൾക്കായുള്ള ദുബായുടെ മാസ്റ്റർ പ്ലാൻ 2026 276 കിലോമീറ്റർ ദൈർഘ്യമുള്ള അധിക സൈക്ലിംഗ് ട്രാക്കുകൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്നു, ഇത് എമിറേറ്റിലെ സൈക്ലിംഗ് ട്രാക്കുകളുടെ ആകെ ദൈർഘ്യം 739 കിലോമീറ്ററായി ഉയർത്തും. ജുമൈറ, അൽ…
ഇപ്പോൾ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഈഫൽ ടവറിൽ കയറാനുള്ള സന്ദർശക പാസ്സിന് യുപിഐ വഴി രൂപയിൽ തന്നെ പണമടയ്ക്കാൻ കഴിയും. അവർക്ക് ഈഫൽ ടവറിനു മുകളിൽ നിന്ന് കൊണ്ട് രൂപയിൽ മറ്റു പേയ്‌മെന്റുകളും നടത്താം ” സ്വപ്നനഗരമായ പാരീസിലേക്കു വിരുന്നു പോകുന്ന ഇന്ത്യക്കാർക്കും, ഫ്രാൻസിലേക്കുള്ള ഇന്ത്യൻ വ്യവസായ- സ്ഥിരം സന്ദർശകർക്കുമുണ്ട് ഈ സന്തോഷ വാർത്ത. ഇന്ത്യയുടെ അഭിമാനമായ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് UPI പേയ്‌മെന്റ് സംവിധാനം ഫ്രാൻസിൽ ഉടൻ ലഭ്യമാകും. രാജ്യത്തു യുപിഐ ഉപയോഗിക്കാൻ ഇന്ത്യയും ഫ്രാൻസും സമ്മതിച്ചിട്ടുണ്ടെന്ന് ഫ്രാൻസിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സെയ്ൻ നദിയിലെ ഒരു ദ്വീപിലെ കലാ കേന്ദ്രമായ ലാ സീൻ മ്യൂസിക്കേലിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവേ, ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഈഫൽ ടവറിന് മുകളിൽ നിന്ന് യുപിഐ ഉപയോഗിച്ച് രൂപ പേയ്‌മെന്റ് നടത്താൻ ഉടൻ കഴിയുമെന്ന് മോദി പറഞ്ഞു. ഇത് ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് പുതിയ വിപണി തുറക്കുന്ന നീക്കമാണ്.ഇന്ത്യയുടെ മൊബൈൽ അധിഷ്‌ഠിത പേയ്‌മെന്റ്…
സൈബർ സുരക്ഷ ഇനി ഡിജിറ്റൽ ലോകത്ത് മാത്രം ഒതുങ്ങുന്നില്ല.ഇത് ദേശീയ സുരക്ഷയുടെ – ആഗോള സുരക്ഷയുടെ വിഷയമായി മാറിയിരിക്കുന്നു. ഡിജിറ്റൽ യുദ്ധത്തിലെ ലക്ഷ്യങ്ങൾ നമ്മുടെ ഭൗതിക വിഭവങ്ങളല്ല, മറിച്ച് ഓൺലൈനിൽ പ്രവർത്തിക്കാനുള്ള നമ്മുടെ കഴിവാണ്. 10 മിനിറ്റ് പോലും ഓൺലൈൻ നെറ്റ്‌വർക്ക് തടസ്സപ്പെടുന്നത് മാരകമായേക്കാം.” “G20 രാജ്യങ്ങൾ തമ്മിൽ “തത്സമയ സൈബർ ഭീഷണി ഇന്റലിജൻസ്’- real-time cyber threat intelligence’ – പങ്കിടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്”. “Crime and Security in the Age of the Non–Fungible Token (NFT), Artificial Intelligence (AI) and Metaverse” എന്ന വിഷയത്തിൽ ഹരിയാനയിലെ ഗുരുഗ്രാമിൽ നടന്ന G20 കോൺഫറൻസിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ വാക്കുകൾ ഡിജിറ്റൽ ലോകത്തു സംഭവിക്കുന്ന, സംഭവിക്കാനിരിക്കുന്ന രൂക്ഷമായ വെല്ലുവിളികൾ ചൂണ്ടികാട്ടുന്നു. ഭീകരവാദം, ഭീകരവാദത്തിന് ധനസഹായം നൽകൽ, റാഡിക്കലൈസേഷൻ, നാർക്കോ, മയക്കുമരുന്ന്-ഭീകര ബന്ധങ്ങൾ, തെറ്റായ വിവരങ്ങൾ എന്നിവയുൾപ്പെടെ പുതിയതും ഉയർന്നുവരുന്നതും പരമ്പരാഗതവും പാരമ്പര്യേതരവുമായ വെല്ലുവിളികളെ നേരിടാൻ രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും…
റോബോട്ടിക് സോളാർ ക്ലീനിംഗ് സൊല്യൂഷനുകളിൽ വൈദഗ്ദ്ധ്യം നേടിയ ഇസ്രായേൽ സ്ഥാപനമായ ഇക്കോപ്പിയയുടെ നിർമ്മാണ അടിത്തറ ഇന്ത്യയിലും. മൊഹാലിയിലെ ഒരു അത്യാധുനിക അസംബ്ലി കേന്ദ്രത്തിലാണ് നൂതന ക്ലീനിംഗ് റോബോട്ടുകൾ നിർമിച്ചിരിക്കുന്നത്. മൊഹാലിയിലെ നിർമാണ കേന്ദ്രം പ്രത്യക്ഷമായി 150 ഓളം ജോലികളും പരോക്ഷമായി 500ഓളം തൊഴിലവസരങ്ങളും നൽകുന്നു. കമ്പനിയുടെ ലോക്കൽ സപ്ലൈ ചെയിനിന്റെയും ടീമിന്റെയും ഭാഗമായി ഇന്ത്യയിൽ നിന്നു തന്നെ 80ഓളം എഞ്ചിനിയർമാരാണുളളത്. 2013-ൽ സ്ഥാപിതമായ ഇക്കോപ്പിയ കണക്റ്റഡ്, AI ആൻഡ് ഡാറ്റാ-ഡ്രിവൺ ഓട്ടോണമസ് സോളാർ പാനൽ ക്ലീനിംഗിലെ പ്രമുഖരും മാർക്കറ്റ് ലീഡറുമാണ്. പിവി വ്യവസായത്തിന് ഉയർന്ന നിലവാരമുള്ളതും നൂതനവുമായ സാങ്കേതികവിദ്യ നൽകുന്നതാണ് ഇക്കോപ്പിയ. പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതും പൂർണ്ണമായും ജലരഹിതവുമായ ക്ലീനിംഗ് സാങ്കേതികവിദ്യയാണ് ഇക്കോപ്പിയ റോബോട്ടുകൾ ഉപയോഗിക്കുന്നത്. ഇക്കോപ്പിയ റോബോട്ടുകൾക്ക് ഓൺ-ബോർഡ് ഡെഡിക്കേറ്റഡ് സോളാർ മൊഡ്യൂൾ ഉണ്ട്, ഇത് പ്രവർത്തനങ്ങൾക്കിടയിൽ ബാറ്ററികൾ വേഗത്തിൽ ചാർജ് ചെയ്യാൻ അനുവദിക്കുന്നു. പൂർണ്ണമായും ഓട്ടോമേറ്റഡായ, ഇക്കോപ്പിയ റോബോട്ടുകൾ ഓൺ-ബോർഡ് സോളാർ പാനലും ക്ലീനിംഗ് മൈക്രോ…
സെൽഫ് ഡ്രൈവിംഗ് ട്രാൻസ്‌പോർട്ട് വേൾഡ് ചലഞ്ചിന് 2.3 മില്യൺ ഡോളർ സമ്മാനത്തുക പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. 2030 ഓടെ ദുബായിലെ മൊബിലിറ്റിയുടെ 25% സെൽഫ് ഡ്രൈവിംഗ് മാർഗങ്ങൾ ഉപയോഗിക്കുന്ന യാത്രകളാക്കി മാറ്റാനുളള സർക്കാരിന്റെ കാഴ്ചപ്പാടിനനുസരിച്ചാണ് ചലഞ്ച്. സെൽഫ് ഡ്രൈവിംഗ് ട്രാൻസ്‌പോർട്ട് 2023-ന്റെ മൂന്നാം വേൾഡ് ചലഞ്ചിൽ പങ്കെടുക്കുന്നവർക്കായി ഫീൽഡ് ടെസ്റ്റുകൾ ആരംഭിച്ചതായി ദുബായ് RTA അറിയിച്ചു. ദുബായ് ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺ അതോറിറ്റി (DIEZ) അംഗമായ ദുബായ് സിലിക്കൺ ഒയാസിസിലാണ് പരിശോധന. ആദ്യ രണ്ട് പതിപ്പുകളുടെ വിജയത്തിന് പിന്നാലെയാണ് ദുബായ് വേൾഡ് ചലഞ്ച് ഫോർ സെൽഫ് ഡ്രൈവിംഗ് ട്രാൻസ്‌പോർട്ടിന്റെ മൂന്നാം പതിപ്പിന്റെ ലോഞ്ച്. ഇൻഡസ്ട്രി ലീഡേഴ്സ്, പ്രാദേശിക അക്കാദമികൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു, പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി സിഇഒയും ദുബായ് വേൾഡ് ചലഞ്ച് ഫോർ സെൽഫ് ഡ്രൈവിംഗ് ട്രാൻസ്‌പോർട്ടിന്റെ സംഘാടക സമിതിയുടെ ചെയർമാനുമായ അഹമ്മദ് ബഹ്‌റോസിയാൻ പറഞ്ഞു. ഇൻഡസ്ട്രി ലീഡേഴ്‌സ് വിഭാഗത്തിന് 2 മില്യൺ ഡോളറും ലോക്കൽ അക്കാഡമിയ വിഭാഗത്തിന് 300,000 ഡോളറും ചലഞ്ച് നൽകുന്നു, അഹമ്മദ് ബഹ്‌റോസിയാൻ പറഞ്ഞു. സെപ്തംബർ 26 മുതൽ…
ഏറ്റെടുത്ത ബിസിനസുകളിലെല്ലാം വെന്നിക്കൊടി പാറിച്ച ചരിത്രമാണ് ലോകശതകോടീശ്വരനായ ഇലോൺ മസ്കിനുളളത്. ഇലക്ട്രിക് കാറുകൾ, ബഹിരാകാശ പര്യവേക്ഷണം, സോഷ്യൽ മീഡിയ എന്നിവയിലെ തന്റെ സംരംഭങ്ങൾക്ക് പേരുകേട്ട സംരംഭകനായ ഇലോൺ മസ്‌ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്കും കൈ വച്ചിരിക്കുകയാണ്. ഓപ്പൺഎഐയുടെ ചാറ്റ്‌ജിപിടിക്ക് ബദലാകാൻ ഏറെ പ്രതീക്ഷയോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പ്, xAI അവതരിപ്പിച്ചിരിക്കുകയാണ് മസ്ക്. ഓപ്പൺ AIയെയും ഗൂഗിളിന്റെ ബാർഡിനെയും മൈക്രോസോഫ്റ്റിന്റെ ബിംഗ് എഐയെയും അടക്കം AI രംഗത്തെ പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളുടെ ആധിപത്യത്തെ വെല്ലുവിളിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സാൻ ഫ്രാൻസിസ്‌കോ ബേ ഏരിയ കേന്ദ്രീകരിച്ചുള്ള പുതിയ സ്റ്റാർട്ടപ്പ് ഓപ്പൺഎഐ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ടെസ്‌ല എന്നിവയിൽ മുമ്പ് പ്രവർത്തിച്ചിരുന്ന മികച്ച AI ഗവേഷകരുടെ ഒരു സംഘത്തെയാണ് നിയമിച്ചിരിക്കുന്നത്. സ്റ്റാർട്ടപ്പിന്റെ പ്രധാന ലക്ഷ്യം “പ്രപഞ്ചത്തിന്റെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കുക” എന്നതാണെന്ന് മസ്ക് പറയുന്നു. AI ‘പക്ഷപാതിത്വം’ നേരിടാൻ താൻ ‘TruthGPT’ സൃഷ്ടിക്കുമെന്ന് ഇലോൺ മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. ട്വിറ്ററിന്റെ പുതിയ മാതൃ കമ്പനിയായ എക്സ് കോർപ്പറേഷനിൽ നിന്ന് ഇത്…
പ്രൊബേഷൻ കാലത്തെ എങ്ങനെ മാനേജ് ചെയ്യാം? യോഗ്യതയനുസരിച്ചുള്ള ഒരു ജോലിക്കായി എന്തൊക്കെ കടമ്പകൾ കടക്കണം!ഒന്ന് കടന്നു കിട്ടിയാലോ. പിന്നെയും കടമ്പകൾ. ജോലിയിൽ നിന്ന് വിരമിക്കുകയോ, മറ്റൊരു മികച്ച ഓപ്ഷന് വേണ്ടി ആ ജോലി അവസാനിപ്പിക്കുകയോ ചെയ്യുന്നതുവരെ ആ കടമ്പ നിങ്ങളുടെ പിന്നാലെയോ ഒപ്പമോ കാണും. ആദ്യം എവിടെ തൊഴിലവസരങ്ങൾ ഉണ്ടെന്നു കണ്ടെത്തണം. അതിലേക്ക് അപേക്ഷിക്കണം. ഇപ്പോഴാണെങ്കിലോ അയക്കുന്ന ബയോഡാറ്റ ആദ്യം പരിശോധിച്ചു തള്ളണോ കൊള്ളണോ എന്ന് തീരുമാനിക്കുന്നത് നിർമിത ബുദ്ധി തന്നെയാണ്. അങ്ങനെ AI സെഷൻ കഴിഞ്ഞു അഭിമുഖം എന്ന കടമ്പ ചാടി കടന്നു നിങ്ങളുടെ സ്വപ്ന ജോലിയിൽ പ്രവേശിച്ചതിന് ശേഷം എന്തുണ്ടാകും? വിശ്രമിക്കാനുമുള്ള സമയമല്ല ഇത്. കമ്പനിയുടെ നിർബന്ധിത പ്രൊബേഷൻ കാലയളവ് പൂർത്തിയാക്കാൻ നിങ്ങളുടെ സ്ഥാപനം നിങ്ങളോട് ആവശ്യപ്പെട്ടേക്കാം, അത് ഏതാനും ആഴ്ചകൾ മുതൽ ആറ് മാസം വരെയാകാം. അവിടെയാണ് നിങ്ങൾ കൃത്യമായ സേവനം കാഴ്ച വയ്ക്കേണ്ടത്. കമ്പനി പോളിസി പ്രകാരമുള്ള പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ നിങ്ങൾക്ക്…
യു എ ഇ യിൽ കൂടുതൽ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനം. ഇത്തവണ 50 ജീവനക്കാരിൽ താഴെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സ്വദേശിവത്കരണം വർധിപ്പിക്കാൻ യുഎഇ ലക്ഷ്യമിടുന്നു. ഹ്യൂമൻ യൂസ്ഫുൾ റിസോഴ്സ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ പുത്തൻ പദ്ധതിയെ അടിസ്ഥാനമാക്കി, 20 മുതൽ 49 വരെ ജീവനക്കാരെ നിയോഗിച്ചിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും പ്രത്യേക വ്യക്തി കമ്പനികളിലും 14 പ്രത്യേക സാമ്പത്തിക പ്രവർത്തനങ്ങളിലും സ്വദേശിവൽക്കരണം ലക്ഷ്യമിടുന്നു. നിയമം നടപ്പാകുന്നതോടെ വരുന്ന 5 വർഷം കഴിയുമ്പോൾ 50 ജീവനക്കാരിൽ താഴെയുള്ള സ്ഥാപനങ്ങളിൽ സ്വദേശികൾ മാത്രമാകും, പ്രവാസികൾ പുറത്താകും. തീരുമാനം ഇന്ത്യക്കാരെ പ്രത്യേകിച്ച് മലയാളികളെ ബാധിക്കുക അതീവ ഗുരുതരമായിട്ടാകും. പുതിയ തീരുമാനപ്രകാരം ഇനി 20 മുതൽ 49 ജീവനക്കാർ വരെയുള്ള കമ്പനികളിലും ഇനി സ്വദേശികളെ നിയമിക്കണം. നിലവിൽ അമ്പതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ സ്വദേശികളെ നിയമിക്കണമെന്നായിരുന്നു വ്യവസ്ഥ. 20 ജീവനക്കാരുള്ള സ്ഥാപനങ്ങങ്ങൾ അടുത്ത വർഷം ഒരു സ്വദേശിയെയാണ് നിയമിക്കേണ്ടത്. 2025 ആകുമ്പോഴേക്കും രണ്ട് സ്വദേശികൾക്ക് നിയമനം നല്കണം.…
അബുദാബിയിലെ യാസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന യുഎഇയിലെ ആദ്യത്തെ സമർപ്പിത മറൈൻ ലൈഫ് തീം പാർക്ക് സീ വേൾഡ് അബുദാബിയിൽ 150 ഇനം പക്ഷികൾ, മത്സ്യങ്ങൾ, സസ്തനികൾ, ഉരഗങ്ങൾ എന്നിവയുൾപ്പെടെ മൊത്തത്തിൽ 100,000 കടൽ മൃഗങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം ഈ പാർക്കിലാണ്. ഈ മറൈൻ ലൈഫ് തീം പാർക്ക് സന്ദർശിച്ചു കാണികളെ അമ്പരിപ്പിച്ചത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സീ വേൾഡിലെ എട്ട് മണ്ഡലങ്ങളിലൊന്നായ എൻഡ്‌ലെസ് ഓഷ്യൻ സോണിലെ മനോഹരമായ അക്വേറിയത്തിലാണ് ദുബായ് ഭരണാധികാരി എത്തിയത്. പാർക്കിലെ ഏതാനും യുവ അതിഥികളുമായും അദ്ദേഹം സംവദിച്ചു.സന്ദർശനത്തിനിടെ ഏകദേശം 25 ദശലക്ഷം ലിറ്റർ വെള്ളവും ഏകദേശം 68,000 വ്യത്യസ്ത സമുദ്രജീവികളെ പാർപ്പിച്ചിരിക്കുന്നതുമായ ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ജല തടം ഷെയ്ഖ് മുഹമ്മദ് സന്ദർശിച്ചു. സീ വേൾഡ് യാസ് ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന അബുദാബി വേൾഡും അദ്ദേഹം സന്ദർശിച്ചു, ഇത് ഗൾഫ് മേഖലയിലെ സമുദ്രജലത്തിന്റെ സ്വഭാവത്തെക്കുറിച്ചും യുഎഇയുടെയും പ്രദേശത്തിന്റെയും സമുദ്ര…
AI അവതാരക ഒരു മന്ത്രിയെ ഇന്റർവ്യൂ ചെയ്യുന്നു! ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ മേഖലയിലും പിടിമുറുക്കുകയാണ്. ന്യൂസ് റൂമുകൾ വളരെ വേഗം നിർമ്മിതബുദ്ധിയെ ഉപയോഗിച്ചുള്ള ന്യൂസ് പ്രൊഡക്ഷനിലേക്ക് മാറുന്നു. ജനറേറ്റീവ് എഐ (Generative AI) ഉപയോഗിച്ച് ഇന്ത്യയിൽ ആദ്യമായി പ്രഗതി (Pragathy) എന്ന വാർത്താ അവതാരകയെ സൃഷ്ടിച്ച channeliam.com ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ന്യൂസ് കാസ്റ്റിംഗിലുപയോഗിച്ച ഇന്ത്യയിലെ ആദ്യ മീഡിയ ഹൗസുകളിൽ ഒന്നാണ്. പിന്നീട് ഒരു യഥാർത്ഥ ന്യൂസ് അവതാരകയുടെ തന്നെ AI അവതാർ ഒരുക്കി വീണ്ടും പുതിയ പരീക്ഷണങ്ങളിലേക്ക് ചാനൽ അയാം ടീം കടന്നു. ഒരുപക്ഷെ അതും ഇന്ത്യൻ ന്യൂസ് റൂമുകളിൽ ആദ്യ സംഭവമാകാം. ചാനലിന്റെ ഫൗണ്ടർ നിഷ കൃഷ്ണന്റെ (Nisha Krishnan, Founder, channeliam.com) അവതാറായിരുന്നു അത്. ഇപ്പോൾ വീണ്ടും എഐ ടെക്നോളജിയിൽ ഇന്നവേറ്റീവായ ഇടപെടലിന് വേദി ഒരുക്കുകയാണ് ചാനൽഅയാം ഡോട്ട് കോം. ഒരു AI അവതാരക ആദ്യമായി, എക്സിക്യൂട്ടീവ് തലത്തിൽ ഭരണനിർവ്വഹണത്തിലിരിക്കുന്ന ഒരു മന്ത്രിയെ ഇന്റർവ്യൂ ചെയ്യുകയാണ്. സംസ്ഥാന പൊതുമരാമത്ത് – ടൂറിസം വകുപ്പ്…