Author: News Desk
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാന്‍മെക്ക് സ്മാര്‍ട്ട് സൊല്യൂഷനെ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍റലണ്‍ സൊല്യൂഷന്‍സ് ഏറ്റെടുത്തു. ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ്, റോബോട്ടിക്സ് എന്നിവ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് KSUM സ്റ്റാർട്ടപ്പ് മാന്‍മെക്ക് സ്മാര്‍ട്ട് സൊല്യൂഷന്‍സ് (Manmech Smart Solutions). വാണിജ്യ സാങ്കേതിക വിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന കമ്പനിയാണ് സെന്‍റലണ്‍ സൊല്യൂഷന്‍സ് (CENTELON SOLUTIONS). ഡാറ്റാ മാനേജ്മന്‍റ്, ക്ലൗഡ്, ഈആര്‍പി, സിആര്‍എം എന്നീ മേഖലകളിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. മാന്‍മെക്കിനെ ഏറ്റെടുത്തതിലൂടെ വളര്‍ച്ചയുടെയും നൂതനത്വത്തിന്‍റെയും പുതിയ ഘട്ടത്തിലേക്കാണ് കടക്കുന്നതെന്ന് സെന്‍റലണ്‍ സൊല്യൂഷന്‍സിന്‍റെ സിഇഒ അജിത് സ്റ്റീഫന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ബിസനസ് മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച സേവനം ഇതിലൂടെ വാഗ്ദാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. “ആധുനിക സാങ്കേതികവിദ്യയിലെ നൂതനത്വം പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം അത് വാണിജ്യപരമായി ഉപയോഗിക്കാനുള്ള പ്രതിബദ്ധതയുടെ ഉദാഹരണമാണ് ഈ ഏറ്റെടുക്കല്‍. ആഗോള വിശ്വാസ്യതയുള്ള ബ്രാന്‍ഡെന്ന നിലയില്‍ കൂടുതല്‍ മേഖലകളിലേക്ക് കടക്കാനും ഈ തീരുമാനത്തിലൂടെ സാധിക്കും.”
ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ-സ്പീഡ് റീജണൽ റെയിൽ സർവീസ് Rapidx-ന് ജൂലൈയിൽ തുടക്കമാകും. ഡൽഹിയെ അതിന്റെ പ്രാന്തപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ഡൽഹി-മീററ്റ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന്റെ ഭാഗമാണിത്. റാപ്പിഡ് റെയിൽ സർവീസിന്റെ വികസന ചുമതലയുള്ള നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (NCRTC) ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, മെട്രോ റെയിൽ സേഫ്റ്റി (CMRS) കമ്മീഷണറിൽ നിന്ന് സുരക്ഷാ അനുമതികൾ ലഭിച്ചിട്ടുണ്ട്. പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. സ്ത്രീകൾക്ക് സുരക്ഷിതവും സുഖപ്രദവുമായ പ്രാദേശിക യാത്ര ഉറപ്പാക്കാൻ RAPIDX-ന് എല്ലാ ട്രെയിനുകളിലും ഒരു വനിതാ കോച്ച് ഉണ്ടായിരിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.എല്ലാ സ്റ്റേഷനുകളിലും ഡയപ്പർ മാറ്റുന്നതിനുള്ള ഒരു സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്ലാറ്റ്‌ഫോം തലത്തിലും ട്രെയിനിന്റെ വാതിൽ തുറക്കുന്ന സ്ഥലത്തും ഈ കോച്ചുകൾ തിരിച്ചറിയുന്നതിന് കൃത്യമായ സൂചനകൾ നൽകിയിട്ടുണ്ട്. ഈ റിസർവ്ഡ് കോച്ചിൽ 72 സീറ്റ് കപ്പാസിറ്റി ഉണ്ടായിരിക്കും. RRTS-ൽ ട്രെയിനുകൾക്ക് പരമാവധി വേഗത മണിക്കൂറിൽ 160 കിലോമീറ്ററാണ്. സാഹിബാബാദ്, ഗാസിയാബാദ്, ഗുൽദാർ, ദുഹായ്, ദുഹായ് ഡിപ്പോ…
എല്ലാ വില്ലേജുകളെയും ODF പ്ലസ് പദവിയിലേക്കെത്തിച്ച കേരളത്തിന് ശുചിത്വ മാലിന്യ സംസ്കരണത്തിൽ മികവിന്റെ അംഗീകാരം. കേന്ദ്ര സര്‍ക്കാരിന്‍റെ സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ ഗ്രാമങ്ങളുടെ ശുചിത്വ മാനദണ്ഡങ്ങളുടെ വിലയിരുത്തലില്‍ എല്ലാ വില്ലേജുകളെയും സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന വിമുക്ത പ്ലസ് (ODF പ്ലസ്) പദവിയില്‍ എത്തിച്ച് കേരളം. കേന്ദ്ര കുടിവെള്ള ശുചിത്വ വകുപ്പിന്‍റെ വിലയിരുത്തല്‍ മാനദണ്ഡമനുസരിച്ച് ഓരോ ഗ്രാമങ്ങളെയും ശുചിത്വ മാലിന്യസംസ്കരണ മേഖലയിലെ ഭൗതിക സൗകര്യങ്ങളുടെയും ശുചിത്വ നിലവാരത്തിന്‍റെയും അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന പ്രക്രിയയില്‍ ആണ് കേരളം ഒ.ഡി.എഫ് പ്ലസ് പദവി നേടിയത്. ഒ.ഡി.എഫ് പ്ലസ് പദവി 2016 ല്‍ കേരളം കൈവരിച്ച സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന വിമുക്ത പദവി എന്ന നേട്ടത്തിന്‍റെ അടുത്ത പടിയായി ഗ്രാമങ്ങളില്‍ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കൂടുതലായി ഒരുക്കുന്ന സൗകര്യങ്ങള്‍ ആണ് ഒ.ഡി.എഫ് പ്ലസ് നേടുന്നതിനായി വിലയിരുത്തപ്പെട്ടത്. ഖര ദ്രവ മാലിന്യ സംസ്ക്കരണ രംഗത്ത് ഗ്രാമതലങ്ങളില്‍ മികച്ച ഇടപെടല്‍ നടത്തി ഗ്രാമങ്ങളെ വൃത്തിയും ശുചിത്വവുമുള്ള ഇടങ്ങളാക്കി…
ഉപയോക്താക്കൾക്ക് ഓരോ ദിവസവും വായിക്കാവുന്ന ട്വീറ്റുകളുടെ എണ്ണത്തിൽ “താൽക്കാലിക പരിധി” അവതരിപ്പിച്ചതായി സ്ഥിരീകരിച്ച് ട്വിറ്റർ സിഇഒ എലോൺ മസ്‌ക്. വെരിഫൈഡ് സ്റ്റാറ്റസുളള അക്കൗണ്ടുകൾക്ക് പ്രതിദിനം 6000 പോസ്റ്റുകൾ വായിക്കാവുന്ന നിലയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകൾക്ക് 600 പോസ്റ്റുകളും വെരിഫൈഡല്ലാത്ത പുതിയ അക്കൗണ്ടുകൾക്കുളള പരിധി 300 പോസ്റ്റുകളും ആയി നിജപ്പെടുത്തിയിരിക്കുന്നു. താത്കാലിക പരിധികൾ നിലവിൽ ഓഗസ്റ്റ് ഒന്നിന് അവസാനിക്കും, എന്നാൽ അവ നീട്ടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഡാറ്റാ സ്‌ക്രാപ്പിംഗും സിസ്റ്റം കൃത്രിമത്വവും തടയാനാണ് താല്ക്കാലിക പരിധി നിശ്ചയിക്കുന്നതെന്ന് മസ്ക് വ്യക്തമാക്കി. വെരിഫൈഡ് ഉപയോക്താക്കൾക്ക് പ്രതിദിനം 8,000 ട്വീറ്റുകളായും വെരിഫൈഡ‍് അല്ലാത്തവർക്ക് 800 ആയും പുതിയ വെരിഫൈഡ് അല്ലാത്ത അക്കൗണ്ടുകൾക്ക് 400 ആയും പരിധി “ഉടൻ” വർദ്ധിപ്പിക്കുമെന്ന് മസ്‌ക് പിന്നീട് പോസ്റ്റ് ചെയ്തു. ഉപയോക്താക്കളുടെ സ്ക്രോൾ സമയം പരിമിതപ്പെടുത്തുന്നത് പരസ്യത്തെ ബാധിക്കുമെന്നതിനാൽ, ഒരു സോഷ്യൽ നെറ്റ്‌വർക്കിന്റെ വായന നിരക്ക് പരിമിതപ്പെടുത്തുന്നത് വളരെ വിചിത്രമാണ് എന്ന വാദമാണ് ഇൻഡസ്ട്രി വിദഗ്ധർ ഉന്നയിക്കുന്നത്. കഴിഞ്ഞ…
മൾട്ടി-റെസ്റ്റോറന്റ് കാർട്ട് ഫീച്ചറുമായി ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ. ഒന്നിലധികം റെസ്റ്റോറന്റുകളിൽ നിന്ന് ഒരേസമയം ഭക്ഷണം ഓർഡർ ചെയ്യാൻ സോമാറ്റോ ഇപ്പോൾ ഉപയോക്താക്കളെ അനുവദിക്കുന്നു. മൾട്ടി-റെസ്റ്റോറന്റ് കാർട്ട് ഫീച്ചർ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഒരേ സമയം 4 ഭക്ഷണശാലകളിൽ നിന്നുള്ള ഭക്ഷണം ചേർക്കാൻ കഴിയും. വ്യത്യസ്‌ത റെസ്‌റ്റോറന്റുകളിൽ നിന്ന് എന്താണ് കഴിക്കേണ്ടതെന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്യാനും കാർട്ടിൽ സൂക്ഷിക്കാനും സാധിക്കും. സൊമാറ്റോയുടെ എതിരാളിയായ ഫുഡ് ഡെലിവറി ആപ്പ് സ്വിഗ്ഗിയിൽ ഈ ഫീച്ചർ ഇതുവരെ ലഭ്യമല്ല. Pincode എന്ന PhonePe-യുടെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനിൽ നിന്നാണ് Zomato പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. ഇതുകൂടാതെ, ക്ലൗഡ് കിച്ചൺ യൂണികോൺ റിബൽ ഫുഡ്‌സ് ഒരേ സമയം ഒന്നിലധികം റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം ചേർക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിൽ (ONDC) പിൻകോഡ് എങ്ങനെ പ്രവർത്തിക്കുന്നുവോ അതുപോലെ തന്നെ, ഉപയോക്താക്കൾക്ക് ഒരു പർച്ചേസ് പൂർത്തിയാക്കിയ ശേഷം മറ്റ് കാർട്ടുകളിൽ നിന്ന് ഓർഡറുകൾ നൽകുന്നത് തുടരാം. പുതിയ നീക്കത്തിലൂടെ, ഉപഭോക്താക്കളുടെ വാങ്ങൽ അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം…
ലോകത്തിലെ ഏറ്റവും മൂല്യവത്തായ ലിസ്റ്റഡ് കമ്പനി കൂടിയായ ആപ്പിളിന്റെ വിപണി മൂലധനം വെള്ളിയാഴ്ച 3 ട്രില്യൺ ഡോളർ കടന്നു. കഴിഞ്ഞ വർഷം ജനുവരിക്ക് ശേഷം ആദ്യമായിട്ടാണ് ആപ്പിളിന്റെ വിപണി മൂലധനം മൂന്ന് ട്രില്യൺ ഡോളർ കടക്കുന്നത്. ആപ്പിളിന്റെ ഓഹരികൾ രാവിലെ വ്യാപാരത്തിൽ 1.3 ശതമാനം ഉയർന്ന് 191.99 ഡോളറിലെത്തിയിരുന്നു. ഫെഡറൽ റിസർവ്, പലിശ നിരക്ക് വർദ്ധനയുടെ വേഗത കുറയ്ക്കുന്നതിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ചുറ്റിപ്പറ്റിയുള്ള ബഹളത്തിലും ടെക്നോളജി സ്റ്റോക്കുകൾ കുതിച്ചുയരുന്നതാണ് ആപ്പിൾ ഓഹരികളിലെ ഏറ്റവും പുതിയ നേട്ടത്തിനിടയാക്കിയത്. അതിനാൽ വെർച്വൽ റിയാലിറ്റിയിലേക്കുള്ള കമ്പനിയുടെ വിപുലീകരണത്തിൽ നിക്ഷേപകർ വരുമാന വളർച്ചയ്ക്കുള്ള സാധ്യത കാണുന്നതിനാൽ, Apple Inc-ന്റെ വിപണി മൂലധനം 2021 ജനുവരിക്ക് ശേഷം ആദ്യമായി $3 ട്രില്യൺ കവിഞ്ഞു. ആപ്പിളിന് രണ്ടാം പാദത്തിൽ പ്രതീക്ഷിച്ചതിലും മികച്ച ഐഫോൺ വിൽപ്പനയും ജൂണിൽ വിഷൻ പ്രോ എന്ന ഓഗ്‌മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റ് ഉൾപ്പെടെയുള്ള പുതിയ ഉൽപ്പന്നങ്ങളുടെ അവതരണവും അനിശ്ചിതത്വമുള്ള സമ്പദ്‌വ്യവസ്ഥയിൽ ടെക് ഭീമന്റെ മുന്നേറ്റം ഉയർത്തിക്കാട്ടുന്നു.. റിഫിനിറ്റീവ് ഡാറ്റ അനുസരിച്ച്, സ്റ്റോക്കുകളുടെ മൂല്യനിർണ്ണയത്തിനുള്ള പൊതു മാനദണ്ഡമായ ഫോർവേഡ് പ്രൈസ്-ടു-എണിംഗ്സ് മൾട്ടിപ്പിൾ (P/E), 12…
2030 ഓടെ ഇന്ത്യയിലെ നിക്ഷേപം 26 ബില്യൺ ഡോളറായി ഉയർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ പ്രഖ്യാപിച്ചിരിക്കുകയാണ് ഇ-കൊമേഴ്സ് ഭീമൻ ആമസോൺ. അതെ സമയം ഇന്ത്യയിൽ നിന്നും വരുന്ന ശുഭപ്രതീക്ഷകരമായ വാർത്ത രാജ്യത്തിന്റെ ഓണ് ലൈൻ റീട്ടെയിൽ വിപണി വലുപ്പം 2030 ഓടെ 325 ബില്യൻ ഡോളറിലെത്തും എന്ന ഡെലോയിറ്റ് ഇന്ത്യ റിപ്പോർട്ടാണ്. തക്ക സമയത്തു തന്നെ ആമസോൺ തങ്ങളുടെ ഇന്ത്യൻ നിക്ഷേപങ്ങളുടെ വ്യാപ്തി വർധിപ്പിച്ചിരിക്കുന്നു. US ൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം 15 ബില്യൺ ഡോളർ ആസൂത്രിത നിക്ഷേപങ്ങൾ പ്രഖ്യാപിക്കുകയായിരുന്നു ആമസോൺ സിഇഒ ആൻഡി ജാസി. കമ്പനി ഇതിനകം ഇന്ത്യയിൽ 11 ബില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. ഇനി 15 ബില്യൺ കൂടി നിക്ഷേപിക്കും. ഇതോടെ മൊത്തം നിക്ഷേപം 26 ബില്യൺ ഡോളറായി ഉയരും. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇങ്ങനെ ട്വീറ്റ് ചെയ്തു. “ആമസോൺ പ്രസിഡന്റുമായും സിഇഒയുമായും ഇന്ത്യൻ പ്രധാനമന്ത്രി ഫലപ്രദമായ കൂടിക്കാഴ്ച നടത്തി. ഇ-കൊമേഴ് സ് മേഖലയിലും ലോജിസ്റ്റിക്സ് മേഖലയിലും കൂടുതൽ…
മിഡില്‍ ഈസ്റ്റില്‍ വരാനിരിക്കുന്ന കൊടും ചൂട് കാലത്തു വിമാനത്താവളങ്ങളിലും റേഡിയോ, ദൃശ്യമാധ്യമങ്ങള്‍ വഴിയും ഇനി കേരളത്തിന്റെ ഗൃഹാതുരത്വമുണർത്തുന്ന മൺസൂൺ വിശേഷങ്ങൾ കേൾക്കാം. അതുവഴി അറബ് സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമായി. മണ്‍സൂണില്‍ അറബ് രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി കഴിഞ്ഞു കേരള ടൂറിസം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള സഞ്ചാരികളെ കേരളം പ്രതീക്ഷിക്കുന്നത്. ഇതിനായി അറബ് രാജ്യങ്ങളില്‍ നിരവധി പ്രചാരണ പരിപാടികളാണ് കേരള ടൂറിസം ഒരുക്കുന്നത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏഴു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. മിഡിൽ ഈസ്റ്റിലെ ചൂടിൽ നിന്നും ആശ്വാസം കേരളം ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കനത്ത ചൂടാണ്. ഈ സമയത്താണ് മികച്ച കാലാവസ്ഥയുള്ള കേരളമുള്‍പ്പെടെയുള്ള ഡെസ്റ്റിനേഷനുകള്‍ അവധിക്കാലം ചെലവിടുന്നതിനായി അറബ് സഞ്ചാരികള്‍ തെരഞ്ഞെടുക്കാറുളളത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ മഴക്കാലവും തണുത്ത അന്തരീക്ഷവുമാണെന്നത് കേരളത്തിന് അനുകൂലമാണ്. ആയുര്‍വേദ ചികിത്സ, വെല്‍നെസ് ടൂറിസം എന്നിവയ്ക്കും അനുയോജ്യമായ കാലാവസ്ഥയാണിത്. ഈ അനുകൂല അന്തരീക്ഷവും…
2015-ൽ രണ്ട് യുവ സംരംഭകരായ ധവൽ ഷായും ധർമിൽ ഷെത്തും ചേർന്ന് ഫാം ഈസി സ്ഥാപിച്ചപ്പോൾ, ഇന്ത്യയിലെ വളർന്നുവരുന്ന ഇ-കൊമേഴ്‌സ് വ്യവസായത്തിൽ സ്ഥാനം നേടാൻ ശ്രമിക്കുന്ന നിരവധി സ്റ്റാർട്ടപ്പുകൾക്കിടയിൽ ഉള്ള മറ്റൊരു സ്റ്റാർട്ടപ്പ് മാത്രമായിരുന്നു അത്. എന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ഫാർമസിയായി ഇത് മാറി. എന്താണ് അവരുടെ വിജയ രഹസ്യം? കടുത്ത മത്സരാധിഷ്ഠിത വിപണിയിൽ ഇത്ര വേഗത്തിൽ വളരാനും പ്രബലമായ ഒരു സ്ഥാനം നേടാനും അവർക്ക് എങ്ങനെ കഴിഞ്ഞു? ഫാം ഈസിയുടെ യാത്ര മുംബൈയിൽ നിന്നാണ് തുടങ്ങുന്നത്. അവിടെ ധവൽ ഷായും ധർമിൽ ഷെത്തും ചേർന്ന് സ്വപ്ന കമ്പനി സ്ഥാപിച്ചു. ആളുകൾക്ക് ഓൺലൈനായി മരുന്നുകൾ ഓർഡർ ചെയ്യുന്നത് എളുപ്പമാക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം സൃഷ്‌ടിക്കുകയെന്ന കാഴ്ചപ്പാട് രണ്ട് സംരംഭകർക്കും ഉണ്ടായിരുന്നു. വിരലിലെണ്ണാവുന്ന ജീവനക്കാരും പരിമിതമായ ബഡ്ജറ്റുമായി അവർ ചെറുതായി തുടങ്ങി. എന്നാൽ ഇന്ത്യയിലെ ചില മുൻനിര വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങളുടെ ശ്രദ്ധയാകർഷിക്കാനും നിക്ഷേപം നേടാനും അവർക്ക് പെട്ടെന്ന് കഴിഞ്ഞു. ഫാം ഈസിയെ…
2023 മെയ് മാസത്തിൽ ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ റെക്കോർഡ് വിൽപ്പനയാണ് നടന്നത്. എന്നാൽ ജൂണിൽ കഥ മാറി. ഇരുചക്രവാഹനങ്ങൾക്ക് ശനി ദശ തുടങ്ങി. അപ്പോളാണ് കേന്ദ്ര സർക്കാർ ഫെയിം-2 പദ്ധതിയിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് നൽകിയിരുന്ന സബ്‌സിഡി വെട്ടിക്കുറച്ചത്. അതോടെ ജൂണിൽ രാജ്യത്തെ ഇലക്ട്രിക് സ്കൂട്ടറുകളുടെ വില്പന കുത്തനെ ഇടിഞ്ഞതായാണ് കണക്കുകൾ. എന്നിട്ടും കേന്ദ്രം വിടാൻ ഒരുക്കമല്ല. ഇലക്ട്രിക് സ്കൂട്ടർ നിർമാണ കമ്പനികൾ നടത്തിയ ക്രമക്കേടുകൾക്കെതിരെ നടപടി തുടങ്ങിയിരിക്കുന്നു കേന്ദ്രം. ഫെയിം-2 പദ്ധതിയിൽ തെറ്റായ വിവരങ്ങൾ നല്കി സബ്സിഡി നേടാൻ ശ്രമിച്ച ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രം തുനിഞ്ഞിറങ്ങിയിരിക്കുന്നു. രാജ്യത്ത് പ്രവർത്തിക്കുന്ന ആറ് ഇലക്ട്രിക് വാഹന നിർമാതാക്കൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപോർട്ടുകൾ. ഇതിനിടയിലും മെയ് മാസത്തിൽ എല്ലാ EV സെഗ്‌മെന്റുകളുടെയും – ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ, യാത്രാ വാഹനങ്ങൾ, ബസുകൾ, ലൈറ്റ്, ഹെവി ഗുഡ്‌സ് വാഹനങ്ങൾ- എന്നിവയുടെ സഞ്ചിത വിൽപ്പന ആദ്യമായി 150,000 യൂണിറ്റ് മാർക്ക് പിന്നിട്ടു. പിഴ ഈടാക്കുന്നതിന്…