Author: News Desk

മോട്ടോകോർപ്പും ഹാർലി-ഡേവിഡ്‌സണും തമ്മിലുള്ള പങ്കാളിത്തത്തിൽ നിന്ന് പുറത്തുവരുന്ന ആദ്യ മോട്ടോർസൈക്കിളായ Harley-Davidson X440  ഇന്ത്യയിൽ 2.29 ലക്ഷം രൂപ പ്രാരംഭ വിലയിൽ (എക്സ്-ഷോറൂം) അവതരിപ്പിച്ചു. ഇതോടെ ഹാർലി-ഡേവിഡ്‌സൺ X440-ലൂടെ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോയ്ക്കൊപ്പം അമേരിക്കൻ ബ്രാൻഡായ  ഹാർലി-ഡേവിഡ്‌സൺ ഇന്ത്യയിൽ ആദ്യമായി 440cc സെഗ്‌മെന്റിലേക്ക് പ്രവേശിച്ചു. ഹീറോ മോട്ടോകോർപ്പിന്റെ നീമ്രാന (Neemrana) ഫാക്ടറിയിലാണ് പുതിയ ബൈക്ക് നിർമ്മിക്കുന്നത്.  Denim, Vivid, S  എന്നീ മൂന്ന് വേരിയന്റുകളിൽ ഹാർലി-ഡേവിഡ്‌സൺ X440 ലഭ്യമാണ്. ഡെനിം വേരിയൻറ് സ്‌പോക്ക് വീലുകളുമായി മസ്റ്റാർഡ് കളർ ഓപ്ഷനിൽ വരുന്നു. അതേസമയം വിവിഡ് വേരിയൻറ് മെറ്റാലിക് തിക്ക് റെഡ്, മെറ്റാലിക് ഡാർക്ക് സിൽവർ എന്നീ ഡ്യുവൽ-ടോൺ സ്കീമുകളിൽ അലോയ് വീലുകളോട് കൂടിയതാണ്. എസ് വേരിയന്റിന് 3D ബ്രാൻഡിംഗും പ്രീമിയം ഫിനിഷും ഉള്ള ഡെനിം ബ്ലാക്ക് കളർ സ്കീം, അലോയ് വീലുകൾ, സ്വർണ്ണ നിറമുള്ള എഞ്ചിനും ബോഡി ഭാഗങ്ങളും ‘കണക്ട് 2.0’ പാക്കേജ് എന്നിവ ലഭിക്കുന്നു. ഹാർലി-ഡേവിഡ്‌സൺ X440 യുടെ ഹൃദയം…

Read More

കേരളം തികച്ചും ഒരു MSME സൗഹൃദ സംസ്ഥാനമായി മാറിക്കഴിഞ്ഞു. സംരംഭകർ സംസ്ഥാനസർക്കാരിന്റെ MSME സമീപനത്തെ ഏറ്റെടുത്തു കഴിഞ്ഞു. വ്യവസായവുമായി ബന്ധപ്പെട്ട അനുമതികൾക്ക് വിവിധ വകുപ്പുകൾ കയറിയിറങ്ങാതെ കെ-സ്വിഫ്റ്റിലൂടെ ഇതുവരെ ക്ലിയറൻസ് നേടിയത് 36,713 എംഎസ്എംഇകൾ എന്നത് തന്നെ തെളിവ്. 63,263 സംരംഭകരാണ് ഇതിനകം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവിടെ ഓർക്കണം വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞ വാക്കുകൾ. ” തുടക്കം എളുപ്പമാണ് ; തുടർച്ചയാണ് ദുഷ്‌കരം”. കേരളത്തിന് ഏറ്റവും അനുയോജ്യമായ മേഖലാണ് എം.എസ്.എം.ഇകളുടേത്. സംസ്ഥാനത്തിന്‍റെ സമ്പദ്ഘടനയില്‍ പ്രധാന സംഭാവന നല്‍കാന്‍ ഇതിനാകും എന്ന തിരിച്ചറിവാണ് സംസ്ഥാന വ്യവസായ വകുപ്പിനെ കെ സ്വിഫ്റ്റ് എന്ന ആരംഭ സഹായ സംവിധാനത്തിലേക്ക് നയിച്ചത്. ഇപ്പോളിതാ എം.എസ്.എം.ഇകളുടെ പ്രവര്‍ത്തനങ്ങളില്‍ നേരിടുന്ന പ്രശ്നങ്ങള്‍ അതതു സമയം തിരിച്ചറിഞ്ഞ് സഹായിക്കുന്ന സോഫ്റ്റ്വെയര്‍ തയ്യാറാക്കുന്ന ശ്രമം നടക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലിൽ കേരളത്തിന്‍റെ എം.എസ്.എം.ഇ മേഖലയില്‍ അഭിമാനകരമായ വര്‍ഷമാണ് കടന്നുപോയത്. 1,39,840 പുതിയ സംരംഭങ്ങള്‍ ഇതുവരെ തുടങ്ങാനായി. എം.എസ്.എം.ഇകള്‍ക്ക് വലിയ…

Read More

ഇന്ത്യ ആദ്യമായി ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമ്പോൾ ആഗോള ശ്രദ്ധ നേടുകയാണ് ന്യൂഡൽഹി. 18-ാമത് ജി20 ഉച്ചകോടി സെപ്റ്റംബർ 9-10 തീയതികളിലാണ് ന്യൂഡൽഹിയിൽ നടക്കുക. ദക്ഷിണേഷ്യയിലെ ആദ്യ ഉച്ചകോടി, 43 രാഷ്ട്രത്തലവന്മാരും ഗവൺമെന്റ് തലവന്മാരും അന്താരാഷ്ട്ര സംഘടനകളുടെ തലവന്മാരും അടങ്ങുന്ന ഏറ്റവും വലിയ പ്രതിനിധി സംഘത്തിന് ആതിഥേയത്വം വഹിക്കും. പുതിയ ആശയങ്ങൾ പങ്കുവയ്ക്കാനും തന്ത്രപരമായ ആഗോള പങ്കാളിത്തം രൂപീകരിക്കാനും നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കാനും ഉച്ചകോടി വഴിയൊരുക്കും. ‘ഇന്ത്യക്കുള്ള വലിയ അവസരമാണ്’ എന്നാണ് ഇന്തോനേഷ്യയിൽ നിന്ന് G20 അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. റഷ്യ-ഉക്രെയ്ൻ യുദ്ധം, ക്രൂഡ് വിലവർദ്ധന, പലിശനിരക്ക് ഉയർത്തൽ, ആഗോള ഡിമാൻഡിലെ മാന്ദ്യം എന്നിവ കാരണം ലോകം ഒന്നിലധികം പ്രശ്നത്തിലായ ഒരു നിർണായക ഘട്ടത്തിലാണ് ഇന്ത്യ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. G20 അംഗങ്ങൾ ലോക ജനസംഖ്യയുടെ 65 ശതമാനത്തെയും ലോക വ്യാപാരത്തിന്റെ 79 ശതമാനത്തെയും ലോക സമ്പദ്‌വ്യവസ്ഥയുടെ 84 ശതമാനത്തെയും പ്രതിനിധീകരിക്കുന്നു.സെപ്റ്റംബറിൽ, G20 രാജ്യങ്ങളുടെ നേതാക്കൾ വാർഷിക ഉച്ചകോടിക്കായി ന്യൂഡൽഹിയിൽ എത്തുമ്പോൾ, ഇന്ത്യ അതിന്റെ ചരിത്രത്തിലെ…

Read More

ഫീച്ചർ ഫോണുകളിൽ വിപ്ലവവുമായി ജിയോ ഭാരത് ഫോൺ പുറത്തിറങ്ങുന്നു. വെറും  999 രൂപക്ക് ഇന്റർനെറ്റ് സൗകര്യമുള്ള ഏറ്റവും വിലകുറഞ്ഞ 4G  ഫീച്ചർ ഫോണാണ് ജിയോ പുറത്തിറക്കുന്നത്. ഇന്ത്യയിൽ നിലവിൽ 25 കോടി ഫീച്ചർ ഫോൺ ഉപയോക്താക്കളാണ് ഉള്ളത്. അവർക്ക് ഇന്റർനെറ്റ് സൗകര്യമുള്ള ഫോണുകൾ പ്രാപ്തമാക്കാൻ ഈ ചുവടുവയ്പ്പിലൂടെ സാധിക്കും. 999 രൂപയ്ക്കാണ് ഫോൺ വിപണിയിൽ ലഭ്യമാവുക.  ഇന്റർനെറ്റ് സൗകര്യമുള്ള  ഫീച്ചർ ഫോണുകൾ ഏറ്റവും വിലക്കുറവിൽ ലഭ്യമാകും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ജൂലൈ ഏഴു മുതൽ ഇന്ത്യയിൽ ഉടനീളമുള്ള സ്റ്റോറുകളിൽ ലഭ്യമാകും. ആദ്യ ഘട്ടത്തിൽ 10 ലക്ഷം ഫോണുകളാണ് പുറത്തിറക്കുക. പ്രത്യേക ഓഫറുകളും ജിയോ ഭാരത് ഫോണിൽ ജിയോ നൽകുന്നുണ്ട്. 14 GB ഡാറ്റയും അൺലിമിറ്റഡ് കോളുകളും 123 രൂപയ്ക്കാണ് ലഭ്യമാകുക. മറ്റു സേവനദാതാക്കളെ അപേക്ഷിച്ചു 30% കിഴിവിൽ മാസ വരിക്കാരാകാം. ഒപ്പം ഏഴു മടങ്ങ് അധിക ഡാറ്റ ലഭ്യമാകും. മറ്റ് ദാതാക്കൾ 179 രൂപയ്ക്കാണ് 2 ജിബി ഡാറ്റയും കോളുകളും…

Read More

Zomato, one of India’s leading food delivery startups, has recently unveiled a new feature that allows users to build multiple carts simultaneously, in a bid to rival PhonePe-owned Pincode’s functionality. This innovative update enables Zomato’s users to create carts from up to four different restaurants and conveniently order from their preferred eatery. The feature, similar to Pincode’s capabilities, allows users to check out one cart and return to complete orders from the remaining carts, enhancing the overall shopping experience. Enhancing the Shopping Experience: Zomato’s New Multi-Cart Feature With its latest app update, Zomato aims to improve the shopping experience for its users by introducing the multi-cart feature. By offering the ability to build carts from various…

Read More

The RAPIDX, India’s first regional train service, is set to commence operations in July with a 17-kilometre priority section. This section is part of the Delhi-Meerut Regional Rapid Transit System (RRTS), a high-speed railway system across its entire length. Let’s take a closer look at the key details. Safety Approvals Received, Inauguration by Prime Minister Modi Expected According to officials from the National Capital Region Transport Corporation (NCRTC), the development authority for the rapid rail service, safety approvals have been obtained from the commissioner for Metro Rail Safety (CMRS). The project is expected to be inaugurated by Prime Minister Narendra Modi…

Read More

വന്ദേഭാരത് ട്രെയിൻ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാമതായി കേരളം. കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരതിന്റെ  ഒക്യുപെൻസി 183 ശതമാനമാണ്. തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരതിലെ ശരാശരി ഒക്യുപെൻസി 176 ശതമാനവും. ഇത് മാത്രം പോരെ വന്ദേ ഭാരതിന്റെ കേരളത്തിലെ സ്വീകാര്യതക്ക്.  രാജ്യത്ത് ആകമാനം 23 ജോടി വന്ദേഭാരത് ട്രെയിനുകളാണ് സർവ്വീസ് നടത്തുന്നത്.   തൊട്ട് പിന്നാലെയുള്ള ഗാന്ധി നഗർ മുംബൈ വന്ദേഭാരതിന്റെ ഒക്യുപെൻസി 134 ശതമാനം മാത്രമാണ്. ഇടയ്ക്കുള്ള ദൂരങ്ങളിൽ ഇറങ്ങുന്നതടക്കമുള്ള യാത്രക്കാരുടെ മൊത്തം കണക്കിനെ അടിസ്ഥാനമാക്കിയാണ് ഒക്യുപെൻസി വിലയിരുത്തുന്നത്.ഏപ്രിൽ 1, 2022 മുതൽ ജൂൺ 21, 2023 വരെ 2140 ട്രിപ്പുകളാണ് വന്ദേഭാരത് നടത്തിയത്. 2520370 യാത്രക്കാരാണ് വന്ദേഭാരതിൽ സഞ്ചരിച്ചതെന്നാണ് ലഭ്യമായ കണക്കുകൾ വിശദമാക്കുന്നത്. നീണ്ട ചർച്ചകൾക്കും പ്രതീക്ഷകൾക്കും ആവേശത്തിനും നടുവിലൂടെയാണ് കേരളത്തിലേക്ക് വന്ദേഭാരത് എക്‌സ്പ്രസ് എത്തിയത്. യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാമതെത്തിയിരിക്കുന്നത് കേരളത്തിലേക്കെത്തിയ വന്ദേഭാരത് എക്‌സ്പ്രസാണ്. 23 വന്ദേ ഭാരത് ട്രെയിനുകളുള്ള രാജ്യത്തെ മികച്ച പ്രകടനം കാഴ്ച വെച്ച ട്രെയിൻ…

Read More

കേരള തലസ്ഥാനത്തിന്‍റെ സുസ്ഥിര വികസനവും ഭാവിയും രൂപപ്പെടുത്തുന്നതില്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം പ്രയോജനപ്പെടുത്തുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (KSUM) സ്മാര്‍ട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡും (SCTL) കൈകോര്‍ക്കുന്നു. നഗര വികസനത്തിന് ഉപയോഗപ്പെടുത്താവുന്ന അത്യാധുനിക സാങ്കേതികവിദ്യകളും നൂതന ആശയങ്ങളും പരിഹാരങ്ങളുമാണ് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് തേടുന്നത്. സ്റ്റാര്‍ട്ടപ്പ് മേഖലയിലെ കെഎസ് യുഎമ്മിന്‍റെ അനുഭവസമ്പത്തും ഉപദേശവും പിന്തുണയും പദ്ധതിനിര്‍വ്വഹണത്തില്‍ പ്രയോജനപ്പെടുത്തും. സ്റ്റാര്‍ട്ടപ്പുകള്‍ സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങള്‍ KSUM വിലയിരുത്തി മികച്ചവ തെരഞ്ഞെടുക്കും. SCTL സി.ഇ.ഒ അരുണ്‍ കെ. വിജയന്‍: “സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിവ് പ്രകടിപ്പിക്കുന്നതിനും സ്മാര്‍ട്ട് സിറ്റി മേഖലയില്‍ കൈയൊപ്പ് പതിപ്പിക്കുന്നതിനുള്ള അവസരമാണ് ഈ സംരംഭം വാഗ്ദാനം ചെയ്യുന്നത്. പുതിയ ആശയങ്ങളും സാങ്കേതിക വിദ്യകളും ഉള്‍ക്കൊണ്ടു കൊണ്ടായിരിക്കണം നഗരവികസനം സാധ്യമാകേണ്ടത്. ഇത് ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങളാണ് തേടുന്നത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയിലേക്ക് മികച്ച ആശയങ്ങളുമായി വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍കള്‍ക്ക് പിന്തുണയും നെറ്റ് വര്‍ക്കിംഗ് അവസരങ്ങളും ഉറപ്പാക്കും.” വ്യക്തികള്‍ക്കും ടീമായും ആശയങ്ങള്‍ സമര്‍പ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി: 2023 ജൂലൈ 8. കൂടുതല്‍ വിവരങ്ങള്‍ക്കും…

Read More

രാജ്യത്തെ സൗകര്യങ്ങള്‍ കുറഞ്ഞ ആരോഗ്യ കേന്ദ്രങ്ങളില്‍ മാമോഗ്രാമിനു പകരമായി ഉപയോഗിക്കാവുന്ന ഫലപ്രദമായ മാർഗം അവതരിപ്പിച്ചു HLL ലൈഫ് കെയർ. റേഡിയേഷൻ ഇല്ല, ചെലവ് കുറവ് തുടങ്ങിയ സവിശേഷതകളുള്ള  സ്തനാര്‍ബുദം നേരത്തെ നിര്‍ണ്ണയിക്കുന്നതിനുള്ള നൂതന സംവിധാനം ‘ibreastExam’ നു വേണ്ടി ഇന്ത്യ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല.  പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡും അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന UE ലൈഫ്‌സയന്‍സസ്സും സ്തനാര്‍ബുദം  നേരത്തെ നിര്‍ണ്ണയിക്കുന്നതിനുള്ള നൂതന സംവിധാനത്തിനായി  കൈകോര്‍ത്തു കഴിഞ്ഞു. സ്തനാര്‍ബുദം നേരത്തെ നിര്‍ണ്ണയിക്കുന്നതിനുള്ള നൂതന സ്‌ക്രീനിംഗ് സംവിധാനം ‘ibreastExam’ രാജ്യമെമ്പാടും അവതരിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വേണ്ടി  കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള എച്ച്എല്‍എല്‍ 5 വര്‍ഷത്തേയ്ക്ക് യുഇ ലൈഫ്‌സയന്‍സസിസിനെ  എംപാനല്‍ ചെയ്തു. സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള നവീനമായ സംവിധാനങ്ങള്‍ വികസിപ്പിക്കുന്ന സ്ഥാപനമാണ് യുഇ ലൈഫ് സയന്‍സസ്. ഗ്ലോബല്‍ കാന്‍സര്‍ ഒബ്‌സര്‍വേറ്ററിയുടെ പഠനമനുസരിച്ച് മറ്റേതൊരു രാജ്യത്തെക്കാളും ഇന്ത്യയില്‍ സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട മരണനിരക്ക് വളരെ കൂടുതലാണ്. 50 വയസ്സിനുള്ളിലുള്ള സ്ത്രീകളാണു ഇതിലേറെയും. വൈകിയുള്ള രോഗനിര്‍ണയമാണ്…

Read More

 തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാന്‍മെക്ക് സ്മാര്‍ട്ട് സൊല്യൂഷനെ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍റലണ്‍ സൊല്യൂഷന്‍സ് ഏറ്റെടുത്തു. ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ്, റോബോട്ടിക്സ് എന്നിവ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് KSUM സ്റ്റാർട്ടപ്പ്  മാന്‍മെക്ക് സ്മാര്‍ട്ട് സൊല്യൂഷന്‍സ് (Manmech Smart Solutions). വാണിജ്യ സാങ്കേതിക വിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന കമ്പനിയാണ് സെന്‍റലണ്‍ സൊല്യൂഷന്‍സ് (CENTELON SOLUTIONS). ഡാറ്റാ മാനേജ്മന്‍റ്, ക്ലൗഡ്, ഈആര്‍പി, സിആര്‍എം എന്നീ മേഖലകളിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. മാന്‍മെക്കിനെ ഏറ്റെടുത്തതിലൂടെ വളര്‍ച്ചയുടെയും നൂതനത്വത്തിന്‍റെയും പുതിയ ഘട്ടത്തിലേക്കാണ് കടക്കുന്നതെന്ന് സെന്‍റലണ്‍ സൊല്യൂഷന്‍സിന്‍റെ സിഇഒ അജിത് സ്റ്റീഫന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ബിസനസ് മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച സേവനം ഇതിലൂടെ വാഗ്ദാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. “ആധുനിക സാങ്കേതികവിദ്യയിലെ നൂതനത്വം പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം അത് വാണിജ്യപരമായി ഉപയോഗിക്കാനുള്ള പ്രതിബദ്ധതയുടെ ഉദാഹരണമാണ് ഈ ഏറ്റെടുക്കല്‍. ആഗോള വിശ്വാസ്യതയുള്ള ബ്രാന്‍ഡെന്ന നിലയില്‍ കൂടുതല്‍ മേഖലകളിലേക്ക് കടക്കാനും ഈ തീരുമാനത്തിലൂടെ സാധിക്കും.”

Read More